Tuesday, August 7, 2018

മുസ് ലിം ഇന്ത്യയുടെ ശബ്ദം - മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


മുസ് ലിം ഇന്ത്യയുടെ ശബ്ദം 
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
http://swahabainfo.blogspot.com/2018/08/blog-post_7.html?spref=tw 

മുസ് ലിം ഇന്ത്യയുടെ നവോത്ഥാന കേന്ദ്രമായ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ 
ഹിജ് രി 1400 ജമാദുല്‍ ഊലാ 3, 4, 5 (1980 മാര്‍ച്ച് 21, 22, 23) തിയതികളില്‍ 
ശതവാര്‍ഷിക മഹാസമ്മേളനം നടക്കുകയുണ്ടായി. 
അതില്‍ ആവേശോജ്ജ്വലവും ചിന്താദീപകവുമായ ഉപദേശങ്ങള്‍ നടത്തിയവരില്‍ 
പ്രമുഖ സ്ഥാനീയനാണ് മൗലാനാ നദ് വി. 
മൗലാനാ തന്നെ വിവരിക്കുന്നു.
സമ്മേളന നഗരിയില്‍ എത്തിയപ്പോള്‍ ഒരു മനുഷ്യ മഹാ സമുദ്രത്തെയാണ് ഞാന്‍ കണ്ടത്.
നിരവധി അറബി പണ്ഡിത പ്രമുഖര്‍ വേദിയിലുണ്ടായിരുന്നു.
അറബിയില്‍ പ്രസംഗിക്കാനാണ് സംഘാടകര്‍ എന്നോട് അപേക്ഷിച്ചത്. എന്നാല്‍,
കണ്ണെത്താദൂരത്തില്‍ പരന്ന് കിടക്കുന്ന ജനസമുദ്രത്തോട് അറബിയില്‍ പ്രസംഗിക്കല്‍ ഒരു പ്രകടനം മാത്രമായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. മറു ഭാഗത്ത്, ഇന്ത്യയുടെ മുക്കിലും മൂലയിലും നിന്ന് സ്നേഹ-വിശ്വാസങ്ങളുടെ ആവേശവും നെഞ്ചിലേറ്റി വന്ന ഈ സദസ്സിന് മുന്നില്‍ അവര്‍ക്ക് അത്യന്താപേക്ഷിതമായ ചില കാര്യങ്ങള്‍ ഇത് വരെ പറയപ്പെട്ടിട്ടില്ലെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. അത് കൊണ്ട് അവരുടെ ഈമാന്‍ പുതുക്കാനും ശരീഅത്തുമായുള്ള ബന്ധം സുദൃഢമാക്കാനും ഇന്ത്യയുടെ നിലവിലുള്ള അവസ്ഥയില്‍ ദീനിനോടുള്ള കൂറും സ്നേഹവും ഉയര്‍ത്താനും പര്യാപ്തമാകുന്ന ഒരു പ്രസംഗം നടത്തണമെന്ന് എന്‍റെ മനസ്സില്‍ ശക്തമായ ആഗ്രഹമുദിച്ചു. അറബി അതിഥികളോട് ക്ഷമാപണം നടത്തിയ ശേഷം ഞാന്‍ ഉര്‍ദുവില്‍ സംസാരം ആരംഭിച്ചു. ഞാന്‍ ചിന്തിച്ച് പറയുകയല്ലായിരുന്നു. ആരോ പറയിപ്പിക്കുകയായിരുന്നു എന്നാണ് എനിക്ക് അനുഭവപ്പെട്ടത്. സാധുക്കളും ഈമാനുള്ളവരുമായ ശ്രോദ്ധാക്കളുടെ ശ്രദ്ധയ്ക്ക് ഇതില്‍ വലിയ പങ്കുണ്ട്. ആ പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുകയാണ്.

