ഹാജിമാര്‍ക്ക് വഴികാട്ടിയും ഹജ്ജിലേക്ക് പ്രേരകവുമായ ഒരു ഉജ്ജ്വല രചന.!
Ⓜ ഇലാഹീ ഭവനത്തിലേക്ക്...!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/08/blog-post_4.html?spref=tw
🔹 ബഖീഉല്‍ ഗര്‍ഖദ്:
ബഖീഉല്‍ ഗര്‍ഖദ്: ഇന്ന് ബഖീഇലേക്ക് പോകാം. ബഹുമാന്യ നബിമാരുടെ അന്ത്യവിശ്രമ സ്ഥലങ്ങള്‍ക്ക് ശേഷം സത്യസന്ധതയുടേയും നിഷ്‌ക്കളങ്കതയുടേയും ഏറ്റവും വലിയ ഖബര്‍സ്ഥാനാണിത്. ``ഇത്തരം ഖജനാവുകള്‍ എവിടെയും അടക്കപ്പെട്ടിട്ടില്ല തന്നെ.''
നബവീ ചരിത്രവും സഹാബത്തിന്റെ അവസ്ഥകളും പഠിച്ചവര്‍ക്ക് മാത്രമേ, ഈ മണ്ണിന്റെ മഹത്വം മനസ്സിലാവുകയുള്ളൂ. ഓരോ ചുവടുകളിലും നാം നിന്നുപോകും. ഓരോ മണ്‍കൂനയിലും കണ്ണുനീര്‍ അടര്‍ന്ന് വീഴും. ഈമാന്‍, ജിഹാദ്, മുഹബ്ബത്ത് മുതലായ മഹല്‍ഗുണങ്ങളുടെ ആയിരക്കണക്കിന് ചരിത്രങ്ങളാണ് ഇവിടെ അടങ്ങിയിരിക്കുന്നത്.
ഞങ്ങള്‍ ബഖീഇല്‍ പ്രവേശിച്ചു. ആദ്യം വലതുഭാഗത്തുള്ള പുണ്യ അഹ്‌ലുബൈത്തിന്റെ മഖ്‌ബറയുടെ അടുത്തെത്തി. തിരുനബി (സ) യുടെ പിതൃവ്യന്‍ അബ്ബാസുബ്‌നു അബ്‌ദില്‍ മുത്വലിബ് (റ), സ്വര്‍ഗ്ഗ വനിതകളുടെ നായിക ഫാത്വിമത്തുസ്സുഹ്‌റാഅ് (റ), ഉമ്മത്തിന്റെ ഉപകാരി സയ്യിദുനാ ഹസനുബ്‌നു അലി (റ), മഹാന്മാരായ സൈനുല്‍ ആബിദീന്‍ അലിയ്യുബ്‌നു ഹുസൈന്‍ (റ), ജഅ്‌ഫറുസ്സാദിഖ് (റ) എന്നിവരാണിവിടെ വിശ്രമിക്കുന്നത്. മുമ്പോട്ട് നീങ്ങി ഇവിടെയാണ് ഖദീജ (റ), മൈമുന (റ) എന്നീ മഹതികള്‍ ഒഴിച്ചുള്ള എല്ലാ പവിത്ര പത്‌നിമാരും അടങ്ങിയിട്ടുള്ളത്. അതെ, സത്യവിശ്വാസികളുടെ മാതാക്കള്‍ (ഉമ്മഹാത്തുല്‍ മുഅ്‌മിനീന്‍) എന്ന് പരിശുദ്ധഖുര്‍ആന്‍ പരിചയപ്പെടുത്തിയവരാണ് ഇവര്‍.
തുടര്‍ന്ന്, അനുഗ്രഹീത നബവി സന്താനങ്ങളുടെ മഖ്‌ബറകളാണ്. പ്രവാചക പുത്രമാരായ സൈനബ് (റ), റുഖിയ്യ (റ), ഉമ്മുകുല്‍സൂം (റ) എന്നിവര്‍ ഇവിടെ അടങ്ങിയിരിക്കുന്നു. ശേഷം അഖീലുബ്‌നു അബീത്വാലിബ് (റ), അബൂസുഫ്‌യാനുബ്‌നുല്‍ ഹാരിസ് (റ), അബ്‌ദുല്ലാഹിബ്‌നു ജഅ്‌ഫര്‍ (റ) എന്നീ മഹന്മാരാണ്.
