Tuesday, November 24, 2020

മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍)




മുനാജാത്തെ മഖ്ബൂല്‍ 

(സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) 

അല്ലാമാ അഷ്റഫ് അലി ത്ഥാനവി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

ഖുര്‍ആന്‍-ഹദീസുകളിലെ ആശയ ഗംഭീരമായ ദുആകള്‍, മന്‍സില്‍, സുപ്രധാനമായ ഖുര്‍ആന്‍ ആയത്തുകള്‍, ഹദീസില്‍ വന്നിട്ടുള്ള നാല്‍പത് സ്വലാത്ത്-സലാമുകള്‍, വിവിധ സന്ദര്‍ഭങ്ങളിലുള്ള ദിക്ര്‍-ദുആകള്‍, ആത്മസംസ്കരണത്തിനുള്ള ലളിത മാര്‍ഗങ്ങള്‍, വിലയേറിയ സാരോപദേശങ്ങള്‍, സുവര്‍ണ്ണ പരമ്പരയെ കുറിച്ചുള്ള അനുസ്മരണം എന്നിവ അടങ്ങിയ അമൂല്യ രചന.! 

നാട്ടിലും യാത്രയിലും പ്രയോജനപ്രദം.! 

വിശിഷ്യാ, ഹറമൈന്‍ യാത്രികര്‍ക്ക് സുന്ദര പാഥേയം.! 

120 ലധികം പേജുകള്‍. 

🔖 80 രൂപ മുഖ വിലയുള്ള രചന, ഈ നമ്പറില്‍ നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 

ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ശൈഖുല്‍ ഹദീസ്, അല്ലാമാ ഖമറുദ്ദീന്‍ ഖാസിമി എഴുതിയ അവതാരിക:

പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുതആലാ അറിയിക്കുന്നു: ആത്മാവിനെ സംസ്കരിക്കുകയും രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും നമസ്കാരം അനുഷ്ടിക്കുകയും ചെയ്തവര്‍ വിജയം പ്രാപിച്ചിരിക്കുന്നു. (അഅ്ല). ഇസ്ലാമിക അദ്ധ്യാപനങ്ങളില്‍ പ്രധാനമായ ഒന്നാണ് ആത്മ സംസ്കരണം. അതായത് മനസ്സില്‍നിന്നും ദുഃസ്വഭാവങ്ങള്‍ ദൂരീകരിക്കുകയും സല്‍സ്വഭാവങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പഠിപ്പിച്ച ദിക്റുകളും ദുആക്കളും പതിവാക്കുന്നത് ഇതിന്‍റെ ലളിതവും ശക്തവുമായ മാര്‍ഗ്ഗമാണ്. ഈ വഴിയില്‍ മഹത്തായ സേവനം അനുഷ്ടിച്ച ഒരു വ്യക്തിത്വമാണ് ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റഹ്). അല്ലാഹുവിന്‍റെ സാമീപ്യം ആഗ്രഹിക്കുന്ന സഹോദരങ്ങള്‍ക്കു വേണ്ടി അദ്ദേഹം മുനാജാത്ത് മഖ്ബൂല്‍ എന്ന ഒരു ഗ്രന്ഥം തയ്യാറാക്കി. പരിശുദ്ധ ഖുര്‍ആനിലും പുണ്യ ഹദീസുകളിലും വന്നിട്ടുള്ള ദുആകള്‍ ഏഴ് അദ്ധ്യായങ്ങളിലായി ഇതില്‍ അദ്ദേഹം സമാഹരിച്ചു. ആഴ്ചയിലെ ഓരോ ദിവസങ്ങളിലും ഇതിലെ ഓരോ ഭാഗങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ പാരായണം ചെയ്യുന്നത് വളരെ നല്ലതാണ്. അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍ മൗലാനാ അഷ്റഫ് അലി ത്ഥാനവിയുടെ പ്രധാന പിന്‍ഗാമിയായ മൗലാനാ അബ്റാറുല്‍ ഹഖ് സാഹിബ് (റ) മായി ഇസ്ലാഹീ ബന്ധം സ്ഥാപിക്കാന്‍ വിനീതന് അവസരമുണ്ടായി. മൗലാനായുടെ നിര്‍ദ്ദേശപ്രകാരം ഉമ്മുല്‍ മദാരിസ് ദാറുല്‍ ഉലൂം ദേവ്ബന്ദിലെ സേവനങ്ങളോടൊപ്പം ആത്മ സംസ്കരണങ്ങളുടെ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഈ മാര്‍ഗ്ഗത്തില്‍ പലപ്രാവശ്യം കേരളത്തില്‍ വരാന്‍ സാധിച്ചു. സഹോദരങ്ങളുടെ സഹകരണത്തോടെ ധാരാളം സുമനസ്സുകള്‍ വിനീതനുമായി ഇസ്ലാഹീ ബന്ധം സ്ഥാപിക്കുകയുണ്ടായി. ഈ വഴിയില്‍ പ്രധാന നിര്‍ദ്ദേശമായ ദിക്ര്‍, ദുആക്കള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ ദുആ ചെയ്യുന്നതിന് ഈ ഗ്രന്ഥവും നിര്‍ദ്ദേശിക്കുകയും പ്രിയപ്പെട്ട അബ്ദുശ്ശകൂര്‍ മൗലവിയോട് ഇതിന്‍റെ മലയാള വിവര്‍ത്തനം നടത്താന്‍ ഉപദേശിക്കുകയും ചെയ്തിരുന്നു. അല്‍ഹംദുല്ലില്ലാഹ്, അത് പൂര്‍ത്തിയായതായി അറിയാന്‍ സാധിച്ചു. കൂടാതെ മൗലാനായുടെ പ്രധാനപ്പെട്ട ചില ഉപദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ബഹുമാന്യ സഹോദരങ്ങള്‍ ഇതിനെ പ്രയോജനപ്പെടുത്തണമെന്ന് ഉപദേശിക്കുന്നു. അല്ലാഹു ഇതിനെ സ്വീകരിക്കുകയും പ്രയോജനകരമാക്കുകയും ചെയ്യട്ടെ.! 

