Thursday, May 31, 2018

ബദ്ര്‍ -അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ് വി, വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ബദ്ര്‍ 
-അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/05/blog-post_31.html?spref=tw

പ്രതിരോധത്തിനും മുന്നേറ്റത്തിനും പോരാട്ടം അനുവദിക്കപ്പെട്ടപ്പോള്‍ സ്വാഭാവികമായും മുസ് ലിംകള്‍ പ്രധാന ശത്രുക്കളായ ഖുറൈശിനെ ലക്ഷ്യമിട്ടു. അവരാണ് മുസ് ലിംകളെ പലായനത്തിന് നിര്‍ബന്ധിച്ചവര്‍. മുസ് ലിംകളുടെ മക്കയിലെ സ്വത്തുവകകള്‍ അവര്‍ കൈയ്യടക്കിയെന്നത് കൂടാതെ, മദീനയില്‍ നിന്നും വന്നതിന് ശേഷം മുസ് ലിംകളെയും ഇസ് ലാമിനെയും തകര്‍ക്കാന്‍ അവര്‍ പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. 
ഇത്തരുണത്തില്‍  റസൂലുല്ലാഹി  നിഷേധികളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും മദീനയുടെ അരികിലൂടെ കച്ചവടാവശ്യാര്‍ത്ഥം യാത്ര ചെയ്യുന്ന ഖുറൈശ് സംഘങ്ങളെ ഭയപ്പെടുത്താനും സംഘങ്ങളെ അയച്ച് തുടങ്ങി. ഹംസ (റ) യുടെ നേതൃത്വത്തില്‍ അയയ്ക്കപ്പെട്ട മുപ്പത് യുവാക്കള്‍ അടങ്ങുന്ന സംഘമാണ് ഇതില്‍ പ്രധാനം. സിറിയയില്‍ കച്ചവടത്തിന് പോയ ഖുറൈശി സംഘത്തെ ലക്ഷ്യമിട്ട് കടല്‍ മാര്‍ഗ്ഗം യാത്ര തിരിച്ചു. ശത്രുക്കളുമായി മുഖാമുഖം കണ്ട് മുട്ടിയെങ്കിലും ജുഹൈന ഗോത്രത്തിലെ ഒരു വ്യക്തി മധ്യസ്ഥനായി പരിശ്രമിച്ചതിനാല്‍ സംഘട്ടനം നടന്നില്ല. ഹിജ്റ കഴിഞ്ഞ് ആറാം മാസമാണ് ഈ സംഭവം. റാബിഅ്, ബസാര്‍, സദ്ദാന്‍, ബുവാത് മുതലായ സ്ഥലങ്ങളിലേക്ക് സംഘങ്ങള്‍ യാത്ര ആവുകയും ചിലതില്‍ റസൂലുല്ലാഹി  യും പങ്കെടുക്കുകയും ചെയ്തെങ്കിലും യുദ്ധം നടന്നില്ല. 
ഹിജ്റ കഴിഞ്ഞ് പതിനാറാം മാസം ഖുറൈശികളുടെ ഒരു യാത്രാ സംഘം അവരുടെ സേനാ നായകന്‍ അബൂ സുഫ് യാന്‍റെ നേതൃത്വത്തില്‍ സിറിയയിലേക്ക് പോകുന്നതായി വിവരം ലഭിച്ചു. അവര്‍ മടങ്ങി വരുമ്പോള്‍ നേരിടാമെന്ന വിചാരത്തില്‍ റസൂലുല്ലാഹി  ഒരു സംഘത്തോടൊപ്പം യാത്ര തിരിച്ചു. വിവരം അറിഞ്ഞ അബൂ സുഫ് യാന്‍ മക്കയിലേക്ക് ആളെ അയച്ച് സഹായം അപേക്ഷിച്ചു. മുസ് ലിംകള്‍ ബദ്റിനോട് അടുത്തെത്തിയെങ്കിലും യാത്രാ സംഘം മുന്നോട്ട് പോയിക്കഴിഞ്ഞിരുന്നു. റസൂലുല്ലാഹി  മടങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ ഖുറൈശികളുടെ ഒരു വലിയ സൈന്യം യുദ്ധ സന്നാഹത്തോടെ മക്കയില്‍ നിന്നും സിറിയയിലേക്ക് പുറപ്പെട്ടു എന്ന വിവരം ലഭിച്ചു. റസൂലുല്ലാഹി  സ്വഹാബികളോട് കൂടി ആലോചിച്ചു. അവര്‍ മുന്നൂറ്റി പതിമൂന്ന് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. യുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതുമില്ല. ശത്രുക്കള്‍ യുദ്ധത്തിന് വരുമ്പോള്‍ നാം മടങ്ങുന്നത് വിരണ്ടോട്ടമായി ചിത്രീകരിക്കപ്പെടുമെന്നും, നടക്കുന്നത് നോക്കിക്കാണാമെന്നും തീരുമാനമായി. അന്നത്തെ ബദ്റില്‍ വെച്ച് ശക്തമായൊരു പോരാട്ടം നടന്നു. 
ഖുറൈശികള്‍ ആയിരത്തോളം ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ സര്‍വ്വായുധ സജ്ജരായിരുന്നു. മുസ് ലിംകള്‍ അവരുടെ മൂന്നിലൊന്ന് മാത്രം.! ആയുധ സജ്ജീകരണങ്ങളും വളരെ കുറവ്. പക്ഷേ അത്ഭുതകരമായ നിലയില്‍ മുസ് ലിംകള്‍ വിജയിച്ചു. ശത്രുക്കള്‍ പാരാജയപ്പെട്ടു. ഈ സംഭവം 
മുസ് ലിംകളുടെ അന്തസ്സും ആത്മ വീര്യവും വര്‍ദ്ധിപ്പിച്ചു. പരിസരങ്ങളില്‍ മുസ് ലിം ശക്തി അറിയപ്പെട്ടു. 
മദീനയുടെ ദക്ഷിണ ഭാഗത്ത് നൂറ്റി അമ്പത് കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഉള്‍പ്രദേശമാണ് ബദ്ര്‍. അവിടെ ബദ്ര്‍ എന്ന ഒരു കിണര്‍ ഉണ്ടായിരുന്നു. ഈ പേരില്‍ ആ നാട് അറിയപ്പെട്ടു. മുസ് ലിംകള്‍ ബദ്റിലെ ഒത്ത് ചേര്‍ന്ന സ്ഥലത്ത് തമ്പടിച്ചു. റസൂലുല്ലാഹി  ക്ക് ഒരു കൂടാരം നിര്‍മ്മിക്കപ്പെട്ടു. റസൂലുല്ലാഹി  അതിനുള്ളില്‍ ദിക്ര്‍-ദുആകളില്‍ മുഴുകി. കണ്ണുനീര്‍ ഒലിപ്പിച്ച് കൊണ്ട് റസൂലുല്ലാഹി  അല്ലാഹുവിനോട് ഇരന്നു. രക്ഷിതാവേ, ഈ ചെറു സംഘം ഇല്ലാതായാല്‍ നിന്നെ ആരാധിക്കുന്നവരാരും അവശേഷിക്കുകയില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. 
അടുത്ത ദിവസം (റമദാന്‍ പതിനേഴ് ) യുദ്ധം ആരംഭിച്ചു. ആദ്യം 
അസ് വറ് മുസ് ലിംകളുടെ ജലാശയം ആക്രമിച്ചു. തുടര്‍ന്നു, വലീദ്, ശൈബ, ഉത്ബ, എന്നീ ഖുറൈശി പ്രമുഖര്‍ ആക്രോശിച്ചു കൊണ്ടു ചാടിയിറങ്ങി. ഹംസ (റ), അലിയ്യ് (റ), ഉബൈദ (റ) എന്നീ സ്വഹാബികള്‍ അവരെ നേരിട്ട് വകവരുത്തി. ഉബൈദ (റ) ക്ക് മുറിവേറ്റു. മടക്കയാത്രയില്‍ സ്വഫ്റാഅ് എന്ന സ്ഥലത്ത് വെച്ച് ശഹാദത്ത് വരിച്ചു.
ശേഷം പൊതു യുദ്ധം ആരംഭിച്ചു. യുദ്ധം ചൂടുപിടിച്ചു. റസൂലുല്ലാഹി   ദുആയില്‍ വികാരഭരിതനായി മുഴുകി. അല്‍പം കഴിഞ്ഞ് പുറത്തേക്കിറങ്ങി. ഒരു പിടി മണ്ണെടുത്ത് ശത്രുക്കളിലേക്ക് എറിഞ്ഞു. മറുഭാഗത്ത് അല്ലാഹു ആകാശത്തില്‍ നിന്നും സഹായത്തിന്‍റെ മലക്കുകളെ ഇറക്കി. നിമിഷങ്ങള്‍ക്കകം യുദ്ധത്തിന്‍റെ നിറം മാറി. മുസ് ലിംകള്‍ വിജയത്തിന്‍റെ വെന്നിക്കൊടി പാറിച്ചു. നിഷേധികള്‍ പരാജയപ്പെട്ടു തല താഴ്ത്തി. എഴുപത് കടുത്ത നിഷേധികള്‍ കൊല്ലപ്പെട്ടു, എഴുപത് പേരെ തടവില്‍ പിടിക്കപ്പെട്ടു.
റസൂലുല്ലാഹി  യോട് കടുത്ത ശത്രുത പുലര്‍ത്തിയ അബൂജഹ്ല്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അന്‍സ്വാരികളായ രണ്ട് കുട്ടികളുടെ വെട്ടുകളേറ്റാണ് അഹങ്കാരിയും ധീരനുമായ ഈ ശത്രു മരിച്ചത്. കുതിരയില്‍ നിന്നും മറിഞ്ഞ് വീണ അയാളുടെ കഴുത്തില്‍ ചവിട്ടിയപ്പോള്‍ നേതാവിന്‍റെ കഴുത്തിലാണ് നിങ്ങള്‍ ചവിട്ടുന്നതെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞു. ഈ അഹങ്കാരത്തോടെ അയാള്‍ മരിച്ചു. ഇതറിഞ്ഞ റസൂലുല്ലാഹി  തക്ബീര്‍ മുഴക്കി. അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് അരുളി: അബൂ ജഹ്ല്‍ ഈ സമുദായത്തിലെ ഫിര്‍ഔന്‍ ആണ്. 
ആറ് മുഹാജിറുകളും എട്ട് അന്‍സ്വാറുകളും മാത്രമാണ് മുസ് ലിംകളില്‍ നിന്നും ശഹാദത്ത് വരിച്ചത്. മുസ് ലിംകള്‍ സസന്തോഷം മദീനയിലേക്ക് മടങ്ങി. അല്ലാഹു അവരുടെ എല്ലാ പാപങ്ങളും പൊറുത്തു കൊടുത്തു. സ്വര്‍ഗ്ഗീയ സ്ഥാനങ്ങള്‍ സമുന്നതമാക്കി.
തടവുകാരെ കുറിച്ച് റസൂലുല്ലാഹി  കൂടിയാലോചിച്ചു. പരിഹാരം വാങ്ങി വിട്ടയയ്ക്കാമെന്ന് തീരുമാനമായി.
ഇത്തരുണത്തില്‍ മുസ് ലിംകള്‍ തടവുകാരോട് വളരെ ഔദാര്യ പൂര്‍ണ്ണമായ സമീപനമാണ് സ്വീകരിച്ചത്. സ്വന്തം കുടുംബത്തിന് ആഹാരം കൊടുക്കാതെ തടവുകാര്‍ക്ക് ആഹാരം കൊടുത്തു. പരിഹാരം നല്‍കിയവരുടെ സമ്പത്ത്, പൊതു ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചു. എന്നാല്‍ കഠിന ശത്രുക്കളും ഭാവികാലത്ത് നാശത്തിന് സാധ്യതയുള്ളതുമായ ഉഖ്ബ, നദ്റുബ്നുല്‍ ഹാരിസ് എന്നീ രണ്ട് പേര്‍ വധിക്കപ്പെട്ടു. പകരം തരാന്‍ ഒന്നുമില്ലാത്തവരോട് മുസ് ലിം കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കാന്‍ നിര്‍ദേശിക്കപ്പെട്ടു. തടവുകാരില്‍ റസൂലുല്ലാഹി  യുടെ പിതൃവ്യനായ അബ്ബാസ് ,പിതൃവ്യ പുത്രന്‍ അഖീല്‍, മരുമകന്‍ അബുല്‍ ആസ് എന്നിവരും ഉണ്ടായിരുന്നു. മരുമകന്‍ അബുല്‍ ആസിന്‍റെ പക്കല്‍, പകരം കൊടുക്കാന്‍ ഒന്നുമില്ലായിരുന്നു. സഹധര്‍മ്മിണിയായ പ്രവാചക പുത്രി സൈനബ് (റ), ഭര്‍ത്താവിന് വേണ്ടി ഒരു വള പകരം നല്‍കി. ഉമ്മ ഖദീജത്തുല്‍ കുബ്റാ (റ) ധരിക്കുകയും മകള്‍ക്ക് നല്‍കുകയും ചെയ്ത വളയായിരുന്നു ഇത്. ഈ വളകള്‍ കണ്ട റസൂലുല്ലാഹി  ക്ക് സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും ഉത്തമ മാതൃകയായ പത്നി ഖദീജ (റ) യെ ഓര്‍മ്മ വരികയും വികാരഭരിതനാവുകയും ചെയ്തു. തങ്ങളുടെ നയനങ്ങള്‍ നിറഞ്ഞൊഴുകി. ഇത് കണ്ട സ്വഹാബികള്‍ അത് തിരിച്ച് നല്‍കി. തുടര്‍ന്ന് സൈനബ് (റ) യെ റസൂലുല്ലാഹി  യിലേക്ക് അബുല്‍ ആസ് എത്തിച്ച് കൊടുത്തു. ഏതാനും നാളുകള്‍ക്കകം അദ്ദേഹം വന്ന് ഇസ്ലാം സ്വീകരിച്ചു. ഇരുവരും ഭാര്യ ഭര്‍ത്താക്കന്‍മാരായി കഴിയുകയും ചെയ്തു. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 









സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Wednesday, May 30, 2018

സകാത്ത് കൊടുക്കുന്നവരോടും വാങ്ങുന്നവരോടും... -അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


സകാത്ത് 
കൊടുക്കുന്നവരോടും വാങ്ങുന്നവരോടും...

-അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/05/blog-post_30.html?spref=tw 

കരുണാവാരിധിയായ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കുന്ന അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തിക അനുഗ്രഹം. ലോകത്തുള്ള ഭൂരിഭാഗം മതങ്ങളും സമ്പത്തിനെയും സമ്പാദ്യത്തെയും മോശമായിട്ടാണ് കാണുന്നത്. പലരും അതിനെ പടച്ചവനിലേക്കുള്ള പാതയിലെ തടസ്സമായി കാണുന്നു. ഹൈന്ദവ, ക്രൈസ്തവ, ബുദ്ധ മതങ്ങളിലെ മത നേതാക്കള്‍ സമ്പാദ്യത്തില്‍ നിന്നും തടയപ്പെട്ടിരിക്കുന്നു. പക്ഷേ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി   പ്രബോധനം ചെയ്ത 
ഇസ്‌ലാമിക ശരീഅത്ത് മനുഷ്യപ്രകൃതിയോട് വളരെയധികം യോജിച്ചതാണ്. 
