Tuesday, July 24, 2018

ഗ്രഹണ നമസ്കാരം പ്രധാനപ്പെട്ട സുന്നത്താണ്.

ഗ്രഹണ നമസ്കാരം പ്രധാനപ്പെട്ട സുന്നത്താണ്. 
http://swahabainfo.blogspot.com/2018/07/blog-post_87.html?spref=tw 

ഹദീസിന്‍റെ എല്ലാ കിതാബുകളിലും ഫിഖ്ഹിന്‍റെ എല്ലാ ഗ്രന്ഥങ്ങളിലും അത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 2018 ജൂലൈ 27 വെള്ളിയാഴ്ചയാണ് ചന്ദ്രഗ്രഹണം. 

 ഗ്രഹണ സമയങ്ങളില്‍ നമസ്കാരം, ദുആ, ഇസ്തിഗ്ഫാര്‍, ദാന-ധര്‍മ്മങ്ങളിലായി കഴിയുക. പ്രത്യേകിച്ച് സര്‍വ്വ വിധ പാപങ്ങളില്‍ നിന്നും അകന്ന് കഴിയുക. സ്ത്രീകളും വീടുകളില്‍ ഇപ്രകാരം കഴിഞ്ഞുകൂടുക. 

സൂര്യ-ചന്ദ്ര ഗ്രഹണ നമസ്കാരങ്ങള്‍ : 

മദ്ഹബുകളുടെ വീക്ഷണങ്ങള്‍.! 

ശാഫിഈ മദ്ഹബിന്‍റെ വീക്ഷണം: 
സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിച്ചാല്‍ രണ്ട് റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്. ഗ്രഹണ നമസ്കാരത്തിന്‍റെ ഓരോ റക്അത്തിലും രണ്ട് നിര്‍ത്തവും രണ്ട് റുകൂഉം ഉണ്ട്. ചന്ദ്ര ഗ്രഹണ നമസ്കാരത്തില്‍ ഉറക്കെയും സൂര്യ ഗ്രഹണ നമസ്കാരത്തില്‍ പതുക്കെയുമാണ് ഖുര്‍ആന്‍ ഓതേണ്ടത്. ഈ രണ്ട് നമസ്കാരങ്ങളിലും ദീര്‍ഘനേരം നിന്ന് കൊണ്ട് ഖുര്‍ആന്‍ ഓതലും റുകൂഅ് സുജൂദുകളില്‍ ദീര്‍ഘനേരം തസ്ബീഹുകള്‍ പറയലും സുന്നത്താണ്. പെരുന്നാള്‍ നമസ്കാരങ്ങളിലുള്ളത് പോലെ തന്നെ ഇമാം ഗ്രഹണ നമസ്കാരത്തിന് ശേഷം ഖുത്വുബ നിര്‍വ്വഹിക്കേണ്ടതാണ്.

ഹനഫി മദ്ഹബിന്‍റെ വീക്ഷണം: 
ചന്ദ്രഗ്രഹണ നമസ്കാരത്തില്‍ ജമാഅത്തായുള്ള നമസ്കാരം സുന്നത്തില്ല. ചന്ദ്രഗ്രഹണമുണ്ടാകുമ്പോള്‍ ജമാഅത്തില്ലാതെ ജനങ്ങള്‍ ഒറ്റയ്ക്കാണ് നമസ്കരിക്കേണ്ടത്.
സൂര്യ ഗ്രഹണം സംഭവിച്ചാല്‍ ജമാഅത്തായി രണ്ടോ നാലോ റക്അത്ത് നമസ്കരിക്കല്‍ മുഅക്കദായ സുന്നത്താണ്.

അബൂബക്ര്‍ 
رضي الله عنه വിവരിക്കുന്നു: 
റസൂലുല്ലാഹി  യുടെ കാലഘട്ടത്തില്‍ സൂര്യ ഗ്രഹണമുണ്ടായി. റസൂലുല്ലാഹി  തട്ടവും വലിച്ചിഴച്ചു കൊണ്ട് പുറപ്പെടുകയും അങ്ങിനെ മസ്ജിദില്‍ എത്തുകയും ചെയ്തു. ജനങ്ങളെല്ലാം തങ്ങളുടെ അടുക്കല്‍ ഒരുമിച്ചു കൂടി. റസൂലുല്ലാഹി  അവര്‍ക്ക് ഇമാമായി നിന്ന് രണ്ട് റക്അത്ത് നമസ്കരിച്ചു. അപ്പോള്‍ സൂര്യന്‍ പൂര്‍ണ്ണമായി പ്രത്യക്ഷപ്പെട്ടു. ശേഷം റസൂലുല്ലാഹി  അരുളി: സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്. നിശ്ചയം ആരുടെയും ജനനത്തിന്‍റെ പേരിലോ മരണത്തിന്‍റെ പേരിലോ അവ രണ്ടിനും ഗ്രഹണം സംഭവിക്കുകയില്ല. മറിച്ച് അല്ലാഹു അവ രണ്ടിനെയും ഉപയോഗിച്ച് തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുകയാണ്. അങ്ങിനെ ഗ്രഹണം സംഭവിച്ചാല്‍ ഗ്രഹണം തീരുന്നത് വരെ നിങ്ങള്‍ നമസ്കരിക്കുക. (ബുഖാരി) 

നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം – 2018 ജൂലൈ 27 

ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുമ്പോഴാണല്ലോ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോള്‍ ചന്ദ്രമുഖം പൂര്‍ണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായും പ്രവേശിക്കുന്ന ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഇതിനെയാണ് രക്തചന്ദ്രന്‍ (Blood Moon)എന്ന് വിളിക്കുന്നത്.  ചുവപ്പ് ചന്ദ്രന്‍ (Red Moon), ചെമ്പന്‍ ചന്ദ്രന്‍ (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.
ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുമ്പോഴാണല്ലോ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോള്‍ ചന്ദ്രമുഖം പൂര്‍ണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായും പ്രവേശിക്കുന്ന ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഇതിനെയാണ് രക്തചന്ദ്രന്‍ (Blood Moon)എന്ന് വിളിക്കുന്നത്.  ചുവപ്പ് ചന്ദ്രന്‍ (Red Moon), ചെമ്പന്‍ ചന്ദ്രന്‍ (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.  
ഇന്ത്യയുൾപ്പെടുന്ന കിഴക്കൻ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. കിഴക്കൻ ആഫ്രിക്ക, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പൂർണ്ണസമയവും തെക്കേ അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ചന്ദ്രോദയ ഉദയസമയത്തും, കിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലും ചന്ദ്രാസ്തമന സമയത്തും ഇത് ദൃശ്യമാകും.

കേരളത്തിലെ സമയക്രമം 

കേരളത്തിൽ 27ന് രാത്രി 11 മണിയോടെ ചന്ദ്രൻ ഭൂമിയുടെ ഭാഗിക നിഴൽ പ്രദേശത്തേക്ക് കടക്കുന്നതായി നിരീക്ഷിക്കാം. അർദ്ധരാത്രി 12.05-ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. 28 ന് പുലർച്ചെ 1 മണിയോടെ ചന്ദ്രൻ പൂർണ്ണമായി ഭൂമിയുടെ നിഴലിലാകും. പൂർണ്ണ ഗ്രഹണം സംഭവിക്കും. പുലർച്ചെ 2.45 വരെ ഈ നില തുടരും. പിന്നീട് ചന്ദ്രൻ ഭാഗിക നിഴൽ പ്രദേശത്തേക്ക് പ്രവേശിക്കുകയം 3.45ഓടെ ഗ്രഹണത്തിൽ നിന്നും പൂർണ്ണമായും പുറത്ത് വരികയും ചെയ്യും. 
നൂറ്റാണ്ടിലെ ഏറ്റവും നീണ്ട ചന്ദ്രഗ്രഹണം ഇന്ന്: രാത്രി 10.45ന് തുടക്കം; സമ്പൂർണ ഗ്രഹണം 01-ന്. 
കദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.44നാണ് ഇന്ത്യയില്‍ ആരംഭിക്കുക. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നതുമാലമാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്. പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രമുഖം ഇളം ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നതിനാല്‍ ഇതിനെ രക്തചന്ദ്രന്‍ എന്നും വിളിക്കുന്നു.

ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എങ്ങനെ?

പൗര്‍ണമിയില്‍ മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗര്‍ണമി ദിവസം ഭൂമി ഇടയിലും സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയില്‍ വരുന്നു. എന്നാല്‍ എപ്പോഴെങ്കിലും ഇവ മൂന്നും കൃത്യം നേര്‍ രേഖയില്‍ വന്നാല്‍, ചന്ദ്രനില്‍ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. എല്ലാ പൗര്‍ണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാകാത്തിനു കാരണം ഭൂമി, സൂര്യന്‍, ചന്ദ്രന്‍ ഇവ കൃത്യം നേര്‍ രേഖയില്‍ വരാത്തതാണ്. അപ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കാതെ അല്പം മാറിയാകും പതിക്കുക.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment