പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം.!
(29 & 30 ജുസ്ഉകളുടെ (അമ്മ & തബാറകല്ലദ) രത്നച്ചുരുക്കം)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/06/29-30.html?spref=tw
➽ ജീവിതവും മരണവും കയറ്റവും ഇറക്കവും അല്ലാഹുവിന്‍റെ പരീക്ഷണമാണ്.
➽ നരകവാസികള്‍ വിലപിക്കും, പക്ഷെ ഫലമൊന്നും ഉണ്ടാകുകയില്ല.
➽ റസൂലുല്ലാഹി ﷺ യുടെ സ്വഭാവം അത്യുന്നതമായിരുന്നു. അവ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
➽ നേതാവാക്കാനും, അനുകരിക്കാനും, സഹകരിക്കാനും പാടില്ലാത്തവരുടെ ദുര്‍ഗുണങ്ങള്‍:
1. അധികമായ കള്ള സത്യം.
2. ഹീന സ്വഭാവം.
3. കുത്തുവാക്കുകള്‍.
4. ഏഷണി.
5. നന്മയ്ക്കു തടസ്സം സൃഷ്ടിക്കല്‍
6. പരിധിലംഘനം
7. പാപം പ്രവര്‍ത്തിക്കല്‍
8. കടുംപിടുത്തം
9. കുടുംബത്തിലെ മോശത്തരങ്ങള്‍ അനുകരിക്കുക.
➽ സമ്പന്നതയില്‍ മതിമറന്ന് സാധുക്കളെ നിന്ദിക്കരുത്.
➽ നമസ്കരിക്കാത്തവര്‍ക്ക് ഖിയാമത്ത് ദിനം കടുത്ത നിന്ദ്യത ഉണ്ടാവുന്നതാണ്.
➽ പരീക്ഷണ ഘട്ടത്തില്‍ വെപ്രാളവും സമ്പല്‍ സമൃദ്ധിയില്‍ പിശുക്കും നഷ്ടത്തിലായവരുടെ ലക്ഷമാണ്.
➽ സ്വര്‍ഗ്ഗവാസികളുടെ ലക്ഷണങ്ങള്‍ :
1. കൃത്യമായി നമസ്കരിക്കല്‍.
2. സകാത്ത് -സദഖകള്‍ നിര്‍വ്വഹിക്കല്‍
3. ഖിയാമത്തിനെക്കുറിച്ചുള്ള വിശ്വാസവും ഭയവും
4. ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കല്‍
5. കരാര്‍ വാഗ്ദാനങ്ങള്‍ പാലിക്കല്‍
➽ പാപങ്ങളില്‍ നിന്ന് ഖേദിച്ച് മടങ്ങിയാല്‍ ഇരുലോകത്തും സുഖം ലഭിക്കും.
➽ നല്ല അതിഥികള്‍ അനുഗ്രഹമാണ്.
➽ അല്ലാഹു അല്ലാത്തവര്‍ക്ക് സുജൂദ് പാടില്ല.
➽ രാത്രി നമസ്കരിക്കുക. ക്ഷമിക്കുക. ദാനധര്‍മ്മങ്ങള്‍ നല്‍കുക.
➽ നാശത്തിലേക്ക് നീങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക.
➽ അല്ലാഹുവിനെ വാഴ്ത്തുക. അകത്തും പുറത്തുമുള്ള അഴുക്കുകള്‍ ദുരീകരിക്കുക. നന്മകള്‍ എടുത്തു പറയരുത്.
➽ നരകവാസികളുടെ കുറ്റസമ്മതം: നമസ്കരിച്ചില്ല. സാധുക്കളെ സഹായിച്ചില്ല, നശിച്ചവരെ കൂട്ടുകാരാക്കി, ഖിയാമത്തിനെ നിഷേധിച്ചു.
➽ മരണവെപ്രാളം ഭയാനകമാണ്.
➽ മനുഷ്യന്‍ ഒന്നുമല്ലായിരുന്നു. പരീക്ഷണാര്‍ത്ഥമാണ് ജീവിതം നല്‍കപ്പെട്ടത്.
