Friday, August 9, 2019

ഹജ്ജിന്‍റെ ദിവസങ്ങള്‍


ഹജ്ജിന്‍റെ ദിവസങ്ങള്‍ 
ദുല്‍ഹജ്ജ് 07: 
ളുഹറിന് ശേഷം മസ്ജിദുല്‍ ഹറാമില്‍ ഹജ്ജിനെ സംബന്ധിച്ചുള്ള ഒരു ഖുതുബ: സുന്നത്താണ്. ആ ഖുതുബ നടക്കുകയാണെങ്കില്‍ അത് കേള്‍ക്കണം. ഇപ്രകാരം തന്നെ ദുല്‍ഹജ്ജ് 9-ന് അറഫയില്‍ മസ്ജിദ് നമിറയില്‍ ളുഹ്റും അസ്റും ളുഹ്റിന്‍റെ സമയത്ത് ഒന്നിച്ച് നമസ്കരിച്ചതിന് ശേഷം ഇമാം അവര്‍കള്‍ ഖുതുബ നടത്തുന്നതാണ്. ദുല്‍ഹജ്ജ് 11-ന് മിനായില്‍ ളുഹ്ര്‍ നമസ്കാരത്തിനുശേഷവും ഇമാം അവര്‍കള്‍ ഖുതുബ നടത്തുന്നതാണ്. ഈ ഖുതുബകള്‍ എല്ലാം ഹജ്ജിന്‍റെ അപ്പപ്പോഴുള്ള വിധികള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ വേണ്ടിയുള്ളതാണ്. ഈ ഖുതുബകളെല്ലാം കേള്‍ക്കണം.

ദുല്‍ഹജ്ജ് 08: 
തമത്തുഇന്‍റെ ഇഹ്റാം കെട്ടി മക്കയില്‍ വന്ന് ഉംറ നിര്‍വ്വഹിച്ച് കഴിഞ്ഞുകൂടുന്നവരും മക്കാ നിവാസികളും ദുല്‍ഹജ്ജ് 8-ന് ഇഹ്റാം കെട്ടണം. ആഗ്രഹമുള്ളവര്‍ക്ക് എട്ടിന് മുമ്പും ഇഹ്റാം കെട്ടാവുന്ന രാണ്. ഇഹ്റാം കെട്ടുന്നത് സംബന്ധിച്ച് നേരത്തെ വിവരിച്ചിട്ടുണ്ട്. അതനുസരിച്ച് കുളിയും മറ്റും നിര്‍വ്വഹിച്ച് ഇഹ്റാമിന്‍റെ വസ്ത്രങ്ങളണിഞ്ഞ് ഇഹ്റാമിന്‍റെ രണ്ടു റക്അത്ത് സുന്നത്ത് നമസ്കരിച്ച് തമത്തുഇന്‍റെ ഇഹ്റാം കെട്ടിവന്നവരും മക്കാനിവാസികളുമായ ഹാജിമാര്‍ മസ്ജിദുല്‍ ഹറാമില്‍ വെച്ച് കെട്ടുന്നത് മുസ്തഹബ്ബാണ്. ഷാഫിഈ മദ്ഹബിന്‍റെ ഇമാം നവവി (റഹ്) അവര്‍കളുടെ അഭിപ്രായമനുസരിച്ച് ഇഹ്റാമിന്‍റെ രണ്ട് റക്അത് മസ്ജിദുല്‍ ഹറാമില്‍ നമസ്കരിച്ച്, താമസസ്ഥലത്ത് വന്ന് ഇഹ്റാം കെട്ടുന്നതാണ് ശ്രേഷ്ഠം. 
ഇഹ്റാം കെട്ടിയതിനു ശേഷം സൂര്യന്‍ ഉദിച്ചുകഴിഞ്ഞ് മക്കയില്‍ നിന്നും മിനയിലേക്ക് പോകണം. ളുഹ്ര്‍ മുതല്‍ 9-ന്‍റെ അന്ന് സുബ്ഹി വരെയുള്ള അഞ്ച് വഖ്തുകള്‍ മിനയില്‍ നമസ്കരിക്കണം. അന്ന് മിനയില്‍ തന്നെ താമസിക്കുന്നതാണ് സുന്നത്ത്. മിനാ വിട്ട് മറ്റെവിടെയെങ്കിലും പോകുന്നത് സുന്നത്തിന് മാറ്റം ആണ്. 
