Saturday, December 2, 2017

-ഃചോദ്യവും ഉത്തരവുംഃ- നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.! -മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി (മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്


മന്ത്രിച്ച് ഊതപ്പെട്ട വെളളം കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ വെളളം ഊതി കുടിക്കാമോ.?
വെളളം കുടിക്കുന്നതിനിടയില്‍ പാത്രത്തിലേക്ക് ശ്വാസം വിടാമോ.?
കരടോ മറ്റോ കിടന്നാല്‍ ഊതിക്കളയാമോ.?
http://swahabainfo.blogspot.com/2017/12/blog-post36.html?spref=tw

-മൗലാനാ മുഫ്തി സുലൈമാന്‍ കൗസരി
(മുഫ്തി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് (കേരള ഘടകം)

നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ പഠിക്കാം.! 
-ഃചോദ്യവും ഉത്തരവുംഃ- 

മന്ത്രിച്ച് ഊതപ്പെട്ട വെളളം കുടിക്കാവുന്നതാണ്. മന്ത്രിച്ച് ഊതുന്നതിനെ, കുടിക്കുന്നതിന്‍റെ ഇടയില്‍ ഊതുകയോ ശ്വാസം വിടുകയോ ചെയ്യുന്നതായി പരിഗണിക്കപ്പെടുന്നതല്ല. ഓതിയ ആയത്തുകളുടെയും ദുആകളുടെയും ബര്‍കത്തും ഫലവും അതില്‍ കിട്ടുന്നതിന് വേണ്ടിയാണ് ഊതുന്നത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആഹാര-പാനീയങ്ങളില്‍ ബര്‍കത്തിനായി ദുആകള്‍ ഓതി മന്ത്രിച്ചതായും തങ്ങളുടെ അനുഗ്രഹീത ഉമിനീര്‍ ആ വസ്തുക്കളില്‍ ഇറ്റിച്ചതായും അത് മുഖേന അവകളില്‍ ബര്‍കത്ത് ഉണ്ടായതായും സ്വഹീഹായ ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്.
വെളളം കുടിക്കുമ്പോള്‍, പാത്രത്തില്‍ ശ്വാസം വിടുന്ന രീതിയില്‍ കുടിക്കരുത്. മൃഗങ്ങള്‍ കുടിക്കുന്നതുപോലെ പാത്രത്തിലേക്ക് ശ്വാസം വിട്ടുകൊണ്ട് നിര്‍ത്താതെ കുടിക്കുന്നത് നല്ലതല്ല. വെളളം കുടിക്കുമ്പോള്‍ പല പ്രാവശ്യമായി കുടിക്കുക. ശ്വാസം വിടേണ്ട ആവശ്യം വന്നാല്‍ കുടിക്കുന്ന പാത്രം മാറ്റി, പുറത്തേക്ക് ശ്വാസം വിടേണ്ടതാണ്.
കുടിക്കുന്ന വെളളത്തില്‍ കരടോ മറ്റോ കണ്ടാല്‍ അതിനെ ഊതിക്കളയാതെ, കരടുളള ഭാഗം ഒഴിച്ചു കളയുകയോ കരട് എടുത്തുകളയുകയോ ആണ് വേണ്ടത്.

🔚🔚🔚🔚🔚🔚🔚🔚
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com

https://www.facebook.com/swahaba islamic foundation

No comments:

Post a Comment