Monday, July 5, 2021

ആരെയും നിര്‍ബന്ധിച്ച് മുസ്ലിം ആക്കാവുന്നതല്ല. ആരെങ്കിലും മനസ്സുകൊണ്ട് തൗഹീദും രിസാലത്തും അംഗീകരിച്ചില്ലെങ്കില്‍ അവര്‍ മുസ്ലിമാകുന്നതല്ല.


 ആരെയും നിര്‍ബന്ധിച്ച് മുസ്ലിം ആക്കാവുന്നതല്ല. 

ആരെങ്കിലും മനസ്സുകൊണ്ട് തൗഹീദും രിസാലത്തും അംഗീകരിച്ചില്ലെങ്കില്‍ അവര്‍ മുസ്ലിമാകുന്നതല്ല. 

-മൗലാനാ സയ്യിദ് അര്‍ഷദ് മദനി

(ആദരണീയ മൗലാനാ അമീറുല്‍ ഹിന്ദായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം  പ്രസിദ്ധീകരിക്കപ്പെട്ട പ്രഥമ ലേഖനം.!) 

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

    ഇസ്ലാമിക സന്ദേശങ്ങളെന്നാല്‍ പരിശുദ്ധ ഖുര്‍ആനും പടച്ചവന്‍റെ ദൂതനായ മുഹമ്മദ് നബി (സ്വ)യും പഠിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ്. ഇസ്ലാമിക രാഷ്ട്രത്തില്‍ താമസിക്കുന്ന അമുസ്ലിംകളെക്കുറിച്ച് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന അദ്ധ്യാപനങ്ങള്‍ ഇവയാണ്: 1. ഇസ്ലാമിക ഭരണകൂടത്തിലുള്ള അമുസ്ലിംകളെ ഏതെങ്കിലും ശത്രുക്കള്‍ അക്രമിച്ചാല്‍ മുസ്ലിംകള്‍ പ്രസ്തുത ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യേണ്ടതാണ്. 2. ഒരു ഇസ്ലാമിക രാജ്യത്തും അമുസ്ലിംകളെ മതം മാറ്റം ചെയ്യപ്പെടുന്നതല്ല. അവരുടെ മതത്തെത്തൊട്ടും തെറ്റിക്കരുതെന്ന് അല്ലാഹുവിന്‍റെ ദൂതന്‍ ഉണര്‍ത്തിയിരിക്കുന്നു. 3. അമുസ്ലിംകളുടെ ജീവന്‍ ഇസ്ലാമിക രാജ്യത്ത് സുരക്ഷിതമായിരിക്കും. 4. അമുസ്ലിംകളുടെ സമ്പത്തും ഇസ്ലാമിക ഭരണകൂടത്തില്‍ സംരക്ഷിക്കപെടുന്നതാണ്. 5. അമുസ്ലിംകളുടെ കച്ചവട സംഘങ്ങളും കച്ചവട കേന്ദ്രങ്ങളും സുരക്ഷിതമായിരിക്കും. 6. അമുസ്ലിംകളുടെ ഭൂമിയും സംരക്ഷിക്കപ്പെടുന്നതാണ്. 7. മുന്‍പ് അവരുടെ കയ്യിലുണ്ടായിരുന്ന വസ്തുക്കളെല്ലാം അതേ നിലയില്‍ തന്നെ നിലനില്‍ക്കുന്നതാണ്. 8. അവരുടെ മത പുരോഹിതന്മാരെ അവരുടെ സ്ഥാനങ്ങളില്‍ നിന്നും മാറ്റപ്പെടുന്നതല്ല. 9. അവരുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നും പത്തിലൊന്ന് വാങ്ങിക്കപ്പെടുന്നതല്ല. 10. അവരുടെ മേല്‍ സൈനിക നടപടി സ്വീകരിക്കപ്പെടുന്നതല്ല. 11. അവര്‍ക്ക് മുമ്പാണ്ടിയിരുന്ന ഒരു അവകാശവും അവരില്‍ നിന്നും തിരിച്ചെടുക്കപ്പെടുന്നതല്ല. 12. പുതുതായി വരുന്ന അമുസ്ലിംകളോടും ഇതേ സമീപനം തന്നെ സ്വീകരിക്കേണ്ടതാണ്. (വിവരണത്തിന് ബലാദുരിയുടെ ഫുത്തൂഹുല്‍ ബുല്‍ദാന്‍, ഇമാം അബൂയൂസുഫിന്‍റെ കിതാബുല്‍ ഖറാജ് എന്നിവ നോക്കുക.).

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

ചിലരെ നിര്‍ബന്ധിച്ച് മുസ്ലിമാക്കിയെന്ന വാര്‍ത്ത പത്രങ്ങളും സോഷ്യ മീഡിയകളും അതിശക്തമായി പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ വലിയ ശബ്ദ ബഹളങ്ങള്‍ ചിലര്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ ഹൈന്ദവരെ നിര്‍ബന്ധിച്ച് മത പരിവര്‍ത്തനം നടത്തുകയും മുസ്ലിമാക്കുകയും ചെയ്യാന്‍ ഇന്ന് ഇന്ത്യയില്‍ ആര്‍ക്കെങ്കിലും കഴിവുണ്ടോയെന്നും ആരെയെങ്കിലും നിര്‍ബന്ധിച്ച് മുസ്ലിമാക്കുന്നത് കൊണ്ട് അവര്‍ മുസ്ലിമാകുമോ എന്നും അവര്‍ ചിന്തിക്കുന്നില്ല. മുസ്ലിമാവുക എന്നാല്‍ ഹൃദയം കൊണ്ട് പടച്ചവന്‍ ഏകനാണെന്നും മുഹമ്മദ് (സ്വ) സത്യസന്ധനായ നബിയുമാണെന്നും സാക്ഷ്യം വഹിക്കലാണ്. ഒരാള്‍ നാവുകൊണ്ട് കലിമ ഉച്ചരിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നെങ്കിലും മനസ്സുകൊണ്ട് തൗഹീദും രിസാലത്തും അംഗീകരിച്ചില്ലെങ്കില്‍ അവന്‍ മുസ്ലിമാകുന്നതല്ല. അതെ, നിര്‍ബന്ധിച്ച് നാവുകൊണ്ട് കലിമ ചൊല്ലിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ സമ്മതിപ്പിക്കാന്‍ സാധിക്കുന്നതല്ല. പരിശുദ്ധ ഖുര്‍ആന്‍ 16-ാം ആദ്ധ്യായം 102-ാം വചനത്തില്‍ ഇപ്രകാരം പറയുന്നു: ആരെങ്കിലും ശക്തി പ്രയോഗിച്ചത് കാരണം ഒരു സത്യവിശ്വാസി നിഷേധത്തിന്‍റെ വചനം പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ മനസ്സ് ഇസ്ലാമില്‍ സംതൃപ്തനായി കഴിയുന്നിടത്തോളം അദ്ദേഹം നിഷേധിയാകുന്നതല്ല. ഇപ്രകാരം  ഒരു അമുസ്ലിം മനസ്സുകൊണ്ട് ഇസ്ലാമിന്‍റെ അടിസ്ഥാനങ്ങളെ അംഗീകരിക്കാത്ത കാലത്തോളം അദ്ദേഹത്തെക്കൊണ്ട് നിര്‍ബന്ധിച്ച് ഇസ്ലാമിക വചനങ്ങള്‍ പറയിപ്പിച്ചാലും മുസ്ലിമാകുന്നതല്ല. 