ബിസ്മില്ലാഹ്...... 

- മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 

(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

അന്ത്യ പ്രവാചകന്‍ സയ്യിദുല്‍ കൗനൈന്‍ ഖാത്തിമുന്നബിയ്യീന്‍ സയ്യിദുല്‍ മുര്‍സലീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹി വസല്ലം) യുടെ പ്രധാന നിയോഗലക്ഷ്യം രണ്ട് കാര്യങ്ങളാണ്. ഒന്ന്, സൃഷ്ടികള്‍ക്ക് സ്രഷ്ടാവുമായുള്ള ബന്ധം ശരിയാക്കുക. രണ്ട് ഈ ബന്ധം നിരന്തരമാക്കുക. ഇതിന് അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വീകരിച്ച ലളിതവും ശക്തവുമായ ഒരു മാര്‍ഗ്ഗമാണ് ദിക്ര്‍-ദുആകള്‍ (അല്ലാഹുവിന്‍റെ ധ്യാനവും പടച്ചവനോടുള്ള പ്രാര്‍ത്ഥനയും). ഒരു ഭാഗത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ജീവിതം മുഴുവന്‍ ദ്ക്ര്‍-ദുആകളായിരുന്നു. പുലര്‍ക്കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍, വിസര്‍ജ്ജനത്തിന് മുമ്പ്, ശുദ്ധീകരണ സമയത്ത്, ആഹാര-പാനീയ-വസ്ത്രധാരണ സന്ദര്‍ഭങ്ങളില്‍, വീട്ടിലും നാട്ടിലും യാത്രയിലും ജോലിയിലും എന്നിങ്ങനെ സകല കാര്യങ്ങളിലും ഇത് കാണാന്‍ കഴിയുന്നതാണ്. നമസ്കാരങ്ങള്‍ ആദ്യന്തം ദിക്ര്‍-ദുആകളായിരുന്നു. എന്തിനേറെ പ്രബോധന പോരാട്ടങ്ങ ളിലും ഇത് വലിയ ശക്തിയായിരുന്നു. അധികമായി ഇത് നിര്‍വ്വഹിക്കാനും ഒറ്റക്കും കൂട്ടായും രഹസ്യമായും പരസ്യമായും ഇത് ചെയ്യാനും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രേരിപ്പിച്ചു. തല്‍ഫലമായി നിരന്തരം ദിക്ര്‍-ദുആകളില്‍ വ്യാപൃതരായ ഒരു സമൂഹം നിലവില്‍ വന്നു. ഒരു കാലത്ത് പടച്ചവനെപ്പറ്റി പറയപ്പെട്ടാല്‍ വെറുപ്പ് പ്രകടിപ്പിച്ചിരുന്ന ജനത, നിന്നും ഇരുന്നും കിടന്നും പടച്ചവനെ ധ്യാനിക്കുന്നവരായി. തെറ്റ്-കുറ്റങ്ങള്‍ വല്ലതും സംഭവിച്ചാല്‍ പടച്ചവനെ ഓര്‍ത്ത് പശ്ചാത്തപിക്കുമായിരുന്നു. സംസാരം, ആഹാരം, ഉറക്കം,സൃഷ്ടികളുമായിട്ടുള്ള ബന്ധം എന്നിവകളില്‍ അവര്‍ മധ്യമരീതി പുലര്‍ത്തിയിരുന്നുവെങ്കിലും ക്രയവിക്രയങ്ങളും ദാമ്പത്യ ജീവിതവും നന്നായി നടത്തിയിരുന്നു. കുടുംബം, ഇണകള്‍, സന്താനങ്ങള്‍, സഹോദരങ്ങള്‍, മനുഷ്യര്‍, മൃഗങ്ങള്‍, പ്രകൃതി വസ്തുക്കള്‍ ഇവയെല്ലാമായി ഉത്തമ ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ അവര്‍ അല്ലാഹുവിന്‍റെ ധ്യാനം എല്ലാ സന്ദര്‍ഭങ്ങളിലും മുറുകെ പിടിച്ചു. ഇതിലൂടെ അവരുടെ അനുവദനീയ പ്രവര്‍ത്തനങ്ങളും പുണ്യകര്‍മ്മങ്ങളായി മാറി. അല്ലാഹു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട് എന്ന ഇഹ്സാനീ ഗുണം അവരില്‍ ശക്തി പ്രാപിച്ചു.

