Tuesday, October 31, 2017

വരൂ... നമുക്ക് ഖുര്‍ആനിലേക്ക് മടങ്ങാം..! -മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി നദ്വി

വരൂ...
നമുക്ക് ഖുര്‍ആനിലേക്ക് മടങ്ങാം..!

-മൗലാനാ സയ്യിദ് അബ്ദുല്ലാഹില്‍ ഹസനി നദ്വി

എല്ലാ കാലഘട്ടത്തിലും സര്‍വ്വസ്ഥലങ്ങളിലും സജീവമായി നിലനില്‍ക്കുന്ന ഒരു ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. സര്‍വ്വകാലങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അവസ്ഥകള്‍ക്കും അത് മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഏറ്റവും വലിയ അമാനുഷികതയാണ് പരിശുദ്ധ ഖുര്‍ആന്‍. ഈ അമാനുഷികത ഇന്നലെകളിലെ പോലെ ഇന്നും അജയ്യമായി നിലകൊള്ളുന്നു. നാളെയും ഇത് തുടരുകയും ചെയ്യും.
പരിശുദ്ധ ഖുര്‍ആന്‍ പൊതുവായ നിലയിലും ശാഖാപരമായും അമാനുഷികമാണ്. അതായത്, ഖുര്‍ആന്‍ ശരീഫ് മുഴുവനും അജയ്യമായതു പോലെ അതിന്‍റെ ഓരോ സൂക്തങ്ങളും അജയ്യമാണ്. നൂറു പ്രാവശ്യമല്ല ആയിരം വട്ടം പാരായണം ചെയ്താലും അതിന്‍റെ മാധുര്യം നിലനില്‍ക്കുന്നതാണ്. പരിശുദ്ധ ഖുര്‍ആന്‍ നിറഞ്ഞു കവിഞ്ഞ ഒരു ഖജനാവാണ്. ആഴമേറിയ ഒരു സമുദ്രവുമാണ്. മനുഷ്യവംശത്തിലെ എല്ലാ അംഗങ്ങള്‍ക്കും അതിന്‍റെ മുത്തുകള്‍ വിതരണം ചെയ്യപ്പെട്ടാലും അതിന് യാതൊരു കുറവും സംഭവിക്കുന്നതല്ല. വലിയ സമ്പന്നര്‍ക്ക് ഒന്നും വേണ്ടെങ്കിലും പരിശുദ്ധ ഖുര്‍ആനിനു മുന്നില്‍ അവര്‍ യാചകര്‍ മാത്രമാണ്. പരിശുദ്ധ ഖുര്‍ആനിലൂടെ അവരുടെ അകത്തും പുറത്തും മാറ്റം സംഭവിക്കുന്നതാണ്. പരിശുദ്ധ ഖുര്‍ആനിനെ മുറുകെ പിടിക്കുന്നവരെ അത് ഭൂമിയുടെ അടിത്തട്ടില്‍ നിന്നും സുറയ്യാ നക്ഷത്രത്തിന്‍റെ ഉന്നതിയിലെത്തിക്കും. ഖുര്‍ആന്‍ നിഷേധികള്‍ എത്ര ഉന്നതരായിരുന്നാലും അധ:പതനത്തിലേക്ക് ആപതിക്കും. അറേബ്യയിലെ മണല്‍ക്കാട്ടില്‍ താമസിച്ചവരും ആഹാര വസ്ത്രങ്ങള്‍ ഒന്നുമില്ലാത്തവരുമായ അറബികളെ ലോകത്തിന്‍റെ നായകരാക്കിയത് പരിശുദ്ധ ഖുര്‍ആനാണ്.
ഹിറാ ഗുഹയില്‍ ഒരു സാധാരണ കറുത്ത കമ്പിളി പുതച്ചിരുന്ന മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പരിശുദ്ധ ഖുര്‍ആനുമായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നു. അതിലൂടെ ഇരുലോക വിജയങ്ങളുടെ രാജപാത തുറക്കപ്പെട്ടു. ചുരുക്കത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ ഒരു അമൂല്യ നിധിയും വന്‍ശക്തിയുമാണ്. അതിനെ വിശ്വസിക്കുകയും ആദരിക്കുകയും പാരായണം ചെയ്യുകയും ശ്രവിക്കുകയും പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഇരുലോക വിജയം വരിക്കുക തന്നെ ചെയ്യും.

ആശംസകളോടെ...
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍

👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും  പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!

👉 വാട്സ്അപ്പ്ക് & ഫേസ്ബുക്  പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!

👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!

🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.


🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...