Monday, January 8, 2018

സമയം വിലപ്പെട്ടതാണ്. അത് പാഴാക്കരുതേ.!

സമയം വിലപ്പെട്ടതാണ്. അത് പാഴാക്കരുതേ.! 
http://swahabainfo.blogspot.com/2018/01/blog-post8.html?spref=tw

മലമൂത്ര വിസര്‍ജനം ഒരു അപരാധമായി ഇസ് ലാം പരിഗണിക്കുന്നേയില്ല. എങ്കിലും ശൗചാലയത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ ആദ്യം ഉരുവിടേണ്ടത് ഗുഫ്റാനക... എന്ന വചനമാണ്. പൊറുത്ത് തരേണമേ നാഥാ.. എന്നിരക്കാന്‍ പോന്ന എന്തപരാധമാണാവോ അയാള്‍ ചെയ്തത്.?
ഇലാഹീ സ്തോത്രങ്ങള്‍ ഉരുവിടാന്‍ അനുമതി ഇല്ലാത്ത സ്ഥലത്ത് ചില മിനുട്ടുകള്‍ കഴിച്ചുകൂട്ടിയതിന്‍റെതാണ് ആ ഗുഫ്റാനക...!

ഒഴുകുന്ന പുഴയോരത്തിരുന്ന് നാല് പ്രാവശ്യം വീതം കഴുകിയത് കൊണ്ട് ഒരു തുള്ളി ജലത്തിന്‍റെ അധിക നഷ്ടം ഉണ്ടാകുന്നേയില്ല. പക്ഷെ സുന്നത്തല്ലാത്തതിനാല്‍ പാഴ്വേലക്ക് വേണ്ടി നഷ്ടമാകുന്ന സമയം, ജലത്തെക്കാള്‍ എത്രയോ കോടി ഇരട്ടി വിലപ്പെട്ടതാണ് എന്നതിനാലാണ് മൂന്ന് പ്രാവശ്യം കൊണ്ട് നിര്‍ത്തിയേ പറ്റൂ എന്ന് ഇസ് ലാം പഠിപ്പിച്ചത്.
അതെ, സമയം വിലപ്പെട്ടതാണ്. അത് പാഴാക്കരുത്.!
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*  
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...