തൊട്ടടുത്ത് ഒരു ചുറ്റിക്കെട്ടുണ്ട്. ഇവിടെയാണ് ഇമാമു ദാരില്‍ ഹിജ്‌റ മാലിക്‌ബ്‌നു അനസ് (റ), അദ്ദേഹത്തിന്റെ ഉസ്‌താദ് നാഫിഅ് (റ) എന്നിവര്‍ വിശ്രമിക്കുന്നത്. റസൂലുല്ലാഹി (സ) നെറ്റിയില്‍ ചുംബിച്ച ഉസ്‌മാനുബ്‌നു മള്‌ഊന്‍ (റ), പ്രവാചക പുത്രന്‍ ഇബ്‌റാഹീം (റ), സഹാബത്തിലെ സമുന്നത ഫിഖ്‌ഹ് പണ്ഡിതന്‍ ഇബ്‌നു മസ്‌ഊദ് (റ), ഇറാഖിന്റെ പടനായകന്‍ സഅ്‌ദുബ്‌നു അബീ വഖാസ് (റ), വിയോഗനേരം ഇലാഹീ അര്‍ശ് പ്രകമ്പനം കൊണ്ട സഅ്‌ദുബ്‌നു മുആദ് (റ), ധര്‍മ്മത്തിന്റെ നായകന്‍ അബ്‌ദുറഹ്‌മാനുബ്‌നു ഔഫ് (റ) മുതലായ സഹാബിവര്യന്മാര്‍ ഈ ഭാഗത്താണ്. തുടര്‍ന്നുള്ള ചുറ്റിക്കെട്ടില്‍ ഹിജ്‌റ 63ലെ ഹര്‍റത്ത് സംഭവത്തില്‍ ശഹീദാക്കപ്പെട്ട സഹാബികളുടേയും മറ്റും മഖ്‌ബറകളാണ്.
ശേഷം കിഴക്ക് ഭാഗത്തായി മര്‍ദ്ദിതനായ ശഹീദ് അമീറുല്‍ മുഅ്‌മിനീന്‍ ഉസ്‌മാനുബ്‌നു അഫ്‌ഫാന്‍ (റ) വിശ്രമിക്കുന്നു. ഇവിടെ അല്‌പനേരം നില്‍ക്കാം. സിദ്ദീഖ് (റ), ഫാറൂഖ് (റ) എന്നിവരുടെ അരികില്‍ വെച്ച് കരഞ്ഞതിന്റെ മിച്ചം വന്ന സ്‌നേഹാദരവുകളുടെ കണ്ണീര്‍ ഈ മൂന്നാം സുഹൃത്തിനരുകില്‍ വച്ച് വാര്‍ക്കുക. ശേഷം അബൂസ ഈദുല്‍ ഖുദ്‌രി (റ), അലിയ്യുല്‍ മുര്‍തളാ (റ) ന്റെ മാതാവ് ഫാത്വിമ ബിന്‍തുല്‍ അസദ് (റ) എന്നിവരുടെ മഖ്‌ബറകളാണ്. എല്ലാവര്‍ക്കും സലാം പറയുക. ഈ മഖ്‌ബറകളില്‍ ആകാശത്തുനിന്നും കാരുണ്യത്തിന്റെ തേന്മഴ വര്‍ഷിക്കട്ടെ.
