ഹാജിമാര്‍ക്ക് വഴികാട്ടിയും ഹജ്ജിലേക്ക് പ്രേരകവുമായ ഒരു ഉജ്ജ്വല രചന.!
Ⓜ ഇലാഹീ ഭവനത്തിലേക്ക്...!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/08/blog-post.html?spref=tw
🔹 മദീനാ ത്വയ്യിബയിലേക്ക്
ഞങ്ങളുടെ സംഘത്തിന് ആദ്യം പോകേണ്ടിയിരുന്നത് മദീനാ ത്വയ്യിബയിലേക്കാണ്. രണ്ട് മൂന്നു ദിവസം യാത്രാ രേഖകളും വാഹനവും ശരിയാക്കാന്‍ ജിദ്ദയില്‍ തങ്ങേണ്ടിവന്നു. അവസാനം പ്രതീക്ഷയുടെ മണിക്കൂറുകള്‍ അവസാനിച്ചു. വാഹനം വന്നു. സാധനങ്ങള്‍ കയറ്റി, ഞങ്ങളും കയറി. അറബി അറിയാവുന്ന ഒരാള്‍ ഡ്രൈവറിനടുത്ത് ഇരിക്കുന്നത് നന്നാണ്. നമസ്‌കാരത്തിനും ഇതര ആവശ്യങ്ങള്‍ക്കും വണ്ടി നിര്‍ത്താന്‍ സൗകര്യമാകും. ഡ്രൈവറോട് നല്ല നിലയില്‍ പെരുമാറിയാല്‍ യാത്രയിലാകെ സുഖം ലഭിക്കും.വാഹനം മദീനാ ത്വയ്യിബ ലക്ഷ്യമിട്ട് യാത്രയായി. നമസ്‌കാര സമയങ്ങളില്‍ വണ്ടി നിര്‍ത്തപ്പെട്ടു. ജമാഅത്തായി നമസ്‌കാരങ്ങള്‍ നടന്നു. വിവിധ നാടുകളിലൂടെ വാഹനം മുന്നോട്ട് നീങ്ങി. ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്ന അര്‍ദ്ധ നഗ്‌നരായ അറബി ബാലികാ-ബാലന്മാര്‍ വാഹനം കാണുമ്പോള്‍ അതിന്റെ പിന്നാലെ ഓടിവരുമായിരുന്നു. അവരുടെ ദാരിദ്ര്യാവസ്ഥ കണ്ട് മനസ്സില്‍ വല്ലാത്ത വേദന അനുഭവപ്പെട്ടു. (ഈ കുറിപ്പ് എഴുതപ്പെട്ട 1947ലെ അവസ്ഥയാണിത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇന്ന് അറേബ്യ മുഴുവന്‍ ഉയര്‍ന്ന സാമ്പത്തികാവസ്ഥയിലാണ്.)
ഇവരില്‍ എത്രപേര്‍ സഹാബാക്കളുടെ സന്താന പരമ്പരയില്‍പ്പെട്ടവരായിരിക്കും ? ഇസ്‌ലാമിക ലോകത്തെ മാത്രമല്ല, മുഴുവന്‍ മാനവരാശിയുടേയും ഉപകാരികളായ ആ മഹാത്മാക്കളുടെ സന്താന പരമ്പരയില്‍പ്പെട്ടവരായിരിക്കാം . നാം ധാരാളമായി ധൂര്‍ത്തടിക്കുന്ന സമ്പത്തില്‍നിന്ന് കുറച്ചെന്തെങ്കിലും ഇവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏതാനും കണ്ണീര്‍ത്തുള്ളികളെങ്കിലും ഒലിപ്പിച്ചാല്‍ അത് പാപങ്ങള്‍ക്കും കുറച്ച് പരിഹാരമായേക്കാം.
