Wednesday, December 16, 2020

ലൗ ജിഹാദ്: സത്യമോ മിഥ്യയോ.?


ലൗ ജിഹാദ്: 

സത്യമോ മിഥ്യയോ.?

-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 

സര്‍വ്വലോക പരിപാലകനായ പടച്ചവന്‍ മനുഷ്യപ്രകൃതിയെ സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന നിലയിലാണ് പടച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അവന്‍റെ സുഖ-സന്തോഷങ്ങളുടെ സന്ദര്‍ഭങ്ങളില്‍ അവന്‍റെ സന്തോഷത്തില്‍ പങ്കാളികളാകാന്‍ സാധ്യതയുള്ളവരെ അവന്‍ അന്വേഷിക്കുന്നതാണ്. ഈ പങ്കാളിത്വത്തിലൂടെ അവന്‍റെ സന്തോഷം ഇരട്ടിയാകുന്നതാണ്. ഇപ്രകാരം ദു:ഖവേളകളില്‍ അവന്‍റെ ദു:ഖത്തില്‍ സഹതപിക്കാന്‍ കഴിയുന്നവരെയും അവന്‍ തേടും. അവരിലൂടെ അവന്‍റെ ദു:ഖത്തിന് സമാശ്വാസം ലഭിക്കുകയും ചെയ്യും. ഈ സ്നേഹ ബന്ധങ്ങള്‍ കൂടുതലും പ്രകൃതിപരമായ ബന്ധങ്ങള്‍ തന്നെയായിരിക്കും. അതായത് മാതാപിതാക്കളെപ്പോലെ അവരെ തെരഞ്ഞെടുക്കുന്നതില്‍ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ മനുഷ്യ ജീവിതത്തില്‍ ഇതുമായി ബന്ധപ്പെട്ട അത്ഭുതകരമായ മറ്റൊരു ബന്ധമുണ്ട്. പ്രസ്തുത ബന്ധം മനുഷ്യന്‍റെ ഇഷ്ടമനുസരിച്ച് തെരഞ്ഞെടുക്കുന്നതാണ്. അതാണ് വിവാഹം. വൈവാഹിക ബന്ധത്തില്‍ കണ്ണികളാകുന്ന പുരുഷനും സ്ത്രീയും ഒരു കുടുംബക്കാരനും ഒരു നാട്ടുകാരനും ഒരു ഭാഷക്കാരനും ആകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പലപ്പോഴും തീര്‍ത്തും അന്യരായ ആളുകള്‍ക്കിടയിലാണ് ഈ ബന്ധം മൊട്ടിട്ട് വളര്‍ന്ന് പന്തലിക്കുന്നത്. പക്ഷേ, ഈ ബന്ധം വളരെയധികം സ്നേഹവും ഇണക്കവും കാരുണ്യവും അടുപ്പവും സമ്മാനിക്കുന്നു. ഇതിന്‍റെ ആഴവും പരപ്പും നിരവധി സന്ദര്‍ഭങ്ങളില്‍ മറ്റെല്ലാ ബന്ധങ്ങളെക്കാളും ശക്തമാകുന്നതും ഇതര ബന്ധങ്ങള്‍ ഇതിന് മുന്നില്‍ അപ്രസക്തമാകുന്നതുമാണ്. ഈ ബന്ധത്തിന്‍റെ വലിയൊരു പ്രത്യേകത ഇത് ഒരു താല്‍ക്കാലിക ബന്ധമല്ലാ എന്നുള്ളതാണ്. ഇരുവരുടെയും മരണം വരെയുള്ള ഭാവി ഇതില്‍ ബന്ധിതമായിരിക്കുന്നു. ഇരുവരും ഒത്തൊരുമിച്ച് മാതാപിതാക്കളാവുകയും ഇരുവരുടെയും കരളിന്‍റെ കഷ്ണങ്ങളായ സന്താനങ്ങളെ വളര്‍ത്തുകയും ചെയ്യുന്നു. മുമ്പൊരിക്കല്‍ സുന്ദര സ്വപ്നങ്ങളില്‍ മാത്രം കഴിഞ്ഞിരുന്ന ഇരുവരും വിവാഹത്തിന് ശേഷം അടുത്ത ഒരു തലമുറയുടെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങുന്നു. 

