Tuesday, January 23, 2018

ഇന്ത്യന്‍ മുസ് ലിംകളുടെ സത്യ സാക്ഷ്യം -അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

ഇന്ത്യന്‍ മുസ് ലിംകളുടെ 
സത്യ സാക്ഷ്യം 
-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി 
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/01/blog-post_30.html?spref=tw

1961 ജൂണ്‍ 4-5 തീയതികളില്‍ ലക്നൗ ദാറുല്‍ ഉലൂം നദ്വതുല്‍ ഉലമയില്‍ ദീനീ തഅ് ലീമീ കൗണ്‍സിലിന്‍റെ ഒരു സുപ്രധാന സമ്മേളനം നടന്നു. അര്‍ദ്ധ രാത്രി കഴിഞ്ഞ് അവസാനിച്ച, അതിന്‍റെ സമാപനത്തില്‍ മുഫക്കിറുല്‍
ഇസ് ലാം മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി നടത്തിയ വികാരോജ്ജ്വലമായ പ്രസംഗം.
ഓരോ മുസ് ലിമും പഠിച്ച് പകര്‍ത്തുകയും മുറുകെ പിടിക്കുകയും മറ്റുള്ളവരോട് വളരെ വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്യേണ്ട ഒരു സന്ദേശമാണിത്. യഥാര്‍ത്ഥ കണ്ണുകളും കാതുകളും മനസ്സുകളും ഇത് കേള്‍ക്കുമ്പോള്‍ തുറക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

