Saturday, August 22, 2020

കരുനാഗപ്പള്ളി, പനച്ചമൂട് , ഷാനവാസ് മൗലവി അല്‍ കൗസരി അല്‍ ഖാസിമി







📣 ഇന്നാലില്ലാഹ്...

കരുനാഗപ്പള്ളി തബ് ലീഗ് മര്‍ക്കസ് ഇമാം, ഷാനവാസ് മൗലവി അല്‍ കൗസരി അല്‍ ഖാസിമി അല്ലാഹുവിന്‍റെ റഹ് മത്തിലേക്ക് യാത്രയായി.

(2020 ആഗസ്റ്റ് 22 ശനിയാഴ്ച) 
അല്‍ ഹാജ് ഹമീദ് കുഞ്ഞ് സാറിന്‍റെ മകനും, സഫറുല്ലാഹ് സാഹിബ്, ഇല്‍യാസ് മൗലവി അല്‍ കൗസരി എന്നിവരുടെ സഹോദരനുമാണ്. ഷാനവാസ് മൗലവിയുടെ അസ്അദ്, അസ്ജദ് എന്നീ രണ്ട് മക്കള്‍ കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയിലെ ഹിഫ്സ് വിദ്യാര്‍ത്ഥികളാണ്. പടച്ചവന്‍ ആ മക്കളെ ഏറ്റെടുത്ത് അനുഗ്രഹിക്കട്ടെ.! നാല് മാസം മുമ്പ് മരണപ്പെട്ട പ്രിയപ്പെട്ട ഉമ്മയ്ക്കും പടച്ചവന്‍ മഗ്ഫിറത്ത്-മര്‍ഹമത്തുകള്‍ നല്‍കട്ടെ.!
ഖബ്റടക്കം:
കരുനാഗപ്പള്ളി, പനച്ചമൂട് ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ രാവിലെ 10 മണിക്ക് നടക്കുന്നതാണ്.


🌱അല്ലാഹു മഗ്ഫിറത്തും മർഹമത്തും ഉന്നതമായ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ, അവരുടെ വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും ക്ഷമയും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ...
🔹 സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം ദാനം ചെയ്യലാണ്. (മുസ് ലിം)

മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.!
തഅ്സിയത്ത് അറിയിക്കൂ..
സഫറുല്ലാഹ് സാഹിബ്
+91 9995756619
ഇല്‍യാസ് മൗലവി അല്‍ കൗസരി
+91 9567652383

മുസീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം…) സംഭവിച്ചാലുള്ള പ്രാര്‍ത്ഥന

إِنَّا لِلهِ وَإِنَا إِلَـيْهِ رَاجِعُـونْ ، اللّهُـمِّ أْجُـرْنِي فِي مُصِـيبَتِي، وَاخْلُـفْ لِي خَيْـراً مِنْـهَا

(مسلم:٩١٨)
ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്‍റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ!

അല്ലാഹു പറയുന്നു : (തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ സത്യവിശ്വാസികള്‍, ക്ഷമാശീലര്‍) പറയുന്നത്: ” ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്.” എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ റബ്ബില്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യം (ആ ആപത്തിനെ തൊട്ട് ക്ഷമയും സമാധാനവും) ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍) (അൽബഖറ: 156, 157)

ഉമ്മു സലമ (റ) നിവേദനം, നബി (സ) അരുളി : “അല്ലാഹുവിന്‍റെ ഏതെങ്കിലുമൊരു അടിമക്ക് ഒരു മുസീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം…) സംഭവിച്ചാല്‍ അയാള്‍ ഇപ്രകാരം : “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍…” ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക്‌ അതിന് പകരം അതിലും ഉത്തമമായത് നല്‍കാതിരിക്കില്ല!” അവള്‍ (ഉമ്മു സലമ (റ) പറഞ്ഞു : “അങ്ങനെ, (എന്‍റെ ഭര്‍ത്താവ്‌) അബൂ സലമ മരിച്ചപ്പോള്‍ ഞാന്‍ അപ്രകാരം നബി(സ) കല്‍പ്പിച്ചത് പ്രാര്‍ത്ഥിക്കുകയുണ്ടായി. അപ്പോള്‍ അല്ലാഹു അദ്ദേഹത്തെക്കാളും ഉത്തമമുള്ള നബി(സ)യെ എനിക്ക് (ഭര്‍ത്താവായി) നല്‍കി.” (മുസ്‌ലിം: 918) 
🔹🔹🔹Ⓜ🔹🔹🔹

മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 *മയ്യിത്ത് സംസ്കരണം.!*
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(ദാറുല്‍ ഉലൂം, ഓച്ചിറ)
https://swahabainfo.blogspot.com/2019/10/blog-post_47.html?spref=tw
🔹 *ഈസ്വാല്‍ സ്വവാബ്:*
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!*
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/10/blog-post_3.html?spref=tw
🔹 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!*
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്)
https://swahabainfo.blogspot.com/2019/10/blog-post_18.html?spref=tw
🔹 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!*
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ
https://swahabainfo.blogspot.com/2019/10/blog-post_26.html?spref=tw
🔹🔹🔹Ⓜ🔹🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*

Tuesday, August 18, 2020

📣 ഇന്നാലില്ലാഹ്... കരമന അന്‍സര്‍ മൗലവി അല്‍ ഹസനിയുടെ പ്രിയപ്പെട്ട പിതാവ് മുഹ് യുദ്ദീന്‍ മൗലവി അല്‍ ബാഖവി

 📣 ഇന്നാലില്ലാഹ്... 

കരമന അന്‍സര്‍ മൗലവി അല്‍ ഹസനിയുടെ പ്രിയപ്പെട്ട പിതാവ് മുഹ് യുദ്ദീന്‍ മൗലവി അല്‍ ബാഖവി (80) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. കരമന ജുമുഅ മസ്ജിദ് മുന്‍ ഖത്വീബായിരുന്നു. 
(2020 ആഗസ്റ്റ് 18 ചൊവ്വാഴ്ച)

🔹 സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കൂ. 
അന്‍സര്‍ മൗലവി അല്‍ ഹസനി 
+91 8078743592

മുസീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം…) സംഭവിച്ചാലുള്ള പ്രാര്‍ത്ഥന

إِنَّا لِلهِ وَإِنَا إِلَـيْهِ رَاجِعُـونْ ، اللّهُـمِّ أْجُـرْنِي فِي مُصِـيبَتِي، وَاخْلُـفْ لِي خَيْـراً مِنْـهَا

(مسلم:٩١٨)

ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്‍റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ!

ഇ‌ന്നാ ലി‌ല്ലാ‌ഹി വ‌ഇ‌ന്നാ ഇ‌ലൈ‌ഹി റാ‌ജി‌ഊൻ, അ‌ല്ലാ‌ഹു‌മ്മ‌അ്‌ജുർ‌നീ ഫീ മു‌സ്വീ‌ബ‌തീ, വ‌ഖ്‌‌ലുഫ്‌ ലീ ഖൈ‌റൻ മിൻ‌ഹാ

അല്ലാഹു പറയുന്നു : (തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ സത്യവിശ്വാസികള്‍, ക്ഷമാശീലര്‍) പറയുന്നത്: ” ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്.” എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ റബ്ബില്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യം (ആ ആപത്തിനെ തൊട്ട് ക്ഷമയും സമാധാനവും) ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍) (അൽബഖറ: 156, 157)


ഉമ്മു സലമ (റ) നിവേദനം, നബി (സ) അരുളി : “അല്ലാഹുവിന്‍റെ ഏതെങ്കിലുമൊരു അടിമക്ക് ഒരു മുസീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം…) സംഭവിച്ചാല്‍ അയാള്‍ ഇപ്രകാരം : “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍…” ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക്‌ അതിന് പകരം അതിലും ഉത്തമമായത് നല്‍കാതിരിക്കില്ല!” അവള്‍ (ഉമ്മു സലമ (റ) പറഞ്ഞു : “അങ്ങനെ, (എന്‍റെ ഭര്‍ത്താവ്‌) അബൂ സലമ മരിച്ചപ്പോള്‍ ഞാന്‍ അപ്രകാരം നബി(സ) കല്‍പ്പിച്ചത് പ്രാര്‍ത്ഥിക്കുകയുണ്ടായി. അപ്പോള്‍ അല്ലാഹു അദ്ദേഹത്തെക്കാളും ഉത്തമമുള്ള നബി(സ)യെ എനിക്ക് (ഭര്‍ത്താവായി) നല്‍കി.” (മുസ്‌ലിം: 918)
🔹🔹🔹Ⓜ🔹🔹🔹 
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 *മയ്യിത്ത് സംസ്കരണം.!*  
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 *ഈസ്വാല്‍ സ്വവാബ്:* 
*മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!* 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹 *മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!* 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹 *ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!* 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

ഇന്നാലില്ലാഹ്... തമ്മനം ഹാഫിസ് ബിലാല്‍ ഹസനിയുടെ പ്രിയപ്പെട്ട പിതാവ് മുഹമ്മദ് കുട്ടി (മമ്മൂട്ടി ഇക്ക)



 


ഇന്നാലില്ലാഹ്...

എറണാകുളം, തമ്മനം ഹാഫിസ് നിസാര്‍ മൗലവി, ഹാഫിസ് അബ്ദുല്‍ സത്താര്‍ കൗസരി, ഹാഫിസ് ബിലാല്‍ ഹസനി, റഫീഖ് സാഹിബ് എന്നിവരുടെ പ്രിയപ്പെട്ട പിതാവ് മുഹമ്മദ് കുട്ടി (മമ്മൂട്ടി ഇക്ക) പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 

(2020 ആഗസ്റ്റ് 18 ചൊവ്വാഴ്ച) 

എറണാകുളം പട്ടണത്തിലെ വളരെ പഴയതും പ്രധാനപ്പെട്ടതുമായ ദീനിന്‍റെ പ്രവര്‍ത്തകനായിരുന്നു. മസ്ജിദ് നൂറില്‍ നിരന്തരം വരികയും ദഅ്വത്തിലും ദിക്റിലുമായി കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു. തികഞ്ഞ നിശബ്ദത മുറുകെ പിടിച്ചിരുന്നു. ദീനിന്‍റെ മജ്ലിസുകളില്‍ ശ്രദ്ധയോടെ പങ്കെടുക്കുകയും ദീനിന്‍റെ മാര്‍ഗ്ഗത്തില്‍ ധാരാളമായി പുറപ്പെടുകയും ചെയ്തിരുന്നു. 9 പ്രാവശ്യം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നാല് മാസം വീതം ജമാഅത്തില്‍ യാത്ര ചെയ്യുകയുണ്ടായി. ജമാഅത്ത് നമസ്കാരത്തില്‍ അവ്വല്‍ തക്ബീര്‍ മുടക്കം വരാതെ ശ്രദ്ധിച്ച, ഓര്‍മ്മയുള്ളിടത്തോളം തഹജ്ജുദ് മുടക്കിയിട്ടില്ലാത്ത വ്യക്തിത്വമായിരുന്നു മമ്മൂട്ടി ഇക്ക മര്‍ഹൂം. മക്കളുടെ വിഷയത്തില്‍ വളരെയധികം ശ്രദ്ധിച്ചതിനാല്‍ അവരെല്ലാവരും ജാരിയായ സ്വദഖകളായി ഹാഫിസുകളും ആലിമുകളുമായി. അല്ലാഹു മഹാനായ പിതാവിന്‍റെ ഗുണങ്ങള്‍ കൂടുതല്‍ പ്രകാശിക്കുന്ന മക്കളായും ചെറുമക്കളായും എല്ലാവരെയും സ്വീകരിക്കട്ടെ.! അല്ലാഹു ശഹാദത്തിന്‍റെ സമുന്നത പ്രതിഫലം നല്‍കുകയും നബിമാര്‍ സ്വിദ്ദീഖ്, ശുഹദാഅ്, സ്വാലിഹുകളുടെ കൂട്ടത്തില്‍ യാത്ര അയയ്ക്കുകയും ചെയ്യട്ടെ.! പ്രത്യേക സാഹചര്യത്തില്‍ ശുശ്രൂഷയിലും ജനാസയിലും കുറഞ്ഞ ആളുകള്‍ മാത്രമാണ് പങ്കെടുക്കുന്നതെങ്കിലും, ഇന്‍ഷാഅല്ലാഹ്- പ്രതിഫലത്തില്‍ യാതൊരു കുറവും ഉണ്ടാകുകയില്ലെന്ന് മാത്രമല്ല, വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് റഹ്മാനായ റബ്ബിന്‍റെ വിശാലമായ റഹ്മത്തില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. എങ്കിലും നാമെല്ലാവരും ഗാഇബായ മയ്യിത്ത് നമസ്കാരവും ഈസാല്‍ സവാബും ബന്ധുക്കള്‍ക്ക് തഅ്സിയത്തും ചെയ്ത് ഉന്നത പ്രതിഫലത്തില്‍ പങ്കാളികളാകുക. അല്ലാഹു അവര്‍ക്ക് ഉന്നത പ്രതിഫലവും ആരോഗ്യവും ദീര്‍ഘായുസ്സും സമാധാനവും നല്‍കട്ടെ.! മര്‍ഹൂമിന് പരിപൂര്‍ണ്ണ മഗ്ഫിറത്തും മര്‍ഹമത്തും മഹത്തായ ദറജാത്തുകളും കനിഞ്ഞരുളട്ടെ.! 

തഅ്സിയത്ത് അറിയിക്കൂ...


ഹാഫിസ് നിസാര്‍ മൗലവി
(ഇമാം, ബ്രോഡ് വേ ജുമുഅ മസ്ജിദ്)
റഫീഖ് സാഹിബ്
(ഹസനിയ്യ മുന്‍ വിദ്യാര്‍ത്ഥി)
ഹാഫിസ് അബ്ദുസ്സത്താര്‍ കൗസരി
(മുദര്‍രിസ്, അല്‍ ജാമിഅത്തുല്‍ കൗസരിയ്യ)
ഹാഫിസ് ബിലാല്‍ ഹസനി
(ഇമാം, നോര്‍ത്ത് ജുമുഅ മസ്ജിദ്.
ചെയര്‍മാന്‍, പയാമെ ഇന്‍സാനിയത്ത് എറണാകുളം)
മരുമക്കള്‍:
ഷൈഖ് ബാബു
ഹാരിസ്

Saturday, August 15, 2020

സ്വതന്ത്ര്യദിന സന്ദേശം -ഹാഫിസ് പി.പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി


 

സ്വതന്ത്ര്യദിന സന്ദേശം

-ഹാഫിസ് പി.പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

(സംസ്ഥാന പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്) 

അവിഭക്ത ഭാരതത്തിലേക്ക് ഇംഗ്ലീഷുകാര്‍ ഇദംപ്രഥമമായി കടന്ന്  വന്നത്  ക്രിസ്താബ്ദം 1498-ലായിരുന്നു. കച്ചവടാവശ്യര്‍ത്ഥം എന്ന ഓമനപ്പേരിലായിരുന്നു  കോഴിക്കോട് കടപ്പുറത്ത് അവര്‍ കപ്പലിറങ്ങിയത്. കച്ചവടത്തിന്‍റെ പേരില്‍ ഓരോ പ്രദേശത്തും അവര്‍ പാദമുറപ്പിക്കുകയും അവരുടെ കൈപ്പിടിയില്‍ അമരുന്ന പ്രദേശങ്ങളിലെ ജനതയെ മതപരിവര്‍ത്തനത്തിലൂടെ ക്രിസ്തുമതത്തിന്‍റെ അനുയായികളാക്കിത്തീര്‍ക്കുകയും ചെയ്തു. 1601-ല്‍ ബ്രിട്ടണില്‍ നിന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരില്‍ 101 പേരടങ്ങുന്ന ഒരു കച്ചവടസംഘം ഇന്ത്യയിലെത്തി ഇന്ത്യ-ബ്രിട്ടീഷ് വ്യാപാരബന്ധത്തിന്‍റെ മറപിടിച്ച് കേവലം ഒരു നൂറ്റാണ്ട് കൊണ്ട് ഇന്ത്യയിലെ ചെറുപ്രദേശങ്ങളെല്ലാം  അവര്‍ കൈയടക്കുകയും ഇന്ത്യന്‍ ജനതയെ അടിമത്വത്തിന്‍റെ ചങ്ങലയില്‍ ബന്ധിച്ചിടുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഇന്ത്യയുടെ സമ്പത്ത് കൊളളയടിക്കുന്നതിലും ഇന്ത്യന്‍ ജനതയുടെ നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിലും ഇന്ത്യയില്‍ നിലനിന്നിരുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്തെറിഞ്ഞ് ക്രൈസ്തവ  മതത്തിന് മേല്‍ക്കോയ്മ നേടിയെടുക്കുന്നതിലുമായിരുന്നു ബ്രിട്ടീഷുകാരുടെ ശ്രദ്ധ. വെളളം തലക്കു മുകളില്‍ എത്തിക്കഴിഞ്ഞപ്പോഴാണ് ഇന്ത്യന്‍ ജനതയ്ക്ക് ബ്രിട്ടീഷുകാരന്‍റെ കരുനീക്കങ്ങള്‍ ബോദ്ധ്യപ്പെട്ടത്. 

മുഗള്‍ചക്രവര്‍ത്തിമാരില്‍ തങ്കലിപികളാല്‍ ചരിത്രം രേഖപ്പെടുത്തിയ മാതൃകാ ഭരണാധികാരി മഹാനായ  ഔറംഗസീബ് ആലംഗീര്‍ (റഹ്) 1707-ല്‍ വഫാത്താകുകയുണ്ടായി. ശേഷം ഒന്നര നൂറ്റാണ്ട്  കാലം മുഗള്‍ രാജാക്കന്മാര്‍ ഭരണത്തിന്‍റെ തലപ്പത്ത് നിലിന്നിരുന്നു എന്നത് വസ്തുതയാണെങ്കിലുംബ്രിട്ടീഷ് മേല്‍ക്കോയ്മയെ പ്രതിരോധിക്കാന്‍ അവരാല്‍ സാദ്ധ്യമായില്ല എന്നതാണ് വസ്തുത. 1702-ല്‍ ജനിച്ച് 1762-ല്‍ വഫാത്തായ മഹാനായ മുഹദ്ദിസ് ശാഹ് വലിയുല്ലാഹ്  ദഹ് ലവി (റഹ്)യും തന്‍റെ പ്രിയപ്പെട്ട മകന്‍ ശാഹ് അബ്ദുല്‍ അസീസ് ദഹ് ലവി (റഹ്) യും ബ്രിട്ടീഷുകാരന്‍റെ കുത്സിത ശ്രമങ്ങള്‍ മണത്തറിയുകയും അതിനെതിരില്‍ മുസ്ലിം സമുദായത്തെ ബോധവല്‍ക്കരിക്കുകയും ചെയ്തു. 1764 -ല്‍ അബ്ദുല്‍ അസീസ് ദഹ് ലവി (റഹ്) നടത്തിയ ധീരമായ പ്രഖ്യാപനം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: വിദേശികളായ ക്രൈസ്തവരുടെ അധികാരം ഇവിടെ നിര്‍വിഘ്നം  നടക്കുകയാണ്. ഭരണകൂടത്തിന്‍റെ മിക്ക മേഖലകളും അവര്‍ കൈയടക്കിയിരിക്കുന്നു. ഇന്ത്യക്കാര്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല. എല്ലാത്തിന്‍റെയും ആധാരമായ സ്വാതന്ത്ര്യം ചതച്ചരയ്ക്കപ്പെട്ടു. കളവും കൊളളയും നിര്‍ബാധം നടക്കുന്നു. ഓരോ മുസ്ലിമും ഓരോ ഭാരതീയനും സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ബ്രിട്ടീഷുകാരന് എല്ലാ അര്‍ത്ഥത്തിലും പേടി സ്വപ്നമായിരുന്ന ഹസ്രത് ടിപ്പു സുല്‍ത്താന്‍ ശഹീദ് (റ), ബ്രിട്ടീഷ് അധികാരികളുടെ മുമ്പില്‍ ഒരിക്കലും മുട്ടുമടക്കിയിട്ടില്ലാത്ത മലബാറിന്‍റെ വീരപുത്രന്‍ ഉമര്‍ഖാസി തങ്ങള്‍ (റ) തുടങ്ങിയ ഇന്ത്യയുടെ നാനാഭാഗത്തും ജീവിച്ചിരുന്ന ഉലമാക്കളുടെയും ഭരണകര്‍ത്താക്കളുടെയും സൂഫിവര്യന്മാരുടെയും ത്യാഗത്തിന്‍റെ ഇതിഹാസങ്ങള്‍ രചിച്ച പോരാട്ടങ്ങളാണ്  അന്തിമമായി ഇന്ത്യയ്ക്ക് സ്വതന്ത്ര്യം നേടിത്തന്നത്. ഉലമാ മഹത്തുക്കള്‍ സ്വാതന്ത്ര്യ സമരത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചില്ലായിരുന്നെങ്കില്‍ സ്വാതന്ത്ര്യം തന്നെ സ്വപ്നം കാണുക ക്ഷിപ്രസാദ്ധ്യമായിരുന്നില്ല. 