ഈ കാരണങ്ങളാല്‍ തന്നെ വൈവാഹിക ബന്ധത്തില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ കൂടുതലായി യോജിപ്പും ഇണക്കവും ഉണ്ടായിരിക്കേണ്ടതാണ്. ഈ യോജിപ്പുകള്‍ ബന്ധത്തെ ശക്തമാക്കുന്നതാണ്. ഈ കാര്യങ്ങളില്‍ വലിയ ശ്രദ്ധ പുലര്‍ത്താതെ ധൃതിപിടിച്ച് വൈവാഹിക ബന്ധം സ്ഥാപിക്കാന്‍ പാടില്ല. അതെ, വൈവാഹിക ബന്ധം മനസ്സുകളുടെ കൈമാറ്റമാണ്. ഇതൊന്നും നോക്കാതെ കരളുകള്‍ എറിഞ്ഞ് കൊടുക്കുകയും വിവാഹം നടത്തുകയും ചെയ്യുന്നവരുടെ വൈവാഹിക ബന്ധം പലപ്പോഴും ഉറപ്പില്ലാത്തതായി തീരുന്നു. ഈ യോജിപ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വിശ്വാസ-വീക്ഷണങ്ങളിലുള്ള യോജിപ്പാണ്. നാമൊന്ന് ചിന്തിക്കുക: ഒരു വ്യക്തി ഏകനായ പടച്ചവനെ അംഗീകരിക്കുന്നവനാണ്. അല്ലാഹുവല്ലാത്ത ആരുടെയെങ്കിലും മുന്നില്‍ സാഷ്ടാഗം ചെയ്യുന്നതിനെ വലിയ പാപമായി കാണുന്നു. ഇദ്ദേഹത്തോടൊപ്പം നൂറ് കണക്കിന് ദൈവങ്ങളെ ആരാധിക്കുന്നവര്‍ ഇരുപത്തിനാല് മണിക്കൂര്‍ നേരം എങ്ങനെ കഴിച്ച് കൂട്ടാനാണ്. ഇരുവരുടെയും മതപരമായ ചടങ്ങുകളും പെരുന്നാളുകളും വരുമ്പോള്‍ അവര്‍ ഓരോരുത്തരും അവരുടെ വിശ്വാസത്തിന്‍റെ വിഷയത്തില്‍ ആത്മാര്‍ത്ഥതയുള്ളവരാണെങ്കില്‍ അവര്‍ക്കിടയില്‍ ഭിന്നത ഉണ്ടാകാതിരിക്കുമോ.? മക്കളുടെ വിദ്യാഭ്യാസത്തിന്‍റെയും മതബോധത്തിന്‍റെയും സമയമാകുമ്പോള്‍ പരസ്പരം പിടിവലി നടക്കുകയില്ലേ.? ഈ കാരണത്താല്‍ തന്നെയാണ് ഇസ്ലാമിക വീക്ഷണത്തില്‍ മതങ്ങള്‍ എതിരായ ആളുകള്‍ പരസ്പരം വിവാഹം കഴിക്കാന്‍ പാടില്ലെന്ന് പറഞ്ഞിരിക്കുന്നത്. ഇത്തരം വിവാഹങ്ങളെ മൂന്ന് ഭാഗമായി തിരിക്കാം. 

