Saturday, August 10, 2019

ഇന്നാലില്ലാഹ്... പോരുവഴി അലിയാരുകുട്ടി സാര്‍

ഇന്നാലില്ലാഹ്...
അല്ലാഹുവിന്‍റെ ദീനിന്‍റെ ദഅ് വത്തിന്‍റെ പരിശ്രമത്തിലായി ഉമ്മത്തിന്‍റെ ഹിദായത്തിനായി ഒരു പുരുഷായുസ് ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം പോരുവഴി അലിയാരുകുട്ടി സാര്‍ ഇന്ന് (2019 ആഗസ്റ്റ് 10 ശനിയാഴ്ച) തഹജ്ജുദിന്‍റെ സമയത്ത് പടച്ചവന്‍റെ റഹ്മത്തിലേക്ക് യാത്രയായി. 
ഖബ്റടക്കം: ഇന്ന് (ആഗസ്റ്റ് 10 ശനിയാഴ്ച) അസ്ര്‍ നമസ്കാരത്തോടനുബന്ധിച്ച് പോരുവഴി ഹനഫി ജുമുഅ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍. 
സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക.   
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്. (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനം നല്കേണമേ.! 
തഅ്സിയത്ത് അറിയിക്കുക: 
മക്കള്‍-മരുമക്കള്‍ പലരും ഹജ്ജ് യാത്രയിലാണ്.: 
ഹുസൈന്‍ മൗലവി കൗസരി 
9656521686 
മുസ്സമ്മില്‍ മൗലവി കൗസരി 
(അല്‍ ബലാഗ് ചീഫ് എഡിറ്റര്‍) 
ഇസ്മാഈല്‍ മൗലവി കൗസരി 
(മുദര്‍രിസ്, കശ്ശാഫുല്‍ ഉലൂം, പത്തനംതിട്ട) 
ഇസ്ഹാഖ് മൗലവി അല്‍ ഹസനി 9497535063 
(മുദര്‍രിസ്, നൂറുല്‍ ഹുദാ, കൈതോട്). 
മരുമക്കള്‍: 
പോരുവഴി ഹനീഫ മൗലവി കൗസരി 
9539480896 
ചടയമംഗലം നുജൂമുദീന്‍ മൗലവി ഹാദി 
9747971770 
പുനലൂര്‍ അബ്ദുല്‍ ലത്തീഫ് മൗലവി കൗസരി 
ഇടപ്പള്ളിക്കോട്ട ത്വാഹിര്‍ 
പുത്തന്‍തെരുവ് സ്വാദിഖ് മൗലവി ഹസനി 
9947747077

മര്‍ഹൂമിന്‍റെ മഗ്ഫിറത്ത്-മര്‍ഹമത്തിന് വേണ്ടി വേണ്ടി ദുആ ചെയ്യുക. ദിക്ര്‍-ദുആ-തിലാവത്ത്-നന്മകള്‍ ചെയ്ത് ഈസാല്‍ സവാബ് എത്തിക്കുക. 

ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
?? *സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍* ??

No comments:

Post a Comment