ഹാജിമാര്‍ക്ക് വഴികാട്ടിയും ഹജ്ജിലേക്ക് പ്രേരകവുമായ ഒരു ഉജ്ജ്വല രചന.!
Ⓜ ഇലാഹീ ഭവനത്തിലേക്ക്...!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/08/blog-post_2.html?spref=tw
🔹 മസ്‌ജിദുന്നബവിയ്യുശ്ശരീഫ്
ഇനി, നിങ്ങളും മസ്‌ജിദുന്നബവിയുമായുള്ള ബന്ധമാണ്. മനസ്സിലെ ഒരാഗ്രഹവും അവശേഷിപ്പിക്കരുത്. പുണ്യ സ്വലാത്ത് ചൊല്ലാന്‍ ഇതിനേക്കാള്‍ നല്ല സ്ഥലവും സമയവും വേറെ വല്ലതുമുണ്ടോ? ഈ അവസ്ഥയിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുമായി അടുപ്പമുണ്ടാക്കിയില്ലെങ്കില്‍ പിന്നെ എപ്പോള്‍ ഉണ്ടാക്കാനാണ്? ഇടയ്‌ക്കിടയ്‌ക്ക് രിയാളുല്‍ ജന്ന, സ്വര്‍ഗ്ഗീയ പൂവനത്തില്‍ നമസ്‌കരിക്കുക. പക്ഷെ, ആരെയും ഉപദ്രവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഏത് മസ്‌ജിദിലാണെങ്കിലും തിരക്കുണ്ടാക്കലും, താന്‍ മാത്രം ഒരു സ്ഥലത്ത് നമസ്‌കരിക്കണമെന്ന് വാശി പിടിക്കലും, മസ്‌ജിദില്‍ ഓടി നടക്കലും മോശമാണ്. എന്നാല്‍ ഈ നിയമങ്ങള്‍ ഉണ്ടാവുകയും ലോകത്ത് പ്രചരിപ്പിക്കുകയും ചെയ്‌ത സ്ഥലത്ത് നിയമത്തിനെതിര് പ്രവര്‍ത്തിക്കുന്നത് വളരെ മോശമാണ്. ഇവിടെ ശബ്‌ദം ഉയര്‍ത്തരുത്. ഭൗതിക കാര്യങ്ങള്‍ സംസാരിക്കരുത്. മസ്‌ജിദിനെ വഴിയാക്കരുത്. വുളുവില്ലാതെ പ്രവേശിക്കാതിരിക്കാന്‍ കഴിയുന്നത്ര സൂക്ഷിക്കുക. കച്ചവടങ്ങള്‍ നടത്തരുത്.
ദിവസത്തില്‍ എത്ര പ്രാവശ്യം വേണമെങ്കിലും തിരുസന്നിധിയില്‍ ഹാജരായി സലാം പറയുക. ഇത് താങ്കളുടെ ഭാഗ്യാവസരമാണ്. എന്തിന് കുറയ്‌ക്കണം? പക്ഷെ, ബഹുമാന്യ മര്യാദകളും സ്‌നേഹാവേശങ്ങളും സദാസമയവും മനസ്സില്‍ ഒരുപോലെ നിലനില്‍ക്കുകയില്ല. മനസ്സ് ഉറങ്ങുകയും ഉണരുകയും ചെയ്യാറുണ്ട്. ഉണര്‍ന്നാല്‍, ഭാഗ്യമായിക്കണ്ട് തിരുസന്നിധിയില്‍ ഹാജരാകുക.
