Sunday, July 4, 2021

ഉദ്ഹിയ: അത്യാവശ്യ മസ്അലകള്‍ (ഹനഫി മദ്ഹബ്)

ഉദ്ഹിയ: 

അത്യാവശ്യ മസ്അലകള്‍ 

(ഹനഫി മദ്ഹബ്). 

അല്ലാഹു പറയുന്നു: "നിന്‍റെ റബ്ബിനു വേണ്ടി നീ നമസ്കരിക്കുകയും, ബലി അറുക്കുകയും ചെയ്യുക." (കൗസര്‍: 2) 

റസൂലുല്ലാഹി ﷺ അരുളി: "ദുല്‍ഹജ്ജ് പത്തിന്‍റെ അന്ന് രക്തം ഒലിപ്പിക്കുന്നതിനേക്കാള്‍ അല്ലാഹുവിന് പ്രിയങ്കരമായ ഒരു അമലും മനുഷ്യന്‍ ചെയ്യുകയില്ല." (അഥവാ അന്നത്തെ ദിവസത്തെ അമലുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് മൃഗബലിയാണ്) ആ മൃഗം ഖിയാമത്ത് നാളില്‍ അതിന്‍റെ കൊമ്പുകള്‍, മുടികള്‍, കുളമ്പുകള്‍ എല്ലാമായി വരും. അതിന്‍റെ രക്തം ഭൂമിയില്‍ പതിയുന്നതിനു മുമ്പ് (അല്ലാഹുവിന്‍റെ അടുക്കല്‍) ഒരു സ്ഥാനത്ത് പതിയും. ആകയാല്‍ മനഃസംപൃതിയോടെ അത് ചെയ്യുക." (ത്വബ്റാനി) 

റസൂലുല്ലാഹി ﷺ അരുളി: "ആര്‍ക്കെങ്കിലും സമ്പത്തുണ്ടാകുകയും എന്നിട്ട് മൃഗബലി നടത്താതിരിക്കുകയും ചെയ്താല്‍ അവന്‍ നമ്മുടെ നമസ്കാര സ്ഥലത്തോട്ട് അടുക്കാതിരിക്കട്ടെ." (ഇബ്നുമാജ) 

ബലി നടത്തേണ്ട ദിവസം അറുക്കപ്പെട്ടുന്ന മൃഗത്തിനാണ് ഉദ്ഹിയ എന്ന് പറയപ്പെടുന്നത്. ശറഇന്‍റെ വീക്ഷണത്തില്‍ പ്രത്യേകമായ സമയത്ത്, പ്രത്യേക നിയ്യത്തോടുകൂടി, പ്രത്യേക ജീവിയെ അറുക്കുന്നതിനാണ് ഉദ്ഹിയ എന്ന് പറയപ്പെടുന്നത്. ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായമനുസരിച്ച് ബലി നടത്തല്‍ വാജിബാണ്. ഇതനുസരിച്ചാണ് ഫത് വയും. 

ഉദ്ഹിയ ആര്‍ക്കെല്ലാം നിര്‍ബന്ധമാണ്:

താഴെ പറയപ്പെടുന്ന നിബന്ധനകള്‍ ഇല്ലാത്തവര്‍ക്ക് ഉദ്ഹിയ നിര്‍ബന്ധമില്ല.

1. മുസ്ലിമാകുക. 

2. സ്വതന്ത്രനാകുക. 

3. സ്വദേശിയാകുക. 

4) സമ്പന്നനാകുക. (സകാത് നിര്‍ബന്ധമാകുന്ന നിസാബിന്‍റെ ഉടമസ്ഥനാകുക). 

ഉദ്ഹിയ നിര്‍ബന്ധമാകുന്നതിന് സമ്പത്തിന്‍ മേല്‍ ഒരുവര്‍ഷം പൂര്‍ണ്ണമാകണമെന്ന നിബന്ധനയില്ല. മറിച്ച് ഉദ്ഹിയത്തിന്‍റെ ദിവസം തന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് മിച്ചമുള്ള നിലയില്‍ നിസാബുണ്ടായിരുന്നാല്‍ ഉദ്ഹിയ നിര്‍ബന്ധമാകും. 

