Sunday, January 28, 2018

സ്നേഹത്തിന്‍റെ സന്ദേശവാഹകരാകുക.! -മൗലാനാ സയ്യിദ് മുഹമ്മദ് ഹസനി നദ് വി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


സ്നേഹത്തിന്‍റെ സന്ദേശവാഹകരാകുക.! 
-മൗലാനാ സയ്യിദ് മുഹമ്മദ് ഹസനി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/01/blog-post_27.html?spref=tw

ഔഷധവീര്യം നിറഞ്ഞ ഒരു ഒറ്റമൂലിയാണ് നിഷ്കളങ്കമായ സ്നേഹം. ജലത്തില്‍ ഉപ്പ് അലിഞ്ഞുചേരുന്നത് പോലെ കടുത്ത ശത്രുത അതിലൂടെ ഉരുകി ഒലിച്ച് പോകുന്നതാണ്. ഉജ്ജ്വലമായ മാരണ ശക്തിയുള്ള ഒരു വടിയാണത്. ഉണങ്ങി വരണ്ട് കല്ലായി മാറിയ മനസ്സുകളെയും വാശി പിടിക്കുന്ന മര്‍ക്കട പ്രകൃതികളെയും അതിലൂടെ കീഴടക്കാനും വിചാരിക്കുന്ന സ്ഥാനത്തേക്ക് നയിക്കുവാനും സാധിക്കും. ബന്ധവൈരികളെ ആത്മ മിത്രങ്ങളാക്കി മാറ്റി മറിക്കാനും കോപ-വൈര്യങ്ങളുടെ സ്ഥാനത്ത് സ്നേഹ-സാഹോദര്യങ്ങള്‍ വളര്‍ത്താനും പര്യാപ്തമായ ഒരു മരുന്നാണത്. പരസ്പരം പോരടിച്ച് കഴുത്തറുത്ത് കഴിയുന്ന രണ്ട് വിഭാഗങ്ങള്‍ അതിലൂടെ ഒറ്റ മനസ്സും ഏക ശരീരവുമായിത്തീരും. ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ ശരീരം മുഴുവന്‍ വേദനയില്‍ പങ്കെടുത്ത് ഉറക്കമൊഴിയുന്ന സുന്ദര രംഗങ്ങള്‍ സംജാതമാകും. അതെ, നിന്‍റെയും ആരുടെയും ഇടയിലാണോ ശത്രുതയുള്ളത് അത് മാറി, അവന്‍ ആത്മ മിത്രത്തെ പോലെ ആയിത്തീരുന്നതാണ്. 
പ്രഥമ യുഗത്തിലെ ഇസ് ലാമിക സമൂഹത്തിലേക്ക് ഒന്ന് നോക്കുക: സ്നേഹ-സാഹോദര്യ-സമാധാനങ്ങളുടെ പ്രകാശത്താല്‍ പ്രഭാപൂരിതമായ ഒരു ഉത്തമ സമുദായത്തെ കാണാന്‍ സാധിക്കുന്നതാണ്. സ്നേഹാനുകമ്പകളുടെ മഹനീയ മാതൃകകള്‍ നിറഞ്ഞ ഒരു ചരിത്രമാണ് ഇസ് ലാമിന് വിവരിക്കാനുള്ളത്. എന്നാല്‍, അഭിനവ മുസ്ലിംകളിലേക്ക് -വിശിഷ്യാ ഇസ്ലാമുമായി ബന്ധമുള്ളവരെന്ന് ധരിച്ച് കഴിയുന്നവരിലേക്ക്- ഒന്ന് കണ്ണോടിച്ച് നോക്കുക. അസ്വസ്ഥതകളും പ്രശ്നങ്ങളും കൊണ്ട് കുഴഞ്ഞു മറിഞ്ഞ ഒരു ജനക്കൂട്ടത്തെയാകും നാം കാണുക. നിഷ്കളങ്കമായ സ്നേഹത്തിന്‍റെ അഭാവവും ഇസ് ലാമികമായി വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഗുണമാണ് അതെന്ന വിചാരമില്ലായ്മയുമാണ് ഇത്തരമൊരു ദുരവസ്ഥയുടെ മൂലകാരണം.! 
ആകയാല്‍ നിഷ്കളങ്കമായ സ്നേഹത്തെ ഒരു ശീലമായി നമുക്ക് മാറ്റാം. ജനങ്ങള്‍ക്കിടയില്‍ അത് പ്രചരിപ്പിക്കുന്നത് ഒരു പ്രധാന ജോലിയായി സ്വീകരിക്കാം. എന്നാല്‍ സമൂഹത്തെയാകമാനം ഇന്ന് പൊതിഞ്ഞ് കിടക്കുന്ന കഠിനമായ കൂരിരുട്ട് ദൂരീകരിക്കപ്പെടുന്നതാണ്. 