ചിലപ്പോള്‍ അടിമകളുടെ സംഘങ്ങളോടൊപ്പം കൂടിക്കലര്‍ന്ന് ഹാജരാകാന്‍ മനസ്സ് ആഗ്രഹിക്കും. വിരഹദുഃഖം നിറഞ്ഞ രാപ്പകലുകള്‍ കഴിച്ചുകൂട്ടിയ പ്രേമികളുടെ നയനങ്ങളില്‍ നിന്നും കണ്ണീര്‍ കണങ്ങളുടെ തേന്മഴ പെയ്‌തിറങ്ങുമ്പോള്‍, അതിന്റെ ഒരു സ്‌പര്‍ശം നമ്മെയും നനച്ചേക്കാം. കാരുണ്യത്തിന്റെ മന്ദമാരുതന്‍ അടിച്ച് വീശുമ്പോള്‍ അതിന്റെ ഒരു തലോടല്‍ നമുക്കും ഏറ്റേക്കാം. ചിലപ്പോള്‍ നിശബ്‌ദമായി ആരെയും അറിയിക്കാതെ ഏകനായി ഹാജരാകണമെന്ന് മനസ്സ് കൊതിക്കും. അപ്പോള്‍ അങ്ങനെയാകട്ടെ! മറ്റ് ചിലപ്പോള്‍, കണ്ണുനീരിന്റെ നാവുകൊണ്ട് സംസാരിക്കാം. വേറെ ചിലപ്പോള്‍ ആഗ്രഹാവേശങ്ങളുടെ വാക്കുകൊണ്ട് കാര്യം വിവരിക്കാം. സ്വലാത്തുകള്‍ ചെറുതും വലുതുമായ ധാരാളമുണ്ട്. സന്ദര്‍ഭത്തിന് അനുസൃതമായി ഏത് വേണമെങ്കിലും തിരഞ്ഞെടുത്തുകൊള്ളുക. പക്ഷെ, തൗഹീദിന്റെ അതിര്‍ത്തി വിട്ട് കടക്കെരുതെന്ന നിബന്ധന മാത്രം ശ്രദ്ധിക്കണം. `` അല്ലാഹുവും താങ്കളും വിചാരിച്ചാല്‍'' എന്ന വാക്കുപോലും കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന തൗഹീദിന്റെ നായകന് മുന്നിലാണ് നിങ്ങള്‍ നില്‍ക്കുന്നത്. സുജുദ് ചെയ്യുന്നതിനെപ്പറ്റി പറയുകയേ വേണ്ട. അല്ലാഹുവിന്റെ വിശേഷണങ്ങളിലും കഴിവിലും നിയന്ത്രണത്തിലും തീരുമാനത്തിലും പങ്കുചേര്‍ക്കലുണ്ടാകാതെ സൂക്ഷിക്കണം. ജാമിയുടേയോ, ഹാലിയുടേയോ ആരുടെ പദ്യങ്ങള്‍ വേണമെങ്കിലും പാടിക്കൊള്ളുക. ശിര്‍ക്കിന്റെ ലാഞ്ചനപോലും സഹിക്കാത്ത, തൗഹീദിന്റെ അന്തിമ പ്രവാചകന്റെ മുന്നിലാണ് നിങ്ങള്‍ നില്‍ക്കുന്നതെന്ന കാര്യം മാത്രം ഓര്‍ക്കുക.
നാമിപ്പോള്‍ മദീനാ ത്വയ്യിബയിലാണ്. അതെ, ഇവിടുത്തെ മണല്‍ത്തരികളെപ്പോലും, പൂര്‍വ്വകാല ഔലിയാക്കളും രാജാക്കന്മാരും ആദരിച്ചിരുന്നു. ഓരോ ദിവസമെന്നല്ല, ഓരോ മണിക്കൂറുകളും സൗഭാഗ്യമായി കാണുക. അഞ്ചുനേരത്തെ നമസ്‌കാരങ്ങളും മസ്‌ജിദുന്നബവിയില്‍ ചെന്ന് ജമാഅത്തായി നമസ്‌കരിക്കുക. പുറത്തേക്കെവിടെയെങ്കിലും പോയാല്‍ ജമാഅത്ത് നഷ്‌ടപ്പെടുത്താത്ത നിലയില്‍ പോയിവരുക. തഹജ്ജുദ് നമസ്‌കാര സമയത്ത് മസ്‌ജിദുന്നബവിയിലേക്ക് വരിക. അപ്പോള്‍ സമാധാനപൂര്‍വ്വം സലാം പറയാന്‍ സാധിക്കും. സുബ്‌ഹ് നമസ്‌കരിച്ചാല്‍ കുറച്ചുനേരം അവിടെ ദിക്‌ര്‍-തിലാവത്തുകളില്‍ കഴിച്ചുകൂട്ടുക. ഇശാഅ് നമസ്‌കരിച്ചതിനുശേഷം പുറത്തേക്ക് വരിക.
