Saturday, November 21, 2020

തഫ്സീറുല്‍ ഹസനി: പരിശുദ്ധ ഖുര്‍ആന്‍, ആശയം, വിവരണം.


തഫ്സീറുല്‍ ഹസനി 

പരിശുദ്ധ ഖുര്‍ആന്‍, ആശയം, വിവരണം. 


പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയം.! 

ഓരോ പേജിലും പ്രധാനപ്പെട്ട വ്യാഖ്യാന കുറിപ്പുകള്‍.!! 

പരിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുടെ അവതരണ പശ്ചാത്തലങ്ങളും തിരുവചനങ്ങളുടെ പരസ്പര ബന്ധങ്ങളും അതി മഹത്തായ സന്ദേശങ്ങളും വിവരിക്കുന്ന അമൂല്യ രചന.!!! 

കേരളത്തില്‍ ധാരാളം ഖുര്‍ആന്‍ തഫ്സീറുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിശദീകരണം തീര്‍ത്തും കുറഞ്ഞു പോകുകയോ വളരെ കൂടുകയോ ചെയ്യാതെ മധ്യമമായ വിശദീകരണം ഈ രചനയുടെ പ്രത്യേകതയാണ്. 

ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ജനറല്‍ സെക്രട്ടറി, മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി രചിച്ചതും ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് എക്സിക്യുട്ടീവ് മെമ്പര്‍, ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി വിവര്‍ത്തനം ചെയ്തതുമായ അമൂല്യ ഖുര്‍ആനിക ഗ്രന്ഥം.! 

650 രൂപ മുഖ വിലയുള്ള രചന, ഈ നമ്പറില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

SAYYID HASANI ACADEMY 

Darul Uloom Al Islamiyya 

Oachira, Kollam, Kerala. 

+91 9961717102, 8606261616 

Google Pay : +91 9037905428 

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും കാറ്റലോഗിനും ഇവിടെ ക്ലിക്ക് ചെയ്യുക: 


കാരുണ്യത്തിന്‍റെ തിരുദൂതര്‍ 

അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി

വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി

പരിപൂര്‍ണ്ണ സൗന്ദര്യവും സന്തുലിതത്വവും ഹൃദ്യതയും നിറഞ്ഞതാണ് പ്രവാചക ചരിത്രം. വലിയൊരാളുടെ ശുപാര്‍ശയോ പണ്ഡിതന്‍റെ നിറംപിടിപ്പിക്കലോ കൂടാതെ തന്നെ മഹത്തരമാണത്. ശരിയായ ക്രമീകരണവും അവതരണവുമാണ് രചയിതാവിന് ഇക്കാര്യത്തില്‍ ചെയ്യാനുള്ളത്. തിരുനബിയോട് അടങ്ങാത്ത അനുരാഗവും വികാര പരവശതയും സൃഷ്ടിക്കാനും പ്രവാചക ചരിത്രത്തിന്‍റെ പ്രവിശാലമായ സൗന്ദര്യം ആസ്വദിപ്പിക്കുന്നതിലൂടെ അനുവാചകന്‍റെ മനസ്സിലും മസ്തിഷ്കത്തിലും പ്രകാശം ചൊരിയാനും കഴിയണം. 

ഈ സവിശേഷതകള്‍ സമ്മേളിച്ച ഉത്തമമായ ഒരു നബി ചരിത്ര കൃതിയാണിത്. ചരിത്രപരമായ ആധികാരികതയും വൈജ്ഞാനികമായ ആഴവും പ്രവാചക പ്രേമത്തിന്‍റെ മാസ്മരികതയും സ്വയം വിളിച്ചറിയിക്കുന്ന മഹത്തരമായൊരു രചന.! തിരുനബിയുടെ ചരിത്രം വായിപ്പിക്കുകയല്ല, അനുഭവിപ്പിക്കുകയാണ് മൗലാനാ ഈ ഗ്രന്ഥത്തിലൂടെ.! 

300 രൂപ മുഖ വിലയുള്ള രചന, ഈ നമ്പറില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

SAYYID HASANI ACADEMY 

Darul Uloom Al Islamiyya 

Oachira, Kollam, Kerala. 