അവിടെ നിന്നുകൊണ്ട് ബഖീഅ് മൊത്തത്തില്‍ ചിന്താ ഗുണപാഠങ്ങളുടെ ദൃഷ്‌ടിയിലൂടെ ഒന്നുനോക്കുക. അല്ലാഹു അക്‌ബര്‍, എത്ര സത്യസന്ധന്മാരായ ദാസന്മാരാണിവര്‍! പറഞ്ഞതെല്ലാം പാലിച്ചവര്‍. മക്കയില്‍ വച്ച് തിരുനബിയുടെ കരം ഗ്രഹിച്ചവര്‍, മദീനയില്‍ തൃപ്പാദങ്ങള്‍ക്കരുകില്‍ അടങ്ങിക്കിടക്കുന്നു. ബഖീഉല്‍ ഗര്‍ഖദില്‍ നിന്നും ഖുബ്ബതുല്‍ ഖദ്‌റാഅ്, പച്ച ഖുബ്ബയിലേക്ക് നോക്കൂ, തുടര്‍ന്ന്, മദീനാ നഗരിലേക്ക് കണ്ണോടിക്കൂ. സത്യസന്ധത, നിഷ്‌ക്കളങ്കത, ദൃഢചിത്തത എന്നിവയുടെ സുവര്‍ണ്ണ ചിത്രങ്ങള്‍ അന്തരീക്ഷത്തില്‍ പ്രഭ പരത്തി നില്‍ക്കുന്നതായി ഇന്നും അനുഭവപ്പെടുന്നു. വരൂ, ഈ ബഖീഇല്‍ വെച്ച് തന്നെ ഇസ്‌ലാമിക സേവനത്തിന് നമുക്ക് നിയ്യത്ത് ചെയ്യാം. ``അല്ലാഹുവേ, ഇസ്‌ലാമിന്റെ പാതയില്‍ ഞങ്ങളെ നീ ജിവിപ്പിക്കേണമേ. അതിനോട് സത്യസന്ധമായ ബന്ധമുള്ള നിലയില്‍ മരിക്കാന്‍ നീ ഭാഗ്യം നല്‍കേണമേ.'' ഇതാണ് ബഖീഇന്റെ മഹത്തായ സന്ദേശം.
ഖുബാ: ഒരു ദിവസം ഖുബാ സന്ദര്‍ശിക്കാം. പ്രകാശപൂരിതമായ ഒരു പ്രദേശമാണിത്. തിരുനബി (സ) യുടെ മദീനാ ത്വയ്യിബയിലേക്കുള്ള പ്രവേശന കവാടം ഖുബായാണ്. ഇവിടെ റസൂലുല്ലാഹി (സ) ഒരു മസ്‌ജിദിന് ശിലാസ്ഥാപനം നടത്തി. `` ആദ്യ ദിവസം തന്നെ തഖ്‌വയുടെ മേല്‍ അടിസ്ഥാനമിടപ്പെട്ട മസ്‌ജിദ് എന്ന പേരില്‍ ഈ മസ്‌ജിദിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. അവിടെ ചെന്ന് നമസ്‌കരിക്കുക. റസൂലുല്ലാഹി (സ) ഇവിടെ നമസ്‌കരിച്ചിട്ടുണ്ട്. '' താമസ സ്ഥലത്തുനിന്ന് തന്നെ വുളൂ എടുത്ത് ഇവിടെ വന്ന് രണ്ട് റകഅത്ത് നമസ്‌ക്കരിക്കുന്നതിന് ഉംറയുടെ പ്രതിഫലം ലഭിക്കുന്നതാണെന്ന് ഹദീസില്‍ വന്നിരിക്കുന്നു.`` ശുദ്ധിയെ സ്‌നേഹിക്കുന്ന ആളുകള്‍'' എന്ന് ഖുര്‍ആന്‍ അനുസ്‌മരിക്കുന്ന മഹത്തുക്കളുടെ മസ്‌ജിദാണിത്. അവരുടെ അനുഗ്രഹീത ജീവിതത്തിന്റെ പരിമളം നിറഞ്ഞ അന്തരീക്ഷം ഇന്നും അവിടെ സജീവമാണ്.
ഉഹ്‌ദ്: ഉഹ്‌ദിലേക്ക് പോകേണ്ട ദിവസമാണിന്ന്. രാവിലെ തന്നെ യാത്രയായി. വളരെ എളുപ്പത്തില്‍ ഉഹ്‌ദ് മലയുടെ അടിവാരത്തിലെത്തി. ഏറ്റവും വിലപിടിച്ച ചോരത്തുള്ളികള്‍, ഏറ്റവും ആദ്യമായി പതിഞ്ഞ ഭൂമിയാണിത്. ലോകചരിത്രത്തില്‍ മറ്റെവിടെയും കാണാന്‍ കഴിയാത്ത ഏറ്റവുമധികം സത്യസന്ധവും ഉന്നതവുമായ സ്‌നേഹാനുരാഗങ്ങളുടെ സംഭവങ്ങള്‍ അരങ്ങേറിയത് ഇവിടെയാണ്. റസൂലുല്ലാഹി (സ) യോടുള്ള സ്‌നേഹത്തിന്റെ പേരില്‍ സയ്യിദുശ്ശുഹദാഅ് ഹംസ (റ) യുടെ അവയവങ്ങള്‍ മുറിക്കപ്പെട്ടത്. ഉമാറതുബ്‌നു സിയാദ് (റ) തൃപ്പാദങ്ങളില്‍ കണ്ണുകള്‍ അമര്‍ത്തി മരണം പുല്‍കിയത്, ഉഹ്‌ദില്‍ നിന്നും സ്വര്‍ഗ്ഗത്തിന്റെ സുഗന്ധം ശ്വസിച്ച് എണ്‍പതിലേറെ മുറിവുകളേറ്റ് അനസ് (റ) ശഹാദത്ത് വരിച്ചത്, തിരുനബി (സ) യുടെ പുഷ്‌പദന്തങ്ങള്‍ പൊട്ടിയത്, സ്‌നേഹസമ്പന്നര്‍ കൈയ്യും മുതുകും കൊണ്ട് മഹ്‌ബൂബിന് മറയിട്ടത്. മക്കയിലെ കുബേരപുത്രന്‍ മുസ്‌അബ് (റ) ശഹീദായി ഒറ്റവസ്‌ത്രത്തില്‍ ഖബറടക്കപ്പെട്ട് കിടന്നുറങ്ങുന്നത്, എല്ലാം ഈ മണ്ണിലാണ്. അതെ നുബുവ്വത്തിന്റെ വിശുദ്ധ വിളക്കിന് ചുറ്റുമുള്ള പ്രേമത്തിന്റെ പ്രാണികള്‍ മരിച്ചുവീണത് ഈ മണ്ണിലാണ്. അതെ, പ്രവാചക പ്രേമികളുടേയും ഇസ്‌ലാമിക പോരാളികളുടേയും കഥ പറയും നാട്!
`` ബുല്‍ബുല്‍ ഗീതമാലപിക്കുന്ന വിശുദ്ധ സ്ഥാനമാണിത്, കാലുകള്‍ സൂക്ഷിച്ചുവയ്‌ക്കുക, ഇത് നിന്റെ തോട്ടമല്ല.'' `` റസൂലുല്ലാഹി (സ) മരിച്ചെങ്കില്‍ അതേ വഴിയില്‍ നിങ്ങളും മരിക്കുക.'' എന്ന അനസ് (റ) ന്റെ ശബ്‌ദം ഇന്നും ഇവിടുത്തെ അന്തരീക്ഷത്തില്‍ ഈ മലയില്‍ നിന്നുയരുന്നുണ്ട്. വരൂ, ഇസ്‌ലാമികമായി ജീവിക്കാനും അതിന്റെ വഴിയില്‍ പരിശ്രമിക്കാനും നമുക്ക് കരാര്‍ ചെയ്യാം.
(തുടരും)
⭕⭕⭕🔷⭕⭕⭕
ഇലാഹീ ഭവനത്തിലേക്ക്...
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
യാത്രകളുടെ ലോകത്ത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന യാത്രയാണ് ഹജ്ജ് ഉംറ സിയാറത്തുകളുടെ അനുഗ്രഹീത യാത്ര. ഒരു ഭാഗത്ത് അല്ലാഹുതആല ഈ യാത്രക്ക് പ്രേരിപ്പിക്കുക മാത്രമല്ല കഴിവുള്ള അടിമകളോട് നിര്‍ബന്ധമായും യാത്ര ചെയ്യണമെന്ന് ഉണര്‍ത്തിയിരിക്കുന്നു. മറുഭാഗത്ത് യാത്രയില്‍ അല്ലാഹു ധാരാളം പ്രയോജനങ്ങളും നന്മകളും നിറച്ചുവെച്ചിരിക്കുന്നു. എന്നാല്‍ ഈ ഗുണങ്ങള്‍ ശരിയായ നിലയില്‍ ലഭിക്കുന്നതിന് യാത്രയുടെ ലക്ഷ്യം വളരെ പരിശുദ്ധമായിരിക്കണം. മാര്‍ഗ്ഗം കഴിവിന്‍റെ പരമാവധി നന്മ നിറഞ്ഞതുമായിരിക്കണം. ഇതിന് ഏറ്റവും പര്യാപ്തമായതും പ്രയോജനകരവുമായതുമായ ഒന്നാണ് യാത്ര ചെയ്ത മഹത്തുക്കളുടെ യാത്ര വിവരണങ്ങള്‍ വായിക്കുന്നത്.
