Monday, January 22, 2018

മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) -സ്വാതന്ത്ര്യ സമര സേനാനി

സ്വാതന്ത്ര്യ സമര സേനാനി
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്)
http://swahabainfo.blogspot.com/2018/01/blog-post_83.html?spref=tw

ബ്രിട്ടീഷുകാരുടെ പിടി ഇന്ത്യയില്‍ ശക്തമായതോടെ
മൗലാനാ ഹുസൈന്‍ അഹ് മദ് മദനി,
ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍ ദയൂബന്ദി (റഹ്) യോടൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. ക്രമേണ ഉസ്താദിനോടൊപ്പം ആഫ്രിക്കയിലെ മാള്‍ട്ടാ ജയിലില്‍ അടയ്ക്കപ്പെട്ടു. മാള്‍ട്ടാ ജയിലില്‍ എല്ലാ ഖിദ്മത്തുകളും ചെയ്തു കൊടുത്ത് ഉസ്താദിന്‍റെ മനം കവര്‍ന്നു. റമദാനില്‍ ഹാഫിളിന്‍റെ പിന്നില്‍ തറാവീഹ് നമസ്കരിക്കണമെന്ന് ഗുരുവര്യന്‍ ശൈഖുല്‍ ഹിന്ദ് (റഹ്) താല്‍പര്യപ്പെട്ടപ്പോള്‍ മൗലാനാ മദനി ഒരു ദിവസം ഒരു ജുസ്അ് എന്ന ക്രമത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കി നമസ്കരിപ്പിച്ചിരുന്നു. ഉറുദുവില്‍ ഇന്നും ഏറ്റവും വലിയ സ്വീകാര്യതയുള്ള ഖുര്‍ആന്‍ പരിഭാഷ, തയാറാക്കാന്‍ ഉസ്താദിനെ സഹായിച്ചു. തുര്‍ക്കി ഭാഷ പഠിച്ചു. വളരെയേറെ ദുരിത പൂര്‍ണ്ണമായ ആ ജീവിതത്തിനിടയിലും ക്ഷമയോടെ, അല്ലാഹുവിന്‍റെ പ്രീതിക്കായി എല്ലാം ക്ഷമിച്ചു. ദിക്റുകളിലും, ഇബാദത്തുകളിലും നിരതനായി.
ക്രൂരതയുടെ മനുഷ്യ രൂപങ്ങളായിരുന്ന ബ്രിട്ടീഷുകാര്‍ ലോക രാഷ്ട്രങ്ങളിലെല്ലാം തങ്ങള്‍ക്കെതിരെ തിരിഞ്ഞവരെ മാള്‍ട്ടാ ജയിലിലടച്ചതിനാല്‍ ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള
ധീരരായ സ്വാതന്ത്ര്യ സമര നായകരെയും, പ്രമുഖരായ ഉലമാഇനെയും പരിചയപ്പെടാനും അവസരം ലഭിച്ചു. അവരെല്ലാം ചേര്‍ന്ന് ധാരാളം ഇല്‍മിയ്യും, രാഷ്ട്ര മോചനത്തിനുള്ളതുമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഹി: 1238 ജുമാദസ്സാനി 22 ന് മോചിപ്പിച്ചപ്പോള്‍ കണ്ണീരോടെ വിട പറയാന്‍ ധാരാളം പ്രമുഖര്‍ ജയിലിലുണ്ടായിരുന്നു.
മാല്‍ട്ടയില്‍ നിന്നും മടങ്ങിയ ശേഷവും മൗലാനാ സ്വാതന്ത്ര്യത്തിനായുള്ള വിവിധ പരിശ്രമങ്ങളില്‍ മുഴുകിയിരുന്നു. മൗലാനാ മദനിയെ സ്വാതന്ത്ര്യ സമര പങ്കാളിത്വത്തിന്‍റെ പേരില്‍ വീണ്ടും രണ്ടു പ്രാവശ്യം അറസ്റ്റ് ചെയ്ത് രണ്ടു വര്‍ഷം സബര്‍മതി ജയിലിലും, മൂന്നര വര്‍ഷം മുറാദാബാദ് ജയിലിലും താമസിപ്പിച്ചിരുന്നു.
1947-ല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം രൂപീകരിച്ച ആദ്യത്തെ മന്ത്രിസഭയിലേക്ക് ജവഹര്‍ലാല്‍ നെഹ്റു മൗലാനാ ഹുസൈന്‍ അഹ് മദ് മദനിയെ ക്ഷണിച്ചു. ക്യാബിനറ്റ് റാങ്കും വിദ്യാഭ്യാസ വകുപ്പും വാഗ്ദാനം ചെയ്തെങ്കിലും നന്ദിപൂര്‍വ്വം തിരസ്കരിക്കുകയും മൗലാനാ ആസാദിനെ തല്‍സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കുകയും ചെയ്തു.

മൗലാനാ ഹുസൈന്‍ അഹ് മദ് മദനി (റഹ്) യുടെ പ്രിയപ്പെട്ട പുത്രന്‍
ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍
മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ പ്രധാനപ്പെട്ട സന്ദേശം
(രാജ്യസ്നേഹികള്‍ ഉണരുക.!) വായിക്കാന്‍
ഇവിടെ ക്ലിക് ചെയ്യുക:
http://swahabainfo.blogspot.com/2018/01/blog-post_18.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...