ഇസ്‌ലാം പറയുന്നു: മനുഷ്യജീവിതം നിലനില്‍ക്കാനും മുന്നേറാനുമുള്ള ഒരു പ്രധാനപ്പെട്ട മാധ്യമമാണ് സമ്പത്ത്. ആഹാരം, പാനിയം, വസ്ത്രം, പാര്‍പ്പിടം പോലുള്ള അവശ്യകാര്യങ്ങള്‍ സമ്പത്തുമായി ബന്ധപ്പെട്ടതാണ്. ആകയാല്‍ സമ്പത്ത് മൊത്തത്തില്‍ മോശമോ നിന്ദ്യമോ അല്ല. ഖുര്‍ആനില്‍ ഒരിടത്ത് സമ്പത്തിനെ ഖൈര്‍ എന്ന് അനുസ്മരിച്ചിരിക്കുന്നു (ബഖറ 272). നന്മയെന്നാണ് ഇതിന്റെ ആശയം. അതെ, സമ്പത്ത് സല്‍വഴിയിലൂടെ സമ്പാദിക്കുന്നതും നല്ലവഴിയില്‍ ചിലവഴിക്കുന്നതും വലിയ നന്മയാണ്. മറ്റൊരിടത്ത് അനുവദനീയമായ സമ്പത്ത് സമ്പാദിക്കുന്നതിനെക്കുറിച്ച് ഫള്‌ലുല്ലാഹ് എന്ന് പറഞ്ഞിരിക്കുന്നു. (ജുമുഅ 10). അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹ ഔദാര്യമെന്നാണ് ഇതിന്റെ വിവക്ഷ. കൂടാതെ പരിശുദ്ധ ഖുര്‍ആനില്‍ സമ്പന്നരായ നബിമാരെയും സമ്പത്തിനോടൊപ്പം നന്മകളും നിറഞ്ഞ മഹത്തുക്കളെയും ധാരാളം സ്ഥലങ്ങളില്‍ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. യൂസുഫ് നബി (അ), ദാവൂദ് നബി (അ), സുലൈമാന്‍ നബി (അ) എന്നിവരുടെ സാമ്പത്തിക കാര്യങ്ങള്‍ വളരെ വിശദമായിട്ടാണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. അന്ത്യപ്രവാചകന്‍ റസൂലുല്ലാഹി   പ്രവാചകത്വത്തിന് മുമ്പ് സമ്പത്ത് സമ്പാദിക്കുകയും മക്കയിലെ സമ്പന്നനായി അറിയപ്പെടുകയും ചെയ്തിരുന്നു. പ്രവാചകത്വത്തിന് ശേഷം ദാരിദ്രത്തിലും പട്ടിണിയിലുമാണ് കഴിഞ്ഞിരുന്നെങ്കിലും ഇത് സ്വന്തം ഇഷ്ടപ്രകാരം മാത്രമായിരുന്നു. റസൂലുല്ലാഹി  യുടെ അരികില്‍ സമ്പത്ത് വല്ലതും വരുമ്പോള്‍ അത് സത്യസരണിയില്‍ ചിലവഴിക്കാന്‍ അസ്വസ്ഥമാവുകയും എത്രയും പെട്ടെന്ന് സല്‍വഴിയില്‍ ചിലവഴിക്കുകയും ചെയ്തിരുന്നു. സഹാബികളില്‍ ധാരാളംപേര്‍ സമ്പന്നരായിരുന്നു. അബൂബക്ര്‍ സിദ്ധീഖ് (റ), ഉസ്മാന്‍ ദുന്നൂറൈന്‍ (റ), അബ്ദുര്‍റഹ് മാനുബ്‌ന് ഔഫ് (റ) മുതലായവര്‍ പ്രധാന വലിയ സമ്പന്നരായിരുന്നു. ഇവര്‍ നേര്‍വഴിയിലൂടെ സമ്പാദിക്കുകയും ഉത്തമ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുകയും ചെയ്തിരുന്നു. റസൂലുല്ലാഹി  അരുളി: അനുവദനീയമായ സമ്പത്ത് സമ്പാദിക്കല്‍ നിര്‍ബന്ധമായ നമസ് കാരത്തിന് ശേഷമുള്ള വലിയ ഒരു നിര്‍ബന്ധിത ബാധ്യതയാണ്. (ബൈഹഖി 11475). 
എല്ലാ അനുഗ്രഹങ്ങളെയും പോലെ സമ്പത്താകുന്ന അനുഗ്രഹത്തിനും രണ്ട് ഭാഗങ്ങളുണ്ട്. അതെ, അത് സമ്പാധിക്കുമ്പോഴും ചിലവഴിക്കുമ്പോഴും ശരീഅത്ത് നിയമങ്ങളും മര്യാദകളും പാലിച്ചുകൊണ്ടാണെങ്കില്‍ അതിമഹത്തായ അനുഗ്രഹമാകും. അല്ലാത്തപക്ഷം അത് വലിയ പരീക്ഷണവും നാശവുമാകും. ആഹാരം അല്ലാഹുവിന്റെ അനുഗ്രഹമാണ്. എന്നാല്‍ മറ്റുള്ളവരുടെ ആഹാരം അപഹരിക്കുകയോ, അമിതമായി ഭക്ഷിക്കുകയോ, ആഹാരം വാങ്ങി ഓടയില്‍ ഇടുകയോ ചെയ്താല്‍ ഈ അനുഗ്രഹം നാശമായി മാറുന്നതും പോലീസ് സ്റ്റേഷനിലോ ഭ്രാന്താലയത്തിലോ കൊണ്ടെത്തിക്കുകയും ചെയ്യുന്നതാണ്. ഇപ്രകാരം സമ്പത്തും അല്ലാഹുവിന്റെ അനുഗ്രഹമാകാന്‍ 
ഒന്നാമതായി, അത് അനുവദനീയ വഴിയിലൂടെ സമ്പാദിക്കണം. 
