Monday, October 8, 2018

ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് : ഒരു ലഘു പരിചയം.


ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് : 
ഒരു ലഘു പരിചയം. 
-മര്‍ഹൂം മൗലാനാ നൂഹ് അല്‍ ഖാസിമി 
http://swahabainfo.blogspot.com/2018/10/blog-post_8.html?spref=tw 

 ഇസ് ലാമിക ചരിത്രത്തില്‍ മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച ധാരാളം മഹത്തുക്കള്‍ പ്രഭ പരത്തിയ നാടാണ് ഇന്ത്യ. ഘാജാ മുഈനുദ്ദീന്‍ ചിശ്തി (റ), ശൈഘ് ശറഫുദ്ദീന്‍ യഹ് യാ മുനീരി (റ), ശൈഘ് അഹ്മദ് സര്‍ ഹിന്ദി (റ), ശാഹ് വലിയ്യുല്ലാഹിദ്ദഹ് ലവി (റ), സയ്യിദ് അഹ് മദ് ശഹീദ് (റ) മുതലായ മഹാത്മാക്കള്‍ ഈ സുവര്‍ണ്ണ പരമ്പരയിലെ തിളങ്ങുന്ന രത്നങ്ങളാണ്. ഈ മഹാരഥന്മാരുടെ മഹത്തായ സേവനങ്ങള്‍ നിലനിര്‍ത്താനും പ്രചരിപ്പിക്കാനും വേണ്ടി സ്ഥാപിതമായ ഒരു മഹാ പ്രസ്ഥാനമാണ് ദാറുല്‍ ഉലൂം ദേവ്ബന്ദ്. ദേവ്ബന്ദീ പണ്ഡിതരാല്‍ സ്ഥാപിതമായ ഒരു ബഹുജന പ്രസ്ഥാനമാണ് 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്. 
ക്രി: 1919 നവംബര്‍ മാസം സമാരംഭിച്ച ജംഇയ്യത്തിന് ശൈഘുല്‍ ഹിന്ദ് മൗലാനാ മഹ് മൂദുല്‍ ഹസന്‍, അല്ലാമാ സയ്യിദ് അന്‍വര്‍ ശാഹ് കശ്മീരി, ശൈഘുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ് മദ് മദനീ, മൗലാനാ അബ്ദുല്‍ ബാരി ഫറങ്കിമഹല്ലി, മൗലാനാ ഹബീബുര്‍ റഹ് മാന്‍ ഉസ്മാനീ, മൗലാനാ അബുല്‍ കലാം ആസാദ്, അല്ലാമാ സയ്യിദ് സുലൈമാന്‍ നദ് വി, മൗലാനാ സയ്യിദ് ഫഖ്റുദ്ദീന്‍, മൗലാനാ സയ്യിദ് അസ്അദ് മദനീ മുതലായ പണ്ഡിത മഹത്തുക്കള്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഇന്ന് ഇത് മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ നായകത്വത്തില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. 
ജംഇയ്യത്തിന്‍റെ സ്ഥാപിത ലക്ഷ്യങ്ങള്‍: 
1, ഇസ് ലാം, ഇസ് ലാമിക ചിഹ്നങ്ങള്‍, മുസ് ലിംകളുടെ ആരാധനാ കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണം. 
2, മുസ് ലിംകള്‍ അര്‍ഹിക്കുന്ന മത-വിദ്യാഭ്യാസ-സംസ്കാരിക-പ്രാദേശിക അവകാശങ്ങള്‍ നേടിയെടുക്കലും കാത്തു സൂക്ഷിക്കലും. 
3, മുസ് ലിംകളുടെ മത-വിദ്യാഭ്യാസ-സാമൂഹ്യ സംസ്കരണം. 
