കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞ് നമസ്കരിച്ചാല്‍ മതിയെന്ന ഹനഫി വീക്ഷണം വികലമായി മനസ്സിലാക്കി, വീട്ടിലെ മുറികളില്‍ പടിഞ്ഞാറ് ഭാഗം നോക്കി മുസ്വല്ല വിരിച്ച് നമസ്കരിക്കുന്ന പലരെയും കാണാറുണ്ട്. ഇത് ഒരിക്കലും അനുവദനീയമല്ല. ഖിബ് ലയുടെ ഭാഗം എവിടെയാണെന്ന് കൃത്യമായി ഉറപ്പുവരുത്തി വീടുകളില്‍ ഖിബ് ല അടയാളപ്പെടുത്തേണ്ടതാണ്.
ഖിബ് ലയുടെ ദിശ നിര്‍ണ്ണയം ഏറ്റവും കൃത്യവും എളുപ്പവുമായ രീതി.!
2021 മെയ് 27 വ്യാഴം ഉച്ചക്ക് ഇന്ത്യന്‍ സമയം 02: 48 ന് (മക്കയില്‍ 12:18) സൂര്യന്‍ കഅ്ബ ശരീഫക്ക് നേര്‍ മുകളില്‍ വരുന്നു. ഈ പ്രതിഭാസം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം മാത്രമാണ് ഉണ്ടാകാറുള്ളത്. ഇപ്രകാരം മക്കയിലെ കഅ്ബക്ക് നേര്‍മുകളില്‍ സൂര്യന്‍ വരുമ്പോള്‍ കഅ്ബക്കും കഅ്ബക്ക് ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കും നിഴല്‍ ഉണ്ടാവില്ല. ഈ സന്ദര്‍ഭത്തില്‍ ലോകത്ത് എവിടെയുള്ളവര്‍ക്കും തങ്ങളുടെ ഖിബ് ലയുടെ ദിശ നിര്‍ണ്ണയം അനായാസം നടത്താന്‍ സാധിക്കുന്നതാണ്.
നാം ചെയ്യേണ്ടത് ഇത്ര മാത്രം.!
2020 മെയ് 27 വ്യാഴം ഉച്ചയ്ക്ക് കൃത്യം 02: 48 ന് ഒരു വടി ഭൂമിയില്‍ കുത്തനെ നാട്ടി നിര്‍ത്തുകയോ, സ്വതന്ത്രമായി തൂങ്ങിക്കിടക്കുന്ന ഒരു കയറിന്‍റെ അടിഭാഗത്ത് ഒരു ഭാരം തൂക്കിയിട്ട് ആ വടി/കയര്‍ എന്നിവയുടെ നിഴല്‍ നോക്കി ഖിബ് ലയുടെ ദിശ അടയാളപ്പെടുത്തുകയും ചെയ്യുക.
ഇതിന് സാധിക്കാത്തവര്‍, ഖിബ് ല കണക്കാക്കാന്‍ അറിയുന്നവരെ ഉപയോഗപ്പെടുത്തി ഓരോ വീടുകളിലും ഖിബ് ല കൃത്യമായി അടയാളപ്പെടുത്താന്‍ ഉണര്‍ത്തുകയാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! ഓരോ പ്രദേശത്തും ഖിബ് ല കണക്കാക്കാന്‍ അറിയുന്നവര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോമ്പസ് ഇതിന് ഒരു പരിധി വരെ ഉപയോഗിക്കാവുന്നതാണെങ്കിലും കോമ്പസിന്‍റെ ചെരിവ് കൊണ്ടും തൊട്ടടുത്ത് അതിന്‍റെ നീഡിലിനെ സ്വാധീനിക്കുന്ന വസ്തുക്കള്‍ ഉണ്ടാകുന്നതുകൊണ്ടും മറ്റുമൊക്കെ അതിന്‍റെ കൃത്യത മാറാവുന്നതാണ്.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം സൂര്യന്‍ കഅ്ബയുടെ മുകളിലൂടെ കടന്ന് പോകുന്നതിനാല്‍ ആ ദിവസങ്ങളില്‍ മക്കയില്‍ മദ്ധ്യാഹ്ന സമയമാകുന്ന (ളുഹ്ര്‍) നേരത്ത് പകലും വെയിലും ഉള്ള എല്ലാ നാടുകളിലും നിഴല്‍ നോക്കി ക്യത്യം ഖിബ് ല കണ്ടെത്താന്‍ സാധിക്കുന്നതാണ്.
മാര്‍ച്ച് 21 ന് സൂര്യന്‍ ഭൂമധ്യരേഖയിലായിരിക്കുമല്ലോ. അവിടുന്നങ്ങോട്ട് മൂന്ന് മാസം അല്പ്പാല്‍പ്പമായി വടക്കോട്ട് നീങ്ങിയാണ് സൂര്യന്‍റെ സഞ്ചാരം. ഇത് ജൂണ്‍ 22 ന് ഭൂമധ്യരേഖയെ തൊട്ട് ഏറ്റവും അകന്ന ബിന്ദുവില്‍ എത്തും. ഭൂമധ്യരേഖയില്‍ നിന്ന് ഈ ബിന്ദുവിലേക്കുള്ള അകലം 23 ഡിഗ്രി 27 ആര്‍ക്ക് മിനിറ്റാണ്. അടുത്ത മൂന്ന് മാസം അഥവാ ജൂണ്‍ 23 മുതല്‍ ഭൂമധ്യരേഖയിലേക്ക് തന്നെ സൂര്യന്‍ ക്രമേണ തിരിച്ച് വരികയും സെപ്റ്റംബര്‍ 22 ന് വീണ്ടും ഭൂമധ്യരേഖയില്‍ തിരിച്ചെത്തുകയും ചെയ്യും. അപ്പോഴേക്കും 6 മാസം പൂര്‍ത്തിയാവും.
പിന്നീട് സെപ്തംബര്‍ 23 മുതല്‍ തെക്ക് ഭാഗത്തേക്ക് അല്പാല്‍പമായി നീങ്ങി ഡിസംബര്‍ 22 ന് തെക്ക് ഭാഗത്തുള്ള ഭൂമധ്യരേഖയെത്തൊട്ട് ഏറ്റവും അകന്ന ബിന്ദുവിലെത്തുകയും ചെയ്യും. ശേഷം ഡിസംബര്‍ 23 മുതല്‍ ഭൂമധ്യരേഖയോട് അടുത്ത് വരികയും മാര്‍ച്ച് 21ന് വീണ്ടും ഭൂമധ്യരേഖയില്‍ എത്തുകയും ചെയ്യും.
സൂര്യന്‍റെ (യഥാര്‍ത്ഥത്തില്‍ ഭൂമിയുടെ) ഈ ചലനത്തിന് അയനചലനം എന്നും ഭൂമധ്യരേഖയെതൊട്ട് സൂര്യനുള്ള അതാത് ദിവസത്തെ കോണീയ അകലത്തിന് അയനം (Declination) എന്നും പറയുന്നു.
വിശുദ്ധ കഅ്ബയുടെ ഭൂമധ്യരേഖയെത്തൊട്ടുള്ള അകലം 21/25' യാണ്.
അഥവാ നാം മനസ്സിലാക്കിയത് പോലെ മാര്‍ച്ച് 21 മുതല്‍ ജൂണ്‍ 22 വരെയുള്ള വടക്കോട്ടുള്ള സഞ്ചാരത്തിനിടക്ക് ഒരുപ്രാവശ്യം മെയ് 27 നും, ജൂണ്‍ 22 ല്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ ഒരു പ്രാവശ്യം ജൂലൈ 15 നും സൂര്യന്‍ കഅ്ബയുടെ അക്ഷാംശത്തിലൂടെ കടന്ന് പോകും. അഥവാ ഈ രണ്ടവസരത്തിലെയും (Declination) മക്കയുടെ അക്ഷാംശത്തോട് തുല്യമാവും.
മെയ് 27 ന് മക്കയിലെ മദ്ധ്യാഹ്ന സമയം 12-18 നാണ്.
ഇന്ത്യയും സഊദി അറേബ്യയും തമ്മില്‍ രണ്ടര മണിക്കൂറാണല്ലോ സമയവ്യത്യാസം. അത് കൊണ്ട് മക്കയില്‍ 12.18 ആവുമ്പോള്‍ ഇന്ത്യയില്‍ 2-48 ആകും. ആ സമയത്ത് ഭൂമിക്ക് ലംബമായി (90ഡിഗ്രി) കുത്തിവെച്ച ഒരു വസ്തുവിന്‍റെ നിഴല്‍ കഅ്ബയുടെ ദിശക്ക് നേരെ ആയിരിക്കും. നമുക്ക് അത് ഉച്ചക്ക് ശേഷമായത് കൊണ്ട് നിഴല്‍ പടിഞ്ഞാറു നിന്നു കിഴക്കോട്ടാണ് ഉണ്ടാവുക. അപ്പോള്‍ ആ നിഴലിന്‍റെ കിഴക്ക് ഭാഗത്ത് നിന്ന് പടിഞ്ഞാറോട്ട് നിന്നാല്‍ ഖിബ്ലയായി. ഈ നിഴലിന് മുകളിലൂടെ മാര്‍ക്ക് ചെയ്താല്‍ അത് ഖിബ് ലയായിരിക്കും. നാം ശ്രദ്ധിക്കേണ്ട കാര്യം, കുത്തിവെക്കുന്ന ദണ്ഡ് ഭൂമിക്ക് ലംബമായി 90 ഡിഗ്രിയില്‍ തന്നെയാണെന്ന് split level, തൂക്കട്ട മുതലായ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉറപ്പ് വരുത്തണം. അതിലേറെ എളുപ്പം സ്വതന്ത്രമായി തൂങ്ങിക്കിടക്കുന്ന ഒരു കയറിന്‍റെ അടിഭാഗത്ത് ഒരു ഭാരം തൂക്കിയിട്ട് ആ കയറിന്‍റെ നിഴല്‍ എടുക്കലാവും. നിഴല്‍ ലഭിക്കുന്ന വിധത്തില്‍ കയര്‍ തൂക്കിയിടാനുള്ള സംവിധാനം ഒരുക്കണമെന്നു മാത്രം.
ഇപ്രകാരം ജൂലൈ 15 നും പരീക്ഷിക്കാം. അന്ന് മക്കയിലെ മദ്ധ്യാഹ്നം 12-27 ന് ആയത് കൊണ്ട് അതിലൂടെ രണ്ടര മണിക്കൂര്‍ കൂട്ടിയാല്‍ ലഭിക്കുന്ന വൈകിട്ട് 2.57 നാണ് നിരീക്ഷിക്കേണ്ടത്.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.!
ഇസ് ലാമിക ശരീഅത്ത് :
ഒരു പഠനം.
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്.
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക:
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
No comments:
Post a Comment