Sunday, July 18, 2021

മൗലാനാ മുഫ്തി ഇബ്റാഹീം ദേശായി, ഡര്‍ബന്‍, സൗത്ത് ആഫ്രിക്ക.



മര്‍ഹൂം മൗലാനാ മുഫ്തി ഇബ്റാഹീം ദേശായി, ഡര്‍ബന്‍, സൗത്ത് ആഫ്രിക്ക. 

ജനനം :1963 ജനുവരി 16 

വഫാത്ത്: 2021 ജൂലൈ 15 വ്യാഴം (58 വയസ്സ്). 

മുഫ്തി ഇബ്റാഹിം സാഹിബ് ജനിച്ചത് സൗത്താഫ്രിക്കയിലെ റിച്ച്മണ്ട് എന്ന സ്ഥലത്താണ്. വാട്ടര്‍വാള്‍ ഇസ് ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഹാഫിസ് അബ്ദുര്‍റഹ് മാന്‍ സാഹിബിന്‍റെ ശിക്ഷണത്തില്‍ അദ്ദേഹം ഖുര്‍ആന്‍ മന:പാഠമാക്കി. അതിനുശേഷം ഇന്ത്യയിലേക്ക് വരുകയും ഗുജറാത്തിലെ ഠാബേലില്‍ സ്ഥിതിചെയ്യുന്ന ജാമിഅഃ ഇസ് ലാമിയ്യയില്‍ ആലിം കോഴ്സിനു ചേരുകയും ചെയ്തു. ഉന്നത മാര്‍ക്കോടെ ഏഴു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം മൗലാനാ മുഫ്തി അഹ് മദ് ഖാന്‍പൂരി സാഹിബിനു കീഴില്‍ രണ്ടുവര്‍ഷംകൊണ്ട് ഇഫ്താഇനുള്ള പരിശീലനവും നേടി. 

തുടര്‍ന്ന് അദ്ദേഹം ദേവ്ബന്ദിലേക്ക് പോയി. അവിടെ പ്രശസ്ത ഹദീസ് പണ്ഡിതനും സൂഫിവര്യനുമായിരുന്ന ശൈഖ് മഹ് മൂദ് ഹസന്‍ ഗംഗോഹി (റഹ്) യെ ബൈഅത്ത് ചെയ്യുകയും മഹാനവര്‍കളുടെ സഹവാസത്തില്‍ കഴിയുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ശൈഖവര്‍കളുടെ ഖലീഫയായി മാറി. 

ആദ്യം ജാമിഅഃ ഇന്‍ആമിയ്യ എന്ന സ്ഥാപനത്തില്‍ ഖിദ്മത് ചെയ്ത മുഫ്തി സാഹിബ്, 2011-ല്‍ രണ്ട് വര്‍ഷത്തെ കോഴ്സായ തദ് രീബുല്‍ ഇഫ്താഅ് ആരംഭിച്ചു. വീടിനോട് ചേര്‍ന്ന് അദ്ദേഹം തുടങ്ങി വെച്ച ആ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ അദേഹത്തിന്‍റെ അതിഥികളായിട്ടാണ് 2 വര്‍ഷവും കഴിഞ്ഞിരുന്നത്. കാരണം അദേഹത്തിന്‍റെ വീട്ടില്‍ നിന്നാണ് അവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. 

ഒരു വര്‍ഷം 9 പേര്‍ക്ക് മാത്രമാണ് കോഴ്സിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. മുഫ്തി സാഹിബ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ ദീനീ നിയമങ്ങളെ പറ്റിയുള്ള അജ്ഞത ഇരുള്‍ പടര്‍ത്തിയിരുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. 

ഇങ്ങനെ പ്രാദേശിക മദ്റസകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം മുഫ്തി സാഹിബിനു കീഴില്‍ പരിശീലനം നേടുന്ന മുഫ്തിമാര്‍ ആഫ്രിക്കയുടെ വിവിധ പ്രദേശങ്ങളിലും ബ്രിട്ടന്‍, അമേരിക്ക, കാനഡ തുടങ്ങിയ ലോകത്തിന്‍റെ പല സ്ഥലങ്ങളിലും ദാറുല്‍ ഇഫ്താഉകള്‍ സ്ഥാപിക്കുകയും വിജ്ഞാന വിപ്ലവത്തിന് തിരികൊളുത്തുകയും ചെയ്തു. 

