ഹജ്ജ് 2019 :
കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടുക.!
https://swahabainfo.blogspot.com/2018/12/2019.html?spref=tw
2019 ലെ ഹജ്ജിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടും കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ 2018 ഡിസംബര്‍ 22 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പായി പണമടച്ച രസീത്, ഹജ്ജ് അപേക്ഷയുടെ കോപ്പി, പാസ്പോര്‍ട്ട് കോപ്പി, ബാങ്ക് അക്കൗണ്ട് തുടങ്ങി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കോപ്പി സഹിതം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. ഡിസംബര്‍ 22 ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.
അപേക്ഷിച്ചവരില്‍ അപാകതകളില്ലാത്തതും സ്വീകാര്യയോഗ്യമായതുമായ എല്ലാവര്‍ക്കും കവര്‍ നമ്പറുകള്‍ ഇതിനകം എസ്. എം. എസ് ആയോ, തപാല്‍ മുഖേനയോ അയച്ചിട്ടുണ്ട്.
ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in, www.keralahajcommittee.org എന്നീ വെബ്സൈറ്റുകളില്‍ നിന്നും അപേക്ഷകരുടെ പാസ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് കവര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ചൊവ്വാഴ്ച (18 ഡിസംബര്‍) വരെ 42079 അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 70 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ 1177 പേരും, 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ 1993 പേരും ജനറല്‍ വിഭാഗത്തില്‍ 38909 പേരും അപേക്ഷിച്ചിട്ടുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2019 ലെ ഹജ്ജിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ഡിസംബര്‍ 19 ബുധനാഴ്ച അവസാനിക്കും. ഇക്കുറി അപേക്ഷകള്‍ കുറഞ്ഞതോടെ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി രണ്ട് തവണ നീട്ടിയിരുന്നു. ബുധനാഴ്ച (ഡിസംബര്‍ 19) വൈകിട്ട് 5 മണി വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. 2018 ഒക്ടോബര്‍ 10 മുതലാണ് 2019 ഹജ്ജിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. നവംബര്‍ 17 വരെയായിരുന്നു ആദ്യം സമയം നിശ്ചിയിച്ചിരുന്നത്. അപേക്ഷകള്‍ മൂന്നിലൊന്നായി കുറഞ്ഞതോടെ ഇത് ഡിസംബര്‍ 12 വരെ നീട്ടി. ശേഷം ഡിസംബര്‍ 19 വരെ വീണ്ടും നീട്ടി.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇവിടെ ക്ലിക്ക് ചെയ്യുക:
https://swahabainfo.blogspot.com/2018/10/2019_21.html?spref=tw








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation


No comments:
Post a Comment