ബഹുമാന്യരെ,
ഈ സമ്മേളനത്തിന്‍റെ സമാപന സദസ്സിലാണ് നാം ഇപ്പോള്‍ പങ്കെടുക്കുന്നത്. ഇത്തരുണത്തില്‍, നിങ്ങളുടെ നാടുകളിലേയ്ക്കും കേന്ദ്രങ്ങളിലേയ്ക്കും യാത്രയാകാനിരിക്കുന്ന നിങ്ങള്‍ ഒരു പ്രധാന സന്ദേശവും വഹിച്ചുകൊണ്ട് പോകാന്‍ അപേക്ഷിക്കുന്നു. അല്ലാഹുവിനോട് നടത്തുന്ന ഈ കരാറിനെ സ്വീകരിക്കാതെ നിങ്ങള്‍ ഇവിടെ നിന്നും എഴുന്നേല്‍ക്കരുത്. കാരണം ഈ സത്യസാക്ഷ്യവുമായി ബന്ധപ്പെട്ടാണ് നമ്മുടെ ഭാവി നില കൊള്ളുന്നത്.
ഒന്നാമതായി നാം പ്രഖ്യാപിക്കുന്ന സത്യ സാക്ഷ്യം ഇതാണ്; ഇന്ത്യ നമ്മുടെ ജന്മ നാടാണ്. മാതൃ രാജ്യമാണ്. നാം ഇവിടെ ഇന്ത്യക്കാരായി തന്നെ ജീവിക്കും. നമുക്ക് ഈ രാജ്യത്തുള്ള അവകാശം ഈ രാജ്യത്തെ ഏറ്റവും വലുതും പഴയതുമായ ഒരു വ്യക്തിയുടെ അവകാശത്തേക്കാള്‍ അല്‍പവും കുറവല്ല. ഈ രാജ്യത്തെ ഏറ്റവും വലിയ ഒരു വ്യക്തിക്കും അത് ഇന്ത്യന്‍ രാഷ്ട്രപതിയോ, പ്രധാനമന്ത്രിയോ ആരുമാകട്ടെ, അയാള്‍ക്ക് നമ്മളെക്കാള്‍ കൂടുതല്‍ അവകാശമുണ്ടെന്ന് വാദിക്കാന്‍ യാതൊരു അര്‍ഹതയുമില്ല. ഈ രാജ്യം നമ്മുടെ രാഷ്ട്രമാണ്. ഇതിന്‍റെ ഭരണഘടനയെ നാം സംരക്ഷിക്കും. അതില്‍ വല്ല വഞ്ചനയോ, ഗൂഢാലോചനയോ നടത്താന്‍ നാം ആരെയും അനുവദിക്കില്ല. വിശാലവും സുന്ദരവുമായിട്ടുള്ള ഈ രാജ്യത്തിന്‍റെ ഓരോ മണല്‍ തരിയിലും നമ്മുടെ നിത്യ സ്മാരകങ്ങള്‍ നിലനില്‍ക്കുന്നു. നമ്മുടെ സുമോഹനങ്ങളായ കാലഘട്ടത്തെയും അപൂര്‍വ്വമായ സംഭാവനകളെയും മഹത്തരമായ കഴിവുകളെയും അവ സമ്മതിച്ചുപറയുന്നുണ്ട്. ഈ രാജ്യത്തിന്‍റെ ക്ഷേമത്തിലും പുരോഗതിയിലും അലങ്കാരത്തിലും നാം വഹിച്ച പങ്ക് മറ്റെല്ലാ വിഭാഗങ്ങളെക്കാളും ഉന്നതമാണ്. നമ്മുടെ കാലഘട്ടത്തില്‍ ഈ രാജ്യത്തിന് പുതിയൊരു ജന്മം ലഭിച്ചു. രാജ്യം സാംസ്കാരിക - നാഗരികതകളുടെ പാരമ്യം പ്രാപിച്ചു. ഞങ്ങളെ കൊണ്ട് ഇന്ത്യക്ക് ലഭിച്ച സംഭാവനകളും നേട്ടങ്ങളും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയുടെ അവസ്ഥയെക്കുറിച്ച് പഠിക്കുക.
ശേഷം മുസ് ലിം ഭരണകാലത്തുള്ള അവസ്ഥകളും ഇന്നത്തെ സാഹചര്യങ്ങളും ഗ്രഹിക്കുക. തുടര്‍ന്ന് ഇവകളെ താരതമ്യം ചെയ്യുക. ഈ രാജ്യം നമ്മുടെ കൂടാണ്. ഇവിടെ നിന്നും പറന്ന് പോകും. നാം ഇവിടെതന്നെ തിരികെ വന്നണയുകയും ചെയ്യും.
ഒരു പക്ഷിക്ക് അത് ജനിച്ചുവളര്‍ന്ന തോട്ടത്തിലും കൂട്ടിലും ചില അവകാശങ്ങളുണ്ട്. അവിടെയുള്ള അരുവികളും വൃക്ഷങ്ങളും അത് പ്രയോജനപ്പെടുത്തും. പുഷ്പങ്ങളിലും ഫലങ്ങളിലും ഗാനം ആലപിക്കും. ഇഷ്ടമുള്ള ശിഖരങ്ങളില്‍ ഇരിക്കും. വിശ്രമിക്കും. സര്‍വ്വ സ്വാതന്ത്ര്യത്തോടെയും യാതൊരു ഭയ-ഭീതികളില്ലാതെയും അന്തരീക്ഷത്തില്‍ അവ പറന്ന് നടക്കും. ഇത് പോലെ നമുക്ക് ഈ രാജ്യത്ത് വ്യക്തമായ അവകാശങ്ങളുണ്ട്. നാം ഈ നാട്ടുകാരാണെന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്. ഇവിടെ നമുക്കര്‍ഹതപ്പെട്ട ദേശീയ അവകാശങ്ങള്‍ ആരാലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല. ഇതാണ് നമ്മുടെ വിശ്വാസം. വളരെ സ്പഷ്ടമായ നിലയില്‍ നാം ഇതില്‍ ഉറച്ച് നില്‍ക്കുന്നു. ഇത് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയമോ, ഭയമോ ഇല്ല. നാം ഇന്ത്യന്‍ പൗരന്മാരാണ്. ഈ നാട്ടുകാരെപ്പോലെ നാം ഇവിടെ ജീവിക്കും. ഈ നാടിന്‍റെ പുരോഗതിയ്ക്കും പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും രാഷ്ട്രത്തിന്‍റെ വളര്‍ച്ചയ്ക്കും പരിപൂര്‍ണ്ണ ആഗ്രഹാവേശങ്ങളോടെ നാം പരിശ്രമിക്കും. ഈ രാജ്യത്തിന്‍റെ അന്തസ്സും മഹത്വവും ഭരണഘടനയുടെ ആത്മാവും സംരക്ഷിക്കാന്‍ നാം പോരാടും. മറ്റെല്ലാ ഇന്ത്യക്കാരും പിന്‍മാറിയാലും ശരി, നാം നമ്മുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കും. നാം ഈ നാടിന്‍റെ നന്മ നിറഞ്ഞ സന്താനങ്ങളും മാന്യരായ സമുദായവും വാഗ്ദത്ത പാലകരായ പൗരന്മാരുമാണ്. ഇത് നമ്മുടെ ബലവത്തായ ഒരു കരാറാണ്.
നമ്മുടെ രണ്ടാമത്തെ സത്യസാക്ഷ്യം ഇതാണ്: നാം മുസ് ലിംകളാണ്. മുസ് ലിം വ്യക്തിത്വവും സാമൂഹ്യ സ്വഭാവങ്ങളും മത ചിഹ്നങ്ങളും ഇസ് ലാമിക സംസ്കാരങ്ങളും സാമുദായിക പ്രത്യേകതകളും പരിപൂര്‍ണ്ണമായി മുറുകെ പിടിച്ച് നാം ഈ നാട്ടില്‍ ജീവിക്കുന്നതാണ്. ഏതെങ്കിലും ഒരു ചിഹ്നത്തെയോ, ചിഹ്നത്തിന്‍റെ ഒരു അംശത്തെ പോലും നാം ഉപേക്ഷിക്കുന്നതല്ല. ഈ വ്യക്തിത്വവും സംസ്കാരവും പ്രത്യേകതകളും ഒഴിവാക്കിയുള്ള ഒരു ജീവിതം നമുക്ക് നിഷിദ്ധമാണ്. അത്തരമൊരു ജീവിതത്തില്‍ യാതൊരു വിധമായ രസമോ ഇല്ല തന്നെ.! നമ്മുടെ വിശ്വാസാചാര-സംസ്കാരങ്ങള്‍ നമ്മുടെ സന്താനങ്ങള്‍ക്കും അടുത്ത തലമുറകള്‍ക്കും പഠിപ്പിക്കാനും പകര്‍ന്ന് കൊടുക്കാനും കഴിയാത്ത ഒരു ജീവിതം മുസ്ലിംകളുടെ ജീവിതമല്ല. സ്വതന്ത്രന്മാരുടെ ജീവിതമല്ല. മറിച്ച് അത് മൃഗങ്ങളുടെ ജീവിതമാണ്. തനിക്ക് ആവശ്യമായ അന്ന-പാനീയങ്ങള്‍ ലഭിക്കുകയും ശത്രുക്കളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും സുഖഭോഗങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കപ്പെടുകയും ചെയ്താല്‍ പട്ടിയുടെ ജീവിതം പൂര്‍ത്തിയായി. തീറ്റയും ആലയത്തില്‍ സുരക്ഷയും ലഭിച്ച് കഴിഞ്ഞാല്‍ കാളയുടെ ജീവിതം ധന്യമായി. അവയുടെ മക്കള്‍ക്ക് പ്രത്ര്യേകമായ ശൈലിയില്‍ ശിക്ഷണ ശീലങ്ങള്‍ നല്‍കുന്നതിനെയും വിശ്വാസാനുഷ്ഠാനങ്ങള്‍ പഠിപ്പിക്കുന്നതിനെയും കുറിച്ച് അവയ്ക്ക് യാതൊരു ചിന്തയുമില്ല. അതിനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അത് ദുഃഖിക്കുകയോ വേദനിക്കുകയോ അസ്വസ്ഥമാകുകയോ ചെയ്യുന്നതല്ല. എന്നാല്‍ മനുഷ്യന്‍റെ അവസ്ഥ ഇതില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്. കുറെ ആഹാരങ്ങളും