Wednesday, May 19, 2021

മര്‍ഹൂം മൗലാനാ അബ്ദുര്‍റഹീം ഹസ്രത്ത് പള്ളപ്പട്ടി, തമിഴ്നാട്.


മൗലാനാ അബ്ദുര്‍റഹീം ഹസ്രത്ത് പള്ളപ്പട്ടി, തമിഴ്നാട്. 

അനുസ്മരണം : 

മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 

(ദാറുല്‍ ഉലൂം ഓച്ചിറ) 

മര്‍ഹൂം മഹ് മൂദുല്‍ ഹസന്‍ ഹസ്രത്ത് റഷാദിയുടെ വിയോഗത്തില്‍ വേദനിച്ചിരിക്കുമ്പോഴാണ് ദക്ഷിണേന്ത്യയിലെ സമുന്നത പണ്ഡിതനും ചിന്തകനും പ്രബോധകനും ആത്മീയ നായകനുമായ മൗലാനാ അബ്ദുര്‍റഹീം ഹസ്രത്ത് (റഹ് മത്തുല്ലാഹി അലൈഹി) അല്ലാഹുവിന്‍റെ റഹ് മത്തിലേക്ക് യാത്രയാകുന്നത്. (ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊന്‍). 

ദാറുല്‍ ഉലൂം സബീലുര്‍റഷാദില്‍ നിന്നും ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ചെന്ന് വിജ്ഞാനം നേടി. ശേഷം പ്രധാനമായും സേവനത്തിന് വന്നത് കേരളത്തിലെ അല്‍ ജാമിഅത്തുല്‍ കൗസരിയ്യയിലായിരുന്നു. വളരെ ഭംഗിയായ നിലയില്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. സുബ്ഹി നമസ്കാരത്തില്‍ സൂറത്തുല്‍ ഫജ്ര്‍ മധുരമായി പാരായണം ചെയ്തിരുന്നത് ഇന്നും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്നു. കൗസരിയ്യയിലെ നിരവധി വര്‍ഷത്തെ സേവനത്തിന് ശേഷം മൗലാനാ, സ്വന്തം നാട് കൂടിയായ തമിഴ്നാട്ടിലെ പള്ളപ്പട്ടിയില്‍ അല്‍ ജാമിഅ ഉസ്വത്തുന്‍ ഹസന എന്ന ഒരു സ്ഥാപനം സ്ഥാപിച്ചു. വിദ്യാഭ്യാസ വിഷയത്തില്‍ ഗവേഷണാത്മകമായ സമീപനം സ്വീകരിച്ചിരുന്ന മൗലാനാ അവര്‍കള്‍, ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെയും ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെയും സിലബസുകള്‍ സമന്വയിപ്പിച്ച് കുറഞ്ഞ വര്‍ഷം കൊണ്ട് കുട്ടികളെ പഠിപ്പിക്കുന്ന ഒരു പാഠ്യ പദ്ധതി തയ്യാറാക്കി. പത്താം ക്ലാസ്സ് പാസായ വിദ്യാര്‍ത്ഥികളെയാണ് അതിലേക്ക് തെരഞ്ഞെടുത്തിരുന്നത്. ഈ പാഠ്യപദ്ധതി വളരെയധികം വിജയപ്രദമാകുകയും എളിയ സ്ഥാപനമായ ഓച്ചിറ ദാറുല്‍ ഉലൂം അടക്കം വിവിധ സ്ഥാപനങ്ങളില്‍ ഇത് സ്വീകരിക്കുകയും ചെയ്യുകയുണ്ടായി. മഹാനവര്‍കളുടെ മദ്റസയില്‍ സ്വദേശികളും വിദേശികളുമായ ധാരാളം ആളുകള്‍ പഠിച്ചിരുന്നു. പ്രത്യേകിച്ചും കേരളത്തില്‍ നിന്നും നിരവധി സഹോദരങ്ങള്‍ അവിടെ പഠിച്ച് വിജ്ഞാനം കരസ്ഥമാക്കി. അവിടെ പഠനം പൂര്‍ത്തിയാക്കിയവരെ സാധാരണയായി ജാമിഅ മളാഹിറുല്‍ ഉലൂം സഹാറന്‍പൂരിലേക്കാണ് അയച്ചിരുന്നത്. വൈജ്ഞാനി ക പ്രവര്‍ത്തനങ്ങളോടൊപ്പം പ്രബോധന പ്രവര്‍ത്തനങ്ങളും സജീവമായി നടത്തിയിരുന്നു. തബ്ലീഗിന്‍റെ പരിശ്രമം തുടക്കം മുതലേ ചെയ്തിരുന്നു. കൂടാതെ മൗലാനാ കലീം സിദ്ദീഖി, ജനാബ് രിയാള് സാഹിബ് മുതലായവരുമായി ബന്ധപ്പെട്ട് അമുസ്ലിം സഹോദരങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പരിശ്രമവും വളരെ നല്ല നിലയില്‍ നടത്തിയിരുന്നു. ഇതോടൊപ്പം ആത്മ സംസ്കരണ മേഖലയിലും വളരെ ശ്രദ്ധയോടെ പങ്കെടുത്തിരുന്നു. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ പ്രധാന ഖലീഫയും ഫതാവാ മഹ് മൂദിയയുടെ ഗ്രന്ഥ കര്‍ത്താവുമായ മൗലാനാ മുഫ്തി മഹ് മൂദുല്‍ ഹസന്‍ ഗന്‍ഗോഹിയുടെ പ്രധാന ഖലീഫയായിരുന്നു. മേല്‍വിശാരത്തെ ഖാന്‍ഖാഹില്‍ ഏതാണ്ട് റമദാന്‍ മുഴുവനും ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും പുഞ്ചിരിക്കുന്ന മുഖവും വിനയ സ്വഭാവവും മൗലാനായുടെ വലിയൊരു പ്രത്യേകതയായിരുന്നു. ഇങ്ങോട്ട് പറയുന്നതിന് പകരം അങ്ങോട്ട് ഓരോ കാര്യങ്ങളും കേള്‍ക്കുകയും അതിനെ കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന ശൈലിയായിരുന്നു മഹാനവര്‍കളുടേത്. ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ അവര്‍കളുമായി വലിയ ആത്മീയ ബന്ധം പുലര്‍ത്തിയിരുന്നു. പല ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന മൗലാനാ അവര്‍കള്‍ ഖുര്‍ആന്‍-ഹദീസ്-ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളില്‍ അഗാഥ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു. നിലവില്‍ തമിഴ്നാട്ടിലെ കരൂര്‍ ജില്ലാ ഖാദിയായിരുന്നു. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള മുഫ്തി മൗലാനാ സുലൈമാന്‍ കൗസരി, പ്രശസ്ത പ്രഭാഷകന്‍ മൗലവി അഫ്സല്‍ ഖാസിമി കൊല്ലം, പന്തളം ഠൗണ്‍ ജുമുഅ മസ്ജിദ് ഖത്തീബ് ഹാഷിം മൗലവി ഹസനി,  കായംകുളം ഫിത്റ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ മൗലവി തമീം ത്വഹ ഹസനി തുടങ്ങിയവര്‍ മൗലാനാ അവര്‍കളുടെ ശിഷ്യഗണങ്ങളില്‍ ചിലര്‍ മാത്രമാണ്. അല്ലാഹു മഹാനവര്‍കള്‍ക്ക് പരിപൂര്‍ണ്ണ മഗ്ഫിറത്ത് മര്‍ഹമത്തുകള്‍ നല്‍കട്ടെ.! ഉയര്‍ന്ന ദറജകള്‍ കൊടുത്ത് അനുഗ്രഹിക്കട്ടെ.! മഹത്തായ സേവനങ്ങളെ ജാരിയായി നിലനിര്‍ത്തുകയും വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യട്ടെ.! പ്രത്യേകിച്ചും മാതൃകാ സ്ഥാപനമായ അല്‍ ജാമിഅ ഉസ് വത്തുന്‍ ഹസനയെ പടച്ചവന്‍ പരിപൂര്‍ണ്ണമായി സംരക്ഷിക്കുകയും അതിന്‍റെ ഫലങ്ങള്‍ നിരന്തരം നിലനിര്‍ത്തുകയും കൂടുതല്‍ വ്യാപകമാക്കുകയും ചെയ്യട്ടെ.! 

🔹🔹🔹Ⓜ🔹🔹🔹 

മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 







No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...