Tuesday, August 28, 2018

ഫിദാഏ മില്ലത്ത് മൗലാനാ സയ്യിദ് അസ്അദ് മദനി


ഫിദാഏ മില്ലത്ത്
മൗലാനാ സയ്യിദ് അസ്അദ് മദനി 
http://swahabainfo.blogspot.com/2018/08/blog-post_28.html?spref=tw 

1928 ഏപ്രില്‍ 27 (1341 ദുല്‍ഖഅദ് 6) ന് ദേവ്ബന്ദിലായിരുന്നു മൗലാനാ സയ്യിദ് അസ്അദ് മദനിയുടെ ജനനം. അതേ വര്‍ഷമാണ് ഇദ്ദേഹത്തിന്‍റെ പിതാവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളിയുമായിരുന്ന ശൈഖുല്‍ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനി (റഹ്) ദാറുല്‍ ഉലൂമിന്‍റെ പ്രിന്‍സിപ്പാളായത്. 1945-ല്‍ (ഹി: 1365) ദാറുല്‍ ഉലൂമില്‍ നിന്നും അസ്അദ് മദനി പഠനം പൂര്‍ത്തിയാക്കി. അഞ്ച് വര്‍ഷം പിതാവിന്‍റെ തുടര്‍ച്ചയായി മദീനയില്‍ താമസിച്ച ശേഷം 1950-ല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ ഉസ്താദായി. 1962-ല്‍ അദ്ധ്യാപനമവസാനിപ്പിച്ച് പൊതു സേവനത്തില്‍ നിരതനായി. ദാരിദ്ര്യം നിറഞ്ഞ മുസ്ലിം കോളനികളിലേക്ക് നീങ്ങിയ സഹായ ഹസ്തങ്ങള്‍ മുതല്‍, ഭരണകൂട മുസ്ലിം വിരുദ്ധതക്കെതിരെ ശബ്ദിച്ച ശക്തമായ നാവുവരെ പരന്നുകിടക്കുന്ന ആ സേവനങ്ങള്‍ വിപുലമായിരുന്നു. 1963-ല്‍ ജംഇയ്യത്തെ ഉലമാ എ ഹിന്ദിന്‍റെ സെക്രട്ടറിയും 1972 ഏപ്രില്‍ 6-ന് ജംഇയ്യത്തിന്‍റെ പ്രസിഡന്‍റ് ഫഖ്റുദ്ദീന്‍ അഹ്മദ് മൗലാനാ വഫാത്തായതിനെ തുടര്‍ന്ന് പ്രസിഡന്‍റുമായി. മദ്റസകള്‍ക്കെതിരെ ഇന്ത്യന്‍ ഭരണ കൂടം ഒളിയമ്പുകളെറിയാന്‍ തുടങ്ങിയപ്പോള്‍ ഇസ്ലാമിന്‍റെ ആത്മാവിന് ഏറ്റവും ശക്തമായി വെള്ളവും വളവും നല്‍കുന്ന മദ്റസകളുടെ സംരക്ഷണത്തിനായി  റാബിത്വത്തുല്‍ മദാരിസുല്‍ ഇസ്ലാമിയ്യ എന്ന സംഘടന സ്ഥാപിച്ച് അതിനെ പ്രതിരോധിച്ചു. മഹാനവര്‍കളുടെ മേല്‍നോട്ടത്തില്‍ ധാരാളം മദ്റസകളുമുണ്ടായിരുന്നു. 
പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലും, മുസ്ലിംകള്‍ക്കെതിരില്‍ കലാപമുണ്ടാകുന്ന സ്ഥലങ്ങളിലും മൗലാനായോ സഹായികളോ എത്തി ധാരാളം സഹായങ്ങള്‍ നല്‍കിയിരുന്നു. സുനാമി സമയത്തും, പൂന്തുറ കലാപ സമയത്തും മൗലാനാ സഹായ ഹസ്തങ്ങളുമായി കേരളത്തിലുമെത്തിയിരുന്നു. രാത്രി ദീര്‍ഘമായി തഹജ്ജുദ് നമസ്കരിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യല്‍ മൗലാനായുടെ പതിവായിരുന്നു. ധാരാളം ലോക രാഷ്ട്രങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ത്വരീഖത്തില്‍ പിതാവ് ഹുസൈന്‍ അഹ്മദ് മദനി (റഹ്) യുടെ പിന്‍ഗാമിയായിരുന്ന മൗലാനാ അവര്‍കള്‍, ബംഗ്ലാവാലി മസ്ജിദിലും ധാരാളമായി എത്തിയിരുന്നു. ഇന്‍ആമുല്‍ ഹസന്‍ മൗലാനായെ അമീറായി തിരഞ്ഞെടുത്ത കാര്യം, ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യുടെ കല്‍പന പ്രകാരം, പൊതു സദസ്സില്‍ അറിയിച്ചത് മൗലാനയായിരുന്നു. ദാറുല്‍ ഉലൂം ശൂറയിലെ പ്രഥമ സ്ഥാനീയനായിരുന്ന അദ്ദേഹം വ്യത്യസ്ഥ സമയങ്ങളിലായി 18 പ്രാവശ്യം രാജ്യസഭാ എം.പി.യായിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം മകന്‍ മൗലാനാ സയ്യിദ് മഹ് മൂദ് മദനി രാജ്യ സഭാ എം.പി.യായി. മുസ്ലിം പ്രശ്നങ്ങളില്‍ മൗലാനാ എന്നും പാര്‍ലമെന്‍റില്‍ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു. മൗലാനാ മര്‍ഹൂമിന്‍റെ സഹോദരങ്ങളാണ് ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി, മൗലാനാ സയ്യിദ് അസ്ജദ് മദനി എന്നിവര്‍. 2006 ഫെബ്രുവരി 6 (1427-മുഹര്‍റം-7) തിങ്കളാഴ്ച 86ാം വയസ്സില്‍ വഫാത്തായി. ദേവ്ബന്ദ് ദാറുല്‍ ഉലൂമില്‍ ജനാസ നമസ്കരിക്കപ്പെടുകയും മസാറെ ഖാസിമിയില്‍ അദ്ദേഹത്തെ ഖബ്റടക്കപ്പെടുകയും ചെയ്തു. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment