Tuesday, December 8, 2020

മൗലാനാ മുഫ്തി സർ വലിയ്യ് ഖാൻ സാഹിബ്


 പ്രിയങ്കരനായ മൗലാനാ മുഫ്തി സർ വലിയ്യ് ഖാൻ സാഹിബ് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക്... 

-മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി

കാരുണ്യവാനും തന്ത്രജ്ഞനുമായ അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനത്തെ തുടർന്ന് വിജ്ഞാനത്തിന്റെ വീഥിയിൽ അതി സമുന്നതമായ നായകത്വം വഹിച്ചിരുന്ന മൗലാനാ ശൈഖുത്തഫ്സീർ വൽ ഹദീസ് മുഫ്തി സർ വലിയ്യ്  ഖാൻ സാഹിബ് അല്ലാഹുവിന്റെ കാരുണൃത്തിലേക്ക് യാത്രയായി. 

കോവിഡ് 19 എന്ന പരീക്ഷണത്തിനിടയിൽ സംഭവിച്ച വലിയ നഷ്ടമാണ് ധാരാളം മഹത്തുക്കളായ പണ്ഡിതന്മാരുടെ വിയോഗം. അനുഗ്രഹീത റമദാൻ മാസത്തിൽ കടുത്ത ദുഃഖങ്ങൾക്കിടയിൽ പ്രിയങ്കരനായ ഉസ്താദ് അല്ലാമാ സഈദ് അഹ്‌മദ് പാലൻപൂരി رحمة اللّه عليه തറാവീഹ് നമസ്കാരത്തിന് ശേഷം നടത്തിയിരുന്ന തഫ്സീറിന്റെ ദറസും ചോദ്യോത്തരങ്ങളും വലിയൊരു ആശ്വാസവും സമാധാനവുമായിരുന്നു. എന്നാൽ റമദാനിന്റെ അവസാനത്തിൽ മഹാനവർകൾ വിട്ട് പിരിഞ്ഞപ്പോഴാണ് ഇത് വിളക്കിന്റെ തിരിയുടെ അവസാനത്തെ ആളിക്കത്തലാണെന്ന് മനസ്സിലായത്. മൗലാനാ മർഹൂമിന്റെ വിയോഗത്തെ തുടർന്ന് വല്ലാതെ ദുഃഖത്തിലായ വിജ്ഞാന സ്നേഹികൾക്ക് വലിയൊരു ആശ്വാസമായിരുന്നു മൗലാനാ സർവരി ഖാൻ സാഹിബിന്റെ ദർസുകൾ. മൗലാനാ അവർകളെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ചോദ്യോത്തരങ്ങൾ വളരെയധികം പ്രയോജനപ്പെടുകയും ചെയ്തിരുന്നു. പെട്ടെന്ന് റമദാൻ മാസത്തിൽ മൗലാനാ തഫ്സീറിന്റെ ദൗറ ആരംഭിക്കുന്നതായി അറിഞ്ഞു. ഉച്ചയ്ക്ക് 3 മണി മുതൽ 5 മണി വരെ നടത്തപ്പെട്ടിരുന്ന ആ തഫ്സീർ ദറസ് വളരെ മനോഹരമായിരുന്നു. മൗലാനാ ആയത്തുകളുടെ ലളിതമായ പരായണവും ലളിതമായ ആശയവും വെച്ച് മുമ്പോട്ട് നീങ്ങും. ഇടയ്ക്കിടയ്ക്ക് വിശദീകരങ്ങൾ നൽകും. ഈ വിശദീകരണം ഖുർആൻ ഹദീസ്, ഫിഖ്ഹ്, തസവ്വുഫ്, രാഷ്ട്രീം, സാമൂഹികം, സംസ്കാരികം, ആകാശം, ഭൂമി, ഇഹലോകം, പരലോകം എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് കടന്ന് പോവുമായിരുന്നു. മഹാന്മാരുടെ വചനങ്ങൾ ഗ്രന്ഥത്തിന്റെ നാമവും പേജും സഹിതം ഉദ്ധരിക്കുമായിരുന്നു. ഇടയ്ക്കിടയ്ക്ക് ചിരിപ്പിക്കുകയും പലപ്പോഴും കരയിപ്പിക്കുകയും ചെയ്യുന്ന ദറസായിരുന്നു. റമദാൻ അവസാനത്തോടെ തീരുമെന്ന് വിചാരിച്ചു, പക്ഷേ ദറസ് നീണ്ടു പോയി. മുഹർറം മാസത്തിലാണ് അത് അവസാനിക്കുന്നത്. ഇതിനിടയിൽ അവസാനത്തെ തറാവീഹ് നമസ്കാരവും ഖത്‌മുൽ ഖുർആൻ ദുആയുമെല്ലാം വളരെ വൈകാരികമായിരുന്നു. 

