Friday, December 18, 2020

അന്താരാഷ്ട്ര അറബി ഭാഷാ ദിനം.!








അന്താരാഷ്ട്ര അറബി ഭാഷാ ദിനം.! 

ഡിസംബര്‍ 18 

ഇബ്നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹ് (സ) അരുളി: 'നിങ്ങള്‍ അറബിയെ സ്നേഹിക്കുക. ഞാന്‍ അറബിയാണ്, ഖുര്‍ആന്‍ അറബിയാണ്, സ്വര്‍ഗവാസികളുടെ ഭാഷ അറബിയാണ്.' (ഹാകിം) 

ഖുര്‍ആന്‍റെ ഭാഷയെ, നമസ്കാരത്തിന്‍റെ ഭാഷയെ, മറ്റു ആരാധനയുടെ ഭാഷയെ, ബാങ്കിന്‍റെ ഭാഷയെ, ഇഖാമത്തിന്‍റെ ഭാഷയെ നമുക്ക് സനേഹിക്കാം.! 

അതെ നമുക്ക് അറബി ഭാഷയെ സ്നേഹിക്കാം...! 

അറബി ഭാഷ പഠിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.  

★അല്ലാഹു അവന്‍റെ പരിശുദ്ധ ഗ്രന്ഥം 

അവതരിപ്പിക്കാനായി തെരഞ്ഞെടുത്ത ഭാഷ 

തിരുനബിയും പുണ്യ സ്വഹാബത്തും ജീവിത കാലമത്രയും സംസാരിച്ച ഭാഷ 

ലോകത്ത് സജീവമായി നില നില്‍ക്കുന്ന ഏക പ്രാചീന സെമറ്റിക് ഭാഷ 

28 രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ 

30 കോടി ജനതയുടെ ഭാഷ 

128 കോടി ജനതയുടെ മതഭാഷ 

ലോകത്തെ നാലാമത്തെ വിനിമയ ഭാഷ 

യു.എന്‍. അംഗീകൃത ഭാഷ 

യുനെസ്കോ അംഗീകൃത ഭാഷ

ഡിസംബര്‍ 18. ലോക അറബി ഭാഷാദിനം. 

നിരക്ഷരരായിരുന്ന അറബികളെ സാക്ഷരതയിലൂടേയും ചിന്താ വിപ്ളവത്തിലൂടേയും ലോക ചരിത്രത്തിന്‍റെ ഭാഗധേയം തിരുത്തിക്കുറിക്കുവാന്‍ സജ്ജമാക്കിയ അറബി ഭാഷയും സാഹിത്യവും ലോകാടിസ്ഥാനത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്നതിന്‍റെ അടയാളമാണ് ഐക്യ രാഷ്ട്ര സംഘടനയുടെ ആറ് ഔദ്യോഗിക ഭാഷകളില്‍ അറബി സ്ഥാനം പിടിച്ചത്. 1973 ഡിസംബര്‍ 18 നാണ് അറബി ഭാഷയെ ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷകളിലൊന്നായി അംഗീകരിക്കപ്പെട്ടത്. 2010 മുതല്‍ വര്‍ഷം തോറും ഡിസംബര്‍ 18 ലോക അറബി ഭാഷാ ദിനമായി ആചരിക്കുന്നു.

ആധുനികോത്തര യുഗത്തില്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം കൈവരിച്ച നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ഭാഷാപഠനവും നൈപുണ്യവും അനായാസം സാക്ഷാല്‍ക്കരിക്കാനാകും. ആഗോളവല്‍ക്കരണത്തിന്‍റെ യൂഗത്തില്‍ ലോകമൊരു ഗ്രാമമായി മാറുകയും ആശയവിനിമയും സാങ്കേതിക ഇടപെടലുകളുമൊക്കെ അനുദിനം വളര്‍ന്നുവികസിക്കുമ്പോള്‍ അറബി ഭാഷയും അതിന്‍റെ വളര്‍ച്ചാവികാസത്തിന്‍റെ പടവുകള്‍ കയറിവരികയാണ്. അറബി ഭാഷക്ക് മതപരവും സാമൂഹികവും സാംസ്കാരികവും സാഹിത്യപരവുമായ പ്രാധാന്യവും പ്രത്യേകതയും ഏറെയുണ്ടെങ്കിലും കേരളത്തിന്‍റെ സാമ്പത്തിക നില താങ്ങി നിര്‍ത്തുന്ന ഗള്‍ഫ് നാടുകളുടെ ഭാഷ എന്നത് തന്നെയാകും ലോക അറബി ഭാഷാ ദിനത്തിലും കേരളീയ സമൂഹത്തിന്‍റെ പൊതുവായ വിശകലനം.

അറബി ഭാഷയുടെ കേരള പരിസരം വിശദമായി പരിശോധിക്കുമ്പോള്‍ അറബി സാഹിത്യത്തിന് മലയാളികളുടെ സംഭാവന ചെറുതല്ല എന്നു കാണുവാന്‍ കഴിയും. കേരളത്തിലങ്ങോളമിങ്ങോളം പ്രചാരത്തിലിരുന്ന പള്ളി ദര്‍സുകളും പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന അറബി കോളേജുകളും അറബി ഭാഷയെ കേരളീയ സമൂഹത്തില്‍ സജീവമാക്കി നിര്‍ത്തുകയായിരുന്നു. ദര്‍സുകളിലെ പല മുദര്‍രിസുകളും ശുദ്ധമായ അറബി ഭാഷയില്‍ സാഹിത്യ സൃഷ്ടികള്‍ നടത്താന്‍ കഴിയുള്ളവരായിരുന്നു. അറബി ഭാഷയോടുള്ള ആഭിമുഖ്യവും അറബ് രാജ്യങ്ങളുമായുള്ള കേരളത്തിന്‍റെ ബന്ധവും പരിഗണിക്കുമ്പോള്‍ അറബി സര്‍വകലാശാലയടക്കം എല്ലാ പദ്ധതികളും കേരളത്തിന് സാക്ഷാല്‍ക്കരിക്കേണ്ട സന്ദര്‍ഭം അതിക്രമിച്ചിരിക്കുന്നുവെന്നേ വിലയിരുത്താനാവുകയുള്ളൂ.

ഭാഷകള്‍ മാനവ സംസ്കൃതിയുടെ അടയാളമാണ്. ഒരു ഭാഷയും ഏതെങ്കിലും പ്രദേശത്തിന്‍റേയോ ജനവിഭാഗത്തിന്‍റേയോ കുത്തകയല്ലെന്നര്‍ഥം. വികാരങ്ങളും വിചാരങ്ങളും ചിന്തകളും അന്വേഷണങ്ങളും സാക്ഷാല്‍ക്കരിക്കുന്നതില്‍ ഭാഷയുടെ പങ്ക് വളരെ വലുതാണ്. കാലത്തിന്‍റെ നിയോഗമായും സംസ്കാരങ്ങളുടെ കണക്കെടുപ്പായുമൊക്കെ പല ഭാഷകളും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. മതപരവും സാമൂഹികവുമായ പ്രാധാന്യം പലപ്പോഴും ഭാഷയുടെ ഗരിമക്ക് മികവേകുമെന്നല്ലാതെ ഒരിക്കലും ഭാഷയുടെ വ്യാപ്തി പരിമിതപ്പെടുത്തുകയോ അപ്രസക്തമാക്കുകയോ ചെയ്യുന്നില്ല. ഈയര്‍ഥത്തില്‍ ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും സജീവവുമായ ഭാഷകളിലൊന്നാണ് അറബി ഭാഷ എന്നു കാണുവാന്‍ കഴിയും. ലോക അറബി ദിനത്തോടനുബന്ധിച്ച് അറബി ഭാഷയെ പൊതുവിലും കേരളീയ പരിസരത്തുനിന്നും വിശേഷിച്ചും വിശകലനം ചെയ്യുമ്പോള്‍ ഭാഷ പിന്നിട്ട വഴികള്‍ നമ്മെ പല ചരിത്രവസ്തുതകളിലേക്കും കൊണ്ടെത്തിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷകളില്‍ മുന്‍നിരയിലാണ് അറബി ഭാഷയെന്നാണ് ഗവേഷകരൊക്കെ വിലയിരുത്തുന്നത്. സാഹിതീയ സൗന്ദര്യവും ഭാഷാ സമ്പന്നതയും താളാത്മകമായ പദവിന്യാസവുമൊക്കെ അറബി ഭാഷയെ ഇതര ഭാഷകളില്‍ നിന്നും വ്യതിരിക്തമാക്കുന്നു. അറബി എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ അനായാസമായും ഒഴുക്കോടെയും സംസാരിക്കുവാന്‍ കഴിയുന്നത് എന്നാണ്. അറേബ്യന്‍ സംസ്കാരവുമായി ഇഴുകി ചേര്‍ന്നു രൂപം കൊണ്ട അറബി അതിവേഗം ലോകത്തിന്‍റെ വിവിധ ദിക്കുകളില്‍ പ്രചാരം നേടിയത്. ഇസ്ലാമിന്‍റെ ആഗമനവും അറബികളുടെ ദേശാടനവും ഭാഷ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ ഭേദിച്ച് ജനമനസുകളില്‍ സ്ഥാനം പിടിക്കുവാന്‍ സഹായകമായി എന്നുവേണം കരുതാന്‍.

കൊടുക്കല്‍-വാങ്ങലുകളുടേയും വിനിമയങ്ങളുടേയും ഒഴിച്ചുകൂടാനാവാത്ത മാധ്യമമായി അറബി ഭാഷ മാറുമ്പോള്‍ ഭാഷാ പഠനത്തിന്‍റെയും പ്രചാരത്തിന്‍റേയും മേഖലകളിലും വലിയ ഉണര്‍വാണ് കാണുന്നത്. ഇന്നു കാണുന്ന നവോത്ഥാനത്തിനും ഉണര്‍വിനും പ്രധാനകാരണങ്ങളിലൊന്ന് ഗള്‍ഫ് മേഖലയുടെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിലെ മൂന്നേറ്റമാണെന്നതും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. 1970 കളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഓരോന്നായി സ്വാതന്ത്ര്യം നേടുകയും ഓയില്‍-ഗ്യാസ് മേഖലകളിലെ പുതിയ സാമ്പത്തിക സ്രോതസുകളും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്നതോടെയാണ് മേഖലയിലെ സാമ്പത്തിക രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടമുണ്ടായത്. നേരത്തെ മുത്തുവാരിയും മല്‍സ്യ ബന്ധനം നടത്തിയും പരിമിതമായ വിഭവങ്ങളുടെ വിപണനം നടത്തിയും കഴിഞ്ഞിരുന്ന അറബി സമൂഹത്തെ വികസിത മാനങ്ങളുള്ള പരിഷ്കൃത സമൂഹമാക്കി മാറ്റുന്നതാണ് ഈ കാലത്ത് നാം കാണുന്നത്.

മനുഷ്യകുലത്തിന്‍റെ സര്‍ഗാത്മകതയെ പ്രയോജനവല്‍ക്കരിക്കുന്നതിലും വളര്‍ത്തി വലുതാക്കുന്നതിലും അറബി ഭാഷയുടെ പങ്ക് പ്രധാനമാണ്. ഈ പങ്കാളിത്തം ശാസ്ത്ര സാഹിത്യ സാങ്കേതിക മേഖലകളിലും രാഷ്ട്രീയ വൈജ്ഞാനിക രംഗങ്ങളിലും വിപ്ളവകരമായ മാറ്റങ്ങള്‍ക്കാണ് കാരണമായത്. കുറഞ്ഞ വാക്കുകള്‍ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ വിനിമയം ചെയ്യുവാന്‍ കഴിയുമെന്നത് അറബി ഭാഷയുടെ സവിശേഷതാണ്. അറേബ്യന്‍ കാലിഗ്രഫിയും ഗദ്യ പദ്യ സാഹിത്യവുമൊക്കെ ഏവരേയും ആകര്‍ഷിക്കുന്നതാണ്. അറബി ഭാഷ ലോകത്ത് പ്രചുര പ്രചാരം നേടുവാനുള്ള ഒരു കാരണവും ഇതാവാം. അറബി ഭാഷാ വ്യാപനം യഥാര്‍ഥത്തില്‍ ഒരു മാതൃസംസ്കാരത്തിന്‍റെ പ്രചാരണം കൂടിയായിരുന്നുവെന്നുവേണം കരുതാന്‍. അറബിയില്‍ രചിക്കപ്പെട്ട ഇസ്ലാമിക മതമീംമാസകള്‍, രാഷ്ട്ര ഭരണ തന്ത്രങ്ങള്‍, ആത്മീയ സരണികളെക്കുറിച്ചുള്ള വിജ്ഞാനങ്ങള്‍ തുടങ്ങിയ പല നാടുകളിലും നവോത്ഥാനത്തിന് കാരണമായതായാണ് ചരിത്രം അടയാളപ്പെടുത്തുന്നത്.

പല വിഭാഗം ഭാഷകളുടേയും പഴയ സാഹിത്യ രൂപങ്ങള്‍ അടി മുടി മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോഴും പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സാഹിത്യത്തിന്‍റെ ഉന്നതിയിലെത്തിയ അറബി ഭാഷ ഇന്നും ശുദ്ധിക്കോ തനിമക്കോ വ്യത്യാസമിലാതെ നിലനില്‍ക്കുന്നുവെന്നത് ഗവേഷകരെ വിസ്മയിപ്പിക്കുന്ന കാര്യമാണ്. ലോകത്ത് ഇരുപത്താറ് രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ, 23 കോടിയിലധികം ജനങ്ങളുടെ സംസാര ഭാഷ, ഐക്യ രാഷ്ട്ര സംഘടന അംഗീകരിച്ച ആറ് ഭാഷകളിലൊന്ന് തുടങ്ങിയ നിരവധി സവിശേഷതകള്‍ അറബി ഭാഷയെ വ്യതിരിക്തമാക്കുന്നു. ലോകത്ത് ധാര്‍മികവും സാംസ്കാരികവും ധൈഷണികവുമായ വിപ്ളവത്തിന് കാരണമായ ഖുര്‍ആനിന്‍റെ ഭാഷ എന്നത് അറബി ഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്. മധ്യ കാലഘട്ടത്തില്‍ ലോകത്ത് വൈജ്ഞാനിക വിപ്ളവത്തിന് തുടക്കം കുറിച്ചത് ഖുര്‍ആനില്‍ നിന്നും പ്രചോദനമുള്‍കൊണ്ടു രംഗത്ത് വന്ന ശാസ്ത്ര ഗവേഷകരായിരുന്നുവെന്നത് അനിഷേധ്യമായ വസ്തുതയാണ്. 

അറബി ഭാഷയുടെ പ്രസക്തിയേറുന്നു. 

കേരളത്തില്‍ വ്യവസ്ഥാപിത രീതിയിലുള്ള അറബി ഭാഷാ പഠന പരിപാടിക്ക് ഏകദേശം ഒരു നൂറ്റാണ്ട് തികയുകയാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിനും സാംസ്കാരിക പൈതൃകങ്ങള്‍ ഉള്‍കൊള്ളുന്നതിനും വേണ്ടിയായിരുന്നു മുഖ്യമായും കേരളത്തില്‍ അറബി ഭാഷാ പഠനപരിപാടികള്‍ തുടങ്ങിയതെങ്കിലും തൊഴില്‍പരമായും സാമൂഹികമായും വലിയ മാറ്റത്തിന്  തന്നെ അത് വഴിയൊരുക്കിയെന്നത് പില്‍കാല ചരിത്രം. പലപ്പോഴും അറബി കോളേജുകളും പള്ളി ദര്‍സുകളുമൊക്കെ കഷ്ടപ്പെട്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. ക്രമേണ ഔദ്യോഗിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂള്‍, കോളേജ് തലങ്ങളിലും സര്‍വകലാശാലകളിലുമൊക്കെ അറബി ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ പഠന സൗകര്യങ്ങള്‍ വിപുലമായി. ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ തുറന്നുകിട്ടിയത് ഭാഷാ പഠനം മറ്റൊരുതലത്തിലും പ്രാധാന്യമുള്ളതാക്കി മാറ്റി.

ഭാഷകള്‍ മനുഷ്യ നാഗരികതയുടെ അടയാളങ്ങളാണ്. സംസ്കാരവും സ്വഭാവവും പകര്‍ന്നു നല്‍കുന്ന ഓരോ ഭാഷയും ലോകസംസ്കാരത്തിന്‍റെ പൊതുസ്വത്താണ്. അറബി ഭാഷക്ക് നിഷേധിക്കാനാവാത്ത പ്രാധാന്യം ഇസ്ലാമിലുണ്ടെങ്കിലും ഏതെങ്കിലും ഭാഷയെ മതവുമായോ ജാതിയുമായോ മാത്രം ബന്ധപ്പെടുത്തി വിലയിരുത്തുന്നത് തികഞ്ഞ സങ്കുചിതത്വമായിരിക്കും. തുറന്ന മനസോടെ ഓരോ ഭാഷയുടേയും സാംസ്കാരിക പാരമ്പര്യവും സംഭാവനകളും ഉള്‍കൊള്ളുവാനാണ് പ്രബുദ്ധ സമൂഹം ശ്രമിക്കേണ്ടത്.

ലോക ഭാഷകളില്‍ പലതുകൊണ്ടും സവിശേഷമാണ് അറബി ഭാഷ. മതപരവും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ നിരവധി മാനങ്ങളുള്ള അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

ലളിതമായും ഒഴുക്കോടെയും അനായാസം സംസാരിക്കുവാന്‍ കഴിയുന്നത് എന്നാണ് അറബി എന്ന പദത്തിന്‍റെ അര്‍ഥം. കുറഞ്ഞ വാക്കുകള്‍കൊണ്ട് വിശാലമായ അര്‍ഥ വ്യാപ്തി പ്രതിഫലിപ്പിക്കുവാന്‍ കഴിയുന്ന സജീവമായ ഭാഷകളിലൊന്നാണ് അറബി.

ഭാഷാപഠനം മനസ്സിനെ നിര്‍മലമാക്കുകയും ചിന്തയുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ഭാവനകള്‍ക്ക് ചിറക് വിരിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അറബി ഭാഷയെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും വാസ്തവമാണ്. സുതാര്യമായ അറബി സംസ്കാരത്തിന്‍റേയും ധന്യമായ അറബി പാരമ്പര്യത്തിന്‍റേയും വിശാലമായ ലോകത്തേക്കുള്ള കവാടം തുറക്കുന്നതോടൊപ്പം ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളുമായും ആശയവിനിമയം നടത്തുന്നതിനും സൗഹൃദം സ്ഥാപിക്കുന്നതിനും അറബി ഭാഷ സഹായിക്കുന്നു.

ലോക ഭാഷകളില്‍ വളരെ ലളിതമായ ഭാഷകളിലൊന്നാണ് അറബി. ജാതി മത ഭേദമന്യേ ആര്‍ക്കും വേഗത്തില്‍ മനസിലാക്കുവാനും പഠിച്ചെടുക്കുവാനും കഴിയുന്ന ഭാഷയാണത്. അറബി ഭാഷയിലെ പ്രസിദ്ധമായ പല നിഘണ്ടുകളും സാഹിത്യ ചരിത്രകൃതികളുമൊക്കെ തയ്യാറാക്കിയത് അമുസ്ലിംകളാണ് എന്നത് ചിലര്‍ക്കെങ്കിലും ഒരു പുതിയ അറിവായിരിക്കും. അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും മതപരമായ പരിധിക്കപ്പുറത്തും പ്രസക്തമാണ് എന്ന് സൂചിപ്പിക്കുവാനാണ് ഇത്രയും പറഞ്ഞത്.  ഇരുപത്തഞ്ചോളം രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയായ അറബി ചില രാജ്യങ്ങളുടെ ദേശീയ ഭാഷയുമാണ്.

ലോകത്ത് ഏറ്റവും സ്വാധീനമുള്ള പത്തു ഭാഷകളില്‍ മുന്‍പന്തിയിലുള്ള അറബി ഭാഷ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളില്‍പെട്ടതാണ്.

പാശ്ചാത്യ ലോകത്തും പൗരസ്ത്യ ദിക്കുകളിലും അറബി ഭാഷ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള തീവ്രമായ പരിശ്രമങ്ങളാണ് നടക്കുന്നത്. മതപരമായും സാമ്പത്തികമായും നയതന്ത്രതലങ്ങളിലുമൊക്കെയുള്ള താത്പര്യങ്ങള്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കരുത്തേകുന്നതായാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് മലയാളി ഗവേഷകനായ ഡോ. പി സഈദ് മരക്കാര്‍ അറബി സാഹിത്യ ചരിത്രം എന്ന എന്‍റെ പുസ്തകത്തിന്‍റെ അവതാരികയില്‍ കുറിച്ച ചില സംഗതികള്‍ ഇവിടെ കുറിക്കട്ടെ : ലോക ഭാഷകളില്‍ പലതുകൊണ്ടും വ്യതിരിക്തത പുലര്‍ത്തുന്ന അറബി ഭാഷയുടെ സവിശേഷതകള്‍ നിരവധിയാണ്.നാലായിരത്തില്‍ പരം വര്‍ഷങ്ങള്‍ പഴക്കമുണ്ടായിട്ടും നൂറ്റി അമ്പതോളം തലമുറകളായി ലക്ഷോപലക്ഷം ജനവിഭാഗങ്ങള്‍ കൈകാര്യം ചെയ്തിട്ടും ശുദ്ധിക്കോ തനിമക്കോ മൗലികതക്കോ ലവലേശം പോറലേല്‍ക്കാത്ത ഏക ഭാഷ, എട്ട്, ഒന്‍പത്, പത്ത് , പതിനൊന്ന് നൂറ്റാണ്ടുകളില്‍ ഭൂമുഖത്ത് അറിയപ്പെട്ടിരുന്ന ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക ഗ്രന്ഥങ്ങളെല്ലാം അതേ കാലഘട്ടത്തില്‍ തന്നെ ലോകത്തിന് ലഭ്യമാക്കിയ ഏക ഭാഷ, ഗ്രീക്ക് ഭാഷയിലും സംസ്കൃതത്തിലുമുള്ള പ്രാചീന ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്ത് ആധുനിക ലോകത്തിന് സമ്മാനിച്ച പ്രായം കുറഞ്ഞ സെമിറ്റിക് ഭാഷ, ഫിലിപ്പ് ഹിറ്റിയുടെ വീക്ഷണത്തില്‍ എട്ടാം നൂറ്റാണ്ടിന്‍റേയും പതിമൂന്നാം നൂറ്റാണ്ടിന്‍റേയുമിടയില്‍ ലോക സംസ്കാരത്തിന്‍റേയും നാഗരികതയുടേയും വാഹകരായിരുന്ന അറബികളുടെ മാതൃഭാഷ, വാസ്കോഡി ഗാമയും കൊളമ്പസും ലോകസഞ്ചാരത്തിനുപയോഗിച്ച ഭൂപടത്തിന്‍റെ ഭാഷ, സൈഫറിന്‍റേയും ആള്‍ജിബ്രയുടേയും മാത്രമല്ല ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന അരിത്മെറ്റിക്സിന്‍റേയും അടിസ്ഥാന ഭാഷ, സമഗ്രവും അന്താരാഷ്ട്രീയവുമായ ഒരു സംസ്കാരത്തിന് അടിത്തറ പാകി മനുഷ്യകോടികളെ ഒരു ഏകീകൃത ചിന്താധാരയില്‍ പിടിച്ചുനിര്‍ത്തുവാന്‍ കഴിഞ്ഞ ഏക ഭാഷ, ഇന്നു പ്രചാരത്തിലുളള ഭാഷകളില്‍ ഭൂമി ശാസ്ത്രത്തിന്‍റെ അതിര്‍വരമ്പുകളെ വകവെക്കാതെ ജനകോടികളുടെ ഹൃദയങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഭാഷ, ബ്രാഫാള്‍ട്ടിന്‍റെ ദൃഷ്ടിയില്‍, 'ഭൂമുഖത്ത് മറ്റേത് ഗ്രന്ഥത്തേക്കാളുമേറെ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിന്‍റെ ഭാഷ', ഒരു അന്ധനായ മനുഷ്യന് പോലും ഇതരന്‍  സംസാരിക്കുന്നത് സ്ത്രീയോടോ പുരുഷനോടോ എന്ന് നിഷ്പ്രയാസം മനസ്സിലാക്കുവാന്‍ കഴിയുന്ന ഭാഷ.

ഇപ്പറഞ്ഞതും അതല്ലാത്ത മറ്റു പലതും അറബി ഭാഷയുടെ പ്രത്യേകതകളും സവിശേഷതകളുമാണെങ്കിലം വിശുദ്ധ ഖുര്‍ആനിന്‍റെ ഭാഷ എന്നതാണ് ഈ ഭാഷയുടെ ഏറ്റവും വലിയ സവിശേഷത. അതിനാല്‍ ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്നോളം വരുന്ന മുസ്ലിംകള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ ഈ ഭാഷയുമായി ബന്ധം സ്ഥാപിക്കേണ്ടി വരുന്നു.  'നാം ആണ് ഖുര്‍ആനിനെ അവതരിപ്പിച്ചത്, നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും' എന്ന ദൈവിക വചനം ഈ ഭാഷക്ക് ലോകാവസാനം വരെ അതിന്‍റെ പവിത്രത നിലനിര്‍ത്തികൊണ്ടുള്ള അതിന്‍റെ സംരക്ഷണവും സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുകയാണ്. മറ്റ് വേദ ഗ്രന്ഥങ്ങള്‍ക്കൊന്നിനും ഈ പവിത്രത നിലവിലുള്ളതായി പ്രസ്തുത ഗ്രന്ഥങ്ങളുടെ അനുയായികള്‍ പോലും അവകാശപ്പെടുന്നില്ല. വില്ല്യം മൂറിന്‍റെ ഭാഷയില്‍ 'പന്ത്രണ്ട് നൂറ്റാണ്ടിലധികം തനിമയും പവിത്രതയും നിലനിര്‍ത്തുവാന്‍ ഖുര്‍ആനല്ലാതെ ഈ ഭൂമുഖത്ത് മറ്റൊരു ഗ്രന്ഥത്തിനും കഴിഞ്ഞിട്ടില്ല'. (രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് വില്ല്യം മൂര്‍ ഈ പരാമര്‍ശം നടത്തിയത്.)

എന്നാല്‍ മതപരമായ പ്രാധാന്യത്തിനപ്പുറം ഗള്‍ഫ് തൊഴില്‍ മേഖലയുടെ പ്രാധാന്യം വര്‍ധിച്ചതാണ് അറബി ഭാഷയുടെ സ്വീകാര്യത പൊതുജനങ്ങളുടെയിടയില്‍ വര്‍ധിക്കുവാനുള്ള മുഖ്യ കാരണമെന്നാണ് ചില ഗവേഷകരെങ്കിലും കരുതുന്നത്. പാശ്ചാത്യലോകത്തും മൂന്നാം ലോക രാജ്യങ്ങളിലും അറബി പഠിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ധന ഈ നിലപാടുകളെ ഒരു പരിധിവരെ ശരിവെക്കുന്നതാണ്.

ഗള്‍ഫ് നാടുകളിലേക്ക് തൊഴില്‍ തേടിയുള്ള മലയാളികളുടെ യാത്രക്ക് അരനൂറ്റാണ്ടിന്‍റെ പഴക്കമേയുള്ളൂ. എന്നാല്‍ അറബി നാടുകളുമായി കേരളത്തിന് പതിനാല്  നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്.  ഈ ബന്ധം അറബി ഭാഷയുമായും സംസ്കാരവുമായും അടുത്തിടപഴകുവാനും പരിചയിക്കുവാനും മലയാളികള്‍ക്ക്  സൗകര്യമൊരുക്കുകയായിരുന്നു. നൂറ് കണക്കിന് അറബി പദങ്ങള്‍ മലയാളത്തില്‍ പ്രചാരം നേടിയതും ഉപയോഗിച്ചുവരുന്നതും ഈ ബന്ധത്തിന്‍റെ സ്വാധീനഫലമാണ്.

അറബി ഭാഷയുമായും സംസ്കാരവുമായും നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ഭാഗ്യം ലഭിച്ച മലയാളിസമൂഹത്തിന്‍റെ സുപ്രധാനമായ തൊഴില്‍ മേഖലയായി ഗള്‍ഫ് മാറിയതോടെയാണ് കേരളീയ ജീവിതത്തിന്‍റെ രൂപഭാവങ്ങള്‍ മാറിയത്. ഗള്‍ഫ് മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് വിവിധ രംഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്.

ഗള്‍ഫ് നാടുകളിലെ തൊഴില്‍ രംഗത്ത് കാതലായ മാറ്റങ്ങളാണ്  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഭവിക്കുന്നത്. സ്വദേശിവല്‍ക്കരണം മിക്കവാറും എല്ലാ രാജ്യങ്ങളും ഊര്‍ജിതമായി നടപ്പാക്കിവരുന്നു. വിദേശി തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറക്കുന്നതിനുള്ള നടപടികളാണ് എങ്ങും സജീവമായി കാണുന്നത്.

ഇതോടെ അറബി ഭാഷയുടെ  തൊഴില്‍പരമായ പ്രാധാന്യം പതിന്മടങ്ങ് വര്‍ധിക്കുകയാണ്. അറബി ഭാഷ അറിയുന്നവരേയും മനസിലാക്കുന്നവരേയും നിയമിക്കുവാനും നിലനിര്‍ത്തുവാനുമാണ് മിക്ക കമ്പനികളും താത്പര്യം കാണിക്കുന്നത്. മലയാളികളുടെ സുപ്രധാനമായ തൊഴില്‍ മേഖല എന്ന നിലക്ക് ഗള്‍ഫിന്‍റെ പ്രാധാന്യം നിലനില്‍ക്കുന്നേടത്തോളം ഭാഷാ പരിജ്ഞാനം നേടാനുള്ള ശ്രമങ്ങളും സംരംഭങ്ങളും വരും ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമാകുമെന്ന് വേണം കരുതാന്‍.

അറബി ഭാഷയും കേരളത്തിലെ വളര്‍ച്ചാ ചരിത്രവും. 

ഡിസംബര്‍ 18 ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം എല്ലാ വര്‍ഷവും അറബി ഭാഷ ദിനമായി ആചരിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ച ആറു ഭാഷകളിലൊന്നാണ് അറബി. ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ചൈനീസ്, സ്പാനിഷ് എന്നിവയാണ് മറ്റു ഭാഷകള്‍. ലോകത്തിന്‍റെ ബഹുസ്വരതയും സാംസ്കാരിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനും ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറു ഭാഷകള്‍ക്കും തുല്യമായ പ്രാധാന്യം നല്‍കുന്നതിനും വേണ്ടി യു. എന്നിന്‍റെ കള്‍ച്ചറല്‍ വിഭാഗമായ യുനെസ്കോ 2010 മുതലാണ് ഡിസംബര്‍ 18 അന്താരാഷ്ട്ര അറബിക് ദിനമായി ആചരിച്ചു വരുന്നത്. 

1973 ഡിസംബര്‍ 18 നാണ് അറബി ഭാഷ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. ലോകത്തെ 60 രാജ്യങ്ങളിലായി 242 മില്യണ്‍ ജനങ്ങളാണ് അറബി നിത്യേന അവരുടെ ഭാഷയായി ഉപയോഗിച്ചുവരുന്നത്. അതേസമയം, വിശുദ്ധ ക്വുര്‍ആനിന്‍റെ ഭാഷയെന്ന നിലയ്ക്ക് അറബികളല്ലാത്ത മില്യണ്‍ കണക്കിന് മുസ്ലിംകള്‍ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ അറബി ഭാഷയെ ഉപയോഗിച്ചു വരുന്നതുകൊണ്ട് തന്നെ ദിനേന ഏറ്റവുമധികം വായിക്കപ്പെടുന്ന ഭാഷയായി അറബിയെ ലോകം കാണുന്നു. അറബി ഭാഷക്കും സാഹിത്യത്തിനും വലിയ പ്രചാരം വളരെ മുമ്പ് തന്നെ ഉണ്ടായിട്ടുണ്ടെങ്കിലും മുഹമ്മദ് നബി ? യിലൂടെ ഇസ്ലാം പൂര്‍ണമാക്കപ്പെടുകയും ക്വുര്‍ആന്‍ ലോക വ്യാപകമാവുകയും ചെയ്തതോടെയാണ് ലോകത്തിന്‍റെ അഷ്ടദിക്കുകളില്‍ അറബി ഭാഷ ശ്രദ്ധയാകര്‍ഷിക്കുന്നത്. 

പ്രവാചകന്‍റെ കാലഘട്ടത്തില്‍ തന്നെ കേരളത്തിലേക്ക് അദ്ദേഹത്തിന്‍റെ അനുചരന്മാരില്‍ ചിലര്‍ കടന്നു വന്നതോടെ കേരളത്തിലെ അറബി ഭാഷയുടെ ചരിത്രത്തിനും 1400 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. സൈനുദ്ദീന്‍ മഖ്ദൂം, കെ.എം മൗലവി തുടങ്ങി ലോകം അംഗീകരിച്ച അറബി ഭാഷാ പണ്ഡിതര്‍ കേരളത്തില്‍ ഉദയം ചെയ്തിട്ടുണ്ടെങ്കിലും ഭാഷ സാഹിത്യകൃതികളിലും പണ്ഡിതന്മാരിലും മാത്രമായി അറബി ഭാഷ ചുരുങ്ങുകയായിരുന്നു. വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതിന് വേണ്ടിയുള്ള വായനാ അറിവില്‍ മാത്രമായി അറബിഭാഷയുടെ സൗന്ദര്യം ചുരുങ്ങിയിരുന്നു. വിശ്വ പ്രസിദ്ധരായ അറബി എഴുത്തുകാരും കവികളുമൊക്കെ ജന്മമെടുത്തെങ്കിലും സാധാരണക്കാരില്‍ ഭാഷയുടെ പ്രചാരണം വളരെ ദുര്‍ബലമായിരുന്നു. പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകൂടങ്ങള്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കാതിരുന്നതും അറബിഭാഷയോടും മുസ്ലിംകളോടും അവര്‍ക്കുണ്ടായിരുന്ന ചതുര്‍ഥിയും ഭാഷയുടെ പ്രചാരണത്തില്‍ പ്രതിബന്ധങ്ങളായി നിലനിന്നു.

കൊളോണിയല്‍ ഭരണകൂടങ്ങളോട് ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നതും സ്വാതന്ത്ര്യ ചിന്തയോട് ഏറെ ആഭിമുഖ്യമുണ്ടായിരുന്നതും മുസ്ലിം സമുദായത്തിനായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെയും തുടര്‍ന്നുണ്ടായ ബ്രിട്ടീഷുകാരോടുള്ള ചെറുത്തുനില്‍പിന്‍റെയും മുന്നില്‍ നിന്നത് മുസ്ലിം സമുദായം തന്നെയായിരുന്നുവെന്നും ചരിത്രം പറയുന്നു. മുസ്ലിം സമുദായത്തിന്‍റെ അവകാശങ്ങളോടും അവര്‍ അനുഭവിക്കേണ്ട സൗകര്യങ്ങളോടും വിമുഖത പുലര്‍ത്താന്‍ ബ്രിട്ടീഷുകാരെ ഇതെല്ലാം പ്രേരിപ്പിക്കുകയുണ്ടായി. പ്രസ്തുത കാരണത്താല്‍ മുസ്ലിംകള്‍ ഭരണസംവിധാനങ്ങളോട് അകലം പാലിച്ചു വന്നത് ബ്രിട്ടീഷുകാരെ അലോസരപ്പെടുത്തി. ഇന്ത്യാരാജ്യം അടക്കി ഭരിക്കാന്‍ മുസ്ലിം സമുദായത്തിന്‍റെ ഈ നിസ്സഹകരണം തടസ്സമാണെന്നു അവര്‍ക്ക് മനസ്സിലായി. എങ്ങനെയെങ്കിലും അവരുടെ ഭരണത്തോട് മുസ്ലിംകളെ അടുപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ അവര്‍ ആവിഷ്കരിച്ചു. അതിന്‍റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് മുസ്ലിംകളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളോട് മുസ്ലിംകളെ ആഭിമുഖ്യമുള്ളവരാക്കി മാറ്റുകയെന്നതാണ് അവര്‍ കണ്ടെത്തിയ പരിഹാര മാര്‍ഗം. 

1887ല്‍ മുസ്ലിം പ്രശ്നങ്ങള്‍ പഠിക്കുവാന്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ലോര്‍ഡ് ഡുഫറിന്‍ ഒരു കമ്മീഷനെ നിശ്ചയിച്ചു. വിദ്യാഭ്യാസരംഗത്തേക്ക് മുസ്ലിംകളെ ആകര്‍ഷിക്കണമെങ്കില്‍ അവരുടെ ജീവല്‍ ഭാഷയായ അറബി ഭാഷക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ അംഗമായിരുന്ന കമ്മീഷന്‍ വിലയിരുത്തി. അറബി ഭാഷ പഠിപ്പിക്കുന്നതിനായി പ്രത്യേകം ഓറിയന്‍റല്‍ സ്കൂളുകള്‍ സ്ഥാപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. കൊല്‍ക്കത്തയിലാണ് അവര്‍ ആദ്യമായി ഓറിയന്‍റല്‍ സ്കൂള്‍ സ്ഥാപിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താന്‍ മുസ്ലിം സമുദായത്തില്‍ നിന്നും അധികം ആളുകളൊന്നും തയ്യാറായിരുന്നില്ല. ബ്രിട്ടീഷ് വ്യവസ്ഥിതിയോടുള്ള എതിര്‍പ്പുകള്‍ അവര്‍ തുടര്‍ന്നു. ഇന്നത്തെ കേരളം, അന്ന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ അന്ന് നാട്ടുരാജ്യമായിരുന്നു. ശ്രീമൂലം തിരുനാളായിരുന്നു 1885 മുതല്‍ 1924 വരെ അവിടുത്തെ രാജാവ്. വക്കം അബ്ദുല്‍ഖാദിര്‍ മൗലവി തന്‍റെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറഞ്ഞു നിന്നിരുന്ന കാലമായിരുന്നു അത്. 

1911ല്‍ ആലപ്പുഴയിലെ ലജ്നത്തുല്‍ മുഹമ്മദിയ്യ ലൈബ്രറിയില്‍ വെച്ച് വക്കം മൗലവിയുടെ നേതൃത്വത്തില്‍ മുസ്ലിം നേതാക്കളുടെ ഒരു സമ്മേളനം നടന്നു. മുസ്ലിം വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത സമ്മേളനം തിരുവിതാംകൂര്‍ രാജാവിനെ നേരില്‍ കണ്ടു നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. മുസ്ലിംകളെ പൊതുവിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ അറബി ഭാഷ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഡോ: ബിഷപ്പിനെ ഏകാംഗ കമ്മീഷനായി നിയമിച്ചുകൊണ്ട് രാജകല്‍പന വന്നു. 1913ല്‍ ബിഷപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. കമ്മീഷന്‍ നിര്‍ദേശിച്ചതനുസരിച്ച് 25 മുസ്ലിം കുട്ടികളുള്ള സ്കൂളുകളില്‍ ഒരു ക്വുര്‍ആന്‍ അധ്യാപകനെ വെക്കാന്‍ ഉത്തരവായി. ആദ്യമായി പതിനഞ്ച് സ്കൂളുകളില്‍ ഇപ്രകാരം അറബി അധ്യാപകര്‍ നിയമിക്കപ്പെട്ടു. 

എന്നാല്‍ ഈ പഠനസൗകര്യം സ്കൂള്‍ പ്രവൃത്തി സമയം തുടങ്ങുന്നതിനു മുമ്പായിരുന്നു നല്‍കിയിരുന്നത്. സ്കൂളുകളിലെ ടൈം ടേബിളില്‍ ഇത് സ്ഥാനം പിടിച്ചിരുന്നില്ല. 1947ല്‍ സി.പി രാമസ്വാമി അയ്യര്‍ ദിവാനായിരുന്ന സമയത്താണ് മറ്റു വിഷയങ്ങളോടൊപ്പം തന്നെ സ്കൂള്‍ സമയത്ത് അറബി പഠിപ്പിക്കാന്‍ ഉത്തരവായത്. അതേസമയം മലബാറില്‍ ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. മലബാര്‍ മദിരാശി സംസ്ഥാനത്തിന്‍റെ കീഴിലായിരുന്നു. സാമ്രാജ്യത്വത്തോടുള്ള മുസ്ലിം സമുദായത്തിന്‍റെ ഒടുങ്ങാത്ത വിദ്വേഷവും ജന്മി കുടിയാന്‍ പ്രശ്നങ്ങളും ജ്വലിച്ചുനിന്ന മലബാറിലെ 1921ലെ സമരം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. 

മാപ്പിള മക്കളുടെ സമരമടക്കം മുസ്ലിം സമുദായത്തിന്‍റെ എതിര്‍പ്പുകളെ നേരിടാന്‍ മദിരാശിയില്‍ 1930ല്‍ ഗവര്‍ണര്‍ സര്‍ മുഹമ്മദ് ഉഥ്മാന്‍റെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിക്കുകയും സ്കൂളുകളില്‍ മതപഠനമെന്ന ആശയം കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതിന്‍റെ അടിസ്ഥാനത്തില്‍ അറബിക് പണ്ഡിറ്റുമാരെയും റിലീജിയസ് ഇന്‍സ്ട്രക്റ്റര്‍മാരെയും നിയമിക്കാന്‍ അവര്‍ തീരുമാനിച്ചു. അറബിയെ രണ്ടാം ഭാഷകളില്‍ ഒന്നായി അംഗീകരിച്ചുകൊണ്ട് ആറാം ക്ലാസ് (അന്നത്തെ ഫസ്റ്റ് ഫോം) മുതല്‍ മാത്രമായിരുന്നു അറബി പഠിക്കാനുള്ള സൗകര്യം ഏര്‍പെടുത്തിയത്. 

മുസ്ലിം ഐക്യസംഘവും കേരള ജംഇയ്യത്തുല്‍ ഉലമയുമെല്ലാം വിദ്യാഭ്യാസരംഗത്ത് മുന്നേറാന്‍ മുസ്ലിം സമുദായത്തോട് ആഹ്വാനം ചെയ്തു. അറബി, മത പഠനങ്ങളോടൊപ്പം ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചു പഠിപ്പിക്കുവാന്‍ പരിമിതമായ സാഹചര്യങ്ങളിലും അവര്‍ പരിശ്രമിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും കെ.എം മൗലവിയുടെ സഹചാരിയുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവി മലപ്പുറം ജില്ലയിലെ ഒരു ഉള്‍പ്രദേശമായിരുന്ന കരിഞ്ചാപ്പാടി എന്ന ഗ്രാമത്തില്‍ 1914ല്‍ ആരംഭിച്ച 'അല്‍മക്തബതു ലുസൂമിയ്യ' മത-ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച പാഠശാലക്ക് ഒരുദാഹരണം മാത്രമാണ്. ഈ മദ്റസയെ പ്രത്യേകമായി പരാമര്‍ശിക്കുവാന്‍ കാരണമുണ്ട്. ആധുനിക കേരളത്തിലെ അറബി പ്രചാരണ രംഗത്ത് മുഖ്യപങ്കു നിര്‍വഹിച്ച, നൂറു വയസ്സോടടുത്തിട്ടും ഇപ്പോഴും നമ്മുടെയിടയില്‍ കര്‍മോല്‍സുകനായി പ്രവര്‍ത്തിക്കുന്ന പണ്ഡിത കാരണവര്‍ കരുവള്ളി മുഹമ്മദ് മൗലവി ഈ സ്ഥാപനത്തില്‍ കട്ടിലശ്ശേരിയുടെ ശിക്ഷണത്തിലാണ് പഠിച്ചത്.


കരുവള്ളിയുടെ ചരിത്രവും കേരളത്തിലെ അറബി ഭാഷാ വളര്‍ച്ചയുടെ പ്രാരംഭ ചരിത്രമായി വിലയിരുത്താം. 1918ല്‍ ജനിച്ച അദ്ദേഹം കട്ടിലശ്ശേരിയുടെ കീഴില്‍ അറബി-ഉറുദു ഭാഷകളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എട്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ പള്ളി ദര്‍സുകള്‍ അന്വേഷിക്കുമ്പോഴാണ് ഉമറാബാദില്‍ പോയി പഠിക്കാന്‍ കട്ടിലശ്ശേരി ഉപദേശിച്ചത്. പതിനാലാം വയസ്സില്‍ അദ്ദേഹം ഉമറാബാദിലേക്ക് പോയി. അവിടെ വെച്ച് അഫ്ദലുല്‍ ഉലമ ബിരുദം കരസ്ഥമാക്കുകയും ഉറുദു ഭാഷയില്‍ വ്യുല്പത്തി നേടുകയും ചെയ്തു. 1939ല്‍ ഉമറാബാദില്‍ നിന്നും മടങ്ങിയ അദ്ദേഹം അല്‍പകാലം കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണ ഖനിയില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കൂടെ ജോലി ചെയ്യുകയും അതുവഴി ഇംഗ്ലീഷില്‍ പ്രാവീണ്യം നേടിയെടുക്കുകയും ചെയ്തു. അറബി അധ്യാപക ജോലി അന്വേഷിച്ചു തുടങ്ങിയ അദ്ദേഹത്തിന് ആദ്യം ലഭിച്ചത് ഉറുദു അധ്യാപകന്‍റെ വേഷമായിരുന്നു. 1944ല്‍ മലപ്പുറം ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ അറബി അധ്യാപകനായി സ്ഥിരനിയമനം ലഭിച്ചതോടെ അദ്ദേഹത്തിലൂടെ കേരളത്തിനു ഏറ്റവും മികച്ച അറബി പണ്ഡിതനെയും അറബി അധ്യാപകനെയും അറബി പ്രചാരകനെയും ലഭിച്ചുവെന്ന് പറയാം.


അറബി ഭാഷയുടെ പ്രചാരണത്തിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്താനും മുസ്ലിം സമുദായാംഗങ്ങളെ അറബി ഭാഷ പഠനത്തിലേക്ക് അടുപ്പിക്കുന്നതിനും വേണ്ടി അക്കാലത്തെ അംഗുലീ പരിമിതരായ അറബി അധ്യാപകരെ അദ്ദേഹം മലപ്പുറത്തെ ലോഡ്ജില്‍ ഒരുമിച്ചുകൂട്ടുകയുണ്ടായി. പ്രസിദ്ധ അറബി സാഹിത്യകാരനും ഗോളശാസ്ത്ര പണ്ഡിതനായിരുന്ന ഫലക്കി മുഹമ്മദ് മൗലവിയുടെ നേതൃത്വത്തില്‍ കരുവള്ളി സെക്രട്ടറിയായിക്കൊണ്ട് അറബിക് പണ്ഡിറ്റ്സ് യൂണിയന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. അതാണ് പില്‍ക്കാലത്ത് 1958ല്‍ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ എന്ന സംഘടനക്ക് അസ്ഥിവാരമിട്ടത്. അഫ്ദലുല്‍ ഉലമ പാസ്സായവരില്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായ ഒന്നാമത്തെ വ്യക്തികൂടിയാണ് അദ്ദേഹം. 1956ല്‍ ഐക്യകേരളം രൂപംകൊണ്ടതോടെ മലബാര്‍, തിരുവിതാംകൂര്‍ വ്യത്യാസങ്ങള്‍ ഇല്ലാതായെങ്കിലും തിരുവിതാംകൂറില്‍ നേരത്തെ വക്കം മൗലവിയുടെ ശ്രമഫലമായി ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ മലബാറില്‍ പുനഃസ്ഥാപിച്ചിരുന്നില്ല.


1957ലെ ഒന്നാമത്തെ കേരള മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോള്‍ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ: ജോസഫ് മുണ്ടശ്ശേരിക്ക് കരുവള്ളി മുഹമ്മദ് മൗലവി നല്‍കിയ നിവേദനമാണ് കേരളത്തില്‍ ഇന്ന് കാണുന്ന അറബി ഭാഷ പ്രചാരണത്തിന്‍റെ മുഖ്യഹേതുവായി കരുതപ്പെടുന്നത്. മുന്‍ മുഖ്യമന്ത്രിയും അറബി ഭാഷയുടെ കാവല്‍ പടയാളിയുമായിരുന്ന സി.എച്ച് മുഹമ്മദ്കോയയുടെ നിര്‍ലോഭമായ സഹായങ്ങള്‍ അന്ന് കരുവള്ളിക്ക് ലഭിച്ചിരുന്നു. കേരളത്തിലെ സ്കൂളുകളിലെ അറബി പഠനം ഏകീകരിക്കുവാന്‍ വേണ്ടി മുണ്ടശ്ശേരി നിര്‍ദേശിച്ച കമ്മറ്റിയുടെ കണ്‍വീനര്‍ കരുവള്ളിയായിരുന്നു. പാഠപുസ്തകങ്ങള്‍ മാത്രമല്ല, ഗൈഡുകളും അധ്യാപക സഹായികളുമെല്ലാം നിര്‍മിച്ചിരുന്നത് ഈ കമ്മറ്റിയായിരുന്നു. 1962ല്‍ കരുവള്ളി മലബാറിലെ ആദ്യത്തെ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്റ്ററായി നിയമിക്കപ്പെട്ടു. 1974 ല്‍ അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിക്കുന്നതുവരെ ആ സ്ഥാനം അദ്ദേഹം അലങ്കരിച്ചു. അറബി ക്ലാസ്സുകളുടെ സ്ഥലപരിമിതി, അധ്യാപകരുടെ ശമ്പളക്കുറവ്, വിദ്യാര്‍ഥികളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താന്‍ അദ്ദേഹം ഇന്‍സ്പെക്റ്ററായിരുന്ന കാലത്ത് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. 

1957ലെ ഇ.എം.എസ് സര്‍ക്കാര്‍ തുടക്കത്തില്‍ അറബി അധ്യാപകരുടെ വിഷയം അനുഭാവപൂര്‍വം പരിഗണിച്ചെങ്കിലും പ്രായോഗികതലത്തില്‍ അത് നടപ്പാക്കുന്നതില്‍ ഉപേക്ഷ വരുത്തുകയായിരുന്നു. നൂറു മുസ്ലിം കുട്ടികള്‍ ഒരു വിദ്യാലയത്തില്‍ ഉണ്ടെങ്കില്‍ അവിടെ അറബിക് തസ്തിക അനുവദിച്ചെങ്കിലും നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് ഫണ്ടില്ലെന്ന കാരണം പറഞ്ഞു ആനുകൂല്യങ്ങള്‍ നിഷേധിച്ചു തുടങ്ങി. കെ.എം സീതി സാഹിബ് ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായും സി.എച്ച് മുഹമ്മദ് കോയ ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തിയാണ് കുറെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടത്. എങ്കിലും ഭാഷാധ്യാപകര്‍ എന്ന ബഹുമതി അറബി അധ്യാപകര്‍ക്ക് നല്‍കാന്‍ സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും തയ്യാറായില്ല. അവര്‍ ഗണിക്കപ്പെട്ടിരുന്നത് 'സ്പെഷലിസ്റ്റ് അധ്യാപകര്‍' എന്ന രണ്ടാം തരം ജീവനക്കാരായിട്ടായിരുന്നു. അറബി ഭാഷ പ്രചാരകരായിരുന്ന അറബി അധ്യാപകരുടെ ദിനങ്ങള്‍ ഇല്ലായ്മയുടെയും വല്ലായ്മയുടെയും കരിദിനങ്ങളായി മാറി. പക്ഷേ, അറബി ഭാഷയെ നെഞ്ചേറ്റിയിരുന്ന നേതാക്കള്‍ പിറകോട്ടു പോയില്ല. അവര്‍ ഭാഷക്ക് അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കാനുള്ള യുദ്ധത്തില്‍ തന്നെയായിരുന്നു. 

പിന്നീടുള്ള പോരാട്ടങ്ങളില്‍ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കാത്ത വ്യക്തിത്വങ്ങളാണ് സി.എച്ച് മുഹമ്മദ്കോയ, മുന്‍ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹ്മദ് കുട്ടി, പി.കെ അഹ്മദ് അലി മദനി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി എന്നിവര്‍. 1967ല്‍ സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായി. അറബി അധ്യാപകര്‍ക്ക് ഭാഷാധ്യാപരുടെ പദവിയും ആനുകൂല്യവും നല്‍കി. 100 കുട്ടികള്‍ വേണമെന്ന നിബന്ധന അദ്ദേഹം എടുത്തുകളഞ്ഞു; 20 കുട്ടികള്‍ മതിയെന്ന് നിര്‍ദേശിച്ചു. 'കുട നന്നാക്കുന്നവരെയെല്ലാം സി. എച്ച്. അറബി അധ്യാപകരാക്കിയത് കൊണ്ട് കുട നന്നാക്കാന്‍ ആളെ കിട്ടാനില്ല'എന്ന പരിഹാസവുമായി വിമര്‍ശകര്‍ രംഗത്തുവന്നു. വിമര്‍ശകരുടെ പരിഹാസങ്ങള്‍ ഗൗനിക്കാതെ സി.എച്ച് മുമ്പോട്ടു പോയി. 1962ല്‍ കരുവള്ളി മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്റ്ററായി നിയമിതനാവുകയും പ്രൊഫ: മങ്കട അബ്ദുല്‍ അസീസ് മൗലവി കോളേജ് അധ്യാപകനായി പോകുകയും ചെയ്തതോടെ അറബി അധ്യാപകരുടെ നേതൃത്വത്തിലേക്ക് പി.കെ അഹ്മദ് അലി മദനി കടന്നുവന്നു. 

സര്‍ക്കാര്‍ രൂപപ്പെടുത്തുന്ന ഭാഷ വിരുദ്ധ നിയമങ്ങളെ ദീര്‍ഘവീക്ഷണങ്ങളോടെ തിരിച്ചറിയാനുള്ള പ്രത്യേക പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. അറബി ഭാഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറാകുമായിരുന്നില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ മനഃപാഠമായിരുന്ന അദ്ദേഹത്തിന്‍റെ മുമ്പില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അറബിഭാഷ വിരോധികളും പലതവണ മുട്ടുമടക്കിയിട്ടുണ്ട്. 1960ല്‍ സര്‍വീസില്‍ കയറിയതുമുതല്‍ 1990ല്‍ വിരമിക്കുന്നതുവരെയും ശേഷം 2013ല്‍ മരിക്കുന്നതുവരെയും അറബിഭാഷക്കും സമുദായത്തിന്‍റെ പുരോഗതിക്കും വേണ്ടിയായിരുന്നു അദ്ദേഹം ജീവിതം സമര്‍പ്പിച്ചിരുന്നത്. പ്രീഡിഗ്രി പോയി പ്ലസ്ടു സ്കൂളുകളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ പ്ലസ്ടു തലത്തിലെ അറബി പഠനം പ്രതിസന്ധി നേരിട്ടപ്പോള്‍ സര്‍ക്കാരിനെ കൊണ്ട് പത്തു കുട്ടികള്‍ ഉണ്ടെങ്കില്‍ അവിടെ തസ്തിക അനുവദിക്കാമെന്ന് സമ്മതിപ്പിച്ചതിന്‍റെ പിന്നിലെ കരം മദനിയുടേതായിരുന്നുവെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ അനുസ്മരിക്കുന്നു. 

അറബിക്കോളേജുകളെ അതിന്‍റെ തനതായ രൂപത്തില്‍ നിലനിര്‍ത്താന്‍ അദ്ദേഹം നിര്‍വഹിച്ച പങ്ക് വളരെ വലുതാണ്. കെ.പി മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ കേരളത്തിലാദ്യമായി പിറവി കൊണ്ട അറബി മാസികയായിരുന്ന 'അല്‍ബുഷ്റ'യും അഹ്മദ് അലി മദനിയുടെയും സഹപ്രവര്‍ത്തകരായിരുന്ന കക്കാട് അബ്ദുല്ല മൗലവിയുടെയും പി.കെ.എം അബ്ദുല്‍മജീദ് മദനിയുടെയും കര്‍മകുശലതയുടെ സന്തതിയായിരുന്നു. മതനിരാസ പ്രസ്ഥാനങ്ങള്‍ എന്നും അറബിഭാഷ പഠനത്തിനെതിരായിരുന്നു. 

പ്രൈമറി ക്ലാസ്സുകളില്‍ മാതൃഭാഷ മാത്രമെ പഠിപ്പിക്കാവൂ എന്ന ആവശ്യവുമായി 1980ല്‍ അവരില്‍ പെട്ട ചിലര്‍ രംഗത്ത് വന്നു. അറബി പഠനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സാംസ്കാരിക പശ്ചാത്തലം ഇല്ലായ്മ ചെയ്യുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. 'ഭാഷാബോധന നയം' എന്ന പേരില്‍ അവര്‍ തട്ടിക്കൂട്ടിയ ചില തിയറികള്‍ സര്‍ക്കാരിന് സമര്‍പിക്കുകയും സര്‍ക്കാര്‍ അതിന്‍റെ അടിസ്ഥാനത്തില്‍ ചില നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. അറബി ഭാഷ പഠിപ്പിക്കണമെങ്കില്‍ പ്രത്യേകമായ 'സ്ഥല സൗകര്യങ്ങള്‍' ഒരുക്കണമെന്ന് നിര്‍ദേശിക്കുന്ന 'അക്കമഡേഷന്‍,' അറബി പഠിപ്പിക്കണമെങ്കില്‍ രക്ഷിതാവ് നേരിട്ട് വന്നു പ്രത്യേകം എഴുതി ഒപ്പിട്ടുകൊടുക്കണമെന്ന 'ഡിക്ലറേഷന്‍,' ഓറിയന്‍റല്‍ ടൈറ്റില്‍ യോഗ്യതയുള്ളവരും എസ്.എസ്.എല്‍.സി പരീക്ഷ പാസാവണമെന്ന 'ക്വാളിഫിക്കേഷന്‍' എന്നിങ്ങനെ പ്രാസഭംഗിയുള്ള മൂന്നു 'കൂച്ചുവിലങ്ങുകള്‍' കൊണ്ടുവന്നത് അറബി ഭാഷയെ തന്നെ കേരളത്തിലെ സ്കൂളുകളില്‍ നിന്നും പിന്നീട് കോളേജുകളില്‍ നിന്നും കെട്ടുകെട്ടിക്കുന്നതിനു വേണ്ടിയായിരുന്നു. 

സമുദായം ഉണര്‍ന്നു. സമരത്തിന് തയ്യാറായ അറബി അധ്യാപകരോട് സി.എച്ച് പറഞ്ഞു: 'നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടവരാണ്; നിങ്ങള്‍ സമരം ചെയ്യേണ്ടവരല്ല. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.'മൂന്നു യുവാക്കള്‍ ആ സമരത്തില്‍ വെടിയേറ്റു മരിച്ചുവെങ്കിലും സമുദായത്തിന്‍റെയും അറബിഭാഷ സ്നേഹികളുടെയും സമരവീര്യത്തിനു മുന്നില്‍ സര്‍ക്കാരിന് നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നു. അറബി ഭാഷ ഒരു സംസ്കാരത്തിന്‍റെ ഭാഷയാണ്. അരാജകത്വം നിറഞ്ഞാടിയിരുന്ന 'ജാഹിലിയ്യത്തില്‍' നിന്നും സംസ്കാരത്തിന്‍റെ ഉത്തുംഗ പദവികളിലേക്ക് കയറിപ്പോയ ഒരു സമൂഹത്തെ മുമ്പോട്ട് നയിച്ച വിശുദ്ധ ക്വുര്‍ആനിന്‍റെ ഭാഷയാണത്. വിശ്വാസത്തെയും സാഹിത്യത്തെയും സംസ്കാരത്തെയും ഇഷ്ടപ്പെടുന്ന ഏതൊരു മനുഷ്യനും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഭാഷയാണ് അറബി. ഉത്തമ സംസ്കാരത്തിന്‍റെ ജീവിക്കുന്ന പ്രതീകമായിരുന്ന മുഹമ്മദ് നബി ? യുടെ ജീവിതവും സന്ദേശവുമറിയണമെങ്കില്‍ അറബി ഭാഷ അനിവാര്യമാണ്. സാമൂഹികമാധ്യമങ്ങളില്‍ അഭിരമിച്ച് സമയം നഷ്ടപ്പെടുത്തുന്ന യുവസമൂഹം ഭാഷയുടെ പഠനത്തിനായി ഓരോ ദിവസവും കൃത്യമായ സമയം കണ്ടെത്തി തങ്ങളുടെ നിത്യാനുഷ്ഠാനങ്ങളെ പഠനാര്‍ഹമാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

പല ഭാഷകളും കാലയവനികയ്ക്കുള്ളില്‍ വിസ്മൃതിയിലാകുവാനുള്ള കാരണം ഭാഷ ജനകീയമാവാത്തതാണ്. സംസ്കൃതം നല്ലൊരു ഭാഷയാണ്. കേവലം ഗ്രന്ഥങ്ങളിലും പണ്ഡിതരിലും മാത്രമായി ചുരുങ്ങിയപ്പോള്‍ അത് ജനഹൃദയങ്ങളില്‍ നിന്നും വിസ്മരിക്കപ്പെട്ടു. ഭാഷാ സാഹിത്യങ്ങളുടെ എണ്ണത്തിലല്ല, ഭാഷ അറിയുന്ന മനുഷ്യരുടെ എണ്ണത്തിലാണ് ഒരു ഭാഷയുടെ പ്രസക്തി നിലനില്‍ക്കുന്നത്. മുകളില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രം രചിച്ച മഹത്തുക്കള്‍ അവിശ്രമം ഭാഷയുടെ പ്രചാരകരായി, നിസ്വാര്‍ഥ സേവകരായി, കര്‍മഭടന്മാരായി ജീവിച്ചതുകൊണ്ടാണ് പുതുതലമുറക്ക് അഭംഗുരമായി പഠനം തുടര്‍ന്ന് കൊണ്ടുപോകുവാന്‍ സാധിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്. 

അറബി വ്യാകരണ ശാസ്ത്രം: ഉൽഭവവും വളർച്ചയും

ഭാഷകൾ ജനിക്കുന്നത് നിയമങ്ങൾക്ക് വഴങ്ങിയല്ല. എന്നാൽ ഓരോ ഭാഷയ്ക്കും സ്വന്തമായ നിയമസംഹിതയും ചട്ടക്കൂടുമുണ്ട്. അവയ്ക്ക് വഴങ്ങിയും വിധേയപ്പെട്ടും മാത്രമേ ഭാഷകൾക്ക് നിലനിൽക്കാനും വളരാനും വികസിക്കാനും സാധിക്കൂ.
അതിൽ പ്രഥമസ്ഥാനം വ്യാകരണ നിയമങ്ങൾക്കാണ്. ഭാഷയുടെ സംരക്ഷണവും സ്വാഭാവിക നിലനിൽപ്പും ഉറപ്പുവരുത്തുന്ന പ്രധാന ഘടകവും വ്യാകരണമാണ്. ഒരു ഭാഷ വ്യത്യസ്ത ദേശക്കാരും തലമുറകളും ഉപയോഗിക്കുമ്പോൾ അതിന്റെ തനിമയും മൗലികതയും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിലും വ്യാകരണ നിയമങ്ങൾക്ക് പ്രധാന പങ്കുണ്ട്.