യഥാര്‍ത്ഥ്യം ഇതായിരിക്കവേ ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസമുള്ള ചിലര്‍ തന്നെ എഴുതി വിടുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ ആശ്ചര്യമുണ്ടാകുന്നു. അവര്‍ക്ക് ലോക കാര്യങ്ങളെക്കുറിച്ച് ഒരു അറിവുമില്ല. ഇസ്ലാമിന്‍റെ ആദ്യ അക്ഷരത്തെക്കുറിച്ച് പോലും വിവരമില്ല. കാരണം നിര്‍ബന്ധിച്ച് മുസ്ലിമാക്കുന്നുവെന്ന് അവര്‍ പറയുന്നതിന് വസ്തുതാ പരമായോ സംഭവങ്ങളുടെ അടിസ്ഥാനത്തിലോ യാതൊരു തെളിവുമില്ല. അമുസ്ലിംകളെ നിര്‍ബന്ധിച്ച് മുസ്ലിമാക്കാന്‍ ഇസ്ലാം മുസ്ലിംകള്‍ക്ക് അല്‍പ്പം പോലും അനുവാദം നല്‍കുന്നില്ല. അനുവാദമുണ്ടായിരുന്നുവെങ്കില്‍ സൗദി അറേബ്യയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും താമസിച്ചുവരുന്ന ലക്ഷോപലക്ഷം ഹൈന്ദവര്‍ മുസ്ലിംകള്‍ ആക്കപ്പെടുമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ വര്‍ഗ്ഗീയവാദം തലയില്‍ കയറിയവര്‍ പോലും പ്രവാസികളായ ഹൈന്ദവ സഹോദരങ്ങള്‍ നിര്‍ബന്ധിച്ച് മുസ്ലിമാക്കപ്പെടുന്നു എന്ന പരാതി ഉന്നയിക്കാറില്ല. ഇത്തരുണത്തില്‍ നാമൊന്ന് ചിന്തിക്കുക: മുസ്ലിം രാജ്യങ്ങളില്‍ കഴിയുന്ന സാധുക്കളായ അമുസ്ലിംകളെ ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നില്ലെങ്കില്‍ ഇന്ത്യയിലെ ബലഹീനരായ മുസ്ലിംകള്‍ അമുസ്ലിംകളെ മുസ്ലിമാകാന്‍ നിര്‍ബന്ധിക്കുമോ.? പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തെ വര്‍ഗ്ഗീയവാദികളായ ആളുകള്‍ക്ക് യാതൊരു വിവരവുമില്ലാത്ത ജനങ്ങളില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നതില്‍ വേറെ എവിടെയും ലഭിക്കാത്ത വലിയ സുഖം അനുഭവപ്പെടുന്നു എന്നാണ് പ്രചണ്ഡ പ്രചാരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. 

ഇപ്പോള്‍ നിര്‍ബന്ധ മത പരിവര്‍ത്തനം എന്ന് ആരോപിക്കപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അതില്‍ മൗലാനാ ജഹാംഗീര്‍ സാഹിബിനെ എനിക്കറിയില്ല. എന്നാല്‍ ഉമര്‍ ഗൗതം സാഹിബിനെ എനിയ്ക്ക് നേരിട്ടറിയാം. വളരെ മാന്യനും വിദ്യാസമ്പന്നനുമായ ഒരു വ്യക്തിയാണ്. അദ്ദേഹം ഇസ്ലാമിക സന്ദേശങ്ങളെ പഠിച്ച് ചിന്തിച്ച് ആലോചിച്ചാണ് ഇസ്ലാം സ്വീകരിച്ചത്. നിര്‍ബന്ധിച്ച് മതം മാറ്റുക പോലുള്ള പ്രയോജന രഹിതമായ കാര്യങ്ങള്‍ അദ്ദേഹം ചെയ്യുമെന്ന് എനിയ്ക്ക് ഒരു ശതമാനം പോലും പ്രതീക്ഷയില്ല. എന്നാല്‍ ഇസ്ലാം സ്വീകരിച്ചവര്‍ ആരെങ്കിലും ഇന്ത്യന്‍ നിയമം അനുസരിച്ച് ഇസ്ലാം സ്വീകരണത്തിന്‍റെ രേഖകള്‍ ശരിയാക്കാന്‍ വന്നാല്‍ അദ്ദേഹം ഈ വഴിയിലൂടെ കടന്നുവന്ന വ്യക്തിയായത് കൊണ്ട് അദ്ദേഹം അവരെ സഹായിക്കുമായിരുന്നു. തദവസരം അദ്ദേഹം അവരെ യാതൊന്നിലും നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നില്ല. ഇത്തരുണത്തില്‍ ഇസ്ലാമിക രാഷ്ട്രത്തില്‍ താമസിക്കുന്ന അമുസ്ലിംകളെക്കുറിച്ച് ഇസ്ലാം നല്‍കുന്ന അടിസ്ഥാന വീക്ഷണം ഇവിടെ കുറിക്കുന്നത് അനുയോജ്യമാണെന്ന് വിചാരിക്കുന്നു. ഒരു പക്ഷേ, വര്‍ഗ്ഗീയ വാദത്തിന്‍റെ തീപ്പൊള്ളലേറ്റ സഹോദരങ്ങള്‍ക്കും ഇത് ഗുണപ്പെട്ടേക്കാം. ഇത് വായിക്കുന്നതിലൂടെ അവരുടെ കണ്ണുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. കൂട്ടത്തില്‍ മുസ്ലിംകള്‍ക്കും ഇസ്ലാമിനെക്കുറിച്ച് ചില കാര്യങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ആകയാല്‍ താഴെ കൊടുക്കുന്ന കുറിപ്പുകള്‍ എല്ലാവരും ശ്രദ്ധിച്ച് വായിക്കുക:

    ഇസ്ലാമിക സന്ദേശങ്ങളെന്നാല്‍ പരിശുദ്ധ ഖുര്‍ആനും പടച്ചവന്‍റെ ദൂതനായ മുഹമ്മദ് നബി (സ്വ)യും പഠിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ്. ഇസ്ലാമിക രാഷ്ട്രത്തില്‍ താമസിക്കുന്ന അമുസ്ലിംകളെക്കുറിച്ച് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന അദ്ധ്യാപനങ്ങള്‍ ഇവയാണ്: 

1. ഇസ്ലാമിക ഭരണകൂടത്തിലുള്ള അമുസ്ലിംകളെ ഏതെങ്കിലും ശത്രുക്കള്‍ അക്രമിച്ചാല്‍ മുസ്ലിംകള്‍ പ്രസ്തുത ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യേണ്ടതാണ്. 

2. ഒരു ഇസ്ലാമിക രാജ്യത്തും അമുസ്ലിംകളെ മതം മാറ്റം ചെയ്യപ്പെടുന്നതല്ല. അവരുടെ മതത്തെത്തൊട്ടും തെറ്റിക്കരുതെന്ന് അല്ലാഹുവിന്‍റെ ദൂതന്‍ ഉണര്‍ത്തിയിരിക്കുന്നു. 

3. അമുസ്ലിംകളുടെ ജീവന്‍ ഇസ്ലാമിക രാജ്യത്ത് സുരക്ഷിതമായിരിക്കും. 

4. അമുസ്ലിംകളുടെ സമ്പത്തും ഇസ്ലാമിക ഭരണകൂടത്തില്‍ സംരക്ഷിക്കപെടുന്നതാണ്. 

5. അമുസ്ലിംകളുടെ കച്ചവട സംഘങ്ങളും കച്ചവട കേന്ദ്രങ്ങളും സുരക്ഷിതമായിരിക്കും. 

6. അമുസ്ലിംകളുടെ ഭൂമിയും സംരക്ഷിക്കപ്പെടുന്നതാണ്. 

7. മുന്‍പ് അവരുടെ കയ്യിലുണ്ടായിരുന്ന വസ്തുക്കളെല്ലാം അതേ നിലയില്‍ തന്നെ നിലനില്‍ക്കുന്നതാണ്. 

8. അവരുടെ മത പുരോഹിതന്മാരെ അവരുടെ സ്ഥാനങ്ങളില്‍ നിന്നും മാറ്റപ്പെടുന്നതല്ല. 

9. അവരുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നും പത്തിലൊന്ന് വാങ്ങിക്കപ്പെടുന്നതല്ല. 

10. അവരുടെ മേല്‍ സൈനിക നടപടി സ്വീകരിക്കപ്പെടുന്നതല്ല. 

11. അവര്‍ക്ക് മുമ്പാണ്ടിയിരുന്ന ഒരു അവകാശവും അവരില്‍ നിന്നും തിരിച്ചെടുക്കപ്പെടുന്നതല്ല. 

12. പുതുതായി വരുന്ന അമുസ്ലിംകളോടും ഇതേ സമീപനം തന്നെ സ്വീകരിക്കേണ്ടതാണ്. 

(വിവരണത്തിന് ബലാദുരിയുടെ ഫുത്തൂഹുല്‍ ബുല്‍ദാന്‍, ഇമാം അബൂയൂസുഫിന്‍റെ കിതാബുല്‍ ഖറാജ് എന്നിവ നോക്കുക.). 

മുഹമ്മദ് നബി (സ്വ) നല്‍കിയ ഈ ഇസ്ലാമിക പാഠങ്ങള്‍ മുസ്ലിം രാജ്യങ്ങളില്‍ താമസിക്കുന്ന അമുസ്ലിംകളെക്കുറിച്ചുള്ളതാണ്. അപ്പോള്‍ അമുസ്ലിം രാജ്യങ്ങളിലെ അമുസ്ലിംകളെ നിര്‍ബന്ധിച്ച് എങ്ങനെ മതം മാറ്റാന്‍ കഴിയും.? മനസ്സുകൊണ്ട് അംഗീകരിക്കാതെ അവര്‍ എങ്ങനെ മുസ്ലിമാകാനാണ്.? അല്ലാഹുവിന്‍റെ ദൂതന്‍റെ രണ്ടാം ഖലീഫ ഉമര്‍ (റ) അദ്ദേഹത്തിന്‍റെ വിയോഗ നേരത്ത് നടത്തിയ സുപ്രധാന ഉപദേശങ്ങളില്‍ ഇപ്രകാരവും പ്രസ്താവിച്ചു: നിങ്ങളുടെ രാജ്യത്ത് താമസിക്കുന്ന അമുസ്ലിംകളുടെ സുരക്ഷിതത്വം അല്ലാഹുവും ദൂതനും ഏറ്റെടുത്തിരിക്കുകയാണ് എന്ന് മനസ്സിലാക്കുക. അവരുടെ ഭാഗത്ത് നിന്നും അവരുടെ ശത്രുക്കളെ നേരിടേണ്ടത് മുസ്ലിംകളുടെ കര്‍ത്തവ്യമാണ്. (ഫുതൂഹുല്‍ ബുല്‍ദാന്‍). 

ഉമര്‍ ഗൗതം സാഹിബിനെപ്പോലുള്ള വിദ്യാസമ്പന്നനും നിഷ്കളങ്കനുമായ ഒരു വ്യക്തിയുടെ മേല്‍ നിര്‍ബന്ധ  മത പരിവര്‍ത്തനം ആരോപിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത അപരാധം മാത്രമാണ്. ഈ രാജ്യത്ത് നിരപരാധികളായ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യാനും അവരെ രാജ്യ ദ്രോഹികളായി ചിത്രീകരിക്കാനും മാത്രമല്ല, അവരെ രാജ്യദ്രോഹത്തിന്‍റെ തലവന്മാരായും മുദ്ര അടിക്കാനും അവര്‍ക്ക് ജീവപര്യന്തം തടവോ തൂക്ക്  കയറോ വിധിക്കാനും ഇവിടെ ഒരു കൂട്ടം ആളുകള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. ഇതിലൂടെ രാജ്യത്തിന് ഗുണപ്പെടേണ്ട ധാരാളം സഹോദരങ്ങളും അവരുടെ കുടുംബങ്ങളും നരക യാതന അനുഭവിക്കുന്നു. നിരന്തര പരിശ്രമങ്ങള്‍ക്ക് ശേഷം ചിലപ്പോള്‍ അവരില്‍ ചിലരെ മേല്‍ക്കോടതികള്‍ അന്തസ്സോടെ വിട്ടയക്കുന്നുണ്ടെങ്കിലും അവരുടെ യുവത്വത്തിന്‍റെ സുവര്‍ണ്ണ നിമിഷങ്ങളെല്ലാം നശിച്ച് കാണും. ആകയാല്‍ ഇത്തരം ആരോപണങ്ങളും നീക്കങ്ങളും വലിയ അക്രമമാണ്. ഇങ്ങനെയുള്ള അക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന അന്വേഷണ ഉദ്യേഗസ്ഥന്മാര്‍ക്കെതിരില്‍ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ കോടതിയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് നിയമപാലകരെയും ഭരണകൂട ഏജന്‍സികളെയും തെറ്റിദ്ധരിക്കാന്‍ കാരണമാകുമെന്ന് പറഞ്ഞ് ഈ ആവശ്യം അവഗണിക്കപ്പെടുന്നു. പക്ഷേ, ഒരു ഭാഗത്ത് ലോകം മുഴുവനും ഈ അക്രമത്തെ തിരിച്ചറിയുന്നുണ്ട്. മറുഭാഗത്ത് പടച്ചവന്‍റെ നീതിയെ നാമെല്ലാവരും ഭയക്കേണ്ടതുമാണ്. പടച്ചവന്‍റെ അരികില്‍ ദേര്‍ (തീരുമാനം പ്രഖ്യാപിക്കാന്‍ കാല താമസം) ഉണ്ടായേക്കാം, പക്ഷേ, അന്‍ദേര്‍ (അക്രമപരമായ തീരുമാന പ്രഖ്യാപനം) ഒരിക്കലും ഉണ്ടാകുന്നതല്ല. പടച്ചവന്‍റെ ചാട്ടവാറിന് ശബ്ദം ഉണ്ടാകാറുമില്ല.! 

ഇതുപോലുള്ള മുഴുവന്‍ പ്രചണ്ഡ പ്രചാരണങ്ങളുടെയും യഥാര്‍ത്ഥലക്ഷ്യം ഇസ്ലാമിനെ മോശമായി ചിത്രീകരിക്കലാണ്. തല്‍ഫലമായി ധാരാളം ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ ഇസ്ലാമിനെക്കുറിച്ച് ഭീകരതയുടെ മതമെന്നും മുസ്ലിംകളെ ഭീകരവാദികളെന്നും വിളിച്ച് ആക്ഷേപിച്ച് കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്ര മന:സാക്ഷിയ്ക്ക് മുന്‍പാകെ ഇസ്ലാമിന്‍റെ ഈ സന്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ്. ഇത് മുഹമ്മദ് നബി (സ്വ) മുസ്ലിം രാജ്യത്ത് താമസിക്കുന്ന അമുസ്ലിം സഹോദരങ്ങളുടെ വിഷയത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണ്. ഇത് മുന്‍പില്‍ വെച്ചുകൊണ്ട് ഇസ്ലാം മതത്തിനും മുസ്ലിംകള്‍ക്കും എതിരില്‍ നടത്തപ്പെടുന്ന ആരോപണങ്ങളുടെ യാഥാര്‍ത്ഥ്യം തിരിച്ചറിയുക. കൂട്ടത്തില്‍ ഒരു കാര്യം കൂടി മനസ്സിലാക്കുക: അക്രമങ്ങളിലൂടെ കുറേ മുസ്ലിം യുവാക്കളുടെ ജീവിതം നശിപ്പിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ഈ അക്രമങ്ങള്‍ ഈ രാജ്യത്തിനോ മാനവരാശിക്കോ യാതൊരു ഗുണവും നല്‍കുന്നതല്ല. ലോകം മുഴുവന്‍ മാനവ സേവനത്തെ ആഗ്രഹിക്കുകയും ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ മാനവികതയുടെ പ്രവര്‍ത്തനങ്ങളാണ് എല്ലാവര്‍ക്കും കരണീയമായിട്ടുള്ളത്. 