1857-ല്‍ അരങ്ങേറിയ ഒന്നാം സ്വാതന്ത്ര്യ സമരം പരാജയത്തിലാണ് കലാശിച്ചത്. മുസ്ലിം സമുദായവും ഉലമാമഹത്തുക്കളും അതിന് വലിയ വിലയാണ് നല്‍കേണ്ടി വന്നത്. രണ്ട് ലക്ഷത്തില്‍പ്പരം മുസ്ലിംകള്‍ ഈ സന്ദര്‍ഭത്തില്‍ രക്തസാക്ഷികളായിത്തീര്‍ന്നു. അവരില്‍ അന്‍പതിനായിരത്തില്‍പ്പരം പേര്‍ ഉലമാ മഹത്തുക്കളായിരുന്നു. മൂന്ന് ലക്ഷം ഖുര്‍ആന്‍ ശരീഫിന്‍റെ പ്രതികള്‍ അവര്‍ ഈ സന്ദര്‍ഭത്തില്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇംഗ്ലീഷ് ചരിത്രകാരന്‍ ഡോക്ടര്‍ തോംസണ്‍ എഴുതുന്നു: 1864  മുതല്‍ 1867 വരെയുളള മൂന്ന് വര്‍ഷക്കാലം ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഭീതി നിറഞ്ഞ വര്‍ഷങ്ങളായിരുന്നു. ഡല്‍ഹിയിലെ  ചാന്ദ്നിചൗക്ക് മുതല്‍ വഴിയോരങ്ങളിലെ ഓരോ വൃക്ഷങ്ങളിലും ഉലമാക്കളുടെ ജനാസ കെട്ടിത്തൂക്കിയിടപ്പെട്ടിരുന്നു. തോംസണ്‍ തുടര്‍ന്നെഴുതുന്നു: ഒരു ദിവസം ഡല്‍ഹിയിലെ എന്‍റെ ക്യാമ്പില്‍ ഞാന്‍ എത്തിയപ്പോള്‍ മനുഷ്യശരീരം കത്തിക്കരിയുന്ന ദുര്‍ഗന്ധം അനുഭവപ്പെട്ടു. ക്യാമ്പിന്‍റെ പിന്‍ഭാഗത്ത് തീ ആളിക്കത്തുന്ന കാഴ്ചയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. മുസ്ലിം പണ്ഡിതരില്‍ നാല്‍പ്പത് പേരെ വിവസ്ത്രരാക്കി അതിലേക്ക്  എടുത്തെറിയപ്പെട്ടിരിക്കുന്നു. അവര്‍ അതില്‍ക്കിടന്ന് വെന്തുമരിക്കുന്ന കാഴ്ച തികച്ചും ഹൃദയഭേദകമായിരുന്നു. കരളലയിപ്പിക്കുന്ന ഈ കാഴ്ച കണ്ട് കൊണ്ടിരിക്കുന്നതിനിടയില്‍ -ഒരു മനുഷ്യന്‍  എന്ന നിലയില്‍ എന്നെ നടുക്കുന്ന അതിഭീകരമായ  ഒരു കാഴ്ചയാണ് എനിക്ക്  കാണേണ്ടി വന്നത്.- ആളി കത്തുന്ന ആ തീയ്ക്ക് സമീപം വീണ്ടും  നാല്‍പ്പത് മുസ്ലിം പണ്ഡിതരെ ഹാജരാക്കപ്പെട്ടിരിക്കുന്നു. വിവസ്ത്രരാക്കപ്പെട്ടതിന് ശേഷം അവരോട്  പറയപ്പെടുന്നു: മൗലവിമാരേ, നിങ്ങള്‍ക്കു മുമ്പ് ഇവിടെ ഹാജരാക്കപ്പെട്ട നാല്‍പ്പത് പേരും ജീവനോടെ അഗ്നിച്ചിറകുകള്‍ ഏറ്റ് വാങ്ങിയ അതേ ദുരന്തമാണ് നിങ്ങളെയും കാത്തിരിക്കുന്നത്. 1857-ലെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് ഒരു പങ്കുമില്ല എന്ന്  കേവലം നിങ്ങളുടെ നാവ് കൊണ്ട് നിങ്ങള്‍ പറയാന്‍ മാത്രം സന്നദ്ധരായാല്‍ പാരിതോഷികങ്ങള്‍ നല്‍കി നിങ്ങളെ മോചിപ്പിക്കപ്പെടുന്നതാണ്. തോംസണ്‍ എഴുതുന്നു: ദൈവത്തില്‍ സത്യം, അവരില്‍ ഒരു പണ്ഡിതന്‍ പോലും അതിന് സന്നദ്ധത പ്രകടിപ്പിച്ചില്ല. എല്ലാവരും അഗ്നിക്കിരയായി മരണത്തെ ഏറ്റ് വാങ്ങുകയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരത്തിന്‍റെ ബലിപീഠത്തില്‍ ത്യാഗത്തിന്‍റെ  ഇതിഹാസങ്ങള്‍ രചിച്ച ആ പണ്ഡിത പരമ്പരയിലെ തിളങ്ങുന്ന താരങ്ങളാണ് ദാറുല്‍ ഉലും ദയൂബന്ദ്, മുസ്ലിം ഉമ്മത്തിന് സംഭാവന ചെയ്ത ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ സ്ഥാപകരും സാരഥികളുമായ ശൈഖുല്‍ ഹിന്ദ് മൗലാനാ  മഹ് മൂദുല്‍ ഹസന്‍ ദേവ്ബന്ദി (റ), ശൈഖുല്‍ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈന്‍ അഹ് മദ് മദനി (റ), മൗലാനാ അബ്ദുല്‍ കലാം ആസാദ് (റ) തുടങ്ങിയ വിലായത്തിന്‍റെ മഖാമിലെത്തിയ സൂഫിവര്യന്മാരായ ഉലമാ മഹത്തുക്കള്‍.! 

അവരുടെ ത്യാഗവും സമരവും പോരാട്ടവും സഹനവും എല്ലാമെല്ലാം ഉടമസ്ഥനായ അല്ലാഹുവിന്‍റെ സഹായത്തില്‍ വിശ്വാസവും പ്രതീക്ഷയുമര്‍പ്പിച്ചും മാത്രമായിരുന്നു എന്ന് അവരുടെ ജീവിതയാത്രയിലെ ത്യാഗനിരതമായ നിമിഷങ്ങള്‍ മാത്രമല്ല, തടവറകളില്‍ നിന്ന് അവര്‍ എഴുതിയ കത്തുകള്‍ പോലും നമുക്ക് മനസ്സിലാക്കിത്തരുന്നു.

1921-ല്‍ തടവറയില്‍ നിന്ന് ശൈഖുല്‍ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈന്‍ അഹ് മദ് മദനി (റ) എഴുതിയ ഒരു കത്ത് മാതൃകയ്ക്കായി ഇവിടെ പകര്‍ത്താം: ശൈഖുല്‍ ഇസ്ലാം എഴുതി:

പ്രിയ സ്നേഹിതരേ, നാം കേവലം ഉറുമ്പുകളാണ്, ആനകളെയാണ് നാം നേരിടുന്നത്. നാം അബാബീലുകളാണ്, നമുക്ക് മുന്നില്‍ അബ്റഹത്തിന്‍റെ  സൈന്യമാണ്. നമുക്ക് ഒരു നിലയിലുളള  ശക്തിയുമില്ല. പക്ഷേ, നമ്മുടെ ഉടമസ്ഥനും സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന് സര്‍വ്വശക്തികളുമുണ്ട്. അവരെ സൃഷ്ടിച്ച അല്ലാഹു അവരെക്കാള്‍ അതിശക്തനാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ലേ.? (ഹാമിം സജദ-15).  ശ്വാസവും കണ്ണുനീരും പുലര്‍ക്കാല പ്രാര്‍ത്ഥനകളും വളരെ വിലപ്പെട്ടതാണ്. അല്ലാഹുവില്‍ സത്യം.! അവ ഓരോന്നും മെഷീന്‍ ഗണ്ണുകള്‍, പീരങ്കികള്‍, വിമാനങ്ങള്‍, വന്‍ സൈന്യങ്ങള്‍ ഇവകളെക്കാളെല്ലാം വളരെ ശക്തി നിറഞ്ഞതാണ്. പ്രിയ സുഹൃത്തുക്കളേ, അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് മുന്നേറുക. അക്രമികളുടെ അക്രമം ഇല്ലാതാക്കാന്‍ പരിശ്രമിക്കുക. ഐക്യവും യോജിപ്പും സഹകരണവും മുറുകെ പിടിച്ച് മുന്നേറുക. അല്ലാഹു സഹായിക്കും. 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രാഷ്ട്ര ശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ആചാര്യവിനോഭാവ ഗുരുശങ്കരാചാര്യ, ഡോക്ടര്‍ അംബേദ്കര്‍ തുടങ്ങിയ ലോകപ്രശസ്തരായ നേതാക്കളെയും അസംഖ്യം സ്വാതന്ത്ര്യ സമരസേനാനികളെയും സ്വാതന്ത്ര്യത്തിന്‍റെ പൊന്‍ പുലരിയില്‍ നാം കൃതജ്ഞതാപുരസ്സരം അനുസ്മരിക്കേണ്ടതാണ്. 

കോവിഡ്-19 മഹാമാരിയുടെയും, കരിപ്പൂര്‍ വിമാനദുരന്തത്തിന്‍റെയും, ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തിന്‍റയും പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന് പകരം സ്വതന്ത്ര്യദിന അനുസ്മരണമാക്കിത്തീര്‍ക്കാന്‍ സ്വാതന്ത്ര്യസമരത്തില്‍ ത്യാഗത്തിന്‍റെ ഇതിഹാസങ്ങള്‍ രചിച്ച ദേശീയ സംഘടന, ജംഇയ്യത്ത് ഉലമാ എ ഹിന്ദ് അതിന്‍റെ കേരള സംസ്ഥാന സമിതി തീരുമാനമെടുത്തിരിക്കുന്നു. 

ഇത്തരുണത്തില്‍ നാം ഏവര്‍ക്കും പടച്ച തമ്പുരാനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം: പടച്ചവനേ, ഈ മഹാമാരിയില്‍ നിന്നും ഞങ്ങളെ നീ കാത്തു രക്ഷിക്കണമേ.! ഇതില്‍ അകപ്പെട്ടവര്‍ക്ക് ശമനം നല്‍കേണമേ.! ഇതിനുവേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന എല്ലാവര്‍ക്കും വിശിഷ്യാ, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ നന്മകളും കനിയേണമേ.! ഞങ്ങളുടെ രാജ്യത്തും രാജ്യ നിവാസികള്‍ക്കും ശാന്തിയും സമാധാനവും ഐക്യവും നല്‍കേണമേ.! ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് സേവന സഹായങ്ങള്‍ ചെയ്ത എല്ലാവരെയും അനുഗ്രഹിക്കേണമേ.! വിശിഷ്യാ, ജംഇയ്യത്ത്  ഉലമാ ഏ ഹിന്ദിന് വര്‍ഷങ്ങളോളം നേതൃത്വം നല്‍കിയ മൗലാനാ ഹുസൈന്‍ മസാഹിരി കാഞ്ഞാര്‍ മര്‍ഹൂമിനും, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഉപാധ്യക്ഷനായി പ്രവര്‍ത്തിക്കുകയും ദാറുല്‍ ഉലൂം എന്ന ഈ സ്ഥാപനത്തിന്  തുടക്കം കുറിക്കുകയും ചെയ്ത ഡോക്ടര്‍ അഹ് മദ് കുഞ്ഞ് സാഹിബ് മര്‍ഹൂമിനും സമുന്നതമായ മര്‍ഹമത്ത്-മഗ്ഫിറത്ത് പ്രദാനം ചെയ്യേണമേ.! 

സ്വതന്ത്ര്യം എല്ലാ അര്‍ത്ഥത്തിലും അനുഗ്രഹമാണ്. വര്‍ഗ്ഗീയത, അഴിമതി, അനീതി, അസമത്വം, സ്വജന പക്ഷപാതം, ദാരിദ്ര്യം എന്നിവയില്‍ നിന്നെല്ലാമുള്ള മോചനമാണ് അതിന്‍റെ പ്രഖ്യാപിത ലക്ഷ്യം. സ്വാതന്ത്ര്യം നേടിത്തന്ന സ്വതന്ത്ര്യ സമരസേനാനികളെല്ലാവരോടും ഓരോ ഭാരതീയനും കടപ്പെട്ടിരിക്കുന്നു. എല്ലവരെയും നമുക്ക് കൃതജ്ഞതയോടെ അനുസ്മരിക്കാം. എല്ലാവരുടേയും സമക്ഷത്തില്‍ സ്വതന്ത്ര്യത്തിന്‍റെ ഒരായിരം മുല്ലമൊട്ടുകള്‍ സമര്‍പ്പിക്കുന്നു.

130 കോടിയില്‍പ്പരം വരുന്ന ഓരോ ഭാരതീയനും മുന്‍പില്‍ നിന്ന് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ ദേശീയ സംഘടന ജംഇയ്യത്ത് ഉലമാ-എ-ഹിന്ദിന്‍റെ സ്വാതന്ത്ര്യദിന ആശംസകള്‍.! ജയ്ഹിന്ദ്.!


ഇന്ത്യന്‍ സ്വതന്ത്ര്യ സമര ചരിത്രത്തിലെ പ്രഥമ ചുവടുവെപ്പും കേരളീയ പണ്ഡിതരും -ഫൈസല്‍ അഹ് മദ് നദ് വി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

ഏവര്‍ക്കും സ്വഹാബാ ഇസ്ലാമിക് ഫൗണ്ടേഷന്‍റെ 

സ്വാതന്ത്ര്യ ദിനാശംസകള്‍.! 

ഇന്ത്യന്‍ സ്വതന്ത്ര്യ സമര ചരിത്രത്തിലെ പ്രഥമ ചുവടുവെപ്പും കേരളീയ പണ്ഡിതരും 

-ഫൈസല്‍ അഹ് മദ് നദ് വി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 


ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രം കുറിച്ച പലരും കേരളീയ പണ്ഡിതര്‍ പോര്‍ച്ചുഗീസിനെതിരില്‍ നടത്തിയ പോരാട്ടത്തെ അവഗണിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ പോരാട്ടം ഇന്ത്യന്‍ സ്വതന്ത്ര്യ സമര ചരിത്രത്തിലെ പ്രഥമ ചുവടാണ്. ഇത് മുന്നോട്ട് നീങ്ങിയാണ് 1947 വരെ 450 വര്‍ഷം വിവിധ സ്വാതന്ത്ര സമര പോരാട്ടങ്ങള്‍ നടന്നത്. ഇതിന് തുടക്കം കുറിച്ചതിന്‍റെ മഹത്വം കേരളീയ പണ്ഡിതര്‍ക്കാണ്. പോര്‍ച്ചുഗല്‍ അധിനിവേശത്തിനെതിരില്‍ ജിഹാദ് വ്യക്തിപരമായ ബാധ്യതയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അവര്‍ ഈ പോരാട്ടം നടത്തിയത്. ഇതിനെ ശരിയായി ഗ്രഹിക്കുന്നതിന് ഇതിന്‍റെ പശ്ചാത്തലം നാം മനസ്സിലാക്കേണ്ടതാണ്. 

ഇന്ത്യാ രാജ്യത്തേക്ക് കടന്നുവന്ന പോര്‍ച്ചുഗീസുകാരുടെ അടിസ്ഥാന ലക്ഷ്യം ക്രിസ്തുമത പ്രബോധനവും പ്രചാരണവുമായിരുന്നു. അന്നത്തെ പോര്‍ച്ചുഗീസ് രാജാവ് ഇമ്മാനുവല്‍ (1495-1521) ആദ്യത്തെ അക്രമത്തിന്‍റെ ലക്ഷ്യം വിവരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരുന്നു. സമുദ്രത്തിലൂടെ വഴി കണ്ടെത്തി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നതിന്‍റെ ലക്ഷ്യം ക്രിസ്തുമതത്തെ പ്രചരിപ്പിക്കലും പൗരസ്ത്യ ദേശത്തുള്ള സമ്പത്ത് കയ്യടക്കലുമാണ്. (തുഹ്ഫത്തുല്‍ മുജാഹിദീന്‍, അടിക്കുറിപ്പ് പേജ് 246 ബൈറൂത്ത്). ക്രിസ്തുമത പ്രചാരണത്തിന് മാന്യമായ മാര്‍ഗ്ഗങ്ങള്‍ക്ക് പകരം അക്രമ-അനീതികളുടെ വഴികളാണ് അവര്‍ സ്വീകരിച്ചത്. അന്നത്തെ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷി കൂടിയായ ഭക്തനായ മഹാ പണ്ഡിതന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഇതിനെ ചിത്രീകരിക്കുന്നത് കാണുക: അധിനിവേശ ശക്തികള്‍ അതുല്യമായ നാശങ്ങളുണ്ടാക്കുകയും മുസ്ലിംകളുടെ മേല്‍ അക്രമങ്ങള്‍ കാട്ടുകയും ചെയ്തിരിക്കുന്നു. നിരന്തരം മര്‍ദ്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. മുസ്ലിംകള്‍ അരികിലൂടെ പോയാല്‍ കളിയാക്കി ചിരിക്കുകയും കുത്തുവാക്കുകള്‍ പറയുകയും ചെയ്യുന്നു. കപ്പലുകള്‍ വെള്ളമില്ലാത്ത ചെളിയുടെ ഭാഗത്തേക്ക് കൊണ്ടുവന്ന് അവരുടെ മേല്‍ ചെളികള്‍ തെറിപ്പിക്കുന്നു. ശരീരത്തും മുഖത്തും തുപ്പുന്നു. യാത്രകളില്‍ വിശിഷ്യാ, ഹജ്ജ് യാത്രയില്‍ തടസ്സം സൃഷ്ടിക്കുന്നു. സമ്പത്ത് കൊള്ളയടിക്കുന്നു. വീടുകളും മസ്ജിദുകളും കത്തിക്കുന്നു. കപ്പലുകള്‍ പിടിച്ചെടുക്കുന്നു. മുസ്ഹഫുകളും ഗ്രന്ഥങ്ങളും ചവിട്ടുകയും കത്തിക്കുകയും മസ്ജിദുകളെയും ദീനീ സ്ഥാപനങ്ങളെയും നിന്ദിക്കുകയും ക്രിസ്തുമതം സ്വീകരിക്കാനും കുരിശിനെ ആദരിക്കാനും നിര്‍ബന്ധിക്കുകയും അതിന് പണം കൊടുത്ത് പ്രീണിപ്പിക്കുകയും മുസ്ലിം സ്ത്രീകളെ ഇളക്കുന്നതിന് സ്വന്തം സ്ത്രീകളെ അണിയിച്ചൊരുക്കി നടത്തുകയും ഹാജിമാരടക്കമുള്ള ജനങ്ങളെ വധിക്കുകയും റസൂലുല്ലാഹി (സ്വ) യെ പരസ്യമായി അസഭ്യം പറയുകയും മുസ്ലിംകളെ തടവില്‍ പിടിക്കുകയും അടിമകളെ പോലെ കൂലിക്കാരാക്കുകയും ചെയ്യുന്നു. അവരെ നാശങ്ങളും നാറ്റങ്ങളും നിറഞ്ഞ ഇരുളടഞ്ഞ മുറിയില്‍ കൂട്ടിയിട്ട് പൂട്ടുന്നു. വെള്ളം കൊണ്ട് ശുദ്ധീകരിക്കുമ്പോള്‍ ബൂട്ടിട്ട് ചവിട്ടുന്നു. തീ കത്തിച്ച് ഉപദ്രവിക്കുന്നു. ചിലരെ അടിമയാക്കുകയും ചിലരെ വില്‍ക്കുകയും ചെയ്യുന്നു. ധാരാളം ഉത്തമ സ്ത്രീകളെ അവര്‍ അടിമകളാക്കുകയും അവരിലൂടെ ക്രിസ്ത്യന്‍ മക്കളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. സയ്യിദുമാര്‍, പണ്ഡിതര്‍, നേതാക്കള്‍ ഇവരില്‍ ധാരാളം പേരെ തടവിലാക്കി ഉപദ്രവിക്കുന്നു. പലരെയും കൊന്ന് കഴിഞ്ഞു. ധാരാളം മുസ്ലിം പുരുഷന്മാരെയും സ്ത്രീകളെയും ക്രിസ്ത്യാനികളാക്കി. മുസ്ലിംകളോട് അവര്‍ കാട്ടിയ അക്രമങ്ങള്‍ പൂര്‍ണ്ണമായും വിവരിക്കാന്‍ ശേഷിയില്ല. ചിലത് പറയാന്‍ സാധിക്കാത്ത നിലയില്‍ ലജ്ജാവഹവുമാണ്. അല്ലാഹുവിന്‍റെ അപാരമായ ശക്തിയും ശേഷിയും കൊണ്ട് അവരെ ശിക്ഷിക്കട്ടെ.! കാരണം, അവരുടെ ആദ്യാവസാനങ്ങളിലെ ലക്ഷ്യം മുസ്ലിംകളെ ക്രിസ്ത്യാനിയാക്കലാണ്. പോര്‍ച്ചുഗീസില്‍ നിന്നും കൊച്ചിയിലെത്തിയ അവര്‍ മുസ്ലിംകളെ കണ്ടപ്പോള്‍ ആദ്യമായി ചോദിച്ചത്, ഇവരുടെ കോലം ഇതുവരെയും മാറ്റിയില്ലേ എന്നാണ്. ഇതുവരെയും മുസ്ലിംകളെ ഇസ്ലാമില്‍ നിന്നും മാറ്റാന്‍ കഴിയാത്തതിന്‍റെ പേരില്‍ അവരുടെ നേതാവിനെ അവര്‍ ധാരാളം ശകാരിക്കുകയും ചെയ്തു. ഇവര്‍ക്ക് മുസ്ലിംകളോടും ഇസ്ലാമിനോടും മാത്രമാണ് ശത്രുതയുള്ളത്. (തുഹ്ഫത്തുല്‍ മുജാഹിദീന്‍). മുന്‍ശി ദകാഉല്ലാഹ് കുറിക്കുന്നു: പോര്‍ച്ചുഗീസുകാരുടെ ചരിത്രം മുഴുവനും യുദ്ധങ്ങളുടെയും വഴക്കുകളുടേതുമാണ്. അവര്‍ ധാരാളം നാടുകളെയും നാട്ടുകാരെയും തകര്‍ത്തു. മുസ്ലിംകളെ നിന്ദിക്കുന്നതിലും പ്രയാസപ്പെടുത്തുന്നതിലും അവര്‍ അല്‍പ്പവും വീഴ്ച വരുത്തിയില്ല. മുസ്ലിംകളെ തടവില്‍ പിടിച്ച് നിന്ദ്യമായ ജോലികള്‍ ചെയ്യിക്കുമായിരുന്നു. യാത്രാ തടസ്സം സൃഷ്ടിക്കുകയും പ്രത്യേകിച്ച് ഹജ്ജിന് വിടില്ലെന്ന് ആണയിടുകയും ചെയ്തിരുന്നു. മുസ്ലിംകളുടെ സമ്പത്ത് കൊള്ളയടിക്കുകയും വീടുകള്‍ കത്തിക്കുകയും മസ്ജിദുകളുടെ മിഹ്റാബ് സഹിതം തകര്‍ക്കുകയും ചിലപ്പോള്‍ അത് മൃഗങ്ങളെ കെട്ടാന്‍ ഉപയോഗിക്കുകയും മറ്റ് ചിലപ്പോള്‍ അവിടെ ചര്‍ച്ച് പണിയുകയും ചെയ്തിരുന്നു. ഞെരുങ്ങിയതും ഇരുളടഞ്ഞതുമായ തടവറയില്‍ കിടന്ന് ശ്വാസം മുട്ടുന്ന പലരും മരണപ്പെടുമായിരുന്നു. മറുഭാഗത്ത് ഇസ്ലാമിനെ ഉപേക്ഷിക്കാനും ക്രിസ്തു മതത്തെ സ്വീകരിക്കാനും പ്രീണന-പീഢനങ്ങള്‍ നടത്തിയിരുന്നു. പണ്ഡിതരെയും ഭക്തരെയും ചിലപ്പോള്‍ വിരട്ടിയും മറ്റ് ചിലപ്പോള്‍ പണം കൊടുത്തും കീഴ്പ്പെടുത്താന്‍ പരിശ്രമിച്ചിരുന്നു. പലപ്പോഴും സ്ത്രീകളിലൂടെ വശീകരിക്കാന്‍ നോക്കിയിരുന്നു. പാതിരിമാര്‍ നാവ് കൊണ്ടും പട്ടാളക്കാര്‍ ആയുധം കൊണ്ടും അക്രമിച്ചിരുന്നു. (താരീഖെ ഹിന്ദ്). ഇവര്‍ കേരളക്കരയില്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ പരസ്യമാണ്. അവരുടെ ആദ്യത്തെ ലക്ഷ്യം മസ്ജിദുകള്‍ തകര്‍ക്കലാണ്. 1510-ല്‍ കോഴിക്കോട്ടെ പ്രസിദ്ധമായ മിസ്ക്കാല്‍ പള്ളി അവര്‍ തകര്‍ത്തു. 1531-ല്‍ ചാലിയം എന്ന സ്ഥലത്ത് മൂന്ന് മസ്ജിദുകള്‍ പൊളിച്ചു. അതിലൊന്ന് പ്രസിദ്ധ താബിഈ മാലിക് ദീനാര്‍ നിര്‍മ്മിച്ചതായിരുന്നു. 1550-ല്‍ തര്‍ക്കൂടി മസ്ജിദ് തകര്‍ത്തു. ഇതേ വര്‍ഷം ഫന്തിരീന യിലെ ജുമുഅ മസ്ജിദ് അടക്കം നാല് മസ്ജിദുകള്‍ പൊളിച്ചു. 