(തുടരും)
⭕⭕⭕🔷⭕⭕⭕
ഇലാഹീ ഭവനത്തിലേക്ക്...
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
യാത്രകളുടെ ലോകത്ത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന യാത്രയാണ് ഹജ്ജ് ഉംറ സിയാറത്തുകളുടെ അനുഗ്രഹീത യാത്ര. ഒരു ഭാഗത്ത് അല്ലാഹുതആല ഈ യാത്രക്ക് പ്രേരിപ്പിക്കുക മാത്രമല്ല കഴിവുള്ള അടിമകളോട് നിര്‍ബന്ധമായും യാത്ര ചെയ്യണമെന്ന് ഉണര്‍ത്തിയിരിക്കുന്നു. മറുഭാഗത്ത് യാത്രയില്‍ അല്ലാഹു ധാരാളം പ്രയോജനങ്ങളും നന്മകളും നിറച്ചുവെച്ചിരിക്കുന്നു. എന്നാല്‍ ഈ ഗുണങ്ങള്‍ ശരിയായ നിലയില്‍ ലഭിക്കുന്നതിന് യാത്രയുടെ ലക്ഷ്യം വളരെ പരിശുദ്ധമായിരിക്കണം. മാര്‍ഗ്ഗം കഴിവിന്‍റെ പരമാവധി നന്മ നിറഞ്ഞതുമായിരിക്കണം. ഇതിന് ഏറ്റവും പര്യാപ്തമായതും പ്രയോജനകരവുമായതുമായ ഒന്നാണ് യാത്ര ചെയ്ത മഹത്തുക്കളുടെ യാത്ര വിവരണങ്ങള്‍ വായിക്കുന്നത്.
സയ്യിദുല്‍ ഹുജ്ജാജ് മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ ഹജ്ജ് യാത്ര സര്‍വ്വസമ്പൂര്‍ണ്ണവും വളരെ സരളവും അതിസുന്ദരവുമാണ്. മഹാന്മാരായ നബിമാരുടെ ഹജ്ജ് യാത്രകളെക്കുറിച്ച് റസൂലുല്ലാഹി (സ) നടത്തിയിട്ടുള്ള വിവരണങ്ങള്‍ വികാരനിര്‍ഭരമാണ്. മഹാന്മാരായ സഹാബത്തിന്‍റെയും ഔലിയാഇന്‍റെയും ഹജ്ജ് യാത്രകള്‍ വളരെ പ്രയോജനപ്രദമാണ്. ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു രചനയാണ് വിശ്വപണ്ഡിതനും ഇസ്ലാമിക ചിന്തകനുമായ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ "അപ്നേഘര്‍സേ ബൈത്തുല്ലാഹ് തക്ക് " (ഇലാഹീ ഭവനത്തിലേക്ക്) എന്ന മഹല്‍രചന. വളരെയധികം ഹൃസ്വമായിതിനോട് കൂടി ധാരാളം പ്രയോജനങ്ങള്‍ നിറഞ്ഞ ഒരു രചനയാണിത്. അല്ലാമായുടെ ആത്മ സുഹൃത്തിന്‍റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം രചിച്ച ഈ രചന സ്വന്തം അവസ്ഥകളെ ഹൃദയംഗമായി വിവരിക്കുന്നതിനോടൊപ്പം ധാരാളം ഉണര്‍ത്തലുകളും ഉപദേശങ്ങളും അടങ്ങിയിരിക്കുന്നു.