4, മുസ് ലിംകളുടെ വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹിക-സാമ്പത്തിക ജീവിതത്തെ ഉയര്‍ത്തലും ഉറപ്പിക്കലും. 
5, ഇസ് ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍, ഇന്ത്യയിലെ വ്യത്യസ്ഥ വിഭാഗങ്ങള്‍ക്കിടയില്‍ സഹകരണ മനോഭാവം ഉണ്ടാക്കിയെടുക്കാനും അവ ശക്തിപ്പെടുത്താനും പരിശ്രമിക്കുക. 
6, ഇസ്ലാമിക വിജ്ഞാനങ്ങള്‍ നിലനിര്‍ത്തുക. കാലഘട്ടത്തിന്‍റെ ആവശ്യാനുസൃതം പാഠ്യപദ്ധതി നടപ്പില്‍ വരുത്തുക. 
7, ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ പ്രചരിപ്പിക്കുക. 8, ഇസ്ലാമിക വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക. 
പ്രവര്‍ത്തന ശൈലി: 
ഉപരി സൂചിത ലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കാരത്തിന്, വളരെ ലളിതവും ഉത്തമവുമായ ഒരു രൂപരേഖയാണ് ജംഇയ്യത്ത് സമര്‍പ്പിക്കുന്നത്. അവയില്‍ ചിലത് മാത്രം ഇവിടെ ഉദ്ധരിക്കുന്നു. 
1, വ്യത്യസ്ത ഭാഷകളില്‍ ഇസ്ലാമിക രചനകള്‍ പ്രസിദ്ധീകരിക്കുക. 
2, പഠന-സ്വഭാവ മേഖലകളില്‍ നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുക. 
3, ഇസ്ലാമിക വിജ്ഞാനം, അറബി സാഹിത്യം, ആനുകാലിക വിഷയങ്ങള്‍ ഇവയെ ഉത്തമമായ നിലയില്‍ ഉള്‍ക്കൊണ്ട, വലിയ ദീര്‍ഘമല്ലാത്ത സിലബസ്സ് മദ്റസകളില്‍ നടപ്പില്‍ വരുത്തുക. 
4, പാഠ്യപദ്ധതിയില്‍ പെട്ടതും പ്രയോജനപ്രദവുമായ ഗ്രന്ഥങ്ങളും, ഉസ്താദ്-മുഅല്ലിംകള്‍ക്ക് ആവശ്യം വരുന്ന വസ്തുക്കളും മിതമായ നിരക്കില്‍ വിതരണം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കുക. 
5, വിവിധ മദ്റസകള്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കുക. ഈ ബന്ധം അധ്യാപന-ശിക്ഷണങ്ങളില്‍ മാത്രം ഒതുക്കുക. 
6, മത-ഭൗതിക കാര്യങ്ങള്‍ പഠിപ്പിക്കുന്ന പ്രാരംഭ വിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിക്കുക. 
7, സ്കൂള്‍-കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്ക് രാവിലെയോ വൈകുന്നേരമോ ദീനീ വിജ്ഞാനം പകരുക. 
8, ഇസ്ലാമിക വിശ്വാസ കര്‍മ്മങ്ങള്‍, മാതൃഭാഷ ഇവകള്‍ പഠിപ്പിക്കുക. 
9, തൊഴില്‍ പരിശീലനം നല്‍കുക. 
10, വിദ്യാഭ്യാസ ഫണ്ട് സ്വരൂപിച്ച് നിര്‍ധനരും മിടുക്കന്മാരുമായ വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുക. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 

🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 




Sunday, October 7, 2018

സമുദായത്തിന്‍റെയും രാജ്യത്തിന്‍റെയും നന്മ ആഗ്രഹിക്കുന്നവരോട് 22 ഇന കര്‍മ്മ പദ്ധതികള്‍.!



സമുദായത്തിന്‍റെയും രാജ്യത്തിന്‍റെയും നന്മ ആഗ്രഹിക്കുന്നവരോട് 
22 ഇന കര്‍മ്മ പദ്ധതികള്‍.! 
ശൈഖുല്‍ ഇസ് ലാം 
മൗലാനാ സയ്യിദ് ഹുസൈന്‍ അഹ് മദ് മദനി 
http://swahabainfo.blogspot.com/2018/10/22.html?spref=tw 
ബഹുമാന്യരെ, 
നമ്മുടെ പ്രിയങ്കര രാജ്യവും രാജ്യനിവാസികളും അത്യന്തം അപകടകരമായ ദിശയിലേക്ക് തിരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ വെറും കാഴ്ചക്കാരായി നാം തരംതാണു പോകാന്‍ പാടില്ല. മുന്‍ഗാമികളുടെ അത്യുജ്ജ്വല ത്യാഗങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കലും കഴിയുന്നത്രകാര്യങ്ങള്‍ ചെയ്യലും നമ്മുടെ പ്രധാന കര്‍ത്തവ്യമാണ്. ഈ വിഷയത്തില്‍ സുപ്രധാനമായ 22 ഇന കര്‍മ്മപദ്ധതികള്‍ രാജ്യസ്നേഹികള്‍ക്ക് മുമ്പാകെ വിശിഷ്യാ, മുസ്ലിം സഹോദരങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്. പരസ്പരം കൂടിയാലോചിച്ച് ഈ വിഷയങ്ങള്‍ക്ക് പ്രവര്‍ത്തന രീതികള്‍ തയ്യാറാക്കി നടപ്പില്‍ വരുത്താന്‍ എല്ലാവരോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. 
1) നമസ്കാരം മുസ്ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട ചിഹ്നമാണ്. സമുദായത്തില്‍ നമസ്കാരം ഉപേക്ഷിക്കുന്ന ഒരാള്‍ പോലും ഉണ്ടാകാതിരിക്കാന്‍ നാം പരിശ്രമിക്കുക. 
2) ജമാഅത്ത് നമസ്കാരം വ്യവസ്ഥാപിതമായി നല്ലനിലയില്‍ നടത്താന്‍ ഏര്‍പ്പാടുകള്‍ ചെയ്യുക. 
3) എല്ലാകാര്യങ്ങളും ഇസ്ലാമിക ശരീഅത്തിന് അനുസൃതമായി നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുക. 
4) മതപരവും കാലികവുമായ വിദ്യാഭ്യാസങ്ങളെ വളരെയധികം പ്രേരിപ്പിക്കുക. ബാല പാഠശാലകള്‍ വര്‍ദ്ധിപ്പിക്കുക. 
5) വിവാഹ പരിപാടികള്‍ അത്യന്തം ലളിതമാക്കുക. വിശിഷ്യാ വിവാഹത്തിന് കടബാധ്യത ഉണ്ടാക്കുന്ന അവസ്ഥ പരിപൂര്‍ണ്ണമായി ഒഴിവാക്കുക. പ്രസവം, ചേലാ കര്‍മ്മം മുതലായ സന്ദര്‍ഭങ്ങളിലെ അനാചാരങ്ങളും വര്‍ജ്ജിക്കുക. 
6) ദു:ഖ വേളകളില്‍ പരസ്പരം ആശ്വസിപ്പിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ ഉപേക്ഷിക്കുക. 
7) പരസ്പരമുള്ള വഴക്കുകള്‍ക്ക് കോടതിയെ സമീപിച്ച് സമയവും സമ്പത്തും ചിലവേള ദീനും നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടാക്കാതിരിക്കുക. ഓരോ മഹല്ലുകളിലും മസ് ലഹത്ത് കമ്മിറ്റികള്‍ സജീവമാക്കുകയും അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുക. 
8) ബാല വിവാഹങ്ങള്‍ നടത്താതിരിക്കുക. 
9) വിവാഹ പ്രായമായ യുവതി-യുവാക്കള്‍ക്ക് വിവാഹത്തിന് ഏര്‍പ്പാടുകള്‍ ചെയ്യുക. 
10) വിധവാ വിവാഹം കഴിയുന്നത്ര പ്രേരിപ്പിക്കുക. 
11) വ്യാപാര വ്യവസായങ്ങളുടെ വിവിധ മേഖലകളില്‍ താല്‍പര്യമുള്ളവ കണ്ടെത്തി മുന്നിട്ട് ഇറങ്ങുക. എല്ലാ മേഖലകളിലും അംഗങ്ങള്‍ ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 
12) മതബോധവും സല്‍സ്വഭാവവും ഉള്ള വ്യക്തികളുടെ കച്ചവട സ്ഥാപനങ്ങളെ വളര്‍ത്താന്‍ പരിശ്രമിക്കുക. 
13) പലിശയ്ക്ക് കടം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നത് പരിപൂര്‍ണ്ണമായും ഇല്ലാതാക്കുക. പ്രത്യുത പലിശ രഹിത സഹായ നിധികള്‍ സ്ഥാപിക്കുകയും വളര്‍ത്തുകയും ചെയ്യുക. 
14)  ആരോഗ്യം നിലനിര്‍ത്തുന്ന വ്യായമങ്ങളും നിയമം അനുവധിക്കുന്ന ആത്മ രക്ഷയ്ക്ക് ആവശ്യമായ ആയോധന കലകളും പഠിക്കുകയും പരിശീലിക്കുകയും ചെയ്യക. 
15) പരസ്പരം ഭിന്നതകള്‍ മാറ്റിവെച്ച് ഐക്യപ്പെടുക. വ്യക്തി, കുടുംബം, രാഷ്ട്രീയം, ആദര്‍ശം ഇവകളിലെ ഭിന്നതകള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കാന്‍ പറ്റില്ലെങ്കിലും ഇവകള്‍ നിയന്ത്രിക്കുകയും ഐക്യത്തിന്‍റെ മേഖലകള്‍ കണ്ടെത്തി പരസ്പരം സഹകരിക്കുക. 
16) ഇതര സമുദായഗംങ്ങളുമായി നീതി-സാഹോദര്യങ്ങളോടെ വര്‍ത്തിക്കുക. പരസ്പരം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും കുഴപ്പങ്ങള്‍ ആരംഭിക്കുകയും ചെയ്യരുത്. 
17) ഇനി സാഹോദര്യത്തില്‍ കഴിയാന്‍ ശ്രമിച്ചിട്ടും ആരെങ്കിലും ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിയാല്‍ ഒറ്റക്കെട്ടായി അതിനെ നേരിടുക. 
18) എന്നാല്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വര്‍ഗീയതയുടെ വിളവെടുപ്പ് നടത്താന്‍ ചിലര്‍ ആസൂത്രിതമായി പരിശ്രമിക്കുന്നുണ്ട് എന്ന കാര്യം നന്നായി മനസ്സിലാക്കുക. ആകയാല്‍ പ്രശ്നങ്ങള്‍ വല്ലതുമുണ്ടായാല്‍ നേതൃത്വത്തെ അറിയിക്കുകയും വ്യക്തമായ അന്വേഷണങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം മാത്രം തീരുമാനമെടുക്കുകയും ചെയ്യുക. 
19) അമുസ്ലിംകളില്‍ നിന്നും അക്രമങ്ങള്‍ ഉണ്ടായാല്‍ കഴിവിന്‍റെ പരമാവധി സഹനതയും വിട്ടുവീഴ്ചയും സ്വീകരിക്കുക. എന്നാല്‍ ഓരോ പ്രദേശത്തും ജില്ലയിലും ഉള്ള നിയമപാലകരുമായി നല്ല ബന്ധം സ്ഥാപിച്ചിരിക്കേണ്ടതാണ്. 
20) വ്യത്യസ്ഥ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ പ്രദേശത്തും സന്നദ്ധ സേവകരെ തയ്യാറാക്കുകയും വിവിധ സേവനങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യുക. 
21) ഇസ്ലാമില്‍ നിന്നും അകന്ന് പോയ സഹോദരങ്ങളോട് അത്യന്തം മയത്തിലും സ്നേഹത്തിലും ബന്ധപ്പെട്ട് നേര്‍മാര്‍ഗത്തിലാക്കാന്‍ പരിശ്രമിക്കുക. 
22) പൊതു പരിപാടികളിലൂടെ ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ വിവരിക്കുകയും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുകയും ചെയ്യാന്‍  ഗൗനിക്കേണ്ടതാണ്. കൂടാതെ അമുസ്ലിം സഹോദരങ്ങളോട് സ്നേഹ സഹായങ്ങളോടെ വര്‍ത്തിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. യാല്‍ നമ്മെ അത് പിഴപ്പിക്കുന്നതാണ്. അത്തരം മനുഷ്യരുടെമേല്‍ പിശാച് അധികാരിയാകുന്നതാണ്. 
ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് കൊണ്ട് 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാന്മാരായ പണ്ഡിത മഹത്തുക്കളാല്‍ ആരംഭിച്ച ഒരു ബഹുജന പ്രസ്ഥാനമാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്. 
പടച്ചവന്‍റെ അപാരമായ അനുഗ്രഹത്താല്‍ ഉപര്യുക്ത ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് പരിശ്രമിക്കുന്നതിന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും, മുസ്ലിം വ്യക്തിനിയമത്തെ സംരക്ഷിക്കണ മെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മതേതരത്വത്തെ നിലനിര്‍ത്താന്‍ ഭരണഘടനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുകയും ശരീഅത്തിന്‍റെ സംരക്ഷണത്തിനും ജനങ്ങളുടെ ഐക്യത്തിനും വലിയ സേവനങ്ങള്‍ കാഴ്ച വെക്കുകയും ചെയ്തു. മുന്‍ഗാമികളായ മഹത്തുക്കളുടെ ഈ മഹത്തായ സൂക്ഷിപ്പ് സ്വത്ത് ഇന്ന് മുജാഹിദേ മില്ലത്ത് മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ നേതൃത്വത്തില്‍ മുന്നോട്ട് ഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് പരിചയപ്പെട്ടുവെങ്കിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി നടക്കുന്നതിന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ താങ്കള്‍ താല്‍പര്യത്തോടെ പങ്കെടുക്കുകയും പ്രായപൂര്‍ത്തിയായ മുഴുവന്‍ പുരുഷന്മാരെയും സ്ത്രീകളെയും അംഗങ്ങളാക്കാന്‍ പരിശ്രമിക്കുകയും ചെയ്യണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 

🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 

Saturday, October 6, 2018

ഇന്നാലില്ലാഹ്... ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... തിരുവനന്തപുരം പേഴുമ്മൂട് തഖ് വ മന്‍സില്‍ സൈനുല്‍ ആബിദീന്‍ മൗലവി


ഇന്നാലില്ലാഹ്... 

ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... 
http://swahabainfo.blogspot.com/2018/10/blog-post_5.html?spref=tw 

പൂജപ്പുര ജുമുഅ മസ്ജിദ് ഇമാമും മുഅല്ലിമും, 
കാഞ്ഞാര്‍ മുഹമ്മദ് യൂസുഫ് മൗലവി കൗസരിയുടെയും, 
ഈരാറ്റുപേട്ട മുനീര്‍ മൗലവി ഹസനിയുടെയും ഭാര്യാ പിതാവുമായ 
തിരുവനന്തപുരം പേഴുമ്മൂട് 
തഖ് വ മന്‍സില്‍
സൈനുല്‍ ആബിദീന്‍ മൗലവി 
പടച്ചവന്‍റെ റഹ് മത്തിലേക്ക് യാത്രയായി. 
ഖബ്റടക്കം : ഇന്ന് (2018 ഒക്ടോബര്‍ 06) ശനിയാഴ്ച 
അസ്ര്‍ നമസ്കാരാനന്തരം (05 മണി) 
പേഴുമ്മൂട് പുത്തന്‍പള്ളി ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്. 
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കൂ.. 
ഹാഫിസ് മുഹമ്മദ് യൂസുഫ് കൗസരി കാഞ്ഞാര്‍ 
+91 9495555906
ഹാഫിസ് മുഹമ്മദ് മുനീര്‍ ഹസനി ഖാസിമി ഈരാറ്റുപേട്ട 
+91 9895992623 


ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍*  

Thursday, October 4, 2018

നന്മയിലേക്ക് മാത്രം നോക്കുക. -മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്)


മുഴുവന്‍ 
മുഅ്മിനുകളിലും 
നന്മയും തിന്മയുമുണ്ട്. 
നന്മയിലേക്ക് മാത്രം 
നോക്കുക. 
തിന്മയില്‍ നിന്നും 
കണ്ണിനെ സൂക്ഷിക്കുക.! 
-മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) 
http://swahabainfo.blogspot.com/2018/10/blog-post_71.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 

🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 

ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കുക.!


ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് 
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ 
വിജയിപ്പിക്കുക.!

ബഹുമാന്യരെ, അസ്സലാമു അലൈകും വറഹ് മത്തുല്ലാഹ്... 
ഇസ് ലാമിക ചിഹ്നങ്ങളും ആരാധനാലയങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുക, മത വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയും പൗരാവകാശങ്ങളും നേടിയെടുക്കുക, ഇതിന് ആവശ്യമായ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുക, ഇസ് ലാമിക മൂല്യങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ, രാജ്യ.ത്തെ വ്യത്യസ്ത ജനങ്ങള്‍ക്കിടയില്‍ ഐക്യവും സഹകരണവും ഉണ്ടാക്കിയെടുക്കുക, വിജ്ഞാനങ്ങള്‍ പരിപോഷിപ്പിക്കുകയും കാലഘട്ടത്തിന് യോജിച്ച നിലയില്‍ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുകയും ചെയ്യുക, ഇസ് ലാമിക സന്ദേശങ്ങള്‍ പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, വഖ്ഫ് സ്വത്തുക്കള്‍ വ്യവസ്ഥാപിതമാക്കുകയും കാത്ത് സൂക്ഷിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് കൊണ്ട് 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാന്മാരായ പണ്ഡിത മഹത്തുക്കളാല്‍ ആരംഭിച്ച ഒരു ബഹുജന പ്രസ്ഥാനമാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്. 
പടച്ചവന്‍റെ അപാരമായ അനുഗ്രഹത്താല്‍ ഉപര്യുക്ത ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് പരിശ്രമിക്കുന്നതിന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും, മുസ്ലിം വ്യക്തിനിയമത്തെ സംരക്ഷിക്കണ മെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മതേതരത്വത്തെ നിലനിര്‍ത്താന്‍ ഭരണഘടനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുകയും ശരീഅത്തിന്‍റെ സംരക്ഷണത്തിനും ജനങ്ങളുടെ ഐക്യത്തിനും വലിയ സേവനങ്ങള്‍ കാഴ്ച വെക്കുകയും ചെയ്തു. മുന്‍ഗാമികളായ മഹത്തുക്കളുടെ ഈ മഹത്തായ സൂക്ഷിപ്പ് സ്വത്ത് ഇന്ന് മുജാഹിദേ മില്ലത്ത് മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ നേതൃത്വത്തില്‍ മുന്നോട്ട് ഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് പരിചയപ്പെട്ടുവെങ്കിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി നടക്കുന്നതിന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ താങ്കള്‍ താല്‍പര്യത്തോടെ പങ്കെടുക്കുകയും പ്രായപൂര്‍ത്തിയായ മുഴുവന്‍ പുരുഷന്മാരെയും സ്ത്രീകളെയും അംഗങ്ങളാക്കാന്‍ പരിശ്രമിക്കുകയും ചെയ്യണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു. 
- മുഫ്തി മുഹമ്മദ് മഅ്സൂം ഖാസിമി 
സെക്രട്ടറി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് 
ബഹാദുര്‍ഷാ സഫര്‍ മാര്‍ഗ്, ന്യൂഡല്‍ഹി -1 
http://swahabainfo.blogspot.com/2018/10/blog-post_4.html?spref=tw

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...