Saturday, June 22, 2019

"മുത്തലാഖ്: നിയമ നിര്‍മ്മാണത്തിന്‍റെ വിഷയമല്ല, സാമൂഹിക പരിഷ്കരണത്തിന്‍റെ കാര്യമാണ് " -മൗലാനാ സയ്യിദ് മുസ്തഫാ രിഫാഈ നദ് വി



"മുത്തലാഖ്: നിയമ നിര്‍മ്മാണത്തിന്‍റെ വിഷയമല്ല, 
 സാമൂഹിക പരിഷ്കരണത്തിന്‍റെ കാര്യമാണ് " 
-മൗലാനാ സയ്യിദ് മുസ്തഫാ രിഫാഈ നദ് വി 
https://swahabainfo.blogspot.com/2019/06/blog-post_22.html?spref=tw
 ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ പരിശ്രമിക്കും എന്ന ഐതിഹാസികമായ പ്രഖ്യാപനത്തോടെ ഭരണം ഏറ്റെടുത്ത ആദരണീയ പ്രധാനമന്ത്രിയുടെ പുതിയ സര്‍ക്കാര്‍, രാജ്യത്തിനോ രാജ്യ നിവാസികള്‍ക്കോ യാതൊരു ഗുണവുമില്ലെന്ന് മാത്രമല്ല, ധാരാളം സമയവും സമ്പത്തും പാഴാക്കുകയും ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന മുത്വലാഖ് വിഷയവുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത് അത്യന്തം വേദനാജനകമാണെന്ന് ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് സ്ഥാപകാംഗം മൗലാനാ സയ്യിദ് മുസ്തഫാ രിഫാഈ നദ് വി പ്രസ്താവിച്ചു.
എല്ലാ മതങ്ങള്‍ക്കും അവരുടേതായ വ്യക്തിനിയമങ്ങളുണ്ട്. വ്യക്തിനിയമങ്ങള്‍ ചിലര്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതിന്‍റെ പരിഹാരം അതാത് മതത്തിന്‍റെ പണ്ഡിതരും നേതാക്കളുമായി ചര്‍ച്ച് ചെയ്ത് തീരുമാനിക്കലാണ്. വിശിഷ്യാ ഓരോ മതത്തിന്‍റെയും കാര്യങ്ങള്‍ മറ്റുള്ളവര്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ മതം തന്നെ ഇല്ലാതാകുന്ന അവസ്ഥ സംജാതമാകുന്നതാണ്. 
മുത്വലാഖ് നിയമം ബഹു ഭൂരിഭാഗം മുസ്ലിംകളും നൂറ്റാണ്ടുകളായി അംഗീകരിച്ച് വരുന്ന ഇസ്ലാമിക നിയമമാണ്. ഇതിനെ കുറഞ്ഞ ആളുകള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഇത് ദൂരീകരിക്കാനുള്ള മാര്‍ഗ്ഗം പുതിയ നിയമ-നിര്‍മാണങ്ങള്‍ നടത്തലും പാര്‍ലമെന്‍റിന്‍റെ വിലയേറിയ സമയങ്ങളും സമ്പത്തുകളും പാഴാക്കലും ഇസ്ലാമിനേയും മുസ്ലിംകളേയും നിന്ദിക്കലുമല്ല. മറിച്ച്, സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമം മാത്രമാണ് ഇതിന്‍റെ പരിഹാരം. ആകയാല്‍ ഇത്തരം അനാവശ്യ പ്രവണതകളില്‍ നിന്നും ബന്ധപ്പെട്ട എല്ലാവരും മാറിനില്‍ക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.   

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...