Friday, July 16, 2021

ഹിജാസിന്‍റെ മണല്‍ തരികള്‍.!


 ഹിജാസിന്‍റെ മണല്‍ തരികള്‍.!

-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി

വിവ: അജ്മല്‍ ഹുസ്നി നദ് വി പത്തനാപുരം. 

മക്കയേയും മദീനയേയും ജീവിതത്തില്‍ ആദ്യമായി കേട്ടത് എന്നാണെന്ന് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഹിജാസിനെയും അതിലെ പവിത്ര നാടുകളായ മക്കയെയും മദീനയെയും പറ്റിയുള്ള ചര്‍ച്ചകള്‍ അണമുറിയാത്ത ഒരു മുസ്ലിം ഭവനത്തിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. എന്‍റെ നാട്ടുകാര്‍ സാധാരണ സംസാരങ്ങളില്‍ ഇരു നാടുകളെയും ചേര്‍ത്ത് മക്കാ മദീന എന്നായിരുന്നു പറഞ്ഞിരുന്നത്. ചെറിയ കുട്ടിയെന്ന നിലക്ക് ഇതു രണ്ടും ചേര്‍ന്ന് ഒറ്റ നാടാണ് എന്ന് ഞാന്‍ കരുതിപ്പോന്നു. മക്കയില്ലാത്ത മദീനയോ മദീനയില്ലാത്ത മക്കയോ അവരുടെ സംസാരങ്ങളില്‍ വളരെ കുറവായിരുന്നു. വളര്‍ന്ന ശേഷമാണ് ഇവരണ്ടും പരസ്പരം അകലമുള്ള രണ്ട് വ്യത്യസ്ത നാടുകളാണെന്ന് എനിക്ക് ബോധ്യപ്പെട്ടത്. 

ബാല്യത്തില്‍ സ്വര്‍ഗ്ഗത്തെയും സ്വര്‍ഗീയനുഗ്രഹങ്ങളെയും പറ്റി കേട്ടിരുന്ന അതേ സ്നേഹ ബഹുമാനത്തോടെയാണ് ഞാന്‍ ഹിജാസിനെയും മക്കാ മദീനയെയും പറ്റി കേട്ടിരുന്നത്. ഇവകളോടെല്ലാം ഒരേ പോലെ ആഗ്രഹം തുളുമ്പുന്ന ഒരു മനസ്സുമായിട്ടാണ് ഞാന്‍ വളര്‍ന്നത്. സ്വര്‍ഗ്ഗവും ഹിജാസും എനിക്ക് ഒരു പോലെ പ്രിയംകരമായിരുന്നു. വലുതായപ്പോള്‍ ഭൗതിക ലോകത്ത് സ്വര്‍ഗ്ഗത്തിലേക്കെത്തിച്ചേരാന്‍ വഴികളൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ ഞാന്‍ സ്വയം ക്ഷമിക്കുകയും സഹിക്കുകയും ചെയ്തു. എന്നാല്‍ ഹിജാസിലെത്തല്‍ വളരെ എളുപ്പമാണെന്ന് ഞാന്‍ മനസ്സിലാക്കി. ഹാജിമാരുടെ സംഘങ്ങള്‍ പോയിവന്നുകൊണ്ടിരിക്കുന്നതായി വായിച്ചറിഞ്ഞ എനിക്ക് ക്ഷമിക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും ഞാന്‍ വളര്‍ന്നു. പ്രവാചക ജീവിതവും ഇസ്ലാമിക ചരിത്രവും വായിച്ചപ്പോള്‍ ഹിജാസിനോടുള്ള പ്രണയം എന്‍റെ നാഡീഞരമ്പുകളെ മഥിച്ചു. ഒടുവില്‍ അല്ലാഹു എന്‍റെ ആഗ്രഹം സഫലീകരിച്ചു. ഹജ്ജിനും സിയാറത്തിനും സൗഭാഗ്യം ലഭിച്ചു. 