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

സ്വഹാബാ ഫൗണ്ടേഷന്‍ 

വിതരണം ചെയ്യുന്ന രചനകള്‍: 

തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ 

ആശയം, വിവരണം) : 650 

രിയാളുല്‍ ഖുര്‍ആന്‍ 

(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 

കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 

ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 

ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140 

നബവീ സദസ്സുകള്‍ : 90 

പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 

ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 

ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 

മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 

മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 

വിശ്വ നായകന്‍ : 130 

പ്രവാചക പത്നിമാര്‍ : 70 

പ്രവാചക പുത്രിമാര്‍ : 50 

നബവീ നിമിഷങ്ങള്‍ : 25 

പ്രവാചക പുഷ്പങ്ങള്‍ : 40 

മദനീ ജീവിത മര്യാദകള്‍ : 45 

കാരുണ്യ നബി : 20 

ഇസ്ലാം എന്നാല്‍ എന്ത്.? : 80 

അല്ലാഹു : 30 

മുസ്ലിം ഭാര്യ : 40 

നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 

ഇസ്ലാമിലെ വിവാഹം : 20 

അഖീഖയും ഇതര സുന്നത്തുകളും : 15 

സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 

പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 

മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ 

പ്രാര്‍ത്ഥനകള്‍) : 80 

ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 

ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ 

തീരുമാനങ്ങള്‍ : 60 

ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 

ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 

രിഫാഈ ലേഖനങ്ങള്‍ : 25 

ഇലാഹീ ഭവനത്തിലേക്ക് : 40 

അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 

സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 

ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 

ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 

കാര്‍ഗുസാരി രണ്ടാം ഭാഗം : 35 

മുസ്ലിം വ്യക്തി നിയമം : 30 

ദൃഷ്ടി സംരക്ഷണം : 30 

ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 

ഇസ്ലാമും മാനവ സാഹോദര്യവും : 30 

മനുഷ്യത്വം മരിച്ചിട്ടില്ല : 24 

വിശ്വസ്തതയും വഞ്ചനയും : 20 

സ്നേഹമാണ് സന്ദേശം : 20 

എന്‍റെ പഠന കാലം : 20 

എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 

സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 

ബുഖാറയിലൂടെ : 15 

നിസാമുദ്ദീന്‍ ഔലിയ : 50 

ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 

വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 

വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 

നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 

അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, 

നിഷ്കളങ്ക സ്നേഹം : 50 

ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ 

വെളിച്ചത്തില്‍ : 30 

മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 

നസീഹത്തുല്‍ മുസ്ലിമീന്‍ : 20 

ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 

അശ്ലീലതയ്ക്കെതിരെ... : 60 

ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 

രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 

ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 

അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 50

പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 

ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 

വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40  

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

മായം കലരാത്ത ശുദ്ധമായ ഒരു കിലോ വന്‍തേന്‍ ഇപ്പോള്‍ 390 രൂപയ്ക്ക് ലഭിക്കുന്നു.

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ 

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും 

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ 

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ 

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

 അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍, ബർണർ വിത്ത് നൈറ്റ് ലാമ്പ് എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ... 

http://wa.me/+919961717102 

http://wa.me/+918606261616 

〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰



















SWAHABA FOUNDATION 

Darul Uloom Al Islamiyya 

Oachira, Kollam, Kerala. 

+91 9961717102, 8606261616 

വിളിക്കൂ...

ഇല്‍യാസ് മൗലവി ബാഖവി ഓച്ചിറ 

8606261616

ഹാഫിസ് നിസാര്‍ നജ്മി ഈരാറ്റുപേട്ട 

9961717102

ഹാഫിസ് നബീല്‍ അലി ഹസനി കണ്ണൂര്‍ 

9995222224 

ഹാഫിസ് ബുഖാരി ഖാസിമി കാഞ്ഞാര്‍ 

9961955826 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...