Saturday, May 22, 2021

മര്‍ഹൂം ഹസ്രത്ത് മൗലാനാ ഖാരി സയ്യിദ് ഉസ്മാന്‍ മന്‍സൂര്‍പൂരി.


  മര്‍ഹൂം ഹസ്രത്ത് മൗലാനാ ഖാരി സയ്യിദ് ഉസ്മാന്‍ മന്‍സൂര്‍പൂരി. 

അനുസ്മരണം: 

മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 

(ദാറുല്‍ ഉലൂം ഓച്ചിറ). 

അസ്ഹറുല്‍ ഹിന്ദ് ദാറുല്‍ ഉലൂം ദേവ്ബന്ദിന് മഹാനായ ശൈഖുല്‍ ഹദീസ് അല്ലാമാ സഈദ് അഹ് മദ് പാലന്‍പൂരി (റഹ്) യുടെ വിയോഗത്തിലൂടെ കഴിഞ്ഞ വര്‍ഷം വലിയ നഷ്ടം സംഭവിച്ചപ്പോള്‍ ഈ വര്‍ഷം സമുന്നതരായ മൂന്ന് മഹത്തുക്കളുടെ വിയോഗത്തിലൂടെ നഷ്ടത്തിന് ആഴവും പരപ്പും കൂടിയിരിക്കുകയാണ്. ദാറുല്‍ ദേവ്ബന്ദിന്‍റെ സന്ദേശങ്ങള്‍ അറബിയിലൂടെ ലോകം മുഴുവനും പ്രചരിപ്പിച്ച മൗലാനാ നൂര്‍ ആലം ഖലീല്‍ അമീനി (റഹ്), സമുന്നതനായ പണ്ഡിതനും തൂലികാകാരനുമായ മൗലാനാ ഹബീബുര്‍റഹ് മാന്‍ അഅ്സമി (റഹ്) ഇരുവരും ഈ റമദാന്‍ മാസത്തില്‍ റഹ് മാന്‍റെ റഹ് മത്തിലേക്ക് യാത്രയായി. ഇതിനിടയില്‍ ദാറുല്‍ ഉലൂമിന്‍റെ കാര്‍ഗുസാര്‍ മുഹ്തമിമും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ നായകനും ഖത്മുന്നുബുവ്വത്തിന്‍റെ പതാകവാഹകനുമായ ഹസ്രത്ത് മൗലാനാ സയ്യിദ് ഉസ്മാന്‍ മന്‍സൂര്‍പൂരി രോഗിയായി. ലോകം മുഴുവനുമുള്ള സ്നേഹിതരും ശിഷ്യരും ദുആയില്‍ മുഴുകി. രോഗം കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം 1442 ശവ്വാല്‍ 8  (2021 മെയ് 21) ജുമുഅ നമസ്കാരത്തിന്‍റെ സമയത്ത് ജീവിതകാലം മുഴുവന്‍ സൂക്ഷ്മതയോടെയും ത്യാഗത്തോടെയും ദീനിന് സേവനം ചെയ്ത മഹാപുരുഷന്‍ സമുന്നതമായ സന്ദേശം പിന്‍ഗാമികള്‍ക്ക് കൈമാറിക്കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞു. 

ഹസ്രത്ത് മൗലാനാ മര്‍ഹൂം ദേവ്ബന്ദിന്‍റെ അടുത്ത് തന്നെയുള്ള മന്‍സൂര്‍പൂര്‍ നിവാസിയാണ്. ഇവിടെ ശീഇസവും അനാചാരങ്ങളും കൊടികുത്തിവാണിരുന്നു. ഹുജ്ജത്തുല്‍ ഇസ്ലാം മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റഹ്) യുടെയും ഇതര മഹത്തുക്കളുടെയും പരിശ്രമം കാരണം ഈ നാട്ടില്‍ വമ്പിച്ച പരിവര്‍ത്തനമുണ്ടായി. പ്രത്യേകിച്ചും നാട്ടിലെ സാദാത്തുക്കളുടെ കുടുംബമായ ഹസ്രത്ത് മൗലാനാ മര്‍ഹൂമിന്‍റെ കുടുംബാംഗങ്ങള്‍ ദാറുല്‍ ഉലൂമിന്‍റെ ഇസ്ലാഹീ പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. പ്രത്യേകിച്ചും മൗലാനാ മര്‍ഹൂമിന്‍റെ പിതാവായ നവാബ് സയ്യിദ് മുഹമ്മദ് ഈസാ ദാറുല്‍ ഉലൂമിനെ പ്രണയിച്ച ഒരു മഹാനായിരുന്നു. ശൈഖുല്‍ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനിയെ ബൈഅത്ത് ചെയ്ത അദ്ദേഹം, മക്കളെയെല്ലാം ദാറുല്‍ ഉലൂമില്‍ പഠിപ്പിക്കുകയും ദേവ്ബന്ദിലേക്ക് താമസം മാറ്റുകയും ചെയ്തു. 