ഹരിതമയം പോലുമില്ലാത്ത കറുത്ത പര്‍വ്വതനിരകള്‍ വലയം ചെയ്ത ആ ഭൂമിയില്‍ ചിന്താ നിമഗ്നായി ഞാന്‍ നിന്നു. മനുഷ്യന്‍റെ ശ്രദ്ധ തിരിക്കുന്നതോ മനസ്സുകള്‍ക്ക് കുളിര് പകരുന്നതോ ആയ യാതൊന്നുമില്ലാത്ത, സുന്ദരകാഴ്ചകളും പ്രകൃതിരമണീയതയും ഇളം തെന്നലും ശുദ്ധജലവും അന്യമായ ആ നാട്ടില്‍ നിന്ന് ഞാന്‍ ആത്മഗതം ചെയ്തു; ബാഹ്യമോടികള്‍ യാതൊന്നും തൊട്ടുതീണ്ടി യിട്ടില്ലാത്ത ഈ നാട് മാനവ ലോകത്തിന് നല്‍കിയ സംഭാവന എത്ര മഹത്തരമാണ്. പുറംപൂച്ചുകള്‍ അന്യമായ ഈ നാടില്ലായിരുന്നുവെങ്കില്‍ ലോകം മനുഷ്യനെന്ന പക്ഷിയെ ബന്ധിക്കപ്പെട്ട വെറും സ്വര്‍ണ്ണക്കൂട് മാത്രമായി അവശേഷിക്കുമായിരുന്നു. അതെ, ഈ നാടാണ് ഭൗതികതയുടെ ഞരുക്കത്തില്‍ നിന്നും വിശാലതയിലേക്ക് മനുഷ്യനെ നയിച്ചത്, മനുഷ്യത്വത്തിന് സ്വാതന്ത്ര്യവും മഹത്വവും മടക്കി നല്‍കിയത്, മാനവികതയുടെ കൈകാലുകളെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞത്, അന്ധവിശ്വാസത്തിന്‍റെ ഭാണ്ഡക്കെട്ടുകള്‍ ചുമലില്‍ നിന്നും തട്ടിമാറ്റിയത്. തദവസരം, ലോക സാമ്രാജ്യങ്ങളും വന്‍ നഗരങ്ങളും എന്‍റെ ചിന്തയില്‍ ഉദയം ചെയ്തു. ഒരോന്നിനെയും നീതിയുടെ തുലാസ്സില്‍ ഞാന്‍ തൂക്കി നോക്കി. അവകള്‍ ഇല്ലായിരുന്നുവെങ്കില്‍ ലോകത്തിന് എന്ത് നഷ്ടമാണ് ഉണ്ടാവുകയെന്ന് ഞാന്‍ കണക്ക് കൂട്ടി. നാടുകള്‍ ഓരോന്നായി എടുത്ത് ഞാന്‍ വിചിന്തനം നടത്തി. അവകളെല്ലാം സ്വന്തത്തിനും സ്വന്തം കൈപ്പിടിയില്‍ ഒതുങ്ങുന്ന അല്‍പ്പം ജനങ്ങള്‍ക്കും വേണ്ടി മാത്രം ജീവിച്ചതാണെന്നും മാനവലോകത്തിന് പൊതുവില്‍ വലിയ സംഭാവനകളൊന്നും കാഴ്ച വെച്ചിട്ടില്ലെന്നും എനിക്ക് ബോധ്യപ്പെട്ടു. ലോക ഭൂപടത്തില്‍ ഈ നാടുകള്‍ ഇല്ലായിരുന്നുവെങ്കില്‍ അത് മാനവലോകത്തിന് വലിയ കുറവുകളൊന്നും വരുത്തുമായിരുന്നില്ല എന്നും ഞാന്‍ മനസ്സിലാക്കി. എന്നാല്‍ മക്കയില്ലായിരുന്നുവെങ്കില്‍ മനുഷ്യത്വം അതിന്‍റെ സമുന്നത മൂല്യങ്ങളില്‍ നിന്നും ഉത്തമ സ്വഭാവ വിശ്വാസ വിജ്ഞാനങ്ങളില്‍ നിന്നും അന്യം നിന്നു പോകുമായിരുന്നു. കാരണം ഇവിടെ നിന്നാണ് നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടിരുന്ന വിശ്വാസത്തെ ലോകം വീണ്ടെടുത്തത്. ഇവിടെയാണ് അജ്ഞതയുടെ അന്ധകാരത്തില്‍ അണഞ്ഞു പോയ അറിവിന്‍റെ ദീപശിഖ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടത്. ഇവിടെയാണ് അക്രമികള്‍ പിച്ചിച്ചീന്തിയ മാനവ മഹത്വം പുനസ്ഥാപിക്കപ്പെട്ടത്. ചുരുക്കത്തില്‍ ഇവിടെ നിന്നാണ് മനുഷ്യത്വത്തിന് നവജീവന്‍ ലഭിച്ചതും ചരിത്രം പുതിയൊരു ഗമനത്തിന് തുടക്കം കുറിച്ചതും. 

