Tuesday, November 21, 2017

കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) -ഃ കവിത ഃ- -ശരീഫ് കോഴിക്കോട്.

കാരുണ്യത്തിന്‍റെ തിരുദൂതര്‍ 
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) 

-ഃ കവിത ഃ- 
-ശരീഫ് കോഴിക്കോട്. 

എന്‍റെ കരള്‍ പൂമരക്കൊമ്പില്‍
അനുരാഗ പൈങ്കിളി പാടിടുന്നു
മുത്ത് റസൂലിനെ തേടിടുന്നു
ആ മലര്‍ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി
കാണുവാന്‍ കണ്ണ് കൊതിച്ചീടുന്നു.

ആ പുണ്യ പുഷ്പം പൊഴിഞ്ഞുപോയെന്നാലും
ദിവ്യ സുഗന്ധം പരന്നിടുന്നു
ആ സ്നേഹ സാഗരം തീര്‍ക്കും തിരമാലകള്‍
മാനസ തീരത്തെ ചുംബിക്കുന്നു
ജീവന്‍റെ ജീവനായ് അലിഞ്ഞിടുന്നു.

കാര്‍മുകില്‍ കാളിമ നിറയും മനസ്സില്‍
പാര്‍വണ ചാന്ദ്രിക ചാര്‍ത്തുന്ന പ്രിയരേ
തൂമൊഴിച്ചിന്തിനാല്‍ ഇരുളിന്‍ പഥങ്ങളില്‍
നൂറിന്‍റെ നൂറായ് തെളിന്തുള്ള പ്രിയരേ
സ്വല്ലല്ലാഹു അലൈഹിവസല്ലം.!

മുഹമ്മദുര്‍ റസൂലുല്ലാഹ് 
(സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്തവന്‍ എന്‍റെ 
മേല്‍ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. 
വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!

മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment