Thursday, May 27, 2021

നാശ-നഷ്ടങ്ങള്‍ ദൂരീകരിക്കാന്‍ എന്ത് ചെയ്യണം.?


നാശ-നഷ്ടങ്ങള്‍ ദൂരീകരിക്കാന്‍ 

എന്ത് ചെയ്യണം.?

-മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി

(ജന: സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) ന

വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 

(ദാറുല്‍ ഉലൂം ഓച്ചിറ).

സത്യവിശ്വാസികള്‍ വിശ്വസിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗൈബ് (അദൃശ്യ കാര്യങ്ങള്‍). സൂറത്തുല്‍ ബഖറയുടെ തുടക്കത്തില്‍ ഭയഭക്തരുടെ ഒന്നാമത്തെ വിശേഷണമായി ഖുര്‍ആന്‍ പറഞ്ഞത് അദൃശ്യ കാര്യങ്ങളിലുള്ള വിശ്വാസമാണ്. (ബഖറ 3). സ്വര്‍ഗ്ഗം, നരകം, പരലോക അവസ്ഥകള്‍, പടച്ചവന്‍റെ കല്‍പ്പന പ്രകാരം ഈ ലോകത്ത് നടക്കുന്ന അദൃശ്യ നിയന്ത്രണങ്ങള്‍ ഇവയെല്ലാമാണ് അദൃശ്യ കാര്യങ്ങള്‍ കൊണ്ടുള്ള വിവക്ഷ. 

ഇഹലോക കാര്യങ്ങള്‍ കാരണങ്ങളിലൂടെയാണ് നടത്തുന്നത്. ഒരു കാരണമുണ്ടാകുമ്പോള്‍ കാര്യം സംഭവിക്കുന്നു. തീ ഒരു കാരണമാണ്. കരിയുക എന്നത് അതിന്‍റെ ഫലമാണ്. തീ കത്തിക്കപ്പെട്ടാല്‍ അവിടെ കരിയലും സംഭവിക്കും. എന്നാല്‍ ചിലവേള പടച്ചവന്‍റെ അദൃശ്യ സമീപനത്തിലൂടെ കാരണമുണ്ടായാലും ഫലം പ്രകടമാകാതിരിക്കുന്നതാണ്. നബിമാരുടെ അമാനുഷികതകള്‍ ഈ വിഭാഗത്തില്‍ പെട്ടതാണ്. ഇബ്റാഹീം നബി (അ)യെ കത്തുന്ന തീയിലേക്ക് തള്ളപ്പെട്ടു. പക്ഷേ, അത് കരിക്കുന്നതിന് പകരം തണുപ്പും രക്ഷയുമുള്ള പൂവനമായി മാറി. (അമ്പിയാഅ് 69). ചിലവേള കാരണമില്ലാതെയും ഫലം പ്രകടമാകുന്നതാണ്. നബിമാരുടെ അമാനുഷികതകളില്‍ ഇതിന്‍റെ ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. പടച്ചവന്‍റെ അദൃശ്യ സജ്ജീകരണത്തെ പ്രയോജനപ്പെടുത്താനുള്ള പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണ് അല്ലാഹുവിനോടുള്ള ദുആ. റസൂലുല്ലാഹി (സ) അരുളി: ദുആകളിലൂടെ ചിലവേള വിധിയും മാറുന്നതാണ്. (തിര്‍മിദി 2149). 

ആധുനിക ലോകത്ത് ധാരാളം പ്രയാസ പ്രശ്നങ്ങളും നാശനഷ്ടങ്ങളും ദു:ഖ ദുരിതങ്ങളും അതികരിച്ചുകകൊണ്ടിരിക്കുന്നു. കൊറോണ മുഴുവന്‍ ലോകത്തും വലിയ നാശനഷ്ടങ്ങള്‍ ഉളവാക്കി. പരിശുദ്ധ ഖുര്‍ആന്‍ ലോകാവസനാത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള പല ചിത്രങ്ങളും ഇതിന്‍റെ പേരില്‍ കാണപ്പെട്ടു. ഉറ്റവരെയും ഉടയവരെയും ഇട്ടെറിഞ്ഞ് ഓടിമാറുന്ന അവസ്ഥകള്‍ പോലും സംജാതമായി. ഇതിന് പ്രത്യേകമായ ഒരു മരുന്നും ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാ എന്നതാണ് ചിന്തനീയമായ മറ്റൊരു കാര്യം. ഇത്തരുണത്തില്‍ ഉടമസ്ഥനും സ്രഷ്ടാവുമായ അല്ലാഹുവിലേക്ക് മടങ്ങുക എന്നത് മാത്രമാണ് പ്രധാനപ്പെട്ട ഒരു രക്ഷാമാര്‍ഗ്ഗം. അതെ, പടച്ചവന്‍റെ അദൃശ്യ കവാടത്തിന് മുന്നില്‍ വിനയ വണക്കങ്ങള്‍ നടത്തുന്നതിലൂടെ പടച്ചവന്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നതാണ്. 