വീണ്ടും ഞാന്‍ ചിന്തിച്ചു, മക്കയില്ലായിരുന്നെങ്കില്‍ എന്ന വാക്കില്‍ എന്തര്‍ത്ഥമാണുള്ളത്? ചരിത്രത്തിന് ഗതിമാറ്റം സംഭവിച്ച ആറാം നൂറ്റാണ്ടിന് മുന്‍പും മക്കയും അതിന്‍റെ മണല്‍ തരികളും ഭൂമിയില്‍ ഉണ്ടായിരുന്നു. സംസം ജലം ഉണ്ടായിരുന്നു. വിശുദ്ധ ഭവനം തലയുയര്‍ത്തി നിന്നിരുന്നു. അന്യനെപ്പോലെ ലോകത്ത് നിന്നും ഒറ്റപ്പെട്ട് നിന്നിരുന്ന മക്കാദേശത്തിന് ഇക്കാലമത്രയും ലോകത്തിന്‍റെ വഴിവിട്ട സഞ്ചാരത്തില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിട്ടില്ലല്ലോ. അതെ, ഇങ്ങനയാണ് പറയേണ്ടത്; ചരിത്രത്തിന്‍റെ ഗതി തിരിച്ചു വിട്ട മക്കയുടെ മഹാനായ പുത്രന്‍ ഇല്ലായിരുന്നുവെങ്കില്‍... 

ഇവിടെ എനിക്ക് മുന്നില്‍ ചില വ്യത്യസ്ത രംഗങ്ങള്‍ തെളിഞ്ഞു വന്നു. ഖുറൈശിന്‍റെ നേതാവ് (സ) ഒറ്റക്ക് വിശുദ്ധ കഅ്ബയെ വലം വെക്കുന്നതായി ഞാന്‍ കാണുന്നു. ജനങ്ങള്‍ അവി ടുന്നിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നുവെങ്കിലും അവിടുന്ന് തന്‍റെ കര്‍മ്മത്തില്‍ വ്യാപൃതരാണ്. വലം വെച്ച ശേഷം തങ്ങള്‍ വിശുദ്ധ ഭവനത്തിനുള്ളിലേക്ക് കയറാന്‍ തുനിയുന്നു. ഉടന്‍ കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഉസ്മാനിബ്നു ത്വല്‍ഹ ചാടിവീണ് തടയുകയും ശകാരിക്കുകയും ചെയ്യുന്നു. ഉറച്ച സഹനതയോടെ അവിടുന്ന് മറുപടി പറയുന്നു: ഉസ്മാനെ, ഒരു ദിവസം ഈ താക്കോല്‍ എന്‍റെ കയ്യില്‍ വരും. അന്ന് എനിക്ക് ഇഷ്ടമുള്ളയാള്‍ക്ക് ഞാനത് നല്‍കും. അന്ന് ഖുറൈശികള്‍ നിന്ദ്യരായിരിക്കും എന്നാല്‍ നീ അന്ന് ജീവിച്ചിരിക്കുന്നതും അന്തസ്സ് പ്രാപിക്കുന്നതുമാണ്. ശേഷം മക്കാ വിജയത്തിന്‍റെ രംഗങ്ങള്‍ മനസ്സിലേക്ക് കടന്ന് വന്നു. തങ്ങള്‍ വിശുദ്ധ ഭവനത്തെ ത്വവാഫ് ചെയ്യുന്നു. ഒപ്പം സ്വഹാബത്തുമുണ്ട്. കഅ്ബയുടെ താക്കോല്‍ തങ്ങളുടെ കയ്യിലാണ്. ആവശ്യം കഴിഞ്ഞ ശേഷം തങ്ങള്‍ ഉസ്മാനെ വിളിച്ച് പറയുന്നു. ഉസ്മാന്‍, താക്കോല്‍ പിടിക്കുക, ഇന്ന് ഉപകാരത്തിന്‍റെയും കരാര്‍പാലനത്തിന്‍റെയും ദിവസമാണ്. 