ഉദ്ഹിയത്തിന്‍റെ സമയം: 

ഉദ്ഹിയത്തിന്‍റെ സമയം ആരംഭിക്കുന്നത് ദുല്‍ഹജ്ജ് പത്തിന്‍റെ പ്രഭാതം പൊട്ടി വിടര്‍ന്നതു മുതലാണ്. സമയം അവസാനിക്കുന്നത് ദുല്‍ഹജ്ജ് പന്ത്രണ്ടിന്‍റെ സൂര്യാസ്തമയത്തിന് അല്‍പം മുമ്പാണ്. എങ്കിലും പട്ടണവാസികള്‍ക്കും വലിയ ഗ്രാമവാസികള്‍ക്കും പെരുന്നാള്‍ നമസ്കാരത്തിനു മുമ്പായി ബലിനടത്തല്‍ അനുവദനീയമല്ല. ജുമുഅയും പെരുന്നാളും നിര്‍ബന്ധമില്ലാത്ത ചെറിയ ഗ്രാമത്തില്‍ പ്രഭാതം ആയതിനു ശേഷം അറുക്കാം. പത്തിനു തന്നെ അറുക്കലാണ് ഏറ്റവും ശ്രേഷ്ഠത. സാധിച്ചില്ലെങ്കില്‍ പതിനൊന്നിനും അതിനും കഴിഞ്ഞില്ലെങ്കില്‍ പന്ത്രണ്ടിനും അറുക്കാം. 

തന്‍റെ ബലിമൃഗത്തെ താന്‍ തന്നെ അറുക്കലാണ് മുസ്തഹബ്ബ്. അറവ് അറിയില്ലാത്തവനാണെങ്കില്‍ മറ്റുള്ളവരെ കൊണ്ട് അറുപ്പിക്കണം. എന്നാലും താന്‍ അവിടെ സന്നിഹിതനായിരിക്കല്‍ അത്യാവശ്യമാണ്. പകല്‍ തന്നെ അറുക്കല്‍ മുസ്തഹബ്ബാണ്. രാത്രിയില്‍ അറുത്താലും കറാഹത്തോടു കൂടി ശരിയാകും. ഒരു പട്ടണത്തില്‍ തന്നെ പല സ്ഥലത്ത് പല സമയത്ത് പെരുന്നാള്‍ നമസ്കാരം നടക്കുന്നുണ്ടെങ്കില്‍ ആദ്യ നമസ്കാരം കഴിഞ്ഞ ഉടനെ അറുക്കാവുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഒരാള്‍ക്ക് പെരുന്നാള്‍ നമസ്കാരം നഷ്ടപ്പെട്ടാല്‍ മദ്യാഹ്നത്തിനു ശേഷം അവന്‍ അറുക്കേണ്ടതാണ്. 

ഉള്ഹിയ്യ അറുക്കല്‍ അനുവദനീയവും അല്ലാത്തതുമായ മൃഗങ്ങള്‍: 

ആട്, മാട്, ഒട്ടകം എന്നിവ മാത്രമേ അറുക്കാവൂ. (പശു, പോത്ത്, എരുമ, കാള ഇവയെല്ലാം മാടുകളില്‍ ഉള്‍പ്പെടും). കാട്ടു മൃഗങ്ങളെ അറുക്കല്‍ അനുവദനീയമല്ല. ഒരാട് ഒരാള്‍ക്കു മതിയാകും. മാടുകളും ഒട്ടകങ്ങളും ഏഴു പേര്‍ക്ക് ചേര്‍ന്ന് അറുക്കാം. പക്ഷേ ഓരോരുത്തര്‍ക്കും ഏഴിലൊന്ന് പങ്കുണ്ടായിരിക്കണം. ഒരാളുടെ പങ്കില്‍ ഏഴിലൊന്നിനേക്കാള്‍ കുറഞ്ഞാല്‍ ആരില്‍ നിന്നും അത് ശരിയാകുകയില്ല. ആ ഏഴു പേരില്‍ പെട്ട ഓരോരുത്തരും അറവു കൊണ്ട് ആരാധനയെ ഉദ്ദേശിക്കല്‍ നിര്‍ബന്ധമാണ്. അവരില്‍ നിന്നും ആരെങ്കിലും ഒരാള്‍ മാംസമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആരില്‍ നിന്നും ഉദ്ഹിയ ശരിയാകുകയില്ല. 

ആട് ഒരു വയസ്സ് പൂര്‍ണ്ണമായി രണ്ടാം വയസ്സിലേക്ക് പ്രവേശിച്ചതായിരിക്കണം. കണ്ടാല്‍ ഒരു വയസ്സ് തോന്നിക്കുന്ന നിലയില്‍ വലുപ്പമുള്ള ആറു മാസം കഴിഞ്ഞ ചെമ്മരിയാടും മതിയാകുന്നതാണ്. 