റസൂലുല്ലാഹി (സ) വിവിധ രോഗങ്ങള്‍ക്ക് വ്യത്യസ്ത ചികിത്സകളും മരുന്നുകളും പഠിപ്പിച്ചിട്ടുണ്ട്. ഹദീസ് ഗ്രന്ഥങ്ങളില്‍ തിബ്ബ് എന്ന അദ്ധ്യായത്തില്‍ അവകള്‍ കാണാന്‍ കഴിയും. എന്നാല്‍ ഈ വിഷയത്തില്‍ റസൂലുല്ലാഹി (സ) പഠിപ്പിച്ച പ്രതിഫലാത്മകമായ ഒരു പാഠമാണ് ദിക്ര്‍-ദുആകള്‍. ഇവകള്‍ സംഭവിച്ചതും ഭയപ്പെടുന്നതുമായ എല്ലാ രോഗങ്ങള്‍ക്കും പരിഹാരമാണ്. റസൂലുല്ലാഹി (സ) അരുളി: സംഭവിച്ചതും സംഭവിക്കാന്‍ സാധ്യതയുള്ളതുമായ എല്ലാ നാശങ്ങളും ദൂരീകരിക്കാന്‍ ദുആ പ്രയോജനപ്രദമാണ്.(തിര്‍മിദി 3548). ആകയാല്‍ ഇതുമായി ബന്ധപ്പെട്ട ദിക്റുകളും ദുആകളും പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതില് പെട്ട ചില കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു. 

റസൂലുല്ലാഹി (സ) അരുളി: സൂറത്തുല്‍ ഫാത്തിഹ എല്ലാ രോഗങ്ങള്‍ക്കും ശമനമാണ്. (ദാരിമി 2413). ആകയാല്‍ ഇതിന്‍റെ പാരായണം അധികരിപ്പിക്കുക. പ്രത്യേകിച്ചും പ്രഭാതത്തിലും പ്രദോഷത്തിലും ഇതിന്‍റെ പാരായണം പതിവാക്കുക. 

അബൂഖതാത്ത (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും പ്രയാസ പ്രശ്നങ്ങളുടെ സമയത്ത് ആയത്തുല്‍ കുര്‍സിയ്യും ആമനറസൂലും ഓതിയാല്‍ അല്ലാഹു അവനെ സഹായിക്കുന്നതാണ്. (അമലുല്‍ യൗമി വല്ലയ്ല 343). ഇതും രാവിലെയും വൈകുന്നേരവും പാരായണം ചെയ്യുക. 

റസൂലുല്ലാഹി (സ) അരുളി: പ്രഭാതത്തിലും പ്രദോഷത്തിലും ഇഖ്ലാസ്, ഫലഖ്, നാസ് സൂറത്തുകള്‍ മൂന്ന് പ്രാവശ്യം ഓതിയാല്‍ നിങ്ങളുടെ സുരക്ഷയ്ക്ക് മതിയായതാണ്. (അബൂദാവൂദ് 5086). ഖുര്‍ആനിലെ അവസാനത്തെ ഈ മൂന്ന് ആയത്തുകള്‍ വളരെ ചെറുതും എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. വീട്ടിലുള്ള മുഴുവന്‍ ആളുകളെക്കൊണ്ടും ഇത് ഓതിക്കുക. 

റസൂലുല്ലാഹി (സ) അരുളി: ആര്‍ക്കെങ്കിലും വല്ല നാശനഷ്ടങ്ങളും സംഭവിക്കുകയും

  لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ 

ഓതുകയും ചെയ്താല്‍ അവന്‍റെ നാശനഷ്ടങ്ങള്‍ ദൂരീകരിക്കപ്പെടുന്നതാണ്. (നസാഈ 416). യൂനുസ് നബി (അ) മത്സ്യത്തിന്‍റെ വയറ്റില്‍ അകപ്പെട്ടപ്പോള്‍ ഈ ദിക്ര്‍ ചൊല്ലിയതിലൂടെ രക്ഷപ്പെട്ടതായി ഖുര്‍ആന്‍ വിവരിക്കുന്നു. രാവിലെയും വൈകുന്നേരവും ഇത് നൂറ് പ്രാവശ്യം ചൊല്ലുന്നതിലൂടെ പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷ ലഭിക്കുമെന്ന് പണ്ഡിതര്‍ പറയുന്നു. 

റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും വെള്ളിയാഴ്ച ദിവസം അല്‍ കഹ്ഫ് പാരായണം ചെയ്താല്‍ അടുത്ത വെള്ളിയാഴ്ച്ച വരെ സുരക്ഷിതനായി ഇരിക്കുന്നതാണ്. (ശുഅബുല്‍ ഈമാന്‍ 2249). അല്‍ കഹ്ഫ് എല്ലാ വെള്ളിയാഴ്ച്ചയും പാരായണം ചെയ്യേണ്ടതാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അതിന്‍റെ പാരായണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. 

സൂറത്ത് യാസീനിന്‍റെ മഹത്വങ്ങള്‍ ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. പ്രയാസ പ്രശ്നങ്ങളുടെ സന്ദര്‍ഭങ്ങളില്‍ ഇത് ശ്രദ്ധയോടെ പാരായണം ചെയ്യേണ്ടതാണ്. 

പുണ്യസ്വലാത്ത് അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ പ്രധാന മാധ്യമമാണ്. അബൂഹുറയ്റ (റ) നിവേദനം റസൂലുല്ലാഹി (സ) അരുളി: ഒരാള്‍ എന്‍റെ മേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്‍റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ ചൊരിയുന്നതാണ്. (മുസ്ലിം 408). അനുഗ്രഹങ്ങളില്‍ എന്നതില്‍ പ്രയാസ പ്രശ്നങ്ങളുടെയും രോഗങ്ങളുടെയും ദൂരീകരണം പെടുന്നതാണ്. ആകയാല്‍ ഇന്നത്തെ സാഹചര്യത്തില്‍ സ്വലാത്ത് ചൊല്ലുന്നത് കഴിയുന്നത്ര വര്‍ദ്ധിപ്പിക്കുക. 

നമുക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ ഭൂരിഭാഗവും പാപങ്ങളുടെ പേരിലാണ് സംഭവിക്കുന്നത്. പാപങ്ങളുടെ പേരില്‍ പടച്ചവന്‍റെ കോപം ഉണ്ടാകുന്നതും ഈ ലോകത്ത് തന്നെ കുഴപ്പങ്ങള്‍ സംഭവിക്കുന്നതുമാണ്. പാപങ്ങള്‍ പരിഹരിക്കാനും പടച്ചവനെ തൃപ്തിപ്പെടുത്താനുമുള്ള മാര്‍ഗ്ഗം പാപമോചനം തേടലാണ്. പടച്ചവന് മുമ്പാകെ പാപങ്ങള്‍ സമ്മതിച്ച് പറഞ്ഞ് താഴ്മ കാട്ടിയാല്‍ പടച്ചവന്‍ പ്രയാസ പ്രശ്നങ്ങള്‍ ദൂരീകരിക്കുന്നതാണ്. 

റസൂലുല്ലാഹി (സ) അരുളി: പടച്ചവനോട് പാപമോചനം തേടുന്നവന്‍ ശിക്ഷയില്‍ നിന്നും സുരക്ഷിതനാകുന്നതാണ്. (അഹ്മദ് 23953). ഈ കാലഘട്ടത്തില്‍ പാപങ്ങള്‍ മാത്രമല്ല, പാപങ്ങളില്‍ ധൈര്യവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആകയാല്‍ പാപങ്ങളെക്കുറിച്ച് ഉണരുകയും പശ്ചാത്താപം വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടതാണ്. സൃഷ്ടികളുമായി ബന്ധപ്പെട്ട പാപങ്ങളാണെങ്കില്‍ അവകള്‍ പരിഹരിക്കാന്‍ പരിശ്രമിച്ചുകൊണ്ട് പടച്ചവനോട് മാപ്പ് ചോദിക്കേണ്ടതാണ്. ഇസ്തിഗ്ഫാറിന്‍റെ വചനം വളരെ എളുപ്പമാണെങ്കിലും അറബിയില്‍ തന്നെ അത് പറയണമെന്ന് നിര്‍ബന്ധമില്ല. പാപത്തില്‍ ദു:ഖിച്ചുകൊണ്ട് പടച്ചവനേ പൊറുക്കണമെന്ന് പറഞ്ഞാല്‍ പാപമോചനം തേടലാകുന്നതാണ്. 

നാശനഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രഭാത-പ്രദോഷങ്ങളിലേക്ക് റസൂലുല്ലാഹി (സ) ചില പ്രത്യേക ദുആകള്‍ പഠിപ്പിച്ചിട്ടുണ്ട്. അവകള്‍ പഠിക്കാനും പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്. 

