Thursday, December 6, 2018

പ്രവാചക സന്ദേശം : സുന്ദരം, സരളം, സമ്പൂര്‍ണ്ണം.! സീറത്തുന്നബി സമ്മേളനവും മാനവ സൗഹൃദ സദസ്സും.!


പ്രവാചക സന്ദേശം : 
സുന്ദരം, സരളം, സമ്പൂര്‍ണ്ണം.! 
സീറത്തുന്നബി സമ്മേളനവും 
മാനവ സൗഹൃദ സദസ്സും.! 
2018 ഡിസംബര്‍ 08 ശനിയാഴ്ച 
(വൈകിട്ട് 04 മണി മുതല്‍ 09 മണി വരെ) 
https://swahabainfo.blogspot.com/2018/12/blog-post.html?spref=tw
സര്‍വ്വ ലോക പരിപാലകനായ അല്ലാഹു മാനവരാശിയുടെ മാര്‍ഗ്ഗ ദര്‍ശനത്തിന് യുഗായുഗങ്ങളില്‍ മഹാന്മാരായ പ്രവാചകന്മാരെ നിയോഗിച്ചു. പ്രവാചകന്മാരെല്ലാവരും പാപമുക്തരും മഹല്‍ ഗുണങ്ങള്‍ നിറഞ്ഞവരുമായിരുന്നു. വിശിഷ്യാ ചില പ്രധാന പ്രവാചകര്‍, ചില പ്രത്യേക ഗുണങ്ങളില്‍ സമുന്നത സ്ഥാനം കൈവരിച്ചു. അവസാനം ലോകം പൂര്‍ണ്ണത പ്രാപിച്ച സന്ദര്‍ഭത്തില്‍ അന്ത്യ പ്രവാചന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ മുഴുവന്‍ ലോകത്തിനും വഴികാട്ടിയായി നിയോഗിച്ചു. മുഴുവന്‍ പ്രവാചകന്മാരുടെയും മഹനീയ ഗുണങ്ങള്‍ സാരസമ്പൂര്‍ണ്ണമായി അല്ലാഹു, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് കനിഞ്ഞരുളി. അല്ലാഹു പറയുന്നു: അല്ലാഹുവിന്‍റെ ദൂതരില്‍, അതായത് അല്ലാഹുവിനെയും അന്ത്യ ദിനത്തെയും ആഗ്രഹിക്കുകയും അല്ലാഹുവിനെ അധികമായി ധ്യാനിക്കുകയും ചെയ്യുന്നവര്‍ക്ക് ഉത്തമ മാതൃകയുണ്ട്. (അഹ്സാബ് 21) 
ധാര്‍മ്മിക മൂല്യങ്ങള്‍ തകര്‍ന്നടിഞ്ഞ് കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് പ്രവാചക അധ്യാപനങ്ങള്‍ പഠിക്കുന്നതിന്‍റെയും പകര്‍ത്തുന്നതിന്‍റെയും പ്രചരിപ്പിക്കുന്നതിന്‍റെയും പ്രാധാന്യം കണക്കിലെടുത്ത് ഓച്ചിറ, ദാറുല്‍ ഉലൂം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ അല്‍ ഹുസ്നി ഉലമാ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സീറത്തുന്നബി സമ്മേളനം 2018 ഡിസംബര്‍ 08 ശനിയാഴ്ച വൈകിട്ട് 04 മണി മുതല്‍ ഓച്ചിറ ദാറുല്‍ ഉലൂമില്‍ നടക്കുകയാണ്. പ്രസ്തുത പരിപാടിയിലേക്ക് താങ്കളുടെ സകുടുംബ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. 
പങ്കെടുക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
കാര്യപരിപാടികള്‍: 
മാനവ സൗഹാര്‍ദ്ദ സദസ്സ് 
(04 മുതല്‍ 06 വരെ) 
അദ്ധ്യക്ഷന്‍ : ഷഫീഖ് മൗലവി അല്‍ ഹുസ്നി 
സ്വാഗതം: മുഫ്തി നഫീസ് അല്‍ ഹുസ്നി 
ഉദ്ഘാടനം: അയ്യാണിക്കല്‍ മജീദ് 
(പ്രസിഡന്‍റ്, ഓച്ചിറ പഞ്ചായത്ത്)
ആശംസകള്‍: പുരുഷോത്തമന്‍ പിള്ള 
(റിട്ട. പ്രിന്‍സിപ്പാള്‍, വി.വി.എച്ച്.എസ്.എസ്.)
റജി. ആര്‍. കൃഷ്ണ 
(സെക്രട്ടറി, ജില്ലാ സാംസ്കാരിക സമിതി)
അനുമോദന പ്രസംഗം: സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍ 
മുഖ്യ പ്രഭാഷണം: 
അല്‍ ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(ചെയര്‍മാന്‍, ദാറുല്‍ ഉലൂം, ഓച്ചിറ) 
നന്ദി: അജ്മല്‍ ഹുസ്നി നദ് വി 
സീറത്തുന്നബി സമ്മേളനം: 
(06-30 മുതല്‍ 09 വരെ) 
കുടുംബ ജീവിതം: നബവീ പാഠങ്ങള്‍.! 
അദ്ധ്യക്ഷന്‍ : ശൈഖ് മുഹമ്മദ് അന്‍സാരി നദ് വി 
വിഷയാവതണം
ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ 
(ഇന്‍റര്‍നാഷണല്‍ സൈക്കോളജിസ്റ്റ് ട്രൈനര്‍) 
ദുആ: ഉസ്താദ് മുഹമ്മദ് ഖാസിം ബാഖവി 
ഏവര്‍ക്കും സ്വാഗതം.! 









🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...