ഒന്ന്, ഒരു മുസ്ലിം പെണ്‍കുട്ടി അമുസ്ലിമായ ആണ്‍കുട്ടിയുമായി വിവാഹം കഴിക്കാന്‍ പാടില്ല. ഈ അമുസ്ലിം യഹൂദിയോ ക്രൈസ്തവനോ നിഷേധിയോ ബഹുദൈവാരാധകനോ ഹൈന്ദവനോ ബുദ്ധിസ്റ്റോ ആരുമായിക്കൊള്ളട്ടെ. ഇതിന്‍റെ കാരണം വ്യക്തമാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രതികൂല സാഹചര്യത്തില്‍ വിശ്വാസം സംരക്ഷിക്കുക പ്രയാസകരമാണ്. രണ്ട്, ഒരു മുസ്ലിം പുരുഷന്‍ യഹൂദ നസ്രാണികളല്ലാത്ത അമുസ്ലിം സ്ത്രീകളെ ആരെയും വിവാഹം കഴിക്കാന്‍ പാടില്ല. ഇതില്‍ ഹൈന്ദവ-സഹോദരിമാരും പെടുന്നുവെന്ന കാര്യം വ്യക്തമാണ്. മൂന്ന്, മുസ്ലിം പുരുഷന്‍ യഹൂദ-നസ്രാണി സ്ത്രീയുമായി വിവാഹം കഴിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം: ഒന്നാമതായി, ഇവര്‍ യഹൂദിയോ ക്രിസ്ത്യാനിയോ ആണെന്ന കാര്യം വെറും ഗവര്‍മെന്‍റ് ലിസ്റ്റില്‍ മാത്രം ഒതുങ്ങിയാല്‍ മതിയാകുന്നതല്ല. ഇന്നത്തെ പാശ്ചാത്യ ലോകത്തിന്‍റെ അവസ്ഥ പോലെ വെറും രേഖകളില്‍ യഹൂദി അല്ലെങ്കില്‍ ക്രിസ്ത്യാനി എന്ന് എഴുതിയാല്‍ ശരിയാവുകയില്ല. മറിച്ച് അവര്‍ യഥാര്‍ത്ഥ യഹൂദിയോ നസ്രാണിയോ ആയിരിക്കണം. അതായത് പടച്ചവനിലും പ്രവാചകനിലും വേദത്തിലും പരലോകത്തിലും വിശ്വസിക്കുന്നവനായിരിക്കണം. രണ്ടാമതായി ഇവരെ വിവാഹം കഴിക്കാന്‍ അനുവാദമുണ്ടെങ്കിലും കറാഹത്ത് ആണ്. ഉമറുല്‍ ഫാറൂഖ് (റ) സിറിയയില്‍ മുസ്ലിംകള്‍ യഹൂദ-നസ്രാണി സ്ത്രീകളെ വിവാഹം കഴിക്കുന്നതായി അറിഞ്ഞപ്പോള്‍ ശക്തിയുക്തം വിലക്കുകയുണ്ടായി. കാരണം ഇതിലൂടെ മുസ്ലിം കുടുംബങ്ങളില്‍ അനിസ്ലാമിക വിശ്വാസങ്ങളും സംസ്കാരങ്ങളും നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ട്. കൂടാതെ, രാഷ്ട്രീയ-പ്രതിരോധ മേഖലകളില്‍ ഈ സ്ത്രീകള്‍ കാരണം വലിയ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തേക്കാം. ജനറല്‍ അക്ബര്‍ ഖാന്‍ ഹദീസെ ദിഫാഅ് എന്ന പ്രവാചക ചരിത്ര ഗ്രന്ഥത്തില്‍ നാമെല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ട വിഷയങ്ങള്‍ എഴുതിയിരിക്കുന്നു. അതില്‍ അദ്ദേഹം കുറിക്കുന്നു: 1967-ലെ അറബ്-ഇസ്റാഈല്‍ പോരാട്ടത്തില്‍ ഈജിപ്തിന്‍റെയും സിറിയയുടെയും പരാജയത്തിന്‍റെ അടിസ്ഥാന കാരണം അവരുടെ വലിയ കമാണ്ടര്‍മാരുടെ ഭാര്യമാര്‍ യഹൂദികളോ നസ്രാണികളോ ആയിരുന്നതാണ്. യുദ്ധത്തിന്‍റെ മുഴുവന്‍ രഹസ്യങ്ങളും അവര്‍ വഴി ഓരോ നിമിഷങ്ങളിലും ഇസ്റാഈലിന് ലഭിക്കുകയുണ്ടായി.! ഖേദകരമെന്ന് പറയട്ടെ, അറബികളുടെ കണ്ണുകള്‍ ഇതുവരെയും തുറന്നിട്ടില്ല. ഈജിപ്തിലെ ഇന്നത്തെ ഏകാധിപതി സീസിയുടെ മാതാവ് യഹൂദിയായിരുന്നു. അദ്ദേഹത്തിന്‍റെ മാതൃസഹോദരന്‍ ദീര്‍ഘനാള്‍ ഇസ്റാഈലിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ജോര്‍ദാന്‍ രാജാവിന്‍റെ ഭാര്യ നസ്രാണിയാണ്. യാസര്‍ അറഫാത്തിന്‍റെ ഭാര്യയും നസ്രാണിയാണ്.! മുസ്ലിം രാഷ്ട്ര നേതാക്കന്മാരുടെ ഈ അവസ്ഥ മുസ്ലിം രാഷ്ട്രങ്ങളെയെല്ലാം വളരെ ബലഹീനമാക്കിയിട്ടുണ്ട്. നിഷേധികളായ ശക്തികളിലേക്ക് കണ്ണുരുട്ടി നോക്കാനോ അവര്‍ക്കെതിരില്‍ പ്രതിഷേധ ശബ്ദം ഉയര്‍ത്താനോ ആര്‍ക്കും ധൈര്യമില്ല.! ഈ കാരണങ്ങളാല്‍ ഉമറുല്‍ ഫാറൂഖ് (റ) മുസ്ലിംകള്‍ക്ക് നല്‍കിയ ഈ നിര്‍ദ്ദേശം മഹാനരുടെ വിശ്വാസപരവും ഉള്‍ക്കാഴ്ച്ച നിറഞ്ഞതുമായ വീക്ഷണം തന്നെയാണ്. 