ഹജ്ജ് യാത്രയുടെ വിവിധ ഘട്ടങ്ങളും യാത്രയിലെ വിവിധ അവസ്ഥകളും അമൂല്യ ഉപദേശങ്ങളും ഈ രചനയില്‍ ചെറിയ വാചകങ്ങളിലും സൂചനകളിലും നിറഞ്ഞുകിടക്കുന്നു. ഇന്ത്യ സ്വതന്ത്രമായ വര്‍ഷം നടന്ന ഈ ഹജ്ജ് യാത്ര ഒരു ഭാഗത്ത് ഇന്ത്യയുടെ കണ്ണീര്‍കണങ്ങളും മറുഭാഗത്ത് ഹറമൈന്‍ ശരീഫൈനിലെ ദരിദ്രമായ അവസ്ഥകളും വരച്ചുകാട്ടുന്നു. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇരുഹറമുകളും ലോകോത്തര നിലവാരത്തില്‍ വളരെ വികസിച്ചു. ഇന്ത്യാ മഹാരാജ്യവും വളരെ മുന്നേറിയിരിക്കുന്നു. പക്ഷേ സ്ഥലത്തിന്‍റെ വികാസത്തോടൊപ്പം മനസ്സിന്‍റെ വികാസവും നടക്കാത്തതിന്‍റെ ദുരന്തം ഇന്നും ഈ രാജ്യം പേറിക്കൊണ്ടിരിക്കുന്നു. ഇതിന് ഏറ്റവും വലിയ ഉത്തരവും പരിഹാരവും അനുഗ്രഹീത ഹാജിമാരാണ് നല്‍കേണ്ടത്. ഈ രചനയില്‍ നിന്നും തീര്‍ച്ചയായും അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കും
അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍ പരിശുദ്ധ ഹറമുകളിലേക്കുള്ള യാത്ര വളരെ വര്‍ദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ്. എന്നാല്‍ പലപ്പോഴും ലക്ഷ്യവും മാര്‍ഗ്ഗവും മറന്നുപോകുന്നു എന്ന അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ മുഴുവന്‍ ഹറമൈന്‍ യാത്രകള്‍ക്ക് മുമ്പാകെ ചെറുതെങ്കിലും ആശയ ഗാംഭീര്യം നിറഞ്ഞ രചന വളരെ വിനയത്തോടെ സമര്‍പ്പിക്കുകയാണ്. അല്ലാഹു ഇത് അകക്കണ്ണുകള്‍ തുറക്കുന്നതും അവസ്ഥകള്‍ നന്നാക്കുന്നതിന് കാരണവും ആക്കട്ടെ. അല്ലാഹു ഇതിന്‍റെ പ്രസിദ്ധീകരണത്തിലും പ്രചാരണത്തിലും പങ്കെടുക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കും സമുന്നത പ്രതിഫലം കനിഞ്ഞരുളട്ടെ.!