എന്താണ് വ്യാകരണം?
ഒരു ഭാഷയുടെ ഘടനാപരവും പ്രയോഗ പരവുമായ നിയമങ്ങളുടെ ആകെ തുകയാണ് ആ ഭാഷയുടെ വ്യാകരണമെന്നാണ് മലയാളം വിക്കിപീഡിയ വിശദീകരിക്കുന്നത്. ഭാഷയെ സമഗ്രമായി അപഗ്രഥിച്ച്, അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. ഭാരതത്തിൽ വേദാംഗങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങളിൽ ഒന്നാണത്രെ വ്യാകരണം. (vikipedia യിൽ വ്യാകരണം എന്ന ഭാഗം കാണുക)

ചരിത്രം :
ലോക ഭാഷകളിൽ പലതിനും നൂറ്റാണ്ടുകളുടെ പാരമ്പര്യം  അവകാശപ്പെടാനുണ്ടെങ്കിലും അവയുടെ വ്യാകരണ നിയമങ്ങൾക്ക് അത്ര തന്നെ പഴക്കമില്ല. പരമാവധി ബി സി ആറാം നൂറ്റാണ്ട് വരെയുള്ള കാലപ്പഴക്കമേ വ്യാകരണങ്ങൾക്ക് ചരിത്രകാരൻമാർ കൽപ്പിക്കുന്നുള്ളു.
ഇന്ത്യയിൽ ആദ്യത്തെ വ്യാകരണ രൂപങ്ങൾ ഇരുമ്പു യുഗത്തിലാണ് (ബി സി 1200 - 300 ) ആവിർഭവിച്ചത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ബി സി മൂന്നാം നൂറ്റാണ്ടിലും. നിലവിലുള്ള ഏറ്റവും പഴയ വ്യാകരണഗ്രന്ഥം ആർട് ഓഫ് ഗ്രാമർ (Art of Grammar ) ആണ്. ഇത് ഡയോണൈഷ്യസ് ത്രാക്സ് എന്നയാൾ ബി സി 100 ൽ രചിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

അറബിയിൽ:
ലോകത്തെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്നാണ് അറബി ഭാഷ. സെമിറ്റിക് ഭാഷകളിലൊന്നായി ഗണിക്കപ്പെടുന്ന (പ്രവാചകനായിരുന്ന  നൂഹി ( അ ) ന്റെ മൂന്ന് മക്കളിൽ ഒരാളായ സാം ബിൻ നൂഹിന്റെ വംശപരമ്പരിയിൽ വന്ന ഭാഷകളാണ് സെമിറ്റിക് എന്ന പേരിൽ അറിയപ്പെടുന്നത്.) അറബി ഭാഷയുടെ ഉൽഭവവും വളർച്ചയും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ചരിത്രം നൽകുന്നില്ല. ആദിമ മനുഷ്യനായ ആദം നബി( അ ) അറബി ഭാഷ സംസാരിച്ചിരുന്നുവെന്ന് വാദമുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഇബ്റാഹീം നബിയുടെ പുത്രൻ ഇസ്മായീൽ നബിയാണ് ആദ്യമായി അറബി ഭാഷ സംസാരിച്ച പ്രവാചകനെന്ന വാദം പൊതുവേ  അംഗീകരിക്കപ്പെടുന്നുണ്ട്. പിതാവ്, കൊച്ചു കുഞ്ഞായിരുന്ന ഇസ്മായീലിനെയും മാതാവ് ഹാജറിനേയും വിജനമായ മക്കയിൽ ഉപേക്ഷിച്ചു പോയ ശേഷം അവർ മക്കയുടെ പരിസരങ്ങളിൽ അന്ന് വസിച്ചിരുന്ന ജുർഹും ഗോത്രക്കാരുമായി സമ്പർക്കപ്പെടുകയും അവരുടെ ഭാഷയായ അറബി പഠിക്കുകയും തന്റെ മക്കൾക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തതായി പറയപ്പെടുന്നു. ( Arab Encyclopedia - ജുർഹും വിവരണം കാണുക)

ഈ ജുർ ഹും എന്ന പേരിൽ തന്നെ ഒന്നിലധികം ഗോത്രങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. അതിൽ ഇസ്മായീൽ നബിയുടെ കാലത്ത് മക്കയിൽ ജീവിച്ചിരുന്ന ജുർ ഹും യമനിൽ നിന്ന് മക്കയിൽ കുടിയേറിപ്പാർത്ത ഹിംയർ വിഭാഗക്കാരിൽ നിന്നുള്ളവരാണെന്നാണ് ചില ചരിത്രകാരൻമാർ വ്യക്തമാക്കുന്നത്. ഇസ്മായീൽ സന്തതികളിൽ പെട്ട അദ്നാൻ എന്നയാളിലൂടെയാണ് ഖുറൈശി ഗോത്രം രൂപം കൊള്ളുന്നത്. അന്ത്യപ്രവാചകന്റെ ഇരുപതാമത്തെ പിതാവായി ഈ അദ്നാൻ എന്നവരെ നാം കണ്ടെത്തുന്നു. അവിടെ നിന്ന് ഏതാനും തലമുറകൾ മുന്നോട്ടു പോയാൽ ഇസ്മായീലിൽ എത്തും. തുടർന്നു കുറേ കണ്ണികളിലൂടെ സാം ബിൻ നൂഹി ലേക്കും. അതാണ് പൗരസ്ത്യ ദേശത്തെ ഇസ്ലാം അടക്കമുള്ള മത വിഭാഗങ്ങളെ സെമിറ്റിക് മതങ്ങളായി കണക്കാക്കുന്നതിന്റെ അടിസ്ഥാനം.

ഭാഷാ ചരിത്രം :
അറബി ഭാഷയിലെ പദ്യ- ഗദ്യ രചനകളായി ലോകം പരിചയപ്പെട്ട കൃതികൾ പ്രധാനമായും ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടവയാണ്. എന്നാൽ ഏറ്റവും പുരാതനമെന്ന നിലയിൽ അറിയപ്പെടുന്ന ഇംരിൽ ഖൈസിന്റെ ( ബി സി 500-540 )യും മറ്റും കവിതകൾ ഭാഷാപരമായും സാഹിത്യപരമായും ഏറെ പുരോഗതിയും പക്വതയും പ്രാപിച്ച സൃഷ്ടികളായാണ് വിലയിരുത്തപ്പെടുന്നത്; ഒരു ഭാഷയിലെ ആരംഭകാല രചനകളല്ല. അപ്പോൾ അതിനും വളരെ മുമ്പേ ഈ ഭാഷ പിറവി കൊള്ളുകയും വികാസം പ്രാപിക്കുകയും ചെയ്തതായി കണക്കാക്കാം.
എന്നാൽ അക്കാലത്തൊന്നും ഭാഷയ്ക്ക് വ്യാകരണ നിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അവർക്ക് അതിന്റെ ആവശ്യവും നേരിട്ടിരുന്നില്ല. സ്വന്തം മാതൃഭാഷ പഠിച്ചു പ്രയോഗിക്കാൻ ആരും വ്യാകരണ നിയമങ്ങളെ കാത്തിരിക്കാറില്ലല്ലോ. അവർ ഭാഷയിൽ വലിയ മികവ് നേടുകയും കവിതകളിലൂടെ സ്വന്തം വ്യക്തിപരവും ഗോത്രപരവുമായ അഭിമാനം ഉയർത്തിപ്പിടിക്കുന്നതിൽ മൽസരിക്കുകയും ചെയതു. പക്ഷെ, അതെല്ലാം സ്വന്തം മാതാവിൽ നിന്ന് മുലപ്പാലിനൊപ്പം പകർന്നു കിട്ടിയ ഭാഷയുടെ പിൻബലത്തിലായിരുന്നു.
വിവിധ ഗോത്രങ്ങൾ തമ്മിൽ ഭാഷാപ്രയോഗങ്ങളിൽ വൈജാത്യം പുലർത്തിയിരുന്നെങ്കിലും ഖുറൈശികളുടെ ഭാഷാരീതികൾക്കാണ് മേധാവിത്വം കൈവന്നത്. അവർക്ക് അന്ന് പ്രദേശത്തുണ്ടായിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ ആധിപത്യമാണ് അതിന് വഴിയൊരുക്കിയത്. കഅബാലയത്തിന് വലിയ ആരാധനാ കേന്ദ്രമെന്ന സ്ഥാനം അറബ് മനസുകളിൽ പണ്ടുമുതലേ നേടിയിരുന്നു. ആ കഅബയുടെ സംരക്ഷകരും ആസ്ഥാനവാസികളുമെന്ന പരിഗണന ഖുറൈശികൾക്ക് ലഭിച്ചു. കച്ചവടക്കാരായിരുന്ന അറബികൾക്കിടയിൽ മക്ക വലിയ വാണിജ്യ കേന്ദ്രമെന്ന നിലയിലും സ്വീകാര്യത നേടി. ഇത് കൊണ്ടെല്ലാം ഖുറൈശികളുടെ ഭാഷാരീതി മറ്റു അറബ് ഗോത്രങ്ങൾക്ക് കൂടി പ്രാപ്യവും സ്വീകാര്യവുമായിത്തീർന്നു.

ഖുർആൻ എന്ന ഭാഗ്യനക്ഷത്രം:
അതിനിടയിലാണ് ഖുറൈശി ഗോത്രത്തിൽ തന്നെ അക്കാലത്തെ ഗോത്രനായകനായിരുന്ന അബ്ദുൽ മുത്വലിബിന്റെ പൗത്രനായി, അബ്ദുല്ലാഹ്- ആമിനാ ദമ്പതികളുടെ മകനായി അന്ത്യപ്രവാചകൻ മുഹമ്മദ് (സ ) ഭൂജാതനാകുന്നത്. ആ പ്രവാചകൻ മുഖേന ലോകത്തിനാകെയുള്ള ദൈവിക സന്ദേശമായ വിശുദ്ധ ഖുർആൻ അറബി ഭാഷയിൽ അവതരിച്ചതോടെ ഈ ഭാഷയുടെ സൗഭാഗ്യനക്ഷത്രം തെളിഞ്ഞു. അറബിയായ പ്രവാചകൻ അറബി ഭാഷയിൽ അവതീർണമായ വിശുദ്ധ ഖുർആനുമായി അവസാനത്തെ മനുഷ്യനും ബാധകമായ  ഇസ്ലാം മതത്തിന്റെ പ്രബോധനവുമായി രംഗത്ത് വന്നതോടെ ലോകത്ത് മറ്റൊരു ഭാഷയ്ക്കും ലഭിക്കാത്ത സ്വീകാര്യതയും വ്യാപ്തിയും സുരക്ഷിതത്വവും അറബി ഭാഷയ്ക്ക് കൈവന്നു.
പ്രവാചകന്റെ കാലത്ത് തന്നെ ഇസ് ലാം അറേബ്യൻ ഉപദ്വീപ് വിട്ടു മറ്റു പ്രദേശങ്ങളിൽ കൂടി പ്രചാരം നേടിത്തുടങ്ങിയിരുന്നു. പിന്നീട് ഖലീഫമാരുടെ കാലമായപ്പോൾ കൂടുതൽ രാജ്യങ്ങൾ ഇസ് ലാമിന്റെ കീഴിലാവുകയും അനറബി ഗോത്രങ്ങളും സമൂഹങ്ങളും ഇസ് ലാമിലേക്ക് കടന്നു വരികയും ചെയ്തു. സ്വന്തം ഭാഷയുടെ ശുദ്ധമായ പ്രയോഗത്തിലും ഉച്ചാരണത്തിലും കണിശത പുലർത്തിയിരുന്ന അറബികൾ ഭാഷയുടെ തനിമ നിലനിർത്തുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു.

നാക്കു പിഴ:
എന്നാൽ അന്യഭാഷക്കാരായ വ്യക്തികളും വിഭാഗങ്ങളും ഇസ്ലാമിലേക്ക് കടന്നു വരികയും മത ഭാഷയായ അറബിയെ സ്വാംശീകരിക്കുകയും ചെയ്തതോടെ ഭാഷാപ്രയോഗങ്ങളിൽ വിള്ളൽ വന്നു തുടങ്ങി. മാതൃഭാഷക്കാരായ അറബികൾ ഉച്ചരിക്കുന്ന രീതിയിലും ഉച്ചാരണത്തിലും അറബി അക്ഷരങ്ങളും വാക്യങ്ങളും മൊഴിയുക അറബി പഠിച്ചറിഞ്ഞ അനറബികൾക്ക് എളുപ്പമായിരുന്നില്ല. പരമ്പരാഗതമായി അറബികൾ കൊണ്ടു നടന്ന വാമൊഴിവഴക്കങ്ങൾ ശരിയായി പാലിക്കാതെ വരുമ്പോൾ അതിൽ ലഹ് ന് ( നാക്കു പിഴ) വന്നതായി കണക്കാക്കപ്പെടുന്നു.
ഈ ലഹ് ന് പ്രവാചക കാലത്ത് തന്നെ ചെറിയ തോതിൽ ഭാഷയിൽ ദൃശ്യമായി തുടങ്ങിയതായി ഭാഷാ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. ഒരിക്കൽ പ്രവാചകന്റെ സവിധത്തിൽ വന്ന ഒരാൾ അറബിയിൽ ഒരു വാക്യം ഉച്ചരിച്ചപ്പോൾ അതിൽ പ്രവാചകൻ ലഹ് ന് കണ്ടെത്തി. ഉടനെ അവിടന്ന് കൂടെയുള്ളവരോട് ഉണർത്തി. ' നിങ്ങളുടെ സഹോദരനെ തിരുത്തുക, അയാൾ പിഴച്ചിരിക്കുന്നു.' (ഇബ്നു ജിന്നി കിതാബുൽ ഖസ്വാഇസിൽ ഇക്കാര്യം വിവരിക്കുന്നു. വാള്യം 2, പേജ് :8).
ഖുർആൻ പാരായണത്തിൽ ഇത്തരം പിഴകൾ വരാതിരിക്കാൻ സ്വഹാബികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അബൂബക്കർ സിദ്ദീഖ് ( റ ) ഒരിക്കൽ ഇങ്ങനെ പറഞ്ഞു - 'ഞാൻ പാരായണം ചെയ്തു വീണു പോവുകയാണ് പാരായണത്തിൽ പിഴച്ചു പോകുന്നതിനേക്കാൾ എനിക്കിഷ്ടം.'( മിൻ താരീഖിന്നഹ് വിൽ അറബി By: സഈദ് മുഹമ്മദ് അൽ അഫ്ഗാനി ഭാഗം: ഒന്ന്, പേജ്: 8)
ഉമർ ബിൻ ഖത്താബി (റ ) ന് ഒരിക്കൽ അബൂമൂസൽ അശ്അരിരിയിൽ നിന്ന് ഒരെഴുത്തു കിട്ടി. അതിൽ മിൻ അബൂ മുസൽ അശ്അരി എന്ന് പറഞ്ഞാണ് തുടങ്ങിയിരുന്നത്.  കത്ത് വായിച്ച ഉമർ(റ) ഇതെഴുതിയ ആൾക്ക് രണ്ട് ചാട്ടവാർ അടി കൊടുക്കണമെന്ന് എഴുതി അയച്ചു. മിൻ അബീ മൂസൽ അശ്അരി എന്നാണ് ശരിക്കും എഴുതേണ്ടിയിരുന്നത്.
വ്യാകരണം ജനിക്കുന്നു:
അറബി ഭാഷയിൽ പദങ്ങളുടെ ഉച്ചാരണം പോലെ തന്നെ പ്രധാനമാണ് പദങ്ങളുടെ അന്ത്യത്തിൽ വരുന്ന മാറ്റങ്ങൾ. അവിടെ വരുന്ന അകാരവും ഇകാരവും ഉകാരവും അനുസരിച്ച് വാക്യത്തിന്റെ അർത്ഥത്തിൽ ഗുരുതരമായ മാറ്റങ്ങൾ വരാം. ഉദാഹരണമായി ഒരു വാക്യത്തിൽ രണ്ട് നാമ പദങ്ങൾ ഉണ്ടെങ്കിൽ അതിൽ അന്ത്യത്തിൽ ഉകാരം വരുന്നത് കർത്താവായും അകാരം വരുന്നത് കർമമായും കണക്കാക്കുന്നു. ഇവ പരസ്പരം മാറുന്നതനുസരിച്ച് ആശയം തന്നെ മാറിപ്പോകുമല്ലോ. ഒരിക്കൽ ഖലീഫ ഉമറി(റ ) ന്റെ ഭരണകാലത്ത്  ഒരു അപരിഷ്കൃത അറബി തന്നെ സന്ദർശിക്കാൻ വന്നപ്പോൾ സംസാരമധ്യേ ഖുർആൻ പാരായണം കേൾക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. കൂട്ടത്തിൽ ഒരാൾ സൂറ തൗബയിലെ സൂക്തങ്ങൾ ഓതി. ഓതിയ കൂട്ടത്തിൽ 'അന്നല്ലാഹ ബരീ ഉൻ മിനൽ മുശരികീന വറസൂലുഹു ' എന്ന ഭാഗം ഓതിയപ്പോൾ വറസൂലിഹി എന്ന് ഓതിപ്പോയി. അത് വഴി അർത്ഥത്തിൽ ഗുരുതരമായ അർത്ഥ വ്യത്യാസം വന്നു. അല്ലാഹുവും തിരുദൂതരും ബഹുദൈവ വിശ്വാസികളിൽ നിന്ന് മുക്തമാണ് എന്ന സാരമാണ് ഇവിടെ ഉദ്ദേശ്യം. എന്നാൽ അയാൾ ഓതിയത് പ്രകാരം അതിന് അല്ലാഹു ബഹുദൈവാരാധകരിൽ നിന്നും തിരുനബി യിൽ നിന്നും മുക്തമാണ് എന്ന അർത്ഥമാണ് വരുന്നത്.
ഇത് കേട്ട ഖലീഫ പാരായണം തിരുത്തിക്കൊടുക്കുകയും ഇനി അറബി ഭാഷയിൽ വിവരമുള്ളവരല്ലാതെ ഖുർആൻ ഓതരുതെന്ന് കർശനമായ നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്നു ഖലീഫ ഉമർ( റ ) അബുൽ അസ് വദ് അദ്ദുഅലിയെ വിളിച്ചു വ്യാകരണ ഗ്രന്ഥം രചിക്കാൻ നിർദേശിച്ചു.( കിതാബു നുസ് ഹതുൽ അലിബ്ബാ ഫീ ത്വബഖാതിൽ ഉദബാ, ഭാഗം ഒന്ന്, പേജ് : 7)

അറബി വ്യാകരണത്തിന്റെ
പിതാവാര് ?
അറബി വ്യാകരണത്തിന്റെ ഉൽഭവവുമായി ബന്ധപ്പെട്ടു ചില പുരാതന ഗ്രന്ഥങ്ങൾ വിവരിച്ച സംഭവമാണ് നാം മേൽ ഉദ്ധരിച്ചത്. എന്നാൽ ഇതേ സംഭവം മറ്റുതരത്തിലും വിവരിക്കപ്പെടുന്നുണ്ട്. രണ്ടിലും ക്രോഡീകരിക്കാൻ ഏൽപ്പിക്കപ്പെട്ട ആൾ ഒന്നാണ് - അബുൽ അസ് വദ് അദ്ദുഅലി.എന്നാൽ നിർദേശം നൽകിയ ആൾ ഇവിടെ രണ്ടാം ഖലീഫയാണെങ്കിൽ മറ്റു പല കൃതികളിലും അത് നാലാം ഖലിഫ അലി ബിൻ അബീത്വാലിബാ ( റ ) ണ്. ഇതിൽ ഏതാണ് ശരിയെന്ന് ആരും കാര്യകാരണസഹിതം വ്യക്തമാക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെങ്കിലും ചില സാഹചര്യത്തെളിവുകൾ അത് നാലാം ഖലീഫയായിരിക്കാമെന്ന് കരുതാൻ പിൻബലമാകുന്നു. ഒന്നാമതായി അബുൽ അസ് വദ് അദ്ദുഅലിയും അലി(റ)യും തമ്മിലുള്ള പ്രത്യേക ബന്ധം തന്നെ.