ചുരുക്കത്തില്‍ ബഹുദൈവാരാധകരായ പുരുഷന്മാരുമായി മുസ്ലിം സ്ത്രീയോ, ഹൈന്ദവ സ്ത്രീയുമായി മുസ്ലിം പുരുഷനോ വിവാഹം കഴിക്കാന്‍ ഇസ്ലാമികമായി ഒരു വഴിയുമില്ല. യഥാര്‍ത്ഥ്യം ഇത്ര വ്യക്തമായിട്ടും വര്‍ഗ്ഗീയ വാദികളായ ചില ശക്തികള്‍ ലൗ ജിഹാദ് എന്ന പേരില്‍ ഒരു കെട്ടുകഥ പടച്ചുണ്ടാക്കിയിരിക്കുകയാണ്. ഇസ്ലാമില്‍ ഇതിന് വല്ല പഴുതുമുണ്ടായിരിക്കുകയും ഇസ്ലാമിക പ്രചാരണത്തിന് വഴിയാക്കാന്‍ സാധിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇസ്ലാം ഒരിക്കലും ഇതിനെ തടയുകയില്ലായിരുന്നു. മറിച്ച് ഇന്നത്തെ പാശ്ചാത്യ ലോകത്തെപ്പോലെ ഇതിനെ പ്രേരിപ്പിക്കുമായിരുന്നു. എന്നാല്‍ ഇസ്ലാം ഏതെങ്കിലും പുരുഷനോ സ്ത്രീയോ വിവാഹം ആഗ്രഹിച്ചുകൊണ്ട് ഇസ്ലാം സ്വീകരിക്കുന്നതിന് പോലും ഇഷ്ടപ്പെടുന്നില്ല. പടച്ചവന്‍റെ പൊരുത്തവും സന്മാര്‍ഗ്ഗ പ്രാപ്തിയും ലക്ഷ്യമിട്ട് മാത്രമേ ഇസ്ലാം സ്വീകരിക്കാന്‍ പാടുള്ളൂ. 

പ്രവാചക യുഗത്തില്‍ മക്കാ വിജയത്തിന് മുമ്പുവരെ മദീനയിലേക്ക് ഹിജ്റ ചെയ്യേണ്ടത് നിര്‍ബന്ധമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഒരു വ്യക്തി ഇസ്ലാം സ്വീകരിച്ചു. പക്ഷേ, ജന്മ നാടിനോടുള്ള പ്രകൃതിപരമായ സ്നേഹത്തിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ മനസ്സ് ഹിജ്റ ചെയ്യാന്‍ സമ്മതിച്ചില്ല. എന്നാല്‍ അദ്ദേഹം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച സ്ത്രീ അദ്ദേഹം പാലായനം ചെയ്താല്‍ മാത്രമേ, വിവാഹത്തിന് സന്നദ്ധമാവുകയുള്ളൂ എന്ന് നിര്‍ബന്ധം പിടിച്ചു. അവസാനം അദ്ദേഹം ഹിജ്റ ചെയ്തു. പക്ഷേ, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യ്ക്ക് ഇത് ഇഷ്ടപ്പെട്ടില്ല. ഇത്തരുണത്തില്‍ സുപ്രസിദ്ധമായ വചനം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുള്‍ ചെയ്തു: തീര്‍ച്ചയായും കര്‍മ്മങ്ങളുടെ സ്വീകാര്യതയുടെയും പ്രതിഫലത്തിന്‍റെയും അടിസ്ഥാനം ഉദ്ദേശ ലക്ഷ്യങ്ങളുടെ മേലാകുന്നു. അല്ലാഹുവിന്‍റെയും ദൂതന്‍റെയും തൃപ്തി ലക്ഷ്യമിട്ടുകൊണ്ട് ഹിജ്റ ചെയ്തവന്‍ അല്ലാഹുവിലേക്കും റസൂലിലേക്കും ഹിജ്റ ചെയ്തവനാണ്.! അതായത് അല്ലാഹു അവന് ഹിജ്റയുടെ സമുന്നത പ്രതിഫലം നല്‍കുന്നതാണ്. ആരെങ്കിലും വിവാഹത്തിനുവേണ്ടിയോ ഏതെങ്കിലും ഭൗതിക താല്‍പ്പര്യത്തിനുവേണ്ടിയോ ഹിജ്റ ചെയ്താല്‍ അവന് ഹിജ്റയുടെ പ്രതിഫലം ലഭിക്കുന്നതല്ല. (ബുഖാരി). 