ജീവിതാവശ്യങ്ങളും നല്‍കപ്പെട്ടത് കൊണ്ടോ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കപ്പെട്ടത് കൊണ്ടോ മനുഷ്യന്‍ സംതൃപ്തനാകുകയില്ല. താന്‍ ശരിയെന്ന് വിശ്വസിക്കുന്ന വിശ്വാസ-കര്‍മ്മങ്ങളും സ്വഭാവ-സംസ്കാരങ്ങളും സ്വതന്ത്രമായി മുറുകെ പിടിക്കാനും അവ സന്താനങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കാനും അവന്‍ ആഗ്രഹിക്കുന്നു. താന്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗത്തില്‍ തന്നെ തന്‍റെ കരളിന്‍റെ കഷണങ്ങളും സഞ്ചരിക്കുന്നത് കാണാന്‍ കൊതിക്കുന്നു. തന്‍റെ സന്താനങ്ങള്‍ തന്‍റെ ആദര്‍ശ-സംസ്കാരങ്ങളില്‍ നിന്നും മാറി പോകുന്നത് അവന് അസഹ്യമാണ്. ആകയാല്‍ സ്വതന്ത്രന്മാരായി മാന്യന്മാരായി അതെ, അല്ലാഹു മനുഷ്യത്വം നല്‍കി ആദരിച്ച മനുഷ്യരെ പോലെ ഇവിടെ ജീവിക്കുമെന്ന് നാം അല്ലാഹുവിനോട് കരാര്‍ ചെയ്യുക. തരംതാഴ്ന്ന ജന്തുക്കളുടെയോ, കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുന്ന പട്ടികളുടെയോ ജീവിതം നാം ജീവിക്കുകയില്ല. ആഹാര-പാനീയങ്ങളും ശാരീരിക സുഖ-സന്തോഷങ്ങളും മാത്രം നല്‍കുന്ന സ്വാതന്ത്ര്യം കൊണ്ട് നാം തൃപ്തിപ്പെടുകയില്ല. ഈ ജീവിത ശൈലിയെയും ചിന്താസരണിയെയും ഇത്തരം സ്വാതന്ത്ര്യത്തെയും ദേശീയതയെയും നാം പരിപൂര്‍ണ്ണമായി തള്ളിക്കളയുന്നു.
പ്രിയപ്പെട്ടവരെ, നമ്മുടെ ഈ രാജ്യത്ത് അധഃസ്ഥിതരായ ഒരു ജന വിഭാഗമുണ്ട്. അവര്‍ ഈ നാടിന്‍റെ മക്കളായിരുന്നെങ്കിലും ഈ നാട്ടിലേക്ക് കടന്ന് വന്നവര്‍ അവരെ അടിമകളാക്കി. മര്‍ദ്ദന-പീഢന-നിന്ദ്യതകളില്‍ കഴിയാന്‍ അവരെ നിര്‍ബന്ധിതരാക്കി. അവരെ തൊടുന്നത് മാലിന്യവും സഹവസിക്കുന്നത് ആക്ഷേപാര്‍ഹവുമാക്കി. മധ്യേഷ്യയില്‍ നിന്നും ചിലര്‍ ഈ രാജ്യത്ത് കടന്ന് വന്ന് ആധിപത്യം കയ്യിലാക്കിയപ്പോള്‍ ഇവര്‍ ചെയ്ത ഒരു തെറ്റിന്‍റെ ഫലമാണ് ഇന്ന് ഇവര്‍ അനുഭവിക്കുന്നത്. അതെ, അന്തസ്സാര്‍ന്ന മരണത്തെക്കാള്‍ നിന്ദ്യത നിറഞ്ഞ ജീവിതം അവര്‍ തെരഞ്ഞെടുത്തു. സമുദായങ്ങളുടെ ചില തെറ്റുകളുടെ പേരില്‍ നൂറ്റാണ്ടുകളോളം സമുദായാംഗങ്ങള്‍ ശിക്ഷിക്കപ്പെടും. ഈ തെറ്റ് നാം ആവര്‍ത്തിക്കാതിരിക്കുക. നാം ഇന്ത്യയില്‍ മാന്യവും ആദരണീയവുമായ ജീവിതം മാത്രമേ ജീവിക്കുകയുള്ളൂ. പട്ടികളുടെ ജീവിതവും അധഃസ്ഥിതരുടെ ജീവിതവും നമുക്ക് ആവശ്യമില്ല. അടിമകളുടെ ജീവിതം നാം ജീവിക്കുകയില്ല.
നാം ഈ നാടിന്‍റെ മക്കളാണ്. മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും അര്‍ഹതകളും നമുക്കുമുണ്ട്. നാം ഈ നാടിന്‍റെ ശില്‍പികളും സംസ്കാരത്തിന്‍റെ സ്ഥാപകരില്‍ പെട്ടവരുമാണ്. നമുക്കിവിടെ മഹിതമായ ഒരു സ്ഥാനമുണ്ട്. പ്രകൃതിപരവും നിയമാനുസൃതവുമായ ഈ അവകാശത്തെ നമ്മില്‍ നിന്നും തട്ടിത്തെറിപ്പിക്കാന്‍ ലോക ശക്തികളില്‍ ആര്‍ക്കും