രണ്ട് കാര്യങ്ങള്‍ വര്‍ജ്ജിക്കുക.!
-ഇമാം സയ്യിദ് അഹ് മദ് ശഹീദ്
https://swahabainfo.blogspot.com/2019/08/blog-post_29.html?spref=tw
ഓരോ മുസ്ലിമും രണ്ട് കാര്യങ്ങള്‍ വജ്ജിക്കേണ്ടതാണ്.
ഒന്ന്: അഹന്ത.
താന്‍ മറ്റുള്ളവരെക്കാള്‍ ഉന്നതനാണെന്ന് ധരിക്കുകയും സദാ ഉന്നതിയും ആദരവും ആഗ്രഹിക്കലുമാണ് അഹന്ത വളര്‍ത്തുന്നത്. ഇതര ദുര്ഗുണങ്ങളെക്കാളെല്ലാം വളരെ മോശമാണ് അഹങ്കാരം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഒരു ധാന്യമണിയോളം ഈമാനുള്ളവരാരും നരകത്തില്‍ കടക്കുന്നതല്ല. ഒരു ധാന്യമണിയോളം അഹങ്കാരം ഉള്ളവരാരും സ്വര്‍ഗ്ഗത്തിലും പ്രവേശിക്കുന്നതല്ല.
രണ്ട്:- മുസ്ലിംകള്ക്കിടയില് ഭിന്നത സൃഷ്ടിക്കല്‍.
ഒരു മുസ്ലിം കുടുംബത്തില്‍ ഭിന്നത ഉണ്ടാക്കലും, ഒരു പട്ടണവാസികള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തലും, ഒരു രാജ്യക്കാരെ പരസ്പരം അകറ്റലും, രണ്ടു കാലക്കാരെ ഭിന്നിപ്പിക്കലും എല്ലാം ഇതില്‍പ്പെടുന്നതാണ്. പല കാലഘട്ടങ്ങള്‍ വരെ വ്യാപിക്കുന്ന ഭിന്നതയാണ് ഏറ്റം വലിയ ഭിന്നത. കൊല, പരിഹാസം, ധനമോഹം ഇങ്ങനെ ഭിന്നതയുടെ കാരണങ്ങള്‍ പലതാണ്. ഇവ ഓരോന്നിലും അവസ്ഥകള്ക്കനുസൃതം ഗൗരവം കൂടുന്നതും കുറയുന്നതുമാണ്. ഒരു നാട്ടിലെ നേതാവിനെ വധിക്കുന്നതിനെക്കാള്‍ കഠിനമാണ് നീതിമാനായ ഒരു ഭരണാധികാരിയെ വധിക്കല്‍. ശരിയായ ഒരു പണ്ഡിതനെ വധിക്കുന്നത്, ഒരു മസ്ജിദിന്റെ മേല്‍നോട്ടക്കാരനെ വധിക്കുന്നതിനെക്കാള്‍ കഠോരമാണ്.
ഭിന്നതയുടെ നാശം കൂടുന്നതിനനുസരിച്ച് തിന്മകള് വളരുന്നതാണ്. ധാരാളം നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതാണ്. കാലങ്ങളോളം പാപങ്ങളുടെ വിത്തും വളവും അവശേഷിക്കുന്നതാണ്. അവസാനം നാശകാരികളുടെ മേല്‍ അല്ലാഹുവിന്റെ കോപം ഇറങ്ങും. പാപമോചനത്തില് പ്രതീക്ഷ നഷ്ടപ്പെട്ടവരായി ഇഹലോകത്തു നിന്നും അവര്‍ യാത്രയാകുന്നതാണ്. സ്വഹാബത്തിനോട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ചോദിച്ചു; നോമ്പ്-ദാനം-നമസ്കാരം ഇവയെക്കാളെല്ലാം ഉത്തമമായ ഒരു കാര്യം പറഞ്ഞു തരട്ടെയോ.? സ്വഹാബത്ത് പറഞ്ഞു; തിര്‍ച്ചയായും. തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: പരസ്പരം യോജിപ്പും ഐക്യവും വളര്‍ത്തുക. പരസ്പരം ഭിന്നിപ്പും നാശവും ഉണ്ടാക്കുന്നത്, നന്മകളെ വടിച്ച് കളയുന്നതാണ്.








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