രണ്ടാമതായി, അനുവദനീയ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുകയും വേണം. അനുവദനീയ മാര്‍ഗ്ഗത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സകാത്താണ്. ഇത് അനുവദനീയം മാത്രമല്ല, നിര്‍ബന്ധം കൂടിയാണ്. അല്ലാഹു സമ്പത്തിന്റെ രണ്ടര ശതമാനം സകാത്തായി നല്‍കണമെന്ന് കല്‍പ്പിച്ചിരിക്കുന്നു. നിസ്സാരമായ ഈ ശതമാനം സാധുക്കളുടെ അവകാശം കൂടിയാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. (ദാരിയാത്ത് 19). 
എന്നാല്‍ സകാത്ത് സാധുക്കളുടെ അവകാശമാണ് എന്ന ബോധം സമ്പന്നരായ സഹോദരങ്ങളില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത് വളരെ ദു:ഖകരമാണ്. പലരും സകാത്തിനെ ഉപകാരത്തിന്‍റെയും അഹങ്കാരത്തിന്‍റെയും മാര്‍ഗ്ഗമായിട്ടാണ് കാണുന്നത്. 
വിശിഷ്യാ, സകാത്ത് വാങ്ങാന്‍ വരുന്ന സാധുക്കളോടും മദ്‌റസകളുടെ പിരിവുകാരോടും പല സമ്പന്നരും പുലര്‍ത്തുന്ന സമീപനം വളരെ മോശമാണ്. കടകളുടെയും വീടുകളുടെയും മുന്നില്‍ വരിവരിയായി നില്‍ക്കുന്ന ജനങ്ങള്‍ ഒരു ഭാഗത്ത് യാചിച്ച് കേഴുകയും മറുഭാഗത്ത് സമ്പന്നന്‍ രൂക്ഷമായി പ്രതികരിക്കുകയും കോപത്താല്‍ ജ്വലിക്കുകയും പലപ്പോഴും അസഭ്യവാക്കുകള്‍ പറയുകയും ചെയ്യുന്നു. മദ്‌റസാ പ്രതിനിധികള്‍ ഇപ്രകാരം വരിയില്‍ നില്‍ക്കാറില്ലെങ്കിലും അവരെപ്പറ്റി വളരെ മോശമായി പ്രതികരിക്കുകയും വിവിധ സമയങ്ങളില്‍ മാറിമാറി വരിക എന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കുകയും വീട്ടില്‍ ഉണ്ടായിട്ടും ഇല്ലെന്ന് പറയിപ്പിക്കുകയും ചെയ്യുന്നു. അറിയുക: ഇത്തരം കാര്യങ്ങള്‍ പടച്ചവനെ കോപിപ്പിക്കുന്നതും ദാനത്തിന്റെ പ്രതിഫലം പാഴാക്കുന്നതുമാണ്. സകാത്ത് വാങ്ങാന്‍ വരുന്നവരോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്നും അവര്‍ നല്ല മനസ്സോടെ മടങ്ങാന്‍ ശ്രദ്ധിക്കണമെന്നും റസൂലുല്ലാഹി  ഉപദേശിച്ചിരിക്കുന്നു. ( മുസ്‌ലിം 989). 
റസൂലുല്ലാഹി  അരുളി: സാധുക്കള്‍ നിങ്ങളില്‍ സംതൃപ്തരാവുകയും അവര്‍ നിങ്ങള്‍ക്കുവേണ്ടി ദുആ ഇരക്കുകയും ചെയ്യുമ്പോഴാണ് നിങ്ങളുടെ സകാത്ത് പൂര്‍ണ്ണമാകുന്നത്. (അബൂദാവൂദ് 1588) ഇനി നിങ്ങളുടെ കൈയ്യില്‍ സമ്പത്ത് ഇല്ലാതിരിക്കുകയോ മറ്റുവല്ല ആവശ്യങ്ങള്‍ ഉണ്ടായിരിക്കുകയോ ചെയ്താല്‍ വാങ്ങാന്‍ വന്നവരോട് മാന്യമായ നിലയില്‍ പറയേണ്ടതാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. (ഇസ്‌റാഅ്). 