ദുല്‍ ഹജ്ജിന്‍റെ 8-ന്‍റെ അന്ന് മിനായിലേക്ക് പോകുക. 5 വഖ്ത് നമസ്കാരങ്ങള്‍ നിര്‍വ്വഹിച്ച് അവിടെ തന്നെ താമസിക്കുക. 8-ന് മസ്ജിദ് ഖൈഫില്‍ വലിയ തിരക്കായിരിക്കും. സ്ത്രീകളോ ബലഹീനരോ മസ്ജിദില്‍ പോകാന്‍ ശ്രമിച്ചാല്‍ തിരക്കില്‍ പെടാന്‍ ഇടയായേക്കും. എന്നാല്‍ മസ്ജിദുല്‍ ഖൈഫില്‍ പോയി 5 വഖ്ത് നമസ്കാരവും പൂര്‍ണ്ണമായോ ഏതെങ്കിലും വഖ്തുകള്‍ മാത്രമോ നമസ്കരിക്കുവാനും മസ്ജിദില്‍ കൂടുതല്‍ സമയം കഴിഞ്ഞു കൂടുവാനും മസ്ജിദിന്‍റെ അടുത്തു തന്നെ താമസിക്കുവാനും സാധിക്കുമെങ്കില്‍ നല്ലതാണ്. തന്‍റെ കൂട്ടുകാര്‍ കൈവിട്ട് പോകാനും തിരക്കില്‍പെട്ട് വിഷമിക്കാനും ഇടയാകരുത്. അങ്ങനെ ഭയം തോന്നിയാല്‍ കൂട്ടുകാരോടൊപ്പം മിനയില്‍ എവിടെയെങ്കിലും മേല്‍പ്പറഞ്ഞ സമയം കഴിച്ചുകൂട്ടുന്നത് മതിയാകുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളെ ആള്‍ ബഹളത്തില്‍ കൊണ്ടു പോകരുത്. അതില്‍ പല അനര്‍ത്ഥങ്ങളും ഉണ്ടാകാം. 
ദുല്‍ഹജ്ജ് 9-ന്‍റെ അന്ന് സുബ്ഹി നമസ്കാരം കഴിഞ്ഞ് സൂര്യന്‍ ഉദിച്ച് "സുബൈര്‍" മലയില്‍ പ്രകാശം പരന്നു കഴിഞ്ഞാല്‍ അറഫയിലേക്ക് പുറപ്പെടണം. മസ്ജിദുല്‍ ഖൈഫിന് തൊട്ടടുത്ത് "ളബ്ബ്' മലയടിവാരത്തില്‍ കൂടി അറഫയിലേക്ക് പോകുന്നത് മുസ്തഹബ്ബാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇത് എളുപ്പത്തില്‍ സാധിച്ചു എന്നു വരികയില്ല. മക്കയില്‍ നിന്നും അറഫയിലേക്കുള്ള യാത്രയിലും തല്‍ബിയത്ത് കൂടുതലായി ഓതണം. മറ്റ് ദിക്റുകളും സ്വലാത്തും ഓതുകയും വളരെ ഭയഭക്തിയോടു കൂടി യാത്രചെയ്യുകയും ചെയ്യണം. 
ഈ ദിവസങ്ങളില്‍ ഹാജിമാരുടെ ഹജ്ജിനെ ഫസാദാക്കുന്നതിന് നഫ്സും, ഷെയ്താനും വളരെ ശ്രമിക്കും. ചില്ലറക്കാര്യങ്ങളുടെ പേരില്‍ വാഹനങ്ങളിലും കൂടാരങ്ങളിലും മറ്റും വഴക്കുകളും തര്‍ക്കങ്ങളും ഉണ്ടാവുകയും ഹജ്ജിന്‍റെ വിലയേറിയ സമയങ്ങള്‍ ഗുണത്തിനു പകരം ദോഷം സമ്പാദിക്കുന്ന നിലയില്‍ ആയിത്തീരുകയും ചെയ്യും. ഓരോ ഹാജിയും വളരെ ക്ഷമയോടും സൂക്ഷ്മതയോടും തനിക്ക് പ്രയോജനമുള്ള അമലുകളില്‍ മാത്രം മുഴുകി കഴിയേണ്ടതാണ്. അറഫയോട് സമീപിക്കുകയും "ജബലുര്‍റഹ് മത്ത്" ദ്യശ്യമാകുകയും ചെയ്യുമ്പോള്‍ ഭയഭക്തിയില്‍ മുങ്ങിയവരായി തസ്ബീഹ്, തഹ് ലീല്‍, തക്ബീര്‍, സ്വലാത്ത്, ഇസ്തിഗ്ഫാര്‍ മുതലായവകളെ പെരുപ്പിക്കുകയും തല്‍ബിയത്ത് കൂടുതല്‍ ഉച്ഛത്തില്‍ ചൊല്ലുകയും ദുആ ഇരക്കുകയും ചെയ്യണം. 