ഒരു കാര്യം വളരെ വ്യക്തമായി ഇന്ത്യന്‍ ജനതയോട് പ്രഖ്യാപിക്കുകയാണ്: നിങ്ങളും പ്രഖ്യാപിക്കുക. ഞങ്ങളെ ആരും അടിക്കാതിരിക്കാന്‍ ആവശ്യമായ സംരക്ഷണം മാത്രം ഞങ്ങള്‍ക്ക് മതി എന്ന് പറയാന്‍ ഞങ്ങള്‍ സന്നദ്ധരല്ല. അത്തരം മൃഗീയ ജീവിതം ഞങ്ങള്‍ക്ക് ആവശ്യമില്ല. അത്തരം ജീവിതത്തെ ഞങ്ങള്‍ ആയിരം പ്രാവശ്യം നിരസിക്കുകയാണ്. ഞങ്ങള്‍ ഈ ഭൂമിയില്‍ ജീവിക്കുന്നെങ്കില്‍ ഞങ്ങളുടെ ബാങ്കുകളെയും നമസ്കാരങ്ങളെയും മുറുകെ പിടിച്ചുകൊണ്ടു മാത്രമെ ജീവിക്കുകയുള്ളൂ. എന്തിനേറെ, തറാവീഹ്, ഇഷ്റാഖ്, തഹജ്ജുദ് മുതലായ സുന്നത്തുകള്‍ ഉപേക്ഷിക്കാന്‍ പോലും ഞങ്ങള്‍ സന്നദ്ധരല്ല. ഓരോ സുന്നത്തുകളെയും ഞങ്ങള്‍ നെഞ്ചോടണച്ചുപിടിച്ചു ജീവിക്കുന്നതാണ്. റസൂലുല്ലാഹി  യുടെ മഹത്തായ മാതൃകയുടെ ഒരു ഭാഗമെന്നല്ല, ഒരു പുള്ളി പോലും കൈയ്യൊഴിയാന്‍ ഞങ്ങള്‍ തയ്യാറല്ല.
സഹോദരങ്ങളെ, നാം ചിന്തിക്കേണ്ട വിഷയം ഒരു മദ്റസയുടെയോ ജാമിഅയുടെയോ സംഘടനയുടെയോ കുറെ പദ്ധതികളുടെയോ കെട്ടിടങ്ങളുടെയോ പൂര്‍ത്തീകരണമല്ല. ഇസ് ലാമിക വിജ്ഞാനവും വ്യക്തിത്വവും അവശേഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യലാണ് നമ്മുടെ മുന്നിലുള്ള മുഖ്യമായ വിഷയം. അല്ലാഹു നിങ്ങളെ പടച്ചത് ഒരിക്കലും, മറ്റുള്ളവരുടെ പിന്നാലെ നടക്കുന്നതിനു വേണ്ടിയല്ല. രാഷ്ട്രം എവിടേക്ക് ഒഴുകുന്നുവോ, അവിടേക്ക് ഒഴുകാനല്ല അല്ലാഹു നിങ്ങളെ ഇവിടേക്ക് അയച്ചത്. നമ്മുടെ എല്ലാമെല്ലാം ഇസ് ലാമാണ്. ലോകത്തിന്‍റെ നേതൃത്വത്തിന് വേണ്ടി അയയ്ക്കപ്പെട്ടവരാണ് മുസ് ലിം സമുദായം. ഇന്ന് രാജ്യം ആത്മഹത്യ ചെയ്യാന്‍ ആണയിട്ടിരിക്കുകയാണ്. അഗ്നി കുണ്ഠത്തിലേക്ക് എടുത്ത് ചാടാന്‍ അത് തയ്യാറായിക്കഴിഞ്ഞു. സ്വഭാവ തകര്‍ച്ചയുടെയും മനുഷ്യത്വ രാഹിത്യത്തിന്‍റെയും ചെളിക്കുണ്ടില്‍ മുങ്ങാന്‍ തുടങ്ങി. ഇന്ത്യയെ എന്നല്ല, ലോകത്തുള്ള ഏത് രാഷ്ട്രത്തെയും രക്ഷിക്കാന്‍ കഴിവുള്ളവര്‍