ഇപ്രകാരം സകാത്ത് വാങ്ങാന്‍ പോകുന്നവര്‍ ആവശ്യനിര്‍വ്വഹണത്തിന് മാത്രമല്ല, ഒരു പുണ്യകര്‍മ്മത്തിന്റെ പൂര്‍ത്തീകരണത്തിന് പോകുന്നവരാണ് എന്ന യാഥാര്‍ത്ഥ്യം ഉണരേണ്ടതാണ്. റസൂലുല്ലാഹി  അരുളി: സകാത്ത് പിരിക്കാന്‍ പോകുന്നവര്‍ വീട്ടിലേക്ക് മടങ്ങുന്നതുവരെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവരെപ്പോലെയാണ്. (അബൂദാവൂദ് 25036). റസൂലുല്ലാഹി യുടെ ഈ തിരുവചനം സകാത്ത് വാങ്ങാന്‍ പോകുന്നവരെ ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നു: 
സകാത്ത് വാങ്ങാന്‍ പോകുന്നതും വാങ്ങുന്നതും ശരീഅത്ത് അനുവദിച്ച നിലയിലായിരിക്കണം. 
നിങ്ങളുടെ ഈ പരിശ്രമത്തില്‍ പടച്ചവന്റെ പൊരുത്തവും ദീനീ സേവനവും ലക്ഷ്യമിടണം. 
സകാത്ത് പിരിക്കാന്‍ പോകുന്നവര്‍ ശമ്പളം വാങ്ങാവുന്നതാണ്. പക്ഷേ ശമ്പളം ലക്ഷ്യമിടുകയോ പിരിച്ച സകാത്തിന്റെ ഭൂരിഭാഗവും ശമ്പളമായി വാങ്ങുകയോ ചെയ്യരുത്. 
കമ്മീഷന്‍ വ്യവസ്ഥിതിയില്‍ സകാത്ത് പിരിക്കാന്‍ പാടില്ല. 
പിരിക്കുന്ന സമ്പത്ത് മുഴുവന്‍ വിശ്വസ്തതയോടെ സ്ഥാപനത്തിന് എത്തിച്ചുകൊടുക്കണം. 
പിരിക്കുമ്പോള്‍ നിര്‍ബന്ധിച്ച് ചോദിക്കുകയോ സമ്പന്നരെ നിന്ദിക്കുകയോ പരദൂഷണം പറയുകയോ ചെയ്യരുത്. 
ഇനി ആരെങ്കിലും സമ്പത്ത് നല്‍കാന്‍ മടികാട്ടിയാല്‍ അവരോട് നിര്‍ബന്ധം പിടിക്കരുത്. 
സ്ഥാപനം നടക്കുന്നത് അല്ലാഹുവിന്റെ സഹായം കൊണ്ടാണ്. ചുരുക്കത്തില്‍, സകാത്ത് പിരിക്കുന്നവര്‍ സ്വയം നിന്ദ്യരാകരുത്. വളരെ മാന്യതയോടെ ഇത് നിര്‍വ്വഹിക്കുക. കൂടാതെ, ദാന-ധര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി ദുആ ഇരക്കാനും അവര്‍ക്ക് നന്ദി രേഖപ്പെടുത്താനും ശ്രദ്ധിക്കേണ്ടതുമാണ്.  
ഇതുപോലെ ദാനധര്‍മ്മം കൊടുക്കുന്നവര്‍ അല്ലാഹുവിന്റെ പ്രതിഫലത്തെ കാംക്ഷിക്കുകയും ഇതിലൂടെ അനുഗ്രഹങ്ങളില്‍ വര്‍ദ്ധനവുണ്ടാകണമെന്ന് ആഗ്രഹിക്കുകയും വേണം. സകാത്ത് കൊടുക്കുന്നവര്‍ ഇപ്രകാരം ദുആ ഇരക്കണമെന്ന റസൂലുല്ലാഹി  പഠിപ്പിച്ചു: അല്ലാഹുവേ, ഈ ദാനത്തെ ലാഭകരമാക്കേണമേ.! നഷ്ടമാക്കരുതേ.! (ഇബ്‌നുമാജ 1797). 