കണ്ണുയര്‍ത്തി ഇരുഭാഗങ്ങളിലേക്കും നോക്കുക. ശൂന്യമായ മണല്‍ക്കാടുകളും പര്‍വ്വതങ്ങളുടെ പരമ്പരകളും കാണാന്‍ കഴിയും. നബവി ഒട്ടകം ഒരുപക്ഷേ ഇതിലൂടെയായിരിക്കും കടന്നുപോയത്. അന്തരീക്ഷത്തിന്റെ ഹൃദ്യത ഇത് വിളിച്ചറിയിക്കുന്നുണ്ട്.
ഇതാ, മുസൈജിദ് എന്ന സ്ഥലമെത്തി, അടുത്തത് ദുല്‍ഹുലൈഫയാണ്. പുണ്യ സ്വലാത്ത് നാക്കിലൂടെ ഒഴുകി മനസ്സില്‍ ആഗ്രഹാവേശങ്ങളുടെ തിരകളുയര്‍ന്നു. അനറബിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് അറബിയായ ഡ്രൈവര്‍ അദ്‌ഭുതപ്പെട്ടു. ചിലപ്പോള്‍ പാടുന്നു, മറ്റ് ചിലപ്പോള്‍ കരയുന്നു. ചിലപ്പോള്‍ അറബിയില്‍, ചിലപ്പോള്‍ മറ്റ് ഭാഷകളില്‍. ചാന്ദ്രിക രാവില്‍ ഇളം കാറ്റിന്റെതലോടല്‍ വലിയ അനുഭൂതി ഉളവാക്കി. ത്വയ്യിബ അടുക്കുംതോറും കാറ്റിന്റെ തണുപ്പും മനസ്സിന്റെ ചൂടും കഠിനമായിക്കൊണ്ടിരുന്നു.
ഇതാ ദുല്‍ഹുലൈഫയെത്തി. പ്രഭാതം വരെയും ഇവിടെയാണ് കഴിച്ചുകൂട്ടേണ്ടത്. കുളിച്ച് സുഗന്ധം പൂശി അല്‌പനേരം വിശ്രമിച്ചു. സുബ്‌ഹ് നമസ്‌കാരാനന്തരം വാഹനം യാത്രയായി. തലകുനിച്ച് നഗ്നപാദനായി കടന്നുപോകേണ്ട സ്ഥലത്ത് നാം വാഹനത്തില്‍ യാത്ര ചെയ്യുകയാണ്!! അഖീഖ് മലഞ്ചെരുവിന്റെ അരികില്‍ ബിഅ്‌റ് ഉര്‍വ എന്ന സ്ഥലത്ത് ഞങ്ങള്‍ ഇറങ്ങി. ഞങ്ങള്‍ നടന്ന് മുന്നോട്ട് നീങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ഉഹദ് മല ദൃഷ്‌ടിയില്‍പ്പെട്ടു. ഇതിനെക്കുറിച്ച് റസൂലുല്ലാഹി(സ) അരുളിയത്: ഈ മല നമ്മെയും, നാം ഇതിനേയും സ്‌നേഹിക്കുന്നു. തുടര്‍ന്ന് മദീനയിലെ വൃക്ഷങ്ങള്‍ കാണാന്‍ തുടങ്ങി.
അല്‌പം കഴിഞ്ഞപ്പോള്‍ മസ്‌ജിദുന്നബവി കാണാന്‍ കഴിഞ്ഞു. പച്ച ഖുബ്ബ തലയുയര്‍ത്തി നില്‍ക്കുന്നു. മനസ്സിനെ നിയന്ത്രിച്ച് പതുക്കെ മസ്‌ജിദുന്നബവിയിലേക്ക് നീങ്ങി. നന്ദിയെന്നോണം അല്‌പം ദാനം നല്‍കി. പുണ്യ മസ്‌ജിദില്‍ പ്രവേശിച്ചു. നബവി മിഹ്‌റാബിന്റെ അരികില്‍പോയി രണ്ട് റകഅത്ത് നമസ്‌കരിച്ചു. പാപം നിറഞ്ഞ കണ്ണുകളെ കരളിന്റെ ജലം കൊണ്ട് കുളിപ്പിച്ചു. തുടര്‍ന്ന് നബവീ സന്നിധിയില്‍ ഹാജരായി സ്വലാത്ത്, സ്വലാമുകളോതി.
