Saturday, November 17, 2018

ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ... ഇന്നാലില്ലാഹ്...

🔹 *ഇന്നാലില്ലാഹ്...*
ജനാസ സംസ്കരണത്തില്‍ പങ്കെടുക്കൂ...
*കാഞ്ഞാർ ഹാഫിസ് നിസാർ നജ്‌മി'യുടെ  പ്രിയപ്പെട്ട പിതാവ്* (കൊല്ലകടവ് ഷിഫാ എൻജിനിയറുടെ ഭാര്യ പിതാവ്)
*കാഞ്ഞാർ വെള്ളൂപ്പറമ്പിൽ കുഞ്ഞുമുഹമ്മദ് സാഹിബ് പടച്ചവന്‍റെ*
*റഹ് മത്തിലേക്ക് യാത്രയായി.*
⭕ *ഖബ്റടക്കം :*
നാളെ (2018 നവംബർ 18) ഞായറാഴ്ച രാവിലെ 11 മണിക്ക്
*കുടയത്തൂർ ജുമുഅ മസ്ജിദ്* ഖബ്ര്‍സ്ഥാനില്‍ നടക്കുന്നതാണ്.

സാധിക്കുന്നവര്‍ ജനാസ നമസ്കാരത്തിലും സംസ്കരണത്തിലും പങ്കെടുക്കുക. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
*മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നവന് ഒരു ഖീറാത്ത് പ്രതിഫലവും, സംസ്കരണത്തില്‍ പങ്കെടുക്കുന്നവന് രണ്ട് ഖീറാത്ത് പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഖീറാത്തെന്നാല്‍ ഒരു പര്‍വ്വതത്തിന് തുല്ല്യം സ്വര്‍ണ്ണം ദാനം ചെയ്യലാണ്.* (മുസ് ലിം)
മര്‍ഹൂമിന്‍റെ മര്‍ഹമത്തിനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യുക.
*അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും നല്കേണമേ.!*

🌱തഅ്സിയത്ത് അറിയിക്കൂ..
*ഹാഫിസ് നിസാർ നാജ്മി നജ്മി*
+91 9446756695
*ഷിഫാ എൻജിനിയർ കൊല്ലകടവ്*
+91 9447713334
🔹🔹🔹🔷🔹🔹
ദുആ ഇരന്നും പ്രതീക്ഷിച്ചും കൊണ്ട്...
🌾 സ്വഹാബ
ഇസ് ലാമിക് ഫൗണ്ടേഷൻ

No comments:

Post a Comment