മുസ് ലിംകള്‍ മാത്രമാണ്. അത് കൊണ്ട് ലോകത്തിന് അല്ലാഹുവിനെയും റസൂലിനെയും പരിചയപ്പെടുത്താന്‍ നിങ്ങള്‍ തയ്യാറാവുക. നിങ്ങളുടെ ചരക്ക് വിറ്റഴിക്കാന്‍ കമ്പോളത്തിലിറങ്ങി വിലപേശേണ്ട ഒരാവശ്യവും നിങ്ങള്‍ക്കില്ല. നിങ്ങള്‍ അമൂല്യ നിധിയാണ്. അല്ലാഹു അല്ലാത്ത ആര്‍ക്കും നിങ്ങളെ വിലക്ക് വാങ്ങാന്‍ കഴിവില്ല. ഞാന്‍ വളരെ വ്യക്തമായി ഒരു കാര്യം പറയുകയാണ്: (എന്‍റെ ഈ വാക്ക് നിങ്ങളുടെ മനസ്സിലും മസ്തിഷ്കത്തിലും പ്രതിഫലനം ഉളവാക്കിയിരുന്നെങ്കില്‍ എത്രയോ നന്നായിരുന്നു.) ഈ നാടിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. കാരണം, തൗഹീദിന്‍റെ വിശുദ്ധ വിശ്വാസവും മാനുഷിക സമത്വത്തിന്‍റെ സമുന്നത വീക്ഷണവും സാമൂഹ്യ നീതിയുടെ സമ്പൂര്‍ണ്ണ പദ്ധതിയും നിങ്ങളുടെ പക്കലുണ്ട്. സര്‍വ്വ വസ്തുക്കളെക്കാളും സമുന്നതരാണ് നിങ്ങള്‍. പരലോക വിശ്വാസവും 
'അന്തിമ വിജയം മുത്തഖികള്‍ക്ക് മാത്രം' എന്ന ഉറപ്പും നിങ്ങളുടെ പക്കല്‍ മാത്രമാണ് ഉള്ളത്. ഭൗതിക ശക്തിയിലും പണത്തിലും ഭൂരിപക്ഷത്തിലും ദൃഷ്ടിപതിപ്പിച്ചവരില്‍പ്പെട്ടവരല്ല നിങ്ങള്‍. തെരഞ്ഞെടുപ്പ് വിജയത്തെയും പാര്‍ലമെന്‍റ് വരെ എത്തിച്ചേരലിനെയും ഏറ്റവും വലിയ പുരോഗതിയായി നിങ്ങള്‍ കാണുന്നുമില്ല.
പ്രിയപ്പെട്ടവരെ, ഇത് തന്നെയാണ് ഈ മഹാ സ്ഥാപനത്തിന്‍റെ സ്ഥാപകനായ മൗലാനാ ഖാസിം നാനൂതവിയുടെയും അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെയും സന്ദേശം. ഇതേ ചിന്തയിലായിട്ടാണ് ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ് മൂദ് ഹസന്‍ എരിഞ്ഞ് അടങ്ങിയത്. മൗലാനാ ത്ഥാനവിയും മൗലാനാ മദനിയും ഇതിന് വേണ്ടിയാണ് എന്നുമെന്നും വേദന-പ്രതീക്ഷകളോടെ പ്രവര്‍ത്തിച്ചത്. അതെ, ഇന്ത്യന്‍ മുസ് ലിംകള്‍ തങ്ങളുടെ പ്രത്യേകതകളും വ്യക്തിത്വങ്ങളും മുറുകെ പിടിച്ച് കൊണ്ട് ഈ രാജ്യത്ത് നിലനില്‍ക്കണം. ഖുര്‍ആനും സുന്നത്തും നെഞ്ചോട് അണച്ചുപിടിക്കണം. അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങള്‍ കുത്തിയിളക്കുന്നതിന് പകരമായി തൗഹീദിനും സുന്നത്തിനും പ്രാമുഖ്യം കല്‍പിക്കണം. ഇതാണ് ഈ സ്ഥാപനത്തിന്‍റെ സന്ദേശവും പ്രത്യേകതയും.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ത്രിവര്‍ണ്ണ പതാകയുടെ ആദരവും സന്ദേശവും ഉള്‍ക്കൊള്ളുക. - മൗലാനാ സയ്യിദ് അര്‍ഷദ് മദനി

ത്രിവര്‍ണ്ണ പതാകയുടെ ആദരവും സന്ദേശവും ഉള്‍ക്കൊള്ളുക. - മൗലാനാ സയ്യിദ് അര്‍ഷദ് മദനി  (ദേശീയ അദ്ധ്യക്ഷന്‍, ജംഇയ്യത്ത് ഉലമാ എ ഹിന്ദ്)  ഇന്ത്യ...