الصلوة والسلام عليك يا رسول الله
الصلوة والسلام عليك يا يانبي الله
الصلوة والسلام عليك يا حبيب الله
الصلوة والسلام عليك يا صاحب الخلق العظيم
الصلوة والسلام عليك يا رافع لواء الحمد يوم القيامة
الصلوة والسلام عليك يا صاحب المقام المحمود
الصلوة والسلام عليك يا مخرج الناس باذن الله من الظلمت الى النور
الصلوة والسلام عليك يا مخرج الناس من عبادة العباد إلى عبادة الله وحده
الصلوة والسلام عليك يامخرج الناس من جور الأديان
الى عدل الاسلام
ومن ضيق الدنيا إلى سعة الدنيا والآخرة
الصلوة والسلام عليك ياصاحب النعمة العظيمة
الصلوة والسلام عليك ياأمن خلق الله على خلق الله
أشهد أن لا اله الا الله وحده لاشريك له
وأن محمدا عبده ورسوله
قد بلغت الرسالة
واديت الأمانة
ونصحت الأمة
وجاهدت في الله حق جهاده
وعبدت الله حتى أتاك اليقين
فجزاك الله عن هذه الأمة خير ماجزی نبيا عن أمته ورسولا عن خلقه
اللهم آت محمد ن الوسيلة والفضيلة
وابعثه مقاما محمودن الذي وعدته
انك لا تخلف الميعاد.
اللهم صل على محمد
وعلى آل محمد
كما صليت على إبراهيم
وعلى آل ابراهيم
انك حميد مجيد.
اللهم بارك على محمد
وعلى آل محمد
كما باركت على ابراهيم
وعلى آل إبراهيم
انك حميد مجيد
അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ മേല്‍ സ്വലാത്തു സലാമുകള്‍. അല്ലാഹുവിന്റെ ഹബീബേ, അങ്ങയുടെ മേല്‍ സ്വലാത്ത് സ്വലാത്ത് സലാമുകള്‍. സമുന്നത സമൂഹത്തിന്റെ വക്താവേ, അങ്ങയുടെ മേല്‍ സ്വലാത്ത് സലാമുകള്‍. ഖിയാമത്തുനാളില്‍ സ്‌തുതിയുടെ പതാകയേന്തുന്നവരെ അങ്ങയുടെ മേല്‍ സ്വലാത്ത് സലാമുകള്‍. മഖാമും മഹ്‌മൂദിന്റെ സ്ഥാനീയരെ അങ്ങയുടെ മേല്‍ സ്വലാത്ത് സലാമുകള്‍. അല്ലാഹുവിന്റെ അനുമതി പ്രകാരം ജനങ്ങളെ ഇരുളുകളില്‍ നിന്നും പ്രകാശത്തിലേക്ക് അടിമകളെ ആരാധിക്കുന്നതില്‍ നിന്നും ഏകനായ അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും മതങ്ങളുടെ അക്രമങ്ങളില്‍നിന്നും ഇസ്‌ലാമിന്റെ നീതിയിലേക്കും ദുന്‍യാവിന്റെ ഞെരുക്കത്തില്‍ നിന്നും ദുന്‍യാവിന്റേയും ആഖിറത്തിന്റേയും വിശാലതയിലേക്കും നയിച്ചവരേ അങ്ങയുടെമേല്‍ സ്വലാത്ത് സലാമുകള്‍. സമുന്നത അനുഗ്രഹത്തിന്റെ വക്താവേ, അല്ലാഹുവിന്റെ സൃഷ്‌ടികളില്‍ ഏറ്റവും വലിയ ഉപകാരിയായവരെ അങ്ങയുടെ മേല്‍ സ്വലാത്ത് സലാമുകള്‍. അങ്ങ് സൗത്യമെത്തിച്ചു. ഉത്തരവാദിത്വം നിര്‍വ്വഹിച്ചു, സമുദായത്തോട് ഗുണകാംക്ഷ പുലര്‍ത്തി, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടേണ്ടതുപോലെ പോരാടി. മരണം വരെയും അല്ലാഹുവിനെ ഇബാദത്ത് ചെയ്‌തു. അല്ലാഹു താങ്കള്‍ക്ക് സമുന്നത പ്രതിഫലം നല്‍കട്ടെ...
തുടര്‍ന്ന് ഇരു സൃഹൃത്തുക്കള്‍ക്കും സ്‌നേഹാദരവുകളുടെ പൂച്ചെണ്ടുകള്‍ സലാം ദുആകളുടെ രൂപത്തില്‍ സമര്‍പ്പിച്ചു. ശേഷം ഞങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങി. (തുടരും)
⭕⭕⭕🔷⭕⭕⭕
ഇലാഹീ ഭവനത്തിലേക്ക്...
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
യാത്രകളുടെ ലോകത്ത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന യാത്രയാണ് ഹജ്ജ് ഉംറ സിയാറത്തുകളുടെ അനുഗ്രഹീത യാത്ര. ഒരു ഭാഗത്ത് അല്ലാഹുതആല ഈ യാത്രക്ക് പ്രേരിപ്പിക്കുക മാത്രമല്ല കഴിവുള്ള അടിമകളോട് നിര്‍ബന്ധമായും യാത്ര ചെയ്യണമെന്ന് ഉണര്‍ത്തിയിരിക്കുന്നു. മറുഭാഗത്ത് യാത്രയില്‍ അല്ലാഹു ധാരാളം പ്രയോജനങ്ങളും നന്മകളും നിറച്ചുവെച്ചിരിക്കുന്നു. എന്നാല്‍ ഈ ഗുണങ്ങള്‍ ശരിയായ നിലയില്‍ ലഭിക്കുന്നതിന് യാത്രയുടെ ലക്ഷ്യം വളരെ പരിശുദ്ധമായിരിക്കണം. മാര്‍ഗ്ഗം കഴിവിന്‍റെ പരമാവധി നന്മ നിറഞ്ഞതുമായിരിക്കണം. ഇതിന് ഏറ്റവും പര്യാപ്തമായതും പ്രയോജനകരവുമായതുമായ ഒന്നാണ് യാത്ര ചെയ്ത മഹത്തുക്കളുടെ യാത്ര വിവരണങ്ങള്‍ വായിക്കുന്നത്.
സയ്യിദുല്‍ ഹുജ്ജാജ് മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ ഹജ്ജ് യാത്ര സര്‍വ്വസമ്പൂര്‍ണ്ണവും വളരെ സരളവും അതിസുന്ദരവുമാണ്. മഹാന്മാരായ നബിമാരുടെ ഹജ്ജ് യാത്രകളെക്കുറിച്ച് റസൂലുല്ലാഹി (സ) നടത്തിയിട്ടുള്ള വിവരണങ്ങള്‍ വികാരനിര്‍ഭരമാണ്. മഹാന്മാരായ സഹാബത്തിന്‍റെയും ഔലിയാഇന്‍റെയും ഹജ്ജ് യാത്രകള്‍ വളരെ പ്രയോജനപ്രദമാണ്. ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു രചനയാണ് വിശ്വപണ്ഡിതനും ഇസ്ലാമിക ചിന്തകനുമായ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ "അപ്നേഘര്‍സേ ബൈത്തുല്ലാഹ് തക്ക് " (ഇലാഹീ ഭവനത്തിലേക്ക്) എന്ന മഹല്‍രചന. വളരെയധികം ഹൃസ്വമായിതിനോട് കൂടി ധാരാളം പ്രയോജനങ്ങള്‍ നിറഞ്ഞ ഒരു രചനയാണിത്. അല്ലാമായുടെ ആത്മ സുഹൃത്തിന്‍റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം രചിച്ച ഈ രചന സ്വന്തം അവസ്ഥകളെ ഹൃദയംഗമായി വിവരിക്കുന്നതിനോടൊപ്പം ധാരാളം ഉണര്‍ത്തലുകളും ഉപദേശങ്ങളും അടങ്ങിയിരിക്കുന്നു.