"ജബല്‍ റഹ് മത്ത്" ദ്യശ്യമാകുമ്പോള്‍ ഈ ദുആ ഓതണം. തല്‍ബിയത്ത് ഓതിയവരായി അറഫയില്‍ പ്രവേശിക്കണം. അറഫയില്‍ എത്തിക്കഴിഞ്ഞാല്‍ മദ്ധ്യാഹ്നത്തിന് മുമ്പുതന്നെ ആഹാരം മുതലായ ജോലികളെല്ലാം തീര്‍ത്ത് അറഫയുടെ വുഖൂഫിന് ഒരുങ്ങണം. കുളിക്കുന്നത് സുന്നത്താണ്. സോപ്പ്, മുതലായവ ഉപയോഗിക്കുകയോ, മുടി പൊഴിയത്തക്ക നിലയില്‍ ശരീരം തേയ്ക്കുകയോ ചെയ്യരുത്. ളുഹ് ര്‍ മുതല്‍ മഗ് രിബ് വരെ വുഖൂഫ് അറഫയുടെ സമയമാണ്. ഇത് ഫര്‍ളാണ്. വുഖൂഫ് അറഫ നഷ്ടപ്പെട്ടവന് ഹജ്ജില്ല. ഹജ്ജിന്‍റെ അമലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട അമലും ഏറ്റവും അനുഗ്രഹങ്ങള്‍ ചൊരിയുന്ന സമയവുമാണ് ളുഹ്ര്‍ മുതല്‍ മഗ് രിബ് വരെയുള്ള സമയവും അറഫയിലുള്ള വുഖൂഫും. 
വുഖൂഫു അറഫയെന്നാല്‍ അറഫയില്‍ കഴിഞ്ഞു കൂടുക എന്നാണ്. അതിന്‍റെ സമയം ളുഹ്ര്‍ മുതല്‍ മഗ് രിബ് വരെയാണ്. ഏതെങ്കിലും തക്കതായ കാരണങ്ങള്‍ കൊണ്ട് ഈ സമയത്തിനുള്ളില്‍ അറഫയില്‍ വരാന്‍ സാധിക്കാതെ പോകുന്നവര്‍ക്ക് സുബ്ഹ് സാദിഖ് വരെയുള്ള സമയവിശാലതയുണ്ട്. അറഫയില്‍ എവിടെ വേണമെങ്കിലും കഴിഞ്ഞുകൂടാം. നടപ്പാതകളില്‍ ആകരുത്. മറ്റുള്ളവരോടു കൂടി നില്‍ക്കണം. ഒറ്റക്ക് എവിടെയെങ്കിലും ഒതുങ്ങി നില്‍ക്കുന്നത് കറാഹത്താണ്. കഴിയുന്നിടത്തോളം ജബലുര്‍റഹ്മയുടെ അടുത്തു നില്‍ക്കുന്നത് വളരെ ശ്രേഷ്ഠമാണ്. വെയില്‍ ചൂടാറുന്നതുവരെ മസ്ജിദ് നമിറയുടെ സമീപത്ത് കഴിഞ്ഞ് കൂടുകയും വെയില്‍ ആറിക്കഴിഞ്ഞാല്‍ ജബലുര്‍റഹ്മയിലേക്ക് പോവുകയും ചെയ്യാം. എന്നാല്‍ അറഫ മൈതാനത്തില്‍ വളരെദൂരം വരെ കൂടാരങ്ങളും എണ്ണമറ്റ ജനങ്ങളുടെ തിരക്കും ആയിരിക്കും. കൂട്ടുകാരെ വിട്ടകന്നാല്‍ തിരികെ വന്ന് കൂട്ടുകാരേയും താമസസ്ഥലവും കണ്ടു പിടിക്കല്‍ വളരെ പ്രയാസകരമാകും. ആയതിനാല്‍ നല്ല പരിചയമുള്ള കൂട്ടുകാരോ സ്വന്തമായ പരിചയമോ ഇല്ലാത്തവര്‍, തന്‍റെ കൂടാരത്തില്‍ തന്നെ ഇബാദത്തില്‍ മുഴുകി കഴിഞ്ഞ് കൂടിയാല്‍ മതിയാകുന്നതാണ്. അറഫയില്‍ കൂടുതല്‍ തസ്ബീഹ്, ദിക്ര്‍, തിലാവത്ത്, ഇബാദത്ത് ഇവകളില്‍ കഴിഞ്ഞു കൂടുക. ളുഹ്റും അസ്റും ഒരുമിച്ച് ളുഹ്റിന്‍റെ സമയത്ത് നമസ്കരിക്കുന്നതിനും ഖസ്റാക്കി നമസ്കരിക്കുന്നതിനും ചില നിബന്ധനകള്‍ ഉണ്ട്. അവകള്‍ ഉലമാക്കളോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. അറഫയില്‍ ളുഹ്റും അസ്റും ജംആക്കി നമസ്കരിക്കുന്നതിന് ഹനഫി മദ്ഹബ് അനുസരിച്ചുള്ള നിബന്ധനകള്‍ പൂര്‍ണ്ണമായി അനുഷ്ഠിക്കപ്പെടാത്തതു കൊണ്ട് കൂടാരങ്ങളില്‍ ളുഹ്റും അസ്റും അതാത് വഖ്തുകളില്‍ (പ്രത്യേകം പ്രത്യേകം നമസ്കരിക്കേണ്ടതാണ്. കാരണം ഹനഫി മദ്ഹബനുസരിച്ച് ഭരണാധികാരിയോ അദ്ദേഹം നിയോഗിക്കുന്ന പ്രതിനിധിയോ ഉണ്ടായിരിക്കലും അദ്ദേഹം ജമാഅത്തായി നമസ്കരിപ്പിക്കലും നിര്‍ബന്ധമാണ്.) അങ്ങനെ നമസ്കാരം കഴിഞ്ഞാല്‍ വളരെ ഭയഭക്തിയോടു കൂടി തന്‍റെ പാപങ്ങളെ കുറിച്ച് അല്ലാഹുവിനോട് പശ്ചാത്തപിച്ച് മടങ്ങുന്നതിലും, ദുന്‍യവിയും ഉഖ്റവിയും ദീനിയുമായ എല്ലാ ആവശ്യങ്ങളേയും താണുകേണ് ചോദിക്കുന്നതിലും പൂര്‍ണ്ണമായി വ്യാപൃതരാകണം. തനിക്ക് വേണ്ടിയും മാതാപിതാക്കള്‍, ഗുരുനാഥന്‍മാര്‍, ഭാര്യ, മക്കള്‍, സ്നേഹിതന്‍മാര്‍, കുടുംബാദികള്‍ എല്ലാ മുസ്ലിംകള്‍ (മരിച്ചുപോയവര്‍, ജീവിച്ചിരിക്കുന്നവര്‍) ഇവര്‍ക്കെല്ലാം വേണ്ടി ദുആ ചെയ്യണം. (ഈ സന്ദേശങ്ങള്‍ താങ്കള്‍ക്ക് എത്തിച്ച് തന്ന സ്വഹാബാ ഇസ്ലാമിക് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേകം ദുആ ഇരക്കണേ...) ദുആക്കിടയില്‍ തല്‍ബിയത്ത് ഉച്ചത്തില്‍ ഓതണം. സ്വലാത്ത്, മൂന്നാം കലിമ, ഇസ്തിഗ്ഫാര്‍ ഇവകളും ഇടയ്ക്ക് ചൊല്ലേണ്ടതാണ്. വെയിലില്‍ നില്‍ക്കുന്നതും സൂര്യന് അഭിമുഖമായി നില്‍ക്കുന്നതും നല്ലതാണ്. ആരോഗ്യ നിലയെ ശ്രദ്ധിച്ച് കഴിയുന്നിടത്തോളം നില്‍ക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒറ്റയ്ക്കും കൂട്ടായും ദുആ ചെയ്യേണ്ടതാണ്. അന്നത്തെ ദിവസത്തില്‍ ഭയഭക്തിയോടു കൂടി പൊഴിയുന്ന കണ്ണുനീര്‍ തുള്ളികള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ വലിയ വിലയുണ്ട്. ആയതിനാല്‍ ഓരോരുത്തരും ഹൃദയം നൊന്ത് കരഞ്ഞ് ദുആ ചെയ്യുവാന്‍ ശ്രമിക്കണം. അറിയുന്ന ഭാഷയില്‍ ദുആ ചെയ്യാം. താഴെ എഴുതപ്പെട്ടിരിക്കുന്ന ദുആകള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)  ഓതിയിട്ടുള്ളതാണ്. 

അറഫയുടെ ദിവസത്തില്‍ താഴെ എഴുതുന്നവ നൂറ് പ്രാവശ്യം ഓതുക: 

(അത്തഹിയ്യാത്തില്‍ ഓതുന്ന സ്വലാത്ത് അവസാനം വരെ നൂറ് പ്രാവശ്യം) 
ഒരു മനുഷ്യന്‍ അറഫാ ദിവസം ഇപ്രകാരം ഓതുന്ന പക്ഷം അല്ലാഹുതആല മലക്കുകളെ നോക്കികൊണ്ട് പറയും, "ഓ മലക്കുകളേ, എന്‍റെ ദാസന്‍ എന്നെ സ്തോത്രം ചെയ്തു. എന്‍റെ മഹത്വത്തെയും ഏകത്വത്തെയും ഏറ്റ് പറഞ്ഞു എന്നെ പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്തു. എന്‍റെ നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലി. ഞാന്‍ അവന് മാപ്പ് ചെയ്ത് കൊടുത്തിരിക്കുന്നു. അവന്‍റെ ആവശ്യങ്ങളെയും മറ്റുള്ളവര്‍ക്ക് വേണ്ടി അവന്‍ ശുപാര്‍ശ ചെയ്ത കാര്യങ്ങളേയും നല്‍കാമെന്ന് ഞാന്‍ കരാര്‍ ചെയ്യുന്നു. അവന്‍ ഈ അറഫാ മൈതാനിയിലുള്ള എല്ലാവര്‍ക്കു വേണ്ടിയും ദുആ ചെയ്താലും ഞാന്‍ സ്വീകരിക്കുന്നതാണ്. ഇനി എന്തു വേണമെങ്കിലും അവന്‍ ചോദിച്ചു കൊള്ളട്ടെ". 