➽ പുണ്യവാളന്‍മാരുടെ ചില ലക്ഷണങ്ങള്‍ :
1. നേര്‍ച്ചകളെയും നല്ല നിയ്യത്തുകളെയും പൂര്‍ത്തീകരിക്കുന്നവര്‍.
2. ഖിയാമത്തിനെ ഭയപ്പെടുന്നവര്‍.
3. സ്വന്തം ആവശ്യം മാറ്റിവെച്ച് മറ്റുള്ളവരെ സഹായിക്കുന്നവര്‍
4. അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിക്കുന്നവര്‍.
➽ നിഷേധികള്‍ക്ക് മഹാനാശം. ഈ ലോകത്തുള്ള മുഴുവന്‍ അനുഗ്രഹങ്ങളും അല്ലാഹു മനുഷ്യന് വേണ്ടി പടച്ചു. അല്ലാഹു തൃപ്തിപ്പെടുന്ന രീതിയില്‍ അവയെ പ്രയോജനപ്പെടുത്തിയവര്‍ക്കുള്ള പ്രതിഫലം സമുന്നതമായ സ്വര്‍ഗ്ഗമാണ്. അവകളെ അനുവദനീയമല്ലാത്ത നിലയില്‍ അനുഭവിച്ചവരുടെ അന്ത്യം നരകമാണ്.
➽ വഴികെടുകയും ഭൗതികജീവിതത്തിന്‍റെ ലാഭങ്ങളെ മാത്രം ലക്ഷ്യമിട്ട് ജീവിക്കുകയും ചെയ്തവര്‍ക്ക് നരകത്തിന്‍റെ എരിതീയുണ്ട്.
➽ അല്ലാഹുവിന്‍റെ സന്നിധാനത്തില്‍ നില്‍ക്കേണ്ടതിനെ ഭയക്കുകയും ദേഹേഛകളെ അനുസരിക്കാതെ അകന്ന് കഴിയുകയും ചെയ്തവരുടെ അന്ത്യം സ്വര്‍ഗ്ഗമാണ്.
➽ നിഷേധികള്‍ക്ക് നാളെ ഖിയാമത്ത് നാളില്‍ അടുത്ത ബന്ധുക്കള്‍ പോലും ഫലം ചെയ്യില്ല.
➽ ഇഹലോകത്ത് മനുഷ്യന്‍ ചെയ്തതെല്ലാം അന്ന് അവന്‍ ഓര്‍ക്കും, രണ്ട് മലക്കുകള്‍ ഓരോ മനുഷ്യന്‍റെയും എല്ലാം പ്രവര്‍ത്തനങ്ങളും മനസ്സിലാക്കി രേഖപ്പെടുത്തുന്നുണ്ട്.
➽ അളവ് തൂക്കങ്ങളിലും ഭൗതികവരുമാനങ്ങളിലും കുഴപ്പം കാണിക്കുന്നവര്‍ക്ക് മഹാനാശം.
➽ നന്മ-തിന്മകളുടെ ഏട് വലം കൈയ്യില്‍ ലഭിച്ചവന്‍ അത്യധികം സന്തോഷിക്കും. ഇടം കൈയ്യില്‍ ലഭിച്ചവന്‍ സ്വയം ശപിക്കുന്നതാണ്.
➽ നന്മയുടെ പാതയില്‍ നിന്നും മനുഷ്യനെ അകറ്റിനിര്‍ത്തുന്നവര്‍ക്ക് കഠിനശിക്ഷയുണ്ട്.
➽ ഒന്നുമല്ലാത്ത അവസ്ഥയില്‍ നിന്നും മനുഷ്യനെ പടച്ചവന് അവനെ രണ്ടാമതും ജീവിപ്പിക്കാന്‍ പരിപൂര്‍ണ്ണ കഴിവുണ്ട്.
➽ മുന്‍കഴിഞ്ഞ വേദങ്ങളുടെയെല്ലാം യഥാര്‍ത്ഥ സന്ദേശം പരിശുദ്ധ ഖുര്‍ആനില്‍ ഉണ്ട്.