أَعُوذُ بِكَلِمَاتِ اللهِ التَّامَّةِ مِنْ شَرِّ مَا خَلَقَ

بِسْمِ اللهِ الَّذِي لا يَضُرُّ مَعَ اسْمِهِ شَيْءٌ في الأرْضِ وَلا في السَّمَاءِ وَهُوَ السَّمِيعُ العَلِيمُ،

ഇത് കൂടാതെ അല്ലാഹുവിനോട് ആഫിയത്ത് (സൗഖ്യം) നിരന്തരം യാചിച്ചുകൊണ്ടിരിക്കുക. സ്വന്തം ആഫിയത്തിനോടൊപ്പം മാതാപിതാക്കള്‍, ഇണകള്‍, മക്കള്‍, സഹോദരങ്ങള്‍ എല്ലാവരുടെയും സൗഖ്യവും ചോദിക്കുക. 

ഈ ദിക്റുകളോടൊപ്പം റസൂലുല്ലാഹി (സ) പഠിപ്പിച്ച മഹത്തരമായ മറ്റൊരു കാര്യമാണ് ഹാജത്ത് നമസ്കാരം. നമ്മുടെ ഒരു ആഗ്രഹം മനസ്സില്‍ വെച്ചുകൊണ്ട് അത് കരസ്ഥമാക്കാനുള്ള ഉദ്ദേശത്തില്‍ രണ്ട് റക്അത്ത് നമസ്കരിക്കുകയും ശേഷം പടച്ചവനോട് താണുകേണ് ദുആ ഇരക്കുകയും ചെയ്യുക എന്നതാണ് ഈ നമസ്കാരത്തിന്‍റെ രൂപം. പടച്ചവന്‍റെ സഹായം നമസ്കാരത്തിലൂടെ തേടുകയെന്ന് പരിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. (ബഖറ 153). ആകയാല്‍ നമ്മുടെയും മുഴുവന്‍ മാനവരാശിയുടെയും രക്ഷക്കുവേണ്ടി അധികമായി ഹാജത്ത് നമസ്കരിക്കുകയും അല്ലാഹുവിനോട് ദുആ ഇരക്കുകയും ചെയ്യുക. 

ഇപ്രകാരം ദു:ഖ ദുരിതങ്ങളുടെ ദൂരീകരണത്തിനുള്ള ഒരു പ്രധാന മാര്‍ഗ്ഗമാണ് ദാനധര്‍മ്മങ്ങള്‍. 

റസൂലുല്ലാഹി (സ) അരുളി: ദാനധര്‍മ്മങ്ങളിലൂടെ രോഗികളെ ശുശ്രുഷിക്കുക. ദാനധര്‍മ്മങ്ങള്‍ നാശനഷ്ടങ്ങളും രോഗങ്ങളും ദൂരീകരിക്കുന്നതാണ്. (ശുഅബുല്‍ ഈമാന്‍ 3277). ദാനധര്‍മ്മങ്ങള്‍ എപ്പോഴും ചെയ്യേണ്ടതാണെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ പ്രാധാന്യത്തോടെ നിര്‍വ്വഹിക്കേണ്ടതാണ്. സുപ്രസിദ്ധ ഹദീസ് പണ്ഡിതന്‍ ഇബ്നുല്‍ ഖയ്യിം വിവരിക്കുന്നു: തെമ്മാടിയും ദുര്‍മാര്‍ഗിയും നിഷേധിയും ദാനധര്‍മ്മം ചെയ്താലും പടച്ചവന്‍ ചില അപകടങ്ങളില്‍ നിന്നും അവരെയും രക്ഷിക്കുന്നതാണ്. (അല്‍ വാബിലുസ്സയ്യിബ് 31). 

ചുരുക്കത്തില്‍ വളരെയധികം ദു:ഖകരമായ ഒരു സാഹചര്യത്തിലൂടെയാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തില്‍ ബാഹ്യവും ഭൗതികവുമായ പദ്ധതികള്‍ കഴിയുന്നത്ര പാലിക്കുന്നതിനോടൊപ്പം പടച്ചവന്‍റെ അദൃശ്യമായ ഖജനാവില്‍ നിന്നും സഹായം നേടാനുള്ള മാര്‍ഗ്ഗങ്ങളും കഴിവിന്‍റെ പരമാവധി നാം സ്വീകരിക്കേണ്ടതാണ്. ഇത് തന്നെയാണ് സത്യവിശ്വാസിയുടെ പ്രധാനപ്പെട്ട ചിഹ്നം. സത്യവിശ്വാസി ബാഹ്യവസ്തുക്കളെക്കാള്‍ കൂടുതലായി പടച്ചവന്‍റെ അദൃശ്യ ഖജനാവില്‍ ദൃഷ്ടി പതിപ്പിക്കുന്നതാണ്. അല്ലാഹു ഉതവി നല്‍കട്ടെ.!  

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...