ഇസ് ലാമിക സൗധത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്നാണ് സ്നേഹം. അതിലേക്ക് പരിശുദ്ധ ഖുര്‍ആന്‍ ക്ഷണിക്കുകയും തിരുനബി മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രേരിപ്പിക്കുകയും ചെയ്തിരിക്കുന്നു. മുസ് ലിംകളുടെ പ്രധാന ബാധ്യതയായ ദഅ്വത്ത് (അല്ലാഹുവിലേക്ക് അവന്‍റെ അടിമകളെ ക്ഷണിക്കല്‍) ന്‍റെ വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ അതിന്‍റെ പ്രാധാന്യം വളരെ വലുതാണ്. മനസ്സില്‍ സ്നേഹത്തിന്‍റെ അഭിരുചി അനുഭവപ്പെട്ടില്ലെങ്കില്‍ ദഅ്വത്തിന്‍റെ മഹത്തായ കര്‍ത്തവ്യം ഏറ്റെടുക്കാനും ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കാനും നമുക്ക് സാധിക്കുന്നതല്ല. 
വാഗ്ധോരണിയും നിയമവും കൊണ്ട് മാത്രം മനസ്സുകളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നതല്ല. അവ, മനുഷ്യന്‍റെ ആഗ്രഹത്തെ ശമിപ്പിക്കുകയുമില്ല. പ്രതിയോഗിയെ മലര്‍ത്തിയടിക്കാന്‍ മാത്രം ഉപകരിക്കുന്ന അവയിലൂടെ ചിലവേള, അവനില്‍ പ്രതികാര ദാഹവും ശത്രുതയും വളര്‍ന്ന് വലുതാകുന്നതുമാണ്. നിഷ്കളങ്കമായ സ്നേഹം മാത്രമാണ് മനസ്സുകളെ പിടിച്ച് വലിക്കുകയും അടുപ്പിക്കുകയും ചെയ്യുന്ന പ്രധാന ഘടകം. 
ഒരാളുമായി നാം സംസാരിച്ചു. അദ്ദേഹത്തിന് മുമ്പാകെ ആയിരം തെളിവുകള്‍ നാം കൊട്ടിയിട്ടു. രണ്ടായിരം ചോദ്യങ്ങളിലൂടെ അദ്ദേഹത്തെ ഉത്തരം മുട്ടിക്കുകയും ചെയ്തു. പക്ഷെ, നമ്മുടെ മനസ്സ് ഉണക്കയും പരുക്കനുമാണ്. വാള്‍ പോലെ വെട്ടിമുറിക്കുന്നതാണ് നമ്മുടെ നാക്ക്. വിഷലിപ്തമായ അമ്പുകളെക്കാള്‍ കഠോരമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യത്തില്‍ നിന്നും അയാളെ നാം തള്ളി അകറ്റുകയാണ്. അദ്ദേഹത്തിന്‍റെ മനസ്സാകെ കോപം കുത്തി നിറയ്ക്കുകയാണ്. അദ്ദേഹത്തിന് ഒരു മറുപടി പോലും പറയാന്‍ കഴിഞ്ഞില്ലെങ്കിലും ശരി.! 
കുറച്ച് കഴിഞ്ഞ് മറ്റൊരു വ്യക്തിയെ നാം കണ്ടുമുട്ടി. തെളിവുകളുടെ കൂമ്പാരമോ തീപ്പൊരി ചര്‍വ്വിത ചര്‍വ്വണങ്ങളോ ഒന്നും കൂടാതെ അദ്ദേഹത്തെ നാം ഉപദേശിച്ചു. നമ്മുടെ ചുണ്ടുകളില്‍ മധുരമായ പുഞ്ചിരിയുണ്ട്. മനസ്സിലാകട്ടെ, യഥാര്‍ത്ഥ വിശ്വാസവും നിഷ്കളങ്ക സ്നേഹവും നിറഞ്ഞ് നില്‍ക്കുന്നു. എന്നാല്‍ അദ്ദേഹത്തെ നാം കീഴടക്കിയിരിക്കുകയാണ്. ലക്ഷ്യത്തിലേക്ക് അടുപ്പിച്ച് കഴിഞ്ഞു. ചിലപ്പോള്‍ അദ്ദേഹം സംതൃപ്തിയോടെ പ്രതികരിക്കാതെ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞിരിക്കാം. എങ്കിലും ഒരു ദിവസം അദ്ദേഹം സത്യം തിരിച്ചറിയുന്നതാണ്. കാരണം, മഹത്തായ ഒരു വിത്താണ് അദ്ദേഹത്തിന്‍റെ മനസ്സില്‍ പാകിയിരിക്കുന്നത്. അതെ, അല്ലാഹുവിന്‍റെ അനുമതി പ്രകാരം എക്കാലത്തും പൊട്ടിമുളച്ച് വളര്‍ന്ന് ഫലം കായ്ക്കാനുപയുക്തമായ വിശുദ്ധ വിത്ത്.! 