ഇത്തരമൊരു സാഹചര്യത്തിലാണ് പണ്ഡിത മഹത്തുക്കള്‍ നിശബ്ദത ഭേദിച്ച് രംഗത്തിറങ്ങുകയും അധിനിവേശ ശക്തികള്‍ക്കെതിരില്‍ പോരാടേണ്ടത് വ്യക്തിപരമായ ബാധ്യതയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. മറുഭാഗത്ത് ഇന്ത്യയില്‍ വന്നിരുന്ന പണ്ഡിത മഹത്തുക്കളില്‍ വലിയൊരു വിഭാഗം പോര്‍ച്ചുഗീസുകാരുടെ അക്രമങ്ങള്‍ സഹിക്കവയ്യാതെ യമനില്‍ നിന്നും പലായനം ചെയ്തുവന്നവരായിരുന്നു. അവരുടെ ശത്രുതയും അക്രമവും ഇവര്‍ക്ക് നേരിട്ട് അറിയാമായിരുന്നു. പലായനം ചെയ്തുവന്നവരില്‍ അധികവും യമനിലെ ഉന്നത കുടുംബാംഗങ്ങളും സാദാത്ത്-ഉലമാക്കളുമായിരുന്നു. നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കാതിരുന്ന അക്രമികള്‍ പലായനം ചെയ്തപ്പോഴും ധാരാളം തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഇവര്‍ തടവില്‍ പിടിച്ച് വധിച്ച പണ്ഡിതന്മാരുടെ ധാരാളം കത്തുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. (ഹാളിറുല്‍ ആലമില്‍ ഇസ്ലാമി. ഈ ഗ്രന്ഥത്തില്‍ മഹാ പണ്ഡിതനായ അല്ലാമാ സയ്യിദ് മുഹമ്മദ് ബിന്‍ ശിഹാബ് അലവി ഹള്റമിയുടെ വിശദമായൊരു കുറിപ്പ് ഈ വിഷയത്തില്‍ ഉരിച്ചിട്ടുമുണ്ട്.) ചുരുക്കത്തില്‍, ഇത്തരമൊരു സാഹചര്യത്തില്‍ അവര്‍ പോരാട്ടത്തിന് പ്രേരിപ്പിക്കുകയും അതില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. 

കോഴിക്കോട് പോലുള്ള തുറമുഖ പ്രദേശങ്ങളില്‍ മുസ്ലിംകള്‍ വലിയ വ്യാപാരികളായിരുന്നു. അവര്‍ കച്ചവടാവശ്യാര്‍ത്ഥം അറേബ്യന്‍ നാടുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അധിനിവേശ ശക്തികള്‍ ഇതില്ലാതാക്കാന്‍ പല നിലയിലും പരിശ്രമിച്ചു. കോഴിക്കോട്ടെ സാമൂതിരി രാജാവിനെ ഇതിന് വേണ്ടി വശീകരിക്കാന്‍ അവര്‍ പരിശ്രമിച്ചു. എന്നാല്‍ മുസ്ലിംകളെ നന്നായിട്ടറിയാവുന്ന സാമൂതിരി രാജാവ് അവരെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, അവര്‍ക്കെതിരില്‍ യുദ്ധ പ്രഖ്യാപനം നടത്തി. സ്വാഭാവികമായി മുസ്ലിംകളും സാമൂതിരിയോടൊപ്പം നിലയുറപ്പിച്ചു. കൂടാതെ തീരപ്രദേശങ്ങളില്‍ കൂടുതല്‍ മുസ്ലിംകളാണ് താമസിച്ചിരുന്നത്. കടല്‍ മാര്‍ഗ്ഗം വന്നിരുന്ന ശത്രുക്കളുമായി അവര്‍ക്കാണ് പ്രധാനമായും പോരാടേണ്ടി വന്നത്. അതുകൊണ്ടും പണ്ഡിതര്‍ ജനങ്ങളെ പോരാട്ടത്തിന് പ്രേരിപ്പിച്ചു. 

എന്നാല്‍ സാമൂതിരിക്ക് ശേഷം ഭരണാധികാരിയായ അദ്ദേഹത്തിന്‍റെ സഹോദരന്‍ പോര്‍ച്ചുഗീസുകാരുമായി സന്ധി നടത്തുന്നത് നന്നായി കാണുകയും കോഴിക്കോട് കോട്ട പണിയാന്‍ അവര്‍ക്ക് അനുവാദം നല്‍കുകയും എന്നാല്‍ ജിദ്ദയിലേക്കും ഏദനിലേക്കും കച്ചവട യാത്രകള്‍ നടത്തുന്നതിന് ഓരോ വര്‍ഷവും നാല് കപ്പലുകള്‍ ഏര്‍പ്പാടാക്കി തരണമെന്ന് നിബന്ധന വെയ്ക്കുകയും ചെയ്തു. 1514-ലാണ് ഈ സംഭവം. പോര്‍ച്ചുഗീസുകാരുടെ ശല്യം ഒഴിവാക്കാനാണ് അദ്ദേഹം ഇപ്രകാരം ചെയ്തത്. അദ്ദേഹത്തിന് മുസ്ലിംകളുമായി ഉത്തമ ബന്ധമായിരുന്നു. മറുഭാഗത്ത് മുസ്ലിംകളും പോര്‍ച്ചുഗീസുകാരുമായിട്ടുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. 1524-ല്‍ ഫന്തരീനയില്‍ വലിയൊരു യുദ്ധം നടക്കുകയും തദവസരം ഈ സന്ധി പൊളിയുകയും ചെയ്തു. ഇതിനിടയില്‍ കൊടുങ്ങല്ലൂരിലെ യഹൂദികള്‍ ഒരു മുസ്ലിമിനെ വധിക്കുകയും മുസ്ലിംകളെല്ലാവരും ചാലിയം മസ്ജിദില്‍ ഒത്തുകൂടി യഹൂദികളോട് പ്രതികാരം ചെയ്യുമെന്നും പോര്‍ച്ചുഗീസുകാരോട് പോരാടുമെന്നും പ്രതിജ്ഞ എടുക്കുകയും വലിയ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്തു. ധര്‍മ്മടം, ഇടയ്ക്കാട്, കണ്ണൂര്‍, തിരൂരങ്ങാടി.. മുതലായ സ്ഥലങ്ങളിലും സമാനമായ നീക്കങ്ങള്‍ നടന്നു. ഇതേ വര്‍ഷം കൊച്ചിയിലുള്ള പ്രധാന വ്യക്തിത്വങ്ങളായ അഹ്മദ് മരയ്ക്കാര്‍, കുഞ്ഞിലി മരയ്ക്കാര്‍, മുഹമ്മദ് അലി മരയ്ക്കാര്‍ മുതലായവര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ ശക്തമായി രംഗത്തിറങ്ങുകയും ഇതിന് വേണ്ടി അവര്‍ കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് താമസം മാറ്റുകയും ചെയ്തു. അതി ധീരന്മാരും കടല്‍ പോരാട്ടത്തില്‍ വിദഗ്ധരുമായിരുന്ന ഇവരുടെ രംഗപ്രവേശനം വലിയൊരു വഴിത്തിരിവായി. സാമൂതിരി ഇവരെ സമുദ്ര യുദ്ധത്തിലെ സേനാ നായകന്മാരാക്കി നിശ്ചയിച്ചു. ഇവര്‍ പോര്‍ച്ചുഗീസുകാരെ ശക്തമായി നേരിട്ടു. ഇതിനിടയില്‍ പോര്‍ച്ചുഗീസുകാര്‍ പൊന്നാനി തീരം വഴി പ്രവേശിക്കാന്‍ പരിശ്രമിക്കുകയും വലിയ അക്രമങ്ങള്‍ നടത്തുകയും ചെയ്തു. മുസ്ലിംകള്‍ ഇവിടെയും അതിശക്തമായി നേരിട്ടു. ധാരാളം മുസ്ലിംകള്‍ രക്തസാക്ഷികളായി. ചുരുക്കത്തില്‍ അധിനിവേശ ശക്തികളോട് കേരള മുസ്ലിംകള്‍ നടത്തിയ പോരാട്ടങ്ങള്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രഥമ അദ്ധ്യായമാണ്. അടുത്തതായി ഈ സമരങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിച്ച ഏതാനും പണ്ഡിത മഹത്തുക്കളെ പ്രത്യേകം പരിചയപ്പെടുത്തുകയാണ്. 

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍: 

കേരളക്കരയിലെ സമുന്നത പണ്ഡിതനും ഫഖീഹും മുഹദ്ദിസും പരിഷ്കര്‍ത്താവും രാഷ്ട്രീയ നായകനും സമരസേനാനിയുമായ ശൈഖ്, ബാഹ്യ അന്തരിക വിജ്ഞാനങ്ങളില്‍ ഒരു പോലെ ഔന്നിത്യം പ്രാപിച്ചിരുന്നു. ഹിജ്രി 10-)ം നൂറ്റാണ്ടിലെ പ്രസിദ്ധ ശാഫിഈ പണ്ഡിതനും മസ്ജിദുല്‍ ഹറാമിലെ മുദര്‍രിസുമായിരുന്ന ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി (ഹി: 925) യുടെ പ്രധാന ശിഷ്യനാണ്. മക്കാ മുകര്‍റമയില്‍ പഠനം നടത്തിയ ശേഷം ഈജിപ്റ്റിലെ ജാമിഉല്‍ അസ്ഹറില്‍ ധാരാളം പണ്ഡിത പടുക്കളുടെ ശിഷ്യത്വം സ്വീകരിച്ചു. തഫ്സീര്‍-ഹദീസ്-ഫിഖ്ഹ് ഇവ മൂന്നിലും റസൂലുല്ലാഹി (സ്വ) വരെ ചെന്നെത്തുന്ന സനദ് കരസ്ഥമാക്കി. ശൈഖ് ഖുതുബുദ്ദീന്‍ അജോധനി ചിശ്തിയില്‍ നിന്നും തസ്വവ്വുഫിന്‍റെ പരിശീലനങ്ങള്‍ നടത്തി. അറബിയിലും ഫാരിസിയിലും പാണ്ഡിത്യമായിരുന്നു. നിപുണനായ വൈദ്യനുമായിരുന്നു. ഇതോടൊപ്പം മഹാനര്‍ വലിയൊരു ദാഈ (പ്രബോധകന്‍) കൂടിയായിരുന്നു. മഹാനരുടെ പ്രബോധനത്തിലൂടെ ആയിരക്കണക്കിന് ആളുകള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. 

ശൈഖ് മഖ്ദൂം ഒന്നാമന്‍ കേരളത്തിലെ പ്രസിദ്ധ പട്ടണം പൊന്നാനിക്കാരനാണ്. മഹാനര്‍ കാരണം പൊന്നാനി വൈജ്ഞാനിക ആത്മീയ കേന്ദ്രമായി മാറുകയും വളരെ പ്രസിദ്ധി പ്രാപിക്കുകയും ചെയ്തു. പൊന്നാനിയുടെ പെരുമ ഇന്നും നില നില്‍ക്കുന്നു. ശൈഖ് ധാരാളം മഹത്തായ രചനകളുടെ കര്‍ത്താവാണ്. വളരെ ചെറുതെങ്കിലും ആഴമേറിയ ആത്മീയ കവിതകളുടെ സമാഹാരമായ ഹിദായത്തുല്‍ അദ്കിയ ഇലാ ത്വരീഖില്‍ ഔലിയ വളരെ പ്രസിദ്ധവും വിദ്യാര്‍ത്ഥികള്‍ മനനം ചെയ്യുന്നതുമായ രചനയാണ്. മുര്‍ശിദുത്തുല്ലാബ് ഇലാ കലീമില്‍ വഹ്ഹാബ് വളരെ പ്രസിദ്ധമായ ഗ്രന്ഥമാണ്. 

ശൈഖ് മഖ്ദൂം ഹിജ്രി 871 (1467) ല്‍ ജനിച്ചു. പോര്‍ച്ചുഗീസുകാരുടെ ആഗമന സമയത്ത് മുപ്പത് വയസ്സുള്ള ആവേശം നിറഞ്ഞൊരു ചെറുപ്പക്കാരനായിരുന്നു. ദീനീ വിജ്ഞാനത്തില്‍ സമ്പൂര്‍ണ്ണനായതിനോടൊപ്പം വലിയ ഉള്‍ക്കാഴ്ചയും നിറഞ്ഞിരുന്നു. പോര്‍ച്ചുഗീസുകാരുടെ വരവിന്‍റെ യഥാര്‍ത്ഥ ഉദ്ദേശ-ലക്ഷ്യം അദ്ദേഹം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ട് ആദ്യ ഘട്ടത്തില്‍ തന്നെ രംഗത്തിറങ്ങി സാമ്രാജ്യത്വത്തിനെതിരില്‍ പോരാട്ടം ആരംഭിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ നേതൃത്വം വഹിക്കുകയും ജനങ്ങളില്‍ പോരാട്ടവീര്യം നിറയ്ക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുകയും ചെയ്തു. സമുദായവുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ആധികാരിക പണ്ഡിതനായിരുന്നതിനാല്‍ ശൈഖിന്‍റെ പ്രേരണ ജനങ്ങളില്‍ വലിയ ചലനമുണ്ടാക്കി. കൂടാതെ ശൈഖ് രാജ്യത്തിനകത്തും പുറത്തുമുള്ള ഭരണാധികാരികള്‍ക്ക് കത്തുകള്‍ എഴുതുകയും സാമ്പത്തിക സൈനിക പിന്തുണ തേടുകയും ചെയ്തിരുന്നു. ജനങ്ങളെ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രേരിപ്പിച്ച് കൊണ്ട് 135 ഈരടികള്‍ അടങ്ങിയ ഒരു കവിതാ സമാഹാരം ശൈഖ് തയ്യാറാക്കി. തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സുല്‍ബാന്‍ എന്ന കാവ്യ സമാഹാരത്തില്‍ പോര്‍ച്ചുഗീസുകാരുടെ അക്രമങ്ങള്‍ വിവരിക്കുകയും അവര്‍ക്കെതിരില്‍ പോരാട്ടം നിര്‍ബന്ധമാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ഈ കവിത കേരളത്തിനകത്തും പുറത്തും പ്രകമ്പനം സൃഷ്ടിക്കുകയും മുസ്ലിംകളെ കൂടാതെ ഹൈന്ദവരും പോരാട്ടത്തിന് ഇറങ്ങുകയും ചെയ്തു. ഈ അദ്ധ്യായത്തിന്‍റെ അവസാനത്തില്‍ പ്രസ്തുത കവിത ഉദ്ധരിക്കുന്നുണ്ട്. (ഈ വിവരങ്ങളുടെ പ്രധാന അവലംബം എ.പി. മുഹമ്മദലി മുസ്ല്യാരുടെ കൈയ്യെഴുത്ത് പ്രതിയായ തുഹ്ഫത്തുല്‍ അഖ്ബാര്‍ ഫീ താരീഖി ഉലമാഇ മലൈബാര്‍ എന്ന ഗ്രന്ഥമാണ്. കേരളത്തില്‍ മലപ്പുറം ജില്ലയിലെ പ്രസിദ്ധ പട്ടണമായ മഞ്ചേരിക്കടുത്ത് നെല്ലിക്കുത്ത് എന്നൊരു ഗ്രാമമുണ്ട്. അവിടുത്തെ ഒരു അഗാധ ചരിത്ര പണ്ഡിതനാണ് ഉസ്താദ് മുഹമ്മദലി മുസ്ല്യാര്‍) ഇദ്ദേഹത്തിന്‍റെ ഉജ്ജ്വലമായ ഈ ഗ്രന്ഥത്തില്‍ കേരളത്തിലെ 1500 ഓളം പണ്ഡിത മഹത്തുക്കളെ കുറിച്ചുള്ള അനുസ്മരണമുണ്ട്. വിനീതന്‍ അദ്ദേഹത്തെ ചെന്ന് കണ്ട് ഈ പോരാട്ടത്തിന്‍റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വളരെ താല്‍പര്യത്തോടെ സ്വീകരിക്കുകയും കാര്യങ്ങള്‍ വിവരിച്ച് തരികയും ചെയ്തു. ഇത് കൂടാതെ വേറെയും പണ്ഡിതന്മാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കടലാസുകളിലായി ക്രമം തെറ്റിയ നിലയില്‍ കിടക്കുന്ന ഈ മഹത്തായ രചന കണ്ട് സങ്കടമുണ്ടായി. വീട്ടില്‍ പോലും വടിയൂന്നി നടക്കുന്ന എഴുപത് വയസ്സുകാരനായ ഈ മഹാ പണ്ഡിതന്‍ തളര്‍ന്ന് കിടക്കുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഈ ഗ്രന്ഥത്തിന്‍റെ പ്രസിദ്ധീകരണം ഏറ്റിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹു ഉസ്താദിന് ഉന്നത പ്രതിഫലം നല്‍കട്ടെ.! ഈ ഗ്രന്ഥം സൂക്ഷിക്കപ്പെട്ടില്ലെങ്കില്‍ അമൂല്യമായ ഒരു ചരിത്ര രേഖ പാഴായിപ്പോകുമോ എന്ന് ഭയമുണ്ട്. ഗ്രന്ഥകാരന്‍ ഉസ്താദ് മുഹമ്മദലി 1921-ലെ ഖിലാഫത്ത് പ്രക്ഷോഭത്തിലെ നായകന്‍ ശൈഖ് ആലിക്കുട്ടി മുസ്ല്യാരുടെ ചെറുമകന്‍ കൂടിയാണ്. മുഹമ്മദലി എന്ന പേരിട്ടതും അതിന്‍റെ പേരില്‍ തന്നെ.) 