സാധ്യമല്ല. അടിമത്വത്തിന്‍റെയും സാമ്രാജ്യത്വത്തിന്‍റെയും കാലഘട്ടം കഴിഞ്ഞു. ഒരു സമുദായത്തിനും മറ്റൊരു സമുദായത്തെ അടിമകളാക്കുവാനോ ഒരു സംസ്കാരത്തിനും മറ്റൊരു സംസ്കാരത്തിന്‍റെ കഥ കഴിക്കുവാനോ ഒരു ഭാഷയും മറ്റൊരു ഭാഷയെ ഇല്ലാതാക്കുവാനോ അവകാശമില്ല. ലോകം ഇന്നൊരു കുടുംബമായി മാറിക്കഴിഞ്ഞു. ഒരു രാജ്യത്തും പ്രദേശത്തും നടക്കുന്ന അക്രമ-മര്‍ദ്ദനങ്ങള്‍ ഇന്ന് രഹസ്യമാക്കാന്‍ കഴിയുന്നതല്ല. ആഗോള മനസ്സാക്ഷി ഇന്ന് ഉണര്‍ന്നിരിക്കുന്നു. ആഫ്രിക്കയിലോ അമേരിക്കയിലോ കറുത്ത വര്‍ഗ്ഗക്കാരാരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ ആഗോള മനസ്സാക്ഷിയും ലോകാഭിപ്രായവും ഉണര്‍ന്നിരിക്കും. നാം മുസ്ലിംകള്‍ പ്രത്യേകിച്ചും ഭൂമുഖം മുഴുവന്‍ പരന്ന് കിടക്കുന്ന ഒരു ആഗോള കുടുംബമാണ്. ഇസ്ലാമിക വിശ്വാസങ്ങളും തത്വസംഹിതകളും സാഹോദര്യവും നമ്മെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ലോകം മുഴുവന്‍ നമുക്ക് സഹോദരങ്ങളുണ്ട്. നമ്മുടെ വേദന അവരുടെയും വേദനയാണ്.
അത് കൊണ്ട് വളരെ വ്യക്തമായി പ്രഖ്യാപിക്കട്ടെ; മുഴുവന്‍ അക്രമ-അനീതികള്‍ക്കെതിരിലും, ഭരണഘടനയിലും മനുഷ്യാവകാശത്തിലും തിരിമറികള്‍ നടത്തുന്നതിനെതിരിലും നാം ശക്തമായി പോരാടും. മാനവ കുലത്തെ പൊതുവിലും, ഈ രാജ്യത്തെ പ്രത്യേകിച്ചും സേവിക്കാന്‍ നാം ഉപയോഗിച്ച നമ്മുടെ മഹത്തരമായ ശേഷികള്‍ നമ്മില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. നമ്മുടെ ബുദ്ധിയിലും സ്വഭാവങ്ങളിലും നാം പാപ്പരായിട്ടില്ല. ഭൂമുഖത്ത് കോരിച്ചൊരിഞ്ഞ് പെയ്ത നമ്മുടെ മേഘം വറ്റിയിട്ടില്ല. ജലവും ക്ഷേമവും കൊണ്ട് ഇന്നും അത് സമ്പന്നമാണ്. 
സഹോദരങ്ങളെ, അല്ലാഹുവിന്‍റെ കാരുണ്യം വര്‍ഷിക്കുകയും പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുകയും മനസ്സുകള്‍ ശുദ്ധമായിരിക്കുകയും ചെയ്യുന്ന രാവിന്‍റെ അവസാന ഘട്ടത്തില്‍ പരിപൂര്‍ണ്ണ നിഷ്കളങ്കതയോടെ നാം കരാര്‍ ചെയ്യുക: നാം ഈ രാഷ്ട്രത്തില്‍ നമ്മുടെയും വരാനിരിക്കുന്ന തലമുറകളുടെയും ഇസ്ലാമിയത്തോട് കൂടി തന്നെ ജീവിക്കുന്നതാണ്. ഈ വഴിയില്‍ വിലപിടിച്ചതും വിലകുറഞ്ഞതുമായ സര്‍വ്വവും നാം ചിലവഴിക്കും. സന്തോഷങ്ങളും ദുഃഖങ്ങളും ഏറ്റു വാങ്ങും. അവസാനം പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അനുസ്മരിച്ച രണ്ട് വിഭാഗത്തില്‍ ഒന്നില്‍ നാം ഉള്‍പ്പെടുമാറാകട്ടെ.!
സത്യവിശ്വാസികളില്‍ ഒരു കൂട്ടം ആളുകള്‍, അവര്‍ അല്ലാഹുവിനോട് ചെയ്ത കരാറിനെ സത്യസന്ധമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. അവരില്‍ ചിലര്‍ അവരുടെ ഊഴം നിര്‍വ്വഹിച്ചു കഴിഞ്ഞു. ചിലരാകട്ടെ, അവരുടെ ഊഴം പ്രതീക്ഷിക്കുകയാണ്. കരാറില്‍ അവര്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല. (അഹ്സാബ്) 