യഥാര്‍ത്ഥത്തില്‍ അന്ന് തങ്ങള്‍ കൈവശപ്പെടുത്തിയത് കഅ്ബയുടെ താക്കോല്‍ മാത്രമായിരുന്നില്ല. മറിച്ച്, ലോകമാനവികതയുടെ മനസ്സുകളെ ബന്ധിച്ചിരുന്ന താഴുകള്‍ തുറക്കുന്നതിനുള്ള താക്കോലും അവിടുന്നിന്‍റെ പക്കല്‍ ഉണ്ടായിരുന്നു. ആ താക്കോല്‍ പരിശുദ്ധ ഖുര്‍ആനായിരുന്നു. ഇന്നും ലോകത്തിന്‍റെ സമസ്യകള്‍ക്ക് പൂരണം കണ്ടെത്തിക്കൊണ്ടിരിക്കുന്ന പരിശുദ്ധ ഖുര്‍ആന്‍. 

ഹജ്ജ് നിര്‍വഹണ ശേഷം പ്രേമത്തിന്‍റെ ചിറകിലേന്തി ഞാന്‍ മദീനയിലേക്ക് തിരിച്ചു. ഈ വഴിത്താരയിലെ പ്രഥമ സഞ്ചാരിയായ മുഹമ്മദുര്‍റസൂലുല്ലാഹി (സ) യെ അനുസ്മരിച്ചുകൊണ്ടുള്ള ത്യാഗപൂര്‍ണ്ണമായ ദീര്‍ഘയാത്രക്ക് ശേഷം അനുഗൃഹീത മദീനയില്‍ എത്തിച്ചേര്‍ന്നു. തിരുദൂതരുടെ മസ്ജിദില്‍ പ്രവേശിച്ച് രണ്ട് റക്അത്ത് നമസ്കരിച്ചു. സൗഭാഗ്യം കനിഞ്ഞ രക്ഷിതാവിനെ സ്തുതിച്ചു. അതുല്യമായ ഉപകാരങ്ങളെ അനുസ്മരിച്ചുകൊണ്ട് പുണ്യ റൗളയിലേക്ക് നീങ്ങി. ലോകനായകന് സ്വലാത്ത് സലാമുകള്‍ അര്‍പ്പിച്ചു. ലോക ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത അവിടുന്നിന്‍റെ രണ്ട് സന്തതസഹചാരികള്‍ക്കും സലാം ചൊല്ലിയ ശേഷം ബഖീഇലേക്ക് തിരിഞ്ഞു. 

സത്യസന്ധതയുടെയും ഹൃദയവിശുദ്ധിയുടെയും സ്നേഹത്തിന്‍റെയും കരാര്‍പാലനത്തിന്‍റെയും ഏറ്റവും വലിയ നിധിശേഖരം ഇവിടെയാണ് മണ്‍മറഞ്ഞ് കിടക്കുന്നത്. ഇഹലോകത്തെക്കാള്‍ പരലോകത്തിന് മുന്‍ഗണന നല്‍കിയ ആ മഹത്തുകള്‍ ഇവിടെയാണുള്ളത്. സ്വദേശങ്ങളിലെ സ്വസ്ഥതക്ക് പകരം വിശ്വാസത്തിന്‍റെ പാതയിലെ പലായനവും പ്രവാസവും തിരഞ്ഞെടുത്ത മഹത് വ്യക്തിത്വങ്ങള്‍ ഈ മണ്ണിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. കുടുംബാംഗങ്ങളുടെ സാമീപ്യത്തെക്കാള്‍ അവര്‍ക്ക് പ്രിയങ്കരം റസൂലുല്ലാഹി(സ)യുടെ സാമീപ്യമായിരുന്നു. അതില്‍ അവര്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. "സത്യവിശ്വാസികളുടെ കൂട്ടത്തില്‍ അല്ലാഹുവുമായി ചെയ്ത കരാര്‍ പൂര്‍ത്തീകരിച്ച ചിലയാളുകളുണ്ട്.' (അഹ്സാബ്). 