➽ നാളെ പരലോകത്തില്‍ ദുര്‍മാര്‍ഗ്ഗികള്‍ ക്ഷീണിച്ച് കുഴഞ്ഞ മുഖങ്ങളുമായി ചുട്ടു പൊള്ളുന്ന തീയില്‍ പ്രവോശിക്കും. സന്മാര്‍ഗ്ഗികള്‍ സസന്തോഷവദനരായി സ്വര്‍ഗ്ഗീയ ആരാമങ്ങളില്‍ പ്രവേശിക്കും, ഒട്ടകത്തിന്‍റെ സഹനതയും ആകാശത്തിന്‍റെ മാന്യതയും പര്‍വ്വതങ്ങളുടെ അചഞ്ചലതയും ഭൂമിയുടെ വിനയവും മനസ്സിലാക്കി ഉള്‍ക്കൊള്ളുക.
➽ അല്ലാഹുവിനോടും അടിമകളോടുമുള്ള കടമകള്‍ പാലിച്ചവരുടെ മരണം സുന്ദരമായിരിക്കും.
➽ അടിമത്വത്തിലും കേസുകളിലും കടങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ മോചിപ്പിക്കലും, വിശന്നുവലഞ്ഞവരെ ആഹരിപ്പിക്കലും, ഈമാനില്‍ ഉറച്ച് നില്‍ക്കലും, സത്യം കൊണ്ട് ആത്മാര്‍ത്ഥമായി ഉപദേശിക്കലും സ്വര്‍ഗ്ഗവാസികളുടെ ലക്ഷണങ്ങളാണ്.
➽ മനസ്സിനെ നന്നാക്കിയവന്‍ വിജയിച്ചു. മോശമാക്കിയവന്‍ നശിച്ചു.
➽ നല്ല നിലയില്‍ ജീവിക്കാന്‍ മുന്നിട്ടിറങ്ങുന്നവരെ അല്ലാഹു കൂടുതല്‍ നന്മകളിലേക്ക് അടുപ്പിക്കും.
➽ അനാഥരോടും യാചകരോടും സഹാനുഭൂതി കാണിക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ ആദരവോടെ അനുസ്മരിക്കുക.
➽ റസൂലുല്ലാഹി ﷺ യുടെ സ്ഥാനം ഇരുലോകത്തും സമുന്നതമാണ്.
➽ പ്രയാസത്തോടൊപ്പം എളുപ്പവും ഉണ്ട്.
➽ നിരന്തര കര്‍മ്മമാണ് ജീവിതം.
➽ അല്ലാഹു സുന്ദരമായ രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു.
➽ ഈമാനും സല്‍പ്രവര്‍ത്തനങ്ങളും ഉണ്ടെങ്കില്‍ മനുഷ്യന്‍റെ മഹത്വം വര്‍ദ്ധിക്കും, ഇല്ലെങ്കില്‍ മനുഷ്യന്‍ മഹാ നിന്ദ്യനാവും.
➽ അല്ലാഹുവിന്‍റെ വിശുദ്ധ നാമവുമായി ബന്ധപ്പെട്ടതും ബന്ധപ്പെടുത്തുന്നതുമായ എല്ലാ അറിവുകളും മഹത്തരമാണ്.
➽ പുണ്യ റമദാന്‍ മാസത്തിന്‍റെ രണ്ട് പ്രത്യേക അനുഗ്രഹങ്ങളാണ് ലൈലത്തുല്‍ ഖദ്റും, പരിശുദ്ധ ഖുര്‍ആനും.
➽ തൗഹീദില്‍ ഉറച്ചു നില്‍ക്കലും ശാരീരികവും സാമ്പത്തികവുമായ ആരാധനകള്‍ (നമസ്കാരവും സകാത്തും) അനുഷ്ഠിക്കലും ദീനിന്‍റെ മൂലതത്വങ്ങളാണ്.
➽ മനുഷ്യന്‍ പ്രവര്‍ത്തിക്കുന്ന ഓരോ നന്‍മയുടേയും തിന്മയുടെയും ഫലങ്ങള്‍ നാളെ പരലോകത്തില്‍ നേരില്‍ കാണുന്നതാണ്.
➽ കുതിര അതിന്‍റെ യജമാനനോട് പുലര്‍ത്തുന്ന നന്ദിയും കൂറും കണ്ട് മനുഷ്യന്‍ ഗുണപാഠം പഠിക്കേണ്ടതാണ്.