അബുൽ അസ് വദ് അദ്ദുഅലി ( റ ):
ഇദ്ദേഹം ഹിജ്റയ്ക്ക് മുമ്പേ ജനിച്ചിരുന്നെങ്കിലും പ്രവാചകനെ നേരിൽ കണ്ടിരുന്നില്ല. നേരത്തേ മുസ്ലിമായിരുന്നു. പക്ഷെ, പ്രവാചകന്റെ നിര്യാണ ശേഷമാണ് മദീനയിലേക്ക് വന്നത്. പ്രവാചകനെ നേരിൽ കാണാത്തതിനാൽ അദ്ദേഹം സ്വഹാബിയായി ഗണിക്കപ്പെടുന്നില്ല. എന്നാൽ അറബി ഭാഷയിലും ഇസ്ലാമിക വിഷയങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അബുൽ അസ് വദിന്  രണ്ടാം ഖലീഫയുമായും മൂന്നാം ഖലീഫയുമായും അടുത്ത ബന്ധമുണ്ടായിരുന്നു. അവരിൽ നിന്നെല്ലാം ഇദ്ദേഹം ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ നാലാം ഖലീഫ അലി ( റ ) യുമായി പ്രത്യേക ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം അലി ( റ ) യുടെ പക്ഷക്കാരനായി സ്വിഫീൻ, ജമൽ യുദ്ധക്കളിൽ പങ്കെടുത്തിരുന്നു. പിന്നീടും ശീഅത്തു അലിയുടെ ശക്തനായ വക്താവും അവരിലെ കരുത്തനായ പണ്ഡിതനുമായി അറിയപ്പെട്ടു. അതേ സമയം മുആവിയ( റ ) ഇദ്ദേഹത്തിന്റെ പാണ്ഡിത്യവും സാമർത്ഥ്യവും അംഗീകരിക്കുകയും അടുപ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം ബസ്വറയിൽ ഖാസിയായും പിന്നീട് ഗവർണറായും സേവനം അനുഷ്ഠിച്ചു. അറബി വ്യാകരണ നിയമക്കൾക്ക് പുറമെ അറബി അക്ഷരങ്ങൾക്ക് മുകളിലും താഴെയും പുള്ളികൾ നിശ്ചയിച്ചതിന്റെയും ഹറകതുകൾ നൽകി വായന ആയാസരഹിതമാക്കിയതിന്റെയും ക്രെഡിറ്റും അബുൽ അസ് വദിന്റെ കണക്കിൽ തന്നെയാണ് ചേർക്കപ്പെടുന്നത്.

നഹ് വ് എന്ന പേര്:
അറബി വ്യാകരണ ശാസ്ത്രത്തിന്റെ ഉൽഭവവുമായി ബന്ധപ്പെട്ടു ഇദ്ദേഹം നടത്തിയ വിവരണം ഇങ്ങനെ വായിക്കാം: 'ഒരിക്കൽ ഞാൻ അലി (റ ) യുടെ സമീപത്ത് വന്നപ്പോൾ അദ്ദേഹം ചിന്താ മൂകനായി ഇരിക്കുന്നത് കണ്ടു. 'നിങ്ങളുടെ നാട്ടുകാരുടെ ഭാഷയിലെ നാക്കു പിഴ എന്നെ അസ്വാസ്ഥ്യപ്പെടുത്തുന്നു'വെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് പരിഹാരമായി അറബിയുടെ മൗലികഭാവങ്ങൾ നിലനിർത്താൻ ആവശ്യമായ നിയമങ്ങൾ ക്രോഡീകരിക്കാൻ ഉദ്ദേശിക്കുന്നുവെന്നും പറഞ്ഞു. 'നിങ്ങൾ അങ്ങനെ ചെയ്താൽ അത് ഭാഷയെ നിലനിർത്തുന്നതിന് വേണ്ടി ചെയ്യുന്ന വലിയ സേവനമാകു'മെന്ന് ഞാൻ പ്രതികരിച്ചു.'
'തുടർന്നു ഏതാനും ദിവസങ്ങൾ കഴിഞ്ഞു ഞാൻ വീണ്ടും ചെന്നപ്പോൾ അദ്ദേഹം ഒരു ഏടിൽ കുറേ കാര്യങ്ങൾ എഴുതി വച്ചിരിക്കുന്നു. കലിമതുകളെ ( വാക്കുകൾ ) ഇസ്മ്, ഫിഅല്, ഹർഫ് എന്നിങ്ങനെ മൂന്നാക്കി തിരിച്ചു അവയിൽ ഓരോന്നിന്റെയും സ്വഭാവവും മറ്റും വ്യക്തമാക്കിയ ശേഷം അത് എന്നെ ഏൽപ്പിച്ചു, ഈ ക്രമത്തിൽ മുന്നോട്ട് പോവുക എന്ന് നിർദേശിച്ചു. ഞാൻ അതനുസരിച്ച് വിഷയങ്ങൾ ക്രോഡീകരിച്ചു. അലി(റ) പറഞ്ഞ ' ഉൻഹു ഹാദന്നഹ് വ' ( ഈ ക്രമത്തിൽ മുന്നോട്ടു പോവുക ) എന്ന വാക്കിൽ നിന്നാണ് ഈ ശാഖയ്ക്ക് 'ഇൽ മുന്നഹ് വ്' എന്ന പേർ ലഭിക്കാൻ കാരണമെന്ന് പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു.

നഹ് വും സ്വർഫും:
അറബി ഭാഷയിലെ പദങ്ങളുടെ അവസാനത്തിൽ വരുന്ന അവസ്ഥാന്തരങ്ങളുടെ കാരണങ്ങളും ന്യായങ്ങളും അറിയാനുള്ള വിജ്ഞാന ശാഖയാണ് ഇൽ മുന്നഹ് വ്. പ്രധാനമായും അറബി വ്യാകരണമായി അറിയപ്പെടുന്നത് നഹ് വാണെങ്കിലും സ്വർഫ് എന്ന പേരിൽ മറ്റൊരു ശാഖ കൂടി ഈ രംഗത്തുണ്ട്. ഇവ രണ്ടും ഒന്നാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
എന്തായാലും അറബി വ്യാകരണവുമായി ബന്ധപ്പെട്ട വൈജ്ഞാനിക ശാഖകളിലൊന്നാണ്  ഇൽമുസ്വർഫ് അഥവാ ഇൽ മുത്തസ്വ് രീഫ് എന്ന് പറയാം. മാറ്റുക, മറിക്കുക, തിരിക്കുക തുടങ്ങിയ അർത്ഥങ്ങളാണ് സ്വർഫ്, തസ്വ് രീഫ് എന്നീ അറബി പദങ്ങൾക്കുള്ളത്. സാങ്കേതിതമായി ഒരു അറബി പദത്തിന്റെ മൂലരൂപത്തെ വ്യത്യസ്ത അർത്ഥം കുറിക്കാനായി വിഭിന്ന ഘടനയിലേക്ക് മാറ്റുന്നത് സംബന്ധിച്ച ചർച്ചയാണ് ഈ ശാഖയിൽ നടക്കുക. നഹ് വ് വ്യാകരണ ( Gramer) മാണെങ്കിൽ സ്വർഫ് ഇംഗ്ലീഷിൽ Morphology - Syntax എന്നീ പേരുകളിൽ അറിയപ്പെടുന്ന സങ്കേതമാണ്.
സ്വർഫും നഹ് വും ഒന്നാണെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ രണ്ടും വ്യത്യസ്തമാണെന്ന് കാണാം. നഹ് വിൽ പരിഗണിക്കപ്പെടുന്നത് പദങ്ങളുടെ അന്ത്യത്തിൽ വരുന്ന മാറ്റങ്ങളാണെങ്കിൽ സ്വർഫ് പദത്തിന്റെ ഘടനയിൽ വ്യത്യസ്ത അർത്ഥ ഭേദം വരുത്താനായി നടക്കുന്ന പരിണാമങ്ങളെയാണ് കുറിക്കുന്നത്.
മറ്റു ഭാഷകളിലും സ്വർഫിലൂടെയുള്ള പരിണാ മങ്ങൾ കാണാമെങ്കിലും ഏറ്റവും പ്രകടമായി അത് അനുഭവപ്പെടുന്നത് അറബി ഭാഷയിൽ മാത്രമാണ്. ഒരു പദത്തിൽ തന്നെ മൂലാക്ഷരങ്ങൾ നിലനിർത്തിക്കൊണ്ട് ചെറിയ മാറ്റങ്ങളിലൂടെ ക്രിയയും കർതൃ നാമവും കർമ നാമവും സ്റോതസ്സും ആജ്ഞാനാമവും സ്ഥലനാമവും ഉപകരണ നാമവും മറ്റും മറ്റുമായി മാറ്റുന്ന അൽഭുതം അറബിക്ക് മാത്രം അവകാശപ്പെട്ടതാണ്.
സ്വർഫ് വിജ്ഞാനശാഖയുടെ ഉപജ്ഞാതാവ്  ആര് എന്ന അന്വേഷത്തിലും ചിലർ നാലാം ഖലീഫ അലി ബിൻ അബു താലിബി( റ ) ലെത്തുന്നു. നഹ് വിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വിശകലനങ്ങൾ നാം നേരത്തേ കണ്ടു. മുആദ് ബ്നു മുസ്ലിം അൽ കൂഫി (ഹി: 187) യാണ് സ്വർഫിന്റെ ഉപജ്ഞാതാവെന്നാണ് പൊതുവേ ധരിക്കപ്പെടുന്നത്. പിന്നീട് അബൂ ഉസ്മാൻ അൽ മാസിനി (ഹി: 247) അബുൽ ഫതഹ് ഉസ്മാൻ ബിൻ ജിന്നീ (ഹി: 392) തുടങ്ങിയവർ ഇതിന്റെ അടിത്തറ വിപുലപ്പെടുത്തി.
ഇമാം സീബവൈഹി ( ഹി: 148- 180 )തന്റെ വിഖ്യാതമായ 'കിതാബി 'ൽ നഹ് വിനോടൊപ്പം സ്വർഫ് വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്. അതിന് ശേഷം നിരവധി പ്രാമാണിക പണ്ഡിതർ ഈ വിഷയത്തിൽ ഗ്രന്ഥരചന നടത്തി. അബ്ദുൽ ഖാഹിർ അൽ ജുർജാനിയുടെ അൽ മിഫ്താഹ് ഫി സ്വർഫ്, ഇബ്നു ഉസ് ഫൂറിന്റെ അൽ മുംതി ഉൽ കബീർ ഫി സ്വർഫ്, അബ്ദുല്ലത്വീഫ് അൽ ഖത്വീബിന്റെ അൽ മുസ്തഖ് സ്വാ ഫീ ഇൽമിത്തസ്വ് രീഫ്, കമാൽ ഇബ്രാഹീമിന്റ ഉംദ തു സ്വർഫ്, ഹാ ദീ നഹ്റിന്റെ അസ്വർഫുൽ വാഫി, അബ്ദഹ് റാജി ഹി യുടെ അത്തത്വ് ബീ ഖുസ്സർഫി, അബ്ദുൽ ജബ്ബാർ നായിലിയുടെ അസ്വർഫുൽ വാദിഹ്, അഹ്മദ് ബിൻ മുഹമ്മദ് അൽ ഹം ലാവിയുടെ ശദൽ അർഫ് ഫീ ഫന്നി സ്വർഫ് തുടങ്ങിയവ വിവിധ കാലഘട്ടങ്ങളിൽ ഈ വിഷയത്തിൽ വിരചിതായ കൃതികളിൽ ചിലതാണ്.

അറബി വ്യാകരണ രംഗത്തെ
വിവിധ ശ്രേണികൾ:
അബുൽ അസ്വദിന്റെ കർമരംഗം ബസറയായിരുന്നെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. അവിടെ അദ്ദേഹം വികസിപ്പിച്ചെടുത്ത വ്യാകരണ ശാസ്ത്രം കൂടുതൽ വ്യാപ്തിയും സ്വീകാര്യതയും നേടി. ധാരാളം ശിഷ്യഗണങ്ങൾ അദ്ദേഹത്തിൽ നിന്ന് ഈ വിജ്ഞാനശാഖ പഠിച്ചെടുത്തു. തന്റെ പുത്രൻ അബുൽ ഹർബ് ബിൻ അബിൽ അസ് വദ്, നസ്റ് ബിൻ ആസിം അല്ലൈസി, റാമി അൽ അസദി, യഹ് യ ബിൻ യ അമൂർ അൽ അദ് വാനി, സഅദ് ബിൻ ശദ്ദാദ് അൽ കൂഫി തുടങ്ങിയവർ ഉദാഹരണം.

ബസ്വറ ശ്രേണി:
നാല് ഖലീഫമാരുടെ കാലശേഷം രാഷ്ട്രീയ- വൈജ്ഞാനിക-സാംസകാരിക ചലനങ്ങളുടെ പ്രധാന കേന്ദ്രമായി ഇറാഖ് മാറിയപ്പോൾ അതിൽ ബസ്വറയ്ക്ക് വൈജ്ഞാനിക പ്രവർത്തനങ്ങളിൽ സവിശേഷ സ്ഥാനം കൈവന്നു. ഭാഷാ-വ്യാകരണ ശാസ്ത്രങ്ങൾ വളർന്നു പുഷ്ടിപ്പെട്ടത് പ്രധാനമായും ബസ്വറയിലാണ്. അബുൽ അസ് വദിലൂടെ തുടക്കം കുറിച്ച വ്യാകരണ ശസ്ത്രത്തിന് പിൽക്കാലത്ത് വളർത്താനും വികസിപ്പിക്കാനും യോഗ്യരായ പിൻമുറക്കാരെ ലഭിച്ചു. ഖലീൽ ബിൻ അഹ്മദ് അൽ ഫറാഹീദി ( ഹി: 718-786 / ക്രി: 100-170 ) യെ പോലുള്ള പ്രതിഭാധനരും അബൂ ബിശ്റ് അംറു ബിൻ ഉസ്മാൻ സീബവൈഹി( ഹി: 148- 180) യെപ്പോലുള്ള പ്രത്യുൽപ്പന്നമതികളും ബസ്വറയെ വ്യാകരണ ശാസ്ത്രത്തിന്റെ നെറുകെയിലെത്തിച്ചു. കൂടാതെ ഇബ്നു അബീ ഇസ്ഹാഖ്, ഈസ ബിൻ ഉമർ അസ്സഖഫി, അബൂ അംറു ബിനിൽ അലാ, യൂനുസ് ബിൻ ഹബീബ് തുടങ്ങിയ പ്രമുഖരും ബസ്വറ ശ്രേണിയുടെ അഭിമാനങ്ങളാണ്.