പിന്നീട് ഞാന്‍ ഉഹ്ദിന്‍റെ ഭാഗത്തേക്ക് നീങ്ങി. ലോകചരിത്രത്തില്‍ വിശ്വാസദാര്‍ഢ്യത്തിന്‍റെയും ധീരതയുടേയും വാഗ്ദത്ത പാലനത്തിന്‍റെയും ഏറ്റവും വലിയ ഇതിഹാസം വിരചിതമായത് ഈ ഭൂമികയിലാണ്. നിഷ്കളങ്ക സ്നേഹത്തിന്‍റെയും അടിയുറച്ച ബന്ധത്തിന്‍റെയും ഇതിഹാസങ്ങള്‍. ഇവിടെയാണ് അനസ് ബിന്‍ നള്റിന്‍റെ ശബ്ദം മുഴ ങ്ങിയത്; ഉഹ്ദിന്‍റെ ഭാഗത്ത് നിന്നും സ്വര്‍ഗ്ഗീയ സുഗന്ധം എനിക്ക് അനുഭവപ്പെടുന്നു. ഉഹ്ദിന്‍റെ രണാങ്കണത്തില്‍ തിരുദൂതര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പരക്കുകയും തിരുദൂതര്‍ക്ക് ശേഷം നാമെന്തിന് യുദ്ധം ചെയ്യണം എന്ന് സഅദിബ്നു മുആദ് (റ) പറയുകയും ചെയ്തപ്പോള്‍ അനസ് (റ) പ്രതിവചിച്ചുവത്രെ; 'തിരുദൂതര്‍ക്ക് ശേഷം നാമെന്തിന് ജീവിച്ചിരിക്കണം!?' ഇവിടെയാണ് അബൂദുജാന (റ) തന്‍റെ മുതുക് കൊണ്ട് പുണ്യറസൂലിന് പരിചയൊരുക്കിയത്. ഇവിടെവെച്ചാണ് ത്വല്‍ഹ (റ) ലോക നായകന് നേറെ ചീറിയടുത്ത ശരങ്ങള്‍ സ്വകരങ്ങള്‍ കൊണ്ട് തടഞ്ഞത്. ഹംസ വധിക്കപ്പെട്ടതും മൃതശരീരം വികൃതമാക്കപ്പെട്ടതും ഈ മണ്ണില്‍ തന്നെ. ഖുറൈശിന്‍റെ യുവകോമളനായിരുന്ന മുസ്അബ് മതിയായ കഫന്‍ പുടവ പോലുമില്ലാത്ത അവസ്ഥയില്‍ ശഹാദത്ത് വരിച്ചത് ഈ പ്രദേശത്താണ്. അതെ, ഉഹദ് വിരേതിഹാസങ്ങളുടെ ഭൂമിയാണ്. ആത്മാര്‍ത്ഥതയില്‍ വിരചിതമായ വിരേതിഹാസങ്ങളുടെ ഭൂമി. ഉഹ്ദ് തന്‍റെ ഈ ഊഷ്മളമായ സ്നേഹബന്ധങ്ങളില്‍ അല്പമെങ്കിലും ലോകത്തിന് ഇരവു നല്‍കിയിരുന്നെങ്കില്‍ ലോകത്തിന്‍റെ അവസ്ഥ മാറിമറിയുമായിരുന്നു. ശത്രുതയും പകയും സ്നേഹവും സൗഹൃദവുമായി മാറുമായിരുന്നു. 

ഇതാണ് ഹിജാസ്, ഹിജാസിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് പ്രത്യേക നിറവും മണവുമുണ്ട്. പ്രസ്തുത ചര്‍ച്ചകളുടെ അച്ചുതണ്ട് ഒരു മഹാ വ്യക്തിത്വമാണ്. ഈ ചര്‍ച്ചകള്‍ മുഴുവനും ആ വ്യക്തിത്വത്തില്‍ കേന്ദ്രീകരിക്കുന്നു. അതെ, ഹിജാസിനെപ്പറ്റിയുള്ള ചര്‍ച്ച ഇസ്ലാമിന്‍റെ മടിത്തട്ടിനെപ്പറ്റിയുള്ള ചര്‍ച്ചയാണ്. അത് ലോകനായകന്‍റെ വിശുദ്ധ നഗരത്തെ പറ്റിയുള്ള ചര്‍ച്ചയാണ്.

സ്വഹാബാ ഫൗണ്ടേഷന്‍

വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 























No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...