ഫഖീഹ് അഹ്മദ് മരയ്ക്കാര്‍: 

കേരളത്തിലെ സുപ്രസിദ്ധ പോരാളിയായ പണ്ഡിതനായ ഫഖീഹ് അധിനിവേശ ശക്തികളെ ശ്വാസം മുട്ടിച്ചു. 1524-ല്‍ സ്വന്തം സഹോദരന്‍ കുഞ്ഞാലി മരയ്ക്കാര്‍, മാതൃസഹോദരന്‍ മുഹമ്മദലി മരയ്ക്കാര്‍ മുതലായവരോടൊപ്പം പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചു. തീരപ്രദേശം മുഴുവനും പോര്‍ച്ചുഗീസുകാര്‍ അധികാരം സ്ഥാപിക്കുകയും അവരുടെ അനുവാദമില്ലാതെ ഇന്ത്യക്കാരായ വ്യാപാരികള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകുകയും ചെയ്തു. ഇതുകണ്ട മരയ്ക്കാര്‍ കുടുംബത്തിലെ നേതാക്കളായ ഇബ്റാഹീം മരയ്ക്കാരും മറ്റും 1537-ല്‍ അവരുടെ അനുവാദം വാങ്ങിക്കാതെ കുരുമുളകും ഇഞ്ചിയും വഹിച്ചുകൊണ്ട് ജിദ്ദയിലേക്ക് യാത്ര ചെയ്തു. ഇതിന്‍റെ പേരില്‍ പോര്‍ച്ചുഗീസുകാര്‍ അവരെ കൊന്നുകളഞ്ഞു. തുടര്‍ന്ന് ഇബ്റാഹീം മരയ്ക്കാറിന്‍റെ മാതൃസഹോദരനായ അലി ഇബ്റാഹീം മരയ്ക്കാര്‍, ഫഖീഹ് അഹ്മദ് മരയ്ക്കാര്‍, സഹോദരന്‍ കുഞ്ഞാലി മരയ്ക്കാര്‍ മുതലായവര്‍ നാല്പത് കപ്പലുകളുമായി തമിഴ്നാടിന്‍റെ തീരദേശമായ കായല്‍പട്ടണത്തിലേക്ക് തിരിച്ചു. പുറ്റാലം എന്ന സ്ഥലത്ത് കപ്പലുകള്‍ നങ്കൂരമിടുകയും ഏതാനും ദിവസം താമസിക്കുകയും ചെയ്തു. ഇതറിഞ്ഞ പോര്‍ച്ചുഗീസുകാര്‍ അവിടെയെത്തിച്ചേര്‍ന്നു. അവരെ അക്രമിച്ച് ധാരാളം പേരെ വധിക്കുകയും കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 1538-ലാണ് ഈ സംഭവം. ശേഷിച്ചവര്‍ അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു. അലി ഇബ്റാഹീം മരയ്ക്കാറിന് കനത്ത പരിക്കേറ്റിരുന്നു. കൊച്ചിയിലെത്തിയപ്പോള്‍ ഒരു മസ്ജിദില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. എന്നാല്‍ ഇതുകൊണ്ടൊന്നും ഫഖീഹ് അഹ്മദ് മരയ്ക്കാറിന്‍റെ മനക്കരുത്ത് ചോര്‍ന്നില്ല. അടുത്ത വര്‍ഷം തന്നെ അദ്ദേഹവും സഹോദരനും കുഞ്ഞാലി മരയ്ക്കാരും 11 കപ്പലുകളുമായി സിലോണിലേക്ക് യാത്രയായി. പോര്‍ച്ചുഗീസുകാര്‍ ഇവിടെയും വന്ന് അക്രമം അഴിച്ചുവിടുകയും കപ്പലുകള്‍ പിടിച്ചെടുക്കുകയും നിരവധി മുസ്ലിംകളെ വധിക്കുകയും ചെയ്തു. മരയ്ക്കാര്‍ സഹോദരങ്ങളും അവശേഷിച്ചവരും സിലോണിലെത്തി അവിടെയുള്ള ഭരണാധികാരിയോട് അഭയം തേടിയെങ്കിലും പോര്‍ച്ചുഗീസുകാരുടെ ഗൂഢാലോചന കാരണം അവരെ ചതിയിലൂടെ കൊലപ്പെടുത്തി. 

ശൈഖ് ഷംസുദ്ദീന്‍ മുഹമ്മദ് : 

ആരിഫ് ബില്ലാഹ് ശൈഖ് അബുല്‍ വഫാ ഷംസുദ്ദീന്‍ മുഹമ്മദ് ബിന്‍ അലാഉദ്ദീന്‍ ഹിംസി കേരളത്തിലെത്തിയ പ്രസിദ്ധ ഔലിയാക്കളില്‍ പെട്ട വ്യക്തിത്വമാണ്. പിതാവ് അലാഉദ്ദീന്‍ സിറിയയിലെ വലിയ മഹാനായിരുന്നു. അദ്ദേഹം കേരളത്തിലേക്ക് കച്ചവടാര്‍ത്ഥം വരുകയും കോഴിക്കോട് താമസമാക്കുകയും ചെയ്തു. കോഴിക്കോട്ടെ ഒരു പ്രധാന കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ച് ഇവടെ തന്നെ താമസമാക്കി. ഈ ദമ്പതികളുടെ മകനായി ഹിജ്രി 930-ല്‍ ശൈഖ് മുഹമ്മദ് കോഴിക്കോട് ജനിച്ചു. കോഴിക്കോട്ടെ പ്രധാന പണ്ഡിതനായ ഖാദി അഹ്മദില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി. തുടര്‍ന്ന് വിവിധങ്ങളായ സംസ്കരണ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഷംസുദ്ദീന്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുകയും ചെയ്തു. ചെറുപ്പം മുതലേ കളി തമാശകളില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്നു. അധികം സമയങ്ങളും അമ്പൈയ്ത്തിലും വാള്‍പ്പയറ്റിലും കഴിച്ച് കൂട്ടിയിരുന്നു. അന്ന് പോര്‍ച്ചുഗീസുകാരുമായി യുദ്ധം നടന്നിരുന്നു. ഈ യുദ്ധങ്ങളില്‍ പങ്കെടുക്കുക മാത്രമല്ല, മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും സാമൂതിരിയെ സഹായിക്കുകയും ചെയ്തിരുന്നു. ഹിജ്രി 980 (1572) ഇഹലോകവാസം വെടിഞ്ഞു. ധാരാളം പണ്ഡിതര്‍ ഇദ്ദേഹത്തിന്‍റെ അപദാനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (തുഹ്ഫത്തുല്‍ അഖ്യാര്‍). 

ലക്ഷദ്വീപ് ഖാദി : 

1555-ല്‍ പോര്‍ച്ചുഗീസുകാര്‍ ലക്ഷദ്വീപിനെ ലക്ഷ്യമിട്ടു. അന്ന് ലക്ഷദ്വീപ് കണ്ണൂര്‍ ഭരണാധികാരിയുടെ കീഴിലായിരുന്നു. കണ്ണൂര്‍ ഭരണാധികാരിയുടെ ശക്തി ക്ഷയിപ്പിക്കലായിരുന്നു അവരുടെ ഉദ്ദേശം. അവര്‍ ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ അമീനി ദ്വീപില്‍ ഇറങ്ങുകയും ധാരാളം ജനങ്ങളെ വധിക്കുകയും നിരവധി ആളുകളെ തടവില്‍ പിടിക്കുകയും കൊള്ളയടിക്കുകയും വീടുകളും മസ്ജിദുകളും കത്തിക്കുകയും ചെയ്തു. ഈ സമയത്ത് ചെത്തിലാറ്റ് പ്രദേശത്തെ ജനങ്ങള്‍ അവിടുത്തെ ഖാദിയുടെ നേതൃത്വത്തില്‍ ശക്തമായി ചെറുത്ത് നിന്നു. കളിമണ്ണും കമ്പുകളും കൊണ്ട് അവര്‍ ശത്രുക്കളെ നേരിട്ടു. ഈ മാര്‍ഗ്ഗത്തില്‍ ഖാദിയും കൊല്ലപ്പെട്ടു. മഹാപണ്ഡിതനും ഭയഭക്തനുമായ ഇദ്ദേഹത്തിന്‍റെ ഭാര്യയും വലിയ മഹതിയായിരുന്നു. (തുഹ്ഫത്തുല്‍ മുജാഹിദീന്‍). 

ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം: 

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ മകനായ ഇദ്ദേഹം സര്‍വ്വ വിജ്ഞാന ശാഖകളിലും സാമര്‍ത്ഥ്യം കരസ്ഥമാക്കി. പിതാവിനോടൊപ്പം പ്രബോധന വിഷയത്തിലും വലിയ തല്പരനായിരുന്നു. ഇദ്ദേഹം കാരണം ധാരാളം ജനങ്ങള്‍ ഇസ്ലാം സ്വീകരിച്ചു. പിതാവിനെ കൂടാതെ ഖാദി അഹ്മദിന്‍റെയും ശിഷ്യത്വം സ്വീകരിച്ചിരുന്നു. ശൈഖ് വലിയ പോരാളിയായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ പിതാവ് കത്തിച്ച പോരാട്ടത്തിന്‍റെ തീനാളം ഏറ്റെടുക്കുക മാത്രമല്ല, പല യുദ്ധങ്ങള്‍ക്കും നേതൃത്വം വഹിക്കുകയും ചെയ്തു. സാമൂതിരി രാജാവുമായി വലിയ ബന്ധമായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പലതും സുരക്ഷിതമല്ല. പിതാവിന്‍റെ ഗ്രന്ഥമായ അദ്കിയാഇന് മസ്ലക്കുല്‍ അത്ഖിയാഅ് എന്ന പേരില്‍ എഴുതിയ വ്യാഖ്യാനം ഈജിപ്റ്റില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 85-)ം വയസ്സില്‍ ഹിജ്രി 995 (1586) ല്‍ ഇഹലോകവാസം വെടിഞ്ഞു. (തുഹ്ഫത്തുല്‍ അഖ്യാര്‍ കൈയ്യെഴുത്ത് പ്രതി). 

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍: 

ഇന്ത്യയിലെ സമുന്നത പണ്ഡിതരില്‍ പ്രധാനിയായ ശൈഖ് തഹ്രീളു അഹ്ലില്‍ ഈമാനിന്‍റെ രചയിതാവ് ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെ പൗത്രനാണ്. ആഴമേറിയ ഫഖീഹും മുഹദ്ദിസും ചരിത്രകാരനും സൂഫിവര്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ശാഫിഈ പണ്ഡിതനായിരുന്നുവെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിരിക്കുന്നു. പത്ത് വര്‍ഷം ഹറമില്‍ കഴിച്ചുകൂട്ടി വിവിധ പണ്ഡിതരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി. അല്ലാമാ ഇബ്നു ഹജര്‍ ഹൈതമിയില്‍ നിന്നും ഫിഖ്ഹും ശൈഖ് മുഹമ്മദ് സിദ്ദീഖ് മക്കിയില്‍ നിന്നും ആത്മസംസ്കരണവും അഭ്യസിച്ചു. നിരവധി രചനകളുണ്ട്. അതില്‍ ഫത്ഹുല്‍ മുഈനും തുഹ്ഫത്തുല്‍ മുജാഹിദീനും അന്താരാഷ്ട്രാ പ്രസിദ്ധമാണ്. ഫത്ഹുല്‍ മുഈന്‍ ശാഫിഈ മദ്ഹബിലെ സാരസമ്പൂര്‍ണ്ണമായ ഗ്രന്ഥവും ഇന്ത്യയില്‍ മാത്രമല്ല, ഈജിപ്റ്റ്, സിറിയ, യമന്‍ മുതലായ രാജ്യങ്ങളിലെ പാഠ്യ പദ്ധതിയില്‍ ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. യമനിലെയും മിസ്റിലെയും പണ്ഡിതന്മാര്‍ ഇതിന് പഠന കുറിപ്പുകള്‍ രചിച്ചിട്ടുണ്ട്. തുഹ്ഫത്തുല്‍ മുജാഹിദീന്‍ നമ്മുടെ വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്. ഇതില്‍ നാല് അദ്ധ്യായങ്ങളാണ് ഉള്ളത്. 1. ജിഹാദിന്‍റെ മഹത്വ-നിയമങ്ങള്‍. 2. മലബാറിലെ ഇസ്ലാമിക പ്രചാരണം. 3. മലബാറിലെ അമുസ്ലിംകളുടെ ആചാര രീതികള്‍. 4. പോര്‍ച്ചുഗീസുകാരുടെ അക്രമങ്ങളും തുടര്‍ സംഭവങ്ങളും. പോര്‍ച്ചുഗീസുകാരുടെ സംഭവങ്ങളെ കുറിച്ച് വിവരിക്കപ്പെട്ടിരിക്കുന്ന പ്രഥമ ഗ്രന്ധമാണിത്. ഇതില്‍ കൊടുത്തിരിക്കുന്ന അധിക സംഭവങ്ങളും ഗ്രന്ഥകര്‍ത്താവിന്‍റെ ദൃക്സാക്ഷി വിവരണങ്ങളാണ്. അതുകൊണ്ട് തന്നെ ചരിത്രപരമായി ഈ ഗ്രന്ഥത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ഗ്രന്ഥം ലോകം മുഴുവന്‍ പ്രസിദ്ധമാകുകയും പണ്ഡിതന്മാര്‍ ആധികാരിക രേഖയായി കണക്കാക്കുകയും ചെയ്തിരിക്കുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗല്‍, ജര്‍മ്മന്‍, സ്പാനിഷ്, ഫാരിസി മുതലായ അന്താരാഷ്ട്രാ ഭാഷകളിലും ഉറുദു, കന്നട, മലയാളം, ഗുജറാത്തി, തമിഴ് എന്നീ ഇന്ത്യന്‍ ഭാഷകളിലും ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. 

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ 1532-ല്‍ ജനിച്ചു. തദവസരം പോര്‍ച്ചുഗീസ് ഔന്നിത്യത്തിന്‍റെ പാരമ്യം പ്രാപിച്ചിരുന്നു. കേരളം മുഴുവന്‍ അവര്‍ അധികാരം നടത്തുകയും അക്രമങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്തിരുന്നു. ശൈഖ് വൈജ്ഞാനിക പ്രവര്‍ത്തനങ്ങളോടൊപ്പം രാഷ്ട്രീയത്തിന്‍റെ മുള്ളുകള്‍ നിറഞ്ഞ പ്രദേശവുമായി ബന്ധപ്പെട്ടിരുന്നു. ശൈഖ് എങ്ങനെ ബന്ധപ്പെടാതിരിക്കും.? ശൈഖിന്‍റെ പിതാവാണ് സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചത്. പോര്‍ച്ചുഗീസിനോടുള്ള കടുത്ത വിരോധത്തിന്‍റെ അന്തരീക്ഷത്തിലാണ് ശൈഖ് വളര്‍ന്ന് വന്നത്. ശൈഖ് പല രാഷ്ട്രീയ നീക്കങ്ങള്‍ക്കും നേതൃത്വം നല്‍കുകയുണ്ടായി. ബീജാപൂര്‍ ഭരണാധികാരി ആദില്‍ ശാഹ് കോഴിക്കോട് രാജാവ് സാമൂതിരി ഇരുവരുമായും വലിയ ബന്ധമായിരുന്നു. സാമൂതിരി ശൈഖ് വഴിയായിട്ടാണ് അറബ് ഭരണാധികാരികള്‍ക്ക് കത്തുകള്‍ എഴുതിയിരുന്നത്. ശൈഖിന്‍റെ ഗ്രന്ഥം തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഒരു ചരിത്ര രേഖ മാത്രമല്ല, പോര്‍ച്ചുഗീസുകാരെ നേരിടാനും സ്വാതന്ത്ര സമരത്തില്‍ പങ്കെടുക്കാനുമുള്ള ഒരു പ്രധാന ക്ഷണം കൂടിയാണ്. 

ചുരുക്കത്തില്‍, ശൈഖ് മഖ്ദൂം രണ്ടാമന്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ ശക്തമായ നീക്കങ്ങള്‍ നടത്തിയ വ്യക്തിത്വമാണ്. 91-)ം വയസ്സ് വരെ വിവിധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞുകൂടിയ ശൈഖ് അവര്‍കള്‍ ഹിജ്രി 1028-ല്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. 

ഖാദി അബ്ദുല്‍ അസീസ്: 

ഖാദി അഹ്മദിന്‍റെ മകനായ ഖാദി അബ്ദുല്‍ അസീസ് സുപ്രസിദ്ധ പണ്ഡിതനും ചിഫ് ജസ്റ്റിസുമായിരുന്നു. പിതാവില്‍ നിന്നും പൊന്നാനിയിലെ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമില്‍ നിന്നും പഠനം നടത്തി. ഉജ്ജ്വല  പ്രഭാഷകനായിരുന്നു. പ്രഭാഷണങ്ങളിലൂടെ ജനങ്ങളില്‍ വമ്പിച്ച മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ഇതോടൊപ്പം വലിയ വീരനുമായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരിലുള്ള യുദ്ധങ്ങളില്‍ സജീവമായി പങ്കെടുക്കുക മാത്രമല്ല, നേതൃത്വം വഹിക്കുകയും ചെയ്തു. 1601-ല്‍ വിയോഗം സംഭവിച്ചു. (തുഹ്ഫത്തുല്‍ അഖ്യാര്‍). 

ഖാദി മുഹമ്മദ് : 

ഖാദി മുഹമ്മദ് ഖാദി അബ്ദുല്‍ അസീസിന്‍റെ മകനും കേരളത്തിലെ പ്രഗത്ഭ പണ്ഡിതനുമാണ്. ഹിജ്രി 980-ല്‍ കോഴിക്കോട് ജനിച്ചു. പിതാവില്‍ നിന്നും ഭൂരിഭാഗം ഗ്രന്ഥങ്ങള്‍ പഠിക്കുകയും ഉപരി പഠനത്തിന് കാലഘട്ടത്തിലെ പ്രഗത്ഭ പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍റെ അരികിലേക്ക് പോകുകയും ചെയ്തു. ഹി: 1010-ല്‍ ഹജ്ജിന് പോയി കുറേ നാളുകള്‍ ഹറമുകളില്‍ കഴിച്ചുകൂട്ടി. ഖാദിരിയ്യ, ചിശ്തിയ്യാ ത്വരീഖത്തുകളില്‍ ഇജാസത്ത് നേടി. പരമ്പരാഗതമായി ഖാദിയായിരുന്നു. അറബി സാഹിത്യം, കാവ്യം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, ചരിത്രം, ഗണിത ശാസ്ത്രം, ഗോള ശാസ്ത്രം മുതലായവയില്‍ വലിയ കഴിവായിരുന്നു. പോര്‍ച്ചുഗീസുകാരോട് കടുത്ത ശത്രുതയായിരുന്നു. കോഴിക്കോട് ഭരണാധികാരി സാമൂതിരിക്ക് പിന്തുണ നല്‍കുകയും പോരാളികളോട് സഹകരിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ 500 ഈരടികള്‍ അടങ്ങിയ ഒരു കവിത അല്‍ ഫത്ഹുല്‍ മുബീന്‍ ഫീ അഹ്വാലി ബുര്‍തുഗാലിയ്യീന്‍ എന്ന പേരില്‍ രചിച്ചിട്ടുണ്ട്. വേറെയും ധാരാളം രചനകളുണ്ട്. 45-)ം വയസ്സില്‍ ഹിജ്രി 1025-ല്‍ റബീഉല്‍ അവ്വല്‍ 05 (1616 ഏപ്രില്‍ 03) ന് ഇഹലോകവാസം വെടിഞ്ഞു. (അല്‍ മുസ്ലിമൂന ഫീ കേരള അബ്ദുല്‍ ഗഫൂര്‍ ഖാസിമി). 

ഇത് കൂടാതെ വേറെയും ധാരാളം പോരാളികള്‍ കേരളക്കരയില്‍ ഉദിച്ചുയര്‍ന്നിട്ടുണ്ട്. സമുദ്ര യുദ്ധത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിപ്പോക്കര്‍, കണ്ണൂര്‍ ഭരണാധികാരി അലി രാജയുടെ പിതാവ് കുഞ്ഞിസൂഫി, അദ്ദേഹത്തിന്‍റെ മാതൃസഹോദരന്‍ അബൂബക്ര്‍ അലി മുതലായവര്‍ ഇവരില്‍ പെടും. ഇതുകൂടാതെ നൂറ് കണക്കിന് കേരളീയ മുസ്ലിംകള്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്തുകയും ശഹാദത്ത് വരിക്കുകയും ചെയ്തു.

Sunday, August 9, 2020

മനുഷ്യന്‍ പടച്ചവന്‍റെ പ്രതിനിധി

മനുഷ്യന്‍ പടച്ചവന്‍റെ പ്രതിനിധി 

-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

മനുഷ്യന്‍ ഈ ലോകത്ത് പടച്ചവന്‍റെ പ്രതിനിധിയും ഈ ലോകത്തിന്‍റെ നിര്‍വാഹക സമിതി അംഗവും ആണ്. ഈ ലോകം പടച്ചവന്‍റെ അതിമഹത്തായ ഒരു വഖ്ഫ്, അഥവാ പുണ്യഭൂമിയാണ്. ഈ ലോക കാര്യങ്ങള്‍ നല്ലനിലയില്‍ നോക്കാനും നയിക്കാനും മനുഷ്യന്‍ കല്പിക്കപ്പെട്ടിരിക്കുന്നു. ഈ ലോകം ആരുടെയും ഉടമസ്ഥാവകാശത്തില്‍ ഉള്ളതല്ല. ആരുടെയെങ്കിലും മാതാപിതാക്കളുടെ സ്വത്തോ അല്ല. ഇഷ്ടമുള്ളത് പോലെ ഉപയോഗിക്കാനും അനുഭവിക്കാനും ഇവിടെ ആര്‍ക്കും അനുവാദമില്ല അല്ല. അതെ, ഇത് പടച്ചവന്‍റെ ഭാഗത്തുനിന്നുമുള്ള പരിശുദ്ധമായ ഒരു വഖ്ഫ് ആണ്. ഇവിടെയുള്ള ജീവികളും പറവകളും മൃഗങ്ങളും പര്‍വ്വതങ്ങളും സ്വര്‍ണ്ണവും വെള്ളിയും സര്‍വ്വവിധ സാധനസാമഗ്രികളും പടച്ചവന്‍ അപാരമായ അനുഗ്രഹങ്ങളാണ്. ഇവ പടച്ചവന്‍ മനുഷ്യര്‍ക്ക് ഏല്‍പ്പിച്ചു തന്നിരിക്കുന്നു. കാരണം മനുഷ്യന്‍ ഇവയുടെ പ്രകൃതിയെ കുറിച്ച് അറിവുള്ളവനും ഇവയോട് സഹാനുഭൂതി ഉള്ളവനുമാണ്. കാരണം മനുഷ്യന്‍ ഈ മണ്ണില്‍ നിന്നു തന്നെയാണ് പടയ്ക്കപ്പെട്ടത്. ഒരു കാര്യം നോക്കുന്നവര്‍ക്ക് ആ കാര്യത്തെ കുറിച്ച് അറിവും അതിനോട് സഹാനുഭൂതിയും അത്യാവശ്യമാണ്. മനുഷ്യന്‍ ഈ ലോകത്തെ ഉപകാര-ഉപദ്രവങ്ങളെ കുറിച്ച് അറിവുകള്‍ ഉള്ളവനാണ്. കൂടാതെ  വലിയ സ്നേഹവും അനുകമ്പയുമുണ്ട്. അതിനാല്‍ മനുഷ്യന് ഒരു ഉന്നത ട്രസ്റ്റി (നിര്‍വ്വാഹക സമിതി അംഗം) ആകാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. ഒരു ഗ്രന്ഥാലയത്തിന്‍റെ മേല്‍നോട്ടം, വിജ്ഞാനത്തോട് സ്നേഹവും ഗ്രന്ഥങ്ങളോട് അടുപ്പവുമുള്ള ആളുകളെ മാത്രമേ ഏല്‍പ്പിക്കാറുള്ളൂ. വിവരമില്ലാത്തവനെ ഏല്‍പ്പിച്ചാല്‍ അദ്ദേഹം എത്ര മാന്യനാണെങ്കിലും ഒരു നല്ല ലൈബ്രറിയന്‍ ആകുക സാധ്യമല്ല. 