തുടർന്ന് മൗലാനാ മദ്റസയിൽ മുതഅല്ലിമീങ്ങളെ ഇരുത്തി ബുഖാരി ശരീഫിന്റെ ദറസ് ആരംഭിച്ചു. അതിവേഗതയിലുള്ള വായന എന്നാൽ ഇടയ്ക്കിടയ്ക്ക് പ്രധാനപ്പെട്ട വിശദീകരണങ്ങൾ. വെളളിയാഴ്ച സുബഹി നമസ്കാരത്തിൽ സൂറത്തു സജദയും ദഹ്‌റും ഓതേണ്ടതിന്റെ ആവശ്യകത, വേഷവിധാനങ്ങൾ ഇസ്‌ലാമികമാക്കുന്നതിന്റെ ഗൗരവം, പണ്ഡിതന്മാരുടെ മഹത്വം, ഇൽമിന്റെ ഔന്നിത്യം അതിന്റെ ബാധ്യത, എന്നിങ്ങനെ വിവിധ വിഷയങ്ങൾ വിവരിച്ചിരുന്നു. അവസാനമായി കേൾക്കുന്ന ദറസിന്റെ വാചകം; നമസ്കാരത്തിൽ ഒരു മഹാൻ തലപ്പാവ് ശരിയാക്കിയെന്ന വാചകത്തെ വിശദീകരിച്ചു കൊണ്ട് പറഞ്ഞു: " ഈ ശരിയാക്കൽ നമ്മളിൽ പലരും കാണിക്കുന്നത് പോലെ കൈയ്യും കാലും അനക്കിയും തലയും ശരീരവും കുലുക്കിയുമല്ല. താഴെ വീണ് പോയത് സുജൂദിന്റെ സമയത്ത് ചെറിയ നിലയിൽ എടുത്ത് വെക്കലാണ് എന്ന് രൂപം കാണിച്ച് കൊണ്ട് മഹാനവർകൾ പറയുകയുണ്ടായി. 

മൗലാനാ അവർകളുടെ വലിയൊരു പ്രത്യേകത ഇന്ന് മദ് റസകളില്‍ കാണപ്പെടുന്ന അവസ്ഥകൾക്ക് വിപരീതമായി ജമാഅത്ത് നമസ്കാരത്തിലുള്ള ശ്രദ്ധയും ഇമാമത്തിലുള്ള താൽപര്യവുമാണ്. ഒരു ദർസിൽ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് പറഞ്ഞു: "നാളുകൾക്ക് ശേഷം എനിക്ക് സൂറത്തു സജദയും ദഹ്റും  ഓതി ഇമാമത്ത് നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകി" ശേഷം ആവേശത്താേടെ ദുആ ചെയ്തു.

പാഠത്തിനിടയിൽ വിദ്യാർത്ഥികളോടും ശ്രോദ്ധാക്കളോടും വലിയ കരുണ പുലർത്തിയിരുന്നു, ഒന്നിലേറെ പ്രാവശ്യം പല ദിക്റ്, ദുആകളുടെയും ഇജാസത്ത് നൽകുകയുണ്ടായി. എന്നിട്ട് പറഞ്ഞു ഈ ദറസ് കേൾക്കുന്ന ഇവിടെ ഉള്ളവർക്കും ഇല്ലാത്തവർക്കും എല്ലാം ഇജാസത് ആണെന്ന്.

തബ്‌ലീഗ് പ്രവർത്തനത്തിനോട് വലിയ സ്നേഹവും അതിനെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിത്വമായിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട ഉലമാക്കളിൽ നിന്നും വരുന്ന വീഴ്ചകളെ സ്നേഹത്തോടെ തിരുത്തുകയും ചെയ്തിരുന്നു. ഗ്രാമീണനായിരുന്ന മൗലാനാ ഗ്രാമീണ സ്വഭാവത്തിലും ശൈലിയിലുമാണ് ജീവിച്ചിരുന്നത്. തബ്‌ലീഗിന്റെ മർകസിൽ വെറും ഗ്രാമീണനെ പോലെ മുട്ട് കെട്ടിയിരിക്കുന്നത് കണ്ടിട്ടുണ്ട്.  മൗലാനായുടെ നടത്തവും അവസ്ഥയും കണ്ടാൽ തീർത്തും അവശത അനുഭവപ്പെട്ടിരുന്നുവെങ്കിലും, പരിശുദ്ധ ഹറമുകളിൽ വെച്ചും പാഠത്തിന്റെ സമയത്തും അതീവ സൗന്ദര്യവും ഉന്മേഷവും ആവേശവും അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം നടത്തുന്ന ചോദ്യോത്തരവേളയിൽ മൗലാനാ വലിയ ക്ഷീണിതനായിരിക്കും, എന്നാൽ ദറസിൽ വന്നിരുന്നാൽ അതീവ സൗന്ദര്യവും ആവേശവും കാണപ്പെട്ടിരുന്നു. ലോകത്തുള്ള എല്ലാ നന്മകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുകയും തിന്മകളെ എതിർക്കുകയും ചെയ്തിരുന്ന മൗലാനാ അവർകളുടെ ആദ്യവും അവസാനവും പ്രിയപ്പെട്ട ദ് റസയായിരുന്നു ജാമിഅ അഹ്സനുൽ ഉലൂം ആയിരുന്നു. ദ് റസയെ വിരിപ്പും പുതപ്പുമാക്കിയ അല്ലാഹുവിന്റെ അടിമ, വലിയൊരു മാതൃക തന്നെയാണ്. രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുകളുണ്ടായിരുന്നു. ഓരോ വിഷയങ്ങളെ കുറിച്ചും കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. പക്ഷേ മൗലാനാ ദ് റസയുടെ ആളായിരുന്നു.അതിൽ തന്നെ ജീവിച്ചു, അതിലായിട്ട് തന്നെ അല്ലാഹുവിലേക്ക് യാത്രയായി. ഉച്ചക്ക് രണ്ടു മണിക്കൂർ ഉള്ള ബുഖാരി ശരീഫിന്റെ ദറസ് പൂർണ്ണമായി എടുക്കാനുള്ള ആവേശത്തിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അല്ലാഹുവിന്റെ തീരുമാനം മഹാനവർകൾ അല്ലാഹുവിലേക്ക് യാത്രയായി....