കൂഫാ ശ്രേണി:
എന്നാൽ ഇവരിൽ നിന്ന് ഭാഷാ-വ്യാകരണ ശാസ്ത്രങ്ങൾ പഠിച്ചെടുത്ത അബൂ ജഅഫർ മുഹമ്മദ് ബിൻ ഹസൻ അർറുആസി ( മരണം ഹി: 187, ക്രി: 803) യും  അബൽ ഹസൻ അലി ബിൻ ഹംസ അൽ കിസായി ( ഹി: 119- 189 / ക്രി: 737- 805 )യും മറ്റും കൂഫയിലേക്ക് അതിനെ പറിച്ചു നട്ടു, അവിടെ പുതിയ മണ്ണിൽ വ്യത്യസ്ത രീതിയിൽ വളവും വെള്ളവും നൽകി വളർത്തിയെടുക്കാൻ ശ്രമിച്ചു. അങ്ങനെ ഇൽ മുന്നഹ് വിന് ബസ്വറയിലെ പണ്ഡിതൻമാർ നൽകിയ ചിട്ടകളെയും ചട്ടങ്ങളെയും മറികടന്നു സ്വന്തമായ വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളും കണ്ടെത്തുന്നതിലായിരുന്നു, ഇവരുടെ ശ്രദ്ധ.

വേറെയും ശ്രേണികൾ:
രണ്ട് ശ്രേണികൾ തമ്മിൽ പല വിഷയങ്ങളിലും കടുത്ത ഭിന്നതയും അകൽച്ചയും രൂപപ്പെട്ടു. എന്നാൽ ഖുർആൻ പാരായണ ശാസ്ത്രം, ഇസ്ലാമിക വിജ്ഞാനീയങ്ങൾ എന്നിവയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കൂഫാ ശ്രേണിക്ക് കഴിഞ്ഞെങ്കിലും ഭാഷാ-വ്യാകരണ വിഷയങ്ങളിൽ ബസ്വറക്കാരെ പിന്തള്ളാൻ കൂഫാക്കാർക്ക് കഴിഞ്ഞില്ലെന്നാണ് പിൽക്കാല ചരിത്രം വ്യക്തമാക്കുന്നത്. പക്ഷെ, കൂഫാ ശ്രേണിയിലെ പണ്ഡിതൻമാർക്ക് അബ്ബാസീ ഭരണ കാലത്ത് ഖലീഫമാരുമായി ഉണ്ടായ അടുപ്പവും ലഭിച്ച പ്രത്യേക പരിഗണനകളും കാരണം രാഷട്രീയമായും സാമൂഹികമായും കൂടുതൽ സ്വീകാര്യത നേടിയെടുക്കാൻ കൂഫാ ശ്രേണിക്ക് കഴിഞ്ഞു. കൂഫീ ശ്രേണിയുടെ തേരാളിയായി അറിയപ്പെടുന്ന കിസായി ഖലീഫ ഹാറൂൻ റശീദിന്റെ കൊട്ടാരത്തിൽ തന്റെ മക്കളായ അമീൻ - മാമൂൻ മാരെ പഠിപ്പിക്കാൻ ഏൽപ്പിച്ച ഗുരുവായിരുന്നു.
ഇവ കൂടാതെ ബഗ്ദാദ്, അന്തലൂഷ്യ (സ്പെയിൻ), ഈജിപ്ത് എന്നിവ കേന്ദ്രീകരിച്ചും പ്രത്യേക ഭാഷാ വ്യാകരണ ശ്രേണികൾ രൂപപ്പെടുകയും വലിയ പണ്ഡിതർ അവയിലൂടെ ഭാഷാശാസ്ത്രത്തിന് പുതിയ ഉയരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

അനറബികളുടെ ആധിപത്യം:
അറബി ഭാഷയ്ക്ക് വ്യാകരണം വേണ്ടിവന്നത് അനറബികൾ അറബികളുമായി സമ്പർക്കപ്പെടുകയും അവർ സ്വന്തമായി അറബി ഭാഷ പഠിച്ചു തുടങ്ങുകയും ചെയ്തതു മുതലാണെന്ന് നാം നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. ഇക്കാര്യം കാര്യകാരണ സഹിതം അല്ലാമാ ഇബ്നു ഖൽദൂൻ തന്റെ വിഖ്യാതമായ മുഖദ്ദിമയിൽ വ്യക്തമാക്കുന്നുണ്ട്. (പേജ് 546 കാണുക.) അവർ അറബി ഭാഷ പഠിക്കുക മാത്രമല്ല, ഭാഷയിലെ വ്യാകരണം അടക്കമുള്ള വിജ്ഞാനങ്ങൾ ആഴത്തിൽ പഠന - ഗവേഷണം നടത്തി കനപ്പെട്ട ഗ്രന്ഥങ്ങൾ ലോകത്തിന് സംഭാവന നൽകുകയും ചെയ്തു.
അംറ് ബിൻ ഉസ്മാൻ സീബവൈഹി രചിച്ച അൽ കിതാബ് അറബി വ്യാകരണത്തിലെ ഖുർആൻ എന്നാണ് ചിലർ വിശേഷിപ്പിച്ചത്. അദ്ദേഹം അറബി വംശജനല്ല. അത് പോലെ കൂഫി ശ്രേണിയുടെ ഇമാമായി അറിയപ്പെടുന്ന അബുൽ ഹസൻ അലി അൽ കിസായിയും (ഹി: 119-189/ക്രി: 737-805) പേർഷ്യൻ പാരമ്പര്യമുള്ളയാളാണ്. കൂടാതെ ഖലീൽ ബിൻ അഹ്മദിന്റെ ശിഷ്യനായ അഖ്ഫശ് (മരണം ക്രി: 830) അബൂ ഇസ്ഹാഖ് അസ്സജ്ജാജ് (ഹി: 241-311/ ക്രി: 855- 923), അബൂ അലി അൽ ഫാരിസി (288-377 / 900-987), അബ്ദുൽ ഖാഹിർ അൽ ജുർജാനി ( 400-471/ 1009- 1078), ഇമാം സമഖ്ശരി (467- 538/ 1074- 1 143) തുടങ്ങിയവർ പേർഷ്യൻ പാരമ്പര്യത്തിൽ നിന്ന് അറബിയിലെത്തി അത്യുന്നതങ്ങളിൽ വിരാജിച്ചവരിൽ ചിലർ മാത്രമാണ്.
ഒപ്പം ഇബ്നു ഖൽദൂൻ മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്. അറബി വിജ്ഞാനശാഖകൾ മാത്രമല്ല, ഇസ്ലാമിലെ മിക്ക വിജ്ഞാന ശാഖകളിലും അനറബികൾ അഭൂതപൂർവമാം വിധം ആധിപത്യം സ്ഥാപിച്ചു. അതിന് വംശീയവും സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. മുഖദ്ദിമയിലെ മുപ്പത്തഞ്ചാം അധ്യായത്തിന് അദ്ദേഹം നൽകിയ ടൈറ്റിൽ തന്നെ ഇസ് ലാമിലെ വിജ്ഞാന വാഹകരിൽ കൂടുതലും അനറബികളാണ് എന്ന് ചൂണ്ടിക്കാട്ടുകയാണ്. ( പേജ്: 543)

വ്യാകരണത്തിന്റെ പ്രധാന്യം:
ഇസ് ലാമിലെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും ശുദ്ധമായ അറബിയിലാണല്ലോ. അതിനാൽ അറബി ഭാഷയുടെ നഹ് വും സ്വർഫും മറ്റു അനുബന്ധ ശാഖകളിലും അഗാധജ്ഞാനം നേടിയവർക്ക് മാത്രമേ ഖുർആനും ഹദീസും ശരിയായ രീതിയിൽ ഗ്രഹിക്കാൻ കഴിയൂ എന്നത് അവിതർക്കിത സത്യമാണ്. അത് കൊണ്ട് തന്നെ അറബി ഭാഷാ നിയമങ്ങൾ പഠിക്കേണ്ടത് ഈ രംഗത്ത് കടന്നു ചെല്ലുന്നവർക്ക് അനിവാര്യവും അനുപേക്ഷണീയവുമാണെന്ന് പണ്ഡിതൻമാർ ഉറപ്പിച്ചു പറയുന്നു. ഭാഷാ പഠനത്തിനു വ്യാകരണം ആഹാരത്തിന് ഉപ്പ് എന്ന പോലെയാണെന്ന് ഇമാം ശഅബി അഭിപ്രായപ്പെടുന്നു. വ്യാകരണവും ഭാഷാശാസ്ത്രവും പഠിക്കാത്തവർ ഇസ്ലാമിക വിഷയങ്ങളിൽ വ്യുൽപ്പത്തി അവകാശപ്പെടുന്നുണ്ടെങ്കിൽ അയാൾ ഫത് വ നൽകലോ അയാളോട് ഫത്വ ചോദിക്കലോ നിഷിദ്ധമാണെന്ന് അല്ലാമാ ഇബ്നു ഹസം പറയുന്നു.
അറബി ഭാഷാ വിജ്ഞാനങ്ങൾ നാലെണ്ണമായി ഇബ്നു ഖൽദൂൻ വിശദീകരിക്കുന്നു. ഭാഷാവിജ്ഞാനം (ലുഗ) നഹ് വ്, ബയാൻ ( ഭാഷാ പ്രയോഗ ശാസ്ത്രം) അദബ് (അറബി സാഹിത്യം )എന്നിവയാണത്. മതപരമായ വിജ്ഞാനം നേടാൻ ആഗ്രഹിക്കുന്നവർ ഇവ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കാരണം ഇസ്ലാമിക വിധിവിലക്കുകളുടെയെല്ലാം സ്റോതസ് ഖുർആനും ഹദീസുമാണ്. അവ രണ്ടും അറബിയിലും. അവയെ കൈമാറിയ സ്വഹാബികളും താബിഉകളും അറബികൾ. അപ്പോൾ അവയിലെ സങ്കീർണതകൾ വിശദീകരിക്കാൻ ആ ഭാഷയുമായി ബന്ധപ്പെട്ട ശാഖകൾ അറിയാതെ പറ്റില്ല. അവയിലെ ഓരോ ശാഖയുടെയും പ്രധാന്യം വിഷയത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യസ്തമാകാമെങ്കിലും വ്യാകരണം അവയിൽ ഏറ്റവും പ്രധാനമാണെന്ന കാര്യത്തിൽ തർക്കമില്ല. (മുഖദ്ദിമ: പേജ് 545)

അറബി വ്യാകരണം ഇന്ത്യയിൽ:
ഇന്ത്യയിൽ ഇസ്ലാമിക വിജ്ഞാനങ്ങളിൽ പ്രാവീണ്യം നേടാൻ വേണ്ടി ഒരുക്കിയ സ്ഥാപനങ്ങളിൽ പഴയ കാലം മുതലേ നഹ് വ് , സ്വർഫുകൾക്ക് അർഹമായ പ്രാധാന്യം നൽകപ്പെട്ടിരുന്നു. ഉത്തരേന്ത്യയിൽ ഫറങ്കിമഹൽ പണ്ഡിതരെ കേന്ദ്രീകരിച്ച് രൂപം കൊണ്ട നിസാമിയ്യ സിലബസിലും ശേഷം അതിന്റെ ചുവട് പിടിച്ചു രൂപം കൊടുത്ത വിവിധ  പാഠ്യപദ്ധതികളിലും അത് പ്രകടമാണ്. അവർ ഈ ശാഖകൾ പഠിപ്പിക്കാനായി പ്രത്യേകം കൃതികൾ തയ്യാറാക്കുകയും അറബി കൃതികൾക്ക് പേർഷ്യൻ / ഉർദു ഭാഷകളിൽ വ്യാഖ്യാനങ്ങളും ടിപ്പണികളും തയ്യാറാക്കുകയും ചെയ്തിരുന്നു. 

മലയാളം എഴുത്തിലെ അറബി വസന്തം

ലോകമെമ്പാടുമുള്ള ഭാഷാ പ്രേമികള്‍ ഡിസമ്പര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാദിനം ആചരിക്കുകയാണ് .2010 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ അറബി ഭാഷാ ദിനം ആചരിക്കാന്‍ തുടങ്ങിയത് ലോകത്തി ന്റെ സാമ്പത്തിക വാണിജ്യരംഗങ്ങളിലും മത സാഹിത്യ സാങ്കേതിക മേഖലയിലും വലിയ പ്രാധാന്യമുള്ള  ഭാഷയാണ് അറബി ഇരുപത്തഞ്ച് രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷായായും 50 കോടിയിലധികം ആളുകള്‍ സംസാര ഭാഷയായും അറബി ഭാഷയില്‍ വിനിമയം നടത്തുന്നുണ്ട്. അറബ് രാജ്യങ്ങളല്ലാത്ത നിരവധി രാജ്യങ്ങളിലായി ലക്ഷക്കണക്കിിനാളുകള്‍ വേറെയും അറബി ഭാഷയില്‍ വിനിമയം നടത്തുന്നുണ്ട്.

വിശുദ്ധ ഖുര്‍ആന്റെ ഭാഷയായതിനാലാണ് അറബി ഭാഷ ആഗോള തലത്തില്‍ പ്രചരിച്ചതെങ്കില്‍ ഇന്ന് വിദ്യാഭ്യാസ സാംസ്ക്കാരിക വാണിജ്യമേഖലയിലും ടൂറിസം രംഗത്തുമുള്ള  അനന്തമായ തൊഴില്‍ സാധ്യതകളാണ് ലോകമെമ്പാടും അറബി ഭാഷയെ ശ്രദ്ധേയമാക്കികൊണ്ടിരിക്കുന്നത്

കേരളവും അറബിഭാഷയും   തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. കേരളത്തില്‍ മാത്രം 50 ലക്ഷം ജനങ്ങള്‍ അറബി ഭാഷയില്‍ സാക്ഷരരാണ്. അറബി രാഷ്ട്ര ഭാഷയല്ലാത്ത നാടുകളില്‍ ആ ഭാഷയും സംസ്ക്കാരവും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയതും പ്രചാരം നേടിയിട്ടുള്ളതും കേരളത്തിലാണ്. അതുകൊണ്ട് തന്നെ അറബി ഭാഷാ സാഹിത്യ രംഗത്തും തൊഴില്‍ രംഗത്തും അനന്തമായ അവസരങ്ങളും സാധ്യതകളുമാണ് മലയാളികള്‍ക്കുള്ളത്. ഭാഷ, സാഹിത്യം, മതം, ചരിത്രം  തുടങ്ങിയ വിഷയങ്ങളില്‍ പൂര്‍വ്വികരും ആധുനികരുമായ നിരവധി പണ്ഡിതന്മ‍ാരുടെ രചനകള്‍ അറബ് നാടുകളിൽ പ്രചുരപ്രചാരം നേടിയിട്ടുണ്ടെങ്കിലും മലയാള രചനകളുടെയും സാഹിത്യകൃതികളുടെ യും അറബി വിവർത്തനങ്ങള്‍ക്ക് ആശാവഹമായ മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സമീപകാലത്തായി കേരളത്തിലെ മലയാളം അറബി പണ്ഡിതന്മാരുമായും സാഹിത്യകാരന്‍മാരുമായും കേരളത്തിലെ യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടമെന്റുകളമായുമുള്ള അറബ് നാടുകളിലെ സാഹിത്യകാരന്മാരുടെ  പുതിയ ബന്ധങ്ങള്‍ അറബി മലാള ഭാഷാ, വിവര്‍ത്തന രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങങ്ങളും ചലനങ്ങളുമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലോകത്തെയാകമാനം ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നപ്പോഴും കേരളത്തിലെ വിവിധ കോളേജുകളിലൂടെയും  യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലൂടെയും  മുപ്പതിലധികം വെബിനാറുകളാണ് അറബിഭാഷയിൽ സംഘടിപ്പിക്കപ്പെട്ടത്. മലയാളികള്‍ക്ക് എറെ സുപരിചിതരായ യുഎഇയിലെ പ്രമുഖ കവിയും എഴുത്തുകാരനുമായ ശിഹാബ് ഗാനിം, ഡോ.മറിയം അശ്ശീനാസി തുടങ്ങിയവര്‍ക്ക് പുറമെ അറബി ലോകത്തെ പ്രമുഖ സാഹിത്യകാരന്മാരായ ലുഈ അബ്ബാസ്, ശാക്കിർ നൂരി (ഇറാക്ക്) റിഷ അദലി മുഹമ്മദ്, മാഗി ഉബൈദ് (ലെബനാൻ),   അഷ്റഫ് അബു യസീദ്,  ഈമാന്‍ അഹ്മദ് യൂസഫ്,( ഈജിപ്ത്) സമീറ ഉബൈദ് (ഖത്തർ), ഉബൈദ് ഇബ്രാഹിം ബൂമിൽഹ, ഡോ. മറിയം ഹാഷിമി,  ഡോക്ടർ മറിയം അശ്ലീനാസി (യു എ ഇ ) മുഹമ്മദ് അൽ ബൽ ബാൽ,  മുഹമ്മദ് ബ നീസ് (മൊറോക്കോ), മൂസാ ഹവാമിദ (ജോർദാൻ), ബാസിം ഫറാത്ത് (ന്യൂസ്‌ലന്റ്), ആയിശ ബനൂർ (അൽജീരിയ), ഡോ. സാബിർ നവാസ് (കേരളം) തുടങ്ങിയ പ്രമുഖരും വെബിനാറുകളിലൂടെ മലയാളലോകത്തെ അറബി വൈജ്ഞാനിക സംവാദങ്ങളില്‍ പങ്കാളികളായി.