വിജ്ഞാന ത്തോട് സ്നേഹവും ഗ്രന്ഥങ്ങളോട് യോജിപ്പുമുള്ളവന്‍ അവിടെ കൂടുതല്‍ സമയം ചെലവഴിക്കുന്നതും അതിനെ നന്നായി പ്രയോജനപ്പെടുത്തുന്നതും അതില്‍ വലിയ പുരോഗതി ഉണ്ടാക്കുന്നതുമാണ്. ഇപ്രകാരം മനുഷ്യന്‍ ഈ മണ്ണില്‍ നിന്നും പടക്കപ്പെട്ടവനും ഈ മണ്ണില്‍ ജീവിക്കുന്നവനും ഈ മണ്ണിലേക്ക് ആവശ്യക്കാരനുമാണ്. അവന് ഈ മണ്ണിനെ കുറിച്ച് നന്നായി അറിയാം. ഇതിനോട് വലിയ അനുകമ്പയും അവനുണ്ട്. അവന്‍ ജീവിക്കുന്നതും മരിക്കുന്നതും ഇവിടെ തന്നെയാണ്. അതുകൊണ്ട് മനുഷ്യന് ഈ അനുഗ്രഹങ്ങള്‍ ശരിയായി ഉപയോഗിക്കാന്‍ എല്ലാവിധ യോഗ്യതയും ഉണ്ട്. വേറെയാര്‍ക്കും ഇത് ചെയ്യാനുള്ള ശേഷിയില്ല. ആകയാല്‍ മനുഷ്യനെ പടച്ചവന്‍ ലോകത്തിന്‍റെ പ്രതിനിധിയാക്കിയിരിക്കുന്നു. 

ആദിപിതാവായ ആദം നബിയെ പടച്ചവന്‍ സൃഷ്ടിക്കുകയും ഭൂമി ലോകത്തേക്കുള്ള പ്രതിനിധിയാക്കുകയും ചെയ്തപ്പോള്‍ പരിശുദ്ധരും പ്രകാശ സൃഷ്ടികളും പാപ രഹിതരുമായ മലക്കുകള്‍ പറഞ്ഞു: പടച്ചവനെ, ഇപ്പോള്‍ ഈ പ്രതിനിധിയാക്കുന്ന മനുഷ്യന്‍ ലോകത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുന്നവരാണ്. ഞങ്ങള്‍ കല്പനകള്‍ മാനിക്കുകയും പരിപൂര്‍ണ്ണമായി പാലിക്കുകയും ചെയ്യുന്നു. പടച്ചവന്‍ പറഞ്ഞു: ഞാന്‍ അറിയുന്ന കാര്യം നിങ്ങള്‍ക്കറിയില്ല. തുടര്‍ന്ന് പടച്ചവന്‍ സാധന-സാമഗ്രികളുടെ വിഷയത്തില്‍ പരീക്ഷിച്ചു. മണ്ണ് കൊണ്ട് പടയ്ക്കപ്പെട്ടവന്‍ ആയിരുന്നതുകൊണ്ട് ഈ ലോകത്തുള്ള വസ്തുക്കളെ പെട്ടെന്ന് മനസ്സിലാക്കുകയും നാമങ്ങള്‍ പറയുകയും ചെയ്തു. മലക്കുകള്‍ക്ക് മറുപടി പറയാന്‍ സാധിച്ചില്ല. പടച്ചവന്‍ വഖഫ് പുണ്യഭൂമിയായ ലോകത്തിന്‍റെ കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ മനുഷ്യരാണെന്നും അവന് എന്തെല്ലാം ബലഹീനതകള്‍ ഉണ്ടെങ്കിലും അവന് മാത്രമേ ഈ ലോകത്തിന്‍റെ കാര്യങ്ങള്‍ മുന്നോട്ടു നയിക്കാന്‍ സാധിക്കുകയുള്ളൂ എന്നും പടച്ചവന്‍ വ്യക്തമാക്കി. 

വിജയപ്രദമായ പ്രാതിനിധ്യം 

എന്നാല്‍ ഒരു കാര്യം നാം മനസ്സിലാക്കുക: പ്രതിനിധിയായി വരുന്ന വ്യക്തി ഏല്‍പ്പിച്ചവരുടെ കല്‍പ്പനകള്‍ പരിപൂര്‍ണമായി പാലിക്കാനും അവരുടെ ഇഷ്ടത്തിനനുസരിച്ച് നീങ്ങാന്‍ ശ്രദ്ധിക്കേണ്ടതുമാണ്. വിശിഷ്യാ, ചുമതലപ്പെടുത്തിയവരുടെ ഉന്നത ഗുണങ്ങള്‍ നാമും ഉണ്ടാക്കിയെടുക്കാനും കഴിവിന്‍റെ പരമാവധി നില നിര്‍ത്താനും പരിശ്രമിക്കണം. കാണുന്നവര്‍ക്കെല്ലാം ഇദ്ദേഹം അവരുടെ പ്രതിനിധിയാണെന്ന് മനസ്സിലാകണം. പടച്ചവന്‍റെ പ്രതിനിധി ആകുക എന്നതിന്‍റെ ആശയം, പടച്ചവന്‍റെ സ്വഭാവങ്ങള്‍ നാമും ഉണ്ടാക്കിയെടുക്കലാണ്. നമ്മെ കാണുന്നവരെല്ലാം നാം പടച്ചവന്‍റെ അടിമകളാണെന്ന് വ്യക്തമാകണം. വിജ്ഞാനം, നന്ദി, പരോപകാരം, ശരിയായ സജ്ജീകരണം, വിശുദ്ധി, വിനയം, വിട്ടുവീഴ്ച, ദാനം, നീതി, ന്യായം, സൂക്ഷ്മത, സൗന്ദര്യം തുടങ്ങി പടച്ചവന്‍റെ ഗുണങ്ങള്‍ നാമും ഉണ്ടാക്കിയെടുക്കേണ്ടതാണ്. 



സ്വഭാവ സംസ്കരണം കൂടാതെ ഒരു പദ്ധതിയും വിജയിക്കുന്നതല്ല. ഇന്ന് ഓരോ രാജ്യങ്ങളും പുരോഗതി പ്രാപിക്കാനും ഉന്നതങ്ങളിലേക്ക് ഉയരാനും പുതുപുത്തന്‍ പദ്ധതികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്തും നിരവധി പദ്ധതികള്‍ രൂപീകരിക്കപ്പെടുന്നുണ്ട്. പടച്ചവന്‍ രാജ്യ നന്മയ്ക്ക് വേണ്ടിയുള്ള എല്ലാ പദ്ധതികളെയും വിജയിപ്പിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ്. പക്ഷെ, ഈ പദ്ധതികളില്‍ മാനവ നിര്‍മ്മാണവും സ്വഭാവ ശുദ്ധീകരണവും ജീവിത സംസ്കരണവും കൂട്ടിയിണക്കപ്പെട്ടില്ലെങ്കില്‍ ഈ പദ്ധതികളെല്ലാം അപൂര്‍ണ്ണമായിരിക്കുമെന്ന് വളരെ ആത്മാര്‍ത്ഥതയോടെ അറിയിക്കുകയാണ്. രാജ്യ നിവാസികളില്‍ ആര്‍ത്തിയുടെയും ദുരാഗ്രഹത്തിന്‍റെയും തീക്കനലുകള്‍ പുകഞ്ഞുകൊണ്ടിരിക്കുകയും സമ്പത്തിനോടുള്ള സ്നേഹം ലഹരിയായി മാറുകയും മനുഷ്യന്‍ പണമുണ്ടാക്കുന്നതും സുഖിക്കലും മാത്രമായി ജീവിത ലക്ഷ്യത്തെ മാറ്റുകയും ചെയ്താല്‍ അതിന് മുന്നില്‍ ഒരു പദ്ധതിയും ശരിയായ വിജയം കണ്ടെത്തുന്നതല്ല. പുരോഗതിയുടെ പദ്ധതികള്‍ രൂപീകരിച്ച് ഭൗതിക പുരോഗതികള്‍ പ്രാപിച്ച രാജ്യങ്ങളിലേക്ക് നോക്കുക: അവിടെ യഥാര്‍ത്ഥ ശാന്തിയും സമാധാനവും ലഭ്യമായോ.? അവിടെ അക്രമങ്ങളും കുറ്റ കൃത്യങ്ങളും ഇല്ലാതായോ.? കുറ്റ കൃത്യങ്ങളില്‍ അവര്‍ വളരെ മുന്നിട്ട് നില്‍ക്കുകയാണ്. എല്ലാ സമയങ്ങളിലും കൊള്ളകളും കൊലകളും അരങ്ങേറിക്കൊണ്ടിരിക്കുന്നു. വലിയ സമ്പന്നരായ ആളുകള്‍ യാത്രയ്ക്കിടയില്‍ തന്നെ കൊല്ലപ്പെടുന്നു. വലിയ സമ്പന്നരായ ആളുകളെ യാത്രയ്ക്കിടയില്‍ ബന്ധികളാക്കപ്പെടുകയും അവരുടെ കുടുംബക്കാരില്‍ നിന്നും വലിയ തുക മോചന ദ്രവ്യമായി വാങ്ങുകയും ചെയ്യുന്നു. കൂടാതെ ആ നാടുകളിലെല്ലാം വ്യാജമായ ദേശീയ വാദം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ, എന്തെല്ലാം വാദങ്ങളും പദ്ധതികളും ഉയര്‍ത്തിയാലും അവരുടെ അധഃപതനം വളരെ വിദൂരമല്ല എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കുക. ഡോ. ഇഖ്ബാല്‍ പാശ്ചാത്യ ലോകത്തെ കുറിച്ച് പറയുന്നു: അവരുടെ ഉദാഹരണം പാകമായ പഴങ്ങളെ പോലെയാണ്. അത് സ്വയം അടിയിലേക്ക് വീഴുന്നതാണ്.  

ദൈവത്തിന്‍റെ ആലയത്തിന്‍റെ അടിത്തറയില്‍ ഒരു വിഗ്രഹാലയം പണിയുമ്പോള്‍ നാം എന്തുചെയ്യും.?


 ദൈവത്തിന്‍റെ ആലയത്തിന്‍റെ അടിത്തറയില്‍
ഒരു വിഗ്രഹാലയം പണിയുമ്പോള്‍ നാം എന്തുചെയ്യും.?

-ഡോ. മുഹമ്മദ് റസിയ്യുല്‍ ഇസ് ലാം നദ് വി 
(സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ന്യൂഡല്‍ഹി) 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


കഅ്ബാ ശരീഫ ഏകദൈവ വിശ്വാസത്തിന്‍റെ കേന്ദ്രമായിരുന്നു. അത് ഏക ദൈവ ആരാധനയ്ക്കായി നിര്‍മ്മിക്കപ്പെട്ടതായിരുന്നു. നൂറ്റാണ്ടുകളായി അതേപടി തുടര്‍ന്നു. എന്നാല്‍ അതിനുശേഷം ചുറ്റുമുള്ള ആളുകള്‍ പതുക്കെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ തുടങ്ങി. അവര്‍ ഏകദൈവ വിശ്വാസത്തിന്‍റെ കേന്ദ്രത്തെ വിഗ്രഹത്തിന്‍റെ കേന്ദ്രമാക്കി മാറ്റി. ലാത്ത, ഉസ്സ, മനാത്ത, ഹബല്‍ മുതലായ പേരുകളില്‍ നിരവധി വിഗ്രഹങ്ങള്‍ പടച്ചുണ്ടാക്കി. അവര്‍ അവരുടെ മുമ്പില്‍ നമസ്കരിക്കുകയും മുട്ട് കുത്തുകയും അവരില്‍ നിന്ന് സഹായം തേടുകയും പ്രയാസ ദൂരീകരണത്തിന് അവയെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. കഅ്ബയുടെ അകത്തും പുറത്തുമായി 360 വിഗ്രഹങ്ങളുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. 

അവസാനത്തെ പ്രവാചകരായ മുഹമ്മദ് നബി (സ) അയയ്ക്കപ്പെട്ടപ്പോള്‍, കഅ്ബ ഒരു വിഗ്രഹ ഭവനമായിരുന്നു. വിഗ്രഹാരാധനയെ വെറുക്കുകയും ഒരു ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്ത കുറച്ച് ആളുകള്‍ ആ സമൂഹത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ നിശബ്ദരായിരുന്നു. അല്ലാഹുവിന്‍റെ റസൂല്‍ (സ) ചെറുപ്പം മുതലേ തൗഹീദില്‍ ഉറച്ച് നിന്നിരുന്നു. പ്രവാചകത്വത്തിന് മുമ്പും വിഗ്രഹാരാധനയെ വെറുത്തിരുന്നു. പ്രവാചകത്വത്തിന് ശേഷം രഹസ്യമായും വ്യക്തിപരമായും പ്രബോധനം നടത്തി. ശേഷം അത് പരസ്യമാക്കി. ഏകദൈവ വിശ്വാസത്തിന്‍റെ സന്ദേശം അവതരിപ്പിക്കുകയും, ബഹുദൈവ വിശ്വാസത്തെയും വിഗ്രഹാരാധനയെയും ശക്തമായി വിമര്‍ശിക്കുകയും ചെയ്തുവെങ്കിലും കഅ്ബയിലെ വിഗ്രഹങ്ങളെ ആക്രമിച്ചില്ല.  വിഗ്രഹാരാധകര്‍ ഹറമില്‍ വന്ന് വിഗ്രഹങ്ങളെ ആരാധിക്കാറുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ദൂതനും ഏക ദൈവ വിശ്വാസികളും ഹറമില്‍ വന്ന് അല്ലാഹുവിനെ മാത്രം ആരാധിച്ചു. ശുദ്ധ ആത്മാക്കള്‍ റസൂലുല്ലാഹി (സ്വ) യിലേക്ക് ആകൃഷ്ടരാകുകയും സത്യം സ്വീകരിക്കുകയും വിഗ്രഹാരാധനയില്‍ നിന്ന് പശ്ചാത്തപിക്കുകയും തൗഹീദില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്തു. ഇസ്ലാമിന്‍റെ ശത്രുക്കള്‍ വിശ്വാസികളില്‍ എല്ലാ നിലയിലും ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ വിശ്വാസികള്‍ ക്ഷമയോടെ നിലയുറപ്പിച്ചു. അവസാനം, അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ അവര്‍ക്ക് ജന്മനാട് വിടേണ്ടിവന്നു. അവിടെയും ശത്രുക്കള്‍ അവരെ സമാധാനത്തോടെ കഴിയാന്‍ അനുവദിച്ചില്ല. ധാരാളം യുദ്ധങ്ങള്‍ നടന്നു. എന്നാല്‍ അവസാനം അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) വിശ്വാസികളോടൊപ്പം മക്കയില്‍ വിജയിയായി പ്രവേശിച്ച ഒരു കാലം വന്നു.  അധികാരമേറ്റ ശേഷം, റസൂലുല്ലാഹി (സ്വ) ആദ്യം ചെയ്തത് വിഗ്രഹങ്ങളില്‍ നിന്ന് കഅ്ബയെ ശുദ്ധീകരിക്കുക എന്നതായിരുന്നു. റസൂലുല്ലാഹി (സ്വ) യുടെ കയ്യില്‍ ഒരു വടി ഉണ്ടായിരുന്നു. അത് കൊണ്ട് റസൂലുല്ലാഹി (സ്വ) ഒരോ വിഗ്രഹത്തെയും തട്ടിയിട്ടുകൊണ്ടിരുന്നു. തദവസരം റസൂലുല്ലാഹി (സ്വ) ഈ ഖുര്‍ആന്‍ വചനം പാരായണം ചെയ്തു: 'സത്യം വന്നു, അസത്യം അപ്രത്യക്ഷമായി. അസത്യം അപ്രത്യക്ഷമാകുന്നതാണ്.' (ഇസ്റാഅ് 81) 

ഇന്ത്യന്‍ മുസ്ലിംകളുടെ ഇന്നത്തെ അവസ്ഥയില്‍, അല്ലാഹുവിന്‍റെ റസൂലിന്‍റെ (സ്വ) മുകളില്‍ സൂചിപ്പിച്ച ഉദാഹരണം വഴി കാട്ടിത്തരുന്നു. അത് താഴെ കൊടുക്കുന്ന പോയിന്‍റുകളിലൂടെ മനസ്സിലാക്കുക: 

1. നാനൂറിലധികം വര്‍ഷങ്ങളായി ഏകനായ പടച്ചവനെ ആരാധിച്ചിരുന്ന ബാബരി മസ്ജിദ് ക്രൂരമായി തകര്‍ക്കപ്പെട്ടു. 2019 നവംബറില്‍ സുപ്രീംകോടതി നടത്തിയ വിധിയില്‍ ഇപ്രകാരം വ്യക്തമായി പറയുന്നു: 1949 ഡിസംബര്‍ 22 വരെ അതില്‍ പ്രാര്‍ത്ഥന നടന്നിരുന്നു. അന്ന് രാത്രി അതില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് നിയമ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടിയായിരുന്നു, 1992 ഡിസംബര്‍ 6 ന് പള്ളിയുടെ രക്തസാക്ഷിത്വം ക്രിമിനല്‍ നടപടിയായിരുന്നു.! എന്നാല്‍ ഈ വസ്തുതകള്‍ സുപ്രീംകോടതി അംഗീകരിച്ചിട്ടും, പള്ളിയുടെ രക്തസാക്ഷിത്വത്തില്‍ കുറ്റവാളികളായവര്‍ക്ക് ഭൂമി കൈമാറി. ഇതിലെ നഗ്നമായ അപാകതയെ ദേശീയമായും അന്തര്‍ദ്ദേശീയമായും വിലയിരുത്തപ്പെടുകയുണ്ടായി. എന്നാലും ഇതിനെ നാം സഹിക്കേണ്ടതാണ്. എല്ലാ പ്രയാസകരമായ സമയത്തും അല്ലാഹുവിങ്കലേക്ക് തിരിയുകയും അവനില്‍ അഭയം തേടുകയും ചെയ്യുക. 

2. സാഹചര്യം എത്ര മോശവും നിര്‍ഭാഗ്യകരവുമാണെങ്കിലും, നാം ധൈര്യത്തോടെ പ്രവര്‍ത്തിക്കുകയും പ്രതികൂല സാഹചര്യത്തില്‍ എങ്ങനെ ജീവിക്കണമെന്ന് പരിശീലിക്കുകയും വേണം. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിരാശ നിഷേധമാണ്. അവസ്ഥകള്‍ എല്ലായ്പ്പോഴും ഒരു പോലെ നിലനില്‍ക്കില്ല. അവസ്ഥകള്‍ മാറിക്കൊണ്ടിരിക്കുന്നതാണ്. ഖുര്‍ആന്‍ പറയുന്നു: 'വിവിധ സമയങ്ങളിലെ ഉയര്‍ച്ചയും താഴ്ചയും നാം ജനങ്ങള്‍ക്കിടയില്‍ മാറ്റിമാറ്റിക്കൊടുക്കുന്നു.' (ആലു ഇംറാന്‍: 140). സ്പെയിനിന്‍റെയും തുര്‍ക്കിയുടെയും ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഓരോ മുസ്ലിമിനെയും സ്പെയിനില്‍ നിന്ന് പുറത്താക്കുകയോ ക്രിസ്തുമതത്തിലേക്ക് മാറ്റപ്പെടുകയോ ചെയ്തു, എല്ലാ മസ്ജിദുകളെയും ചര്‍ച്ചുകളാക്കി. എന്നാല്‍ പടച്ചവന്‍റെ അനുഗ്രഹത്താല്‍ അവിടെ ഇന്നും മുസ്ലിംകളുണ്ട്. മസ്ജിദുകള്‍ സ്ഥാപിക്കുകയും സമാധാനമായി താമസിക്കുകയും ചെയ്യുന്നു.  തുര്‍ക്കിയില്‍ നിന്നും അത്താതുര്‍ക്ക് ഇസ്ലാമിനെ നാടുകടത്തി. ഖുര്‍ആന്‍-ബാങ്ക്, പരസ്യമായ നമസ്കാരം തുടങ്ങിയവ നിരോധിച്ചു. മസ്ജിദുകളെ മ്യൂസിയങ്ങളായും മൃഗാലയങ്ങളുമാക്കി മാറ്റി. പടച്ചവന്‍റെ കൃപയാല്‍ അവിടെ വീണ്ടും ഇസ്ലാം മടങ്ങി വന്നു. മസ്ജിദുകള്‍ സജീവമായി. 

3. നാം എല്ലാ സാഹചര്യങ്ങളിലും തൗഹീദിനെ ഉയര്‍ത്തിപ്പിടിക്കുക. ബഹുദൈവാരാധനയുടെയും വിഗ്രഹാരാധനയുടെയും എല്ലാ അവസ്ഥകളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുക. നാം ഇബ്റാഹീം നബി  (അ) യുടെ പിന്‍ഗാമികളാണ്. പ്രവാചകന്മാരില്‍ അവസാനത്തെ വ്യക്തിത്വമായ ഹസ്രത്ത് മുഹമ്മദുര്‍റസൂലുല്ലാഹി (സ്വ) യുടെ അനുയായിയുമാണ്. ഇബ്റാഹീം നബിയുടെ വലിയൊരു പ്രത്യേകത, തൗഹീദാണ്. അത്  പിന്തുടരാന്‍ നമ്മോട് കല്‍പിക്കപ്പെട്ടിട്ടുണ്ട്. നമുക്ക് ഒരു ഇബ്റാഹീമീ ദര്‍ശനം സൃഷ്ടിക്കാന്‍ പരിശ്രമിക്കാം. തൗഹീദിന്‍റെ സിദ്ധാന്തം കൊണ്ട് നാം തിരിച്ചറിയപ്പെടേണ്ടതാണ്. ഒരു സാഹചര്യത്തിലും ബഹുദൈവ വിശ്വാസത്തോടും വിഗ്രഹാരാധനയോടും അടുക്കാതിരിക്കുക. 

4. തൗഹീദിനെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള നമ്മുടെ പ്രബോധനം അവതരിപ്പിക്കുന്നതില്‍ നാം അശ്രദ്ധരായിരിക്കരുത്. വ്യക്തിപരമായും കൂട്ടായ സമ്മേളനങ്ങളിലും പരസ്യമായും രഹസ്യമായും രാവും പകലും, സംഭാഷണ വേദികളിളും എഴുത്തുകളിലും നമുക്ക് അവസരമുള്ളിടത്തെല്ലാം, ഒരു മടിയും കൂടാതെ തൗവീദിന്‍റെ പ്രബോധനം അവതരിപ്പിക്കാന്‍ നാം മടിക്കരുത്. ഇത് നമ്മുടെ ജീവിത ദൗത്യമാക്കി മാറ്റുക.  ഇന്‍ഷാ അല്ലാഹ്, നമ്മുടെ പരിശ്രമങ്ങള്‍ ഫലപ്രദമാകും. സുമനസ്സുകള്‍ സത്യത്തിന്‍റെ വിളി സ്വീകരിക്കും. ഒപ്പം നമ്മുടെ രാജ്യം മുഴുവനും തൗഹീദിന്‍റെ ഗീതം മുഴങ്ങും. 

കഅ്ബയുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. അതുപോലെ തന്നെ അല്ലാഹുവിന്‍റെ റസൂലിന്‍റെ (സ) മാതൃകയും വ്യക്തമാണ്. കഅ്ബ വളരെക്കാലമായി ഒരു വിഗ്രഹാലയമായിരുന്നു. റസൂലുല്ലാഹി (സ്വ) യുടെയും കൂട്ടാളികളുടെയും ഉപര്യുക്ത പരിശ്രമങ്ങളിലൂടെ അത് തൗഹീദിന്‍റെ കേന്ദ്രമായി മാറി. ഇവിടെ നമ്മുടെ രാജ്യത്തും പടച്ചവന്‍റെ ഒരു ഭവനം വിഗ്രഹാലയമായി മാറ്റപ്പെടുകയാണ്. എന്നാല്‍ പടച്ചവന്‍റെ ശക്തിയ്ക്ക് മുന്നില്‍ ഒന്നും അകലെയല്ല. നമ്മുടെ ശരിയായ പരിശ്രമത്തിലൂടെ അത് വീണ്ടും പടച്ചവന്‍റെ ഭവനമായി മാറുമെന്ന് മാത്രമല്ല, മറ്റ് വിഗ്രഹാലയങ്ങളില്‍ നിന്നും തൗഹീദിന്‍റെ ശബ്ദം ഉയരുകയും ചെയ്യുന്നതാണ്. പടച്ചവന് ഒന്നും പ്രയാസമുള്ള കാര്യമല്ല.! 

Thursday, August 6, 2020

സ്വാര്‍ത്ഥതയുടെ കൊടുങ്കാറ്റ് ചെറിയ തുണികൊണ്ട് മറച്ചാല്‍ നില്‍ക്കുന്നതല്ല.

സ്വാര്‍ത്ഥതയുടെ കൊടുങ്കാറ്റ് ചെറിയ തുണികൊണ്ട് മറച്ചാല്‍ നില്‍ക്കുന്നതല്ല. 
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി

ആമുഖം
വിശ്വപണ്ഡിതനായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 1954-ല്‍ ജനുവരി 15-ാം തീയതി ജോന്‍പൂരിലെ ഠൗണ്‍ ഹാളില്‍ വെച്ച് നടത്തിയ ഒരു പ്രഭാഷണമാണിത്. വ്യത്യസ്ത മത രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും ഇതില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങളോട് എല്ലാവരും അനുകൂല അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. പരിപാടി കഴിഞ്ഞിട്ടും നാളുകളോളം ജനങ്ങള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തുകയുണ്ടായി. ഇന്നും ഇതിന്‍റെ ശക്തിയും പുതുമയും നഷ്ടപ്പെട്ടിട്ടില്ലായെന്ന് നമുക്കും ഇത് വായിച്ചാല്‍ അനുഭവപ്പെടുന്നതാണ്. 
ഈ പ്രഭാഷണത്തില്‍ വലിയ തത്വചിന്തകളൊന്നുമില്ല. മാനവികതയെക്കുറിച്ച് പൊതുവായി മനസ്സിലാകുന്ന ശൈലിയിലും ഭാഷയിലും മൗലാനാ ലളിതമായി വിവരിക്കുകയാണ്. എന്നാല്‍ ആത്മാര്‍ത്ഥയുടെ ശക്തിയായിരിക്കാം ഇതില്‍ വലിയ പ്രേരണ അടങ്ങിയിരിക്കുന്നു. ഇത് എല്ലാവരും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും  ചെയ്യേണ്ട ഒരു വിഷയമാണ്. കൂടാതെ, മുഴുവന്‍ ലോകത്തിന്‍റെയും വിശിഷ്യാ നമ്മുടെ രാജ്യത്തിന്‍റെയും വലിയൊരു ആവശ്യം കൂടിയാണ്. പടച്ചവനോട് ഭയഭക്തിയും പടപ്പുകളോട് സ്നേഹാദരങ്ങളും പുലര്‍ത്തണമെന്ന പ്രബോധനം കാലഘട്ടത്തിന്‍റെ വലിയൊരു ആവശ്യമാണ്. ഈ കാര്യം നിഷ്കളങ്കമായി പ്രബോധനം നടത്തിയാല്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികളിലോ ഭൗതിക പ്രസ്ഥാനങ്ങളിലോ കാണപ്പെടാത്ത വലിയ പ്രയോജനം ഈ പ്രബോധനത്തില്‍ അടങ്ങിയിരിക്കുന്നു. ജനങ്ങളെല്ലാവരും ഭൗതിക പൂജയിലും നിലവിലുള്ള അവസ്ഥകളിലും യാതൊരുവിധ സമാധാനവും കണ്ടെത്താതെ അസമാധാനത്തോടെ കഴിയുകയാണ്. ഇത്തരുണത്തില്‍ അവരോട് പരിപൂര്‍ണ്ണ സഹാനുഭൂതിയോട് ശരിയായ മാനവികതയെക്കുറിച്ച് ഉണര്‍ത്തപ്പെട്ടാല്‍ തീര്‍ച്ചയായും അവരില്‍ അത് പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഈ പ്രഭാഷണം വലിയ താല്‍പ്പര്യത്തോടെയും ശ്രദ്ധയോടെയും ശ്രവിക്കപ്പെട്ടത് പോലെ തന്നെ മാന്യ അനുവാചകര്‍ വായിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 
മുഹമ്മദ് റാബിഅ് ഹസനി നദ്വി
   (ഓള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം ലക്നൗ)  
മാനവരാശി ഇന്ന് ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പ്രശ്നങ്ങളെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ തീരുകയില്ല. ഇത്തരുണത്തില്‍ ഏറ്റവും വലിയ ബുദ്ധി പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം കണ്ടെത്തലും അത് പരിഹരിക്കലുമാണ്. 
മുന്‍സിപ്പാലിറ്റിയിലെ വാട്ടര്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. പൈപ്പുകളിലൂടെ മോശം വെള്ളം വന്നാല്‍ ആമാശയം നാശമാവുകയും പലതരം രോഗങ്ങള്‍ പരക്കുകയും ചെയ്യും. ഇത് തടയാനുള്ള ഒരുവഴി ഓരോരുത്തരും അവനവന്‍റെ വീട്ടിലെ പൈപ്പില്‍ തുണികെട്ടി വെള്ളം ശുദ്ധീകരിച്ച് എടുക്കുകയും തിളപ്പിച്ച് കുടിക്കുകയും ചെയ്യലാണ്. ഇതിനേക്കാള്‍ പ്രയോജനപ്രദവും മഹത്തരവുമായ മറ്റൊരു വഴി ഇതുമായി ബന്ധപ്പെട്ടവരെ കാര്യം ധരിപ്പിക്കുകയും അവര്‍ ഉണര്‍ന്ന് ജലത്തെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യലാണ്. നാം ഒരു വ്യക്തി ശുദ്ധീകരിച്ച ജലം കുടിച്ചാല്‍ നമുക്ക് രക്ഷ കിട്ടും. പക്ഷേ, അറിവില്ലാത്ത ധാരാളം ആളുകളും വഴിയാത്രക്കാരും ശുദ്ധീകരിക്കാതെ കുടിക്കുകയും രോഗങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നതാണ്. 
ഇന്ന് മാനവികതയുടെ കേന്ദ്രത്തിന് കുഴപ്പം ബാധിച്ചിരിക്കുകയാണ്. ജീവന്‍ പ്രവഹിച്ച് തുടങ്ങുന്ന സ്ഥാനങ്ങള്‍ നാശമായിരിക്കുന്നു. ജീവിതത്തിന്‍റെ വൈദ്യുതി കേന്ദ്രം തകര്‍ന്നിരിക്കുന്നു. തല്‍ഫലമായി മാനവികത മുഴുവനും തകര്‍ന്നു. കൈക്കൂലിയും ചതിയും അക്രമങ്ങളും വ്യാപകമായിരിക്കുന്നു. മനുഷ്യരില്‍ സര്‍വ്വവിധ തിന്മകളും പ്രചരിച്ചു. ഇതിനുള്ള പരിഹാര മാര്‍ഗ്ഗം എന്താണ്? നാം നമ്മുടെ കാര്യം മാത്രം നോക്കി നന്നായാല്‍ മതിയോ? പ്രശ്നങ്ങളുടെ അടിസ്ഥാനത്തെ തന്നെ നന്നാക്കാന്‍ പരിശ്രമിക്കണമോ? 
നാം മനുഷ്യരാണ്. സ്വന്തം ശത്രുക്കളെ മൃഗങ്ങള്‍ പോലും തിരിച്ചറിയാറുണ്ട്. കല്ലെറിയുന്ന ആളെക്കണ്ടാല്‍ നായ വിരണ്ടോടുന്നത് കാണാം. കഴുതയുടെ വിഡ്ഢിത്തരം പ്രസിദ്ധമാണ്. എന്നാല്‍ ആരെങ്കിലും മണ്‍കട്ട എടുത്താല്‍ അതും ബഹളമുണ്ടാക്കിത്തുടങ്ങും. മനുഷ്യരായ നാം മൃഗങ്ങളേക്കാളെല്ലാം ഉത്തമരാണ്. പക്ഷേ, പ്രശ്നങ്ങളുടെയും നാശനഷ്ടങ്ങളുടെയും അടിസ്ഥാനത്തെക്കുരിച്ച് ആലോചിക്കാത്തതും അതിനെ തിരുത്താന്‍ പരിശ്രമിക്കാത്തതും ഖേദകരമാണ്. നമ്മുടെ പളുങ്ക് കൊട്ടാരത്തിലേക്ക് നാല് ഭാഗത്ത് നിന്നും ചെളികള്‍ തെറിച്ച് വീഴുന്നു. നാം ചെളികളെ ചീത്ത വിളിക്കുകയും കണ്ണാടി കഴുകി വൃത്തിയാക്കുകയും ചെയ്യുന്നു. എന്നാല്‍ എറിയുന്ന കൈകളിലേക്ക് നോക്കുകകയോ അവരെ തിരുത്താന്‍ ശ്രമിക്കുകയോ ചെയ്യാറില്ല. ഇന്നത്തെ ചിന്തകരും സാംസ്കാരിക നായകരും ഇതുപോലെ ആയിപ്പോയോ എന്ന സംശയമുണ്ട്. വലിയ വലിയ ആളുകള്‍ പോലും കല്ലുകളോട് ദേഷ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, കല്ലുകളുടെ എല്ലാം അടിസ്ഥാനമായ മനുഷ്യരെ കണ്ടെത്താനോ തിരുത്താനോ ആരും ശ്രദ്ധിക്കുന്നില്ല. 
മാനവരാശിയുടെ ഏറ്റവും വലിയ മാര്‍ഗ്ഗ ദര്‍ശകരാണ് മഹാന്മാരായ പ്രവാചകന്മാര്‍. തകര്‍ന്ന് കൊണ്ടിരുന്ന മാനവികതയെ ശരിയായ നിലയില്‍ ചികിത്സിച്ച് ഭേദപ്പെടുത്തി. അവര്‍ അടിസ്ഥാനത്തിലേക്ക് നോക്കി. മാനവ കുലത്തിന്‍റെ മനസ്സിനെ നന്നാക്കാന്‍ പരിശ്രമിച്ചു. തല്‍ഫലമായി അകത്തുള്ള മാലിന്യങ്ങളെല്ലാം പുറത്തേക്ക് പ്രവഹിക്കുകയും മനുഷ്യന്‍ ആരോഗ്യവാനാവുകയും ചെയ്തു. സര്‍വ്വസ്ഥലങ്ങളിലും സമാധാനവും സന്തോഷവും നിറഞ്ഞ സ്നേഹത്തിന്‍റെ സാഹചര്യം സംജാതമായി. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: എല്ലാ രാജ്യത്തും സര്‍വ്വ സമുദായങ്ങളിലും പടച്ചവന്‍റെ ഭാഗത്ത് നിന്നും മാര്‍ഗ്ഗ ദര്‍ശകര്‍ വന്നിട്ടുണ്ട്. (റഅ്ദ്) ഓരോ പ്രവാചകന്മാരും ഈ വഴിയിലൂടെ പരിശ്രമിക്കുകയും വമ്പിച്ച പരിവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുകയും ചെയ്തു. 
എന്നാല്‍ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളെ നാം പഴഞ്ചനായി കാണുന്നു. വിവര വൈജ്ഞാനിക സാങ്കേതിക അധികരിച്ച ഈ കാലഘട്ടത്തില്‍ സഹസ്രബ്ദങ്ങള്‍ക്ക് മുമ്പുള്ള പ്രവാചക മാര്‍ഗ്ഗം നമുക്ക് തരംതാഴ്ന്നതായി തോന്നുന്നു. എന്നാല്‍ പഴയെ മാര്‍ഗ്ഗം തന്നെയാണ് പ്രയോജനപ്രദമെന്ന് നാം തിരിച്ചറിയുക. സൂര്യന്‍ വളരെ പഴക്കമുള്ളതാണ്. അത്യാധുനികമായ  നിരവധി വിളക്കുകള്‍ നാം  കണ്ട് പിടിച്ചെങ്കിലും സൂര്യ പ്രകാശത്തെ നാം അവഗണിക്കുന്നു. ഇപ്രകാരം മഹാന്മാരായ പ്രവാചകന്മാര്‍ യാത്രയായി സഹസ്രബ്ദങ്ങള്‍ കഴിഞ്ഞെങ്കിലും അവരുടെ മാര്‍ഗ്ഗം ഒരിക്കലും ഒഴിച്ച് കൂടാന്‍ പറ്റാത്തതാണെന്ന് നാം മനസ്സിലാക്കുക. 
പ്രവാകന്മാര്‍ പറഞ്ഞു: എല്ലാ വസ്തുക്കള്‍ക്കും ഒരു അടിസ്ഥാനമുണ്ട്. ഏതെങ്കിലും കാര്യത്തെ നന്നാക്കാന്‍ അടിസ്ഥാനം നന്നാക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം! ഇത് ലളിതമായി ഉദാഹരണത്തിലൂടെ നാം ഗ്രഹിക്കുക. വേനല്‍ക്കാലത്ത് സമുദ്രത്തില്‍ നീരാവി ഉണ്ടായിത്തീരും. നീരാവി ഉയരുകയും ചൂടിലൂടെ അലിയുകയും പര്‍വ്വതങ്ങളില്‍ പോയി പതിക്കുകയും ചെയ്യുമ്പോള്‍ ശക്തമായ മഴ പെയ്യുന്നു. മഴ കഠിനമായാല്‍ സാധാരണ തുണിപിടിച്ച് നമുക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നതല്ല. ഇപ്രകാരം പാപങ്ങളുടെ ആധിക്യം മാനവരാശിയില്‍ നിന്നും ഉയര്‍ന്ന് വലിയ നാശനഷ്ടങ്ങളുടെ പേമാരിയായി പെയ്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനെ സാധാരണ കാര്യങ്ങള്‍കൊണ്ട് തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുകയില്ലായെന്ന് മനസ്സിലാക്കുക. 
ഏതാനും നാളുകള്‍ക്ക് മുമ്പ് ഒരു പ്രധാനപ്പെട്ട വ്യക്തിത്വത്തെ ചെന്ന് കണ്ട് ഈ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം അവഗണിക്കുകയും വിഷയം മാറ്റി മറ്റ് കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് കണ്ടപ്പോള്‍ എനിയ്ക്ക് വലിയ ദു:ഖമുണ്ടായി. ഇതിനിടയില്‍ എനിയ്ക്ക് പരിചയമില്ലാത്ത ഒരു വ്യക്തി അവിടേക്ക് കടന്നുവന്നു. ഉടനടി വീട്ടുകാരന്‍ എഴുന്നേറ്റ് നിന്ന് ആദരിക്കുകയും അദ്ദേഹം പോകുന്നതുവരെ കൈകെട്ടി നിന്ന് വിനയത്തോടെ സംസാരിക്കുകയും ചെയ്തു. അദ്ദേഹം പോയപ്പോള്‍ വീട്ടുകാരന്‍ പറഞ്ഞു: വലിയ ഫീസ് കൊടുക്കേണ്ട ഒരു ഡോക്ടറാണിത്! ഇതാണ് ഇന്നത്തെ പൊതു അവസ്ഥ. ഇന്ന് പണത്തിനും പണ്ഡത്തിനും സാധന സാമഗ്രികള്‍ക്കും നല്ലവിലയുണ്ട്. മാനവികതയ്ക്കും മാനുഷിക മൂല്യങ്ങള്‍ക്കും ഒരു വിലയുമില്ല. ശൈഖ് സഅ്ദീ ശീറാസി തന്‍റെ ഒരു സ്വന്തം സംഭവം വിവരിക്കുന്നു. അദ്ദേഹം ഒരു സാധാരണ വസ്ത്രം ധരിച്ചുകൊണ്ട് ഒരു സല്‍ക്കാരത്തിന് പങ്കെടുത്തു. ആരും അദ്ദേഹത്തിലേക്ക് തിരിഞ്ഞ് നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അടുത്ത പ്രാവശ്യം കൂടിയ ഒരു വസ്ത്രവും ധരിച്ച് ഒരു സല്‍ക്കാരത്തിന് പോയി. എല്ലാവരും അദ്ദേഹത്തെ സ്വീകരിച്ച് ആനയിക്കുകയും ആദരവോടെ ആഹാരം കഴിക്കാന്‍ ഇരുത്തുകയും ചെയ്തു. അദ്ദേഹം പാത്രത്തില്‍ നിന്നും കറി എടുത്ത് വസ്ത്രത്തിലേക്ക് ഒഴിക്കാന്‍ തുടങ്ങി. ഇത് കണ്ട് ആളുകള്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആദരിച്ചത് ഈ വസ്ത്രത്തെ ആണ്. ഇതിനുവേണ്ടിയാണ് നിങ്ങള്‍ എനിയ്ക്ക് ഉന്നത സ്ഥാനത്ത് ഇരുത്തി ആഹാരം തരുന്നത്. അതുകൊണ്ട് ആഹാരമെല്ലാം ഇതിന് തന്നെ കൊടുക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. മുമ്പൊരിക്കല്‍ സാധാരണ വസ്ത്രം ധരിച്ച് വന്നപ്പോള്‍ ആരും തിരിഞ്ഞ് പോലും നോക്കിയില്ല! 
ഇതാണ് ഇന്നത്തെ ലോകത്തിന്‍റെ ചിത്രം. നാം മക്കള്‍ക്ക് മാനവികത, മാന്യത, സല്‍സ്വഭാവം, ഇവയുടെ മഹത്വങ്ങള്‍ പറഞ്ഞ് കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? നമ്മുടെ കുട്ടികള്‍ ബോധം വെച്ചത് മുതല്‍ കാണുന്നത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളും ദു:സ്വഭാവങ്ങളുമല്ലേ? നമ്മുടെ വീട്ടിലേക്ക് കാറില്‍ വരുന്നവരെ നാം എഴുന്നേറ്റ് നിന്ന് സ്വീകരിച്ച് ആദരിക്കുന്നു. നടന്ന് വരുന്നവരെ തിരിഞ്ഞ് പോലും നോക്കാറില്ല. അതെ, ആദരവിന്‍റെ അടിസ്ഥാനം മനുഷ്യനാകലല്ല, പണമാണ് എന്ന് ഇതിലൂടെ നാം മക്കളെ പഠിപ്പിക്കുകയാണ്. 
എന്നാല്‍ പ്രവാചകന്മാര്‍ മനുഷ്യത്വമാണ് വലുതെന്നും ഭയഭക്തിയാണ് ഉന്നത ഗുണമെന്നും സല്‍സ്വഭാവം സമുന്നത മഹത്വമാണെന്നും പഠിപ്പിച്ചു. ഖലീഫ ഉമറുല്‍ ഫാറൂഖ് (റ)നെ കാണാന്‍ ഒരു വലിയ അറബി നേതാവ് വന്നു. ഉമര്‍ (റ) അദ്ദേഹത്തോട് പറഞ്ഞു: അല്‍പ്പം പ്രതീക്ഷിക്കുക. ഇത് മറ്റുചിലര്‍ക്കുള്ള സമയമാണ്. തുടര്‍ന്ന് ബിലാല്‍ മുഅദ്ദിന്‍ (റ) വന്നു. ഉമര്‍ (റ) അദ്ദേഹത്തെ അടുത്തിരുത്തി സംസാരിച്ചു. ശേഷം മദീനയിലെ ഏതാനും സാധുക്കള്‍ വന്നു. ഉമര്‍ (റ) അവരെ അടുത്തിരുത്തി സംസാരിച്ചു. ഇത് കണ്ട നേതാവിന് അനിഷ്ടമായി. എന്നെ ഇവിടെ ഇരുത്തി സാധുക്കളുമായി സംസാരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തിന് തോന്നി. അപ്പോള്‍ അദ്ദേഹത്തിന്‍റെ അടുത്തിരുന്ന ഒരാള്‍ പറഞ്ഞുകൊടുത്തു: ഖലീഫ ത്രാസില്‍ തൂക്കിയാണ് ആളുകളോട് ഇടപെടുന്നത്. ഇത് ഖലീഫയുടെയോ സാധുക്കളുടെയോ കുഴപ്പമല്ല, ഖലീഫ പടച്ചവന്‍റെ നാമത്തില്‍ എല്ലാവരെയും വിളിച്ചു. ഇവര്‍ അതിനെ വിലമതിച്ച് നേരെത്തെ എത്തി. താങ്കള്‍ വില മനസ്സിലാക്കി നേരെത്തെ വന്നില്ല. താങ്കള്‍ പിന്നിലായപ്പോള്‍ അവര്‍ മുന്നിലേക്ക് നീങ്ങി! 
ഇന്ന് സമ്പത്തിലും ഭൗതിക വസ്തുക്കളിലും മനുഷ്യന്‍ വളരെ മുന്നേറിയിരിക്കുന്നു. മാനുഷിക മൂല്യങ്ങള്‍ അതിനനുസരിച്ച് കുറയുകയും ചെയ്തിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സാഹിത്യ കലകളെല്ലാം പണത്തിനും ഭൗതികതയ്ക്കുമാണ് കൂടുതല്‍ സ്ഥാനം കൊടുത്ത് കൊണ്ടിരിക്കുന്നത്. പണത്തിന് അനുസരിച്ച് ആളുകള്‍ക്ക് മഹത്വം കൊടുക്കുന്ന ഒരു സാഹചര്യം സംജാതമായി. പണമാണ് മനുഷ്ന്‍. പണമില്ലാത്തവന്‍ മനുഷ്യനല്ല. യഥാര്‍ത്ഥത്തില്‍ ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ നാശനഷ്ടങ്ങളുടെയും അടിസ്ഥാനം ഈ ചിന്താഗതിയാണ്. തല്‍ഫലമായി വളഞ്ഞതോ തിരിഞ്ഞതോ ആയ ഏത് വഴിയിലൂടെയും എത്രയും പെട്ടെന്ന് പണക്കാരന്‍ ആകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പണത്തിനുവേണ്ടി ശരിയും തെറ്റുമായ സര്‍വ്വ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നു. കാരണം പണത്തിനാണ് സ്ഥാനമെന്ന് എല്ലാവരും ഉണര്‍ന്നിരിക്കുകയാണ്. 
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് ലോക മഹായുദ്ധങ്ങള്‍ നടന്നു. ഇത് ഏതെങ്കിലും ആദര്‍ശ വീക്ഷണങ്ങളുടെ പേരില്‍ ആയിരുന്നില്ല. പണത്തിന്‍റെയും അധികാരത്തിന്‍റെയും സ്ഥാനമാനങ്ങളുടെയും ആര്‍ത്തിയുടെ പേരില്‍ മാത്രമായിരുന്നു. അടുത്തിടെ ട്രെയിന്‍ യാത്രക്കിടയില്‍ എന്‍റെ അടുത്തിരുന്നത് ഒരു ഹൈന്ദവ സഹോദരനാണ്. ട്രെയിന്‍ വിട്ട ഉടനെ അദ്ദേഹം പറഞ്ഞു: ലോകത്തുള്ള മുഴുവന്‍ പ്രശ്നങ്ങളുടെയും അടിസ്ഥാനം മതങ്ങളും മത നേതാക്കളുമാണ്. മൗലാനമാരും സ്വാമിമാരുമാണ് എല്ലാ നാശങ്ങള്‍ക്കും തുടക്കം കുറിക്കുന്നത്. നാശമുണ്ടാക്കുന്നത് ഒരു ജോലിയായി അവര്‍ സ്വീകരിച്ചിരിക്കുകയാണ്. വിനീതന്‍ പറഞ്ഞു: ശരിയാണ്. ഒന്ന്,  രണ്ട് ലോക മഹായുദ്ധങ്ങള്‍ മൗലാനാമാരും സ്വാമിമാരും ചേര്‍ന്നാണല്ലോ നടത്തിയത്. ഇത് കേട്ടപ്പോള്‍ അദ്ദേഹം നിശബ്ദനായി. വിനീതന്‍ അദ്ദേഹത്തോട് പറഞ്ഞു: മുഴുവന്‍ മനുഷ്യരുടെയും രക്തം ഊറ്റിക്കുടിക്കാന്‍ ആഗ്രഹിക്കുകയും മാനവ രക്തം കൊണ്ട് ഹോളി കളിക്കാന്‍ കൊതിക്കുകയും ചെയ്യുന്നവരാണ് പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനം. 1914-ല്‍ യഹൂദി സമ്പന്നര്‍ക്ക് അവരുടെ സാധനങ്ങള്‍ സൂക്ഷിക്കാനും വിറ്റഴിക്കാനും വലിയ കേന്ദ്രങ്ങള്‍ ആവശ്യമായി വന്നു. ഇതിന് വേണ്ടി അവര്‍ ഗൂഢാലോചനകള്‍ നടത്തി. അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യങ്ങളെ പരസ്പരം തല്ലിക്കുകയും ചെയ്തു. അതെ, അവരുടെ കച്ചവടത്തിന് വേണ്ടി മാത്രമാണ് ലക്ഷക്കണക്കിന് ജീവനുകള്‍ പാഴാക്കുകയും നിരവധി രാഷ്ട്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇന്നും ഇതുപോലുള്ള കച്ചവടങ്ങളെ ആഗ്രഹിക്കുന്നവരാണ് പ്രധാന പ്രശ്നക്കാര്‍. ഞങ്ങളുടെ പണം കൂടണം, ഞങ്ങളുടെ പേര് ഉയരണം, ഞങ്ങളുടെ ആളുകള്‍ വളരണം എന്ന സ്വാര്‍ത്ഥ ചിന്താഗതികളാണ് കുഴപ്പങ്ങളുടെ അടിസ്ഥാനം. മതം, സംസ്കാരം, ഭാഷ, ദേശം ഇതൊന്നും ഭിന്നതയുടെയും ശത്രുതയുടെയും അടിസ്ഥാനമല്ല. ഒരു സംസ്കാരവും മതവും രാജ്യവുമായി ബന്ധപ്പെട്ടവര്‍ തന്നെ പരസ്പരം കഠിന ശത്രുക്കളെ പോരാടുന്നത് കണ്ടിട്ടില്ലേ? നീണ്ട യുദ്ധങ്ങള്‍  നടത്തിയ കൗരവരും പാണ്ഡവരും ഒരു കുടുംബക്കാര്‍ അല്ലായിരുന്നോ? പരസ്പരം തല്ലുണ്ടാക്കുന്ന അറബികള്‍ ഒരു ഭാഷയും സംസ്കാരവുമായി ബന്ധപ്പെട്ടവരല്ലേ? അഫ്ഗാനിസ്ഥാനില്‍ പഠാണികളും പാക്കിസ്ഥാനില്‍ മുസ്ലിംകളും ഇന്ത്യയില്‍ ഹൈന്ദവരും പരസ്പരം പോരടിക്കുന്നത് മതത്തിന്‍റെ പേരിലല്ല. മനോച്ഛകളുടെയും സ്വാര്‍ത്ഥതയുടെയും പേരിലാണ്. അതെ, സ്വാര്‍ത്ഥത നമ്മുടെ മതമായി മാറിയിരിക്കുന്നു. നമ്മുടെ മനസ്സില്‍ അടിഞ്ഞ് കൂടയിരിക്കുന്ന മാലിന്യങ്ങള്‍ പുറത്തേക്ക് പ്രവഹിക്കുന്നതാണ് കുഴപ്പങ്ങളുടെ കാരണം. 
പ്രവാചകന്മാര്‍ മനസ്സ് നന്നാക്കാന്‍ പരിശ്രമിച്ചവരാണ്. കാരണം പുറത്തെ നാശം അകത്ത് നിന്നും പുറപ്പെടുന്നതാണെന്ന് അവര്‍ മനസ്സിലാക്കി. പുറത്തുള്ള നാശങ്ങള്‍ അകത്തേക്ക് കടന്നുവെന്ന് വിചാരിച്ചാണ് നാം പുറത്തെ നന്നാക്കാന്‍ ഇന്ന് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഹൃദയത്തിന്‍റെ രോഗം ശരീരം മുഴുവനും പ്രതിഫലിക്കുന്നതുപോലെ മനസ്സിലെയും മസ്തിഷ്കത്തിലെയും ഉദ്ദേശ ലക്ഷ്യങ്ങളുടെയും ചിന്താ വിചാരങ്ങളുടെയും നാശം സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുന്നത്. മുമ്പ് ഒരിക്കല്‍ ഒരു രാജാവ് കൂട്ടുകാരോടൊപ്പം വേട്ടയ്ക്ക് പോയി. കാട്ടില്‍ വെച്ച് കൂട്ടം തെറ്റിയ അദ്ദേഹം അലഞ്ഞ് നടന്നു. രാത്രി ഒരു വൃദ്ധയുടെ കൂരയില്‍ അദ്ദേഹം അഭയം തേടി. വൃദ്ധ ആടിനെ കറക്കാന്‍ പരിശ്രമിച്ചെങ്കിലും പാല് അല്‍പ്പം മാത്രമേ കിട്ടിയുള്ളൂ. വൃദ്ധ പാല് കറക്കുന്നത് കണ്ടപ്പോള്‍ ഇവരുടെയും കൂടി നികുതി നാളെ മുതല്‍ പിരിക്കണമെന്ന് രാജാവ് ചിന്തിക്കാന്‍ തുടങ്ങി. തദവസരം രാജാവിനെയും അയാളുടെയും ചിന്തയും തിരിച്ചറിയാത്ത വൃദ്ധ സങ്കടത്തോടെ പറഞ്ഞു: ഇന്ന് പാല് വളരെ കുറച്ച് മാത്രമേ കിട്ടിയുള്ളൂ. രാജാവിന്‍റെ ഉദ്ദേശ ലക്ഷ്യത്തില്‍ എന്തോ കുഴപ്പം ഉണ്ടായെന്ന് തോന്നുന്നു. 
മനുഷ്യന്‍ ഈ ലോകത്തെ രാജാവാണ്. മനുഷ്യന്‍റെ ഉദ്ദേശം മോശമാവുകയും മനസ്സ് നാശമാവുകയും ചെയ്തപ്പോള്‍ പരിസരം മുഴുവന്‍ നാശനഷ്ടങ്ങള്‍ പെരുകി. പ്രവാചകന്മാരുടെ വീക്ഷണം വളരെ ആഴം നിറഞ്ഞതാണ്. പ്രവാചകന്മാര്‍ പറയുന്നു: മനസ്സിലെ പാപക്കറകള്‍ കഴുകിക്കളയുക, ഹൃദയത്തെ നന്നാക്കുക! മനസ്സ് നാശമായതിന്‍റെ പേരിലാണ് ഇന്നത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും ഫലിക്കാത്തത്. ഭരണകൂടം ഫുഡ് കട്രോള്‍ പ്രഖ്യാപിച്ചപ്പോള്‍ കമ്പോളങ്ങളില്‍ മോഷണം ആരംഭിച്ചു. പ്രൈസ് കട്രോള്‍ നടത്തിയപ്പോള്‍ കമ്പോളങ്ങളില്‍ സാധനങ്ങള്‍ തന്നെ ഇല്ലാതായി. ജനങ്ങള്‍ അവശ്യ വസ്തുക്കള്‍ കിട്ടാതെ വലഞ്ഞു. അതെ, മനുഷ്യന്‍റെ പാപപങ്കിലമായ മനസ്സ് ശരിയാകുന്നതുവരെ ഒന്നും നന്നാകുന്നതല്ല. മനുഷ്യന്‍റെ അകത്ത് നിന്നുമാണ് നാശം തുടങ്ങുന്നത് എന്ന കാര്യം കമ്മ്യൂണിസം അവഗണിച്ചു. അവര്‍ മനസ്സ് നന്നാക്കാന്‍ അല്‍പ്പം പോലും ശ്രദ്ധിച്ചില്ല. തൊഴിലാളികള്‍ ദാരിദ്ര്യത്തില്‍ കിടന്ന് പിടയ്ക്കുന്നു. നേതാക്കള്‍ ജനങ്ങളുടെ രക്തത്തിലും വിയര്‍പ്പിലും ആറാടുന്നു. മനുഷ്യരുടെ മൃതദേഹങ്ങളില്‍ വലിയ മാളികകള്‍ പണിയുന്നു. ഇതിലൂടെ സര്‍വ്വ സ്ഥലങ്ങളിലും തോന്നിയവാസങ്ങള്‍ പ്രചരിച്ചു. 
