ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്‍ ഉസ്താദ് മൗലാനാ എന്‍.കെ. അബ്ദുല്‍ മജീദ് ബാഖവി
📣 ഇന്നാലില്ലാഹ്...
🌱 ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...
ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്‍ ഉസ്താദ് മൗലാനാ എന്‍.കെ. അബ്ദുല്‍ മജീദ് ബാഖവി അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. ഉസ്താദ് മര്‍ഹൂം ആദരണീയ ശൈഖുനാ മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈയുടെ പ്രധാന ശിഷ്യനായിരുന്നു. ഉസ്താദിനോടുള്ള സ്നേഹ-ബഹുമാനങ്ങള്‍ ജീവിതാന്ത്യം വരെ മാത്രമല്ല, ഉസ്താദിന്‍റെ വിയോഗ ശേഷവും നിലനിര്‍ത്തിയിരുന്നു. ജാമിഅ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്നും ബിരുദമെടുത്തതിന് ശേഷം കായംകുളം അല്‍ ജാമിഅത്തുല്‍ ഹസനിയ്യയില്‍ ഉസ്താദായി സേവനമാരംഭിച്ചു. ഇടക്ക് കുറച്ച് നാള്‍ ഷൊര്‍ണൂരില്‍ സേവനം ചെയ്തെങ്കിലും ഉസ്താദിന്‍റെ നിര്‍ബന്ധപ്രകാരം വീണ്ടും ഹസനിയ്യയിലേക്ക് തന്നെ മടങ്ങിവന്നു. ദീര്‍ഘകാലം അവിടെ ദര്‍സ് നടത്തി. ഞങ്ങള്‍ക്ക് പ്രാരംഭ കിതാബ് മുതല്‍, അവസാനം മിഷ്കാത്തുല്‍ മസാബീഹ്, ഹുജ്ജത്തുല്‍ ബാലിഗ തുടങ്ങിയ കിതാബുകള്‍ വരെ വളരെ സമര്‍ത്ഥമായിട്ടാണ് പാഠമെടുത്ത് തന്നത്. ഹസനിയ്യയില്‍ നിന്നും വര്‍ക്കല ജാമിഅ മന്നാനിയ്യ, ആലുവ തായിക്കാട്ടുകര, കുഞ്ഞുണ്ണിക്കര, കാഞ്ഞിരപ്പള്ളി ഹിദായത്തുല്‍ ഇസ്ലാം, ഈരാറ്റുപേട്ട പുത്തന്‍പള്ളി, അവസാനം ചന്തിരൂര്‍ ജാമിഅ മില്ലിയ്യ ഇവിടെയെല്ലാം സേവനമനുഷ്ഠിച്ചു. ദര്‍സ്-ഇമാമത്ത് സേവനത്തോടൊപ്പം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വളരെ സുന്ദരമായ രചനാപാടത്തിന്‍റെ ഉടമയായ ഉസ്താദ് അന്നസീമില്‍ നിരന്തരം എഴുതിയിരുന്നു. ഏതാനും ചെറുകൃതികളും തയ്യാറാക്കിയിടുണ്ട്. ഞങ്ങളോടെല്ലാം ബാഹ്യമായി വളരെ ഗൗരവത്തിലും ആന്തരികമായി അങ്ങേയറ്റം സ്നേഹത്തിലുമായിരുന്നു ബന്ധപ്പെട്ടിരുന്നത്. ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സുന്നത്തുകള്‍ പ്രത്യേകിച്ചും സഹകരണവുമായി ബന്ധപ്പെട്ട തിരുചര്യകള്‍ ഉസ്താദ് വളരെ ഉജ്ജ്വലമായി പകര്‍ത്തിയിരുന്നു. അടുത്ത നാളുകള്‍ വരെ രോഗത്തിന്‍റെ യാതൊരു ലക്ഷണവുമില്ലായിരുന്നു. മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. ഓച്ചിറ ദാറുല്‍ ഉലൂമില്‍ ഒരു സീറത്തുന്നബി സമ്മേളനത്തില്‍ വളരെ ഉജ്ജ്വലമായ പ്രഭാഷണം കാഴ്ച വെച്ചിരുന്നു. കൂടാതെ ആദരണീയ ശൈഖുനയുടെ സ്മരണാര്‍ത്ഥം സ്ഥാപിക്കപ്പെട്ട പണ്ഡിത സഭയായ മമ്പഉല്‍ ഹസനാത്തിന്‍റെ പ്രസിഡന്‍റായിരുന്നു. അതിന്‍റെ കഴിഞ്ഞ വാര്‍ഷികം ഓച്ചിറ ദാറുല്‍ ഉലൂമില്‍ വെച്ച് നടന്നപ്പോള്‍ ആദ്യം മുതല്‍ അവസാനം വരെ സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങള്‍ ഉസ്താദിന് കഠിന രോഗമുള്ളതായി കണ്ടുപിടിക്കപ്പെട്ടു. തുടര്‍ന്ന് ഉയര്‍ച്ച ചികിത്സകള്‍ നല്‍കിയെങ്കിലും അല്ലാഹുവിന്‍റെ തീരുമാനം പുണ്യമായ അറഫയും ജുമുഅയും സംഗമിച്ച അപൂര്‍വ്വ ദിനത്തില്‍ ഉസ്താദിന്‍റെ ശിഷ്യഗണങ്ങളും ആത്മ സുഹൃത്തുക്കളും ദിക്റിലും ദുആയിലുമായി ലോകമെമ്പാടും, വിശിഷ്യാ അറഫയിലും കഴിയവേ, അല്ലാഹുവിന്‍റെ ഉത്തമദാസന്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. അല്ലാഹു പരിപൂര്‍ണ്ണ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.! ഷൊര്‍ണൂറില്‍ സേവനം ചെയ്യവേ മര്‍ഹൂം ചേലക്കുളം അബുല്‍ ബുഷ്റ ഉസ്താദിന്‍റെ മകളെ വിവാഹം കഴിച്ചു. ഖബ്റടക്കം: 2022 ജൂലൈ 8 വെള്ളിയാഴ്ച രാത്രി 10 മണിക്ക് ചന്തിരൂര്‍ സെന്‍ട്രല്‍ ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍.
അബ്ദുശ്ശകൂര്‍ ഹസനി ഖാസിമി
(രക്ഷാധികാരി, അല്‍ ഹസന്‍ ഉലമാ അസോസിയേഷന്‍)
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.!
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.!
തഅ്സിയത്ത് അറിയിക്കൂ:
🔹🔹🔹Ⓜ🔹🔹🔹
മയ്യിത്ത് സംസ്കരണം, അനുശോചനം, ഈസ്വാല്‍ സവാബ് മുതലായ പ്രധാന നന്മകളെ കുറിച്ച് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് ഈ രചനകള്‍ പാരായണം ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:
🔹 മയ്യിത്ത് സംസ്കരണം.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(ദാറുല്‍ ഉലൂം, ഓച്ചിറ)
🔹 ഈസ്വാല്‍ സ്വവാബ്:
മരണപ്പെട്ടവര്‍ക്ക് പ്രയോജനം കിട്ടുന്ന നന്മകള്‍.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
🔹 മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങള്‍.!
-ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യ (റഹ്)
🔹 ഖബ്ര്‍ സിയാറത്തും ഈസാല്‍ സവാബും.!
-ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ ജീലാനീ
🔹🔹🔹Ⓜ🔹🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
1. തഫ്സീർ മആരിഫുൽ ഖുർആൻ (9 ഭാഗം) - 2700
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9.കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (2 ഭാഗം) - 540
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 170
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ - 75
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. എന്റെ പ്രിയപ്പെട്ട ഉമ്മ - 20
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40
50. ഇസ്‌ലാമിലെ വിവാഹം - 20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15
59. ഖുർആൻ ലളിത പാരായണ നിയമങ്ങൾ - 25
60. അശ്ലീലക്കെതിരെ ഭാഗം - 1 - 60
61. ബുഖാറയിലൂടെ - 15
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. ശാഫിഈ മദ്ഹബ് -
74. ഹനഫി മദ്ഹബ് -
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
No comments:
Post a Comment