➽ ഖിയാമത്തിന്‍റെ കാര്യം ഭയാനകരമാണ്. നന്മനിറഞ്ഞവര്‍ അന്ന് സംതൃപ്തമായ അവസ്ഥയിലായിരിക്കും. തിന്മ കൂടിയവരുടെ കാര്യം ദയനീയമായിരിക്കും.
➽ ഭൗതിക സുഖ-രസങ്ങളിലുള്ള ആഗ്രഹാവേശങ്ങള്‍ മരണത്തോടെ നിലയ്ക്കും.
➽ അല്ലാഹുവിന്‍റെ ഓരോ അനുഗ്രഹങ്ങളെക്കുറിച്ചും നാളെ ചോദ്യം ഉണ്ടാകും.
➽ സത്യവിശ്വാസം, സല്‍കര്‍മ്മം, സത്യവും ക്ഷമയും കൊണ്ടുള്ള ആത്മാര്‍ത്ഥമായ ഉപദേശം ഇവകളില്ലാത്ത മനുഷ്യന്‍ അപകടത്തിലാണ്.
➽ മറ്റുള്ളവരെ പരിഹസിച്ച് കുറ്റപ്പെടുത്തി നടക്കുന്ന പണപൂജകള്‍ക്ക് മഹാനാശം.!
➽ നിഷേധികളുടെ കുതന്ത്രങ്ങളെ നിസ്സാരമായ വസ്തുക്കളിലൂടെ അല്ലാഹു തകര്‍ത്തെറിയും.
➽ യാത്രാ സൗകര്യം, ആഹാരം, നിര്‍ഭയത്വം ഇവകള്‍ കനിഞ്ഞരുളിയ അല്ലാഹുവിനെ ആരാധിക്കുക.
➽ അനാഥരെ ആട്ടിയകറ്റല്‍, സാധുക്കളെ സഹായിക്കാതിരിക്കല്‍, സഹായിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കാതിരിക്കല്‍, വല്ല നന്മകളും ചെയ്താല്‍ ലോകമാന്യത, നിസ്സാര സഹായങ്ങള്‍ പോലും ചെയ്യാതിരിക്കല്‍ ഇവ മഹാ മോശപ്പെട്ട ദുര്‍ഗുണങ്ങളാണ്.
➽ തിരുനബി ﷺ നിരവധി നന്മകളുടെ കേന്ദ്രമാണ്. ശാരീരികവും സാമ്പത്തികവുമായ ആരാധനകള്‍ അനുഷ്ഠിക്കുക, ശത്രുക്കള്‍ തനിയെ തകര്‍ന്നുകൊള്ളും.
➽ അമുസ്ലിംകളുടെ ആരാധ്യവസ്തുക്കളെ നിന്ദിക്കുകയും വന്ദിക്കുകയും അരുത്.
➽ അല്ലാഹുവിന്‍റെ സഹായങ്ങള്‍ ഉണ്ടായാല്‍ അഹങ്കരിക്കരുത്. സ്തുതി കീര്‍ത്തനങ്ങളിലും പശ്ചാത്താപങ്ങളിലും മുഴുകുക.
➽ സത്യം മനസ്സിലാക്കിയിട്ടും നിഷേധം മുറുകെ പിടിച്ചവന്‍ ഇരു ലോകത്തും നശിക്കും.
➽ അല്ലാഹു ഏകനും, അനാശ്രിതനും, അതുല്യനുമാണ്. അവന്‍ പിതാവുമല്ല. പുത്രനുമല്ല.
➽ ഇഹലോകത്തുണ്ടാകുന്ന നാശകാരണങ്ങളില്‍ നിന്നും അല്ലാഹുവിനോട് കാവലിരക്കുക. പരലോകത്തെ നശിപ്പിക്കുന്ന കുഴപ്പങ്ങളില്‍ നിന്നും അല്ലാഹുവിനോട് താണുകേണ് അഭയം തേടുക.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.!
ഇസ് ലാമിക ശരീഅത്ത് :
ഒരു പഠനം.
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്.
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക:
No comments:
Post a Comment