മാട് രണ്ടു വയസ്സ് പൂര്‍ണ്ണമായി മൂന്നാമത്തെ വയസ്സിലേക്ക് പ്രവേശിച്ചതാകണം. 

ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായി ആറാമത്തെ വയസ്സിലേക്ക് പ്രവേശിച്ചതായിരിക്കണം.  

മൃഗം തടിച്ചു കൊഴുത്തതും എല്ലാ ന്യൂനതകളില്‍നിന്നും ഒഴിവായതുമാകേണ്ടതുമാണ്.  അത് തന്നെയാണ് ഏറ്റവും ശ്രേഷ്ഠകരമായത്. എന്നാല്‍ ജന്‍മനാ തന്നെ കൊമ്പില്ലാത്തതിനെ അറുക്കല്‍ ജാഇസാണ്. കൊമ്പിന്‍റെ കുറച്ചു ഭാഗം പൊട്ടിയ മൃഗത്തെ അറുക്കലും ജാഇസാണ്. ഈ പൊട്ടല്‍ മജ്ജയിലേക്ക്എത്തിയതിനെ അറുക്കല്‍ ശരിയാകുകയില്ല.

മണി ഉടയ്ക്കപ്പെട്ടതിനേയും അറുക്കല്‍ അനുവദനീയമാണ്. എന്നല്ല അത് കൂടുതല്‍ നല്ലതാണ്. കാരണം അതിന്‍റെ മാംസം കൂടുതല്‍ നല്ലതും രുചിയുള്ളതുമാണ്. 

ചൊറി പിടിച്ച മൃഗം തടിച്ചതാണങ്കില്‍ അറുക്കല്‍ അനുവദനീയമാണ്. അത് തീരെ മെലിഞ്ഞൊട്ടിയതാണങ്കില്‍ അനുവദനീയമാകുകയില്ല. 

ഒരു മൃഗത്തിന് ഭ്രാന്ത് ബാധിക്കുകയും ആ ഭ്രാന്ത് മേയുന്നതിനും മറ്റും തടസ്സമാകുന്നില്ലെങ്കില്‍ അറുക്കല്‍ അനുവദനീയമാണ്. 

രണ്ടു കണ്ണില്‍ നിന്നും ഒന്നില്ലാത്തത് പറ്റുകയില്ല. 

അറുക്കുന്ന സ്ഥലത്തേക്ക് നടന്നു പോകാന്‍ കഴിയാത്ത നിലയില്‍ മുടന്തുള്ളതിനെ അറുക്കലും ശരിയാകുകയില്ല. ഇനി മൂന്ന് കാലൂന്നി നടക്കുകയും ഒരു കാല്‍ നിലത്ത് പതുക്കെ കുത്തുകയും ചെയ്യുമെങ്കില്‍ അതിനെ അറുക്കല്‍ അനുവദനീയമാണ്. 

വളരെ മെലിഞ്ഞൊട്ടിയതിനെ അറുക്കല്‍ അനുവദനീയമല്ല. 

ചെവിയുടെയോ വാലിന്‍റെയോ അധിക ഭാഗം പോയതിനെ അറുക്കല്‍ ശരിയാകുകയില്ല. ചെവിയുടെയോ വാലിന്‍റെയോ മൂന്നില്‍ രണ്ടു ഭാഗം അവശേഷിക്കുന്നതിനെ അറുക്കാവുന്നതാണ്. ജന്‍മനാ തന്നെ ചെവിയില്ലാത്തതിനെ അറുക്കാന്‍ പാടില്ല. 

പല്ലുകളുടെ അധികഭാഗവും പൊട്ടിപ്പോയതിനേയും അറുക്കാന്‍പാടില്ല. 

അകിടിന്‍റെ തലഭാഗം മുറിഞ്ഞു പോയതിനെയും അറുക്കാന്‍ പാടില്ല. 

ഉദ്ഹിയയുടെ മാംസവും തോലും വിതരണം ചെയ്യപ്പെടേണ്ടവര്‍: 

ഉദ്ഹിയ നിര്‍വ്വഹിക്കുന്നവന് അതിന്‍റെ മാംസം ഭക്ഷിക്കല്‍ അനുവദനീയമാണ്. അതേ പ്രകാരം സാധുക്കള്‍ക്കും സമ്പന്നര്‍ക്കും അതിനെ ഭക്ഷിപ്പിക്കലും അനുവദനീയമാണ്. ഏറ്റവും ശ്രേഷ്ടമായത് ആ മാംസത്തെ മൂന്നു ഭാഗങ്ങളാക്കുക. മൂന്നിലൊന്ന് സ്വദഖ ചെയ്യുക, മൂന്നിലൊന്ന് തനിക്കും കുടുംബത്തിനു വേണ്ടിയും സൂക്ഷിക്കുക, മൂന്നിലൊന്ന് ബന്ധുക്കള്‍ക്കും സ്നേഹിതന്‍മാര്‍ക്കും വീതിക്കുക. 

മാംസം മുഴുവനും സാധുക്കള്‍ക്ക് സദഖ ചെയ്താല്‍ അത് ഏറ്റവും ശ്രേഷ്ടമാണ്. തനിക്കും കുടുംബത്തിനും വേണ്ടി മുഴുവന്‍ മാംസവും സുക്ഷിച്ചാല്‍ അതും അനുവദനീയമാണ്. 

ഇനി ഉദ്ഹിയ നേര്‍ച്ചയാണങ്കില്‍ അതില്‍ നിന്നും അല്‍പം പോലും നേര്‍ച്ചയാക്കിയവന്‍ കഴിക്കല്‍ അനുവദനീയമല്ല. മുഴുവനും സ്വദഖ ചെയ്യണം. 

ഉദ്ഹിയയുടെ തോല്‍ സ്വന്തമായി ഉപയോഗിക്കുകയോ അത് സമ്പന്നര്‍ക്ക് സംഭാവന ചെയ്യുകയോ ചെയ്യാം. എന്നാല്‍ ആ തോല്‍ വിറ്റാല്‍ പണം സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. വിറ്റുകിട്ടിയ പൈസ താന്‍ ഉപയോഗിക്കുകയോ സമ്പന്നര്‍ക്ക് സംഭാവന ചെയ്യുകയോ ചെയ്യാന്‍ പാടില്ല. അഥവാ തോലു കൊണ്ട് പാത്രമോ മറ്റോ ഉണ്ടാക്കി ഉപയോഗിക്കുന്നതിന് കുഴപ്പമില്ല. വിറ്റതിന് ശേഎ കിട്ടുന്ന പൈസ ഉപയോഗിക്കാന്‍ പാടില്ല. അറവുകാരുടെയും മറ്റും കൂലി ഉദ്ഹിയത്തിന്‍റെ മാംസത്തില്‍ നിന്നോ തോല്‍ വിറ്റ വിലയില്‍ നിന്നോ കൊടുക്കാന്‍ പാടില്ല. 

സമ്പാദനം : അല്‍ ഫിഖ്ഹുല്‍ മുയസ്സര്‍ എന്ന രചനയില്‍ നിന്നും... 

വിവ : മൗലാനാ മുഹമ്മദ് ശരീഫ് കൗസരി 

അല്‍ ഫിഖ്ഹുല്‍ മുയസ്സര്‍ (ഹനഫി ഫിഖ്ഹ്) എന്ന രചന ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: 

SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

 സ്വഹാബാ ഫൗണ്ടേഷന്‍

വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 ഉദ്ഹിയ: 
ഒരു ലഘു വിവരണം. 
(ഷാഫിഈ മദ്ഹബ്) 
പ്രായപൂര്‍ത്തിയും ബുദ്ധിയും പ്രാപ്തിയുമുള്ള എല്ലാ ഓരോ മുസ്ലിമിന്‍റെ വീട്ടില്‍ നിന്നും ഏതെങ്കിലും ഒരു വ്യക്തിയെ തൊട്ട് ഉദ്ഹിയ (ബലി) അറുക്കല്‍ മുഅക്കദായ സുന്നത്താണ്. പ്രസ്തുത വീട്ടിലെ ഓരോ വ്യക്തികളെ തൊട്ടും അറുക്കല്‍ (മുഅക്കദല്ലാത്ത) സുന്നത്താണ്. ആട്, മാട്, ഒട്ടകം എന്നിവ ഉദ്ഹിയയ്ക്ക് ഉപയോഗിക്കാവുന്നതാണ്. 
ഒട്ടകത്തിന് അഞ്ച് വയസ്സ് പൂര്‍ത്തിയായിരിക്കണം. 
മാടിന് 2 വയസ്സ് പൂര്‍ത്തിയായിരിക്കണം. 
ആടിന് കുറഞ്ഞപക്ഷം 1 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഇതിനേക്കാള്‍ കുറഞ്ഞ വയസ്സുള്ളവ ഉദ്ഹിയയ്ക്ക് മതിയാകുന്നതല്ല. 
മാട്-ഒട്ടകങ്ങളില്‍ ഏഴ് പേര്‍ക്ക് വരെ പങ്കാകാവുന്നതാണ്. 
എന്നാല്‍ ഒരാട് ഒരാളെ തൊട്ട് മാത്രമേ അറുക്കാവൂ.
ന്യൂനതകള്‍: 
ഉദ്ഹിയയ്ക്ക് ഉപയോഗിക്കുന്ന മൃഗങ്ങള്‍ ഏഴ് തരം ന്യൂനതകളില്‍ നിന്നും മുക്തമായവയായിരിക്കണം. അവയില്‍ നിന്നും ഏതെങ്കിലുമൊരു ന്യൂനതയുള്ള മൃഗത്തെ ഉദ്ഹിയയില്‍ ഉപയോഗിക്കാവുന്നതല്ല. 1. അന്ധത. 2. മുടന്ത്. 3. കഠിനരോഗം. 4. മെലിച്ചില്‍. 5. ചെവി മുറിയല്‍. 6. വാല് മുറിയല്‍. 7. ഭ്രാന്ത്. 
കൂടാതെ ഗര്‍ഭിണിയായ മൃഗവും മതിയാകുന്നതല്ല. പക്ഷേ, ലിംഗം ഛേദിക്കപ്പെട്ടതും കൊമ്പ് പൊട്ടിയതും ഉപയോഗിക്കാവുന്നതാണ്. 
ദുല്‍ ഹജ്ജ് 10-ാം ദിവസം സൂര്യന്‍ ഉദിച്ച് കഴിഞ്ഞാല്‍ ഉദ്ഹിയയുടെ സമയം ആരംഭിക്കും. 
ദുല്‍ഹജ്ജ് 13-ാം ദിവസം സൂര്യാസ്തമയം വരെ ഉദ്ഹിയയുടെ സമയം അവശേഷിക്കുന്നതാണ്. 
ഉദ്ഹിയ നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ മാംസം സ്വയം ഉപയോഗിക്കല്‍ ഹറാമാണ്. മുഴുവന്‍ മാംസവും ഫഖീര്‍-മിസ്കീനുകള്‍ക്ക് ദാനം ചെയ്യേണ്ടതാണ്. സ്വയം ഉപയോഗിച്ചാല്‍ പിഴ നല്‍കേണ്ടിവരും. 
ഇനി സുന്നത്തായ ഉദ്ഹിയയാണെങ്കില്‍ മൃഗത്തിന്‍റെ ഓരോ ഭാഗത്തുനിന്നും പച്ചയിറച്ചി കുറഞ്ഞ പക്ഷം ഒരു ഫഖീറിനെങ്കിലും കൊടുക്കല്‍ നിര്‍ബന്ധമാണ്. 
എന്നാല്‍ അതിനെ മൂന്ന് ഭാഗമാക്കുകയും ഒരു ഭാഗം സ്വയം ഉപയോഗിക്കലും, ഒരു ഭാഗം പാവങ്ങള്‍ക്കു ദാനം ചെയ്യലും, ഒരു ഭാഗം ബന്ധുമിത്രാദികള്‍ക്ക് നല്‍കലുമാണ് ഉത്തമം. ഉദ്ഹിയ മൃഗത്തിന്‍റെ ഇറച്ചിയോ തോലോ വില്‍പ്പന നടത്തലും, അറവുകാരന് കൂലിയായി നല്‍കലും അനുവദനീയമല്ല. ദീനിയായ മദ്റസകള്‍ക്കോ, പട്ടിണിപ്പാവങ്ങളെ സഹായിക്കുന്ന സംഘടനകള്‍ക്കോ തോല്‍ കൊടുക്കേണ്ടതാണ്. സുന്നത്തായ ഉദ്ഹിയ മൃഗത്തിന്‍റെ തോല്‍ സ്വന്തം ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്.
സമ്പാദനം : 
ഷാഫിഈ ഫിഖ് ഹ് 
മൗലാനാ മുഹമ്മദ് അയ്യൂബ് നദ് വി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
ഷാഫിഈ ഫിഖ് ഹ് (336 പേജ്) വില : 150 രൂപ. 
ആവശ്യമുള്ളവര്‍ ബന്ധപ്പെടുക:
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

No comments:

Post a Comment

ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കുക.!

  ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കുക.! ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മത്തുല്ലാഹ്...   ഇസ് ലാമിക ചിഹ്നങ്ങ...