അതെ, ആരെങ്കിലും മനസ്സിന്‍റെ തൃപ്തിയോടെ ഇസ്ലാം സ്വീകരിക്കാതിരിക്കുകയും ഇന്ന വ്യക്തിയുമായി വിവാഹം നടക്കണം എന്ന പേരില്‍ മാത്രം മുസ്ലിമാവുകയും ചെയ്തവരുടെ അവസ്ഥ സംശയാസ്പദമാണ്. അവര്‍ ഈ അവസ്ഥയില്‍ തന്നെ നിലയുറപ്പിക്കുന്നത് ഒരുതരം കാപട്യമാണ്. പരലോകത്തിലും അവര്‍ നഷ്ടവാളികളാകാന്‍ സാധ്യതയുണ്ട്. 

ഇന്ത്യാ രാജ്യത്തുള്ള മുസ്ലിംകള്‍ ഹലാല്‍-ഹറാമുകളുടെ പരിധി അതിര്‍ത്തികളെ ശ്രദ്ധിക്കുന്നവരാണ്. പരിഗണനീയരും ദീനീ ബോധവുമുള്ളവരായ മുസ്ലിംകളാരും അമുസ്ലിം പെണ്‍കുട്ടികളെ വിവാഹത്തിലൂടെ സ്വന്തമാക്കാന്‍ ഇന്നുവരെയും പരിശ്രമിച്ചിട്ടില്ല. ചിലര്‍ അക്ബര്‍ ചക്രവര്‍ത്തി ജൂദാബായിയുമായി നടത്തിയ വിവാഹത്തെ ഉയര്‍ത്തിക്കാട്ടാറുണ്ട്. എന്നാല്‍ ഈ വിവാഹം രജപുത്രന്മാരുടെ താല്‍പ്പര്യ പ്രകാരം നടന്നതാണ്. കൂടാതെ, അക്ബറിന്‍റെ പ്രവര്‍ത്തനത്തെ മുസ്ലിംകളുടെ തലയില്‍ വെച്ചുകെട്ടാന്‍ അദ്ദേഹം ദീനീ ബോധമുള്ള മുസ്ലിമോ പണ്ഡിതനോ ആയിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ആരെങ്കിലും സ്വന്തം മനസ്സാക്ഷിയുടെ പ്രേരണ പ്രകാരം ഏതെങ്കിലും മതം സ്വീകരിക്കാനും പ്രസ്തുത മതസ്ഥരുമായി വിവാഹം കഴിക്കാനും നമ്മുടെ രാജ്യത്തിന്‍റെ നിയമം അനുവദിക്കുന്നുണ്ട്. മതം മാറാന്‍ വേണ്ടിയുള്ള വിവാഹമെന്ന് ഇതിന് പറയപ്പെടുന്നതല്ല. ഇന്നത്തെ ഇടകലര്‍ന്ന സാഹചര്യത്തില്‍ ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു മതത്തിലെ വ്യക്തിയുമായി വിവാഹ ബന്ധം സ്ഥാപിച്ചാല്‍ അതിന് മതവുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യാ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ വളരെ മുമ്പ് മുതല്‍ നടന്നിരുന്നു. ഇന്നും നടക്കുന്നുണ്ട്. മഹാത്മാ ഗാന്ധിജിയുടെ കുടുംബത്തില്‍ പോലും ഇതിന് ഉദാഹരണങ്ങളുണ്ട്. 