സഹാബാ കിറാമിന്‍റെ ഇതര ഗുണങ്ങളായ ഇസ്ലാമും ഈമാനും അവര്‍ അടുത്ത തലമുറയ്ക്ക് കൈമാറിയത് പോലെ ഉപര്യുക്ത ഇഹ്സാനീ ഗുണവും അവര്‍ വളരെ പ്രാധാന്യത്തോടെ ജനങ്ങളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഈ വഴിയില്‍ പ്രത്യേക ശ്രദ്ധയുള്ള ഒരു വലിയ വിഭാഗം സ്വഹാബാ കിറാമിന്‍റെ കാലം മുതല്‍ ഇന്നുവരെ നിലനില്‍ക്കുന്നു. ലോകാവസാനം വരെയും ഉണ്ടായിരിക്കുകയും ചെയ്യും. സൂഫിവര്യന്മാര്‍ എന്ന ഒരു പ്രത്യേക നാമം ഇവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവര്‍ ഉത്തമ മനുഷ്യരാണ്. ഇക്കൂട്ടത്തില്‍ പെട്ട ഒരു മഹാപുരുഷനാണ് ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്റഫ് അലി ത്ഥാനവി (റഹ്). ചെറുതും വലുതുമായ ധാരാളം രചനകള്‍ തയ്യാറാക്കിയ മഹാനവര്‍കളുടെ പ്രധാനപ്പെട്ട രചനാ സമാഹാരമാണ് മുനാജാത്ത് മഖ്ബൂല്‍. ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അമൂല്യമായ ദുആക ളും ദിക്ര്‍-സ്വലാത്തുകളും ആത്മ സംസ്കരണത്തിന്‍റെ വിലയേറിയ ഉപദേശങ്ങളുമാണ് ഇതിന്‍റെ ഇതിവൃത്തം. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പ്രിയ ഉസ്താദ് മൗലാനാ അബ്ദുല്‍ അസീസ് മിഫ്താഹി മര്‍ഹൂം നിത്യമായി ഓതുന്നത് കണ്ട്, ചെറുപ്പം മുതല്‍ ഈ ഗ്രന്ഥം പരിചയപ്പെടാനും പ്രയോജനപ്പെടുത്താനുമുള്ള ഭാഗ്യമുണ്ടായി. നബവീ ദുആക്കളുടെ ആശയം മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ വല്ലാത്ത ആവേശമുണ്ടായി. ഒരു ഭാഗത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ആഴമേറിയ അടിമത്വ ചിന്തയുടെ സൗന്ദര്യം അനാവരണം ചെയ്യുന്നു. മറുഭാഗത്ത് നമുക്ക് ഇരുലോകത്തും എന്തെല്ലാം കാര്യങ്ങളാണ് ആവശ്യമെന്ന് ഉണര്‍ത്തുകയും നിറഞ്ഞ ഖജനാവിന്‍റെ ഉടമസ്ഥനായ അല്ലാഹുവിനോട് ദുആ ഇരക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ ഒരു സഹോദരന്‍ ഇത് പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിക്കുകയും സഹകരിക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന് ഉന്നത പ്രതിഫലം നല്‍കട്ടെ.! കൂട്ടുകാരുടെ കൂടി സേവനങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് പ്രസിദ്ധീകരിക്കപ്പെടുകയാണ്. അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.! മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) എന്നാണ് ഇതിന്‍റെ നാമമെങ്കിലും ഹറമൈന്‍ ശരീഫൈന്‍ ഉപഹാരം എന്ന നാമം കൂടി നല്‍കിയിട്ടുണ്ട്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ആദരണീയ ജ്യേഷ്ടന്‍ സലീം സാഹിബിനോടൊപ്പം ഹജ്ജ് ചെയ്തപ്പോള്‍ പലസന്ദര്‍ഭങ്ങ ളിലും ഈ ദുആകള്‍ ചെയ്യാന്‍ സാധിച്ചു. വിശിഷ്യാ സഫാ-മര്‍വക്കിടയിലുള്ള ഏഴ് സഅ്യുകളില്‍ ഓരോ ദിവസത്തെയും ദുആക്കള്‍ മലയാളത്തില്‍ പറഞ്ഞുകൊടുത്തപ്പോള്‍ അദ്ദേഹം വിതുമ്പുകയും ഈ പാപിക്ക് വല്ലാത്ത വികാരം അനുഭവപ്പെടുകയും ചെയ്തു. അതെ, ഈ ദുആകള്‍ ഓരോന്നും പാരായണം ചെയ്യുമ്പോള്‍ രണ്ട് കാര്യങ്ങള്‍ നാം ഓര്‍ക്കുക: ആരാണ് ഈ ദുആകള്‍ പഠിപ്പിച്ചത്.?എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.? അതെ, ഇവ ഓരോന്നും അല്ലാഹുവിന്‍റെ ഹബീബും മഹ്ബൂബുമായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുവചനങ്ങളാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ചെയ്തിട്ടുള്ള മുഴുവന്‍ ദുആകളും നമുക്കും അത്യന്തം ആവശ്യമായ കാര്യങ്ങളാണ്. കൂടാതെ, ഈ രചനയുടെ ഭൂരിഭാഗം വിവര്‍ത്തനങ്ങളും നടന്നത് വിശുദ്ധ ഹറമുകളില്‍ വെച്ചാണ്. പൊതു സഹോദരങ്ങളുടെ എളുപ്പത്തിനുവേണ്ടി ആശയങ്ങളാണ് വിവര്‍ത്തനത്തില്‍ കൊടുത്തിട്ടുള്ളത്. ബഹുമാന്യ ഹാജിമാരും ഉംറ നിര്‍വ്വഹിക്കുന്നവരും ഈ രചനയെ പ്രയോജനപ്പെടുത്തിയാല്‍ വളരെയധികം ഗുണങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു തൗഫീഖ് നല്‍കട്ടെ.! 

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ്ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക: 

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക: 



SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

കാരുണ്യത്തിന്‍റെ തിരുദൂതര്‍ 

-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി

https://swahabainfo.blogspot.com/2020/11/blog-post.html 

തഫ്സീറുല്‍ ഹസനി: 

പരിശുദ്ധ ഖുര്‍ആന്‍, ആശയം, വിവരണം. 

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 
https://swahabainfo.blogspot.com/2020/11/blog-post_21.html

പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ (ഫളാഇലെ ദറൂദ് ശരീഫ്) 

-ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി 
https://swahabainfo.blogspot.com/2020/11/blog-post_23.html

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...