Monday, November 30, 2020

സ്ത്രീകളും ഇസ് ലാമിക ശരീഅത്തും










 സ്ത്രീകളും 

ഇസ് ലാമിക ശരീഅത്തും

-മൗലാനാ നൂറുല്‍ ഹഖ് റഹ് മാനി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

ഇസ് ലാമില്‍ സ്ത്രീകള്‍, ഉന്നത വ്യക്തിത്വങ്ങളും നന്മകളില്‍ മത്സരിച്ച് മുന്നേറേണ്ടവരുമാണ്. സ്ത്രീകളുടെ മഹത്വങ്ങളും വിശാലമായ കര്‍മ്മ മേഖലകളും സമുന്നതമായ അവകാശങ്ങളും വിവരിക്കുന്ന ഈ രചന, ഇസ് ലാമിക ശരീഅത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പരിശ്രമിക്കുന്നവര്‍ക്ക് ശക്തിയുക്തമായ മറുപടി കൂടിയാണ്. 

പേജ് : 56  വില : 35 രൂപ. 

🔖 35 രൂപ മുഖ വിലയുള്ള രചന, ഈ നമ്പറില്‍ നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 



ഈ രചനയെ കുറിച്ച് മൗലാനാ നൂറുല്‍ ഹഖ് റഹ് മാനി കുറിക്കുന്നു... 
സര്‍വ്വലോക സ്രഷ്ടാവായ അല്ലാഹു മാനവരാശിയെ ലോകം മുഴുവന്‍ പ്രചരിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനം ആദ്യപിതാവായ ആദം (അ), പ്രഥമ മാതാവായ ഹവ്വാഅ് (അ) എന്നീ രണ്ട് മഹത്തുക്കളാണ്. അല്ലാഹു ആദ്യം ആദം (അ) നെ പടച്ചു. ശേഷം പൂര്‍ത്തീകരണത്തിനായി ഹവ്വാഅ് (അ) നെ സൃഷ്ടിച്ചു. അവര്‍ ഇരുവരും പില്‍ക്കാലത്ത് അവരെപ്പോലുള്ളവരും പരസ്പരം അറിഞ്ഞും ഉണര്‍ന്നും കടമകള്‍ പാലിച്ചും ജീവിച്ചപ്പോള്‍ ലോകം മുഴുവന്‍ മനുഷ്യരെക്കൊണ്ട് സമ്പന്നമായി. എന്നാല്‍ ഇരുവരും പരസ്പരം കടമകള്‍ പാലിക്കാതിരിക്കുമ്പോള്‍ വലിയ പ്രശ്നങ്ങളും ഉടലെടുക്കുന്നതാണ്. ഈ വിഷയത്തില്‍ പലപ്പോഴും വീഴ്ചകള്‍ സംഭവിക്കുന്നത് പുരുഷന്മാരുടെ ഭാഗത്തുനിന്നുമാണ്. ആകയാല്‍ അന്തിമ വേദഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിലും അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ പുണ്യഹദീസുകളിലും സ്ത്രീകളുടെ മഹത്വങ്ങള്‍ ധാരാളമായി വിവരിക്കുകയും അവരോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. 
സ്രഷ്ടാവിന്‍റെ ഉപദേശങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ ലോകം മുഴുവന്‍ കുടുംബജീവിതം തകര്‍ന്നുകൊണ്ടിരിക്കുന്ന ദു:ഖകരമായ കാഴ്ചയാണ് കാണപ്പെട്ടുകൊണ്ടിരിക്കുന്നത്. വിശിഷ്യാ കുടുംബകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്ന ഇന്ത്യയില്‍ പോലും അവസ്ഥകള്‍ മോശമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ അവസ്ഥ ശരിയാക്കുന്നതിന് ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ നടത്തുന്നതിന് പകരം ഇസ്ലാമിക ശരീഅത്തിനെ നിന്ദിക്കാനും നൂറ്റാണ്ടുകളായി മാനിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യുന്ന ശരീഅത്ത് നിയമങ്ങളെ ഭേദഗതി ചെയ്യാനുമാണ് പലരും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ ഇസ്ലാമിക ശരീഅത്തിനെപ്പറ്റിയുള്ള അറിവും അവബോധവും കഴിവിന്‍റെ പരമാവധി പഠിക്കാനും പ്രചരിപ്പിക്കാനും സുമനസ്സുകള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.
ആധുനിക യുഗത്തില്‍ ഇസ്ലാമിക ശരീഅത്തിനെ അക്രമിക്കാന്‍ പലരും ഉപയോഗിക്കുന്ന മാധ്യമം സ്ത്രീകളാണ്. ഇസ്ലാം സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവും നല്‍കുന്നില്ലെന്ന് ഭരണകൂടത്തിലെ പ്രധാന വ്യക്തിത്വങ്ങള്‍ പോലും വാദിക്കുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ ഇതിനെ പ്രചണ്ഡമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിന്‍റെ പേരില്‍ ഇസ്ലാമിക ശരീഅത്തിന് എതിരില്‍ വിവിധ നീക്കങ്ങളും ഗൂഢാലോചനകളും നടക്കുന്നു. എന്നാല്‍ ഈ അവസ്ഥാവിശേഷങ്ങള്‍ കണ്ട് നാം ഭയക്കേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക ശരീഅത്ത് സ്ത്രീകള്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനവും അവകാശങ്ങളും പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയാണ് സമാഗതമായിരിക്കുന്നത്. ഈ വിഷയത്തില്‍ രചിക്കപ്പെട്ട വളരെ ഹൃസ്വമെങ്കിലും അതിമഹത്തായ ഒരു രചനയാണിത്. ഇസ്ലാമില്‍ സ്ത്രീ, അമൂല്യ നിധിയായ മകളും ആദരണീയ സഹോദരിയും വിശ്വസ്ഥത നിറഞ്ഞ ഇണയും സ്വര്‍ഗ്ഗ കവാടമായ മാതാവുമാണ്. അതെ, കറുത്ത യുഗത്തില്‍ മണ്ണില്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയെ ലോകാനുഗ്രഹി മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മോചിപ്പിച്ചു. പുരുഷന്മാരോടൊപ്പം നന്മകളില്‍ മത്സരിച്ച് മുന്നേറാന്‍ ആഹ്വാനം ചെയ്തു. പാല്‍കുടി ബന്ധത്തിലൂടെയുള്ള സഹോദരി ശീമത്ത് ബീവിയെ ആദരവോടെ സ്വീകരിച്ചുകൊണ്ട് സഹോദരിയെ ബഹുമാനിച്ചു. ഇണകള്‍ എന്‍റെ ഏറ്റവും പ്രിയങ്കരിയാണെന്ന് പ്രസ്താവിച്ചു. മാതാവിനെയും മാതാവിനെപ്പോലുള്ളവരെയും വളരെയധികം  വിലമതിച്ചു. ഇതുകൂടാതെ വേറെയും ധാരാളം മഹത്വങ്ങളും അവകാശങ്ങളും ഇതില്‍ വിവരിച്ചിരിക്കുന്നു.   
ഈ വിഷയത്തില്‍ അതിമഹത്തായ സേവനങ്ങള്‍ അനുഷ്ടിച്ചുകൊണ്ടിരിക്കുന്ന മഹത്തായ കൂട്ടായ്മയാണ് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്. ഇതിന്‍റെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന മഹാ പണ്ഡിതന്‍ അല്ലാമാ നിസാമുദ്ദീന്‍ ഖാസിമി മര്‍ഹൂം, പ്രിയ ശിഷ്യന്‍ മൗലാനാ നൂറുല്‍ ഹഖ് റഹ്മാനി (ഉസ്താദ് അല്‍ മഅ്ഹദുല്‍ ആലി ഫില്‍ ഖളാഇ വല്‍ ഇഫ്താഅ്, പാറ്റ്ന) യെക്കൊണ്ട് ഒരു പ്രധാന രചന തയ്യാറാക്കി: സ്ത്രീകളും ഇസ്ലാമിക ശരീഅത്തും.! ഈ ഗ്രന്ഥത്തിന്‍റെ പ്രമേയം, സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇസ്ലാമിക ശരീഅത്തിനെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന അമുസ്ലിം സഹോദരങ്ങള്‍ക്കും ഇത് വളരെയധികം പഠനാര്‍ഹവും പ്രയോജനപ്രദവുമാണ്. പടച്ചവന്‍ സ്വീകരിക്കുകയും പ്രയോനപ്പെടുത്താന്‍ എല്ലാവര്‍ക്കും ഉതവി നല്‍കുകയും ചെയ്യട്ടെ.! 
ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് മുന്‍ ജനറല്‍ സെക്രട്ടറി, മര്‍ഹൂം അല്ലാമാ സയ്യിദ് നിസാമുദ്ദീന്‍ എഴുതിയ അവതാരിക: 
സര്‍വ്വലോക പരിപാലകനായ അല്ലാഹു ഈ ലോകത്തെ, മനുഷ്യവംശത്തെക്കൊണ്ട് അലങ്കരിച്ചു. മനുഷ്യരിലെ പ്രധാന വിഭാഗങ്ങളായ സ്ത്രീകളെയും പുരുഷന്മാരെയും പരസ്പരം പൂരകങ്ങളാക്കി. എന്നാല്‍ ഇരുവര്‍ക്കും ചില നിയമങ്ങള്‍ നല്‍കുകയും അവ പാലിക്കുന്നതിലൂടെ ഇരുലോക വിജയങ്ങള്‍ വാഗ്ദാനം ചെയ്യുകയും വാഗ്ദാനങ്ങള്‍ പരിപൂര്‍ണ്ണമായി നടപ്പിലാക്കുകയും ചെയ്തു. മുന്‍ഗാമികളായ മഹാത്മാക്കളുടെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഇതിന് തെളിവാണ്. 
എന്നാല്‍ പരസ്പരമുള്ള കടമകള്‍ ഉണരുകയും പാലിക്കുകയും ചെയ്യുന്നതില്‍ ഇന്ന് മനുഷ്യര്‍ വലിയ വീഴ്ച വരുത്തിക്കൊണ്ടിരിക്കുന്നു. തല്‍ഫലമായി വഴികേടുകളും ലജ്ജാവഹമായ പലകാര്യങ്ങളും സംഭവിക്കുകയും വ്യക്തികളില്‍ മാത്രമല്ല സമൂഹത്തില്‍ തന്നെ കുഴപ്പങ്ങള്‍ പ്രകടമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത് മാറ്റി നല്ല അവസ്ഥയുണ്ടാക്കാനുള്ള പരിഹാരം ഈ വിഷയത്തിലുള്ള ആത്മാര്‍ത്ഥമായ പരിശ്രമം മാത്രമാണ്. ഈ വഴിയില്‍  ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് പ്രത്യേകം പരിശ്രമിക്കുകയും എല്ലാ സംഘടനാ-സ്ഥാപനങ്ങളോടും പരിശ്രമിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. 
ഇതുമായി ബന്ധപ്പെട്ട് വിവിധ രചനകള്‍ ബോര്‍ഡ് തയ്യാറാക്കി. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പ്രിയപ്പെട്ട സഹോദരന്‍ മൗലാനാ നൂറുല്‍ ഹഖ് റഹ് മാനി തയ്യാറാക്കിയ സ്ത്രീകളും ഇസ്ലാമിക ശരീഅത്തും എന്ന രചന. സൂക്ഷ്മതയുള്ള പണ്ഡിതനും സമര്‍ത്ഥനായ അധ്യാപകനും ഉന്നത തൂലികാകാരനുമായ മൗലാനാ റഹ് മാനി വിഷയത്തെ ഹൃസ്വവും സമ്പൂര്‍ണ്ണവും സുന്ദരവുമായ നിലയില്‍ ഇതില്‍ വിവരിച്ചിരിക്കുന്നു. അല്ലാഹു ഉന്നത പ്രതിഫലം നല്‍കുകയും ഈ രചനയ്ക്ക് സ്വീകാര്യത കനിയുകയും ചെയ്യട്ടെ.! 

കാരുണ്യത്തിന്‍റെ തിരുദൂതര്‍ 

-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി

https://swahabainfo.blogspot.com/2020/11/blog-post.html 

തഫ്സീറുല്‍ ഹസനി: 

പരിശുദ്ധ ഖുര്‍ആന്‍, ആശയം, വിവരണം. 

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 
https://swahabainfo.blogspot.com/2020/11/blog-post_21.html

പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ (ഫളാഇലെ ദറൂദ് ശരീഫ്) 

-ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി 
https://swahabainfo.blogspot.com/2020/11/blog-post_23.html
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...