സയ്യിദുല്‍ ഹുജ്ജാജ് മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ ഹജ്ജ് യാത്ര സര്‍വ്വസമ്പൂര്‍ണ്ണവും വളരെ സരളവും അതിസുന്ദരവുമാണ്. മഹാന്മാരായ നബിമാരുടെ ഹജ്ജ് യാത്രകളെക്കുറിച്ച് റസൂലുല്ലാഹി (സ) നടത്തിയിട്ടുള്ള വിവരണങ്ങള്‍ വികാരനിര്‍ഭരമാണ്. മഹാന്മാരായ സഹാബത്തിന്‍റെയും ഔലിയാഇന്‍റെയും ഹജ്ജ് യാത്രകള്‍ വളരെ പ്രയോജനപ്രദമാണ്. ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു രചനയാണ് വിശ്വപണ്ഡിതനും ഇസ്ലാമിക ചിന്തകനുമായ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ "അപ്നേഘര്‍സേ ബൈത്തുല്ലാഹ് തക്ക് " (ഇലാഹീ ഭവനത്തിലേക്ക്) എന്ന മഹല്‍രചന. വളരെയധികം ഹൃസ്വമായിതിനോട് കൂടി ധാരാളം പ്രയോജനങ്ങള്‍ നിറഞ്ഞ ഒരു രചനയാണിത്. അല്ലാമായുടെ ആത്മ സുഹൃത്തിന്‍റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം രചിച്ച ഈ രചന സ്വന്തം അവസ്ഥകളെ ഹൃദയംഗമായി വിവരിക്കുന്നതിനോടൊപ്പം ധാരാളം ഉണര്‍ത്തലുകളും ഉപദേശങ്ങളും അടങ്ങിയിരിക്കുന്നു.
ഹജ്ജ് യാത്രയുടെ വിവിധ ഘട്ടങ്ങളും യാത്രയിലെ വിവിധ അവസ്ഥകളും അമൂല്യ ഉപദേശങ്ങളും ഈ രചനയില്‍ ചെറിയ വാചകങ്ങളിലും സൂചനകളിലും നിറഞ്ഞുകിടക്കുന്നു. ഇന്ത്യ സ്വതന്ത്രമായ വര്‍ഷം നടന്ന ഈ ഹജ്ജ് യാത്ര ഒരു ഭാഗത്ത് ഇന്ത്യയുടെ കണ്ണീര്‍കണങ്ങളും മറുഭാഗത്ത് ഹറമൈന്‍ ശരീഫൈനിലെ ദരിദ്രമായ അവസ്ഥകളും വരച്ചുകാട്ടുന്നു. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇരുഹറമുകളും ലോകോത്തര നിലവാരത്തില്‍ വളരെ വികസിച്ചു. ഇന്ത്യാ മഹാരാജ്യവും വളരെ മുന്നേറിയിരിക്കുന്നു. പക്ഷേ സ്ഥലത്തിന്‍റെ വികാസത്തോടൊപ്പം മനസ്സിന്‍റെ വികാസവും നടക്കാത്തതിന്‍റെ ദുരന്തം ഇന്നും ഈ രാജ്യം പേറിക്കൊണ്ടിരിക്കുന്നു. ഇതിന് ഏറ്റവും വലിയ ഉത്തരവും പരിഹാരവും അനുഗ്രഹീത ഹാജിമാരാണ് നല്‍കേണ്ടത്. ഈ രചനയില്‍ നിന്നും തീര്‍ച്ചയായും അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കും
അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍ പരിശുദ്ധ ഹറമുകളിലേക്കുള്ള യാത്ര വളരെ വര്‍ദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ്. എന്നാല്‍ പലപ്പോഴും ലക്ഷ്യവും മാര്‍ഗ്ഗവും മറന്നുപോകുന്നു എന്ന അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ മുഴുവന്‍ ഹറമൈന്‍ യാത്രകള്‍ക്ക് മുമ്പാകെ ചെറുതെങ്കിലും ആശയ ഗാംഭീര്യം നിറഞ്ഞ രചന വളരെ വിനയത്തോടെ സമര്‍പ്പിക്കുകയാണ്. അല്ലാഹു ഇത് അകക്കണ്ണുകള്‍ തുറക്കുന്നതും അവസ്ഥകള്‍ നന്നാക്കുന്നതിന് കാരണവും ആക്കട്ടെ. അല്ലാഹു ഇതിന്‍റെ പ്രസിദ്ധീകരണത്തിലും പ്രചാരണത്തിലും പങ്കെടുക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കും സമുന്നത പ്രതിഫലം കനിഞ്ഞരുളട്ടെ.!