എല്ലാവരും മഹാനവർകൾക്ക് വേണ്ടി ദുആ ചെയ്യുക. അല്ലാഹു പരിപൂർണ മഗ്ഫിറത്ത് മർഹമത്ത് നൽകട്ടെ... അല്ലാഹു അദ്ദേഹം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത ആദരവായ റസൂലുല്ലാഹി ﷺ, സഹാബത്ത്, ഔലിയാഅ് എല്ലാ മഹത്തുക്കളോടൊപ്പം സമുന്നതമായ സ്വർഗത്തിൽ അല്ലാഹു അദ്ദേഹത്തെ ഒരുമിച്ചു കൂട്ടട്ടെ...

 മഹാന്മാരുടെ ജീവിതം അനുഗ്രഹമായത് പോലെ അവരുടെ മരണം അവർക്കും നമുക്കും അനുഗ്രഹമാക്കി മാറ്റാനുള്ള വഴി അവരെപ്പറ്റി കൂടുതൽ പഠിക്കലും പകർത്തലും  പ്രചരിപ്പിക്കലുമാണ്... മഹാന്മാരുടെ പ്രവർത്തനം അവരുടെ മരണത്തോടുകൂടി നിലയ്ക്കണമെന്ന് അവർ ഒരിക്കലും ആഗ്രഹിക്കുകയില്ല. മറിച്ച് അവരുടെ ഏറ്റവും വലിയ സന്ദേശം ഞങ്ങൾ പറഞ്ഞിരുന്ന, പഠിപ്പിച്ചിരുന്ന, പ്രവർത്തിച്ചിരുന്ന, സൽകാര്യങ്ങൾ പ്രിയപ്പെട്ട സഹോദരങ്ങളെ, 
നിങ്ങൾ കൂടുതൽ ഭംഗിയായി മുന്നോട്ടു കൊണ്ടുപോവുക... മറ്റൊരു വാക്കിൽ പറഞ്ഞാൽ ത്യാഗത്തിന്റെ പർവ്വതങ്ങൾ താണ്ടി ആ മഹാന്മാർ വഴി എളുപ്പമാക്കി തന്നു. ആ വഴിയിലൂടെ കഴിവിന്റെ പരമാവധി ഇഹ്സാൻ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ടു നീങ്ങുകയെന്നതാണ് പിൻഗാമികളുടെ ബാധ്യത. ഇതിലൂടെ പിൻഗാമികൾ മുൻഗാമികളിലേക്ക് ചേരുന്നതാണ്...അല്ലാഹു നമുക്ക് എല്ലാവർക്കും അതിന് തൗഫീഖ് നൽകട്ടെ... ആമീൻ 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക: 


http://wa.me/+918606261616 

SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: 

തഫ്സീറുല്‍ ഹസനി 

https://swahabainfo.blogspot.com/2020/11/blog-post_21.html

കാരുണ്യത്തിന്‍റെ തിരുദൂതര്‍

https://swahabainfo.blogspot.com/2020/11/blog-post.html

 പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ 

(ഫളാഇലെ ദറൂദ് ശരീഫ്) 

https://swahabainfo.blogspot.com/2020/11/blog-post_23.html

മുനാജാത്തെ മഖ്ബൂല്‍ 

(സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) 

https://swahabainfo.blogspot.com/2020/11/blog-post_24.html 

ഇസ് ലാം എന്നാല്‍ എന്ത്.? 


സ്ത്രീകളും 
ഇസ് ലാമിക ശരീഅത്തും. 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവരും ബന്ധപ്പെടുക: 


http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...