അറബിഭാഷയിലെ വിവര്‍ത്തനങ്ങള്‍ക്കുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്കാരമായ ഖത്തര്‍ ഗവര്‍മെന്റിന്റെ ശൈഖ് ഹമദ് അവാർഡ് - 2019   തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അറബിക്ക് വിഭാഗം മേധാവി ഡോ എന്‍ ശംനാദ്, വി, എ കബീര്‍ , ശൈഖ് മുഹമ്മദ് തുടങ്ങിയ മലയാളികള്‍ക്കാണ് ലഭിച്ചത്. 

‍‍ മലയാള ഭാഷക്കും സാഹിത്യത്തിനും സംസ്ക്കാരത്തിനും അറബ് നാടുകളില്‍ ഏറെ സ്വാകാര്യതയാണ് സമീപ വർഷങ്ങളിൽ  ലഭിച്ചിട്ടള്ളത് എന്നത് ഇന്ത്യക്കാര്‍ക്കു പൊതുവിലും മലയാളിള്‍ക്ക് പ്രത്യേകിച്ചും അഭിമാനകരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തക ചന്തയായ ഷാര്‍ജാ ബുക്ക്ഫെയറിനോടനുബന്ധിച്ച് 2019, 2020 വർഷങ്ങളിൽ കേരളത്തിലെ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളാണ് മലയാളത്തിലും അറബിയിലും പ്രകാശിതമായത്‍. ‍ ‍

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം മുകുന്ദൻ എഴുതിയ  മയ്യഴിപ്പുഴയുടെ തീരങ്ങളിൽ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്  ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. കെഎം അലാവുദ്ദീൻ ഹുദവിയാണ് വിവർത്തകൻ.  മലയാളികളുടെ അഭിമാനമായ വൈക്കം മുഹമ്മദ് ബഷീറിന്റെ മാസ്റ്റര്‍ പീസായ ബാല്യകാലസഖി ‘റഫീഖത്തു അസ്വിബ’ എന്നപേരില്‍ അറബിയിലേക്ക് മൊഴിമാറ്റിയത് ഖത്തര്‍ മലയാളിയായ സുഹൈൽ വാഫി യാണ് .ബെയ്റൂത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത അറബ് പ്രസാധകരായ അറബ് സയൻറിഫിക് പബ്ലിശേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ബിഎം സുഹ്റയുടെ 'ഇരുട്ട്' എന്ന നോവലും പ്രശസ്ത കവി വീരാൻ കുട്ടിയുടെ നൂറ് കവിതകളുടെ വിവർത്തനവും (നിശബ്ദ തയുടെ മുഴക്കങ്ങൾ) ഇദ്ധേഹമാണ് അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത്.

ജീവിതം (വൈക്കം മുഹമ്മദ് ബഷീർ), മനുഷ്യനും പ്രകൃതിയും (എസ് കെ പൊറ്റക്കാട്), പ്രകാശം പരത്തുന്ന പെൺകുട്ടി,കടൽ ( ടി പത്മനാഭൻ),  കോലാട്, വിശുദ്ധ പശു (കമലാസുരയ്യ) തുടങ്ങിയ പ്രഗല്‍ഭ മലയാള  സാഹിത്യകാരന്‍മാരുടെ 6 കഥകളടക്കം 12 ഇന്ത്യന്‍ കഥകള്‍ കാസര്‍കോഡ് സ്വദേശിയായ ഡോ.അബ്ദുല്‍ കരീം ഹുദവി അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത് 'ക്വിസസും മിനല്‍ ഹിന്ദി' എന്ന കഥാസമാഹാരത്തിൽ ഉള്‍പ്പെടുത്തി ഷാര്‍ജാ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്യുകയുണ്ടായി. മലായാളികളുടെ സംസ്ക്കാരത്തില്‍ ആകൃഷ്ടനായി 2015 മുതല്‍ വിവിധ സമയങ്ങളിലായി കേരളത്തില്‍ വന്ന് താമസിച്ച യുഎഇ യില്‍ താമസക്കാരനായ യുവ ജോര്‍ദാന്‍ സാഹിത്യകാരന്‍ മുഹമ്മദ് നാബില്‍സി തന്റെ ആദ്യ നോവലായ 'തമര്‍ മസാല' കേരളത്തിന്റെ സാമൂഹിക ജീവിതവും മലയാളികളുടെ ഭക്ഷണ വൈവിധ്യങ്ങളെയും അദ്ധേഹം നേരിട്ടു സാക്ഷ‍ിയായ 2018ലെ പ്രളയത്തിലെ മലയാളികളുടെ ഐക്യവും സാഹോദര്യവും വരെ ഇതിവൃത്തമാക്കി രചിച്ച നോവലാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അധ്യാപകന്‍ ഡോ.അബ്ദുല്‍ ഗഫൂര്‍ കെടിയാണ് ഈ നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

ഡോ.അബ്ദുല്ല കാവില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഐപിഎസ് ഓഫീസറായ സഞ്ജയ്കുമാര്‍ ഗുരുഡിന്‍ രചിച്ച 'ഹല്‍ അത്ഫാലുക്കും ആമിനൂന്‍' എന്ന പുസ്തകം ഷാര്‍ജാ ബുക്ക്ഫെയറിലാണ് പ്രകാശനം ചെയ്തത്.

മലയാളിയുടെ അഭിമാനമായ എം.ടിയുടെ നാലുകെട്ട് മലയാളത്തില്‍നിന്നും നേരിട്ടാണ് മുസ്തഫാ വാഫിയും അനസ് വാഫിയും ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറബിയിലേക്ക് വിവര്‍ത്തനംചെയ്ത് പുറത്തിറക്കിയത്‍. എം,ടിയുടെ 'കാലം' ഈജിപ്ത് സാഹിത്യകാരന്‍ സഹര്‍ തൗഫീക്കാണ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്. ബി.എം സുഹ്റയുടെ നിലാവ്, മൊഴി എന്നീ നോവലുകള്‍ സിറിയന്‍ സ്വദേശിയായ സമര്‍ അല്‍ ഷിശ്കലി മൊഴിമാറ്റം നടത്തിയത് അബുദാബി ശൈഖ് സാഇദ് കള്‍ച്ചറല്‍ സെന്റർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  1970 കള്‍ക്ക് ശേഷം കേരളം ചുറ്റിക്കണ്ട സൗദി അറേബ്യയിലെ പ്രഗല്‍ഭ എഴുത്തുകാരനും സഞ്ചാരിയുമായ ശൈഖ് നാസിര്‍ അല്‍ ഉബൂദിയുടെ കേരളത്തില്‍ നി്നുള്ള മനോഹരവും ഹൃദ്യവുമായ അനുഭവങ്ങള്‍ വിവരിക്കുന്ന 'അല്‍ ഇഅതിബാര്‍ ഫിസ്സഫര്‍ ഇലാ മലൈബാര്‍' എന്ന ഗ്രന്ഥം  വര്‍ഷങ്ങള്‍ക്ക് മുമ്പ്  പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തിലെ വിവിധ സമൂഹങ്ങ‌ള്‍ തമ്മിലുുള്ള ഐക്യവും മുസ്ലീം സമൂദായത്തിലെ വളര്‍ച്ചയും മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയും അദ്ദേഹം അതില്‍ വിശദീകരിക്കുന്നുണ്ട്.

കമലാ സുരയ്യയുടെ 'ഉണ്ണി'' എന്‍ പി മുഹമ്മദിന്റെ 'വെള്ളം', പികെ പാറക്കടവിന്റ 'മിനികഥകള്‍', വൈക്കം മുഹമ്മദ് ബഷീറിന്റെ 'നൂറ് രൂപ നോട്ട്' തുടങ്ങിയ രചനകള്‍ ജിദ്ദയില്‍ നിന്നും പുറത്തിറങ്ങുന്ന 'അന്നവാഫിദ്' മാഗസിനില്‍ അദ്ദേഹം  വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പികെ പാറക്കടവ്, എസ്.വി ഉസ്മാന്‍, സരിതാ വര്‍മ്മ എന്നിവരുടെ പുതിയ മലയാളകവിതകളുടെ വിവര്‍ത്തനം തയ്യാറാക്കിയതും വി.എ കബീറണ്.

1965 ൽ  മുഹ്‌യുദ്ദീന്‍ ആലുവായ് തകഴി ശിവശങ്കരപിള്ളയുടെ 'ചെമ്മീന്‍' അതേപേരില്‍ തര്‍ജ്ജമ ചെയ്തതോടു കൂടിയാണ് അറബിയിലേക്കുള്ള  മലയാളത്തിലെ ആദ്യത്തെ സാഹിത്യ മുന്നേറ്റം നടക്കുന്നത്. 1989 ല്‍ നന്മണ്ട അബൂബക്കര്‍ മൗലവി തര്‍ജ്ജമ ചെയ്തതാണ്, മഹാകവി കുമാരമനാശാന്റെ 'വീണപൂവി'ന്റെ അറബി വിവര്‍ത്തനമായ 'അസ്സഹ്‌റത്തുസ്സാഖിത'. ആദ്യമായി മലയാളത്തില്‍നിന്നു അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കവിതയും അതാണ്. ഇടക്കാലത്ത് നിശ്ചലമായിരുന്ന അറബി മലയാള സാഹിത്യ വിനിമയം സജീവമായത് മലയാള സാഹിത്യത്തെ ആദ്യമായി അറബികള്‍ക്ക് പരിചയപ്പെടുത്തിയ യുഎഇയിലെ പ്രഗല്‍ഭ അറബി കവിയും വിവര്‍ത്തകനുമായ ശിഹാബ് ഗാനിം നടത്തിയ ഇടപെടലുകളിലൂടെയാണ്.

പുത്തന്‍കലവും അരിവാളും (ഇടശ്ശേരി), മണിനാദം (ഇടപ്പള്ളി), കുന്നിമണികള്‍ (വൈലോപ്പിള്ളി ശ്രീധര മേനോന്‍), പ്രസ്താവന (ചങ്ങമ്പുഴ), രക്തദൂഷ്യം (ചെമ്മനം ചാക്കോ), കവിയുടെ മാനിഫെസ്റ്റോ (പുനലൂര്‍ ബാലന്‍), പാസേജ് റ്റു അമേരിക്ക (അയ്യപ്പപ്പണിക്കര്‍), കറുത്ത പക്ഷിയുടെ പാട്ട് (ഒ.എന്‍.വി.), ഇരിപ്പ് (ആറ്റൂര്‍), ഒറ്റക്ക് (സുഗതകുമാരി), ചതിപറ്റാതിരിക്കാന്‍ (യൂസുഫലി കേച്ചരി), തുമ്പിയും ഞാനും പല്ലിയും/താറും കുറ്റിച്ചൂലും (കടമ്മനിട്ട), മുഖമെവിടെ (വിഷ്ണുനാരായണന്‍ നമ്പൂതിരി), വെളിപാട് (ചുള്ളിക്കാട്) മായക്കോവിസ്‌കി ആത്മഹത്യ ചെയ്തതെങ്ങിനെ (സച്ചിദാനന്ദന്‍) തുടങ്ങിയ കവിതകള്‍ അറബി ലോകത്തെത്തിച്ചത് ഇദ്ദേഹമാണ്. പ്രമുഖ മലയാള കവിതകളുടെ സമാഹാരമായ 'ഇത്‌ലാല്‍ അല ശിഅ്‌രീന്‍ മുആസിര്‍ ഫി കൈരള' (സമകാലിക മലയാള കവിത), കമലാസുരയ്യയുടെ 'യാഅല്ലാഹ് -റനീന സുരയ്യ', കയ്ഫ ഇന്‍തവിറ മയക്കോവ്‌സ്‌ക്കി (മായകോവിസ്‌ക്കി ആത്മഹത്യ ചെയ്തത് എങ്ങിനെ) എന്നീ പേരുകളില്‍ ശിഹാബ് ഗാനിം വിവര്‍ത്തനം ചെയ്തത് മലയാളികളുടെ പരിസരത്തെയും ഭാഷയുടെ സൗന്ദര്യത്തെയും അറബ് ലോകത്ത് എത്തിക്കാന്‍ കാരണമായി. ‍പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന കൃതി 'മിസ്‌ല തര്‍നീമ' എന്ന ശീര്‍കത്തില്‍ 2014ല്‍ കേരള സാഹിത്യ അക്കാദമി ആദരിച്ച അറബി ഏഴുത്തുകാരന്‍ മുഹമ്മദ് ഈദ് ഇബ്രാഹിമാണ് വിവര്‍ത്തനം ചെയ്തത്. ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവല്‍ അബ്ദുല്‍കരീം ഹുദവി, സുഹൈല്‍ വാഫി ആദൃശ്ശേരി എന്നിവരും അറബിയിലേക്ക്  തര്‍ജ്ജമ ചെയ്തിട്ടുണ്ട്.  എന്‍.മോഹനന്റെ 'യാസിന്‍ നിസാര്‍ അഹമ്മദ്' എന്ന കഥ ഡോ. കെ ജാബിര്‍ അതേ പേരില്‍ തര്‍ജ്ജമ ചെയ്ത് അല്‍ ഖുര്‍തും ജദീത മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെപി രാമനുണ്ണിയുടെ 'സൂഫി പറഞ്ഞകഥ'യുടെയും അറബി വിവര്‍ത്തനം പ്രകാശിതമായിട്ടുണ്ട്

പരിമിതി മൂലം പരാമര്‍ശിക്കാന്‍ കഴിയാത്ത ‍ മൊഴിമാറ്റങ്ങള്‍ ഇനിയുമുണ്ട്. ‍കേരളത്തിലെയും ഇന്ത്യയിലേയും സര്‍വ്വകലാശാലകളിലെ സെമിനാറുകളിലം ഗവേഷണരംഗത്തും അറബി ഭാഷാ സാഹിത്യ രംഗത്തെ ഏറ്റവും ആധുനികമായ ചലനങ്ങളാണ് വിഷയീഭവിക്കുന്നത്.

ഏതായാലും രാജ്യം നിലനിര്‍ത്തി പോന്ന മഹത്തായ സാസംക്കാരിക പാരമ്പര്യവും  സൗഹാര്‍ദ്ധവും അറബി സാഹിത്യലോകത്തേക്കും അതുവഴി ലോകത്തിന്റെ വിവിധ ഭാഷകളിലേക്കും വിനിമയം ചെയ്യാനും രാജ്യത്തിന്റെ  മഹിതമായ സംസ്ക്കാരം തകര്‍ക്കുന്ന ഭരണകൂടങ്ങളുടെ അസഹിഷ്ണുതയുടെയും അനീതിയുടെയും വര്‍ത്തമാനങ്ങള്‍ ഇതര ഭാഷാ സാഹിത്യങ്ങളില്‍ വരും നാളുകളില്‍ സ്ഥാനം പിടിക്കാതിരിക്കാനും കലുഷിതമായ ഈ സാഹചര്യത്തില്‍ ഭരണാധികാരികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

കടപ്പാട്: സോഷ്യല്‍ മീഡിയ.

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

സ്വഹാബാ ഇസ് ലാമിക് ഫൗണ്ടഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവരും ബന്ധപ്പെടുക: 


http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
Google Pay : 
+91 9037905428 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...