അവതാരിക:
മഹ് മൂദ് ഹസന്‍ ഹസനി നദ്വി
ദാഇറ ശാഹ് അലമുല്ലാഹ്
റായ്ബരേലി. യു.പി
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് പുണ്യം നിറഞ്ഞ ഹജ്ജ്. ഇതിലൂടെ ഒരു ഭാഗത്ത് ഇസ്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. മനസ്സും വാചകവും ശരീരവും സമ്പത്തും സമയവും എല്ലാം ഒരുപോലെ പങ്കെടുക്കുന്ന ഒരു നന്മകൂടിയാണ്. മറുഭാഗത്ത് ഹജ്ജിന് പുറപ്പെടുന്നവര്‍ എല്ലാം ബന്ധങ്ങളില്‍ നിന്നും ഒഴിവായി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിലേക്കും ലോകാനുഗ്രഹിയായ റസൂലുല്ലാഹി (സ) യിലേക്കും തിരിയുകയും പരിശുദ്ധമായ സ്ഥലത്തും സമയത്തും കഴിഞ്ഞുകൂടി നന്മകള്‍ ഉള്‍ക്കൊള്ളാന്‍ തീര്‍ത്തും സജ്ജരാവുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് ഹജ്ജ് യാത്ര ചെയ്യുന്നവര്‍ ഹൃദയംഗമായി തയ്യാറാവുകയും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. അതെ, ഹജ്ജ് യാത്രയിലൂടെ വളരെ എളുപ്പത്തില്‍ അല്ലാഹുവിന്‍റെ സാമിപ്യം കരസ്ഥമാക്കിയ ധാരാളം സുമനസ്സുകളുടെ സംഭവങ്ങള്‍ ഇതിന് സാക്ഷിയാണ്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പരിശുദ്ധഹറമുകളുമായിട്ടുള്ള ബന്ധം വളരെ പഴയതും വികാര നിര്‍ഭരവുമാണ്. ഇടക്കാലത്ത് കപ്പല്‍ യാത്രയുടെ അപകടത്തിന്‍റെ പേരില്‍ ഹജ്ജ് യാത്രക്ക് അല്‍പ്പം മങ്ങല്‍ ഏല്‍പ്പിച്ചെങ്കിലും ഗ്രന്ഥകര്‍ത്താവിന്‍റെ പിതാമഹന്‍ കൂടിയായ സയ്യിദ് അഹ്മദ് ശഹീദ് (റ) ന്‍റെയും ഇതര മഹത്തുക്കളുടെയും പരിശ്രമ ഫലമായി വീണ്ടും ഹറമൈന്‍ യാത്ര സജീവമായി. എന്നാല്‍ ശരിയായ നിലയില്‍ ഹറമൈന്‍ യാത്ര ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്‍റെ വലിയ്യ്, ഇഷ്ട ദാസന്‍ ആക്കാന്‍ പര്യാപ്തമായ ഈ യാത്ര പലപ്പോഴും ചടങ്ങുകളായി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ ഇന്ത്യയിലെ മഹത്തുക്കള്‍ ഉണരുകയും ഹജ്ജുമായി ബന്ധപ്പെട്ട് വിവിധ സദസ്സുകള്‍ സംഘടിപ്പിക്കുകയും ധാരാളം രചനകള്‍ തയ്യാറാക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിന് കൂടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍ ഫുര്‍ഖാന്‍ മാസിക ഹജ്ജ് വിശേഷാല്‍ പതിപ്പ് എന്ന ഒരു രചന പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അതില്‍ ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വളരെ വിശദമായി വിവരിക്കുകയും ആദരണിയ പണ്ഡിതര്‍ ഉത്തമ പ്രേരണകള്‍ നല്‍കുകയും ചെയ്യുകയുണ്ടായി. എന്നാല്‍ ഹജ്ജ് യാത്രക്ക് വളരെ ലളിതമായും എന്നാല്‍ വളരെ ശക്തമായും പ്രേരണ നല്‍കുന്ന ഒരു ഹജ്ജ് യാത്രാ വിവരണം കൂടി ഉള്‍പ്പെടുത്തണമെന്ന് ചിന്ത വന്നു. ഇതിന് മഹാനായ പത്രാധിപരും ഉന്നത ഹദീസ് പണ്ഡിതനുമായ അല്ലാമാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി കണ്ടെത്തിയത് ആദരണിയ സുഹൃത്തും വിശ്വപണ്ഡിതനുമായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയെയാണ്. സ്വന്തം കാര്യങ്ങള്‍ വിവരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് മൗലാനാ ആദ്യം ഇതില്‍ നിന്നും ഒഴിഞ്ഞുമാറി. പിന്നീട് ഇതിന്‍റെ ആവശ്യകതയും പ്രയോജനവും ഉണര്‍ത്തിയപ്പോള്‍ എന്‍റെ പേര് വെക്കാതെ പ്രസിദ്ധീകരിക്കുക എന്ന് പറഞ്ഞുകൊണ്ട് ഒരു ഉജ്ജല രചന തയ്യാറാക്കിത്തന്നു. അല്ലാമാ നുഅ്മാനി കുറിക്കുന്നു: എന്‍റെ സ്വന്തം അനുഭവം പറയട്ടെ, പലപ്രാവശ്യം ഈ രചന വിനീതന്‍ ആവര്‍ത്തിച്ച് വായിച്ചിട്ടുണ്ട്. എന്നാല്‍ വായിച്ച സന്ദര്‍ഭങ്ങളില്‍ എല്ലാം മനസ്സ് പിടക്കുകയും കണ്ണ് നിറയുകയും ചെയ്യുകയുണ്ടായി. എന്നാല്‍ രചന പ്രസിദ്ധീകരിച്ചപ്പോള്‍ മൗലാനാ അവര്‍കളുടെ പേര് വെക്കരുതെന്ന നിബന്ധന പാലിക്കല്‍ ആവശ്യമായി വിനീതന്‍ കരുതിയില്ല. കാരണം ഈ രചനയുടെ മഹത്വം ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് അത് ആവശ്യമാണെന്ന് വിനീതന്‍ മനസ്സിലാക്കി. മൗലാനായും വിനീതനും തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ കാര്യം എന്നോട് പൊറുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു (അല്‍ഫുര്‍ഖാന്‍ ഹജ്ജ് വിശേഷാല്‍ പതിപ്പ്).
ചുരുക്കത്തില്‍ അതിമഹത്തായ ഒരു രചനയാണിത്. വളരെ ചുരിങ്ങിയ വാക്കുകളില്‍ ഏതാണ്ട് ഹജ്ജ് ഉംറ സിയാറത്തുകളുടെ മുഴുവന്‍ കര്‍മ്മങ്ങളും സന്ദേശങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഇത്തരുണത്തില്‍ ഈ മഹല്‍ ഗ്രന്ഥം മുഴുവന്‍ ഹറമൈന്‍ യാത്രികര്‍ക്കും മുമ്പാകെ വളരെ പ്രതീക്ഷയോടെ സമര്‍പ്പിക്കുന്നു. അല്ലാഹു ഗ്രന്ഥകര്‍ത്താവിനും പ്രേരിപ്പിച്ച വ്യക്തിത്വത്തിനും ഉന്നത പ്രതിഫലം നല്‍കട്ടെ. ഇപ്പോള്‍ ഈ രചന പ്രധാന ഭാഷയായ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്. എല്ലാ കാലത്തും ഹറമുകളോട് വളരെ ആവേശം പുലര്‍ത്തിയ കേരളീയര്‍ക്ക് ഇത് വളരെയധികം പ്രയോജനപ്പെടുമെന്ന് വലിയ പ്രത്യാശയുണ്ട്. അല്ലാഹു ഇതിനെ മുഴുവന്‍ ഹറമൈന്‍ യാത്രികര്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും ഇതിനെ പ്രയോജനപ്പെടുത്താനും പരിശുദ്ധ ഹറമുകളുമായിട്ടുള്ള ബന്ധം യഥാവിധി ഉറപ്പിക്കാനും നാം ഏവര്‍ക്കും ഉതവി നല്‍കുകയും ചെയ്യട്ടെ. വിവര്‍ത്തനം ചെയ്തവരെയും പ്രസിദ്ധീകരിച്ചവരെയും പ്രചരിപ്പിച്ചവരെയും സഹായിച്ചവരെയും അനുഗ്രഹിക്കട്ടെ.!
പ്രസാധകര്‍:
മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
No comments:
Post a Comment