Sunday, January 7, 2018

ത്വലാഖുമായി ബന്ധപ്പെട്ട സുപ്രധാന നിര്‍ദ്ദേശങ്ങള്‍.! -ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്


ത്വലാഖുമായി ബന്ധപ്പെട്ട സുപ്രധാന നിര്‍ദ്ദേശങ്ങള്‍.!  
-ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/01/blog-post_15.html?spref=tw

1. വൈവാഹിക ജീവിതം ധാരാളം നന്മകള്‍ അടങ്ങിയ പുണ്യ കര്‍മ്മമാണ്. പരസ്പരമുള്ള കടമകള്‍ അറിഞ്ഞും അനുസരിച്ചും കഴിയുമ്പോഴാണ് ഈ നന്മകള്‍ പൂര്‍ണ്ണമാകുന്നത്. ആകയാല്‍ വിവാഹത്തിന് മുമ്പ് തന്നെ ഈ കടമകള്‍ ഉണരുകയും പാലിക്കാന്‍ തീരുമാനിക്കുകയും ചെയ്യുക. ഇതിന് ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലോ ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുള്ള നിക്കാഹ് നാമ (വിവാഹ നിര്‍ദ്ദേ ശങ്ങള്‍) വധൂ-വരന്മാര്‍ക്ക് നല്‍കുകയും അത് അവര്‍ നന്നായി മനസ്സിലാക്കുകയും ചെയ്യുക.
2. ഇനി ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നത വല്ലതും ഉണ്ടായാല്‍ ആദ്യം അത് പരിഹരിക്കാന്‍ അവര്‍ തന്നെ പരിശ്രമിക്കുക. എല്ലാവരിലും ചില ന്യൂനതകളും ധാരാളം നന്മകളും ഉണ്ടെന്ന് മനസ്സിലാക്കു കയും ന്യൂനതകളെ മാപ്പാക്കുകയും ചെയ്യുക.
3. ഇതിലൂടെ പരിഹാരമായില്ലെങ്കില്‍ താല്‍ക്കാലികമായി അകന്നുനിന്ന് നന്നാക്കാന്‍ പരിശ്രമിക്കുക.
4. ഇത് പരാജയപ്പെട്ടാല്‍ ഇരു കുടുംബത്തിലെയും അറിവും അനുഭവവുമുള്ള വ്യക്തികള്‍ യോജിപ്പിന് പരിശ്രമിക്കുക.
5. അല്ലെങ്കില്‍ ഇരു ഭാഗത്തുനിന്നുമായി ഒരു മുന്നാമനെ തീരുമാനിച്ച് (RECONCIL IATION AND ARBITRATION) ഇതിലൂടെ പ്രശ്നം പരിഹരിക്കുക.
6. ഇതിലൂടെയും യോജിപ്പുണ്ടായില്ലെങ്കില്‍ ഭാര്യയുടെ ശുദ്ധിയുടെ സമയത്ത് ഒരു ത്വലാഖ് ചൊല്ലുക. ഇദ്ദയുടെ കാലത്ത് യോജിപ്പുണ്ടായാല്‍ വൈവാഹിക ജീവിതത്തിലേക്ക് മടങ്ങി പഴയതെല്ലാം മറന്ന് നല്ല നിലയില്‍ ജീവിക്കുക. ഇനി മടക്കിയെടുത്തില്ലെങ്കില്‍ തനിയെ തന്നെ വിവാഹ ബന്ധം മുറിയുന്നതും ഇരുവരും സ്വതന്ത്രരാകുന്നതും മറ്റൊരു വൈവാഹിക  ജീവിതത്തിന് അവര്‍ക്ക് സാധിക്കുന്നതുമാണ്.
ഇനി വിവാഹ മോചന സമയത്ത് ഗര്‍ഭിണി ആണെങ്കില്‍ പ്രസവ സമയം വരെ ഇദ്ദയുടെ കാലം തുടരുന്നതാണ്. ഇദ്ദയുടെ കാലം ഭര്‍ത്താവ് ചിലവ് കൊടുക്കുകയും മഹ്ര്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ കൊടുക്കുകയും ചെയ്യേണ്ടതാണ്.
7. ഇദ്ദയുടെ കാലശേഷം യോജിപ്പുണ്ടായാല്‍ പരസ്പരം തൃപ്തിയോടെ പുതിയ മഹ്ര്‍ കൊടുത്ത് വിവാഹം പുതുക്കാവുന്നതാണ്.
8. ത്വലാഖിന്‍റെ മറ്റൊരു രൂപം ഇപ്രകാരമാണ്: ശുദ്ധിയുടെ കാലത്ത് ഒരു ത്വലാഖ് ചൊല്ലുക.
അടുത്ത ശുദ്ധിയില്‍ രണ്ടാം ത്വലാഖും മൂന്നാം ശുദ്ധിയില്‍ മൂന്നാം ത്വലാഖും ചൊല്ലുക. മൂന്നാം ത്വലാഖിന് മുമ്പ് യോജിപ്പുണ്ടായാല്‍ പഴയ വിവാഹത്തിലേക്ക് മടങ്ങാവുന്നതാണ്. മൂന്നാം ത്വലാഖിന് ശേഷം മടങ്ങാന്‍ കഴിയില്ല.
9. ഭര്‍ത്താവിന്‍റെ കൂട്ടത്തില്‍ സഹകരിച്ച് നീങ്ങാന്‍ സാധിക്കാത്ത ഭാര്യക്ക് ഖുല്‍അ് വഴി വിവാഹബന്ധം അവസാനിപ്പിക്കാവുന്നതാണ്.
10. മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലുന്നതും അന്യായമായി ത്വലാഖ് ചൊല്ലുന്നതും ശരിയല്ല. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇത്തരം തെറ്റുകള്‍ ചെയ്യുന്നവരെ സാമൂഹ്യമായി ബഹിഷ്കരിക്കേണ്ടതാണ്.
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
സമുദായത്തിന് മുമ്പാകെ സമര്‍പ്പിക്കുന്നഈ നിര്‍ദ്ദേശങ്ങള്‍ കഴിവിന്‍റെ പരമാവധി പ്രചരിപ്പിക്കണമെന്നും വിശിഷ്യാ, അറിവ് കുറഞ്ഞ
ആളുകള്‍ക്ക് എത്തിച്ചു കൊടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
അല്ലാഹു അനുഗ്രഹിക്കട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ദുആ ഇരന്നുകൊണ്ട്...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...