ലോകമഖിലം പടര്‍ന്ന് കിടക്കുന്ന മനുഷ്യ കുടുംബം സംശുദ്ധമായ ഈ സ്നേഹത്തെ ഇന്ന് അപരിചിതമായി തള്ളിക്കളഞ്ഞു. ഇതിന്‍റെ വില ഇന്നത്തെ പുരോഗമനാശയക്കാര്‍ക്കറിയില്ല. ഏറ്റം ഉത്തമമായതിനെ കൈയ്യൊഴിഞ്ഞ് വളരെ വില കുറഞ്ഞതിനെ തെരഞ്ഞെടുത്ത് മാറോടണച്ച് പിടിച്ച് അവര്‍ അഭിമാനിക്കുന്നു. ഭൗതിക താല്പര്യങ്ങള്‍ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള പൊള്ളയായ സ്നേഹ പ്രകടനങ്ങള്‍ ഒഴിച്ച് ഉത്തമവും വിശുദ്ധവുമായ സ്നേഹം ആധുനിക തലമുറക്ക് അന്യമാണ്. 
ഇത്തരുണത്തില്‍, നിഷ്കപടമായ സ്നേഹ സന്ദേശവുമായി മനുഷ്യ വംശത്തെ നാം സമീപിക്കുക. അവര്‍ നമ്മെ ഉപകാരികളായി കണ്ട് സത്യത്തിന്‍റെ സരണിയിലൂടെ സഞ്ചരിക്കാന്‍ സന്നദ്ധരാകുമെന്നതില്‍ സംശയമില്ല. 
യാന്ത്രികമായ ഒരു യുഗത്തിലാണ് നാം ജീവിച്ചിരിക്കുന്നത്. രാപകലുകളില്‍ കറങ്ങിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ലക്ഷ്യമില്ലാത്ത ഒരു ഉപകരണമായി മാത്രം മനുഷ്യന്‍ ഇന്ന് അഃധപതിച്ചിരിക്കുന്നു. ചിലവഴിക്കാന്‍ പണം സമ്പാദിക്കുക. അതിനെക്കാള്‍ കൂടുതല്‍ സമ്പാദിക്കാന്‍ ചിലവഴിക്കുക എന്ന ലക്ഷ്യം മാത്രമാണ് ബഹുഭൂരിപക്ഷത്തിന്‍റെയും മുന്നിലുള്ളത്. കുടുംബ-സാമൂഹ്യ ജീവിതമെന്നത് വഹിക്കാന്‍ കഴിയാത്ത ഒരു ഭാരമായി ഇന്ന് പരിണമിച്ചിരിക്കുന്നു. ഉണങ്ങി വരണ്ട ഭൂമി ഒരു തുള്ളി വെള്ളത്തിനായി കൊതിക്കുന്നത് പോലെ, നിഷ്കളങ്കമായ ഒരു തുള്ളി സ്നേഹത്തിനായി മാനവികത ഇന്ന് കേഴുകയാണ്. പ്രസ്തുത സ്നേഹത്തിന്‍റെ നിറഞ്ഞ കലവറ നല്‍കപ്പെട്ട് അനുഗ്രഹീതരായ മുസ് ലിം സമൂഹമേ, മാനവികതയെ നിങ്ങള്‍ സ്നേഹിക്കുക. അതിലൂടെ അവരെ സത്യത്തിലേക്ക് അടുപ്പിക്കുക. 

മാനവ സാഹോദര്യം 
-മൗലാനാ അബുല്‍ ഖാസിം നുഅ്മാനി 
(വൈസ് ചാന്‍സലര്‍, ദാറുല്‍ ഉലൂം ദേവ്ബന്ദ്)
http://swahabainfo.blogspot.com/2018/01/blog-post_34.html?spref=tw

വിനയപൂര്‍വ്വം ആദരണീയരോട്... 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

http://swahabainfo.blogspot.com/2017/12/blog-post_31.html?spref=tw

ഇസ് ലാമും
മാനവികതയും
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2017/12/blog-post_5.html?spref=tw

മാനവികത വളര്‍ത്തുക.! 
ഡോ: ദാകിര്‍ ഹുസൈന്‍ 
(മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി)
http://swahabainfo.blogspot.com/2017/11/blog-post_56.html?spref=tw
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...