+91 9961717102, 8606261616 

Google Pay : +91 9037905428 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ സര്‍വ്വലോക പരിപാലകന്‍, മാനവരാശിയുടെ ഇഹപരവിജയങ്ങള്‍ക്ക് വിശുദ്ധവേദങ്ങള്‍ അവതരിപ്പിച്ചു. അതില്‍ അവസാന ഗ്രന്ഥമാണ് അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലൂടെ നമുക്ക് ലഭിച്ച പരിശുദ്ധ ഖുര്‍ആന്‍. ഇതില്‍ വിശ്വസിക്കുകയും ഇതിനെ ആദരിക്കുകയും നല്ല നിലയില്‍ പാരായണം ചെയ്യുകയും പഠിക്കുകയും പകര്‍ത്തുകയും ചെയ്ത മുന്‍ഗാമികള്‍ ഇരുലോകത്തും വിജയിച്ചു. ഫിത്നകള്‍ (പ്രശ്നങ്ങള്‍) നിറഞ്ഞ കാലഘട്ടമെന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിശേഷിപ്പിച്ച ഇന്നത്തെ കാലഘട്ടത്തിലുള്ള പ്രധാന രക്ഷാമാര്‍ഗ്ഗവും പരിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. മുന്‍ഗാമികളായ മഹത്തുക്കള്‍ ഖുര്‍ആന്‍ ശരീഫുമായി ബന്ധപ്പെട്ടത് പോലെ നാമും ബന്ധപ്പെടുന്നതിനും പരസ്പരം പ്രേരിപ്പിക്കുന്നതിനുമായി ആരംഭിച്ചിരിക്കുന്ന ഒരു എളിയ പരിശ്രമമാണ് ഓച്ചിറ ദാറുല്‍ ഉലൂം മദ്റസയുമായി ബന്ധപ്പെട്ട് നടക്കുന്ന സയ്യിദ് ഹസനി അക്കാദമി. ഇതിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായ ഒന്നാണ് പരിശുദ്ധ ഖുര്‍ആന്‍ ആശയപ്രചാരണം. ഇതിനു വേണ്ടി ആദ്യം രിയാളുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ ലളിതമായ ആശയം പ്രസിദ്ധീകരിക്കുകയുണ്ടായി. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അത് വളരെയധികം പ്രയോജനകരമാണെന്ന് വ്യക്തമായി. അതിന്‍റെ പരിഷ്കരിച്ച പതിപ്പ് ഇന്‍ഷാ അല്ലാഹ് ഉടനെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഇപ്പോള്‍ ഈ വിഷയത്തിലുള്ള രണ്ടാമത്തെ എളിയ സേവനമാണ് തഫ്സീറുല്‍ ഹസനി എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പരിശുദ്ധ ഖുര്‍ആന്‍ ആശയങ്ങളും വിവരണങ്ങളും. പരിശുദ്ധ ഖുര്‍ആനിന്‍റെ പ്രധാന പ്രബോധകനും സയ്യിദ് ഹസനി അക്കാദമിയുടെയും ദാറുല്‍ ഉലൂം ഇസ്ലാമിയ്യയുടെയും കാര്യദര്‍ശിയുമായ മൗലാനാ സയ്യിദ് ബിലാല്‍ അബ്ദുല്‍ ഹയ്യ് ഹസനി നദ് വി, വിശുദ്ധ ഹറമുകളിലായി തയ്യാറാക്കിയ ഒരു രചനയാണിത്. ഓരോ പേജിന്‍റെയും മുകള്‍ ഭാഗത്ത് ഖുര്‍ആന്‍ ശരീഫിന്‍റെ ആശയവും താഴ് ഭാഗത്ത് നമ്പറുകളിട്ട് അത്യാവശ്യ വിവരണങ്ങളും ഇതില്‍ കൊടുത്തിരിക്കുന്നു. അവതരണ പശ്ചാത്തലം, ആയത്തുകള്‍ക്കിടയിലുള്ള ബന്ധം തുടങ്ങിയ പ്രധാന വിഷയങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇതര തഫ്സീറുകളില്‍ വന്നിട്ടുള്ള പല വിഷയങ്ങളും ചുരുങ്ങിയ വാചകങ്ങളില്‍ ഇതില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. തീര്‍ത്തും ഹൃസ്വമോ വളരെ വിശദീകരണമോ അല്ലാത്ത ഈ പുതിയ സംരംഭം അനുവാചകര്‍ക്ക് വളരെയധികം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷയുണ്ട്. പരിശുദ്ധ ഖുര്‍ആനിനോടുള്ള കടമകള്‍ ഉണരുകയും അവ പാലിക്കാന്‍ തയ്യാറാവുകയും പരസ്പരം പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് ഓരോ അനുവാചകരോടും പ്രത്യേകം അപേക്ഷിക്കുകയാണ്. ഒന്നാമതായി, നാമെല്ലാവരും പരിശുദ്ധ ഖുര്‍ആനിനെ ആദരിക്കുക. മുസ് ലിം-അമുസ് ലിം വ്യത്യാസമില്ലാതെ ഇതിനെ ആദരിക്കുന്ന എല്ലാവര്‍ക്കും ഇത് നല്‍കാവുന്നതാണ്. രണ്ടാമതായി, ഇത് നല്ല നിലയില്‍ പാരായണം ചെയ്യുക. അതിനും കൂടിയാണ് ഓരോ പേജിലും പരിശുദ്ധ ഖുര്‍ആന്‍ ഒരു പേജ് പൂര്‍ണ്ണമായി നല്‍കിയിരിക്കുന്നത്. ഇതിനുവേണ്ടി മൂല ഗ്രന്ഥത്തെ അനുകരിച്ച് ഹാഫിസുകള്‍ സാധാരണ ഉപയോഗിക്കുന്ന ഡല്‍ഹി ലിപിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ ഇപ്പോള്‍ പ്രസിദ്ധമാണെങ്കിലും മലബാരി ലിപി മാത്രം പരിശീലിച്ചിട്ടുള്ള മഹത്തുക്കള്‍ക്ക് ചിലപ്പോള്‍ ഇത് അല്‍പ്പം ബുദ്ധിമുട്ടായി അനുഭവപ്പെട്ടേക്കാം. പക്ഷേ, ഇവകള്‍ക്കിടയില്‍ വലിയ വ്യത്യാസമൊന്നും ഇല്ലായെന്നുള്ളതാണ് വസ്തുത. ഏതെങ്കിലും പണ്ഡിതരില്‍ നിന്നും അല്‍പ്പ ദിവസം പരിശീലനം നേടിയാല്‍ പാരായണം വളരെ എളുപ്പമാകുന്നതാണ്. ഖുര്‍ആന്‍ പാരായണം വര്‍ദ്ധിപ്പിക്കാനും ഖുര്‍ആന്‍ ഹാഫിസുകളില്‍ ഉള്‍പ്പെടാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.! മൂന്നാമതായി, പരിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ അധികമായി മനസ്സിലാക്കുക. അതിന് ഇത്തരം രചനകള്‍ നിരന്തരം പാരായണം ചെയ്യുകയും പണ്ഡിതരുടെ ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയും സംശയമെന്തെങ്കിലും ഉണ്ടായാല്‍ സൂക്ഷ്മതയുള്ള പണ്ഡിതരുമായി ബന്ധപ്പെട്ട് നിവാരണം വരുത്തേണ്ടതുമാണ്. നാലാമതായി, ഖുര്‍ആനിക സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. അതെ, ഖുര്‍ആനിന്‍റെ പ്രധാനപ്പെട്ട ലക്ഷ്യം അത് ജീവിതത്തില്‍ പകര്‍ത്തലാണ്. മഹാന്മാരായ സ്വഹാബത്തും ഔലിയാഉം ഖുര്‍ആന്‍ ശരീഫിന്‍റെ ചലിക്കുന്ന മാതൃകകളായിരുന്നു. അതിലൂടെ അവര്‍ ഇരുലോകത്ത് വിജയം വരിച്ചു. അഞ്ചാമതായി, ഖുര്‍ആനിക സന്ദേശങ്ങള്‍ കഴിവിന്‍റെ പരമാവധി പ്രചരിപ്പിക്കുക. ഖുര്‍ആന്‍ മുഴുവന്‍ മാനവരാശിക്കുമുള്ള പടച്ചവന്‍റെ അന്തിമ സന്ദേശമാണ്. പരിശുദ്ധ ഖുര്‍ആനിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനുള്ള പരിഹാരം ജനങ്ങള്‍ക്ക് ഖുര്‍ആന്‍ ശരീഫിന്‍റെ സന്ദേശങ്ങള്‍ എത്തിച്ച് കൊടുക്കുക എന്നത് തന്നെയാണ്. അല്ലാഹു നമുക്ക് കര്‍ത്തവ്യങ്ങള്‍ പാലിക്കാന്‍ തൗഫീഖ് നല്‍കട്ടെ.! അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് മാത്രം ധാരാളം സഹോദരങ്ങളുടെ സഹായ-സഹകരങ്ങളോടെ ഇത് പൂര്‍ത്തിയായി. അല്ലാഹു ഇതിനെ സ്വീകരിക്കട്ടെ.! തെറ്റുകുറ്റങ്ങള്‍ മാപ്പാക്കട്ടെ.! പരിശുദ്ധ ഖുര്‍ആന്‍ ആദരിക്കുകയും പാരായണം ചെയ്യുകയും സന്ദേശങ്ങള്‍ ഗ്രഹിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്ന എല്ലാ മഹത്തുകള്‍ക്കും അല്ലാഹു ഉന്നത പ്രതിഫലം നല്‍കട്ടെ.! വിശിഷ്യാ ഇത് തയ്യാറാക്കിയ മൗലാനാ ബിലാല്‍ സാഹിബിനെ അല്ലാഹു പ്രത്യേകം അനുഗ്രഹിക്കട്ടെ.! ഇതിന്‍റെ പ്രസിദ്ധീകരണത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും സമുന്നത പ്രതിഫലം നല്‍കട്ടെ.! പരിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട ഏതാനും നബവീ ദുആക്കള്‍ നമുക്ക് പാരായണം ചെയ്യാം: അല്ലാഹുവേ, പരിശുദ്ധ ഉപജീവനവും പ്രയോജനമുള്ള അറിവും സ്വീകാര്യമായ കര്‍മ്മവും ഞാന്‍ നിന്നോട് ഇരക്കുന്നു. അല്ലാഹുവേ, ഞാന്‍ നിന്‍റെ അടിമയാണ്. അടിമയുടെ മകനാണ്. അടിമ സ്ത്രീയുടെ മകനാണ്. എന്‍റെ നിയന്ത്രണം നിന്‍റെ കയ്യിലാണ്. നിന്‍റെ തീരുമാനം എന്നില്‍ നടപ്പാകുന്നതാണ്. എന്‍റെ വിഷയത്തിലുള്ള നിന്‍റെ വിധി നീതിയാണ്. നിനക്ക് വേണ്ടി നീ പേര് വെയ്ക്കുകയോ നിന്‍റെ കിതാബില്‍ നീ ഇറക്കുകയോ നിന്‍റെ ദാസന്മാരില്‍ ആര്‍ക്കെങ്കിലും പഠിപ്പിക്കുകയോ നിന്‍റെ പക്കലുള്ള അദൃശ്യ ജ്ഞാനത്തില്‍ നീ തിരഞ്ഞെടുക്കുകയോ ചെയ്ത എല്ലാ നാമങ്ങളും മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് ഇരിക്കുന്നു: സമുന്നത ഖുര്‍ആനിനെ എന്‍റെ മനസ്സിന്‍റെ വസന്തവും കണ്ണിന്‍റെ കാഴ്ചയും ദുഃഖത്തിന്‍റെ ദൂരീകരണവും ചിന്തയുടെ മാറ്റവും