മൗലാനാ മര്‍ഹൂം ദാറുല്‍ ഉലൂമില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബീഹാറിലെ ജാമിഅ ഖാസിമിയ്യയില്‍ സേവനം ചെയ്തു. തുടര്‍ന്ന് അംറൂഹയിലെ ജാമിഅ മസ്ജിദിലുള്ള ജാമിഅ ഇസ്ലാമിയ്യയില്‍ സേവനമനുഷ്ടിച്ചു. 1982-ല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ സേവനം ആരംഭിച്ചു. ഇതിനിടയില്‍ ശൈഖുല്‍ ഇസ്ലാമിന്‍റെ പ്രിയപ്പെട്ട മകളുമായി വിവാഹം നടക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. മക്കളുടെയും ചെറുമക്കളുടെയും തഅ്ലീമിലും തര്‍ബിയത്തിലും വലിയ ശ്രദ്ധയായിരുന്നു. വിനീതന്‍ മൗലാനായുടെ വീട്ടില്‍ പോയപ്പോഴെല്ലാം പരിശുദ്ധ ഖുര്‍ആനിന്‍റെ ശബ്ദം കൊണ്ട് വീട് മുഴുവന്‍ അനുഗ്രഹീതമായതായി അനുഭവപ്പെട്ടിരുന്നു. 

ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ ഹസ്രത്ത് മൗലാനാ വെറുമൊരു ഉസ്താദ് മാത്രമായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ തഅ്ലീം-തര്‍ബിയത്തുകളില്‍ വലിയ ശ്രദ്ധയായിരുന്നു. കുട്ടികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളെ പ്രധാനമായും മൗലാനായാണ് പരിഹരിച്ചിരുന്നത്. കൂട്ടത്തില്‍ ലോക കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദുമായി ബന്ധപ്പെട്ട് വിവിധ പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ജംഇയ്യത്തിന്‍റെ നേതൃത്വത്തിലേക്കുയര്‍ന്ന മൗലാനാ മര്‍ഹൂം നിരവധി സാമൂഹ്യ സേവനങ്ങളും നടത്തുകയുണ്ടായി. ശരീഅത്തിന്‍റെ സംരക്ഷണത്തിനും വര്‍ഗ്ഗീയതയുടെ വിപാടനത്തിനും ശക്തമായ മുന്നേറ്റങ്ങള്‍ നടത്തുകയും ഈ വഴിയില്‍ ജയില്‍വാസം അനുഷ്ടിക്കുകയും ചെയ്യുകയുണ്ടായി. 

ഖാദിയാനീ ഫിത്നയെ കുറിച്ചുള്ള ചിന്ത വളരെ കൂടുതലായിരുന്നു. മൗലാനായുടെ ഈ ചിന്തയുടെ ഫലമായിട്ടാണ് ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ ഖത്മുന്നുബുവ്വത്ത് സംരക്ഷണത്തിന് വേണ്ടി പ്രത്യേക ശാഖ തന്നെ ആരംഭിച്ചത്. ഇതിന്‍റെ ഉദ്ഘാടനം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയെ കൊണ്ട് നിര്‍വ്വഹിക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്തു. 1991-ല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ പഠനത്തിന് വേണ്ടിയെത്തിയ ഞങ്ങള്‍ മൗലാനായെ ആദ്യമായി കണ്ടപ്പോള്‍ തന്നെ കേരളത്തിലെ ഖാദിയാനീ ചലനങ്ങളെ കുറിച്ച് വലിയ ചിന്ത പ്രകടിപ്പിക്കുകയും ഈ വഴിയില്‍ പ്രവര്‍ത്തിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തു. മൗലാനായുടെ പ്രേരണ പ്രകാരം ഖാദിയാനിസവുമായി ബന്ധപ്പെട്ട മൂന്ന് ചെറുരചനകള്‍ ദാറുല്‍ ഉലൂമില്‍ വെച്ച് തന്നെ ഞങ്ങള്‍ തയ്യാറാക്കി. ശേഷം ദാറുല്‍ ഉലൂം ഉപഹാരം എന്ന പേരില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചപ്പോള്‍ മൗലാനാ തന്നെ ആമുഖം എഴുതിത്തരികയും മര്‍ഹൂം മൗലാനാ മര്‍ഗൂബുര്‍റഹ്മാന്‍ ഖാസിമിയുടെ ആശംസ എത്തിച്ച് തരികയും ചെയ്തു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പ്രിയപ്പെട്ട സ്ഥാപനം കായംകുളം ഹസനിയ്യ മദ്റസ കേന്ദ്രമാക്കിക്കൊണ്ട് ഈ പ്രവര്‍ത്തനം വ്യവസ്ഥാപിതമായ നിലയില്‍ പുനരാരംഭിച്ചിരിക്കുകയാണ്. എല്ലാ സ്ഥാപനങ്ങളിലും ഇതിന്‍റെ പ്രാദേശിക ശാഖകള്‍ ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മജ്ലിസ് തഹഫ്ഫുസ് ഖത്മെ നുബുവ്വത്ത് എന്ന പേരിലുള്ള ഈ പ്രവര്‍ത്തനത്തിലൂടെ സമുദായത്തിന്‍റെ വിശ്വാസപരമായ കാര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതാണ്. അല്ലാഹു തൗഫീഖ് നല്‍കട്ടെ.! 