ഹജ്ജ് യാത്രയുടെ വിവിധ ഘട്ടങ്ങളും യാത്രയിലെ വിവിധ അവസ്ഥകളും അമൂല്യ ഉപദേശങ്ങളും ഈ രചനയില്‍ ചെറിയ വാചകങ്ങളിലും സൂചനകളിലും നിറഞ്ഞുകിടക്കുന്നു. ഇന്ത്യ സ്വതന്ത്രമായ വര്‍ഷം നടന്ന ഈ ഹജ്ജ് യാത്ര ഒരു ഭാഗത്ത് ഇന്ത്യയുടെ കണ്ണീര്‍കണങ്ങളും മറുഭാഗത്ത് ഹറമൈന്‍ ശരീഫൈനിലെ ദരിദ്രമായ അവസ്ഥകളും വരച്ചുകാട്ടുന്നു. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇരുഹറമുകളും ലോകോത്തര നിലവാരത്തില്‍ വളരെ വികസിച്ചു. ഇന്ത്യാ മഹാരാജ്യവും വളരെ മുന്നേറിയിരിക്കുന്നു. പക്ഷേ സ്ഥലത്തിന്‍റെ വികാസത്തോടൊപ്പം മനസ്സിന്‍റെ വികാസവും നടക്കാത്തതിന്‍റെ ദുരന്തം ഇന്നും ഈ രാജ്യം പേറിക്കൊണ്ടിരിക്കുന്നു. ഇതിന് ഏറ്റവും വലിയ ഉത്തരവും പരിഹാരവും അനുഗ്രഹീത ഹാജിമാരാണ് നല്‍കേണ്ടത്. ഈ രചനയില്‍ നിന്നും തീര്‍ച്ചയായും അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കും
അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍ പരിശുദ്ധ ഹറമുകളിലേക്കുള്ള യാത്ര വളരെ വര്‍ദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ്. എന്നാല്‍ പലപ്പോഴും ലക്ഷ്യവും മാര്‍ഗ്ഗവും മറന്നുപോകുന്നു എന്ന അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ മുഴുവന്‍ ഹറമൈന്‍ യാത്രകള്‍ക്ക് മുമ്പാകെ ചെറുതെങ്കിലും ആശയ ഗാംഭീര്യം നിറഞ്ഞ രചന വളരെ വിനയത്തോടെ സമര്‍പ്പിക്കുകയാണ്. അല്ലാഹു ഇത് അകക്കണ്ണുകള്‍ തുറക്കുന്നതും അവസ്ഥകള്‍ നന്നാക്കുന്നതിന് കാരണവും ആക്കട്ടെ. അല്ലാഹു ഇതിന്‍റെ പ്രസിദ്ധീകരണത്തിലും പ്രചാരണത്തിലും പങ്കെടുക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കും സമുന്നത പ്രതിഫലം കനിഞ്ഞരുളട്ടെ.!
അവതാരിക:
മഹ് മൂദ് ഹസന്‍ ഹസനി നദ്വി
ദാഇറ ശാഹ് അലമുല്ലാഹ്
റായ്ബരേലി. യു.പി
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് പുണ്യം നിറഞ്ഞ ഹജ്ജ്. ഇതിലൂടെ ഒരു ഭാഗത്ത് ഇസ്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. മനസ്സും വാചകവും ശരീരവും സമ്പത്തും സമയവും എല്ലാം ഒരുപോലെ പങ്കെടുക്കുന്ന ഒരു നന്മകൂടിയാണ്. മറുഭാഗത്ത് ഹജ്ജിന് പുറപ്പെടുന്നവര്‍ എല്ലാം ബന്ധങ്ങളില്‍ നിന്നും ഒഴിവായി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിലേക്കും ലോകാനുഗ്രഹിയായ റസൂലുല്ലാഹി (സ) യിലേക്കും തിരിയുകയും പരിശുദ്ധമായ സ്ഥലത്തും സമയത്തും കഴിഞ്ഞുകൂടി നന്മകള്‍ ഉള്‍ക്കൊള്ളാന്‍ തീര്‍ത്തും സജ്ജരാവുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് ഹജ്ജ് യാത്ര ചെയ്യുന്നവര്‍ ഹൃദയംഗമായി തയ്യാറാവുകയും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. അതെ, ഹജ്ജ് യാത്രയിലൂടെ വളരെ എളുപ്പത്തില്‍ അല്ലാഹുവിന്‍റെ സാമിപ്യം കരസ്ഥമാക്കിയ ധാരാളം സുമനസ്സുകളുടെ സംഭവങ്ങള്‍ ഇതിന് സാക്ഷിയാണ്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പരിശുദ്ധഹറമുകളുമായിട്ടുള്ള ബന്ധം വളരെ പഴയതും വികാര നിര്‍ഭരവുമാണ്. ഇടക്കാലത്ത് കപ്പല്‍ യാത്രയുടെ അപകടത്തിന്‍റെ പേരില്‍ ഹജ്ജ് യാത്രക്ക് അല്‍പ്പം മങ്ങല്‍ ഏല്‍പ്പിച്ചെങ്കിലും ഗ്രന്ഥകര്‍ത്താവിന്‍റെ പിതാമഹന്‍ കൂടിയായ സയ്യിദ് അഹ്മദ് ശഹീദ് (റ) ന്‍റെയും ഇതര മഹത്തുക്കളുടെയും പരിശ്രമ ഫലമായി വീണ്ടും ഹറമൈന്‍ യാത്ര സജീവമായി. എന്നാല്‍ ശരിയായ നിലയില്‍ ഹറമൈന്‍ യാത്ര ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്‍റെ വലിയ്യ്, ഇഷ്ട ദാസന്‍ ആക്കാന്‍ പര്യാപ്തമായ ഈ യാത്ര പലപ്പോഴും ചടങ്ങുകളായി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ ഇന്ത്യയിലെ മഹത്തുക്കള്‍ ഉണരുകയും ഹജ്ജുമായി ബന്ധപ്പെട്ട് വിവിധ സദസ്സുകള്‍ സംഘടിപ്പിക്കുകയും ധാരാളം രചനകള്‍ തയ്യാറാക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിന് കൂടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍ ഫുര്‍ഖാന്‍ മാസിക ഹജ്ജ് വിശേഷാല്‍ പതിപ്പ് എന്ന ഒരു രചന പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അതില്‍ ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വളരെ വിശദമായി വിവരിക്കുകയും ആദരണിയ പണ്ഡിതര്‍ ഉത്തമ പ്രേരണകള്‍ നല്‍കുകയും ചെയ്യുകയുണ്ടായി. എന്നാല്‍ ഹജ്ജ് യാത്രക്ക് വളരെ ലളിതമായും എന്നാല്‍ വളരെ ശക്തമായും പ്രേരണ നല്‍കുന്ന ഒരു ഹജ്ജ് യാത്രാ വിവരണം കൂടി ഉള്‍പ്പെടുത്തണമെന്ന് ചിന്ത വന്നു. ഇതിന് മഹാനായ പത്രാധിപരും ഉന്നത ഹദീസ് പണ്ഡിതനുമായ അല്ലാമാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി കണ്ടെത്തിയത് ആദരണിയ സുഹൃത്തും വിശ്വപണ്ഡിതനുമായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയെയാണ്. സ്വന്തം കാര്യങ്ങള്‍ വിവരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് മൗലാനാ ആദ്യം ഇതില്‍ നിന്നും ഒഴിഞ്ഞുമാറി. പിന്നീട് ഇതിന്‍റെ ആവശ്യകതയും പ്രയോജനവും ഉണര്‍ത്തിയപ്പോള്‍ എന്‍റെ പേര് വെക്കാതെ പ്രസിദ്ധീകരിക്കുക എന്ന് പറഞ്ഞുകൊണ്ട് ഒരു ഉജ്ജല രചന തയ്യാറാക്കിത്തന്നു. അല്ലാമാ നുഅ്മാനി കുറിക്കുന്നു: എന്‍റെ സ്വന്തം അനുഭവം പറയട്ടെ, പലപ്രാവശ്യം ഈ രചന വിനീതന്‍ ആവര്‍ത്തിച്ച് വായിച്ചിട്ടുണ്ട്. എന്നാല്‍ വായിച്ച സന്ദര്‍ഭങ്ങളില്‍ എല്ലാം മനസ്സ് പിടക്കുകയും കണ്ണ് നിറയുകയും ചെയ്യുകയുണ്ടായി. എന്നാല്‍ രചന പ്രസിദ്ധീകരിച്ചപ്പോള്‍ മൗലാനാ അവര്‍കളുടെ പേര് വെക്കരുതെന്ന നിബന്ധന പാലിക്കല്‍ ആവശ്യമായി വിനീതന്‍ കരുതിയില്ല. കാരണം ഈ രചനയുടെ മഹത്വം ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് അത് ആവശ്യമാണെന്ന് വിനീതന്‍ മനസ്സിലാക്കി. മൗലാനായും വിനീതനും തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ കാര്യം എന്നോട് പൊറുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു (അല്‍ഫുര്‍ഖാന്‍ ഹജ്ജ് വിശേഷാല്‍ പതിപ്പ്).
ചുരുക്കത്തില്‍ അതിമഹത്തായ ഒരു രചനയാണിത്. വളരെ ചുരിങ്ങിയ വാക്കുകളില്‍ ഏതാണ്ട് ഹജ്ജ് ഉംറ സിയാറത്തുകളുടെ മുഴുവന്‍ കര്‍മ്മങ്ങളും സന്ദേശങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഇത്തരുണത്തില്‍ ഈ മഹല്‍ ഗ്രന്ഥം മുഴുവന്‍ ഹറമൈന്‍ യാത്രികര്‍ക്കും മുമ്പാകെ വളരെ പ്രതീക്ഷയോടെ സമര്‍പ്പിക്കുന്നു. അല്ലാഹു ഗ്രന്ഥകര്‍ത്താവിനും പ്രേരിപ്പിച്ച വ്യക്തിത്വത്തിനും ഉന്നത പ്രതിഫലം നല്‍കട്ടെ. ഇപ്പോള്‍ ഈ രചന പ്രധാന ഭാഷയായ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്. എല്ലാ കാലത്തും ഹറമുകളോട് വളരെ ആവേശം പുലര്‍ത്തിയ കേരളീയര്‍ക്ക് ഇത് വളരെയധികം പ്രയോജനപ്പെടുമെന്ന് വലിയ പ്രത്യാശയുണ്ട്. അല്ലാഹു ഇതിനെ മുഴുവന്‍ ഹറമൈന്‍ യാത്രികര്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും ഇതിനെ പ്രയോജനപ്പെടുത്താനും പരിശുദ്ധ ഹറമുകളുമായിട്ടുള്ള ബന്ധം യഥാവിധി ഉറപ്പിക്കാനും നാം ഏവര്‍ക്കും ഉതവി നല്‍കുകയും ചെയ്യട്ടെ. വിവര്‍ത്തനം ചെയ്തവരെയും പ്രസിദ്ധീകരിച്ചവരെയും പ്രചരിപ്പിച്ചവരെയും സഹായിച്ചവരെയും അനുഗ്രഹിക്കട്ടെ.!
പ്രസാധകര്‍:
മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
No comments:
Post a Comment