വ്യാജ നിര്‍മ്മിത കഥകളെ പര്‍വ്വതീകരിച്ച് പ്രശ്നങ്ങളുണ്ടാക്കുന്ന വര്‍ഗ്ഗീയ വാദികളുടെ വീടുകളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി അരങ്ങേറുന്നതെന്ന കാര്യം ആശ്ചര്യകരമാണ്. ബി.ജെ.പിയുടെ നിരവധി ഉന്നത നേതാക്കളുടെ പെണ്‍മക്കളും സഹോദരിമാരും അവരുടെ സ്വന്തം ഇഷ്ട പ്രകാരം മാത്രമല്ല, നിര്‍ബന്ധ പ്രകാരം മുസ്ലിംകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇപ്രകാരം ചില അമുസ്ലിം പുരുഷന്മാര്‍ മുസ്ലിം സ്ത്രീകളുമായി വിവാഹ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ചിലവേള പ്രേമം മൂത്ത മുസ്ലിം പ്രേമി ഹൈന്ദവ സ്ത്രീയെ വിവാഹം കഴിക്കുന്നതിന് ഇസ്ലാമിനെ ഉപേക്ഷിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സിനിമാ ലോകത്ത് ഇതിനുള്ള ഉദാഹരണങ്ങള്‍ ധാരാളമാണ്. ചുരുക്കത്തില്‍ ഇത്തരം വിവാഹങ്ങള്‍ക്ക് പിന്നില്‍ മത പ്രചാരണത്തിന്‍റെ യാതൊരുവിധ താല്‍പ്പര്യങ്ങളുമില്ല. കൂടാതെ, ഇതില്‍ മതങ്ങള്‍ക്കിടയില്‍ യാതൊരു വ്യത്യാസവുമില്ല. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ക്ക് ലൗ ജിഹാദ് എന്ന പേര് നല്‍കുന്നത് പച്ചക്കള്ളവും വഞ്ചനയിലൂടെ രാഷ്ട്രീയ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള നിന്ദ്യമായ പരിശ്രമവും മാത്രമാണ്. 

ഇവിടെ പണ്ഡിതര്‍ക്കും പ്രഭാഷകര്‍ക്കും വലിയൊരു ഉത്തരവാദിത്വം കൂടിയുണ്ടെന്ന് ഉണര്‍ത്തുകയാണ്: മുസ്ലിംകളുടെ പുത്തന്‍ തലമുറയ്ക്ക് വിവാഹത്തെക്കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം നിരന്തരം മനസ്സിലാക്കിക്കൊടുക്കുക. മുസ്ലിം പുരുഷന്മാര്‍ അമുസ്ലിം സ്ത്രീകളെ വിവാഹം കഴിക്കുന്നതിന്‍റെയും, മുസ്ലിം സ്ത്രീകള്‍ അമുസ്ലിം പുരുഷന്മാരുമായി വിവാഹ ബന്ധം സ്ഥാപിക്കുന്നതിന്‍റെയും സാമൂഹിക നാശ-നഷ്ടങ്ങളെക്കുറിച്ച് ഉദ്ബുദ്ധരാക്കുക. ഇത്തരം ജീവിതം പാപകരമാണെന്നും ഇസ്ലാമിക വീക്ഷണത്തില്‍ ഇത് വിവാഹം പോലുമല്ലെന്നും ഇതിലൂടെ സമൂഹത്തിന്‍റെ സമാധാനം തന്നെ തകരുന്നതാണെന്നും വ്യക്തമാക്കുക. എന്നാല്‍ ഏതെങ്കിലും സഹോദരനോ സഹോദരിയോ സത്യസന്ധമായ മനസ്സോടെ ഇസ്ലാം സ്വീകരിച്ചാല്‍ നിയമപരമായ നിലയില്‍ തന്നെ അവരുടെ വൈവാഹിക ജീവിതത്തിനുവേണ്ടി പരിശ്രമിക്കുകയും അവരെ കുടുംബത്തിന്‍റെ അംഗമാക്കുകയും ചെയ്യേണ്ടതാണ്. ഇതാണ് ഇസ്ലാമിക നിയമം. രാഷ്ട്ര നിയമവും വ്യക്തമായ നിലയില്‍ തന്നെ ഇതിന് സമ്മതം നല്‍കുന്നുമുണ്ട്. 

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവരും ബന്ധപ്പെടുക: 


http://wa.me/+918606261616 

SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 










〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവരും ബന്ധപ്പെടുക: 


http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...