മനസ്സ് നന്നാക്കാതെ നിയമങ്ങള്‍ നന്നാക്കിയത് കൊണ്ട് യാതൊരു ഫലവുമില്ല. അമേരിക്കയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ നിരോധിച്ചുകൊണ്ട് നിയമം പാസ്സാക്കപ്പെട്ടു. ലഹരിക്കെതിരില്‍ യുദ്ധ പ്രഖ്യാപനം നടത്തി. കോടിക്കണക്കിന് രൂപ ചിലവഴിച്ച് അതിഭയങ്കര പ്രചാരണങ്ങള്‍ നടത്തി. മദ്യശാലകള്‍ പൂട്ടാന്‍ വലിയ പരിശ്രമങ്ങള്‍ നടത്തപ്പെട്ടു. ലഹരിക്കെതിരില്‍ നിരവധി രചനകള്‍ തയ്യാറാക്കി. അവയുടെ പരസ്യങ്ങള്‍ മാത്രം ചേര്‍ത്ത് വെച്ചാല്‍ കിലോമീറ്ററുകള്‍ നീളമുണ്ടാകും. പക്ഷേ, പരിശ്രമത്തിന് അനുസരിച്ച് അമേരിക്കന്‍ ജനതയ്ക്ക് ലഹരിയില്‍ വാശി കൂടി. മദ്യപാനം പഴയതിനേക്കാളും കൂടുതലായി. അവസാനം ഭരണകൂടം പരാജയം സമ്മതിച്ച് നിയമം പിന്‍വലിച്ചു. ബഹ്യമായ പരിശ്രമങ്ങളും ബുദ്ധിയെ നേരെ ആക്കാനുള്ള അധ്വാനങ്ങളും പരാജയപ്പെടുമെന്നും മനസ്സ് നന്നാക്കുക മാത്രമാണ് വിജയത്തിന്‍റെ വഴിയെന്നും ഇത് വ്യക്തമാക്കുന്നു. മനസ്സ് നന്നാക്കാതെ വലിയ അധ്വാനങ്ങള്‍ നടത്തിയിട്ടും അമേരിക്കന്‍ ജനത തോന്നിയ വാസത്തില്‍ നിന്നും പിന്മാറാന്‍ അല്‍പ്പവും തയ്യാറായില്ല. 
അതിമഹത്തായ ഒരു പാരമ്പര്യം വഹിക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യം. എന്നാല്‍ ഇന്ന് ഇവിടെ വലിയ നാശങ്ങളും നഷ്ടങ്ങളും സംജാതമായിരിക്കുകയാണ്. രാജ്യത്തിന്‍റെ സ്വഭാവ മേഖല പരിപൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു. മനുഷ്യത്വ രഹിതമായ വാര്‍ത്തകള്‍ പെരുകുകയാണ്. എന്നാല്‍ മനുഷ്യ മനസ്സുകളെ നന്നാക്കി ഇതിനെ തിരുത്താനുള്ള ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ക്ക് പകരം മനസ്സുകളെയും മസ്തിഷ്കങ്ങളെയും കൂടുതല്‍ നാശമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ദു:ഖത്തോടെ ഉണര്‍ത്തുകയാണ്. പുത്തന്‍ തലമുറയില്‍ ലജ്ജയില്ലായ്മ വളര്‍ന്നുകൊണ്ടിരിക്കുന്നു. സിനിമയുടെ പേരില്‍ മഹാപാപങ്ങളും ക്രൂരമായ അക്രമങ്ങളും പരിശീലിക്കപ്പെടുന്നു. കണ്ണുകളിലൂടെയും കാതുകളിലൂടെയും പാപങ്ങള്‍ മനസ്സിലേക്ക് ഒഴിക്കപ്പെടുകയാണ്. വാര്‍ത്താ മാധ്യമങ്ങള്‍ പരസ്യമായി പാപങ്ങളെ പ്രബോധനം ചെയ്യുന്നു. വളരെ വ്യക്തമായി പറയട്ടെ പടച്ചവന്‍റെ വലിയ അനുഗ്രഹത്താല്‍ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ നമ്മുടെ മനസ്സും സ്വഭാവവും നന്നാക്കിയില്ലെങ്കില്‍ ഈ സ്വാതന്ത്ര്യം കൊണ്ട് ഒരു ഗുണവുമില്ലെന്നും സ്വാതന്ത്ര്യം തന്നെ അപകടത്തിലാകുമെന്നും മനസ്സിലാക്കുക. 
യൂറോപ്പില്‍ ആയിരക്കണക്കിന് കുഴപ്പങ്ങളുണ്ട്. എന്നിട്ടും യൂറോപ്പ് നിലനിന്ന് പോകുന്നത് എന്തുകൊണ്ടാണെന്ന് നാം പഠിക്കേണ്ടതാണ്. അതെ, പാശ്ചാത്യ ജീവിതത്തില്‍ ധാരാളം അക്രമങ്ങളും സ്വഭാവ ദൂഷ്യങ്ങളും കാണപ്പെടുന്നെങ്കിലും അവര്‍ ചെറിയ കാര്യങ്ങളില്‍ പോലും നിയമങ്ങള്‍ പാലിക്കുന്നവരും സംസ്കാരം നിലനിര്‍ത്തുന്നവരുമാണ്. തരംതാണ വഞ്ചനകളൊന്നും അവരില്‍ ഇല്ല. എല്ലാവരും പൗരത്വബോധമുള്ളവരാണ്. പട്ടണത്തിലും ഗ്രാമത്തിലും അവരുടെ ജീവിതം നിയമ മര്യാദകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ളതാണ്. എന്‍റെ ഒരു സുഹൃത്ത് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ കുറച്ച് വൈജ്ഞാനിക ജോലികളില്‍ ബന്ധപ്പെട്ട് കഴിയുകയായിരുന്നു. ലൈബ്രറിയോട് ചേര്‍ന്ന് ഒരു റസ്റ്റോറന്‍റ് ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നു:  ക്ഷീണം വരുമ്പോള്‍ അവിടെപ്പോയി മത്സ്യത്തിന്‍റെ കബാബ് കഴിക്കുമായിരുന്നു. ദിവസവും ഇപ്രകാരം ചെയ്തിരുന്നു. ഒരു ദിവസം ആഹാരം കഴിച്ച് പൈസ കൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ ക്യാഷറിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞു: താങ്കള്‍ ദിവസവും രണ്ട് പൈസ ഇവിടെ അധികമായി നല്‍കിയിരുന്നു. ഞങ്ങളുടെ കണക്കില്‍ അത് കൂടുന്നത് കണ്ട് ഞങ്ങള്‍ ആളെ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. നിങ്ങളുടെ കുറേ പൈസ ഇപ്രകാരം ഞങ്ങളുടെ കൈയ്യില്‍ വന്നിട്ടുണ്ട്. അത് ഞങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണ്! 
എന്നാല്‍ ഇവിടെ ഒരു കാര്യം മനസ്സിലാക്കുക: യൂറോപ്പ്യന്‍ ജനതയുടെ ഈ സല്‍സ്വഭാവം അവരുടെ സാമ്പത്തിക അവസ്ഥ നന്നാകണം എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. സാമ്പത്തിക അവസ്ഥ നന്നാകാന്‍ സാമ്പത്തിക വിശുദ്ധി അത്യാവശ്യമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. ഇതിന്‍റെ പിന്നില്‍ മത ബോധമോ പടച്ചവനുമായിട്ടുള്ള ബന്ധമോ അല്‍പ്പം പോലും ഇല്ല. കാരണം അവിടെ ചര്‍ച്ച് പരാജയപ്പെട്ടിരിക്കുന്നു. വിശ്വാസ മൂല്യങ്ങള്‍ അവര്‍ക്ക് നഷ്ടമായി. ഭൗതിക താല്‍പ്പര്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട്  സാമ്പത്തിക കാര്യങ്ങള്‍ക്ക് ഇത്തരം സ്വഭാവം നിര്‍ബന്ധമാണെന്ന് അവര്‍ സ്വയം തീരുമാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 
അതുകൊണ്ട് തന്നെ യൂറോപ്പിന്‍റെ സ്വഭാവ മേഖലയില്‍ സന്തുലിതത്വമില്ല. മധുരമിടാതെ ചായ കുടിക്കുകയും ലഡുവും ജിലേബിയും വാരിവാരിക്കഴിക്കുകയും ചെയ്യുന്ന ഷുഗര്‍ രോഗികളുടേത് പോലെയാണ് അവരുടെ അവസ്ഥ. സാമ്പത്തിക മേന്മയ്ക്കുവേണ്ടി ചെറിയ കാര്യങ്ങളില്‍ പോലും വലിയ സത്യസന്ധത അവര്‍ പുലര്‍ത്തുന്നു. എന്നാല്‍ വര്‍ഗ്ഗീയതയും വംശീതയും അവരുടെ മുന്നില്‍ വരുമ്പോള്‍ ഈ വിശ്വസ്തതയും സത്യസന്ധതയും അവര്‍ അവഗണിക്കുന്നു. വ്യക്തി ജീവിതത്തില്‍ അവര്‍ വളരെ കൃത്യനിഷ്ടയുള്ളവരാണ്. 9 മണി 12 മിനിറ്റ് വരാന്‍ അവര്‍ വാഗ്ദാനം ചെയ്താല്‍ കൃത്യസമയത്ത് തന്നെ അവര്‍ വന്നിരിക്കും. എന്നാല്‍ സാമുദായിക വിഷയത്തില്‍ മറ്റുസമുദായങ്ങളെ വഞ്ചിക്കുകയും അവരെക്കുറിച്ച് അപരാധങ്ങള്‍ പറയുകയും ചെയ്യാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. അറബികളോട് അവര്‍ കാട്ടിക്കൊണ്ടിരിക്കാന്‍ അക്രമങ്ങള്‍ പരസ്യമായ രഹസ്യമാണ്. ഇന്ത്യയിലും അവരുടെ ഈ സ്വഭാവം നാം നന്നായി അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. അതെ, അവരുടെ സല്‍സ്വഭാവങ്ങള്‍ പടച്ചവനോടുള്ള വിശ്വാസത്തിന്‍റെയോ പരലോക വിചാരണയെക്കുറിച്ചുള്ള ഭയത്തിന്‍റെ പേരിലല്ല. കച്ചവട കാര്യങ്ങള്‍ നന്നായി നീങ്ങുകയും ലാഭം കൂടുതല്‍ കരസ്ഥമാക്കുകയും ചെയ്യണം എന്ന ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ട് അവര്‍ ഉപഭോക്താക്കളോട് സല്‍സ്വഭാവം പുലര്‍ത്താനും വാഗ്ദാനങ്ങള്‍ പാലിക്കാനും ഉറച്ച തീരുമാനം എടുത്തിരിക്കുന്നു. എന്നാല്‍ സാമുദായിക കാര്യങ്ങള്‍ വരുമ്പോള്‍ ഏത് ദുസ്വഭാവത്തിനും അക്രമത്തിനും അവര്‍ക്ക് യാതൊരു മടിയുമില്ല. 
എന്നാല്‍ പ്രവാചകന്മാര്‍ പഠിപ്പിച്ച സല്‍സ്വഭാവം സര്‍വ്വസന്ദര്‍ഭങ്ങളിലും മുഴുവന്‍ ആളുകളോടും നിരന്തരമായി നിലനില്‍ക്കുന്നതും സര്‍വ്വവിധ ഭൗതിക താല്‍പ്പര്യങ്ങളില്‍ നിന്നും പരിശുദ്ധവുമാണ്. ഉപകാരം, ഉപദ്രവം എന്തുണ്ടായാലും, ജീവന്‍ അപടകത്തില്‍ പെട്ടാലും സല്‍സ്വഭാവവും മനുഷ്യത്വവും ഉപേക്ഷിക്കരുതെന്ന് പ്രവാചകന്മാര്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഉമര്‍ രണ്ടാമന്‍ എന്ന പേരില്‍ അറിയപ്പെട്ട ഉമറുബ്നു അബ്ദില്‍ അസീസിന്‍റെ കാലത്ത് അദ്ദേഹം ലോകത്തെ ഏറ്റവും നാഗരികമായ പ്രദേശത്തിന്‍റെ ഭരണാധികാരി ആയിരുന്നു. ഒരു രാത്രി അദ്ദേഹം ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഗവര്‍മെന്‍റ് വക വിളക്ക് കത്തിച്ച് വെച്ചിരിക്കുകയായിരുന്നു. അതിനിടയില്‍ ഒരു കൂട്ടുകാരന്‍ വന്നു. സലാം പറഞ്ഞ് സംസാരിക്കാന്‍ ഇരുന്നു. ഉമറുബ്നു അബ്ദില്‍ അസീസ് സലാം മടക്കുന്നതിന് മുമ്പ് പ്രസ്തുത വിളക്ക് അണക്കുകയും നിസ്സാരമായ ഒരു മെഴുകുതിരി കത്തിച്ച് വെക്കുകയും ചെയ്തു. ആഗതന്‍ കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: വലിയ വിളക്ക് പൊതുജനങ്ങളുടെ സമ്പത്താണ്. ഞാന്‍ അവര്‍ക്കുവേണ്ടി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. താങ്കള്‍ വന്ന് നമ്മുടെ കാര്യം പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അത് അണയ്ക്കുകയും ഇത് കത്തിക്കുകയും ചെയ്തു. കാരണം അത് കത്തിച്ച് കൊണ്ട് എന്‍റെ കാര്യങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നാളെ പടച്ചവനോട് എനിക്ക് മറുപടിയൊന്നും കാണില്ല! രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് (റ) അന്നത്തെ സൂപ്പര്‍ പൗവറുകളായ റോമന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ പരാജയപ്പെടുത്തിയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്‍റെ കാലത്ത് ക്ഷാമം ഉണ്ടായി. തദവസരം വില കൂടിയ ആഹാരങ്ങളൊന്നും താന്‍ കഴിക്കുകയില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. കുറഞ്ഞ ആഹാരവും താഴ്ന്ന എണ്ണയും കഴിച്ച് അദ്ദേഹത്തിന്‍റെ ചുവന്ന് വെളുത്ത നിറം പോലും മാറിപ്പോയി. ഇത്തരം സൂക്ഷ്മതയും ത്യാഗവും ആധുനിക നാഗരികതകളില്‍ എവിടെയും കാണുകയില്ല. ഇത്തരം സ്വഭാവ മൂല്യങ്ങളും ആത്മീയ ഔന്നിത്യങ്ങളും അവരുടെ ചിന്തയില്‍ പോലും ഉദിച്ച് കാണില്ല. എല്ലാവരും വയറ് നിറച്ച് കഴിക്കണം, എല്ലാവര്‍ക്കും പാര്‍പ്പിട സൗകര്യം ഉണ്ടാകണം, എല്ലാവരുടെയും ആഗ്രഹങ്ങളെ പരിഗണിക്കണം എന്നത് മാത്രമാണ് ആധുനിക നാഗരിക മേഖലകളുടെ ഏറ്റവും വലിയ ആഗ്രഹങ്ങള്‍.
ഞങ്ങള്‍ വളരെ ആത്മാര്‍ത്ഥതയോടെയും വ്യക്തമായും പറയട്ടെ: ഞങ്ങളുടെ ലക്ഷ്യം മുകളില്‍ വിവരിച്ച പടച്ചവന്‍റെ മാര്‍ഗ്ഗത്തിലേക്ക് നാം എല്ലാവരെയും പരസ്പരം പ്രേരിപ്പിക്കലാണ്. പടച്ചവനില്‍ വിശ്വസിച്ചുകൊണ്ട് മാനവിക ഗുണങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതാണ് ഞങ്ങളുടെ സന്ദേശം. ഇത് രാജ്യത്തോടുള്ള ഏറ്റവും വലിയ  സ്നേഹവും നിഷ്കളങ്ക സ്നേഹവുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും രാജ്യത്തിന് പുരോഗമന പരമായ ധാരാളം പദ്ധതികളും സ്ഥാപനങ്ങളും ആവശ്യമാണ്. അതൊന്നിനെയും ഞങ്ങള്‍ നിന്ദിക്കുന്നില്ല. കുറഞ്ഞ ചിലവില്‍ ഉത്തമം വിദ്യാഭ്യാസവും ചികിത്സകളും നല്‍കുന്ന പാഠശാലകളും ശുശ്രുഷ കേന്ദ്രങ്ങളും രാജ്യത്തിന്‍റെ വലിയ ആവശ്യങ്ങളാണ്. സത്യസന്ധമായ നീതിപീഠങ്ങളും ഉത്തമ വാര്‍ത്താ മാധ്യമങ്ങളും ശക്തമായ പ്രതിരോധ സൈന്യവും ഇതുപോലുള്ള കാര്യങ്ങളും രാജ്യത്തിന് ഒരിക്കലും ഒഴിച്ച് കൂടാന്‍ പറ്റാത്ത കാര്യങ്ങളാണ്. പക്ഷേ, അക്രമവും അന്ധതയും മറ്റുള്ളവരുടെ വയറ് കീറി സ്വന്തം വയറ് നിറയ്ക്കാനുള്ള ആര്‍ത്തിയും ഈ രാജ്യത്ത് പകര്‍ച്ചവ്യാധി പോലെ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇത് നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ രാജ്യത്തിന്‍റെ അന്തസ്സും അഭിമാനവും പോകട്ടെ സ്വാതന്ത്ര്യം പോലും അര്‍ത്ഥമില്ലാത്തതായി തീരുന്നതാണ്. മേല്‍പ്പറയപ്പെട്ട സ്ഥാപനങ്ങളും സജ്ജീകരണങ്ങളും എല്ലാം രാജ്യത്തിന് ആവശ്യമാണ്. ഞങ്ങളും അതുമായി ബന്ധപ്പെട്ട എളിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണ്. പക്ഷേ, അതിനേക്കാളെല്ലാം രാജ്യത്തിന് ഏറ്റവും കൂടുതല്‍ ആവശ്യവും പ്രയോജനപ്രദവും മാനവികതയാണ്. മനുഷ്യത്വം ഉണ്ടെങ്കില്‍ മാത്രമേ മറ്റ് കാര്യങ്ങള്‍ കൊണ്ടും ഗുണമുണ്ടാവുകയുള്ളൂ. ഈ ഒരു യാഥാര്‍ത്ഥ്യം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ വീടുകളില്‍ നിന്നും നിങ്ങളുടെ അരികിലേക്ക് വന്നിരിക്കുന്നത്. 
ഞങ്ങള്‍ വളരെ സ്പഷ്ടമായി ഒരു കാര്യം ഉറക്കെ പ്രഖ്യാപിക്കട്ടെ; ഞങ്ങള്‍ മുസ്ലിംകള്‍ ഈ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ വന്നവരല്ല. സമ്പന്നത നിറഞ്ഞ് നിന്നിരുന്ന നാടുകള്‍ വിട്ട് ഞങ്ങളിവിടെ വന്നത് ഇവിടുത്തെ സമ്പത്തിന്‍റെ ഓഹരിക്കുവേണ്ടിയല്ല. ഒരു സമുന്നത സന്ദേശവും മഹത്തായ സേവനവുമായി  വന്നവരാണ് ഞങ്ങള്‍. പടച്ചവന്‍റെ അടിമകളെ പടച്ചവന്‍റെ യഥാര്‍ത്ഥ അടിമകളാക്കാനാണ് ഞങ്ങള്‍ വന്നത്. സത്യത്തിന്‍റെയും സത്സ്വഭാവത്തിന്‍റെയും സന്ദേശവും കൊണ്ടാണ് ഞങ്ങളുടെ മുന്‍ഗാമികള്‍ ഇവിടെ വന്നത്. അവര്‍ ഈ രാജ്യത്തിന് പലതും കൊടുത്തിട്ടേയുള്ളൂ. ഒന്നും എടുത്തിട്ടില്ല. ഇവിടെ താമസിക്കാന്‍ വന്നവരാണവര്‍. ഇവിടെനിന്നും പോകാന്‍ വന്നവരല്ല. മനുഷ്യരെ അല്ലാഹുവിന്‍റെ യഥാര്‍ത്ഥ അടിമകളാക്കാനും മനുഷ്യനെ ആത്മാര്‍ത്ഥമായി സ്നേഹിക്കാനും പ്രസ്തുത സ്നേഹം പരത്താനും പ്രപഞ്ചമഖിലത്തെയും സൃഷ്ടിച്ച് രക്ഷിച്ച് പരിപാലിച്ച് കൊണ്ടിരിക്കുന്ന ഏകനായ അല്ലാഹുവിലേക്ക് ക്ഷണിക്കാനുമാണ് അവരിവിടെ വന്നത്. ലോകത്തുനിന്നും ഒന്നും വാങ്ങാതെ മുഴുവന്‍ ലോകത്തിനും വേണ്ടി അവര്‍ സേവനം ചെയ്തു. സത്യത്തിന്‍റെ പവിഴമുത്തുകള്‍ കൊണ്ട് മാനവകുലത്തിന്‍റെ അക്ഷയപാത്രം നിറച്ച അവര്‍ സ്വന്തം കൈകള്‍ കാലിയാക്കി. സ്വന്തം മക്കളെക്കുറിച്ച് ചിന്തിക്കാതെ കുടുംബ ഭാഗത്തുനിന്നും കണ്ണുകള്‍ അടര്‍ത്തി ഉദരങ്ങളില്‍ കല്ലുകള്‍ വെച്ചുകെട്ടി മാനവരെ സേവിച്ചു. സുഖ-സുഷുപ്തികള്‍ കൊടുത്ത് ദുഃഖ-ദുരിതങ്ങള്‍ ഏറ്റുവാങ്ങി. കിട്ടിയതെല്ലാം പട്ടിണിപ്പാവങ്ങള്‍ക്ക് വീതിച്ചു. സേവകര്‍ക്കും ജോലിക്കാര്‍ക്കും കൈനിറയെകൊടുത്ത അവര്‍ സ്വന്തം മക്കളെ ത്യാഗം പരിശീലിപ്പിച്ചു. ഒരിക്കല്‍ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം പായയില്‍ കിടക്കുകയായിരുന്നു. ശരീരത്തില്‍ പാടുകള്‍ പതിഞ്ഞിരുന്നു. ഉമര്‍ (റ) ഇതുകണ്ടപ്പോള്‍ പറഞ്ഞു; ഹാ കഷ്ടം അല്ലാഹുവിന്‍റെ ദൂതരായ അങ്ങ് ഈ ദുരിതത്തിലും മാനവരക്തം ഊറ്റിക്കുടിക്കുന്ന അക്രമികള്‍ മാര്‍ദ്ദവമായ വിരിപ്പുകളിലുമാണോ കിടക്കുന്നത് ! തിരുമേനി (സ്വ) അരുളി; "ഉമര്‍, യഥാര്‍ത്ഥ ജീവിതം പരലോകത്തിലെ ജീവിതമാണ്! 
മുസ്ലിംകളോട് അല്പം കടുത്ത വാക്ക് പറയുകയാണ്. ഉപരിസൂചിത കാര്യങ്ങളെല്ലാം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന നാം നമ്മുടെ യഥാര്‍ത്ഥ വഴിയായ മാനവിക സല്‍സ്വഭാവങ്ങളെ ഉപേക്ഷിച്ച്  മൃഗങ്ങളുടെ മേഖലകളിലേക്ക് താഴ്ന്നിരിക്കുന്നു. നമ്മുടെ കര്‍മ്മരീതികളും സ്വഭാവ സമ്പര്‍ക്കങ്ങളും ഇസ്ലാമിന്‍റെ പേര് ദുഷി പ്പിക്കുന്നു. നാം ലോകത്തിന് ജീവിച്ച് കാണിച്ചുകൊടുക്കുന്ന ഇസ്ലാമിന്‍റെ ചിത്രം അങ്ങേയറ്റം വികലമാണ്. നമ്മുടെ ജീവിത രീതിയില്‍ എന്ത് ആകര്‍ഷണീയതയാണ് ഇന്നുളളത്. ഒരിക്കല്‍ നാം ഒരു വഴിയിലൂടെ കടന്നുപോയാല്‍ വസന്തം പരിമളം പരത്തുന്നതുപോലെ വഴിയാകെ സുഗന്ധം വിതറിയിരുന്നു. ഞങ്ങളുടെ നാട്ടില്‍ എല്ലാമുണ്ടെങ്കിലും ജനജീവിതം ശരിയാക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും മുസ്ലിംകളില്ല എന്ന് പരിഭവം ഉയര്‍ന്നിരുന്നു. വിദഗ്ധരായ വൈദ്യന്‍മാരെയും നിര്‍മ്മാതാക്കളെയും ഏതെങ്കിലും നാട്ടില്‍നിന്നും പുറത്താക്കിയതായി ഇന്നുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. പശ്ചിപഞ്ചാബില്‍ കൊല്ലന്‍മാരെ ആവശ്യമായി വന്നപ്പോള്‍ തെരഞ്ഞുപിടിച്ച് അവരെ അവിടെ താമസിപ്പിച്ചു. നാം നമ്മുടെ സ്വഭാവ രീതികളുടെ ഗൗരവം ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ നമ്മെ ഈ രാജ്യത്തിന്‍റെ നിധികളായി സൂക്ഷിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ നിര്‍ബന്ധിതരാകും. പാലില്‍ വെള്ളമൊഴിക്കാത്ത പാല്‍ക്കാരനെയും തുന്നാനുള്ള തുണി മോഷ്ടിക്കാത്ത തയ്യല്‍ക്കാരനെയും ദിവസം മുഴുവന്‍ കൃത്യമായി തൊഴിലെടുക്കുന്ന തൊഴിലാളിയെയും കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെയും വിട്ടുപിരിയാന്‍ ഈ രാജ്യം ആഗ്രഹിക്കുമോ. 
പ്രിയപ്പെട്ട രാജ്യ നിവാസികളെ നാമെല്ലാവരും ഒരു നാട്ടുകാരും ഒരു കപ്പലിലെ യാത്രക്കാരുമാണ്. ഞങ്ങള്‍ക്ക് നിങ്ങളോട് ഹൃദയംഗമായ സ്നേഹമുണ്ട്. നാം മുഴുവന്‍ പേരുടെയും ഭാവി പരസ്പരം ബന്ധപ്പെട്ടതാണ്. നിങ്ങളുടെ സുഖം ഞങ്ങളുടെ സുഖവും ദു:ഖം ഞങ്ങളുടെ ദു:ഖവുമാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) ഏതെങ്കിലും പ്രത്യേക രാജ്യത്തെ മാത്രം അനുഗ്രഹിക്കാന്‍ വന്നവരല്ല. സര്‍വ്വലോകങ്ങള്‍ക്കും കാരുണ്യമായി നിയോഗിക്കപ്പെട്ട അന്ത്യപ്രവാചകന്‍ പ്രസ്താവിച്ചു: പടച്ചവന്‍ നിങ്ങള്‍ക്കിടയിലുള്ള വംശീയ അഹങ്കാരങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. ഞാനും അതിനെ എന്‍റെ കാലുകള്‍ കൊണ്ട് ചവിട്ടി മെതിക്കുകയാണ്. ഒരു അറബിയ്ക്കും അനറബിയേക്കാളോ അനറബിയ്ക്ക് അറബിയെക്കാളോ ഒരു മഹത്വവുമില്ല. ഭയഭക്തി മാത്രമാണ് മഹത്വങ്ങളുടെ അടിസ്ഥാനം. എല്ലാവരും ആദം സന്തതികളാണ്. ആദം മണ്ണില്‍ നിന്നാണ് പടയ്ക്കപ്പെട്ടത്!
നാമെല്ലാവരും ഈ മഹാരാജ്യമാകുന്ന കപ്പലിലെ യാത്രികരാണ്. കുറച്ച് ആളുകള്‍ മുകളിലെ തട്ടിലും മറ്റുള്ളവര്‍ താഴ്ത്തട്ടിലുമായി എന്ന് മാത്രം. ഇവിടെ താഴ്ത്തട്ടിലുള്ള ആരെങ്കിലും കപ്പലില്‍ ത്വാരം ഉണ്ടാക്കിയാല്‍ അവരും എല്ലാവരും മുങ്ങിമരിക്കുന്നതാണ്. എന്നാല്‍ ആരെങ്കിലും കൈ പിടിച്ച് തടഞ്ഞാല്‍ അവരും മറ്റുള്ളവരും രക്ഷപ്പെടും! ഇന്ന് നമ്മുടെ രാജ്യത്ത് നമ്മുടെ തന്നെ ചില സഹോദരങ്ങള്‍ ഈ കപ്പലില്‍ ത്വാരം ഇട്ട് കൊണ്ടിരിക്കുകയാണ്. ഇതിനെ തിരുത്താനും തടയാനും നാം ചിന്തിക്കുകയും മുന്നിട്ട് ഇറങ്ങുകയും ചെയ്തില്ലെങ്കില്‍ എല്ലാവരും സമുദ്രത്തില്‍ മുങ്ങിമരിക്കുന്നതാണ്. സമുദ്രം ഏതെങ്കിലും സംസ്കാരത്തിനും സമുദായത്തിനും പ്രത്യേക പരിഗണനയൊന്നും നല്‍കുന്നതല്ല. 
പടച്ചവന്‍ നമുക്ക് വിവരവും വിവേകവും നല്‍കട്ടെ. നമ്മുടെ മനസ്സുകളെ പ്രകാശിപ്പിക്കട്ടെ. മാനവ ദു:ഖം നമുക്ക് നല്‍കട്ടെ. നമ്മുടെ പ്രിയങ്കരമായ ഈ രാജ്യത്തോട് നമുക്ക് വലിയൊരു കടമയുണ്ട്. ഈ രാജ്യം നമ്മുടെ മുന്‍ഗാമികള്‍ ചോരയും നീരും ഒഴിക്കി നിര്‍മ്മിച്ചതാണ്. നാം പ്രവാചകന്മാരുടെ പാത സ്വീകരിക്കുക. ഈ രാജ്യത്തെ മാതൃകാപരമായ രാജ്യമായി ഉയര്‍ത്താന്‍ പരിശ്രമിക്കുക. അടിയുറച്ച വിശ്വാസം, സമുന്നത സ്വഭാവം, മാനവ ഗുണകാംഷ എന്നീ ഗുണങ്ങള്‍ ഇവിടെ പരക്കട്ടെ. ഇതിന് ശക്തമായ ഒരു  ചുവട് വെയ്പ്പ് അത്യാവശ്യമാണ്. ആരെയും കാത്ത് നില്‍ക്കാതെ നാം മന:ക്കരുത്തോടെ കാലെടുത്ത് വെക്കുക. എന്‍റെ വേദനകള്‍ നിങ്ങളോട് വിളിച്ച് പറഞ്ഞപ്പോള്‍ എന്‍റെ മനസ്സിന് അല്‍പ്പം ആശ്വാസം ലഭിച്ചതായി എനിയ്ക്ക് മനസ്സിലാകുന്നു. നിങ്ങളും ഈ വികാരങ്ങള്‍ അല്‍പ്പമെങ്കിലും ഏറ്റടുക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. കാരണം ഇത് ഒരാളെക്കൊണ്ടോ ചെറിയ ഒരു വിഭാഗത്തെക്കൊണ്ടോ നടക്കുന്ന കാര്യമല്ല. ആകയാല്‍ നാമെല്ലാവരും ഈ വിഷയത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും പ്രചരിപ്പിക്കാനും തീരുമാനം എടുക്കുക. 

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...