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_83.html?spref=tw

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ റഷീദ് അഹ് മദ് ഗംഗോഹി (റഹ്) കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_54.html?spref=tw 

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ മുഹമ്മദ് അലി ജൗഹറിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_51.html?spref=tw

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ അബുല്‍ കലാം ആസാദിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_23.html?spref=tw

സ്വാതന്ത്ര്യ സമര സേനാനി 
അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_35.html?spref=tw  

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ ഉബൈദുല്ലാഹ് സിന്ധി യെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_43.html?spref=tw

സ്വാതന്ത്ര്യ സമര സേനാനി 
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യുടെ പ്രിയപ്പെട്ട പുത്രന്‍
ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍
മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ പ്രധാനപ്പെട്ട സന്ദേശം
(രാജ്യസ്നേഹികള്‍ ഉണരുക.!) വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_18.html?spref=tw 

അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി യുടെ 
പ്രധാനപ്പെട്ട സന്ദേശം 
(ഇന്ത്യ ആഗ്രഹിക്കുന്ന 
യഥാര്‍ത്ഥ സ്വാതന്ത്ര്യം.!) 
വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_98.html?spref=tw

ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിന്‍റെ മുന്നണിപ്പോരാളി 
മര്‍ഹൂം മൗലവി ജാന്‍ബാസിനെ കുറിച്ച് 
അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_1.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

1 comment:

ത്രിവര്‍ണ്ണ പതാകയുടെ ആദരവും സന്ദേശവും ഉള്‍ക്കൊള്ളുക. - മൗലാനാ സയ്യിദ് അര്‍ഷദ് മദനി

ത്രിവര്‍ണ്ണ പതാകയുടെ ആദരവും സന്ദേശവും ഉള്‍ക്കൊള്ളുക. - മൗലാനാ സയ്യിദ് അര്‍ഷദ് മദനി  (ദേശീയ അദ്ധ്യക്ഷന്‍, ജംഇയ്യത്ത് ഉലമാ എ ഹിന്ദ്)  ഇന്ത്യ...