ആയതിനാല്‍ ളുഹ്ര്‍ മുതലുള്ള സമയങ്ങളെ പാഴാക്കാതെ മേല്‍പറയപ്പെട്ടവ ഓതി പൂര്‍ത്തീകരിക്കുക.  റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങള്‍ ഓതിയിട്ടുള്ള മുഴുവന്‍ ദുആകളും ഖുര്‍ആനിലുള്ള ദുആകളും ഒരുമിച്ച് കൂട്ടിയ "ഹിസ്ബുല്‍ അഅ്ളം" ആദ്യം മുതല്‍ അവസാനം വരെ ഓതിതീര്‍ക്കുന്നതും നല്ലതാണ്. എന്നാല്‍ ദുആകള്‍ ഓതുമ്പോള്‍ ഹൃദയംഗമായി ലയിച്ചും ഭക്തി വിശ്വാസത്തോടും കൂടി ആയിരിക്കണം. മാതൃഭാഷയില്‍ ദുആ ചെയ്യുന്നതിലൂടെ ഇവയെല്ലാം ഉണ്ടാകുമെങ്കില്‍ മാതൃഭാഷയില്‍ തന്നെ ചെയ്യണം. അര്‍ത്ഥം എങ്ങിനെയെങ്കിലും മനസ്സിലാക്കി ഓതല്‍ നല്ലതാണ്. അര്‍ത്ഥമറിയാന്‍ പാടില്ലെങ്കിലും ഖുര്‍ആനിലും ഹദീസിലും വന്നതായ ദുആകള്‍ക്ക് പ്രത്യേകമായ മഹത്വവും ശക്തിയും ഉണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങള്‍ ഏതു സന്ദര്‍ഭങ്ങളിലും സമയങ്ങളിലും ഏത് ദുആകള്‍ ഓതിയിട്ടുണ്ടോ അതാതു സന്ദര്‍ഭങ്ങളില്‍ ആ ദുആകള്‍ ഓതുന്നതു കൊണ്ട് കിട്ടുന്ന പ്രതിഫലങ്ങളും പ്രയോജനങ്ങളും അതുല്യമാണ്. 
ളുഹ്ര്‍ മുതല്‍ മഗ് രിബ് വരെയുള്ള സമയം അറഫയില്‍ തന്നെ കഴിച്ച് കൂട്ടണം. ഇത് നിര്‍ബന്ധമാണ്. സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് അറഫ വിട്ട് പോകരുത്. സന്ധ്യയായി കഴിഞ്ഞാല്‍ അറഫയില്‍ നിന്നും മുസ്ദലിഫയിലേക്ക് പോകുന്നതിനായി ഒരുങ്ങണം. മഗ്രിബ് ആയിക്കഴിഞ്ഞാല്‍ മുസ്ദലിഫയിലേക്ക് പുറപ്പെടുന്നത് പിന്തിക്കുന്നത് തെറ്റാണ്. വാഹനങ്ങളുടെ സൗകര്യക്കുറവിനാല്‍ പിന്തിയാല്‍ തെറ്റില്ല. മഗ് രിബ് മുസ്ദലിഫയില്‍ പോയിട്ട് മാത്രമേ നമസ്കരിക്കാവൂ. ഇഷായും മഗ് രിബും ഒരുമിച്ച് മുസ്ദലിഫയില്‍ നമസ്കരിക്കണം. രണ്ട് നമസ്കാരങ്ങള്‍ക്ക് വേണ്ടി, ഒരു ബാങ്കും ഒരു ഇഖാമത്തും കൊടുക്കണം. മഗ് രിബിന്‍റെ ഫര്‍ള് നമസ്കാരം കഴിഞ്ഞാലുടനെ ഇഷാഅ് നമസ്കരിക്കണം. മഗ്രിബിന്‍റെയും ഇഷായുടേയും സുന്നത്തുകള്‍, വിത്ര്‍ മുതലായവ ഇഷായുടെ ഫര്‍ളു നമസ്കാരം കഴിഞ്ഞ് നമസ്കരിക്കേണ്ടതാണ്. 
മുസ്ദലിഫയില്‍ എത്തിയ ഉടനെ ആദ്യം നിര്‍വ്വഹിക്കേണ്ടത്, നമസ്കാരം ആണ്. മുസ്ദലിഫയില്‍ മഗ് രിബും ഇഷായും ഒരുമിച്ച് നമസ്കരിക്കുന്നതിന് പ്രത്യേക നിബന്ധനകള്‍ ഒന്നും ഇല്ല. മുസ്ദലിഫയിലേക്കുള്ള യാത്രാമദ്ധ്യേ, താമസം നേരിടുകയും ഫജറുസാദിഖിനു മുമ്പ് മുസ്ദലിഫയില്‍ എത്തിച്ചേരുകയില്ലായെന്ന് തോന്നുകയും ചെയ്യുന്ന പക്ഷം വഴിയില്‍ വെച്ച് തന്നെ ഇഷായും മഗ് രിബും ജംആക്കി നമസ്കരിക്കാവുന്നതാണ്. ഹജ്ജ്, ഉംറ, സിയാറത്ത് സംബന്ധമായ മസാഇലുകള്‍ സാധാരണ എല്ലാവരും കൈകാര്യം ചെയ്യാത്ത വിഷയം ആയതുകൊണ്ട് ഇതു സംബന്ധമായ വിവരങ്ങള്‍ പരിചയമുള്ള ആലിമീങ്ങളോട് മാത്രം ചോദിച്ച് മനസ്സിലാക്കുക.

 


ഇലാഹീ ഭവനത്തിലേക്ക്... 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
യാത്രകളുടെ ലോകത്ത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന യാത്രയാണ് ഹജ്ജ് ഉംറ സിയാറത്തുകളുടെ അനുഗ്രഹീത യാത്ര. ഒരു ഭാഗത്ത് അല്ലാഹുതആല ഈ യാത്രക്ക്  പ്രേരിപ്പിക്കുക മാത്രമല്ല കഴിവുള്ള അടിമകളോട് നിര്‍ബന്ധമായും യാത്ര ചെയ്യണമെന്ന് ഉണര്‍ത്തിയിരിക്കുന്നു. മറുഭാഗത്ത് യാത്രയില്‍ അല്ലാഹു ധാരാളം പ്രയോജനങ്ങളും നന്മകളും നിറച്ചുവെച്ചിരിക്കുന്നു. എന്നാല്‍ ഈ ഗുണങ്ങള്‍ ശരിയായ നിലയില്‍ ലഭിക്കുന്നതിന് യാത്രയുടെ ലക്ഷ്യം വളരെ പരിശുദ്ധമായിരിക്കണം. മാര്‍ഗ്ഗം കഴിവിന്‍റെ പരമാവധി നന്മ നിറഞ്ഞതുമായിരിക്കണം. ഇതിന് ഏറ്റവും പര്യാപ്തമായതും പ്രയോജനകരവുമായതുമായ ഒന്നാണ് യാത്ര ചെയ്ത മഹത്തുക്കളുടെ യാത്ര വിവരണങ്ങള്‍ വായിക്കുന്നത്. 
സയ്യിദുല്‍ ഹുജ്ജാജ് മുഹമ്മദുര്‍റസൂലുല്ലാഹി (സ) യുടെ ഹജ്ജ് യാത്ര സര്‍വ്വസമ്പൂര്‍ണ്ണവും വളരെ സരളവും അതിസുന്ദരവുമാണ്. മഹാന്മാരായ നബിമാരുടെ ഹജ്ജ് യാത്രകളെക്കുറിച്ച് റസൂലുല്ലാഹി (സ) നടത്തിയിട്ടുള്ള വിവരണങ്ങള്‍ വികാരനിര്‍ഭരമാണ്. മഹാന്മാരായ സഹാബത്തിന്‍റെയും ഔലിയാഇന്‍റെയും ഹജ്ജ് യാത്രകള്‍ വളരെ പ്രയോജനപ്രദമാണ്. ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു രചനയാണ് വിശ്വപണ്ഡിതനും ഇസ്ലാമിക ചിന്തകനുമായ അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ "അപ്നേഘര്‍സേ ബൈത്തുല്ലാഹ് തക്ക് " (ഇലാഹീ ഭവനത്തിലേക്ക്) എന്ന മഹല്‍രചന. വളരെയധികം ഹൃസ്വമായിതിനോട് കൂടി ധാരാളം പ്രയോജനങ്ങള്‍ നിറഞ്ഞ ഒരു രചനയാണിത്. അല്ലാമായുടെ ആത്മ സുഹൃത്തിന്‍റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം രചിച്ച ഈ രചന സ്വന്തം അവസ്ഥകളെ ഹൃദയംഗമായി വിവരിക്കുന്നതിനോടൊപ്പം ധാരാളം ഉണര്‍ത്തലുകളും ഉപദേശങ്ങളും അടങ്ങിയിരിക്കുന്നു. 
ഹജ്ജ് യാത്രയുടെ വിവിധ ഘട്ടങ്ങളും യാത്രയിലെ വിവിധ അവസ്ഥകളും അമൂല്യ ഉപദേശങ്ങളും ഈ രചനയില്‍ ചെറിയ വാചകങ്ങളിലും സൂചനകളിലും നിറഞ്ഞുകിടക്കുന്നു. ഇന്ത്യ സ്വതന്ത്രമായ വര്‍ഷം നടന്ന ഈ ഹജ്ജ് യാത്ര ഒരു ഭാഗത്ത് ഇന്ത്യയുടെ കണ്ണീര്‍കണങ്ങളും മറുഭാഗത്ത് ഹറമൈന്‍ ശരീഫൈനിലെ ദരിദ്രമായ അവസ്ഥകളും വരച്ചുകാട്ടുന്നു. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇരുഹറമുകളും ലോകോത്തര നിലവാരത്തില്‍ വളരെ വികസിച്ചു. ഇന്ത്യാ മഹാരാജ്യവും വളരെ മുന്നേറിയിരിക്കുന്നു. പക്ഷേ സ്ഥലത്തിന്‍റെ വികാസത്തോടൊപ്പം മനസ്സിന്‍റെ വികാസവും നടക്കാത്തതിന്‍റെ ദുരന്തം ഇന്നും ഈ രാജ്യം പേറിക്കൊണ്ടിരിക്കുന്നു. ഇതിന് ഏറ്റവും വലിയ ഉത്തരവും പരിഹാരവും അനുഗ്രഹീത ഹാജിമാരാണ് നല്‍കേണ്ടത്. ഈ രചനയില്‍ നിന്നും തീര്‍ച്ചയായും അവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കും 
അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്താല്‍ പരിശുദ്ധ ഹറമുകളിലേക്കുള്ള യാത്ര വളരെ വര്‍ദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ്. എന്നാല്‍ പലപ്പോഴും ലക്ഷ്യവും മാര്‍ഗ്ഗവും മറന്നുപോകുന്നു എന്ന അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ മുഴുവന്‍ ഹറമൈന്‍ യാത്രകള്‍ക്ക് മുമ്പാകെ ചെറുതെങ്കിലും ആശയ ഗാംഭീര്യം നിറഞ്ഞ രചന വളരെ വിനയത്തോടെ സമര്‍പ്പിക്കുകയാണ്.  അല്ലാഹു ഇത് അകക്കണ്ണുകള്‍ തുറക്കുന്നതും അവസ്ഥകള്‍ നന്നാക്കുന്നതിന് കാരണവും ആക്കട്ടെ. അല്ലാഹു ഇതിന്‍റെ പ്രസിദ്ധീകരണത്തിലും പ്രചാരണത്തിലും പങ്കെടുക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കും സമുന്നത പ്രതിഫലം കനിഞ്ഞരുളട്ടെ.! 