ഇതില്‍ മാനസികമായ ഒരു ചികിത്സകൂടി അടങ്ങിയിരിക്കുന്നു. അതായത് നല്‍കുന്ന ദാനധര്‍മ്മം നഷ്ടമല്ല, ലാഭകരമാണ് എന്ന് മനസ്സിലാക്കുകയും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും വേണം. കൃഷിക്കളത്തിലേക്ക് ധാന്യം വിതറുന്ന വ്യക്തി കൂടുതല്‍ കിട്ടണമെന്ന വലിയ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് ഇത് നിര്‍വ്വഹിക്കുന്നത്. ഇപ്രകാരം ഓരോ ധര്‍മ്മവും വലിയ ചെടികളായി വളര്‍ന്ന് ഉന്നത ഫലം നല്‍കുന്നതാണ് എന്ന് അല്ലാഹു അറിയിക്കുന്നു (ബഖറ). എന്നാല്‍ ഈ ഫലം പ്രകടമാകുന്ന പ്രധാന സ്ഥാനം ആഖിറത്ത് -പരലോകം- ആണ് എന്നും ഓര്‍ക്കണം. ഇഹലോകത്ത് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ അതുകൂടാതെയുള്ള അധികരിച്ച കാര്യങ്ങളാണ്. നികുതി പിരിക്കുന്നവര്‍ നമ്മുടെ വീട്ടില്‍ വരുമ്പോള്‍ നാം അവരോട് വിനയം കാട്ടുകയും പലപ്പോഴും കൈക്കൂലി കൊടുക്കുകയും ചെയ്യുന്നു. നാട്ടിലുള്ള വലിയ ഗുണ്ടകളാരെങ്കിലും വീട്ടില്‍ വന്ന് വിരട്ടിയാല്‍ അവരോട് മയം കാട്ടുന്നു. രാഷ്ട്രീയക്കാര്‍ പിരിവിന് വന്നാല്‍ വലിയ പകരം ആഗ്രഹിച്ച് ഉയര്‍ന്ന തുക നല്‍കുന്നു. 
എന്നാല്‍ അല്ലാഹുവും ദൂതനും പറഞ്ഞുവിട്ടതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ അരികിലേക്ക് നമ്മുടെ നന്മക്കായി -സകാത്തിനുവേണ്ടി- വന്നവരെ കാണുമ്പോള്‍ നമുക്ക് ദേഷ്യം വരുന്നതും അവരോട് നാം മോശമായി പെരുമാറുന്നതും എന്തിന്‍റെ അടയാളമാണ്.? 
ഇത് ഒരു മുസ്‌ലിമിന്‍റെ സ്വഭാവമാണോ? 
അല്ലാഹുവിന്‍റെയും റസൂലിന്‍റെയും സ്ഥാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ഗുണ്ട, രാഷ്ട്രീയ നേതാവ് ഇവരേക്കാള്‍ താഴ്ന്നതാണോ.? 
നാളെ ഖിയാമത്ത് നാളില്‍ ആദരവായ റസൂലുല്ലാഹി   നമ്മെ പിടിച്ചുനിര്‍ത്തി ഇങ്ങനെ ചോദിക്കാന്‍ സാധ്യതയില്ലേ: ഭൗതിക വാദികള്‍ നിങ്ങളുടെ അരികില്‍ വന്നപ്പോള്‍ വലിയ സ്‌നേഹþബഹുമാനങ്ങള്‍ പുലര്‍ത്തിയ നിങ്ങള്‍, ഞാന്‍ പറഞ്ഞയച്ച ആളുകള്‍ നിങ്ങളിലേക്ക് വന്നപ്പോള്‍ വളരെ മോശമായി പെരുമാറിയത് എന്തുകൊണ്ടാണ്.? ഇതിന് എന്ത് മറുപടിയായിരിക്കും നാം നല്‍കുക.? 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 











സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 




ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...