മുഫ്തി സാഹിബ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഉസ്താദ് എന്നതിലുപരി ഒരു മുറബ്ബി കൂടിയായിരുന്നു. എല്ലാ വിഷയങ്ങളിലും വിശിഷ്യാ, ആധുനിക സാമ്പത്തിക മേഖലയില്‍, അഗാധമായ പാണ്ഡിത്യവും നിഷ്കളങ്കമായ മനസ്സും വിനയവും ഒരുപോലെ സമ്മേളിച്ചിരുന്ന മഹദ് വ്യക്തിത്വമായിരുന്നു മുഫ്തി സാഹിബ് മര്‍ഹൂം. 

ചോദ്യകര്‍ത്താവ് ഏത് ശൈലിയില്‍ ചോദിച്ചാലും ശരീഅത്തിന്‍റെ നിയമങ്ങള്‍ പറയുന്നതിന് മുമ്പ് പലപ്പോഴും ലളിതമായ രൂപത്തില്‍ അതിലുള്ള മഖാസിദ് (ഹിക്മത്) കൂടി പറയുമായിരുന്നു. അതുപോലെ പല ഫത്വകളും ചുരുങ്ങിയ ഉപദേശങ്ങളടങ്ങിയതായിരുന്നു. 

മദ്റസ ഹമീദിയ്യയില്‍ പത്തുവര്‍ഷക്കാലം മുഫ്തി സാഹിബ് ഫിഖ്ഹ്, ഉസൂല്‍, തഫ്സീര്‍, ഹദീസ് എന്നീ വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നു. പത്തുവര്‍ഷം മദ്റസ ഇന്‍ആമിയ്യയില്‍ ഹദീസ് വിഭാഗത്തിലെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു. 20 വര്‍ഷമായി ബുഖാരി ശരീഫ് പഠിപ്പിച്ചു വരികയായിരുന്നു. 

ദിവസവും എണ്‍പതിനായിരത്തിലധികം ആളുകള്‍ സെര്‍ച്ച് ചെയ്യുന്ന, 123 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന Askimam.org എന്ന വെബ്സൈറ്റിന്‍റെ വിശിഷ്ടാതിഥി ആയിരുന്നു. ആധുനിക സാമ്പത്തിക മേഖലയിലെ മസ്അലകളില്‍ മുഫ്തി സാഹിബിനുണ്ടായിരുന്ന അഗാധ പാണ്ഡിത്യം പുകഴ്പെറ്റതായിരുന്നു. 

സാമ്പത്തിക രംഗത്ത് മുഫ്തി സാഹിബ് നല്‍കിയ ഫത് വകള്‍ മൂന്ന് വാള്യങ്ങളിലായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, സാംബിയ തുടങ്ങിയ അനേകം രാഷ്ട്രങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുകയും അവിടെ മസ്ജിദുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 500 മുസ്ലിം വ്യക്തികളുടെ പട്ടികയില്‍ വര്‍ഷങ്ങളായി മുഫ്തി സാഹിബിന്‍റെ പേര് ഇടംപിടിച്ചിട്ടുണ്ട്. 

ഇതിനെല്ലാം പുറമേ മുഫ്തി സാഹിബ് എല്ലാ വ്യാഴാഴ്ചയും മസ്ജിദ് സ്വലാഹുദീനില്‍ ഇഷാഅ് നമസ്കാരാനന്തരം ആത്മ സംസ്കരണത്തിന്‍റെയും തസ്വവ്വുഫിന്‍റെയും മജ്ലിസുകള്‍ സംഘടിപ്പിച്ചിരുന്നു. അല്ലാഹു മഹാനവര്‍കളുടെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ.! ആമീന്‍

മൗലാനാ മര്‍ഹൂമിന്‍റെ വസ്വിയ്യത്ത്: 

യശശ്ശരീരനായ പിതാവ്  ഖബറില്‍ നിന്നും മകനോട് നടത്തുന്ന അഭ്യര്‍ത്ഥന.! 

പ്രിയപ്പെട്ട മകനേ, എന്‍റെ മരണശേഷമായിരിക്കും നീ ഇത് വായിക്കുന്നത്. ഖബറില്‍ നിന്നും ഞാന്‍ നിന്നെ സംബോധന ചെയ്യുകയാണെന്ന ചിന്തയില്‍ നീ ഇത് വായിക്കുക. ഏകദേശം രണ്ട് മീറ്റര്‍ ആഴവും ഒരു മീറ്റര്‍ വീതിയുമുള്ള സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍ കിടക്കുന്നത്. മണ്ണിന്‍റെ ഭാരം താങ്ങിനിര്‍ത്തുന്ന ചില പലകക്കഷ്ണങ്ങള്‍ ഒഴിച്ചാല്‍ ഇപ്പോള്‍ എനിക്ക് ചുറ്റും മണ്ണ് മാത്രമാണ്. അധികം താമസിയാതെ ഈ പലകക്കഷ്ണങ്ങള്‍ തകര്‍ന്നു മണ്ണ് മുഴുവന്‍ എന്‍റെ മേല്‍ പതിച്ചേക്കാം. 

ഞാന്‍ നിന്നെ ഏറെ സ്നേഹിച്ചിരുന്നു എന്ന കാര്യത്തില്‍ നീ സംശയിക്കരുത്. അല്ലാഹു നിന്നെ എനിക്ക് നല്‍കിയ സമയം മുതല്‍ എന്‍റെ ഹൃദയത്തിന്‍റെയും ആത്മാവിന്‍റെയും ശ്രദ്ധാകേന്ദ്രം നീയായിരുന്നു.  ഹൃദയഹാരിയും നിഷ്കളങ്കവുമായ നിന്‍റെ പുഞ്ചിരി അല്ലാഹുവിന്‍റെ സൗന്ദര്യത്തെപ്പറ്റി എന്നെ ഓര്‍മ്മിപ്പിച്ചിരുന്നു. നിന്‍റെ കരച്ചില്‍ എന്നെ  ദുഃഖത്തിലാഴ്ത്തിയിരുന്നു. അപ്പോള്‍  നിന്നെ ആശ്വസിപ്പിക്കാനായി ഞാന്‍ അത്യധ്വാനം ചെയ്തു. നീ വളര്‍ന്നു മദ്റസയില്‍ പോയി അല്ലാഹ് എന്ന നാമം പഠിക്കുകയും ഖുര്‍ആനും നമസ്കാര രീതിയും അഭ്യസിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ അവശേഷിപ്പിച്ചുപോകുന്ന നിക്ഷേപങ്ങളില്‍ മറ്റെന്തിനെക്കാളും മൂല്യമുള്ള നിക്ഷേപമായി നീ മാറി. എനിക്ക് പശ്ചാത്തപിക്കാനും ദുആ ചെയ്യാനും സാധിക്കാതെ വരുന്ന കാലത്ത് എനിക്കായി നീ അത് ചെയ്യുമല്ലോ.! 

പ്രിയപ്പെട്ട മകനേ, ആ ദിവസം ഇതാ വന്നിരിക്കുന്നു. ഇന്ന് നീ ഭൂമുഖത്തുണ്ട്, ഞാനാകട്ടെ ഭൂമിയുടെ ഉദരത്തില്‍ നിശ്ചലനായി കിടക്കുകയാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വാചകം എത്ര സത്യമാണ്; 'ഖബറില്‍ കിടക്കുന്ന വ്യക്തി വെള്ളത്തില്‍ മുങ്ങിത്താഴുന്നവനെപ്പോലെയാണ്. അവന്‍ അനുനിമിഷം പ്രിയപ്പെട്ടവരില്‍ നിന്നും പാരിതോഷികങ്ങള്‍ പ്രതീക്ഷിക്കുന്നു.' 

പ്രിയ മകനേ, ഇപ്പോള്‍ എനിക്ക് ഒരു സുബ്നാനല്ലാഹ് പോലും പറയാന്‍ കഴിയുന്നില്ല. നീ എന്‍റെ രക്തവും മാംസവും ആണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, നീ  എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടെങ്കില്‍ താഴെപ്പറയുന്ന അഞ്ച് കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. 

1. നീ അല്ലാഹുവിനെ അനുസരിക്കുന്നവനാകുക. അതാണ് നിനക്കുള്ള ഏറ്റവും വലിയ പാരിതോഷികം.  നീ എന്ത് ചെയ്താലും അത് എനിക്ക് അറിയിക്കപ്പെടും. നിന്‍റെ നന്മകള്‍ എന്നെ തൃപ്തിപ്പെടുത്തും, നിന്‍റെ തിന്മകള്‍ എന്നെ ദുഃഖിപ്പിക്കും. 