അവതാരിക:
മഹ് മൂദ് ഹസന്‍ ഹസനി നദ്വി
ദാഇറ ശാഹ് അലമുല്ലാഹ്
റായ്ബരേലി. യു.പി
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് പുണ്യം നിറഞ്ഞ ഹജ്ജ്. ഇതിലൂടെ ഒരു ഭാഗത്ത് ഇസ്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. മനസ്സും വാചകവും ശരീരവും സമ്പത്തും സമയവും എല്ലാം ഒരുപോലെ പങ്കെടുക്കുന്ന ഒരു നന്മകൂടിയാണ്. മറുഭാഗത്ത് ഹജ്ജിന് പുറപ്പെടുന്നവര്‍ എല്ലാം ബന്ധങ്ങളില്‍ നിന്നും ഒഴിവായി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിലേക്കും ലോകാനുഗ്രഹിയായ റസൂലുല്ലാഹി (സ) യിലേക്കും തിരിയുകയും പരിശുദ്ധമായ സ്ഥലത്തും സമയത്തും കഴിഞ്ഞുകൂടി നന്മകള്‍ ഉള്‍ക്കൊള്ളാന്‍ തീര്‍ത്തും സജ്ജരാവുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് ഹജ്ജ് യാത്ര ചെയ്യുന്നവര്‍ ഹൃദയംഗമായി തയ്യാറാവുകയും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. അതെ, ഹജ്ജ് യാത്രയിലൂടെ വളരെ എളുപ്പത്തില്‍ അല്ലാഹുവിന്‍റെ സാമിപ്യം കരസ്ഥമാക്കിയ ധാരാളം സുമനസ്സുകളുടെ സംഭവങ്ങള്‍ ഇതിന് സാക്ഷിയാണ്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പരിശുദ്ധഹറമുകളുമായിട്ടുള്ള ബന്ധം വളരെ പഴയതും വികാര നിര്‍ഭരവുമാണ്. ഇടക്കാലത്ത് കപ്പല്‍ യാത്രയുടെ അപകടത്തിന്‍റെ പേരില്‍ ഹജ്ജ് യാത്രക്ക് അല്‍പ്പം മങ്ങല്‍ ഏല്‍പ്പിച്ചെങ്കിലും ഗ്രന്ഥകര്‍ത്താവിന്‍റെ പിതാമഹന്‍ കൂടിയായ സയ്യിദ് അഹ്മദ് ശഹീദ് (റ) ന്‍റെയും ഇതര മഹത്തുക്കളുടെയും പരിശ്രമ ഫലമായി വീണ്ടും ഹറമൈന്‍ യാത്ര സജീവമായി. എന്നാല്‍ ശരിയായ നിലയില്‍ ഹറമൈന്‍ യാത്ര ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്‍റെ വലിയ്യ്, ഇഷ്ട ദാസന്‍ ആക്കാന്‍ പര്യാപ്തമായ ഈ യാത്ര പലപ്പോഴും ചടങ്ങുകളായി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ ഇന്ത്യയിലെ മഹത്തുക്കള്‍ ഉണരുകയും ഹജ്ജുമായി ബന്ധപ്പെട്ട് വിവിധ സദസ്സുകള്‍ സംഘടിപ്പിക്കുകയും ധാരാളം രചനകള്‍ തയ്യാറാക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിന് കൂടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍ ഫുര്‍ഖാന്‍ മാസിക ഹജ്ജ് വിശേഷാല്‍ പതിപ്പ് എന്ന ഒരു രചന പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അതില്‍ ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വളരെ വിശദമായി വിവരിക്കുകയും ആദരണിയ പണ്ഡിതര്‍ ഉത്തമ പ്രേരണകള്‍ നല്‍കുകയും ചെയ്യുകയുണ്ടായി. എന്നാല്‍ ഹജ്ജ് യാത്രക്ക് വളരെ ലളിതമായും എന്നാല്‍ വളരെ ശക്തമായും പ്രേരണ നല്‍കുന്ന ഒരു ഹജ്ജ് യാത്രാ വിവരണം കൂടി ഉള്‍പ്പെടുത്തണമെന്ന് ചിന്ത വന്നു. ഇതിന് മഹാനായ പത്രാധിപരും ഉന്നത ഹദീസ് പണ്ഡിതനുമായ അല്ലാമാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി കണ്ടെത്തിയത് ആദരണിയ സുഹൃത്തും വിശ്വപണ്ഡിതനുമായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയെയാണ്. സ്വന്തം കാര്യങ്ങള്‍ വിവരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് മൗലാനാ ആദ്യം ഇതില്‍ നിന്നും ഒഴിഞ്ഞുമാറി. പിന്നീട് ഇതിന്‍റെ ആവശ്യകതയും പ്രയോജനവും ഉണര്‍ത്തിയപ്പോള്‍ എന്‍റെ പേര് വെക്കാതെ പ്രസിദ്ധീകരിക്കുക എന്ന് പറഞ്ഞുകൊണ്ട് ഒരു ഉജ്ജല രചന തയ്യാറാക്കിത്തന്നു. അല്ലാമാ നുഅ്മാനി കുറിക്കുന്നു: എന്‍റെ സ്വന്തം അനുഭവം പറയട്ടെ, പലപ്രാവശ്യം ഈ രചന വിനീതന്‍ ആവര്‍ത്തിച്ച് വായിച്ചിട്ടുണ്ട്. എന്നാല്‍ വായിച്ച സന്ദര്‍ഭങ്ങളില്‍ എല്ലാം മനസ്സ് പിടക്കുകയും കണ്ണ് നിറയുകയും ചെയ്യുകയുണ്ടായി. എന്നാല്‍ രചന പ്രസിദ്ധീകരിച്ചപ്പോള്‍ മൗലാനാ അവര്‍കളുടെ പേര് വെക്കരുതെന്ന നിബന്ധന പാലിക്കല്‍ ആവശ്യമായി വിനീതന്‍ കരുതിയില്ല. കാരണം ഈ രചനയുടെ മഹത്വം ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് അത് ആവശ്യമാണെന്ന് വിനീതന്‍ മനസ്സിലാക്കി. മൗലാനായും വിനീതനും തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ കാര്യം എന്നോട് പൊറുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു (അല്‍ഫുര്‍ഖാന്‍ ഹജ്ജ് വിശേഷാല്‍ പതിപ്പ്).
ചുരുക്കത്തില്‍ അതിമഹത്തായ ഒരു രചനയാണിത്. വളരെ ചുരിങ്ങിയ വാക്കുകളില്‍ ഏതാണ്ട് ഹജ്ജ് ഉംറ സിയാറത്തുകളുടെ മുഴുവന്‍ കര്‍മ്മങ്ങളും സന്ദേശങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഇത്തരുണത്തില്‍ ഈ മഹല്‍ ഗ്രന്ഥം മുഴുവന്‍ ഹറമൈന്‍ യാത്രികര്‍ക്കും മുമ്പാകെ വളരെ പ്രതീക്ഷയോടെ സമര്‍പ്പിക്കുന്നു. അല്ലാഹു ഗ്രന്ഥകര്‍ത്താവിനും പ്രേരിപ്പിച്ച വ്യക്തിത്വത്തിനും ഉന്നത പ്രതിഫലം നല്‍കട്ടെ. ഇപ്പോള്‍ ഈ രചന പ്രധാന ഭാഷയായ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്. എല്ലാ കാലത്തും ഹറമുകളോട് വളരെ ആവേശം പുലര്‍ത്തിയ കേരളീയര്‍ക്ക് ഇത് വളരെയധികം പ്രയോജനപ്പെടുമെന്ന് വലിയ പ്രത്യാശയുണ്ട്. അല്ലാഹു ഇതിനെ മുഴുവന്‍ ഹറമൈന്‍ യാത്രികര്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും ഇതിനെ പ്രയോജനപ്പെടുത്താനും പരിശുദ്ധ ഹറമുകളുമായിട്ടുള്ള ബന്ധം യഥാവിധി ഉറപ്പിക്കാനും നാം ഏവര്‍ക്കും ഉതവി നല്‍കുകയും ചെയ്യട്ടെ. വിവര്‍ത്തനം ചെയ്തവരെയും പ്രസിദ്ധീകരിച്ചവരെയും പ്രചരിപ്പിച്ചവരെയും സഹായിച്ചവരെയും അനുഗ്രഹിക്കട്ടെ.!
പ്രസാധകര്‍:
മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
No comments:
Post a Comment