1999 മുതല്‍ 2010 വരെ ദാറുല്‍ ഉലൂമിന്‍റെ നാഇബ് മുഹ്തമിം ആയി സേവനം ചെയ്തു. ഇപ്പോള്‍ കാര്‍ഗുസാര്‍ (വര്‍ക്കിംഗ്) മുഹ്തമിം ആയിരിക്കവെയാണ് അല്ലാഹുവിന്‍റെ റഹ്മത്തിലേക്ക് യാത്രയായത്. മക്കളുടെ വിഷയത്തില്‍ വളരെ ശ്രദ്ധിച്ചിരുന്ന മൗലാനാ മര്‍ഹൂമിന്‍റെ രണ്ട് മക്കളായ മൗലാനാ സയ്യിദ് സല്‍മാന്‍ സാഹിബും മൗലാനാ സയ്യിദ് അഫ്ഫാന്‍ സാഹിബും പിതാവിന്‍റെ മഹത് ഗുണങ്ങള്‍ പരിപൂര്‍ണ്ണമായി പകര്‍ത്തിയ വ്യക്തിത്വങ്ങളാണ്. മൗലാനാ സയ്യിദ് സല്‍മാന്‍ ഖാസിമി മുറാദാബാദ് ജാമിഅ ഖാസിമിയ്യയിലെ പ്രധാന ഉസ്താദും അന്താരാഷ്ട്രാ പ്രസിദ്ധിയാര്‍ജ്ജിച്ച നിദാഎ ഷാഹി മാസികയുടെ എഡിറ്ററും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ കീഴിലുള്ള മബാഹിസുല്‍ ഫിഖ്ഹിയ്യ പ്രസ്ഥാനത്തിന്‍റെ നായകനുമാണ്. മൗലാനാ സയ്യിദ് അഫ്ഫാന്‍ ഖാസിമി അംറൂഹാ ജാമിഅ ഇസ്ലാമിയ്യയിലെ പ്രധാന ഉസ്താദും ഉജ്ജ്വല പ്രഭാഷകനും അന്താരാഷ്ട്രാ ഖാരിഉം ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ സമര്‍ത്ഥനായ വക്താവുമാണ്. പ്രത്യേകിച്ചും അവസാന നാളുകളില്‍ മഹാനായ പിതാവിന്‍റെ അരികില്‍ നിന്നും മാറാതെ സേവനത്തില്‍ മുഴുകിക്കഴിഞ്ഞ ഇരുവരെയും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി വാഴ്ത്തിപ്പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. 

ചുരുക്കത്തില്‍, ജീവിതം മുഴുവന്‍ നന്മകളില്‍ മാത്രമായി കഴിച്ചുകൂട്ടിയ ഒരു മഹാപുരുഷനായിരുന്നു മൗലാനാ അവര്‍കള്‍. മൗലാനായുടെ വിയോഗവാര്‍ത്ത അറിയിച്ചുകൊണ്ട് പ്രിയപ്പെട്ട മക്കള്‍ കുറിച്ച വരികള്‍ അതിസൂക്ഷ്മവും മൗലാനായെ കുറിച്ചുള്ള മഹത്തരമായ ചിത്രവുമാണ്. അതീവ ദുഃഖത്തോടെ പ്രസ്തുത വാക്കുകള്‍ ഇവിടെ ഉദ്ധരിക്കുന്നു:

നമ്മുടെയെല്ലാം പ്രധാന ദീനി ആചാര്യനും അങ്ങേയറ്റം ലാളിത്യവും സൗമ്യനുമായ    ഉസ്താദ് ..