അവതാരിക: 
മഹ് മൂദ് ഹസന്‍ ഹസനി നദ്വി 
ദാഇറ ശാഹ് അലമുല്ലാഹ്
റായ്ബരേലി. യു.പി

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് പുണ്യം നിറഞ്ഞ ഹജ്ജ്. ഇതിലൂടെ ഒരു ഭാഗത്ത് ഇസ്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. മനസ്സും വാചകവും ശരീരവും സമ്പത്തും സമയവും എല്ലാം ഒരുപോലെ പങ്കെടുക്കുന്ന ഒരു നന്മകൂടിയാണ്. മറുഭാഗത്ത് ഹജ്ജിന് പുറപ്പെടുന്നവര്‍ എല്ലാം ബന്ധങ്ങളില്‍ നിന്നും ഒഴിവായി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിലേക്കും ലോകാനുഗ്രഹിയായ റസൂലുല്ലാഹി (സ) യിലേക്കും തിരിയുകയും പരിശുദ്ധമായ സ്ഥലത്തും സമയത്തും കഴിഞ്ഞുകൂടി നന്മകള്‍ ഉള്‍ക്കൊള്ളാന്‍ തീര്‍ത്തും സജ്ജരാവുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് ഹജ്ജ് യാത്ര ചെയ്യുന്നവര്‍ ഹൃദയംഗമായി തയ്യാറാവുകയും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. അതെ, ഹജ്ജ് യാത്രയിലൂടെ വളരെ എളുപ്പത്തില്‍ അല്ലാഹുവിന്‍റെ സാമിപ്യം കരസ്ഥമാക്കിയ ധാരാളം സുമനസ്സുകളുടെ സംഭവങ്ങള്‍ ഇതിന് സാക്ഷിയാണ്. 
ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പരിശുദ്ധഹറമുകളുമായിട്ടുള്ള ബന്ധം വളരെ പഴയതും വികാര നിര്‍ഭരവുമാണ്. ഇടക്കാലത്ത് കപ്പല്‍ യാത്രയുടെ അപകടത്തിന്‍റെ പേരില്‍ ഹജ്ജ് യാത്രക്ക് അല്‍പ്പം മങ്ങല്‍ ഏല്‍പ്പിച്ചെങ്കിലും ഗ്രന്ഥകര്‍ത്താവിന്‍റെ പിതാമഹന്‍ കൂടിയായ സയ്യിദ് അഹ്മദ് ശഹീദ് (റ) ന്‍റെയും ഇതര മഹത്തുക്കളുടെയും പരിശ്രമ ഫലമായി വീണ്ടും ഹറമൈന്‍ യാത്ര സജീവമായി. എന്നാല്‍ ശരിയായ നിലയില്‍ ഹറമൈന്‍ യാത്ര ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്‍റെ വലിയ്യ്, ഇഷ്ട ദാസന്‍ ആക്കാന്‍ പര്യാപ്തമായ ഈ യാത്ര പലപ്പോഴും ചടങ്ങുകളായി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ ഇന്ത്യയിലെ മഹത്തുക്കള്‍ ഉണരുകയും ഹജ്ജുമായി ബന്ധപ്പെട്ട് വിവിധ സദസ്സുകള്‍ സംഘടിപ്പിക്കുകയും ധാരാളം രചനകള്‍ തയ്യാറാക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിന് കൂടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍ ഫുര്‍ഖാന്‍ മാസിക ഹജ്ജ് വിശേഷാല്‍ പതിപ്പ് എന്ന ഒരു രചന പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അതില്‍ ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വളരെ വിശദമായി വിവരിക്കുകയും ആദരണിയ പണ്ഡിതര്‍ ഉത്തമ പ്രേരണകള്‍ നല്‍കുകയും ചെയ്യുകയുണ്ടായി. എന്നാല്‍ ഹജ്ജ് യാത്രക്ക് വളരെ ലളിതമായും എന്നാല്‍ വളരെ ശക്തമായും പ്രേരണ നല്‍കുന്ന ഒരു ഹജ്ജ് യാത്രാ വിവരണം കൂടി ഉള്‍പ്പെടുത്തണമെന്ന് ചിന്ത വന്നു. ഇതിന് മഹാനായ പത്രാധിപരും ഉന്നത ഹദീസ് പണ്ഡിതനുമായ അല്ലാമാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി കണ്ടെത്തിയത് ആദരണിയ സുഹൃത്തും വിശ്വപണ്ഡിതനുമായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയെയാണ്. സ്വന്തം കാര്യങ്ങള്‍ വിവരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് മൗലാനാ ആദ്യം ഇതില്‍ നിന്നും ഒഴിഞ്ഞുമാറി. പിന്നീട് ഇതിന്‍റെ ആവശ്യകതയും പ്രയോജനവും ഉണര്‍ത്തിയപ്പോള്‍ എന്‍റെ പേര് വെക്കാതെ പ്രസിദ്ധീകരിക്കുക എന്ന് പറഞ്ഞുകൊണ്ട് ഒരു ഉജ്ജല രചന തയ്യാറാക്കിത്തന്നു. അല്ലാമാ നുഅ്മാനി കുറിക്കുന്നു: എന്‍റെ സ്വന്തം അനുഭവം പറയട്ടെ, പലപ്രാവശ്യം ഈ രചന വിനീതന്‍ ആവര്‍ത്തിച്ച് വായിച്ചിട്ടുണ്ട്.  എന്നാല്‍ വായിച്ച സന്ദര്‍ഭങ്ങളില്‍ എല്ലാം മനസ്സ് പിടക്കുകയും കണ്ണ് നിറയുകയും ചെയ്യുകയുണ്ടായി. എന്നാല്‍ രചന പ്രസിദ്ധീകരിച്ചപ്പോള്‍ മൗലാനാ അവര്‍കളുടെ പേര് വെക്കരുതെന്ന നിബന്ധന പാലിക്കല്‍ ആവശ്യമായി വിനീതന്‍ കരുതിയില്ല. കാരണം ഈ രചനയുടെ മഹത്വം ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് അത് ആവശ്യമാണെന്ന് വിനീതന്‍ മനസ്സിലാക്കി. മൗലാനായും വിനീതനും തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ കാര്യം എന്നോട് പൊറുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു (അല്‍ഫുര്‍ഖാന്‍ ഹജ്ജ് വിശേഷാല്‍ പതിപ്പ്). 
ചുരുക്കത്തില്‍ അതിമഹത്തായ ഒരു രചനയാണിത്. വളരെ ചുരിങ്ങിയ വാക്കുകളില്‍ ഏതാണ്ട് ഹജ്ജ് ഉംറ സിയാറത്തുകളുടെ മുഴുവന്‍ കര്‍മ്മങ്ങളും സന്ദേശങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഇത്തരുണത്തില്‍ ഈ മഹല്‍ ഗ്രന്ഥം മുഴുവന്‍ ഹറമൈന്‍ യാത്രികര്‍ക്കും മുമ്പാകെ വളരെ പ്രതീക്ഷയോടെ സമര്‍പ്പിക്കുന്നു. അല്ലാഹു ഗ്രന്ഥകര്‍ത്താവിനും പ്രേരിപ്പിച്ച വ്യക്തിത്വത്തിനും ഉന്നത പ്രതിഫലം നല്‍കട്ടെ. ഇപ്പോള്‍ ഈ രചന പ്രധാന ഭാഷയായ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്. എല്ലാ കാലത്തും ഹറമുകളോട് വളരെ ആവേശം പുലര്‍ത്തിയ കേരളീയര്‍ക്ക് ഇത് വളരെയധികം പ്രയോജനപ്പെടുമെന്ന് വലിയ പ്രത്യാശയുണ്ട്. അല്ലാഹു ഇതിനെ മുഴുവന്‍ ഹറമൈന്‍ യാത്രികര്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും ഇതിനെ പ്രയോജനപ്പെടുത്താനും പരിശുദ്ധ ഹറമുകളുമായിട്ടുള്ള ബന്ധം യഥാവിധി ഉറപ്പിക്കാനും നാം ഏവര്‍ക്കും ഉതവി നല്‍കുകയും ചെയ്യട്ടെ. വിവര്‍ത്തനം ചെയ്തവരെയും പ്രസിദ്ധീകരിച്ചവരെയും പ്രചരിപ്പിച്ചവരെയും സഹായിച്ചവരെയും അനുഗ്രഹിക്കട്ടെ.! 
പ്രസാധകര്‍: 
മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍ 

സ്വഹാബാ ഫൗണ്ടേഷന്‍

വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 












〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...