ആക്കേണമേ.! അല്ലാഹുവേ, നിനക്ക് കൂടുതലായി നന്ദി രേഖപ്പെടുത്താനും നിന്‍റെ ധ്യാനം അധികരിപ്പിക്കാനും നിന്‍റെ ഉപദേശം നല്ല നിലയില്‍ പിന്‍പറ്റാനും നിന്‍റെ നിര്‍ദ്ദേശങ്ങള്‍ പരിപൂര്‍ണ്ണമായി പാലിക്കാനും എനിക്ക് ഉതവി നല്‍കേണമേ.! അല്ലാഹുവേ, ഞങ്ങളുടെ മനസ്സുകളും ഉച്ഛിരോമങ്ങളും അവയവങ്ങളും നിന്‍റെ നിയന്ത്രണത്തിലാണ്. അതിലൊന്നും നീ ഞങ്ങള്‍ക്ക് ഉടമപ്പെടുത്തിത്തന്നിട്ടില്ല. ആകയാല്‍ നീ അവയോട് വല്ലതും പ്രവര്‍ത്തിക്കുമ്പോള്‍ നീ ഞങ്ങളുടെ സഹായിയാകുകയും ഞങ്ങളെ നേര്‍മാര്‍ഗ്ഗത്തില്‍ നയിക്കുകയും ചെയ്യേണമേ! അല്ലാഹുവേ നിന്‍റെ വിശുദ്ധ നാമം മുന്‍ നിര്‍ത്തി ഞാന്‍ അപേക്ഷിക്കുന്നു. അതിനെ ഭൂമിയില്‍ വെച്ചപ്പോള്‍ ഭൂമി ഉറയ്ക്കുകയുണ്ടായി. അതിനെ ആകാശത്ത് വെച്ചപ്പോള്‍ അത് നേരെയായി. അത് പര്‍വ്വതത്തില്‍ വെച്ചപ്പോള്‍ അത് ശരിയായി നിന്നു. നിന്‍റെ പരിശുദ്ധമായ നാമത്തെ മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. അതിലൂടെയാണ് നിന്‍റെ അര്‍ഷ് സ്ഥിരപ്പെട്ടിരിക്കുന്നത്. പരിശുദ്ധമായ നിന്‍റെ ഭാഗത്ത് നിന്നും നിന്‍റെ കിതാബില്‍ ഇറക്കപ്പെട്ട നിന്‍റെ പരിശുദ്ധ നാമത്തെ മുന്‍ നിര്‍ത്തി ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. നിന്‍റെ വിശുദ്ധ നാമത്തെ മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. അതിനെ പകലില്‍ വെച്ചപ്പോള്‍ അത് പ്രകാശിച്ചു. രാത്രിയില്‍ വെച്ചപ്പോള്‍ അത് ഇരുളടഞ്ഞതായി. നിന്‍റെ മഹോന്നതിയും മഹത്വവും വദനത്തിന്‍റെ പ്രകാശവും മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. പരിശുദ്ധ ഖുര്‍ആനിനെ എനിക്ക് നല്‍കേണമേ! എന്‍റെ ഇറച്ചിയിലും രക്തത്തിലും കേഴ് വിയിലും കാഴ്ചയിലും അതിനെ അരച്ച് ചേര്‍ക്കേണമേ.! അതനുസരിച്ച് എന്‍റെ ശരീരത്തെ കൊണ്ട് പ്രവര്‍ത്തിപ്പിക്കേണമേ.! നിന്‍റെ പ്രത്യേകമായ കഴിവും ഔദാര്യവും കൊണ്ട് ഇത് സ്വീകരിക്കേണമേ.! നിന്‍റെ ഉതവിയില്ലാതെ ഒരു നന്മ ചെയ്യാനും തിന്മയില്‍ നിന്ന് മാറി നില്‍ക്കാനും കഴിയുന്നതല്ല. അല്ലാഹുവേ, നിന്‍റെ തന്ത്രത്തെ എപ്പോഴും ഭയക്കാനും നിന്നെ നിരന്തരം സ്മരിക്കാനും ഞങ്ങള്‍ക്ക് ഭാഗ്യം നല്‍കേണമേ.! ഞങ്ങളെ തൊട്ടും നിന്‍റെ മറയെ നീ ഒരിക്കലും കീറിക്കളയരുതേ. ഞങ്ങളെ നീ അശ്രദ്ധയില്‍ പെടുത്തരുതേ.! ആമീന്‍.

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...