Sunday, June 17, 2018

ഹജ്ജ് ക്യാമ്പ് വാളണ്ടിയര്‍ ആകുന്നതിന് ഇപ്പോള്‍ തന്നെ അപേക്ഷ സമര്‍പ്പിക്കൂ...


2018 ഹജ്ജ് ക്യാമ്പ് വാളണ്ടിയര്‍ ആകുന്നതിന് ഇപ്പോള്‍ തന്നെ അപേക്ഷ സമര്‍പ്പിക്കൂ... 
http://swahabainfo.blogspot.com/2018/06/blog-post.html?spref=tw

2018-ലെ ഹജ്ജ് ക്യാമ്പില്‍ താമസിച്ച് സൗജന്യ സേവനങ്ങള്‍ ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 
 നിശ്ചിത മാതൃകയിലുള്ള അപേക്ഷ, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം 2018 ജൂണ്‍ 20-ന് മുമ്പായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്. 
➽ എക്സിക്ക്യുട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഓ. മലപ്പുറം പിന്‍കോഡ് 673647 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. 
➽ ശരിയായ വിധത്തില്‍ അപേക്ഷ സമര്‍പ്പിച്ചവരെ ഇന്‍റര്‍വ്യൂ നടത്തി അതില്‍ നിന്നും യോഗ്യരായവരെ ഹജ്ജ് ക്യാമ്പ് വാളണ്ടിയര്‍മാരായി തെരഞ്ഞെടുക്കുന്നതാണ്. 
➽ അപേക്ഷയുടെ മാതൃക സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 
www.keralahajcommittee.org വെബ്സൈറ്റില്‍ ലഭ്യമാണ്. 
 അപേക്ഷാഫോമില്‍ ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കുകയും, മറ്റൊരു ഫോട്ടോയുടെ പുറകുവശത്ത് പേരും മൊബൈല്‍ നമ്പറും എഴുതി പ്ലാസ്റ്റിക് കവറിലിട്ട് അടക്കം ചെയ്യേണ്ടതുമാണ്. 
 കവറിന് പുറത്ത് ഹജ്ജ് ക്യാമ്പ് വാളണ്ടിയര്‍ അപേക്ഷ എന്ന് രേഖപ്പെടുത്തേണ്ടതാണ്. 
 സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. 
 നിശ്ചിത സമയത്തിനകം അപേക്ഷ സമര്‍പ്പിക്കാത്തവരുടെയും, നിശ്ചിക മാതൃകയിലും സമയത്തിലും അപേക്ഷ സമര്‍പ്പിക്കാത്തവരുടെ അപേക്ഷകളും, പരിപൂര്‍ണ്ണമല്ലാത്തതും ഫോട്ടോ പതിക്കാത്തതുമായ അപേക്ഷകളും പരിഗണിക്കുന്നതല്ല. 
 അപേക്ഷ സമര്‍പ്പിക്കാത്തവരെയും, ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാത്തവരെയും യാതൊരു കാരണവശാലും വാളണ്ടിയര്‍മാരായി പരിഗണിക്കുന്നതല്ല. 
➽ അപേക്ഷയുടെ മാതൃക ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 
http://swahabainfo.blogspot.com/2018/06/2018.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 


No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...