2. എന്‍റെ മരണം ഉണ്ടാക്കിയ വേദനയും എന്‍റെ അഭാവവും ക്രമേണ കുറഞ്ഞുവരുമെന്നും നീ ജീവിതവുമായി മുന്നോട്ടുപോകുമെന്നും എനിക്കറിയാം. പക്ഷേ മരണത്തെ മറന്നു പോകുന്ന തരത്തില്‍ നീ ദുന്‍യാവില്‍ മുഴുകരുത്. എന്നെപ്പറ്റി നീ നിരന്തരം ഓര്‍ക്കുകയും നിന്‍റെ ദിവസം ഉടനെ വരുമെന്ന് തിരിച്ചറിയുകയും ചെയ്യുക. മരണത്തെ ഓര്‍മ്മിക്കുകയും അതിനായി തയ്യാറെടുക്കുകയും ചെയ്യുക. എല്ലാദിവസവും എനിക്കായി സൂറത്തു യാസീന്‍ ഓതുക. അതിനെ സ്വീകരിക്കുന്നതിനായി ഞാന്‍ പ്രതീക്ഷിച്ചിരിക്കും. 

3. നിനക്ക് സാധിക്കുമെങ്കില്‍ എനിക്ക് വേണ്ടി സാധുക്കള്‍ക്കും നിര്‍ധനര്‍ക്കും സ്വദഖ നല്‍കുക. അല്ലാഹു നിനക്ക് സമ്പത്ത് നല്‍കട്ടെ.! നീ എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടെങ്കില്‍ എനിക്കുവേണ്ടി സ്വദഖ നല്‍കുക. 

4. ഞാന്‍ ഖബറില്‍ ഏകനാണ്. നീ വന്ന് എന്നെ സന്ദര്‍ശിക്കുകയും എന്നോട് സലാം പറയുകയും ചെയ്യുക. നിനക്ക് എന്നെ കാണാനോ കേള്‍ക്കാനോ സാധിക്കുന്നില്ലായിരിക്കാം. പക്ഷേ -ഇന്‍ഷാ അല്ലാഹ്- എനിക്ക് നിന്നെ കാണാനും കേള്‍ക്കാനും സാധിച്ചേക്കും. എന്‍റെ അരികില്‍ വന്നുള്ള നിന്‍റെ നില്‍പ്പും എന്‍റെ ഖബറിനടുക്കലുള്ള നിന്‍റെ ദുആയും അല്ലാഹുവിന്‍റെ കാരുണ്യം നാമിരുവരുടേയും മേല്‍ വര്‍ഷിക്കാന്‍  കാരണമായേക്കും. 

5. ഓര്‍ക്കുക, നാം അല്ലാഹുവില്‍ നിന്നു വന്നവരും അല്ലാഹുവിലേക്ക് മടങ്ങേണ്ടവരുമാണ്. നാം അല്പ സമയത്തേക്കുള്ള യാത്രികര്‍ മാത്രമാണ്. പക്ഷേ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എന്നെന്നേക്കുമുള്ള നമ്മുടെ ഭാവി തീരുമാനിക്കുന്നവയാണ്. 

പ്രിയപ്പെട്ട മകനേ, ക്ഷമിക്കുക, -ഇന്‍ഷാ അല്ലാഹ്- ആഖിറത്തില്‍ നമുക്ക് കണ്ടുമുട്ടാം. അതിനായി പിശാചില്‍ നിന്നും അവന്‍റെ കുതന്ത്രങ്ങളില്‍ നിന്നും നീ നിന്നെ സംരക്ഷിക്കുക. ഈമാനോടെ ജീവിക്കുമെന്നും ഈമാനോടെ മരിക്കുമെന്നും നീ ഉറപ്പുവരുത്തുക.




🔹🔹🔹Ⓜ🔹🔹🔹 

മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ദാറുല്‍ ഉലൂം, ഓച്ചിറ) 
🔹 ഈസ്വാല്‍ സ്വവാബ്: 
 മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
🔹  മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.! 
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്) 
🔹  ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.! 
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ 
🔹🔹🔹Ⓜ🔹🔹🔹 
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്... 
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 


No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...