ഉയർന്ന ആലിമും ഹദീസ് പണ്ഡിതനുമായ
ദാറുൽ ഉലൂം ദയൂബന്ദിന്റെയും,
ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെയും പ്രഗൽഭ സേവകനും
മാത്രവുമല്ല
മുസ്ലിം ഉമ്മത്തിന്റെ ധാരാളം കാര്യങ്ങളിൽ മേൽനോട്ടം വഹിച്ച അതുല്യപ്രതിഭ മൗലാന ഖാരി സയ്യിദ് മുഹമ്മദ് ഉസ്മാൻ സാഹിബ് മൻസൂർപൂരി അല്ലാഹുവിലേക്ക് യാത്രയായി 21/5/2021.

76 വയസ്സായിരുന്നു പ്രായം. ശവ്വാൽ 8/ ജുമുഅ സമയത്തായിരുന്നു മഹാനവർകളുടെ വിയോഗം. ദീനിനു വേണ്ടി അനേകം സേവനങ്ങൾ ചെയ്ത അതുല്യപ്രതിഭ  അല്ലാഹുവിൻറെ അടുക്കലേക്ക് യാത്രയായി .
انا لله وانا اليه راجعون

തീർച്ചയായും സർവ്വതും അവൻ നൽകിയതാണ് തീർച്ചയായും അവൻ തന്നെയാണ് എല്ലാം തിരിച്ചെടുക്കുന്നവനും

 വിനീതമായി ഒരു അപേക്ഷ.
എല്ലാവരും മഹാനവർകളുടെ മഗ്ഫിറത്തിനായി ദുആ ചെയ്യുക. കൂടാതെ കഴിയുന്നവർ അദ്ദേഹത്തിനായി 
ഈസാൽ സവാബ് ചെയ്യുക .
അല്ലാഹു മഹാനവർകൾക്ക്ഉയർന്ന സ്ഥാനമാനങ്ങൾ നൽകി സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമാറാകട്ടെ ...
വിയോഗത്തിന്റെ പേരിൽ വിഷമിക്കുന്ന കുടുംബാംഗങ്ങൾക്ക് ക്ഷമിക്കാനുള്ള തൗഫീഖ് നൽകുമാറാകട്ടെ (ആമീൻ).

മൗലാന മുഹമ്മദ് സൽമാൻ മൻസൂർ പൂരി
മൗലാന മുഹമ്മദ് അഫ്ഫാൻ മൻസൂർ പൂരി
ശവ്വാൽ 8/1442
മെയ് 21/2021

അതെ, സമുന്നതമായ സേവനങ്ങള്‍ ചെയ്ത ഒരു മഹാ പുരുഷന്‍ കടന്നുപോയി. തീര്‍ച്ചയായും ഇത് വലിയൊരു നഷ്ടം തന്നെയാണ്. എന്നാല്‍ മഹാനവര്‍കള്‍ ജീവിച്ചുകാണിച്ചുതന്ന മഹത്തായ ജീവിതവും സന്ദേശവും ഈ നഷ്ടത്തെ ചെറിയ നിലയില്‍ നികത്താന്‍ പര്യാപ്തമാണ്. അത് കൂടുതലായി പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യാന്‍ അല്ലാഹു നമുക്ക് ഉതവി നല്‍കട്ടെ.! റഹ്മാനായ റബ്ബ് മൗലാനാ മര്‍ഹൂമിനെ റഹ്മാത്ത്-ബറകാത്തുകള്‍ കൊണ്ട് പൊതിയട്ടെ.! അഅ്ലാ ഇല്ലിയ്യീനില്‍ മഹാത്മാക്കളോടൊപ്പം യാത്രയാക്കട്ടെ.! ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പിന്‍ഗാമികള്‍ക്ക് ഉതവി നല്‍കട്ടെ.! 








🔹🔹🔹Ⓜ🔹🔹🔹 

മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
🌿 മൗലാനാ അബ്ദുര്‍റഹീം ഹസ്രത്ത് പള്ളപ്പട്ടി, തമിഴ്നാട്. 

അനുസ്മരണം : 
✒️ -മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം ഓച്ചിറ) 
⭕⭕⭕🔷⭕⭕⭕ 
*-----------------------------------------*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...